Thursday, April 24, 2008

പവാറിന്റെ നിലപാട് ഭരണഘടനാലംഘനം

പവാറിന്റെ നിലപാട് ഭരണഘടനാലംഘനം

‍ന്യൂഡല്‍ഹി: കേരളത്തിന് തരാന്‍ തന്റെ പോക്കറ്റില്‍ അരിയില്ലെന്നും സംസ്ഥാനങ്ങളുടെ ഭക്ഷ്യാവശ്യം നിറവേറ്റാന്‍ കേന്ദ്രത്തിന് ബാധ്യതയില്ലെന്നുമുള്ള കേന്ദ്ര ഭക്ഷ്യമന്ത്രി ശരത് പവാറിന്റെ പ്രസ്താവന ഭരണഘടനക്കും ഫെഡറല്‍ തത്വങ്ങള്‍ക്കും എതിര്. ഇന്ത്യയുടെ ഭൂവിസ്തൃതിയുടെ 1.22 ശതമാനംമാത്രം വരുന്ന കേരളത്തില്‍ ജനസംഖ്യയുടെ 3.1 ശതമാനമാണ് താമസിക്കുന്നത്. രാജ്യത്തെ നെല്‍ക്കൃഷിചെയ്യുന്ന ഭൂമിയുടെ 0.75 ശതമാനവുംഅരിയുല്‍പ്പാദനത്തിന്റെ 0.90 ശതമാനവും മാത്രമാണ് കേരളത്തിലുള്ളത്. അരി ആവശ്യത്തിന്റെ മൂന്നിലൊന്നുപോലും ഉല്‍പ്പാദിപ്പിക്കാന്‍ കഴിയാത്ത സംസ്ഥാനമാണ് കേരളം. അതേസമയം നാണ്യവിളകളിലൂടെ കോടിക്കണക്കിന് രൂപയുടെ വിദേശനാണ്യം കേരളം രാജ്യത്തിന് നേടിത്തരുന്നുമുണ്ട്. കേരളത്തിലെ എപിഎല്‍ വിഭാഗത്തിന് ഒരു മാസം വിതരണം ചെയ്യാന്‍ 1.30 ലക്ഷം ട അരി വേണം. 2007 മാര്‍ച്ചില്‍ 1,13,420 ട അരി ഈ വിഭാഗത്തിനായി കേന്ദ്രത്തില്‍നിന്ന് നല്‍കിയിരുന്നു. ഇപ്പോള്‍ ഇത്് 17,000 ട ആയി വെട്ടിക്കുറച്ചു. ഇതുമൂലം പൊതുവിതരണസംവിധാനം കടുത്ത വെല്ലുവിളി നേരിടുന്ന അവസ്ഥയിലാണ് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമടക്കമുള്ളവര്‍ കേന്ദ്രഭക്ഷ്യമന്ത്രിയെക്കണ്ട് ഭക്ഷ്യവിഹിതം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്. ആവശ്യത്തിനുള്ള ഭക്ഷ്യധാന്യം ഉല്‍പ്പാദിപ്പിക്കാന്‍ കഴിയാത്ത സംസ്ഥാനങ്ങള്‍ നിരവധിയാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കേരളത്തിലും ഭക്ഷ്യകമ്മി ഗുരുതരമാണ്. ഈ സംസ്ഥാനങ്ങളെ പട്ടിണിക്കിട്ട് കൊല്ലുമെന്ന മട്ടിലാണ് കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം. ഒരു സംസ്ഥാനവും ആവശ്യമായ എല്ലാ ഉപഭോഗസാധനവും ഉല്‍പ്പാദിപ്പിക്കുന്നില്ല. മറ്റു സംസ്ഥാനങ്ങളെയും കേന്ദ്രസര്‍ക്കാരിനെയും ആശ്രയിച്ചാണ് ആവശ്യങ്ങള്‍ നിറവേറ്റുന്നത്. ഡല്‍ഹിയില്‍ നെല്ല്, ഗോതമ്പ് എന്നിവയുടെ കൃഷി നാമമാത്രമാണ്. ആവശ്യത്തിന്റെ ഒരു ശതമാനംപോലും ഉല്‍പ്പാദിപ്പിക്കുന്നില്ല. പഞ്ചാബില്‍നിന്നും ഹരിയാണയില്‍നിന്നും അരിയും ഗോതമ്പും എത്തിയില്ലെങ്കില്‍ കേന്ദ്രമന്ത്രിമാരടക്കമുള്ള ഡല്‍ഹിയിലെ 1.60 കോടി ജനങ്ങള്‍ പട്ടിണിയിലാകും. ഇത്തരം അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന് ഭരണഘടനാപരമായും ഫെഡറല്‍ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥമാണ്. ഭക്ഷ്യവിഹിതം വെട്ടിക്കുറച്ചതിന് മറ്റു നിരവധി കാരണങ്ങള്‍ നിരത്താനുണ്ടാകും. അതില്‍ എതിര്‍വാദങ്ങളുമുണ്ടാകും. എന്നാല്‍, സംസ്ഥാനങ്ങളുടെ ഭക്ഷ്യാവശ്യം നിറവേറ്റാന്‍ കേന്ദ്രസര്‍ക്കാരിന് ബാധ്യതയില്ലെന്നു പറയുന്നത് ഭരണഘടനാക്കും ഫെഡറല്‍ സങ്കല്‍പ്പങ്ങള്‍ക്കും എതിരാണ്. തന്റെ പോക്കറ്റില്‍നിന്നാണ് സംസ്ഥാനങ്ങള്‍ക്ക് അരി കൊടുക്കുന്നതെന്ന മാടമ്പി മനോഭാവം ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട മന്ത്രിക്ക് ചേര്‍ന്നതല്ല.

1 comment:

ജനശക്തി ന്യൂസ്‌ said...