Friday, April 25, 2008

പവാറിന്റെ നിലപാടില്‍ സര്‍വത്ര രോഷം

പവാറിന്റെ നിലപാടില്‍ സര്‍വത്ര രോഷം


കൂടുതല്‍ അരി വേണമെങ്കില്‍ കേരളം സ്വന്തം വഴി നോക്കണമെന്ന കേന്ദ്ര കൃഷിമന്ത്രി ശരദ്‌ പവാറിന്റെ പ്രസ്‌താവനയ്‌ക്കെതിരേ കേരളത്തിലെ ഭരണ-പ്രതിപക്ഷ നേതാക്കളുടെ പ്രതിഷേധമിരമ്പി. വേണ്ടി വന്നാല്‍ പവാറിന്റെ പ്രസ്‌താവനയ്‌ക്കും കേന്ദ്രനിലപാടിനുമെതിരേ മന്ത്രിമാര്‍ ഒന്നടങ്കം സമരത്തിനിറങ്ങുമെന്ന്‌ സംസ്‌ഥാന ധനമന്ത്രി തോമസ്‌ ഐസക്‌ മുന്നറിയിപ്പു നല്‍കി. പവാറിനെ ജനാധിപത്യ മര്യാദ പഠിപ്പിക്കാന്‍ സമരരംഗത്തിറങ്ങുമെന്ന്‌ ഡി.വൈ.എഫ്‌.ഐ. താക്കീത്‌ നല്‍കി. കേരള കോണ്‍ഗ്രസ്‌ നേതാവ്‌ കെ.എം. മാണിയും സി.പി.ഐ. നേതാവ്‌ വെളിയം ഭാര്‍ഗവനും പവാറിനെതിരേ പ്രതികരിച്ചു. എന്നാല്‍ റേഷന്‍ വിഹിതം കുറച്ചതിന്‌ പവാറിനെ മാത്രം കുറ്റം പറഞ്ഞിട്ടു കാര്യമില്ലെന്നായിരുന്നു പവാറിന്റെ പാര്‍ട്ടിയായ എന്‍.സി.പിയുടെ സംസ്‌ഥാന പ്രസിഡന്റ്‌ കെ.മുരളീധരന്റെ നിലപാട്‌.ചെട്ടികാട്‌ സൗത്ത്‌ നവസൂര്യ ഗ്രന്ഥശാലാ മന്ദിരം ഉദ്‌ഘാടനം ചെയ്‌തുകൊണ്ടാണ്‌ ധനമന്ത്രി ഡോ. തോമസ്‌ ഐസക്‌ കേന്ദ്ര കൃഷിമന്ത്രിയുടെ നിലപാടിനെ നിശിതമായി വിമര്‍ശിച്ചത്‌. പവാറിന്റെ പ്രസ്‌താവന മലയാളികളെ അപമാനിക്കലാണ്‌. ഇതിന്‌ കേന്ദ്രം കേരളത്തോട്‌ മാപ്പുപറയണം.കേന്ദ്രസര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ 1,30,000 ടണ്‍ അരിയാണ്‌ വിഹിതമായുണ്ടായിരുന്നത്‌. ഇപ്പോള്‍ 17,000 ടണ്ണായി കുറഞ്ഞു. 86 ശതമാനമാണ്‌ വെട്ടിക്കുറച്ചത്‌. അരിവിഹിതം തിരിച്ചുപിടിക്കാന്‍ സംസ്‌ഥാനസര്‍ക്കാര്‍ സമരം ചെയ്യുമെന്നും തോമസ്‌ ഐസക്ക്‌ പറഞ്ഞു. ഏതുചേരിയില്‍ പ്രതിപക്ഷം നില്‍ക്കുമെന്ന്‌ വ്യക്‌തമാക്കണം. കേന്ദ്രവിഹിതം ഔദാര്യമല്ല. ഭക്ഷ്യകമ്മി സംസ്‌ഥാനമായ കേരളത്തിന്‌ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തേണ്ടത്‌ കേന്ദ്രമാണെന്നും അദ്ദേഹം പറഞ്ഞു. ഫെഡറല്‍ തത്വത്തെ നഗ്നമായി ലംഘിക്കുന്ന നിലപാടാണ്‌ പവാര്‍ സ്വീകരിക്കുന്നതെന്ന്‌ വെളിയം ഭാര്‍ഗവന്‍ തിരുവനന്തപുരത്തു പറഞ്ഞു. വെട്ടിക്കുറച്ച റേഷന്‍ വിഹിതം പുന:സ്‌ഥാപിക്കുന്ന കാര്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന്‌ പ്രധാനമന്ത്രി കേരളത്തില്‍നിന്നുള്ള സര്‍വകക്ഷി സംഘത്തിന്‌ ഉറപ്പു നല്‍കിയതാണ്‌. പുന:സ്‌ഥാപിക്കില്ല എന്നാണ്‌ പവാര്‍ പറയുന്നത്‌.പ്രധാനമന്ത്രിയുടെ വാക്കിനുപോലും വില കല്‍പ്പിക്കാത്ത പവാറിന്റെ ധാര്‍ഷ്‌ട്യം കേരളത്തിനോടുള്ള വെല്ലുവിളിയാണ്‌. അരിയുടെ കാര്യത്തില്‍ മികച്ച സംസ്‌ഥാനമായ ആന്ധ്രയ്‌ക്ക് വെട്ടിക്കുറച്ച വിഹിതം പുന:സ്‌ഥാപിച്ച കേന്ദ്രസര്‍ക്കാരാണ്‌ ഭക്ഷ്യക്കമ്മി നേരിടുന്ന കേരളത്തിന്റെ വിഹിതം പുന:സ്‌ഥാപിക്കാന്‍ വിസമ്മതിക്കുന്നത്‌. ഇത്‌ ഇരട്ടത്താപ്പാണെന്നും വെളിയം പറഞ്ഞു.പവാറിന്റെ ഭാഷ്യം ധാര്‍ഷ്‌ട്യം നിറഞ്ഞതാണെന്നു ഡി.വൈ.എഫ്‌.ഐ. സംസ്‌ഥാന പ്രസിഡന്റ്‌ എം.ബി. രാജേഷ്‌ പാലക്കാട്ട്‌ പത്രസമ്മേളനത്തില്‍ പറഞ്ഞു. 28ന്‌ ജില്ലാ കേന്ദ്രങ്ങളില്‍ 24 മണിക്കൂര്‍ ഉപവാസ സമരം സംഘടിപ്പിക്കും. മേയില്‍ സംസ്‌ഥാന വ്യാപകമായി പ്രചാരണ പരിപാടികളും സമരവും നടത്തും.

1 comment:

ജനശക്തി ന്യൂസ്‌ said...

പവാറിന്റെ നിലപാടില്‍ സര്‍വത്ര രോഷം

കൂടുതല്‍ അരി വേണമെങ്കില്‍ കേരളം സ്വന്തം വഴി നോക്കണമെന്ന കേന്ദ്ര കൃഷിമന്ത്രി ശരദ്‌ പവാറിന്റെ പ്രസ്‌താവനയ്‌ക്കെതിരേ കേരളത്തിലെ ഭരണ-പ്രതിപക്ഷ നേതാക്കളുടെ പ്രതിഷേധമിരമ്പി. വേണ്ടി വന്നാല്‍ പവാറിന്റെ പ്രസ്‌താവനയ്‌ക്കും കേന്ദ്രനിലപാടിനുമെതിരേ മന്ത്രിമാര്‍ ഒന്നടങ്കം സമരത്തിനിറങ്ങുമെന്ന്‌ സംസ്‌ഥാന ധനമന്ത്രി തോമസ്‌ ഐസക്‌ മുന്നറിയിപ്പു നല്‍കി.

പവാറിനെ ജനാധിപത്യ മര്യാദ പഠിപ്പിക്കാന്‍ സമരരംഗത്തിറങ്ങുമെന്ന്‌ ഡി.വൈ.എഫ്‌.ഐ. താക്കീത്‌ നല്‍കി. കേരള കോണ്‍ഗ്രസ്‌ നേതാവ്‌ കെ.എം. മാണിയും സി.പി.ഐ. നേതാവ്‌ വെളിയം ഭാര്‍ഗവനും പവാറിനെതിരേ പ്രതികരിച്ചു. എന്നാല്‍ റേഷന്‍ വിഹിതം കുറച്ചതിന്‌ പവാറിനെ മാത്രം കുറ്റം പറഞ്ഞിട്ടു കാര്യമില്ലെന്നായിരുന്നു പവാറിന്റെ പാര്‍ട്ടിയായ എന്‍.സി.പിയുടെ സംസ്‌ഥാന പ്രസിഡന്റ്‌ കെ.മുരളീധരന്റെ നിലപാട്‌.

ചെട്ടികാട്‌ സൗത്ത്‌ നവസൂര്യ ഗ്രന്ഥശാലാ മന്ദിരം ഉദ്‌ഘാടനം ചെയ്‌തുകൊണ്ടാണ്‌ ധനമന്ത്രി ഡോ. തോമസ്‌ ഐസക്‌ കേന്ദ്ര കൃഷിമന്ത്രിയുടെ നിലപാടിനെ നിശിതമായി വിമര്‍ശിച്ചത്‌. പവാറിന്റെ പ്രസ്‌താവന മലയാളികളെ അപമാനിക്കലാണ്‌. ഇതിന്‌ കേന്ദ്രം കേരളത്തോട്‌ മാപ്പുപറയണം.

കേന്ദ്രസര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ 1,30,000 ടണ്‍ അരിയാണ്‌ വിഹിതമായുണ്ടായിരുന്നത്‌. ഇപ്പോള്‍ 17,000 ടണ്ണായി കുറഞ്ഞു. 86 ശതമാനമാണ്‌ വെട്ടിക്കുറച്ചത്‌. അരിവിഹിതം തിരിച്ചുപിടിക്കാന്‍ സംസ്‌ഥാനസര്‍ക്കാര്‍ സമരം ചെയ്യുമെന്നും തോമസ്‌ ഐസക്ക്‌ പറഞ്ഞു. ഏതുചേരിയില്‍ പ്രതിപക്ഷം നില്‍ക്കുമെന്ന്‌ വ്യക്‌തമാക്കണം. കേന്ദ്രവിഹിതം ഔദാര്യമല്ല. ഭക്ഷ്യകമ്മി സംസ്‌ഥാനമായ കേരളത്തിന്‌ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തേണ്ടത്‌ കേന്ദ്രമാണെന്നും അദ്ദേഹം പറഞ്ഞു.

ഫെഡറല്‍ തത്വത്തെ നഗ്നമായി ലംഘിക്കുന്ന നിലപാടാണ്‌ പവാര്‍ സ്വീകരിക്കുന്നതെന്ന്‌ വെളിയം ഭാര്‍ഗവന്‍ തിരുവനന്തപുരത്തു പറഞ്ഞു. വെട്ടിക്കുറച്ച റേഷന്‍ വിഹിതം പുന:സ്‌ഥാപിക്കുന്ന കാര്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന്‌ പ്രധാനമന്ത്രി കേരളത്തില്‍നിന്നുള്ള സര്‍വകക്ഷി സംഘത്തിന്‌ ഉറപ്പു നല്‍കിയതാണ്‌. പുന:സ്‌ഥാപിക്കില്ല എന്നാണ്‌ പവാര്‍ പറയുന്നത്‌.

പ്രധാനമന്ത്രിയുടെ വാക്കിനുപോലും വില കല്‍പ്പിക്കാത്ത പവാറിന്റെ ധാര്‍ഷ്‌ട്യം കേരളത്തിനോടുള്ള വെല്ലുവിളിയാണ്‌. അരിയുടെ കാര്യത്തില്‍ മികച്ച സംസ്‌ഥാനമായ ആന്ധ്രയ്‌ക്ക് വെട്ടിക്കുറച്ച വിഹിതം പുന:സ്‌ഥാപിച്ച കേന്ദ്രസര്‍ക്കാരാണ്‌ ഭക്ഷ്യക്കമ്മി നേരിടുന്ന കേരളത്തിന്റെ വിഹിതം പുന:സ്‌ഥാപിക്കാന്‍ വിസമ്മതിക്കുന്നത്‌. ഇത്‌ ഇരട്ടത്താപ്പാണെന്നും വെളിയം പറഞ്ഞു.

പവാറിന്റെ ഭാഷ്യം ധാര്‍ഷ്‌ട്യം നിറഞ്ഞതാണെന്നു ഡി.വൈ.എഫ്‌.ഐ. സംസ്‌ഥാന പ്രസിഡന്റ്‌ എം.ബി. രാജേഷ്‌ പാലക്കാട്ട്‌ പത്രസമ്മേളനത്തില്‍ പറഞ്ഞു.

28ന്‌ ജില്ലാ കേന്ദ്രങ്ങളില്‍ 24 മണിക്കൂര്‍ ഉപവാസ സമരം സംഘടിപ്പിക്കും. മേയില്‍ സംസ്‌ഥാന വ്യാപകമായി പ്രചാരണ പരിപാടികളും സമരവും നടത്തും.