സഭയുടെ വിലാസത്തിലുള്ള നെറികേടുകള്‍ ഇനിയും ചൂണ്ടിക്കാട്ടും: എസ്എഫ്ഐ
തിരു: തിരുവസ്ത്രത്തിന്റെ സംരക്ഷണയിലായാലും വിവരക്കേട് വിളിച്ചുപറയുന്നവരെ ആദരണീയരായി കാണാന്‍ കഴിയില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. കേരളീയ സംസ്കാരമോ ക്രൈസ്തവ സംസ്കാരമോ അല്ല ഇവര്‍ പിന്തുടരുന്നത്. വിദ്യാഭ്യാസക്കച്ചവടവും അതുവഴിയുള്ള അനധികൃത സാമ്പത്തികനേട്ടത്തിനുമായി മതത്തെയും വിശ്വാസികളെയും ചൂഷണം ചെയ്യുന്നവരാണ് എസ്എഫ്ഐയെ വിമര്‍ശിക്കുന്നത്. ഇവരുടെ നെറികേടുകള്‍ തുറന്നുകാണിച്ചതും പ്രതിഷേധിച്ചതുമാണ് എസ്എഫ്ഐ ചെയ്ത കുറ്റം. കോഴ വാങ്ങിയവരെ ചാട്ടവാറിനു ശിക്ഷിക്കുകയാണ് യേശുക്രിസ്തു ചെയ്തതെങ്കില്‍ വിദ്യാഭ്യാസക്കോഴയ്ക്കുവേണ്ടി മതവിശ്വാസത്തെ ഉപയോഗിക്കുകയാണ് ഇന്നത്തെ ചില തിരുമേനിമാര്. വിദ്യാഭ്യാസക്കച്ചവടത്തിന് യുഡിഎഫ് ഭരണമാണ് അഭികാമ്യമെന്ന് മനസ്സിലാക്കി മതത്തിന്റെപേരില്‍ ഇവര്‍ നടത്തുന്ന രാഷ്ട്രീയപ്രവര്‍ത്തനം കേരളം തിരിച്ചറിഞ്ഞതാണ്. ഇടയലേഖനങ്ങളെ യുഡിഎഫ് രാഷ്ട്രീയ പ്രമേയങ്ങളാക്കി അധഃപതിപ്പിച്ചത് എസ്എഫ്ഐ അല്ല. യഥാര്‍ഥ മതവിശ്വാസികള്‍ക്ക് ഇക്കാര്യങ്ങളിലെല്ലാം നല്ല ധാരണയുണ്ടെന്ന് പ്രമേയം പാസാക്കുന്നവര്‍ ഓര്‍ക്കണം. വര്‍ഗീയ-ഫാസിസ്റ്റുകളുടെ വേട്ടയാടല്‍ ശക്തമായപ്പോഴും ഒരു പ്രതിപുരുഷയോഗത്തിലും പൌവത്തിലുമാര് പ്രമേയം പാസാക്കിയില്ല. കേരളീയ വിദ്യാഭ്യാസമേഖലയിലെ ക്രൈസ്തവ സംഭാവനകള്എസ്എഫ്ഐ വിലകുറച്ചുകണ്ടിട്ടില്ല. എന്നാല്‍, ന്യൂനപക്ഷാവകാശം പറഞ്ഞ് വിദ്യാഭ്യാസക്കൊള്ള നടത്തുന്നവര്‍ ഏതു മാനേജ്മെന്റായാലും എസ്എഫ്ഐ എതിര്‍ക്കും. സഭയുടെ വിലാസത്തില്‍ ചിലര്‍ നടത്തുന്ന നെറികേടുകള്‍ ചൂണ്ടിക്കാണിച്ചതാണ് എസ്എഫ്ഐ ചെയ്ത ഭീകരപ്രവര്‍ത്തനമെങ്കില്‍ അതു തുടരുകതന്നെ ചെയ്യും. ജനാധിപത്യ പ്രസ്ഥാനങ്ങളെ കരിവാരിത്തേക്കാന്‍ ശ്രമിക്കുന്നതും അതുവഴി വിദ്യാര്‍ഥിനിയുടെ മരണത്തിന് ഉത്തരവാദികളായവരെ സംരക്ഷിക്കാന്‍ ബോധപൂര്‍വം ശ്രമിക്കുന്നതും വിദ്യാര്‍ഥികളും പൊതുജനങ്ങളും തിരിച്ചറിയുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.
Subscribe to:
Post Comments (Atom)
1 comment:

Post a Comment