Wednesday, April 09, 2008

കേരളത്തിലെ കര്‍ഷകര്‍ മഴക്കെടുതികൊണ്ട് ദുരിതം അനുഭവിക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടി കേന്ദ്രത്തിന്ന് ഓശാന പാടൂന്നു

തിരുവനന്തപുരം: മഴക്കെടുതിയെ കുറിച്ച് പഠിക്കാന്‍ എത്തിയ കേന്ദ്രസംഘത്തെ സംസ്ഥാന സര്‍ക്കാര്‍ ഗൌരവത്തോടെ സമീപിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി ആരോപിച്ചു. ഓരോ മണിക്കൂറിലും വ്യത്യസ്ത കണക്കുകളാണ് സംഘത്തിന് നല്‍കിയത്. വഴിപാട് പോലെയാണ് കാര്യങ്ങള്‍ ചെയ്തത്. കുറേക്കൂടി ഗൌരവത്തോടെ കാണേണ്ടതായിരുന്നുവെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
താന്‍ കഴിഞ്ഞ 24ന് കേന്ദ്ര ആഭ്യന്തരമന്ത്രിയെ കണ്ടതിന്റെ അന്ന് തന്നെ കേന്ദ്ര സംഘത്തെ പ്രഖ്യാപിക്കുകയും പിറ്റേദിവസം രൂപവത്കരിക്കുകയും ചെയ്തു. എന്നാല്‍ പിന്നീടുള്ള കാര്യങ്ങള്‍ കേന്ദ്രവുമായി ബന്ധപ്പെട്ട് ഏകോപിപ്പിക്കാന്‍ സംസ്ഥാനത്തിന് സംവിധാനമുണ്ടായില്ല. ഈ മാസം നാലിന് മാത്രമാണ് സംഘം വന്നത്.
സര്‍ക്കാറിന്റെ കെടുകാര്യസ്ഥതയുടെ ബലിമൃഗങ്ങളായി കുട്ടനാട്ടെ കര്‍ഷകര്‍ മാറിയെന്ന് ഉമ്മന്‍ചാണ്ടി ആരോപിച്ചു. വേനല്‍മഴയില്‍ കര്‍ഷകരുടെ പ്രതീക്ഷ തകര്‍ന്നുവെങ്കില്‍ മഴയ്ക്ക് ശേഷം അവശേഷിച്ച നെല്ല് കൊയ്തെടുക്കാനുള്ള പ്രതീക്ഷ സര്‍ക്കാര്‍ കെടുകാര്യസ്ഥകൊണ്ട് നഷ്ടപ്പെട്ടു. നാല് പേര്‍ മരിച്ചിട്ടും സര്‍ക്കാര്‍ നിഷ്ക്രിയമാണ്. കൊയ്തെടുത്ത നെല്ല് മുഴുവന്‍ സംഭരിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടും നടപ്പായില്ല. കേടായ നെല്ല് കാലിത്തീറ്റക്ക് ഉപയോഗിക്കുമെന്ന് പ്രഖ്യാപിച്ചുവെങ്കിലും അതിന് വില നിശ്ചയിക്കുക പോലും ചെയ്തില്ല. വില നിശ്ചയിച്ചില്ലെന്ന പല്ലവിയാണ് സിവില്‍ സപ്ലൈസ് വകുപ്പ് പറയുന്നത്. കാലിത്തീറ്റക്ക് പോലും ഈ നെല്ല് ഉപയോഗിക്കാനാകാത്ത സ്ഥിതി വന്നു. 10000 ഹെക്ടര്‍ നെല്ല് കൊയ്തെടുക്കാവുന്ന സ്ഥിതിയുണ്ടെങ്കിലും കൊയ്ത്ത് യന്ത്രം കൊണ്ടു വരാനായില്ല. കൊണ്ടു വരുന്ന യന്ത്രങ്ങള്‍ തന്നെ കലക്ടര്‍ പിടിച്ചെടുക്കുകയാണ്. സര്‍ക്കാറിന്റെ നിഷ്ക്രിയതയാണ് കൃഷി നാശം രൂക്ഷമാകാന്‍ കാരണം.

1 comment:

ജനശക്തി ന്യൂസ്‌ said...