Wednesday, April 09, 2008

കൃഷിനാശം: സര്‍വകക്ഷിസംഘം പ്രധാനമന്ത്രിയെ ഉടന്‍ കാണുമെന്ന് മുഖ്യമന്ത്രി

കൃഷിനാശം: സര്‍വകക്ഷിസംഘം പ്രധാനമന്ത്രിയെ ഉടന്‍ കാണുമെന്ന് .മുഖ്യമന്ത്രി

തിരു: ദുരിതാശ്വാസ സഹായത്തിനായി പ്രതിപക്ഷ കക്ഷികളുള്‍പ്പെടെയുള്ള സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ സൌകര്യംകൂടി പരിഗണിച്ച് ഇതിനായുള്ള സമയം നിശ്ചയിക്കും. മന്ത്രിസഭായോത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കൃഷിനശിച്ചതില്‍ മനംനൊന്ത് ആത്മഹത്യചെയ്ത നാല് കര്‍ഷകരുടെ കാര്‍ഷികകടം എഴുതിത്തള്ളും. ഇവരുടെ കുടുംബത്തിന് 50000 രൂപ സഹായം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭക്ഷ്യ സംഭരണവും വിതരണവും കേന്ദ്രതലത്തില്‍ വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കുട്ടനാടിന്റെ സമഗ്ര വികസനത്തിനായുള്ള സ്വമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ നടപ്പാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ബധിരര്‍ക്ക് നല്‍കുന്നതുപോലെ ബുദ്ധിമാന്ത്യം സംഭവിച്ചവര്‍ക്കും കെഎസ്ആര്‍ടിസിയില്‍ യാത്രാസൌജന്യം അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

1 comment:

ജനശക്തി ന്യൂസ്‌ said...