Saturday, April 05, 2008

കൊള്ള ചെറുക്കുന്നത് ഭീകരതയോ

കൊള്ള ചെറുക്കുന്നത് ഭീകരതയോ

തിരു: എസ്എഫ്ഐയെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയ തിരുവല്ല അതിരൂപത പള്ളിപ്രതിപുരുഷയോഗം ആര്‍എസ്എസിനെ മാലാഖവേഷമണിയിക്കുന്നു. രാഷ്ട്രീയ എതിരാളികള്‍പോലും ഉന്നയിക്കാത്ത ആവശ്യമാണ് സഭാ മേലധ്യക്ഷരുടെ കാര്‍മികത്വത്തില്‍ തിരുവല്ലയില്‍നിന്ന് ഉയര്‍ന്നത്. മതന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന സംഘപരിവാറിനെ ആട്ടിന്‍തോലണിയിക്കാന്‍ പാടുപെടുന്ന പ്രതിപുരുഷന്മാര്‍ സിപിഐ എമ്മിനുനേരെയും വാളോങ്ങിയിട്ടുണ്ട്. വിദ്യാഭ്യാസക്കച്ചവടലോബിയുടെ ഏജന്റുമാരായി സിപിഐഎമ്മും എസ്എഫ്ഐയും അധഃപതിച്ചെന്നാണ് ഇവരുടെ ആക്ഷേപം. വെളുത്ത ളോഹയ്ക്കുള്ളില്‍ കറുത്ത മനുഷ്യനാണെന്നു കത്തെഴുതിവച്ചാണ് ഒരു കുടുംബത്തിന്റെ സ്വപ്നങ്ങള്‍ക്ക് നിറംപകര്‍ന്നിരുന്ന പെകുട്ടി ജീവനൊടുക്കിയത്. തിരുവല്ല അത്തനാസ്യോസ് കോളേജ് പ്രിന്‍സിപ്പലും മാനേജ്മെന്റും ആ കുട്ടിയെ മരണത്തിലേക്കു തള്ളിവിട്ടതിന് ഈ വാചകങ്ങള്‍ക്കപ്പുറം തെളിവുവേണ്ട. ളോഹയ്ക്കുള്ളിലെ കറുപ്പ് നീക്കാനല്ല, പ്രതിഷേധിച്ചവരെ അപരാധികളാക്കാനാണ് പ്രതിപുരുഷയോഗം ചേര്‍ന്നത്. കോളേജ് ക്യാമ്പസില്‍ എഎസ്ഐയെ തലയ്ക്കടിച്ചുകൊന്നത് സംഘപരിവാറുകാരാണ്. എന്നാല്‍, പള്ളിപ്രതിപുരുഷയോഗം ഇവരെ കുറ്റവിമുക്തരാക്കി സ്തുതിപാടി. പരുമലകോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകരെ ആക്രമിച്ച സംഘം പൊലീസ് എത്തിയപ്പോള്‍ രക്ഷപ്പെടാന്‍ പുഴയില്‍ ചാടിയപ്പോഴാണ് മൂന്നുപേര്‍ മുങ്ങിമരിച്ചത്. അത് എസ്എഫ്ഐ എറിഞ്ഞുകൊന്നെന്ന് ചിത്രീകരിക്കാനും സദാ സത്യ-നീതി-ധര്‍മപ്രഘോഷണം നടത്തുന്നവര്‍ക്ക് ലജ്ജയുണ്ടായില്ല. രാഷ്ട്രീയവിരോധം തീര്‍ക്കാനാണ് എസ്എഫ്ഐക്കെതിരെ ചാപ്പകുത്തല്‍ നാടകം ആസൂത്രണംചെയ്തതെന്ന് ചാപ്പകുത്തപ്പെട്ടവനും കള്ളക്കഥ രചിച്ചവരും പിന്നീട് തുറന്നു പറഞ്ഞതാണ്്. യുഡിഎഫിനെപ്പോലും അമ്പരപ്പിച്ച് ചാപ്പകുത്തല്‍ കള്ളക്കഥ വെളിപാടുപോലെ വീണ്ടുമുന്നയിക്കുകയാണ് പുരോഹിതശ്രേഷ്ഠര്‍. ഇന്റര്‍ ചര്‍ച്ച് വിദ്യാഭ്യാസകൌസില്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന്റെ സാന്നിധ്യത്തിലാണ് ഈ വെളിപാട് എന്നതും ശ്രദ്ധേയം. എസ്എഫ്ഐയെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തിനു പിന്നിലെ ആശ സംഘടനയുടെ പ്രവര്‍ത്തനം തടയാനാകുമെന്നതാണ്. മതതീവ്രവാദത്തില്‍നിന്നും ജീര്‍ണതകളില്‍നിന്നും ക്യാമ്പസുകളെ ജാഗ്രതയോടെ കാക്കുന്നത് എസ്എഫ്ഐയാണെന്ന് പ്രമേയം പാസാക്കിയ പ്രമാണിമാര്‍ക്ക് അറിയാഞ്ഞിട്ടല്ല. കാരുണ്യപ്രവര്‍ത്തനത്തില്‍നിന്ന് 40 ലക്ഷംവരെ കോഴയും അതിഭീമമായ ഫീസും തട്ടിപ്പറിക്കുന്നതിലേക്കു രൂപാന്തരപ്പെട്ട 'വിദ്യാഭ്യാസപ്രവര്‍ത്തന'ത്തിന് തടസ്സം നില്‍ക്കുന്നതാണ് എസ്എഫ്ഐയോടുള്ള രോഷം ഇരട്ടിപ്പിക്കുന്നത്. കണ്ണീരൊപ്പലാണ് ദൌത്യമെന്നു പറയുന്നവര്‍ വിദ്യാഭ്യാസക്കച്ചവടം ന്യായീകരിക്കാന്‍ ആര്‍എസ്എസിനെയും കൂട്ടുപിടിച്ചത് വിശ്വാസികളെ അമ്പരപ്പിക്കുന്നു. ഏത് കുമ്പസാരക്കൂട്ടിലാണ് ഇവരുടെ പാപഭാരം ഇറക്കിവയ്ക്കുക എന്നാണ് വിശ്വാസികളുടെ ചോദ്യം.

4 comments:

ജനശക്തി ന്യൂസ്‌ said...

Unknown said...

എന്നാലും അദ്യം ചെയ്യെണ്ടത് വിദ്യാഭ്യാസത്തില്‍ കോഴകച്ചവടം നടത്തുന്ന ഇത്തരക്കാരെയാണ് അദ്യം പുറത്താക്കെണ്ടത്

Anonymous said...

സ്വാശ്രയ കോളേജില്‍ എന്താണു നടന്നതെന്നു ടീ വീ യില്‍ കണ്ട അറിവേ ഉള്ളു, മനസ്സിലാക്കിയ പ്രകാരം ഒരു പെണ്‍കുട്ടിയുടെ ലാപ്ടോപ്‌ ഹോസ്റ്റലില്‍ നിന്നും മോഷണം പോയി അതിനു കുട്ടി പ്രിന്‍സിപ്പലിനോടു പരാതിപ്പെട്ടു ഫലം ഒന്നും ഉണ്ടായില്ല കുട്ടി കയറി ആത്മഹറ്റ്യ ചെയ്തു ഒരു കത്തും എഴുതി ളോഹക്കുള്ളില്‍ കറുത്ത ഹ്രുദയം ആണെന്നോ മറ്റോ? പിറ്റേ ദിവസം എസ്‌ എഫ്‌ ഐക്കാര്‍ കാണ്റ്റീനും കോളേജിണ്റ്റെ ഫ്രണൂം പ്രിന്‍സിപ്പലച്ചണ്റ്റെ ഓഫീസും കുറെ കമ്പ്യൂട്ടറും തല്ലി തകര്‍ത്തു അങ്ങിനെ എസ്‌ എഫ്‌ ഐയുടെ വെടക്കന്‍ വീരഗാഥകളീല്‍ ഒന്നും കൂടി എസ്‌ എഫ്‌ ഐ വേറെ ഒരു സംഘടനയെയും ഒരു കോളേജിലും പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തതിനാല്‍ കോളേര്‍ജിണ്റ്റെ രക്ഷകര്‍ അവര്‍ മാത്രം സ്വാതന്ത്യ്രം ജനാധിപത്യം സോഷ്യലിസ്ം എന്നുവച്ചാല്‍ എസ്‌ എഫ്‌ ഐക്കാരനു എന്തും ചെയ്യാന്‍ സ്വാതന്ത്യ്രം ബാക്കി ഉള്ളവനൊക്കെ കൂണ്ടില്‍ ചാടി ഒളിഛ്ചു കൊള്ളുകല്‍ ജനാധി പൈത്യം എസ്‌ എഫ്‌ ഐക്കെതിരെ ആരും ഇലക്ഷനു നിന്നു കൂട നിന്നാല്‍ അവനെ കോളെജില്‍ ഇട്ടോ കാണ്റ്റീനില്‍ ഇട്ടോ രണ്ടൂം പറ്റിയില്ലെങ്കില്‍ വീട്ടില്‍ കയറിയോ അടിക്കും സ്വാശ്യ്ര കോളേജുകാര്‍ എം എ ബേബിയെ എല്ലാ രീതിയിലും നിലം പരിശാക്കി ഒരു പുതിയ വ്യവ്സായം വരാണ്‍ സീ ഐ ടീ ഉ സമ്മതിക്കാത്തതുപോലെ പുതിയ കോളേജോ കോര്‍സൊ വരാന്‍ എസ്‌ എഫ്‌ ഐയും സമ്മതിക്കില്ല അല്ല വേണം എന്നുണ്ടെങ്കില്‍ ൨/൨൦ സീറ്റ്‌ എസ്‌ എഫ്‌ ഐക്കു സറണ്ടര്‍ ചെയ്യണം പാര്‍ടി കോണ്‍ഗ്രസ്‌ എസ്‌ എഫ്‌ ഐ സംസ്താന സമ്മേളനം മൊഗംബോക്കു വിപ്പ്ളവാഭിവാദനം നേരാന്‍ ബക്കറ്റു പിരിവ്‌ ബാനര്‍ കെട്ടാന്‍ പിരിവു ഒക്കെ സമയാസമയം നല്‍കിക്കൊള്ളണം കോളേജു ലൈബ്രറിയില്‍ ദേശാഭിമാനി പതെണ്ണം എങ്കിലും വരുത്തണം എ പോകട്ടെ പീ എഹ്‌ ഡീ പഠിക്കുന്ന കുട്ടിയായാലും ലാപ്പ്‌ ടോപ്പ്‌ സ്വന്തമായി ആവശ്യമൈല്ല ലാപ്ടോപ്പ്‌ മോഷണം പോയാല്‍ അതു പോലീസ്‌ കേസാണു പോളീസ്‌ അന്വേഷണം എന്നു പറഞ്ഞാല്‍ സഹ മുറിയരെ, ഹോസ്റ്റല്‍ നടത്തിപ്പുകാരെ ഒക്കെ മുറപോലെ ചോദ്യം ചെയ്യുക എന്നാണൂ നിരപരാധികള്‍ ക്രൂശിക്കപ്പെടാം , കാമ്പസില്‍ പോലീസ്‌ കയറുന്ന പ്രശ്നം ഉണ്ടു പ്രിന്‍സിപ്പലച്ചന്‍ വിചാരിച്ചാല്‍ ലാപ്‌ ടോപ്പ്‌ കണ്ടു പിടിക്കാന്‍ കഴിയില്ല പോലീസും ഉരുട്ടലും ഒക്കെ വേണം അത്ര നിസ്സാരമല്ല തീരുമാനം എടുക്കല്‍ അഛന്‍ എന്തു കുട്ടിയോടു പറഞ്ഞു ആറ്‍ക്കും അറിയില്ല കുട്ടിയും മരിച്ചു കാള പെറ്റാല്‍ ഉടനെ കയറെടുക്കുക കണ്ടതെല്ലാം തല്ലിപ്പൊളിക്കുക കമ്പ്യൂട്ടര്‍ അടിച്ചു തകറ്‍ക്കുക ടീ വീയില്‍ മുഖം വരുക എഹ്‌ എഫ്‌ ഐ വീടൂം വിദ്യാര്‍ഥി രക്ഷക വേഷം അണിയുക നടക്കും ഇതൊക്കെ കേരളത്തിലും ബെംഗാളിലും വേറെ എവിടെയും ചെലവാകില്ല

Anonymous said...

പെണ്‍കുട്ടി സ്വാശ്രയകോളേജില്‍ ആത്മഹത്യചെയ്താല്‍ മാത്രമേ പ്രശ്നമുള്ളൂ എന്നു തോന്നുന്നു വിദ്യാഭ്യാസ സംരക്ഷകര്‍ക്ക്. സഹകരണ മെഡിക്കല്‍ കോളേജിലെ ഒരു കുപ്പി ഗ്ലാസുപോലും ഏറിഞ്ഞുടച്ചില്ലല്ലോ.

ചങ്ങനാശ്ശേരിയില്‍ എ.എസ്.ഐ സ്വയം തലയ്ക്കടിച്ചു മരിയ്ക്കുകയായിരുന്നു. പരുമലകോളേജില്‍ നീന്തല്‍ പരിശീലനത്തിനിടെയെല്ലയോ പിള്ളേരു മുങ്ങിമരിച്ചത്.