Wednesday, April 09, 2008

കുട്ടനാട്ടിലെ കര്‍ഷകരെ സര്‍ക്കാര്‍ ബലിമൃഗങ്ങളാക്കി- ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക്‌ സര്‍ക്കാര്‍ നല്‌കിയ വാഗ്‌ദാനം പാലിച്ചില്ലെങ്കില്‍ അവിടത്തെ സാഹചര്യം അതീവഗുരുതരമാകുമെന്ന്‌ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടി പത്രസമ്മേളനത്തില്‍ പറഞ്ഞു. കൃഷിനാശത്തിനുള്ള ധനസഹായം ഉദ്‌ഘാടനം ചെയ്യാന്‍വേണ്ടി കുറച്ചുപേര്‍ക്ക്‌ നല്‌കിയതല്ലാതെ പിന്നീട്‌ നയാപൈസ ആര്‍ക്കും കൊടുത്തിട്ടില്ല. കൊയ്‌ത നെല്ല്‌ മുഴുവന്‍ സംഭരിക്കുമെന്ന വാഗ്‌ദാനവും പാഴ്‌വാക്കായി. കൂടുതലായി ഒരു കൊ"ുയന്ത്രംപോലും കൊണ്ടുവരാനും സര്‍ക്കാരിനായില്ല.
മാര്‍ച്ച്‌ 17ന്‌ നല്‌കിയ ഈ വാഗ്‌ദാനങ്ങളെല്ലാം സര്‍ക്കാര്‍ മറന്നു. ഈ സ്ഥിതി തുടര്‍ന്നാല്‍ കുട്ടനാട്ടിലെ സ്ഥിതി കൂടുതല്‍ മോശമാകും. കുട്ടനാട്ടിലെ സാമൂഹ്യസാഹചര്യം മാറിയത്‌ സര്‍ക്കാരും സി.പി.എമ്മും മനസ്സിലാക്കണം. അവിടെയിപ്പോള്‍ കര്‍ഷകജന്മിമാരില്ല. ഉള്ളത്‌ ചെറുകിട, പാട്ടകൃഷിക്കാരാണ്‌.
മുഖ്യമന്ത്രിയും കൃഷിമന്ത്രിയും നല്‌കിയ വാഗ്‌ദാനങ്ങള്‍ പാലിക്കാതെ കര്‍ഷകരെ ബലിമൃഗങ്ങളാക്കിയിരിക്കുകയാണ്‌. കേന്ദ്രസര്‍ക്കാര്‍ സംഘത്തെ അയക്കാന്‍ താന്‍ അഭ്യര്‍ത്ഥിച്ചപ്പോള്‍ത്തന്നെ തയ്യാറായതാണ്‌. സംഘാംഗങ്ങളെ നിയോഗിക്കുകയും ചെയ്‌തു. എന്നാല്‍ തുടര്‍നടപടി സ്വീകരിക്കേണ്ടത്‌ സര്‍ക്കാരാണ്‌. അതുണ്ടായില്ല. സംഘം വന്നപ്പോഴാകട്ടെ അവരുടെ മുമ്പില്‍ വച്ച കണക്കുകള്‍ മണിക്കൂറിനുള്ളില്‍ മാറിമറിഞ്ഞു. വഴിപാടുപോലെയാണ്‌ അവരുടെ മുമ്പില്‍ വിശദാംശങ്ങള്‍ നല്‌കിയത്‌. കര്‍ഷകനായ ഗോപിയുടെ ആത്മഹത്യപോലും കേന്ദ്രസംഘത്തിനു മുന്നില്‍ സര്‍ക്കാര്‍ അവതരിപ്പിച്ചില്ല.
കുട്ടനാട്ടില്‍ കൊയ്‌ത നെല്ല്‌ സംഭരിക്കുമെന്ന്‌ ഇപ്പോഴും പറയുന്നുണ്ടെങ്കിലും അതിനു വില നിശ്ചയിച്ചിട്ടില്ലെന്ന്‌ സിവില്‍ സപ്ലൈസ്‌ വകുപ്പ്‌ പറയുന്നു. അതിപ്പോള്‍ കാലിത്തീറ്റയ്‌ക്കുപോലും കൊള്ളാതായി. കുട്ടനാട്ടില്‍ ഇപ്പോള്‍ വേനല്‍മഴയെക്കാളുപരി സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വമാണ്‌ പ്രശ്‌നമായിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

2 comments:

ജനശക്തി ന്യൂസ്‌ said...

Nishedhi said...

സര്‍ക്കാരിനോ കഴിവില്ല, പക്ഷേ ശ്രീമാന്‍ ചാണ്ടിയ്ക്ക്‌ ആളെസംഘടിപ്പിച്ച്‌ കൊയ്യിക്കാമായിരുന്നല്ലോ? ജനത്തിനുവേണ്ടത്‌ പ്രസ്താവനകളല്ല പ്രായോഗിക പ്രവര്‍ത്തനങ്ങളാണു.