Wednesday, April 02, 2008

ഇടതു സര്‍ക്കാറുകളെ അടിസ്ഥാന വറ്ഗ്ഗത്തിന്റെ ആശാകേന്ദ്രങളാക്കിമാറ്റാന്‍ പാറ്ട്ടിയുടെ മാര്‍ഗരേഖ

കോയമ്പത്തൂര്‍: ദേശീയതലത്തില്‍ ഉദാരവല്‍ക്കരണനയങ്ങള്‍ക്കെതിരെ പോരാടുമ്പോള്‍ത്തന്നെ പരിമിതികള്‍ക്കകത്തുനിന്ന് വ്യവസായവല്‍ക്കരണത്തിനും ദുര്‍ബലവിഭാഗക്ഷേമത്തിനുമുള്ള നടപടികളുമായി ഇടതുപക്ഷ സര്‍ക്കാരുകള്‍ മുന്നോട്ടു പോകണമെന്ന് സിപിഐ എം നിര്‍ദേശിക്കുന്നു. കോയമ്പത്തൂരില്‍ നാലുദിവസമായി നടക്കുന്ന പത്തൊമ്പതാം പാര്‍ടി കോഗ്രസില്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണ് ഇടതുപക്ഷ സര്‍ക്കാരുകളുടെ പങ്കും കടമകളും വിശദീകരിക്കുന്ന രേഖ അവതരിപ്പിച്ചത്. രേഖയെക്കുറിച്ചുള്ള ചര്‍ച്ച ബുധനാഴ്ച നടക്കും. ദേശീയതലത്തില്‍ ബദല്‍നയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് നവലിബറല്‍ നയങ്ങള്‍ക്കെതിരെ പാര്‍ടി ജനങ്ങളെ അണിനിരത്തുന്നത്. ബദല്‍ നയങ്ങള്‍ ഇടതുപക്ഷനേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മാത്രമായി നടപ്പാക്കാനാവില്ല. പ്രത്യേക സാമ്പത്തികമേഖലകള്‍ സംബന്ധിച്ച കാഴ്ചപ്പാടും അതു നടപ്പാക്കുന്നതിനുള്ള ചട്ടങ്ങളും മാറ്റണമെന്ന് പാര്‍ടി ആവശ്യപ്പെട്ടിട്ടുണ്ട്. അതു മാറുന്നതുവരെ ഇടതുപക്ഷനേതൃത്വ ഭരണമുള്ള സംസ്ഥാനങ്ങളില്‍ സെസ് വേണ്ട എന്ന നിലപാടെടുക്കാന്‍ കഴിയില്ലെന്ന് രേഖയില്‍ പറയുന്നു. പശ്ചിമബംഗാളില്‍ ഏതാനും സെസ് അനുവദിച്ചുകഴിഞ്ഞു. കേരളത്തില്‍ സ്മാര്‍ട് സിറ്റി പദ്ധതിക്കും സെസ് പദവി നല്‍കി. സെസിനായി ഉപയോഗിക്കുന്ന ഭൂവിസ്തൃതി ചുരുക്കാവുന്നതാണ്. റിയല്‍ എസ്റ്റേറ്റ് ആവശ്യങ്ങള്‍ക്കും ഊഹക്കച്ചവടത്തിനും ഭൂമി ഉപയോഗിക്കില്ലെന്ന് ഉറപ്പുവരുത്തണം. നികുതി ഇളവ് കിട്ടുന്നതുകൊണ്ടാണ് ഐടി കമ്പനികളും മറ്റും സെസ് സ്ഥാപിക്കുന്നത്. നികുതി ഇളവിനുള്ള അധികാരം കേന്ദ്രസര്‍ക്കാരിനാണ്. നിയമത്തിലും ചട്ടങ്ങളിലും മാറ്റം വരുന്നതുവരെ സെസ് തടഞ്ഞുനിര്‍ത്താന്‍ ഇടതുപക്ഷ സര്‍ക്കാരുകള്‍ക്ക് കഴിയില്ല. ചെറുകിട വ്യാപാരമേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കുന്ന നയം സംബന്ധിച്ച് വിവാദമുണ്ട്. മേഖലയിലെ വിദേശനിക്ഷേപത്തെ സിപിഐ എം അപ്പാടെ എതിര്‍ക്കുന്നു. എന്നാല്‍ വന്‍കിട ഇന്ത്യന്‍ കമ്പനികള്‍ ഈ രംഗത്തുവന്ന് ചെറുകിടക്കാരെ പിന്തള്ളുകയാണ്. ഇതു നിയന്ത്രിക്കാനുള്ള നിര്‍ദേശങ്ങള്‍ പാര്‍ടി പോളിറ്റ് ബ്യൂറോ തയ്യാറാക്കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ ചില നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്നതാണ് ആവശ്യം. അതുവരെ ബംഗാളിലും കേരളത്തിലും ചെറുകിടരംഗത്ത് വന്‍കിട കമ്പനികള്‍ വരുന്നത് മുനിസിപ്പല്‍ കോര്‍പറേഷനുകള്‍വഴി നിയന്ത്രിക്കണമെന്ന് രേഖ നിര്‍ദേശിക്കുന്നു. ദേശീയതലത്തില്‍ എടുക്കുന്ന നയങ്ങളും നിലപാടുകളും അതേപടി സംസ്ഥാനങ്ങളില്‍ പകര്‍ത്താന്‍ കഴിയില്ല. ഒരോ പ്രശ്നവും പരിശോധിച്ച് നിലപാടെടുക്കണം. ബംഗാളില്‍ സാക്ഷരതാ നിരക്ക് 69 ശതമാനം മാത്രമാണ്. പൂര്‍ണസാക്ഷരത കൈവരിക്കാന്‍ പദ്ധതി വേണം. കേരളത്തില്‍ സ്വകാര്യവിദ്യാഭ്യാസത്തിന് സാമൂഹ്യനിയന്ത്രണം കൊണ്ടുവരണം. കേരളത്തില്‍ പരമ്പരാഗത വ്യവസായമേഖലയിലെ തൊഴിലാളികളുടെ ക്ഷേമത്തിന് ഗവമെന്റ് സ്ഥിരമായി ശ്രദ്ധിക്കണം. പാര്‍ടി ഭരണം നിയന്ത്രിക്കുന്ന മൂന്നു സംസ്ഥാനങ്ങളിലും സ്വകാര്യ സര്‍വകലാശാല അനുവദിക്കരുതെന്ന് രേഖ നിര്‍ദേശിക്കുന്നു. രാഷ്ട്രീയ-സംഘടനാ റിപ്പോര്‍ട്ടിന്റെ ഭാഗമായാണ് സര്‍ക്കാരുകളുടെ പങ്കിനെക്കുറിച്ചുള്ള രേഖ തയ്യാറാക്കിയത്. മൂന്നു സംസ്ഥാനത്തും മുന്നണിഭരണമാണ്. സിപിഐ എം വലിയ കക്ഷിയാണെങ്കിലും ഘടകകക്ഷികള്‍ പല പ്രശ്നങ്ങളിലും ഭിന്ന അഭിപ്രായമുള്ളവരാണ്. അതും സര്‍ക്കാരുകളുടെ പ്രവര്‍ത്തനത്തില്‍ പരിമിതികള്‍ സൃഷ്ടിക്കുന്നു. ബദല്‍നയങ്ങളിലൂടെ ജനങ്ങള്‍ക്ക് ആശ്വാസംപകരുന്ന ഇടതുപക്ഷനേതൃത്വ സര്‍ക്കാരുകളെ സംരക്ഷിക്കേണ്ടത് ദേശീയ അജന്‍ഡയായി സിപിഐ എം കാണുന്നു. ഇടതുപക്ഷ-ജനാധിപത്യ പ്രസ്ഥാനങ്ങളും ഈ കടമ ഏറ്റെടുക്കണം. മൂന്ന് സംസ്ഥാന സര്‍ക്കാരുകളുടെ പ്രവര്‍ത്തനം ദേശീയതലത്തില്‍ ബദല്‍നയങ്ങള്‍ മുന്നോട്ടുവയ്ക്കാനും അതിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ അണിനിരത്താനും സഹായിച്ചിട്ടുണ്ടെന്ന് രേഖ ചൂണ്ടിക്കാട്ടുന്നു.

2 comments:

ജനശക്തി ന്യൂസ്‌ said...

ഫസല്‍ ബിനാലി.. said...

ഓരോ പാര്‍ട്ടി കോണ്ഗ്രസ്സും ഇങ്ങനെയൊക്കെ തന്നെയാണ്. ഇന്ത്യയില്‍ ഒരു വ്യക്തമായ ആദര്‍ശവും നയവും ഉള്ള പാര്‍ട്ടിയാണ്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ന് നമ്മള്‍ ഒറ്റ ശ്വാസത്തില്‍ പറയുമ്പോള്‍ തന്നെ ഇതൊന്നും ഏഴയലക്കത്തു പോലും വരാത്തതും ഈ പാര്‍ട്ടിക്കു തന്നെ.

ബംഗാളില്‍ ഒരു നയം കേരളത്തില്‍ മറ്റൊരു നയം, പാര്‍ട്ടിക്കകത്തൊരു നയം, പുറത്ത് മറ്റൊരു നയം ഇങ്ങനെ പോകുന്നു ഈ കസര്‍ത്തുകള്‍, കേരളത്തിന്‍റെ ധനകാര്യ മന്ത്രി തുറന്നു പറയുകയുണ്ടായി ഇന്ന് പര്‍ട്ടിക്കൊരു പൊതു നയം വേണമെന്ന്, അതിന്നര്‍ത്ഥം അതില്ലെന്നു തന്നെയാണ്. പാര്‍ട്ടി കൊണ്‍ഗ്രസ്സില്‍ ആഗോള വല്‍ക്കരണത്തേയും കുത്തകള്‍ക്കെതിരേയും സംസാരിച്ചു കഴിഞ്ഞതിനു തൊട്ടു പിറകെ ബംഗാള്‍ മുഖ്യമന്ത്രി സമ്മേളന നഗരിയോടു ചേര്‍ന്നു തന്നെ കുത്തകകളുമായി ചര്‍ച്ചകള്‍ നടത്തി എന്ന വാര്‍ത്ത തന്നെ പാര്‍ട്ടിയുടെ നയംത്തെ കൂടുതല്‍ പരിഹാസ്യമാക്കുന്നു.

കഴിഞ്ഞ ഒരു അമ്പതു വര്‍ഷത്തെ ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ നിലവാരമെടുത്താല്‍ ഏറ്റവും അധികം നയമില്ലായ്മയും നയ വൈകല്യവും സംഭവിച്ചത് ഇടതു പാര്‍ട്ടികള്‍ക്കു തന്നെയാണ്‍ എന്ന സത്യം നാം മനസ്സിലാക്കേണ്ടി വരും