Thursday, April 10, 2008

വിലക്കയറ്റവും കേന്ദ്രനയങ്ങളും

വിലക്കയറ്റവും കേന്ദ്രനയങ്ങളും

വി എസ് അച്യുതാനന്ദന്

‍രാജ്യത്ത് ഭക്ഷ്യധാന്യങ്ങളുടെയും മറ്റ് നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റം അതിരൂക്ഷമാവുകയാണ്. ഭക്ഷ്യധാന്യങ്ങള്‍ക്ക് കടുത്ത ക്ഷാമം നേരിടാനും പോകുന്നതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ നിരക്കിലെത്തിയിരിക്കുകയാണ് പണപ്പെരുപ്പം. വിലക്കയറ്റം തടയാന്‍ ചില നടപടികള്‍ കേന്ദ്ര ഗവമെന്റ് പ്രഖ്യാപിക്കുകയുണ്ടായി. ഭക്ഷ്യധാന്യങ്ങളുടെയും മറ്റും കയറ്റുമതി നിരോധിക്കുകയും ഭക്ഷ്യ എണ്ണകളുടെയും മറ്റും ഇറക്കുമതിത്തീരുവ പൂര്‍ണമായും എടുത്തുകളയുകയുമാണ് ഒരു നടപടി. ഈ നടപടി വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ഒരു തരത്തിലും സഹായിച്ചില്ലെന്നു മാത്രമല്ല, കൃഷിക്കാര്‍ക്ക് ഏറെ ദോഷകരമായി ബാധിക്കുകയുംചെയ്തു. ഒരു ഭാഗത്ത് കടുത്ത വിലക്കയറ്റം, മറുഭാഗത്ത് മഹാഭൂരിപക്ഷം വരുന്ന കൃഷിക്കാരുടെ വരുമാനത്തകര്‍ച്ച. ഇതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. മാര്‍ച്ച് മാസത്തില്‍ നിയമസഭാ സമ്മേളനം നടക്കുന്ന ഘട്ടത്തില്‍ കേരളത്തിലെ പ്രതിപക്ഷം വിലക്കയറ്റത്തിനെതിരെ സമരരംഗത്തിറങ്ങുകയുണ്ടായി. അന്ന് ഞങ്ങള്‍ പറഞ്ഞത് വിലക്കയറ്റത്തിനെതിരെ സമരം നല്ലതാണ്. പക്ഷേ, ഡല്‍ഹിയില്‍ ചെന്നാണ് നടത്തേണ്ടതെന്നാണ്. വിലക്കയറ്റം കേരളത്തിലേയുള്ളൂ, മറ്റിടങ്ങളില്‍ വിലക്കയറ്റമില്ല എന്നാണ് പ്രതിപക്ഷം വാദിച്ചത്. അന്നങ്ങനെ വാദിച്ചവരെ ഇപ്പോള്‍ കാണാനില്ല. നാണയപ്പെരുപ്പം ഏഴ് ശതമാനം കവിഞ്ഞെന്നും വിലക്കയറ്റം രാജ്യവ്യാപകമായി അതിരൂക്ഷമാണെന്നും കോഗ്രസ് ഐ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗിക പ്രസ്താവന തന്നെ നടത്തി. വിലക്കയറ്റവും ക്ഷാമവും പരിഹരിക്കാനുള്ള നടപടികള്‍ ആലോചിക്കാനെന്ന പേരില്‍ കേന്ദ്ര മന്ത്രിസഭാ ഉപസമിതികള്‍ പല തവണ യോഗംചേര്‍ന്നു. ‘ഭക്ഷ്യധാന്യങ്ങളുടെ കയറ്റുമതി നിരോധിച്ചതും ‘ഭക്ഷ്യ എണ്ണകളുടെ തീരുവ എടുത്തു കളഞ്ഞതും ആ യോഗങ്ങളുടെ തീരുമാനപ്രകാരമാണ്. അപ്പോള്‍ കേന്ദ്രഗവമെന്റ് ഒരു കാര്യം പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നു - രാജ്യവ്യാപകമായി വിലക്കയറ്റം അതി രൂക്ഷമാണ്, ക്ഷാമവും ഉണ്ടാകുന്നു. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. വിലക്കയറ്റം തടയാന്‍ കേന്ദ്രത്തിന് കഴിയുന്നില്ല, സംസ്ഥാനങ്ങള്‍ പരമാവധി ശ്രമിക്കണമെന്ന മട്ടില്‍ യുപിഎ അധ്യക്ഷ സോണിയഗാന്ധിയുടെ പ്രസ്താവനയും വന്നു. വിലക്കയറ്റം രാജ്യവ്യാപകമാണ്; ക്ഷാമവുമുണ്ട്; ഏതെങ്കിലും സംസ്ഥാന ഗവമെന്റ് വിചാരിച്ചാല്‍ അതിന് പരിഹാരം കാണാനാവില്ല. എന്നാല്‍, ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ വിലക്കയറ്റത്തിന്റെ തോത് താരതമ്യേന കുറവാണ്. പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തിക്കൊണ്ടും പുതിയ സപ്ളൈകോ, കസ്യൂമര്‍ ഫെഡ് വില്‍പ്പനശാലകള്‍ തുറന്നും സബ്സിഡി ലഭ്യമാക്കി വിപണിയില്‍ ശക്തമായി ഇടപെട്ടതുകൊണ്ടുമാണ് വിലക്കയറ്റത്തിന്റെ തോത് ഗണ്യമായി കുറച്ചു കൊണ്ടുവരാന്‍ കഴിഞ്ഞത്. ഇപ്പോള്‍ കാര്യങ്ങള്‍ എല്ലാ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുകയാണ് - വിലക്കയറ്റം തടയാനാകാതെ കേന്ദ്രസര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുന്നുവെന്ന് എല്ലാ മാധ്യമങ്ങളും പറയുന്നു. നേരത്തെ നിയമസഭയ്ക്കകത്തും പുറത്തും ശബ്ദമുയര്‍ത്തിയ ഉമ്മന്‍ചാണ്ടിയും കൂട്ടരും ഇപ്പോള്‍ നിശബ്ദരാണ്. അവരോട് ഞങ്ങള്‍ക്ക് പറയാനുള്ളത് ഇതാണ്. 16 മുതല്‍ 23 വരെ ഒരാഴ്ചക്കാലം ഇടതുപക്ഷവും മുലയംസിങ് യാദവ് നയിക്കുന്ന യുഎന്‍പിഎ കക്ഷികളുമെല്ലാം ചേര്‍ന്ന് വിലക്കയറ്റവിരുദ്ധ ദേശവ്യാപകപ്രക്ഷോഭം നടത്തുകയാണ്. വിലക്കയറ്റം തടയണമെന്ന ആത്മാര്‍ഥമായ ആഗ്രഹമുണ്ടെങ്കില്‍ ആ സമരത്തില്‍ കേരളത്തിലെ യുഡിഎഫിനും ചേരാം. ഏറ്റവും സന്തോഷത്തോടെ ഉമ്മന്‍ചാണ്ടിയെയും യുഡിഎഫിനെയും വിലക്കയറ്റവിരുദ്ധ സമരത്തിലേക്ക് ഞങ്ങള്‍ സ്വാഗതംചെയ്യുന്നു. വിലക്കയറ്റത്തിന്റെ കാരണങ്ങളെക്കുറിച്ച് കേന്ദ്രഗവമെന്റ് നിരത്തുന്ന വിശദീകരണങ്ങള്‍ അടിസ്ഥാനരഹിതമാണ്. സാമ്പത്തിക വളര്‍ച്ചയുടെ ഫലമായി (ഒമ്പത് ശതമാനത്തോളം സാമ്പത്തിക വളര്‍ച്ച നിലനിര്‍ത്തി രാജ്യം കുതിക്കുകയാണെന്നാണല്ലോ അവകാശവാദം) ജനങ്ങളുടെ കീശ നിറയെ കാശ് വന്നു, അതുകൊണ്ടവര്‍ യഥേഷ്ടം സാധനങ്ങള്‍ വാങ്ങാന്‍ തുടങ്ങി, അതിനാല്‍ വില കൂടുന്നു - അതായത് ക്രയശേഷി വര്‍ധിച്ചതാണ് പ്രശ്നമെന്ന്. ജനസംഖ്യയില്‍ 78 ശതമാനം പേരുടെയും ദിവസവരുമാനം ഇരുപതു രൂപയില്‍ താഴെയാണെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെതന്നെ കണക്ക്. അവരാണോ യഥേഷ്ടം സാധനങ്ങള്‍ വാങ്ങാന്‍ തുടങ്ങിയത്? സാമ്പത്തിക വളര്‍ച്ച മഹാഭൂരിപക്ഷത്തിനല്ല, വന്‍കിട കോര്‍പറേറ്റ് കമ്പനികള്‍ക്കാണെന്ന വസ്തുത മറച്ചുവയ്ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ‘ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃ മന്ത്രാലയവുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി കമ്മിറ്റി 25 കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ അവധിവ്യാപാരം നിരോധിക്കണമെന്ന് ശുപാര്‍ശ നല്‍കിയതാണ്. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ അത് അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. വിളവെടുപ്പിനു മുമ്പ് കൃഷിക്കാര്‍ക്ക് പണം നല്‍കി ഉല്‍പ്പന്നങ്ങള്‍ കൈയടക്കുകയാണ് അവധിവ്യാപാരത്തിന്റെ രീതി. ഓരോരുത്തര്‍ക്കും ഓരോ സ്ഥാപനത്തിനും സൂക്ഷിക്കാവുന്ന ‘ഭക്ഷ്യവസ്തുക്കളുടെ അളവ് സംബന്ധിച്ച് മുമ്പുണ്ടായിരുന്ന കര്‍ശനനിബന്ധന പിന്‍വലിച്ചതും ആഗോളവല്‍ക്കരണനയത്തിന്റെ ‘ഭാഗമായിട്ടായിരുന്നു. 2002ലാണ് എന്‍ഡിഎ ഈ നിബന്ധന എടുത്തുകളഞ്ഞത്. എന്‍ഡിഎ നയങ്ങള്‍ അതേപടിതുടരുന്ന യുപിഎയും ഈ നിബന്ധന പുനഃസ്ഥാപിക്കാന്‍ തയ്യാറായിട്ടില്ല. ക്ഷാമമുണ്ടായ സാഹചര്യത്തില്‍ പഴയ നിബന്ധന പുനഃസ്ഥാപിക്കാന്‍ തയ്യാറാകണം. സര്‍ക്കാര്‍ സംഭരിച്ച് എഫ്സിഐ ഗോഡൌണുകളില്‍ സൂക്ഷിക്കുകയും പൊതുവിതരണശൃംഖല വഴി രാജ്യത്താകെ എത്തിക്കുകയുംചെയ്യേണ്ട ഉല്‍പ്പന്നങ്ങളാണ് വന്‍കിട കോര്‍പറേറ്റ് കമ്പനികള്‍ ഊഹക്കച്ചവടം നടത്തി കസ്റഡിയിലാക്കുന്നത്. സര്‍ക്കാര്‍ അരിയും ഗോതമ്പും മറ്റും സംഭരിക്കുന്നില്ലെന്നു മാത്രമല്ല, അതിനായി സ്ഥാപിച്ച ഗോഡൌണുകള്‍ സ്വകാര്യ കുത്തകകള്‍ക്ക് പൂഴ്ത്തിവയ്പിനായി തുറന്നുകൊടുക്കുകയുംചെയ്യുന്നു. സര്‍ക്കാര്‍ സംഭരണം നടത്താത്തതും റിട്ടെയില്‍ മേഖലയിലെ കുത്തകകള്‍ക്ക് അവധി വ്യാപാരത്തിന് സൌകര്യം ചെയ്തുകൊടുത്തതുമാണ് പൂഴ്ത്തിവയ്പിനും വിലക്കയറ്റത്തിനും പ്രധാന കാരണം. ഭക്ഷ്യസുരക്ഷയെ തകര്‍ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. പൊതുവിതരണ സമ്പ്രദായം ശക്തവും വ്യാപകവുമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ല. ശക്തമായ പൊതുവിതരണ സമ്പ്രദായമുള്ള കേരളത്തില്‍ അത് തകര്‍ക്കാന്‍ കേന്ദ്രം സ്വീകരിച്ചുവരുന്ന നടപടികള്‍ നമുക്കറിയാം. സ്റാറ്റ്യൂട്ടറി റേഷനിങ്ങിനെ തകര്‍ക്കുന്നവിധത്തില്‍ എപിഎല്‍, ബിപിഎല്‍ എന്നിങ്ങനെ കാര്‍ഡ് വിഭജിച്ചു. എപിഎല്‍ കാര്‍ഡുടമകള്‍ക്ക് നല്‍കേണ്ട റേഷന്‍വിഹിതത്തില്‍ 82 ശതമാനത്തിന്റെ കുറവ് വരുത്തിയിരിക്കുകയാണ് കഴിഞ്ഞ 12 മാസമായി. പൊതുവിതരണ ശൃംഖലയിലൂടെ വിതരണത്തിനായി സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരുന്ന ഭക്ഷ്യധാന്യവിഹിതം വെട്ടിക്കുറച്ചത് പുനഃസ്ഥാപിച്ചാലേ വിലക്കയറ്റം പിടിച്ചുനിര്‍ത്താനാകൂ. കേരളത്തെ സംബന്ധിച്ച് മറ്റൊരു സവിശേഷ പ്രശ്നംകൂടിയുണ്ട്. കടത്തുകൂലി. തികച്ചും ഉപഭോക്തൃസംസ്ഥാനമായ കേരളത്തില്‍ ഒട്ടെല്ലാ നിത്യോപയോഗ സാധനവും കൊണ്ടുവരുന്നത് വളരെ അകലെനിന്നാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധനയും ഇവിടെ വിലക്കയറ്റത്തിനു കാരണമാകുന്നു. കഴിഞ്ഞ മൂന്നരക്കൊല്ലത്തിനിടയില്‍ കേന്ദ്രസര്‍ക്കാര്‍ ആറ് പ്രാവശ്യം എണ്ണവില വര്‍ധിപ്പിച്ചു. അതുകൊണ്ട് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിയന്ത്രിക്കാന്‍ കേന്ദ്രം നടപടിയെടുക്കണം. ഇതൊക്കെ ചെയ്യുന്നതിനു പകരം ‘ഭക്ഷ്യഎണ്ണയുടെ ഇറക്കുമതിത്തീരുവ എടുത്തുകളയുകയും കയറ്റുമതി നിരോധിക്കുകയും ചെയ്തതുകൊണ്ട് കാര്യമില്ല. ഇങ്ങനെയൊരവസ്ഥ സൃഷ്ടിച്ച് അതിന്റെ മറവില്‍ ഇറക്കുമതി ഉദാരവല്‍ക്കരണം പൂര്‍ണ തോതിലാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചുപോന്നതെന്നും സംശയിക്കണം. വിലക്കയറ്റം പൂര്‍ണമായും കേന്ദ്രസൃഷ്ടിയാണെങ്കിലും അത് തടഞ്ഞുനിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ആവുന്നതെല്ലാം ചെയ്യുന്നുണ്ട്. സിവില്‍ സപ്ളൈസ്, സഹകരണ, കൃഷി വകുപ്പുകള്‍ വിവിധങ്ങളായ നടപടികളിലൂടെ വിപണിയില്‍ ഇടപെടുകയാണ്. അരിക്കടകള്‍ വഴി പുഴുക്കലരി 14 രൂപയ്ക്കും പച്ചരി 13.50നും ലഭ്യമാക്കുന്നു. സപ്ളൈകോവിന്റെയും കസ്യൂമര്‍ഫെഡിന്റെയും ചില്ലറ വില്‍പ്പനശാലകള്‍ കാര്യക്ഷമമാക്കി പഴയ വിലയ്ക്ക് നിത്യോപയോഗസാധനങ്ങള്‍ ലഭ്യമാക്കുന്നു. വിഷുക്കാലത്ത് പച്ചക്കറിയും കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാന്‍ നടപടിയെടുത്തിട്ടുണ്ട്. ധാന്യങ്ങളും പലവ്യഞ്ജനങ്ങളും കൃഷിക്കാരില്‍നിന്ന് നേരിട്ട് സംഭ‘രിച്ച് പൊതുവിതരണ ശൃംഖലയിലൂടെ വിതരണംചെയ്യാനാണ് നടപടി സ്വീകരിക്കുന്നത്. ഇതിനുവേണ്ടി അധികമായി ചെലവാകുന്ന തുക മുഴുവന്‍, അതായത് സബ്സിഡി ത്തുക മുഴുവന്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. വിലക്കയറ്റം ഇല്ലാതാകണമെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ തെറ്റായ നയം തിരുത്തിയേ മതിയാകൂ. അതിനായി കേന്ദ്രത്തിന്റെ കണ്ണ് തുറപ്പിക്കാനാണ് 16 മുതല്‍ 23 വരെ നടക്കുന്ന ദേശീയ പ്രചാരണ - പ്രക്ഷോഭ‘പ്രവര്‍ത്തനങ്ങള്‍.

1 comment:

ജനശക്തി ന്യൂസ്‌ said...

വിലക്കയറ്റവും കേന്ദ്രനയങ്ങളും
വി എസ് അച്യുതാനന്ദന്‍
രാജ്യത്ത് ഭക്ഷ്യധാന്യങ്ങളുടെയും മറ്റ് നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റം അതിരൂക്ഷമാവുകയാണ്. ഭക്ഷ്യധാന്യങ്ങള്‍ക്ക് കടുത്ത ക്ഷാമം നേരിടാനും പോകുന്നതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ നിരക്കിലെത്തിയിരിക്കുകയാണ് പണപ്പെരുപ്പം. വിലക്കയറ്റം തടയാന്‍ ചില നടപടികള്‍ കേന്ദ്ര ഗവമെന്റ് പ്രഖ്യാപിക്കുകയുണ്ടായി. ഭക്ഷ്യധാന്യങ്ങളുടെയും മറ്റും കയറ്റുമതി നിരോധിക്കുകയും ഭക്ഷ്യ എണ്ണകളുടെയും മറ്റും ഇറക്കുമതിത്തീരുവ പൂര്‍ണമായും എടുത്തുകളയുകയുമാണ് ഒരു നടപടി. ഈ നടപടി വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ഒരു തരത്തിലും സഹായിച്ചില്ലെന്നു മാത്രമല്ല, കൃഷിക്കാര്‍ക്ക് ഏറെ ദോഷകരമായി ബാധിക്കുകയുംചെയ്തു. ഒരു ഭാഗത്ത് കടുത്ത വിലക്കയറ്റം, മറുഭാഗത്ത് മഹാഭൂരിപക്ഷം വരുന്ന കൃഷിക്കാരുടെ വരുമാനത്തകര്‍ച്ച. ഇതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. മാര്‍ച്ച് മാസത്തില്‍ നിയമസഭാ സമ്മേളനം നടക്കുന്ന ഘട്ടത്തില്‍ കേരളത്തിലെ പ്രതിപക്ഷം വിലക്കയറ്റത്തിനെതിരെ സമരരംഗത്തിറങ്ങുകയുണ്ടായി. അന്ന് ഞങ്ങള്‍ പറഞ്ഞത് വിലക്കയറ്റത്തിനെതിരെ സമരം നല്ലതാണ്. പക്ഷേ, ഡല്‍ഹിയില്‍ ചെന്നാണ് നടത്തേണ്ടതെന്നാണ്. വിലക്കയറ്റം കേരളത്തിലേയുള്ളൂ, മറ്റിടങ്ങളില്‍ വിലക്കയറ്റമില്ല എന്നാണ് പ്രതിപക്ഷം വാദിച്ചത്. അന്നങ്ങനെ വാദിച്ചവരെ ഇപ്പോള്‍ കാണാനില്ല. നാണയപ്പെരുപ്പം ഏഴ് ശതമാനം കവിഞ്ഞെന്നും വിലക്കയറ്റം രാജ്യവ്യാപകമായി അതിരൂക്ഷമാണെന്നും കോഗ്രസ് ഐ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗിക പ്രസ്താവന തന്നെ നടത്തി. വിലക്കയറ്റവും ക്ഷാമവും പരിഹരിക്കാനുള്ള നടപടികള്‍ ആലോചിക്കാനെന്ന പേരില്‍ കേന്ദ്ര മന്ത്രിസഭാ ഉപസമിതികള്‍ പല തവണ യോഗംചേര്‍ന്നു. ‘ഭക്ഷ്യധാന്യങ്ങളുടെ കയറ്റുമതി നിരോധിച്ചതും ‘ഭക്ഷ്യ എണ്ണകളുടെ തീരുവ എടുത്തു കളഞ്ഞതും ആ യോഗങ്ങളുടെ തീരുമാനപ്രകാരമാണ്. അപ്പോള്‍ കേന്ദ്രഗവമെന്റ് ഒരു കാര്യം പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നു - രാജ്യവ്യാപകമായി വിലക്കയറ്റം അതി രൂക്ഷമാണ്, ക്ഷാമവും ഉണ്ടാകുന്നു. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. വിലക്കയറ്റം തടയാന്‍ കേന്ദ്രത്തിന് കഴിയുന്നില്ല, സംസ്ഥാനങ്ങള്‍ പരമാവധി ശ്രമിക്കണമെന്ന മട്ടില്‍ യുപിഎ അധ്യക്ഷ സോണിയഗാന്ധിയുടെ പ്രസ്താവനയും വന്നു. വിലക്കയറ്റം രാജ്യവ്യാപകമാണ്; ക്ഷാമവുമുണ്ട്; ഏതെങ്കിലും സംസ്ഥാന ഗവമെന്റ് വിചാരിച്ചാല്‍ അതിന് പരിഹാരം കാണാനാവില്ല. എന്നാല്‍, ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ വിലക്കയറ്റത്തിന്റെ തോത് താരതമ്യേന കുറവാണ്. പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തിക്കൊണ്ടും പുതിയ സപ്ളൈകോ, കസ്യൂമര്‍ ഫെഡ് വില്‍പ്പനശാലകള്‍ തുറന്നും സബ്സിഡി ലഭ്യമാക്കി വിപണിയില്‍ ശക്തമായി ഇടപെട്ടതുകൊണ്ടുമാണ് വിലക്കയറ്റത്തിന്റെ തോത് ഗണ്യമായി കുറച്ചു കൊണ്ടുവരാന്‍ കഴിഞ്ഞത്. ഇപ്പോള്‍ കാര്യങ്ങള്‍ എല്ലാ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുകയാണ് - വിലക്കയറ്റം തടയാനാകാതെ കേന്ദ്രസര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുന്നുവെന്ന് എല്ലാ മാധ്യമങ്ങളും പറയുന്നു. നേരത്തെ നിയമസഭയ്ക്കകത്തും പുറത്തും ശബ്ദമുയര്‍ത്തിയ ഉമ്മന്‍ചാണ്ടിയും കൂട്ടരും ഇപ്പോള്‍ നിശബ്ദരാണ്. അവരോട് ഞങ്ങള്‍ക്ക് പറയാനുള്ളത് ഇതാണ്. 16 മുതല്‍ 23 വരെ ഒരാഴ്ചക്കാലം ഇടതുപക്ഷവും മുലയംസിങ് യാദവ് നയിക്കുന്ന യുഎന്‍പിഎ കക്ഷികളുമെല്ലാം ചേര്‍ന്ന് വിലക്കയറ്റവിരുദ്ധ ദേശവ്യാപകപ്രക്ഷോഭം നടത്തുകയാണ്. വിലക്കയറ്റം തടയണമെന്ന ആത്മാര്‍ഥമായ ആഗ്രഹമുണ്ടെങ്കില്‍ ആ സമരത്തില്‍ കേരളത്തിലെ യുഡിഎഫിനും ചേരാം. ഏറ്റവും സന്തോഷത്തോടെ ഉമ്മന്‍ചാണ്ടിയെയും യുഡിഎഫിനെയും വിലക്കയറ്റവിരുദ്ധ സമരത്തിലേക്ക് ഞങ്ങള്‍ സ്വാഗതംചെയ്യുന്നു. വിലക്കയറ്റത്തിന്റെ കാരണങ്ങളെക്കുറിച്ച് കേന്ദ്രഗവമെന്റ് നിരത്തുന്ന വിശദീകരണങ്ങള്‍ അടിസ്ഥാനരഹിതമാണ്. സാമ്പത്തിക വളര്‍ച്ചയുടെ ഫലമായി (ഒമ്പത് ശതമാനത്തോളം സാമ്പത്തിക വളര്‍ച്ച നിലനിര്‍ത്തി രാജ്യം കുതിക്കുകയാണെന്നാണല്ലോ അവകാശവാദം) ജനങ്ങളുടെ കീശ നിറയെ കാശ് വന്നു, അതുകൊണ്ടവര്‍ യഥേഷ്ടം സാധനങ്ങള്‍ വാങ്ങാന്‍ തുടങ്ങി, അതിനാല്‍ വില കൂടുന്നു - അതായത് ക്രയശേഷി വര്‍ധിച്ചതാണ് പ്രശ്നമെന്ന്. ജനസംഖ്യയില്‍ 78 ശതമാനം പേരുടെയും ദിവസവരുമാനം ഇരുപതു രൂപയില്‍ താഴെയാണെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെതന്നെ കണക്ക്. അവരാണോ യഥേഷ്ടം സാധനങ്ങള്‍ വാങ്ങാന്‍ തുടങ്ങിയത്? സാമ്പത്തിക വളര്‍ച്ച മഹാഭൂരിപക്ഷത്തിനല്ല, വന്‍കിട കോര്‍പറേറ്റ് കമ്പനികള്‍ക്കാണെന്ന വസ്തുത മറച്ചുവയ്ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ‘ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃ മന്ത്രാലയവുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി കമ്മിറ്റി 25 കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ അവധിവ്യാപാരം നിരോധിക്കണമെന്ന് ശുപാര്‍ശ നല്‍കിയതാണ്. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ അത് അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. വിളവെടുപ്പിനു മുമ്പ് കൃഷിക്കാര്‍ക്ക് പണം നല്‍കി ഉല്‍പ്പന്നങ്ങള്‍ കൈയടക്കുകയാണ് അവധിവ്യാപാരത്തിന്റെ രീതി. ഓരോരുത്തര്‍ക്കും ഓരോ സ്ഥാപനത്തിനും സൂക്ഷിക്കാവുന്ന ‘ഭക്ഷ്യവസ്തുക്കളുടെ അളവ് സംബന്ധിച്ച് മുമ്പുണ്ടായിരുന്ന കര്‍ശനനിബന്ധന പിന്‍വലിച്ചതും ആഗോളവല്‍ക്കരണനയത്തിന്റെ ‘ഭാഗമായിട്ടായിരുന്നു. 2002ലാണ് എന്‍ഡിഎ ഈ നിബന്ധന എടുത്തുകളഞ്ഞത്. എന്‍ഡിഎ നയങ്ങള്‍ അതേപടിതുടരുന്ന യുപിഎയും ഈ നിബന്ധന പുനഃസ്ഥാപിക്കാന്‍ തയ്യാറായിട്ടില്ല. ക്ഷാമമുണ്ടായ സാഹചര്യത്തില്‍ പഴയ നിബന്ധന പുനഃസ്ഥാപിക്കാന്‍ തയ്യാറാകണം. സര്‍ക്കാര്‍ സംഭരിച്ച് എഫ്സിഐ ഗോഡൌണുകളില്‍ സൂക്ഷിക്കുകയും പൊതുവിതരണശൃംഖല വഴി രാജ്യത്താകെ എത്തിക്കുകയുംചെയ്യേണ്ട ഉല്‍പ്പന്നങ്ങളാണ് വന്‍കിട കോര്‍പറേറ്റ് കമ്പനികള്‍ ഊഹക്കച്ചവടം നടത്തി കസ്റഡിയിലാക്കുന്നത്. സര്‍ക്കാര്‍ അരിയും ഗോതമ്പും മറ്റും സംഭരിക്കുന്നില്ലെന്നു മാത്രമല്ല, അതിനായി സ്ഥാപിച്ച ഗോഡൌണുകള്‍ സ്വകാര്യ കുത്തകകള്‍ക്ക് പൂഴ്ത്തിവയ്പിനായി തുറന്നുകൊടുക്കുകയുംചെയ്യുന്നു. സര്‍ക്കാര്‍ സംഭരണം നടത്താത്തതും റിട്ടെയില്‍ മേഖലയിലെ കുത്തകകള്‍ക്ക് അവധി വ്യാപാരത്തിന് സൌകര്യം ചെയ്തുകൊടുത്തതുമാണ് പൂഴ്ത്തിവയ്പിനും വിലക്കയറ്റത്തിനും പ്രധാന കാരണം. ഭക്ഷ്യസുരക്ഷയെ തകര്‍ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. പൊതുവിതരണ സമ്പ്രദായം ശക്തവും വ്യാപകവുമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ല. ശക്തമായ പൊതുവിതരണ സമ്പ്രദായമുള്ള കേരളത്തില്‍ അത് തകര്‍ക്കാന്‍ കേന്ദ്രം സ്വീകരിച്ചുവരുന്ന നടപടികള്‍ നമുക്കറിയാം. സ്റാറ്റ്യൂട്ടറി റേഷനിങ്ങിനെ തകര്‍ക്കുന്നവിധത്തില്‍ എപിഎല്‍, ബിപിഎല്‍ എന്നിങ്ങനെ കാര്‍ഡ് വിഭജിച്ചു. എപിഎല്‍ കാര്‍ഡുടമകള്‍ക്ക് നല്‍കേണ്ട റേഷന്‍വിഹിതത്തില്‍ 82 ശതമാനത്തിന്റെ കുറവ് വരുത്തിയിരിക്കുകയാണ് കഴിഞ്ഞ 12 മാസമായി. പൊതുവിതരണ ശൃംഖലയിലൂടെ വിതരണത്തിനായി സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരുന്ന ഭക്ഷ്യധാന്യവിഹിതം വെട്ടിക്കുറച്ചത് പുനഃസ്ഥാപിച്ചാലേ വിലക്കയറ്റം പിടിച്ചുനിര്‍ത്താനാകൂ. കേരളത്തെ സംബന്ധിച്ച് മറ്റൊരു സവിശേഷ പ്രശ്നംകൂടിയുണ്ട്. കടത്തുകൂലി. തികച്ചും ഉപഭോക്തൃസംസ്ഥാനമായ കേരളത്തില്‍ ഒട്ടെല്ലാ നിത്യോപയോഗ സാധനവും കൊണ്ടുവരുന്നത് വളരെ അകലെനിന്നാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധനയും ഇവിടെ വിലക്കയറ്റത്തിനു കാരണമാകുന്നു. കഴിഞ്ഞ മൂന്നരക്കൊല്ലത്തിനിടയില്‍ കേന്ദ്രസര്‍ക്കാര്‍ ആറ് പ്രാവശ്യം എണ്ണവില വര്‍ധിപ്പിച്ചു. അതുകൊണ്ട് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിയന്ത്രിക്കാന്‍ കേന്ദ്രം നടപടിയെടുക്കണം. ഇതൊക്കെ ചെയ്യുന്നതിനു പകരം ‘ഭക്ഷ്യഎണ്ണയുടെ ഇറക്കുമതിത്തീരുവ എടുത്തുകളയുകയും കയറ്റുമതി നിരോധിക്കുകയും ചെയ്തതുകൊണ്ട് കാര്യമില്ല. ഇങ്ങനെയൊരവസ്ഥ സൃഷ്ടിച്ച് അതിന്റെ മറവില്‍ ഇറക്കുമതി ഉദാരവല്‍ക്കരണം പൂര്‍ണ തോതിലാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചുപോന്നതെന്നും സംശയിക്കണം. വിലക്കയറ്റം പൂര്‍ണമായും കേന്ദ്രസൃഷ്ടിയാണെങ്കിലും അത് തടഞ്ഞുനിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ആവുന്നതെല്ലാം ചെയ്യുന്നുണ്ട്. സിവില്‍ സപ്ളൈസ്, സഹകരണ, കൃഷി വകുപ്പുകള്‍ വിവിധങ്ങളായ നടപടികളിലൂടെ വിപണിയില്‍ ഇടപെടുകയാണ്. അരിക്കടകള്‍ വഴി പുഴുക്കലരി 14 രൂപയ്ക്കും പച്ചരി 13.50നും ലഭ്യമാക്കുന്നു. സപ്ളൈകോവിന്റെയും കസ്യൂമര്‍ഫെഡിന്റെയും ചില്ലറ വില്‍പ്പനശാലകള്‍ കാര്യക്ഷമമാക്കി പഴയ വിലയ്ക്ക് നിത്യോപയോഗസാധനങ്ങള്‍ ലഭ്യമാക്കുന്നു. വിഷുക്കാലത്ത് പച്ചക്കറിയും കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാന്‍ നടപടിയെടുത്തിട്ടുണ്ട്. ധാന്യങ്ങളും പലവ്യഞ്ജനങ്ങളും കൃഷിക്കാരില്‍നിന്ന് നേരിട്ട് സംഭ‘രിച്ച് പൊതുവിതരണ ശൃംഖലയിലൂടെ വിതരണംചെയ്യാനാണ് നടപടി സ്വീകരിക്കുന്നത്. ഇതിനുവേണ്ടി അധികമായി ചെലവാകുന്ന തുക മുഴുവന്‍, അതായത് സബ്സിഡി ത്തുക മുഴുവന്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. വിലക്കയറ്റം ഇല്ലാതാകണമെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ തെറ്റായ നയം തിരുത്തിയേ മതിയാകൂ. അതിനായി കേന്ദ്രത്തിന്റെ കണ്ണ് തുറപ്പിക്കാനാണ് 16 മുതല്‍ 23 വരെ നടക്കുന്ന ദേശീയ പ്രചാരണ - പ്രക്ഷോഭ‘പ്രവര്‍ത്തനങ്ങള്‍.