Friday, April 25, 2008

കേരളത്തെ പട്ടിണിക്കിടരുത്,അരികൊണ്ട് രാഷ്ട്രിയം കളിക്കരുത്.

കേരളത്തെ പട്ടിണിക്കിടരുത്,അരികൊണ്ട് രാഷ്ട്രിയം കളിക്കരുത്.

കേരളത്തിന് അരികിട്ടാന്‍ പാര്‍ലമെണ്ടിനു മുന്നില്‍ എംപിമാരുടെ ധര്‍ണ

ന്യൂഡല്‍ഹി: കേരളത്തിന്റെ വെട്ടിക്കുറച്ച റേഷന്‍ വിഹിതം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പാര്‍ലമെണ്ടിലെ ഇടതുപക്ഷ എംപിമാര്‍ പാര്‍ലമെണ്ടിനു മുന്നില്‍ ധര്‍ണ നടത്തി. പൊതുവിതരണ സമ്പ്രദായം നിലനിര്‍ത്തണം, കേരളത്തെ പട്ടിണിക്കിടരുത്, അരികൊണ്ട് രാഷ്ട്രീയം കളിക്കരുത്. തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് സമരം നടത്തിയത്. ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍നിന്ന് പ്രകടനമായാണ് പാര്‍ലമെണ്ട് കവാടത്തിലേക്ക് എംപിമാര്‍ നീങ്ങിയത്. മലയാളം, ഇംഗ്ളീഷ്, ബംഗാളി, തമിഴ് ഭാഷകളില്‍ കേരളത്തിന്റെ ആവശ്യങ്ങളുയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ എംപിമാര്‍ മുഴക്കി. ബസുദേവ് ആചാര്യ, പി കരുണാകരന്‍, ഗുരുദാസ് ദാസ് ഗുപ്ത, സി കെ ചന്ദ്രപ്പന്‍ തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി. സഭയിലും കേരളത്തിന്റെ റേഷന്‍ പ്രശ്നം അംഗങ്ങള്‍ ഉന്നയിച്ചു.

3 comments:

ജനശക്തി ന്യൂസ്‌ said...

കാഴ്‌ചക്കാരന്‍ said...

കുട്ടനാട്ടിലെ നെല്ല്‌ കെട്ടു നാറിയില്ലെ കൂട്ടരെ. കുറച്ചെങ്കിലും സാമൂഹിക ഉത്തരവാദിത്വം കാണിച്ചിരുന്നെങ്കില്‍ ആരുടേയും തൊഴില്‍ നഷ്ടപ്പടാതെ ആ പൊതു മുതല്‍ നമുക്കു സംരക്ഷിക്കാമായിരുന്നല്ലൊ. എവിടെയാണ്‌ കെടു കാര്യസ്ഥത ? മുഷ്ടി ചുരുട്ടുന്നതില്‍ മാത്രം മതിയോ ഉത്തരവാദിത്വം. കാര്യങ്ങളെ നേരാം വണ്ണം മുന്നോട്ടു നയിക്കാന്‍ നിങ്ങള്‍ക്കു പറ്റുന്നില്ലെന്റെ കൂട്ടരെ. കൂറേ കൂടെ പോസിറ്റിവാവട്ടെ കാര്യങ്ങള്‍. മടുത്തില്ലെ. ഇത്തരം കോമാളിത്തങ്ങള്‍ ?

ബാബുരാജ് ഭഗവതി said...

കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരെ പൊരുതുക തന്നെ വേണം.
സംശയമില്ല.
അതോടൊപ്പം നിങ്ങള്‍ പ്രസിദ്ധീകരിച്ച ‍ഭാസുരേന്ദ്രബാബുവിന്റെ ലേഖനത്തില്‍നിന്നുള്ള ഒരു ഭാഗം താഴെ കൊടുക്കുന്നു.

ഭൂപരിഷ്കരണത്തോടെ സംഭവിച്ച ഒരു വലിയ മാറ്റം നമ്മുടെ മനുഷ്യവിഭവശേഷിയുടെ പുനര്‍വിന്യാസമായിരുന്നു. അടിസ്ഥാനതല വിദ്യാഭ്യാസവും ആരോഗ്യവും ഉള്ള ഒരു ജനതയെ വളര്‍ത്തിയെടുക്കാന്‍ ഭൂപരിഷ്കരണത്തിനും കേരളമോഡല്‍ വികസനത്തിനും കഴിഞ്ഞു. ഈ മനുഷ്യവിഭവശേഷി ലോകത്തെമ്പാടുമുള്ള സമ്പന്നരാജ്യങ്ങളില്‍ പണിയെടുത്തുണ്ടാക്കുന്ന സമ്പാദ്യമാണ് നമ്മുടെ ഏറ്റവും വലിയ വരുമാനം. ഈ സമ്പന്നത നമ്മെ പൂര്‍ണമായും ഒരു ഉപഭോക്തൃ സംസ്ഥാനമാക്കിയിരിക്കുന്നു. ആധുനികലോകസാഹചര്യങ്ങളില്‍ അതൊരു മോശപ്പെട്ട അവസ്ഥയല്ല.

ഇപ്പറയുന്നതില്‍ ഒരു വൈരുദ്ധ്യമുണ്ടോ?
ഭാസുരേന്ദ്രബാബുവിന്റെ ലേഖനത്തിലെ മറ്റു ചില വൈരുദ്ധ്യങ്ങള്‍ ഞാന്‍ ഒരു പോസ്റ്റായി ഇട്ടിട്ടുണ്ട്.

ഭാസുരേന്ദ്രബാബുവിന്റെ അന്തര്‍ഗതങ്ങള്‍
എന്ന പേരില്‍. നോക്കുമല്ലോ?