Wednesday, April 02, 2008

ദുബായില്‍ വന്‍ തീപിടിത്തം; കോടികളുടെ നഷ്ടം

ദുബായ്: നിരവധി മലയാളികള്‍ ജോലിയെടുക്കുന്ന ദുബായിലെ തുണി വ്യാപാര കേന്ദ്രമായ ദേരാ നെയിഫ് സൂക്കില്‍ വന്‍ തീപിടുത്തം. കോടികളുടെ നഷ്ടം കണക്കാക്കുന്നു. രാത്രി ഒന്നരയോടെയാണ് തീപിടിത്തം ഉണ്ടായത്. ആളപായം ഉണ്ടായതായി റിപ്പോര്‍ട്ടില്ല. ഇടുങ്ങിയ വഴികളും മറ്റും അടങ്ങിയ ഈ മേഖലയില്‍ പുലര്‍ച്ചെയും തീപിടിത്തം പൂര്‍ണമായും നിയന്ത്രണവിധേയമാക്കാനായിട്ടില്ല. നിരവധി പേരുടെ പസ്സ്‌പ്പോറ്‌ട്ടും മറ്റ് വിലപ്പെട്ട രേഖകളും നശിച്ചിട്ടുണ്ട്.
ഇന്‍ഷുറന്‍സോ മറ്റോ കൂടാതെ നിരവധി മലയാളികളുടെ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഇവിടെയുണ്ടായ തീപിടിത്തം ഒട്ടേറെ മലയാളികള്‍ക്ക് വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.

1 comment:

ജനശക്തി ന്യൂസ്‌ said...