Sunday, April 06, 2008

ഉമ്മന്‍ചാണ്ടി കര്‍ഷകരെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുന്നു.

കേരളത്തിലെ പ്രതിപക്ഷനേതാവ് കുട്ടനാട്ടിലെയും കേരളത്തിലെയും കര്‍ഷകര്‍ രക്ഷയുടെ അവസാനമാര്‍ഗമായി വിഷക്കുപ്പി തേടുകയാണ് എന്ന പ്രചാരവേല ശക്തിപ്പെടുത്തുകയാണ്. കേരളത്തില്‍ നിലയ്ക്കാത്ത കര്‍ഷക ആത്മഹത്യ ആരംഭിച്ചത് 2001 മുതലാണ്. ഇത് 2006 വരെ തുടര്‍ന്നു. 1,400 ലധികം കര്‍ഷകര്‍ ആത്മഹത്യചെയ്തപ്പോള്‍ ദുരഭിമാനിയായ ഉമ്മന്‍ചാണ്ടി കേന്ദ്രത്തോട് മറച്ചുവച്ച് അത് 222 ആയി ചുരുക്കിക്കാണിച്ചു. കഴിഞ്ഞ രണ്ടുവര്‍ഷമായി കര്‍ഷകആത്മഹത്യ കേരളത്തില്‍ കാര്യമായി റിപ്പോര്‍ട്ട് ചെയ്യുന്നില്ല. ചില വാര്‍ത്തകള്‍ വന്നിട്ടുണ്ട്. പക്ഷേ, 'കര്‍ഷകരേ, വിഷക്കുപ്പി കൈയിലേന്തൂ ആത്മഹത്യ സ്വീകരിക്കൂ' എന്ന മുദ്രാവാക്യം ഉമ്മന്‍ചാണ്ടി ഉയര്‍ത്തിക്കൊണ്ടുവരുന്നത് വസ്തുതയ്ക്ക് നിരക്കുന്നതാണോ?. കേരളത്തിന്റെ നെല്‍വയലുകളില്‍ ഉല്‍പ്പാദനവിസ്തൃതിയുടെയും ക്ഷമതയുടെയും മുന്നേറ്റം രണ്ടു വര്‍ഷംകൊണ്ട് ഉണ്ടായിയെന്നത് വസ്തുതയാണ്. ഇതിനുകാരണം ആത്മഹത്യക്ക് കാരണമായ യുഡിഎഫ്നയം തിരുത്തി നെല്ലുവില 50 ശതമാനം ഉയര്‍ത്തിയ എല്‍ഡിഎഫ് നയമാണ്. ഈ നയംമൂലം കര്‍ഷകത്തൊഴിലാളിക്കും ദരിദ്രകര്‍ഷകനും തൊഴിലും ജീവിത സംരക്ഷണവും ലഭിച്ചു. നെല്‍കര്‍ഷകന് പലിശരഹിതവായ്പ ഇന്ത്യയിലാദ്യമായി പാലക്കാട്ടെ കര്‍ഷകന് ലഭിച്ചു. ഇത് കുട്ടനാട്ടിലും കോള്‍നിലത്തും നടപ്പാക്കാനും തീരുമാനമായി. നാല്ശതമാനം പലിശയ്ക്ക് ഇന്ത്യയിലാദ്യമായി നെല്‍കര്‍ഷകന് സഹകരണമേഖലയിലൂടെ വായ്പ കേരളത്തില്‍ ലഭിച്ചു. ഈ ഇടതുപക്ഷകര്‍ഷകസംരക്ഷണ നയംമൂലം കുട്ടനാട്ടില്‍മാത്രം 5,000 ഏക്കര്‍ ഭൂമി അധികമായി നെല്‍കൃഷിചെയ്തു. കേരളത്തിലെ നെല്‍കൃഷി പ്രകൃതിയെ ആശ്രയിച്ചാണ് ഭൂരിഭാഗം സ്ഥലത്തും നടക്കുന്നത്. പ്രകൃതി പലപ്പോഴും ചതിക്കാറുണ്ട്. ഇത്തരമൊരു സ്ഥിതി ഇത്തവണ വിളവെടുക്കാറായ സമയത്ത് കേരളത്തില്‍വന്നു. അതാണ് കുട്ടനാട്ടില്‍ സംഭവിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ സ്ഥിതി ചെറിയ തോതില്‍ കുട്ടനാട്ടിലുണ്ടായി. അന്ന് യന്ത്രം ഉപയോഗിച്ച് രണ്ടാഴ്ചകൊണ്ട് കൊയ്തുതീര്‍ത്തു. ഇത്തവണ കൊയ്ത്ത് ഒരേസമയത്ത് നടത്താന്‍ കഴിയാത്ത സ്ഥിതിയുണ്ടായി കുട്ടനാട്ടിലുണ്ടായി. പ്രധാനകാരണം കേന്ദ്ര അധീനതയിലുള്ള ദേശീയ വിത്തുകോര്‍പറേഷന്‍ വിവിധ തവണയായാണ് കേരളത്തിലെ കര്‍ഷകര്‍ക്ക് വിത്ത് നല്‍കിയത്. ഇതുമൂലം വിളവെടുപ്പും വിവിധ സമയത്തായി. മാര്‍ച്ച് മുതല്‍ കൊയ്ത്തുയന്ത്രം കുട്ടനാട്ടില്‍ ഉപയോഗിക്കുന്നുണ്ട്. മാര്‍ച്ച് 16ന് അതിവര്‍ഷമുള്ളപ്പോഴും 76 യന്ത്രം കുട്ടനാട്ടില്‍ മാത്രമുണ്ട്. എന്നാല്‍, കുട്ടനാട്ടില്‍ മഴമൂലം യന്ത്രത്തിന് കൊയ്യാന്‍ പറ്റാത്ത സ്ഥിതിയുണ്ടായി. പ്രതിപക്ഷനേതാവ് മാര്‍ച്ച് 18ന് യന്ത്രവുമായി പോയപ്പോള്‍ യന്ത്രത്തില്‍ കയറി നൃത്തം വയ്ക്കാനല്ലാതെ കൊയ്യാന്‍ കഴിയാത്തത് നേരിട്ട് ടിവിയിലൂടെ കേരളം കണ്ടതാണ്. ദീര്‍ഘകാല വിളകളുടെ വിളപരിക്രമണംതന്നെ കേരളത്തില്‍ തെറ്റാന്‍ പോകുകയാണ്. ഉദാഹരണത്തിന് കുരുമുളകിന് പുതുനാമ്പുകള്‍ ഇപ്പോള്‍ വരുന്നുണ്ട്. വേനലില്‍ ഇത് ആകെ നശിച്ചുപോകും. അടുത്ത നെല്‍കൃഷിക്ക് ഏപ്രില്‍ മധ്യത്തില്‍ വിത്തിറക്കുന്നവര്‍ക്ക് വെള്ളംമൂലം അത് സമയത്തിന് ഇറക്കാന്‍ പറ്റില്ല. ഇങ്ങനെ നിരവധി പുത്തന്‍സാഹചര്യങ്ങള്‍ കേരളത്തിലെ കര്‍ഷകര്‍ നേരിടേണ്ടിവരുന്നു. ആത്മധൈര്യം പകരേണ്ട രാഷ്ട്രീയനേതാവ് വിഷക്കുപ്പി കൈയിലേന്താന്‍ ഉപദേശിക്കുന്നത് ശരിയാണോ? എന്തിന് കൃഷിക്കാരന്‍ വിഷക്കുപ്പി കൈയിലേന്തണം? നെല്‍കൃഷിയുടെ സംരക്ഷണം മാത്രമല്ല, താങ്ങുവില പത്തുരൂപയായി ഉയര്‍ത്തിയപ്പോള്‍ 10.50 കേന്ദ്രം നല്‍കുന്നു എന്ന കള്ളപ്രചാരണമാണ് ഉമ്മന്‍ചാണ്ടി അഴിച്ചുവിട്ടത്. പത്തുരൂപ നല്‍കിയ വി എസ് സര്‍ക്കാരിനെ താഴ്ത്തിക്കെട്ടി. ഇന്ത്യയിലൊരിടത്തും കര്‍ഷകന് സംഭരണവില 10.50 കര്‍ഷകന് ഇന്നേവരെ ലഭിച്ചിട്ടില്ല. മാത്രമല്ല പ്രകൃതിക്ഷോഭമുണ്ടായപ്പോള്‍ നനഞ്ഞ നെല്ല് മുഴുവനും സംഭരിക്കാന്‍ സര്‍ക്കാര്‍ നിശ്ചയിച്ചു. ഇതിനും പത്തുരൂപ നല്‍കാനും ഇതിലുള്ള നഷ്ടം സംഭരണ ഏജന്‍സിക്ക് നല്‍കാനും തീരുമാനമായി. വീണ്ടും വിളവിറക്കുന്നതിനും ഹെക്ടറിന് 10,000 രൂപ നഷ്ടപരിഹാരമായി കൊയ്തുകഴിയുന്നതിനുമുമ്പേ നല്‍കി. അടുത്ത കൃഷിക്ക് തയ്യാറാക്കാന്‍ യന്ത്രവും വായ്പയും വിലയും സര്‍ക്കാര്‍ ഉറപ്പുനല്‍കി. കേന്ദ്രത്തെ കാത്തിരിക്കാതെ സംസ്ഥാനഖജനാവ് കര്‍ഷകര്‍ക്കായി തുറന്നുകൊടുത്തു. മഴമാറിയ ഉടനെ പാടമേതെന്നുനോക്കാതെ സര്‍ക്കാര്‍തന്നെ കൊയ്ത്തിന് ആളെ ഇറക്കി. യന്ത്രം കൊണ്ടുവരാന്‍ സര്‍ക്കാര്‍തന്നെ അയല്‍സംസ്ഥാനവുമായി ബന്ധപ്പെട്ടു. ഇതേ സന്ദര്‍ഭത്തില്‍ തൃശൂരും പാലക്കാട്ടും മലപ്പുറത്തും കണ്ണൂരും ആയിരക്കണക്കിന് കര്‍ഷകരുടെ നെല്ല് നശിച്ചുപോയി. പാടത്ത് കൊയ്തുകൂട്ടിയ നെല്‍ക്കറ്റകള്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കരയിലെത്തിച്ചുവെന്ന വാര്‍ത്ത പത്രത്തില്‍ വായിച്ചു. ഇത്തരത്തിലുള്ള ഏതെങ്കിലും പ്രവര്‍ത്തനം ഉമ്മന്‍ചാണ്ടി നയിക്കുന്ന പ്രതിപക്ഷപാര്‍ടികളില്‍ ആരെങ്കിലും നടത്തിയതായി പത്രവാര്‍ത്തകളില്‍ നമ്മളാരും കണ്ടില്ല. യന്ത്രം ഇറക്കിയാല്‍ കെഎസ്കെടിയു 'തല്ലിപ്പൊളിക്കുന്നുവെന്ന ഇല്ലാവാര്‍ത്ത' അയല്‍സംസ്ഥാനത്തില്‍ പ്രചരിപ്പിച്ചു. ഇതിന് ശക്തികൂട്ടാന്‍ യന്ത്രം ഉപയോഗിച്ചു കൊയ്യുന്ന പാടത്തുതന്നെ യന്ത്രമിറക്കി എന്ന പ്രചാരണം നടത്തി . ഈ പ്രചാരണത്തിലൂടെ കര്‍ഷകത്തൊഴിലാളികളും ദരിദ്രകര്‍ഷകനും വിളയിച്ചെടുത്ത നെല്ല് കൊയ്യാന്‍ യന്ത്രംതന്നെ വരാത്ത സ്ഥിതി സൃഷ്ടിച്ചു. ഇതിനിടയില്‍ മൂന്ന് ആത്മഹത്യ നടന്നു. ആയിരക്കണക്കിന് ആത്മഹത്യ നടക്കുന്ന നാട്ടില്‍ മൂന്നുപേരുടെ ആത്മഹത്യ കര്‍ഷക ആത്മഹത്യയായി പ്രചരിപ്പിക്കുന്നുണ്ട്. ഇത് ശരിയാണെങ്കില്‍ വസ്തുത പഠിക്കാന്‍ ഗവമെന്റ് തന്നെ അന്വേഷണം നടത്തണം. ഈ ആത്മഹത്യ കര്‍ഷകആത്മഹത്യയല്ലെങ്കില്‍ തെറ്റായ പ്രചാരവേല നടത്തിയ പ്രതിപക്ഷനേതാവിന്റെ പങ്കും കുറച്ചുകണ്ടുകൂടാ. നെല്‍വയല്‍ വിസ്തൃതി കുറഞ്ഞതില്‍ ദുഃഖം രേഖപ്പെടുത്തുന്ന ഉമ്മന്‍ചാണ്ടി ഈ വയല്‍ സംരക്ഷിക്കാന്‍ കേരളത്തിലെ കര്‍ഷകത്തൊഴിലാളിപ്രസ്ഥാനം രംഗത്തിറങ്ങിയപ്പോള്‍ വെട്ടിനിരത്തല്‍ എന്ന് പരിഹസിച്ചു. ഇന്ന് നെല്‍വയല്‍ കുറഞ്ഞതും ഭൂമിനികത്തിയതും നെല്ലിന് വിലയില്ലാത്തതിലുമൊക്കെ പരിഭവിക്കുന്ന ഉമ്മന്‍ചാണ്ടി പ്രഖ്യാപിക്കുന്നത് റിയല്‍എസ്റ്റേറ്റ് മാഫിയകളോടുള്ള പരസ്യപിന്തുണയല്ലേ. വരാനിരിക്കുന്ന നെല്‍വയല്‍ സംരക്ഷണനിയമം നടപ്പാക്കാന്‍ വിടില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയും മറന്നിട്ടില്ല. ഇന്ന് കാണിക്കുന്ന പ്രേമത്തിലൂടെ ചേറില്‍ കഴിയുന്ന കര്‍ഷകനെ ഓര്‍ക്കുമ്പോള്‍ ഈ കര്‍ഷകനെ ഭൂമിയുടെ ഉടമകളാക്കിയതും ഇവന്റെ കൂടപ്പിറപ്പായ കര്‍ഷകത്തൊഴിലാളികളെ ചെറിയ തുണ്ടംഭൂമിയുടെ ഉടമകളാക്കി മാറ്റിയതും ആരാണെന്ന സത്യം കേരളീയര്‍ക്കറിയും. കേരളത്തിന്റെ നെല്‍കൃഷിയെ സംരക്ഷിക്കാന്‍ ശക്തമായ നയമാണ് സംസ്ഥാനസര്‍ക്കാര്‍ സ്വീകരിക്കുന്നത്. നെല്‍വയല്‍ സംരക്ഷണനിയമവും കാര്‍ഷികയന്ത്രം നിര്‍മിക്കാനുള്ള പദ്ധതിയും ബജറ്റില്‍ ആവശ്യമായ സാമ്പത്തികസഹായവും നല്‍കിയ എല്‍ഡിഎഫ് നയത്തോട് ഉമ്മന്‍ചാണ്ടി കാണിക്കുന്ന വിഷമം തിരിച്ചറിയാനുള്ള ശേഷി കേരളീയര്‍ക്കുണ്ട്.

1 comment:

ജനശക്തി ന്യൂസ്‌ said...