Wednesday, April 02, 2008

ക്രൈസ്തവ പുരോഹിതര്‍ പക്വത കൈവിടരുത് : എസ്എഫ്ഐ

തിരു: ക്രൈസ്തവ പുരോഹിതര്‍ സഹനത്തിന്റെ പാത കൈവിടാതിരിക്കണമെന്നും അവരില്‍നിന്ന് കൂടുതല്‍ പക്വത ജനങ്ങള്‍ പ്രതീക്ഷിക്കുന്നതായും എസ്എഫ്ഐ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാര്‍ അത്തനാസിയോസ് കോളേജ് മാനേജ്മെന്റിന്റെ പീഡനംമൂലം എംസിഎ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തത് വര്‍ഗീയവല്‍ക്കരിക്കുന്നതിനാണ് ശ്രമം. സുമിയുടെ ആത്മഹത്യാകുറിപ്പില്‍ എഴുതിവച്ചിരുന്ന പ്രകാരം കുറ്റക്കാര്‍ക്കെതിരെ എസ്എഫ്ഐ നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യമുന്നയിച്ച് സമരത്തിലുമാണ്. എസ്എഫ്ഐ തീക്കൊള്ളികൊണ്ട് തലചൊറിയരുതെന്നാണ് മേജര്‍ ആര്‍ച്ച് ബിഷപ്പ് ക്ളിമിസ് കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടത്. യേശുവിനേക്കാള്‍ ക്ഷമാശീലരാകേണ്ട പുരോഹിതന്മാരില്‍നിന്ന് ഇത്തരം സമീപനം കേരളം പ്രതീക്ഷിക്കുന്നില്ലെന്ന് എസ്എഫ്ഐ സംസ്ഥാനസെക്രട്ടറി എ എന്‍ ഷംസീറും പ്രസിഡന്റ് പി ബിജുവും പറഞ്ഞു. പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ പ്രശ്നത്തെ മതവല്‍ക്കരിക്കുന്നതിനു കൂട്ടുനില്‍ക്കുകയാണ്. മുപ്പത് കുട്ടികള്‍ക്കുമാത്രം പ്രവേശനം അനുവദിക്കേണ്ട മാര്‍ അത്തനാസിയോസ് കോളേജില്‍ 60 കുട്ടികളെയാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. ലാപ്ടോപ്പിനുവേണ്ടി 44000 രൂപ കുട്ടികളില്‍നിന്ന് ഈടാക്കി. ഇത് സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമാണ്. ഇതേക്കുറിച്ച് കോളേജ് മാനേജ്മെന്റ് പ്രതികരിച്ചിട്ടില്ല. കോളേജ് മാനേജ്മെന്റിനെ ആശ്വസിപ്പിക്കാനെത്തിയ ഉമ്മന്‍ചാണ്ടി സുമിയുടെ വീട്ടില്‍ പോയില്ല. സുമിയുടെ മരണത്തില്‍ ഹര്‍ത്താലും മാനേജ്മെന്റിന് അനുകൂലമായി പ്രകടനവും നടത്തുന്ന യുഡിഎഫ് ഇരയുടെയും വേട്ടക്കാരന്റെയും ഒപ്പം ചേരുകയാണ്. സ്വാശ്രയസ്ഥാപനങ്ങളിലെ വിദ്യാര്‍ഥി- അക്കാദമിക് വിരുദ്ധസമീപനത്തിന് എതിരെ സര്‍വകലാശാലകള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടു. അന്യസംസ്ഥാനങ്ങളിലേക്ക് കുട്ടികളെ കൊണ്ടുപോകാന്‍ പ്രവറ്ത്തനം നടത്തുന്ന ഒരു പത്രം കേരളത്തിലെ സര്‍വകലാശാലകള്‍ക്കും എസ്എഫ്ഐക്കും എതിരെ രംഗത്തു വന്നിരിക്കുകയാണ്. ഇതിനായി പരമ്പര എഴുതിക്കൂട്ടുന്ന അവരുടെ ലക്ഷ്യം ജനങ്ങള്‍ തിരിച്ചറിയും. സ്വാശ്രയസ്ഥാപനത്തിലെ വിദ്യാര്‍ഥിയുടെ സംരക്ഷണത്തിനായി ജില്ലാകേന്ദ്രങ്ങളിലും സെക്രട്ടറിയറ്റിനു മുന്നിലും ഏപ്രില്‍ എട്ടിന് വിദ്യാര്‍ഥി സംരക്ഷണസമിതി രൂപീകരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ റോഷന്‍ റോയ് മാത്യു, കെ ആര്‍ സുഭാഷ്ചന്ദ്രന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

2 comments:

ജനശക്തി ന്യൂസ്‌ said...

sajan jcb said...

ക്രൈസ്തവ പുരോഹിതര്‍ പക്വത കൈവിടരുത് ...

നമ്മുക്കു ആരുടെ വേണമെങ്കിലും മുതല്‍ തല്ലി പൊളിക്കാം... വെട്ടിനിരത്താം ... കൊന്നു തള്ളാം ... പോലിസ് പക്വതയോടെ കാവല്‍ നിന്നു കൊള്ളും...

യേശുവിനേക്കാള്‍ ക്ഷമാശീലരാകേണ്ട പുരോഹിതന്മാരില്‍നിന്ന് ...

രാജാവിനേക്കാള്‍ വലിയ രാജഭക്തിയോ?...

അന്യസംസ്ഥാനങ്ങളിലേക്ക് കുട്ടികളെ കൊണ്ടുപോകാന്‍ പ്രവറ്ത്തനം നടത്തുന്ന ഒരു പത്രം...

സ്വശ്രയകോളേജുകള്‍ക്കെതിയെ സമരം നടത്തി... ഇവിടെ പഠനം നടക്കില്ല എന്നു ഉറപ്പുവരുത്തി... അന്യസംസ്ഥാനങ്ങളിലേക്കു പിള്ളേരെ പറഞ്ഞു വിടാന്‍ പ്രവര്‍ത്തനം നടത്തുന്നതു ആരെന്നറിഞ്ഞാല്‍ കൊള്ളാം.