Thursday, April 24, 2008

റേഷന്‍ കിട്ടാന്‍ മന്ത്രിമാരടക്കം പ്രക്ഷോഭത്തിനിറങ്ങും: ഐസക്ക്

കേരളത്തിന്റെ റേഷന്‍ വിഹിതം പുനസ്ഥാപിക്കാന്‍ മന്ത്രിമാരടക്കം പ്രക്ഷോഭത്തിന് ഇറങ്ങുമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്ക് പറഞ്ഞു. കൂടുതല്‍ അരി ചോദിച്ച കേരളത്തെ കേന്ദ്രമന്ത്രി പവാര്‍ അപമാനിക്കുകയാണ് ചെയ്തത്. മലയാളികളുടെ ആത്മാഭിമാനത്തെയാണ് മുറിവേല്‍പ്പിച്ചത്. ഭക്ഷ്യമിച്ച സംസ്ഥാനമായ ആന്ധ്രയ്ക്ക് 3.15 ലക്ഷം ട റേഷന്‍ വിഹിതം നല്‍കുന്നുണ്ട്. കഴിഞ്ഞയിടെ 30,000 ട കുറച്ചു. അവര്‍ സമ്മര്‍ദം ചെലുത്തിയപ്പോള്‍ അത് പുനസ്ഥാപിച്ചു. എന്നാല്‍ ഭക്ഷ്യ കമ്മിയുള്ള കേരളം വെട്ടിക്കുറച്ച വിഹിതം ചോദിച്ചപ്പോള്‍ തൊടുന്യായം പറയുകയും അപമാനിക്കുകയുമാണ് ചെയ്തത്. ഇത് കേരളത്തോടുള്ള വെല്ലുവിളിയാണ്. കേരളത്തിലെ 20 എംപിമാരുടെ സഹായത്തോടെയാണ് പവാറും ചിദംബരവും മന്‍മോഹന്‍സിങ്ങുമെല്ലാം ഭരിക്കുന്നതെന്ന കാര്യം മറക്കരുതെന്ന് ഐസക്ക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ദരിദ്രരെ സഹായിക്കാന്‍ മാത്രമുള്ളതല്ല കേരളത്തിലെ സ്റ്റാറ്റ്യൂട്ടറി റേഷന്‍ സമ്പ്രദായം. സംസ്ഥാന രൂപീകരണ സമയത്തുതന്നെ കേരളത്തിന് 50 ശതമാനം ഭക്ഷ്യ കമ്മിയാണ്. അറുപതുകളോടെ സ്ഥിതി രൂക്ഷമായി. അപ്പോള്‍ വേണ്ട ഭക്ഷ്യധാന്യം നല്‍കിക്കൊള്ളാമെന്ന കേന്ദ്രത്തിന്റെ ഉറപ്പിലാണ് ഇവിടെ നാണ്യ വിളകള്‍ പ്രോല്‍സാഹിപ്പിച്ചത്. റേഷന്‍ പാവപ്പെട്ടവര്‍ക്കു മാത്രമായി ചുരുക്കിയത് ഏറ്റവും കൂടുതല്‍ ബാധിച്ചത് കേരളത്തെയാണ്. കേന്ദ്രത്തിന്റെ നിലപാടിനെതിരായ സമരത്തില്‍ പങ്കെടുക്കാന്‍ ഉമ്മന്‍ ചാണ്ടി തയ്യാറുണ്ടോ എന്ന് ഐസക്ക് ചോദിച്ചു.

1 comment:

ജനശക്തി ന്യൂസ്‌ said...