27 ശതമാനം സംവരണം ആകാം: സുപ്രീംകോടതി
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നിയന്ത്രിത ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മറ്റ് പിന്നോക്കവിഭാഗങ്ങള്‍ക്ക്(ഒ.ബി.സി) 27 ശതമാനം സംവരണം നടപ്പാക്കാമെന്ന് സുപ്രീംകോടതി വിധിച്ചു. ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന് അധ്യക്ഷനായുള്ള അഞ്ചംഗ ബഞ്ചിന്‍േറതാണ് വിധി. അഞ്ചംഗ ബഞ്ചില്‍ നാലുപേര്‍ സംവരണത്തിന് അനുകൂലമായി വിധി നല്കി. എന്നാല്‍ സംവരണസമുദായത്തിലെ ക്രീമിലെയര്‍ വിഭാഗങ്ങളെ സംവരണത്തില്‍ നിന്നൊഴിവാക്കണമെന്ന് ബഞ്ച് വിധിച്ചു. പിന്നാക്ക സംവരണത്തെ നിര്‍വചിക്കുന്ന 93-ാം ഭരണഘടനാ ഭേദഗതി കോടതി ശരിവെച്ചു. സര്‍ക്കാര്‍ നിയന്ത്രണമുള്ള സ്ഥാപനങ്ങളിലും എയ്ഡഡ് സ്ഥാപനങ്ങളിലും സംവരണമാകാം. കൂടാതെ പിന്നാക്ക വിഭാഗങ്ങളെ കണ്ടെത്താനുള്ള മാനദണ്ഡം ജാതി മാത്രമാകരുതെന്നും സാമ്പത്തിക-വിദ്യാഭ്യാസ അവസ്ഥകളും ഇതിനായി പരിഗണിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ക്രീമിലെയറിനെ ഒഴിവാക്കാനാകില്ല എന്ന നിലപാടായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല.
1 comment:
27 ശതമാനം സംവരണം ആകാം: സുപ്രീംകോടതി
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നിയന്ത്രിത ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മറ്റ് പിന്നോക്കവിഭാഗങ്ങള്‍ക്ക്(ഒ.ബി.സി) 27 ശതമാനം സംവരണം നടപ്പാക്കാമെന്ന് സുപ്രീംകോടതി വിധിച്ചു. ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന് അധ്യക്ഷനായുള്ള അഞ്ചംഗ ബഞ്ചിന്‍േറതാണ് വിധി. അഞ്ചംഗ ബഞ്ചില്‍ നാലുപേര്‍ സംവരണത്തിന് അനുകൂലമായി വിധി നല്കി. എന്നാല്‍ സംവരണസമുദായത്തിലെ ക്രീമിലെയര്‍ വിഭാഗങ്ങളെ സംവരണത്തില്‍ നിന്നൊഴിവാക്കണമെന്ന് ബഞ്ച് വിധിച്ചു. പിന്നാക്ക സംവരണത്തെ നിര്‍വചിക്കുന്ന 93-ാം ഭരണഘടനാ ഭേദഗതി കോടതി ശരിവെച്ചു. സര്‍ക്കാര്‍ നിയന്ത്രണമുള്ള സ്ഥാപനങ്ങളിലും എയ്ഡഡ് സ്ഥാപനങ്ങളിലും സംവരണമാകാം.
കൂടാതെ പിന്നാക്ക വിഭാഗങ്ങളെ കണ്ടെത്താനുള്ള മാനദണ്ഡം ജാതി മാത്രമാകരുതെന്നും സാമ്പത്തിക-വിദ്യാഭ്യാസ അവസ്ഥകളും ഇതിനായി പരിഗണിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ക്രീമിലെയറിനെ ഒഴിവാക്കാനാകില്ല എന്ന നിലപാടായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല.
Post a Comment