Wednesday, April 09, 2008

അമേരിക്കയും സഖ്യശക്തികളും ഒളിപിക്സിലും രാഷ്ടിയം കളിക്കുന്നു. ഇറാക്കിലും അഫ്‌ഗാനിസ്ഥാനിലുനമ്‌ ലോകമെന്‍പാടും ലക്ഷങളെ കൊന്നൊതുക്കുന്ന ചെകുത്താന്മാറ് വേദ

അമേരിക്കയും സഖ്യശക്തികളും ഒളിപിക്സിലും രാഷ്ടിയം കളിക്കുന്നു.
ഇറാക്കിലും അഫ്‌ഗാനിസ്ഥാനിലുനമ്‌ ലോകമെന്‍പാടും ലക്ഷങളെ കൊന്നൊതുക്കുന്ന ചെകുത്താന്മാറ് വേദമോതുന്നത് തമാശക്ക് വകനല്‍‌കുന്നു

സാന്‍ഫ്രാന്‍സിസ്കോ: ഒളിംപിക് ദീപശിഖാ പ്രയാണത്തിനെതിരെ ടിബറ്റന്‍ പ്രക്ഷോഭകാരികളുടെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ ദീപശിഖയുടെ രാജ്യാന്തരയാത്ര നിര്‍ത്തിവയ്ക്കുന്നതിനെക്കുറിച്ചു രാജ്യാന്തര ഒളിംപിക് കമ്മിറ്റി ആലോചിക്കുന്നു. ടിബറ്റില്‍ ചൈന നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ പ്രതിഷേധിച്ച് ഒളിംപിക്സ് ഉദ്ഘാടനച്ചടങ്ങു ബഹിഷ്കരിക്കാന്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ഹിലരി ക്ളിന്റന്‍ യുഎസ് പ്രസിഡന്റ് ബുഷിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.
ചൈനയുടെ മനുഷ്യാവകാശ ലംഘനങ്ങള്‍ ബുഷ് കണ്ടില്ലെന്നു നടിക്കുകയാണെന്നു ഹിലരി കുറ്റപ്പെടുത്തി. ഒളിംപിക്സിന്റെ സാഹോദര്യസന്ദേശം ഉള്‍ക്കൊണ്ടു ചൈന സന്ദര്‍ഭത്തിനൊത്ത് ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച ചേരുന്ന ഐഒസി യോഗം ദീപശിഖാപ്രയാണം നിര്‍ത്തിവയ്ക്കുന്ന കാര്യം ചര്‍ച്ചചെയ്യുമെന്നു രാജ്യാന്തര ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് ജാക്സ് റോഗ് പറഞ്ഞു. തീരുമാനമായാല്‍ പ്രയാണം ചൈനയില്‍ മാത്രമായി ഒതുങ്ങും. അടുത്ത തവണ മുതല്‍ ദീപശിഖാ പ്രയാണം ആതന്‍സില്‍നിന്നു നേരെ ആതിഥേയ രാജ്യത്തേക്കു മാത്രമാക്കി ചുരുക്കുന്നതിനെക്കുറിച്ചും ഐഒസി ആലോചിക്കുന്നുണ്ട്.
പാരിസില്‍ കഴിഞ്ഞ ദിവസം ടിബറ്റന്‍ പ്രക്ഷോഭകാരികളുടെ പ്രതിഷേധത്തെ തുടര്‍ന്നു രണ്ടുതവണ ഒളിംപിക് ദീപം കെടുത്തിയിരുന്നു. ഇന്നലെ പുലര്‍ച്ചെ അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്കോയിലെത്തിച്ച ദീപശിഖ ഇന്നു പ്രയാണം തുടങ്ങാനിരിക്കേ അവിടെയും പ്രതിഷേധം ശക്തമായി. ദീപശിഖ കടന്നുപോകുന്ന വഴിയിലെ ഗോള്‍ഡന്‍ ഗേറ്റ് പാലത്തിനു മുകളില്‍ പ്രക്ഷോഭകാരികള്‍ ചൈനീസ് വിരുദ്ധ മുദ്രാവാക്യങ്ങളെഴുതിയ ബാനര്‍ കെട്ടി.
ടിബറ്റിലെ ചൈനീസ് അടിച്ചമര്‍ത്തലിനോടുള്ള എതിര്‍പ്പ് രാജ്യാന്തര തലത്തില്‍ കൂടുതല്‍ ശക്തമാവുകയാണ്. യൂറോപ്യന്‍ യൂണിയന്‍ ഈവിഷയം ഈ മാസം അവസാനം ചര്‍ച്ചചെയ്യും. ഇതു യൂറോപ്യന്‍ രാജ്യങ്ങള്‍ ഒന്നടങ്കം ഒളിംപിക്സ് ചടങ്ങുകള്‍ ബഹിഷ്കരിക്കുന്നതിലേക്കു പോലും കാര്യങ്ങള്‍ എത്തിച്ചേക്കാം.
എന്നാല്‍, ദീപശിഖയ്ക്കെതിരെ പ്രതിഷേധം നടക്കുന്നു എന്ന ഭാവം പോലുമില്ലാതെയാണു ചൈനീസ് അധികൃതരുടെ പ്രതികരണം. പാരിസിലെ പ്രയാണം വിജയകരമായിരുന്നു എന്നാണു ബെയ്ജിങ് ഒളിംപിക് സംഘാടക സമിതിയുടെ വക്താവു പ്രതികരിച്ചത്.ദീപശിഖാ പ്രയാണം നേരത്തേ തീരുമാനിച്ചപ്രകാരം പൂര്‍ത്തിയാക്കണമെന്നു ചൈന ആവശ്യപ്പെട്ടു. വളര്‍ന്നുവരുന്ന ലോകശക്തിയെന്ന നിലയില്‍ തങ്ങളുടെ മുഖഛായയ്ക്കു മങ്ങലേല്‍ക്കുമെന്നതിനാലാണു ചൈന ദീപശിഖാ പ്രയാണം വെട്ടിച്ചുരുക്കുന്നതിനെ എതിര്‍ക്കുന്നത്. ദീപശിഖയ്ക്കെതിരെ പ്രതിഷേധമഴിച്ചുവിടുന്നതു ദലൈ ലാമയാണെന്നും ആരോപിച്ചു.
ഇന്ത്യയില്‍ ദീപശിഖാ പ്രയാണത്തിനു നേര്‍ക്കു പ്രതിഷേധസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഡല്‍ഹിയില്‍ സുരക്ഷാനടപടികള്‍ ശക്തമാക്കി. 17ന് ആണു ഡല്‍ഹിയിലെ പ്രയാണം. റിപ്പബ്ളിക് ദിനത്തില്‍ ഏര്‍പ്പെടുത്തുന്നതിനു സമാനമായ സുരക്ഷാക്രമീകരണങ്ങളാണു ന്യൂഡല്‍ഹിയില്‍ ഉണ്ടാവുക.
ദീപശിഖാ പ്രയാണത്തിനു നേര്‍ക്കു പ്രതിഷേധമുയര്‍ന്നത് ഒളിംപിക്സ് നടത്തിപ്പിനും തിരിച്ചടിയാവുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഒളിംപിക്സിന്റെ ഔദ്യോഗിക സ്പോണ്‍സര്‍മാരായ കോക്ക കോള, ലെനോവോ, സാംസങ് തുടങ്ങിയവയും എതിര്‍പ്പു പ്രകടിപ്പിച്ചിട്ടുണ്ട്. 15 ലക്ഷം ഡോളറാണു ദീപശിഖാ പ്രയാണത്തിനു മാത്രം ഓരോ സ്പോണ്‍സറും നല്‍കേണ്ടത്.

2 comments:

ജനശക്തി ന്യൂസ്‌ said...

അമേരിക്കയും സഖ്യശക്തികളും ഒളിപിക്സിലും രാഷ്ടിയം കളിക്കുന്നു. ഇറാക്കിലും അഫ്‌ഗാനിസ്ഥാനിലുനമ്‌ ലോകമെന്‍പാടും ലക്ഷങളെ കൊന്നൊതുക്കുന്ന ചെകുത്താന്മാറ് വേദമോതുന്നത് തമാശക്ക് വകനല്‍‌കുന്നു

ഒ ളിംപിക്സ് ബഹിഷ്കരണഭീഷണിയും
സാന്‍ഫ്രാന്‍സിസ്കോ: ഒളിംപിക് ദീപശിഖാ പ്രയാണത്തിനെതിരെ ടിബറ്റന്‍ പ്രക്ഷോഭകാരികളുടെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ ദീപശിഖയുടെ രാജ്യാന്തരയാത്ര നിര്‍ത്തിവയ്ക്കുന്നതിനെക്കുറിച്ചു രാജ്യാന്തര ഒളിംപിക് കമ്മിറ്റി ആലോചിക്കുന്നു. ടിബറ്റില്‍ ചൈന നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ പ്രതിഷേധിച്ച് ഒളിംപിക്സ് ഉദ്ഘാടനച്ചടങ്ങു ബഹിഷ്കരിക്കാന്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ഹിലരി ക്ളിന്റന്‍ യുഎസ് പ്രസിഡന്റ് ബുഷിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.

ചൈനയുടെ മനുഷ്യാവകാശ ലംഘനങ്ങള്‍ ബുഷ് കണ്ടില്ലെന്നു നടിക്കുകയാണെന്നു ഹിലരി കുറ്റപ്പെടുത്തി. ഒളിംപിക്സിന്റെ സാഹോദര്യസന്ദേശം ഉള്‍ക്കൊണ്ടു ചൈന സന്ദര്‍ഭത്തിനൊത്ത് ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

വെള്ളിയാഴ്ച ചേരുന്ന ഐഒസി യോഗം ദീപശിഖാപ്രയാണം നിര്‍ത്തിവയ്ക്കുന്ന കാര്യം ചര്‍ച്ചചെയ്യുമെന്നു രാജ്യാന്തര ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് ജാക്സ് റോഗ് പറഞ്ഞു. തീരുമാനമായാല്‍ പ്രയാണം ചൈനയില്‍ മാത്രമായി ഒതുങ്ങും. അടുത്ത തവണ മുതല്‍ ദീപശിഖാ പ്രയാണം ആതന്‍സില്‍നിന്നു നേരെ ആതിഥേയ രാജ്യത്തേക്കു മാത്രമാക്കി ചുരുക്കുന്നതിനെക്കുറിച്ചും ഐഒസി ആലോചിക്കുന്നുണ്ട്.

പാരിസില്‍ കഴിഞ്ഞ ദിവസം ടിബറ്റന്‍ പ്രക്ഷോഭകാരികളുടെ പ്രതിഷേധത്തെ തുടര്‍ന്നു രണ്ടുതവണ ഒളിംപിക് ദീപം കെടുത്തിയിരുന്നു. ഇന്നലെ പുലര്‍ച്ചെ അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്കോയിലെത്തിച്ച ദീപശിഖ ഇന്നു പ്രയാണം തുടങ്ങാനിരിക്കേ അവിടെയും

പ്രതിഷേധം ശക്തമായി. ദീപശിഖ കടന്നുപോകുന്ന വഴിയിലെ ഗോള്‍ഡന്‍ ഗേറ്റ് പാലത്തിനു മുകളില്‍ പ്രക്ഷോഭകാരികള്‍ ചൈനീസ് വിരുദ്ധ മുദ്രാവാക്യങ്ങളെഴുതിയ ബാനര്‍ കെട്ടി.

ടിബറ്റിലെ ചൈനീസ് അടിച്ചമര്‍ത്തലിനോടുള്ള എതിര്‍പ്പ് രാജ്യാന്തര തലത്തില്‍ കൂടുതല്‍ ശക്തമാവുകയാണ്. യൂറോപ്യന്‍ യൂണിയന്‍ ഈവിഷയം ഈ മാസം അവസാനം ചര്‍ച്ചചെയ്യും. ഇതു യൂറോപ്യന്‍ രാജ്യങ്ങള്‍ ഒന്നടങ്കം ഒളിംപിക്സ് ചടങ്ങുകള്‍ ബഹിഷ്കരിക്കുന്നതിലേക്കു പോലും കാര്യങ്ങള്‍ എത്തിച്ചേക്കാം.

എന്നാല്‍, ദീപശിഖയ്ക്കെതിരെ പ്രതിഷേധം നടക്കുന്നു എന്ന ഭാവം പോലുമില്ലാതെയാണു ചൈനീസ് അധികൃതരുടെ പ്രതികരണം. പാരിസിലെ പ്രയാണം വിജയകരമായിരുന്നു എന്നാണു ബെയ്ജിങ് ഒളിംപിക് സംഘാടക സമിതിയുടെ വക്താവു പ്രതികരിച്ചത്.
ദീപശിഖാ പ്രയാണം നേരത്തേ തീരുമാനിച്ചപ്രകാരം പൂര്‍ത്തിയാക്കണമെന്നു ചൈന ആവശ്യപ്പെട്ടു. വളര്‍ന്നുവരുന്ന ലോകശക്തിയെന്ന നിലയില്‍ തങ്ങളുടെ മുഖഛായയ്ക്കു മങ്ങലേല്‍ക്കുമെന്നതിനാലാണു ചൈന ദീപശിഖാ പ്രയാണം വെട്ടിച്ചുരുക്കുന്നതിനെ എതിര്‍ക്കുന്നത്. ദീപശിഖയ്ക്കെതിരെ പ്രതിഷേധമഴിച്ചുവിടുന്നതു ദലൈ ലാമയാണെന്നും ആരോപിച്ചു.

ഇന്ത്യയില്‍ ദീപശിഖാ പ്രയാണത്തിനു നേര്‍ക്കു പ്രതിഷേധസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഡല്‍ഹിയില്‍ സുരക്ഷാനടപടികള്‍ ശക്തമാക്കി. 17ന് ആണു ഡല്‍ഹിയിലെ പ്രയാണം. റിപ്പബ്ളിക് ദിനത്തില്‍ ഏര്‍പ്പെടുത്തുന്നതിനു സമാനമായ സുരക്ഷാക്രമീകരണങ്ങളാണു ന്യൂഡല്‍ഹിയില്‍ ഉണ്ടാവുക.

ദീപശിഖാ പ്രയാണത്തിനു നേര്‍ക്കു പ്രതിഷേധമുയര്‍ന്നത് ഒളിംപിക്സ് നടത്തിപ്പിനും തിരിച്ചടിയാവുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഒളിംപിക്സിന്റെ ഔദ്യോഗിക സ്പോണ്‍സര്‍മാരായ കോക്ക കോള, ലെനോവോ, സാംസങ് തുടങ്ങിയവയും എതിര്‍പ്പു പ്രകടിപ്പിച്ചിട്ടുണ്ട്. 15 ലക്ഷം ഡോളറാണു ദീപശിഖാ പ്രയാണത്തിനു മാത്രം ഓരോ സ്പോണ്‍സറും നല്‍കേണ്ടത്.

Anonymous said...

അമേരിക്കയും സഖ്യശക്തികളും ഒളിപിക്സിലും രാഷ്ടിയം കളിക്കുന്നു. ഇറാക്കിലും അഫ്‌ഗാനിസ്ഥാനിലുനമ്‌ ലോകമെന്‍പാടും ലക്ഷങളെ കൊന്നൊതുക്കുന്ന ചെകുത്താന്മാറ് വേദമോതുന്നത് തമാശക്ക് വകനല്‍‌കുന്നു.

ബൂലോഗമേ ശ്രദ്ധിക്കൂ.