Monday, April 07, 2008

ചെങ്ങറ സമരത്തിന്റെ അന്തര്‍ഗതങ്ങള്‍

ചെങ്ങറ സമരത്തിന്റെ അന്തര്‍ഗതങ്ങള്‍.

ചെങ്ങറയിലെ ഹാരിസണ്‍ പ്ളാന്റേഷന്‍സിന്റെ 1000 ഏക്കര്‍ ഭൂമിയില്‍ 7000ത്തോളം കുടിലുകള്‍ കെട്ടി 'സാധുജന വിമോചന സംയുക്തവേദി'യുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഭൂസമരം എട്ടുമാസം പിന്നിടുന്നു. കേരളത്തിന്റെ ഒമ്പതു ജില്ലകളില്‍നിന്ന് ഈ പ്രദേശത്തേക്ക് എത്തിച്ചേര്‍ന്നിട്ടുള്ള വ്യത്യസ്ത വിഭാഗങ്ങളിലുള്ള ആളുകള്‍ ഈ എട്ടുമാസത്തെ 'കുടില്‍കെട്ടി' സമരത്തിലൂടെ അവിടെ അവരുടേതായ ഒരു ആവാസവ്യവസ്ഥ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ആയിരക്കണക്കിനാളുകള്‍ അവിടെ തങ്ങുന്നതുകൊണ്ട് അവരുടെ നിത്യനിദാന ആവശ്യങ്ങള്‍ക്ക് വേണ്ട കടകമ്പോളങ്ങള്‍ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. പിടിച്ചുവെച്ച സ്ഥലത്ത് പിക്കറ്റുകള്‍ സ്ഥാപിച്ചുകൊണ്ടാണ് സമരക്കാര്‍ നിലനില്‍ക്കുന്നത്. അവര്‍ക്കാവശ്യമുള്ള സ്ഥാപനങ്ങളുടെ കൂട്ടത്തില്‍ വായനശാലയും ശിശുപഠനകേന്ദ്രവും ഉള്‍പ്പെടുന്നു. സമരത്തിന് നേതൃത്വം നല്‍കുന്ന സംഘടനയുടെ പാസുകള്‍ സമരക്കാര്‍ക്ക് നല്‍കപ്പെട്ടിട്ടുണ്ട്. ആ പാസുകള്‍ സമരക്കാരുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൂടിയാണ.്ചുരുക്കത്തില്‍ അവശ്യംവേണ്ട സന്നാഹങ്ങളോടെയാണ് ചെങ്ങറയിലെ ഭൂസമരം നടക്കുന്നത്.
ഹാരിസണ്‍ പ്ളാന്റേഷന്‍സിന്റെ ഭൂമിയിലേക്കുള്ള കടന്നുകയറ്റമായാണ് ഹൈക്കോടതി ഈ സമരത്തെ കാണുന്നത്. നിലവിലുള്ള നിയമത്തിന്റെ പശ്ചാത്തലത്തില്‍ അപ്രകാരം മാത്രമേ കോടതികള്‍ക്ക് ഇതിനെ കാണാനാവൂ. തങ്ങള്‍ക്കവകാശമില്ലാത്തിടത്ത് കടന്നുകയറിയ ഭൂസമരക്കാരെ ഒഴിപ്പിക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടുകഴിഞ്ഞു. അതിന് നല്‍കപ്പെട്ട കാലാവധി അവസാനിച്ചപ്പോള്‍ ശക്തിയുപയോഗിച്ച് സമരക്കാരെ ഒഴിവാക്കാന്‍ സര്‍ക്കാരിന് കഴിയുകയില്ല എന്ന് ഭരിക്കുന്നവര്‍തന്നെ സമ്മതിച്ചു. മൂന്നുമാസത്തെ സമയംകൂടി കോടതി സര്‍ക്കാരിന് അനുവദിച്ചു.ഒഴിപ്പിക്കലിനെ എതിര്‍ക്കുന്നതിന് പ്രക്ഷോഭക്കാര്‍ അവലംബിച്ച മാര്‍ഗവും വിചിത്രമായിരുന്നു. മണ്ണെണ്ണ നിറച്ച കന്നാസുകള്‍ കൈയിലേന്തിനില്‍ക്കുന്ന കുഞ്ഞുങ്ങളും സ്ത്രീകളും, റബ്ബര്‍മരത്തിന്റെ ചില്ലകളില്‍ കയര്‍കുടുക്കി 'ആത്മഹത്യാഭീഷണി' മുഴക്കുന്ന പുരുഷന്മാരും ചിത്രങ്ങളായി പത്രത്താളുകളില്‍ നാം കണ്ടുകഴിഞ്ഞു. ആസന്നമായ ഒരു സംഘര്‍ഷം ഉണ്ടാകുമോ എന്ന ആശങ്കയുടെ ഘട്ടത്തിലാണ് ഈ ഭൂസമരം ഏറ്റവും വലിയ ചര്‍ച്ചാപ്രശ്നമായി മലയാളിക്ക് മാറിയത്.
തങ്ങള്‍ തലമുറകളായി ജീവിച്ചിരുന്ന ഭൂമിയില്‍നിന്ന് ആട്ടിപ്പായിക്കപ്പെട്ടുകൊണ്ടിരുന്ന കുടികിടപ്പുകാരുടെ അവകാശബോധത്തില്‍നിന്നാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ടിയും ഇടതുപക്ഷവും അതിന്റെ ഊര്‍ജം കണ്ടെത്തിയത്. ആ പ്രക്ഷോഭ പാരമ്പര്യമാണ് 1957 ലെ കമ്യൂണിസ്റ്റ് മന്ത്രിസഭക്ക് കാരണമായത്. ആ മന്ത്രിസഭയാണ് വിഖ്യാതമായ കുടിയൊഴിപ്പിക്കല്‍ വിരുദ്ധനിയമം പാസാക്കിയത്. നിയമസഭാരംഗത്തും ബഹുജനപ്രക്ഷോഭരംഗത്തും ആ നിയമം പ്രക്ഷുബ്ധമായ മാറ്റങ്ങള്‍ കൊണ്ടുവന്നു. ആരെയും കുടിയിറക്കാന്‍ കഴിയാത്തവണ്ണം ആര്‍ജവമുള്ള ഒരാത്മബോധത്തിലേക്ക് കേരളത്തിലെ ജനത സഞ്ചരിച്ചു. ആ പാരമ്പര്യം അവകാശപ്പെടുന്ന കമ്യൂണിസ്റ്റ് പാര്‍ടിയും ഇടതുപക്ഷവും ഭരണത്തിലിരിക്കുന്ന സമയത്താണ് ചെങ്ങറയിലെ ഭൂസമരം നടക്കുന്നത് എന്നതും സമരക്കാരെ ഈ സര്‍ക്കാരിനുതന്നെ ഒഴിപ്പിക്കേണ്ടിവരുന്നു എന്നതും ഈ സമരത്തെ ഒരു സവിശേഷ പ്രശ്നമാക്കിത്തീര്‍ത്തിട്ടുണ്ട്. അതിനാല്‍ ഈ സമരത്തെ സംബന്ധിച്ച ചര്‍ച്ച കേരളത്തിലെ ഇടതുപക്ഷത്തിന്റെ സാംഗത്യത്തെക്കുറിച്ചുള്ള ചര്‍ച്ചകൂടിയാണ്.
കുടിയൊഴിപ്പിക്കലിനെതിരെ നടന്ന പ്രക്ഷോഭങ്ങള്‍ക്ക് മുഖ്യമായും നേതൃത്വം നല്‍കിയ ഇടതുപക്ഷം നവീനമായ ഒരു മാനവികതയുടെ ഭാവുകത്വംകൂടി സൃഷ്ടിച്ചു. ആ നൂതനഭാവുകത്വം ഇടതുപക്ഷത്തിന്റേത് മാത്രമായിരുന്നില്ല. എല്ലാ വര്‍ഗങ്ങളിലുംപെട്ട മലയാളിയുടെ മാനവികതയായി മാറുകയും ചെയ്തു. ഇന്ന് ഒരു ജനതയേയും അവരുടെ സവിശേഷ ആവാസവ്യവസ്ഥയില്‍നിന്ന് പറിച്ചു മാറ്റാനുള്ള ഒരു ശ്രമത്തേയും മലയാളികള്‍ അംഗീകരിക്കില്ല. ഇപ്രകാരമൊരു ഔന്നത്യമാര്‍ജിക്കുന്നതില്‍ എല്ലാ വിഭാഗമാളുകളും സഹായിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ കുടിയൊഴിപ്പിക്കലിനെ അംഗീകരിച്ചിരുന്ന സമ്പന്നവിഭാഗങ്ങളും സമുദായവിഭാഗങ്ങളും 1959ല്‍ കമ്യൂണിസ്റ്റ് മന്ത്രിസഭക്കെതിരെ വിമോചനസമരം സംഘടിപ്പിച്ചു. അക്കാലത്ത് ഇടതുപക്ഷവും ഈ വിഭാഗങ്ങളും തമ്മില്‍ കടുത്ത ശത്രുതയിലുമായിരുന്നു. എന്നാല്‍ പില്‍ക്കാലത്ത് അമരാവതിയിലെ കുടിയൊഴിപ്പിക്കലിനെതിരെ കമ്യൂണിസ്റ്റ് പാര്‍ടി നടത്തിയ പ്രക്ഷോഭത്തില്‍ കത്തോലിക്കാസഭയും പങ്കെടുത്തു. 1970 കളിലെ മിച്ചഭൂമിപ്രക്ഷോഭത്തിലും ഈ ചങ്ങാത്തം ദൃശ്യമായിരുന്നു. അതുകൊണ്ട് സാധാരണഗതിയില്‍ ശത്രുതാപരമായ വൈരുധ്യങ്ങള്‍ പുലര്‍ത്തിയിരുന്ന വിഭാഗങ്ങള്‍പോലും സാധാരണക്കാരുടെ ഭൂസമരങ്ങളില്‍ തോളോട് തോള്‍ ചേര്‍ന്നുനിന്നിട്ടുണ്ട്. കേരളത്തിലെ ഇരുമുന്നണികളും ഭൂസമരങ്ങളില്‍ പൊതുവെ മാനവികമായ സമീപനമാണ് കൈയേല്‍ക്കാറുള്ളത്. ചെങ്ങറസമരത്തിന്റെ ആദ്യഘട്ടത്തില്‍ യുഡിഎഫ് ആണ് കേരളം ഭരിച്ചിരുന്നത്. ആ സര്‍ക്കാരും അനുഭാവപൂര്‍വം ഈ പ്രശ്നം പരിഗണിക്കാമെന്ന് സമരക്കാര്‍ക്ക് വാക്കുകൊടുത്തിട്ടുള്ളതുമാണ്. ഇതെല്ലാം കാണിക്കുന്നത്, സാധാരണക്കാരുടെ ഭൂമിക്കുവേണ്ടിയുള്ള പ്രക്ഷോഭത്തെ പൊതുവില്‍ അംഗീകരിക്കുന്ന ഒരു സമീപനം തന്നെയാണ് നമുക്കുള്ളത് എന്നാണ്.
എന്നാല്‍ ഈ അടുത്തിടെ നടന്ന ഭൂസമരങ്ങള്‍ പഴയ ഭൂസമരങ്ങളില്‍നിന്ന് ചില വ്യത്യസ്തതകള്‍ പുലര്‍ത്തുന്നതായി നമുക്ക് കണ്ടെത്താനാകും. ആദിവാസികള്‍ നടത്തിയ ഭൂസമരം മുതല്‍ ഈ വ്യത്യസ്തത പ്രകടമായി കാണാം. കേരളത്തിലെ ഭൂപരിഷ്കരണം ആദിവാസികളെയും ദളിതുകളെയും നേരിട്ട് അഭിസംബോധന ചെയ്യുന്നതായിരുന്നില്ല. പഴയ ജന്മിത്വ വ്യവസ്ഥയില്‍ ഒട്ടുമിക്കവാറും സവര്‍ണരുടെ കൈയിലായിരുന്നു ഭൂമിയുടെ ആധിപത്യമുണ്ടായിരുന്നത്. ഭൂപരിഷ്കരണംമൂലം പാട്ടക്കുടിയാനും കുടികിടപ്പുകാര്‍ക്കും ഭൂമി ലഭിച്ചതോടുകൂടി ഈഴവര്‍ മുതല്‍ ദളിതര്‍വരെയുള്ള വിഭാഗങ്ങള്‍ക്ക് ഭൂമിയില്‍ അധികാരം ലഭിച്ചു എന്നതൊരു വസ്തുതയാണ്. എന്നാല്‍ ആദിവാസികളുടെ കാര്യത്തില്‍ ആദ്യകാലഘട്ടങ്ങളിലെ ഭൂപരിഷ്ക്കരണം കാര്യമായ ആനുകൂല്യങ്ങള്‍ നല്‍കിയില്ല. പില്‍ക്കാലത്ത് ആദിവാസികള്‍ സ്വയമൊരു ജനതയായി തിരിച്ചറിയുകയും സംഘടിക്കുകയും ചെയ്തതോടെയാണ് അവരുടെ പ്രക്ഷോഭം ശ്രദ്ധ പിടിച്ചുപറ്റിയത്. ആന്റണിസര്‍ക്കാരിന്റെ കാലത്താണ് ആദിവാസി ഗോത്രമഹാസഭയുടെ പ്രക്ഷോഭം തിരുവനന്തപുരത്ത് അരങ്ങേറിയത്. അന്ന് ആ പ്രക്ഷോഭത്തിന് കേരളത്തിലെ സാംസ്കാരിക നേതാക്കളും ബുദ്ധിജീവികളും പൂര്‍ണമായ പിന്തുണ നല്‍കി. ഏറ്റവും എളുപ്പം അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് ആന്റണി ഉറപ്പുനല്‍കുകയും സമരം ഒത്തുതീര്‍പ്പിലാകുകയും ചെയ്തു. എന്നാല്‍ ആ ഒത്തുതീര്‍പ്പ് പൂര്‍ണമായും നടപ്പിലാക്കപ്പെടാത്തതുകൊണ്ട് രണ്ടാംഘട്ടം മുത്തങ്ങയില്‍ ആരംഭിച്ചു. മുത്തങ്ങസമരം ഭൂമി പിടിച്ചെടുത്തുകൊണ്ടാണ് ആരംഭിച്ചത്. ചെങ്ങറസമരത്തിന്റെ രീതികളാണ് അവിടെയും അവലംബിച്ചുകണ്ടത്. വ്യത്യസ്ത പ്രദേശങ്ങളിലെ ആദിവാസികള്‍ ഒരു സ്ഥലത്ത് ഒന്നിക്കുകയും ശേഷം ജനവിഭാഗങ്ങളില്‍നിന്ന് സ്വയം ഒറ്റപ്പെടുകയും ചെയ്തു. മാത്രവുമല്ല സമരരീതികളും കൂടുതല്‍ ഹിംസാത്മകമായി. തിരുവനന്തപുരത്തുനടന്ന ആദ്യസമരത്തില്‍ കൂടുതലും ആദിവാസികളുടെ സ്വത്വപ്രകാശനത്തിന്റെ സാംസ്കാരികരൂപങ്ങളാണ് ആവിഷ്ക്കരിക്കപ്പെട്ടതെങ്കില്‍ മുത്തങ്ങയില്‍ അതില്‍നിന്ന് വ്യത്യസ്തമായി പ്രകോപനപരമായ ഹിംസാത്മകതയാണ് വെളിവാക്കപ്പെട്ടത്. അവിടെ നടന്ന ഹിംസ-പ്രതിഹിംസയില്‍ ഒരു പൊലീസുകാരനും ഒരു ആദിവാസിയും കൊല്ലപ്പെടുകയും ചെയ്തു. ആ സമരത്തോടെ ആദിവാസിവിഭാഗങ്ങളുടെ സംഘശക്തി ചിതറിപ്പോകുന്നതാണ് കണ്ടത്. എങ്കിലും ആദിവാസികള്‍ക്ക് ഭൂമി കൊടുക്കാമെന്ന സര്‍ക്കാര്‍ നയം ഈ ഗവണ്‍മെന്റും നിലനിര്‍ത്തിയിട്ടുണ്ട്.പലേ ഘട്ടങ്ങളിലായി അത് നടപ്പാക്കപ്പെട്ടുകൊണ്ടിരിക്കുകയുമാണ്. സര്‍ക്കാരിന് അന്യാധീനം വന്ന മിച്ചഭൂമി തിരിച്ചുപിടിച്ചുകൊണ്ടാണ് ആദിവാസികള്‍ക്ക് ഭൂമി നല്‍കിക്കൊണ്ടിരിക്കുന്നത്.
ആദിവാസി പ്രക്ഷോഭത്തിലൂടെ നാം കണ്ട ഒരു വ്യതിയാനം കമ്യൂണിസ്റ്റ് പാര്‍ടികളോ വര്‍ഗ ബഹുജന സംഘടനകളോ നേതൃത്വം നല്‍കുന്ന പഴയ ഭൂസമരങ്ങളില്‍നിന്ന് വ്യത്യസ്തമായി ആദിവാസി ഗോത്രസഭയാണ് അതിന് നേതൃത്വം നല്‍കിയത് എന്നതാണ്. അവഗണിക്കപ്പെട്ട ഒരാദിമവിഭാഗം എന്ന നിലയ്ക്ക് ആ നേതൃത്വവും അംഗീകരിക്കപ്പെടാവുന്നതാണ്. എന്നാല്‍ ചെങ്ങറയിലാകട്ടെ ചരിത്രപരമായി അവഗണിക്കപ്പെട്ട ഒരു സവിശേഷവിഭാഗത്തിന്റെ പ്രക്ഷോഭമല്ല നടന്നുകൊണ്ടിരിക്കുന്നത്. മുത്തങ്ങവരെ വ്യത്യസ്ത പ്രദേശങ്ങളില്‍നിന്ന് വന്നവരാണെങ്കിലും ഒത്തുകൂടിയര്‍ ആദിവാസികളായിരുന്നു. ചെങ്ങറിയലാകട്ടെ 9 ജില്ലകളില്‍നിന്നാണ് ആളുകള്‍ അവിടെ ഒത്തുകൂടിയിരിക്കുന്നത്. അങ്ങനെ ഒത്തുകൂടുന്നതിന് കാരണം അവിടെയുള്ള തോട്ടംഭൂമി തന്നെയാണ്. സമരത്തിന് നേതൃത്വം കൊടുക്കുന്ന സംഘടനയുടെ പേര് 'സാധുജനവിമോചനവേദി' എന്നാണ്. ഗോത്രമഹാസഭ മുതല്‍ ഉള്ള ഇത്തരം പേരുകള്‍ നോക്കിയാല്‍ മലയാളികള്‍ ആര്‍ജിച്ച ആധുനിക സംവേദനശീലത്തിന്റെ അനുസ്യൂതിക്ക് പുറത്താണ് ഇവ നിലകൊള്ളുന്നതെന്ന് കാണാം. ഫ്യൂഡല്‍കാലഘട്ടത്തിലെ സ്വയം തിരിച്ചറിയാന്‍ കഴിയാതിരുന്ന അശരണരുടെ കാലഘട്ടത്തിലാണ് ഇത്തരം പേരുകള്‍ മലയാളികള്‍ മുമ്പ് സംഘടനകള്‍ക്കിട്ടിരുന്നത്. അത് ഒരു ഫ്യൂഡല്‍ പാരമ്പര്യത്തിന്റെ ഉല്പന്നവുമായിരുന്നു. 50 വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ മലയാളികള്‍ ആ അശരണത്വം താണ്ടിക്കഴിഞ്ഞിട്ടുണ്ട്. തികഞ്ഞ അവകാശബോധത്തോടെതന്നെ സംഘം ചേരാനുള്ള പ്രാപ്തി മലയാളിക്ക് കൈവന്നിട്ടുമുണ്ട്. പ്രയോഗക്ഷമതയില്‍ ഈ സമരങ്ങള്‍ നിലനിര്‍ത്തുന്ന ഹിംസാത്മകതയും സംഘാടനത്തിലെ പിന്നോക്കാവസ്ഥയും മലയാളിയുടെ ആധുനികരീതികള്‍ക്ക് ചേരുന്നതല്ല.
ഈ പിന്നോക്കാവസ്ഥ ഈ വിഭാഗത്തിന്റെ സംഘം ചേരലില്‍ ഉടനീളം കാണാനാകും. ഭൂമി ആവശ്യമുള്ളവര്‍ എവിടെയായാലും ഈ പ്രക്ഷോഭത്തിലേക്കണിചേരാന്‍ ചെങ്ങറയിലേക്ക് ചെല്ലുക. സംഘടന നിശ്ചയിച്ചിരിക്കുന്ന തുക നല്‍കി (അത് 2000 രൂപയാണെന്നാണ് പറഞ്ഞുകേട്ടത്) പ്രക്ഷോഭത്തിലേക്കുള്ള പാസ് സംഘടിപ്പിക്കുക. അവിടെ കുടില്‍കെട്ടി താമസിക്കുക. ഇപ്പോള്‍ അവിടെയുള്ള ആയിരക്കണക്കിനാളുകള്‍ ഇപ്രകാരം കണ്ടുമുട്ടിയവര്‍ മാത്രമാണ്. അവരുടെ ഭൂതകാലം എന്തെന്നോ താല്പര്യങ്ങളെന്തെന്നോ തിരിച്ചറിയാന്‍പോലും കഴിയുകയില്ല. പൊതുവായ ആവശ്യങ്ങള്‍ക്കുവേണ്ട പ്രക്ഷോഭങ്ങള്‍ക്ക് അതിന്റേതായ ഒരു പ്രാദേശികതയുണ്ട്. ആ പ്രാദേശികത ആ പ്രക്ഷോഭത്തെത്തന്നെ നിര്‍ണയിക്കുകയും ചെയ്യും. ചെങ്ങറസമരത്തില്‍ ഒരു ജനപ്രതിനിധിയും സഹായവുമായി എത്തിയില്ല എന്ന ആക്ഷേപം സമരക്കാര്‍ക്കുണ്ട്. അവിടത്തെ എംപി അടക്കം അങ്ങോട്ടാരും പോയിട്ടില്ല. അത് ഒരു വലിയ തെറ്റായാണ് സമരക്കാര്‍ ഉന്നയിക്കുന്നത്. അവിടെക്കൂടിയിരിക്കുന്ന ആയിരക്കണക്കിനാളുകളുടെ പ്രാതിനിധ്യമുള്ള ഒരു എംപിയും എംഎല്‍എയും ആ ഭാഗത്തില്ല. കാരണം അവിടെയുള്ള ആള്‍ക്കൂട്ടത്തിന് ആ മണ്ഡലത്തില്‍ വോട്ടവകാശമില്ല. മാത്രവുമല്ല അവര്‍ നടത്തുന്ന പ്രക്ഷോഭരീതി ഒരു ജനാധിപത്യവ്യവസ്ഥക്കും അനുഗുണവുമല്ല. ഭൂമി, കുടിവെള്ളം തുടങ്ങിയ പ്രശ്നങ്ങളില്‍ ഒരു വിഭാഗമാളുകള്‍ക്ക് ആവലാതികളുണ്ടെങ്കില്‍ അവരുടെ സംഘടനകളിലൂടെ ആ പ്രദേശത്തെ ജനപ്രതിനിധികളെ അത് ബോധ്യപ്പെടുത്തുകയും ജനശ്രദ്ധയിലൂടെ അതിന് പരിഹാരം കാണുകയും ചെയ്യുക എന്നതാണ് ജനാധിപത്യരീതി. സമരപ്പന്തലിലെ സത്യഗ്രഹം മുതല്‍ നിയമസഭയിലെ നിയമനിര്‍മാണംവരെ ദൈര്‍ഘ്യമുള്ള ഒരു പ്രക്രിയയാണ് അത്. എവിടെയോ ഉള്ള ഒരു ഭൂമിയിലേക്ക് എവിടൊക്കെയോ ഉള്ള ആളുകള്‍ ചെന്ന് കുടില്‍ കെട്ടിയാല്‍ ആ പ്രദേശത്തെ ജനപ്രതിനിധികള്‍ക്ക് താല്പര്യമുണ്ടാകാവുന്ന ഒരു ജനകീയ പ്രശ്നമായി അത് മാറില്ല. മറിച്ച് അതിക്രമിച്ചുകടക്കലിന്റെ ഒരു ക്രമസമാധാനപ്രശ്നമായി അത് മാറുകയും ചെയ്യും. കേരളത്തിലെ ഭൂപ്രശ്നത്തിന്റെ പരിഹാരത്തിന് അതിന്റേതായ ചരിത്രപരമായ കാരണങ്ങള്‍ കൂടിയുണ്ട്. ചെങ്ങറ സമരത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവരും അതിനെ പിന്തുണക്കുന്നവരും ഈ ചരിത്രയാഥാര്‍ഥ്യത്തെ കാണാതെപോകുന്നുവെന്നതാണ് സത്യം.
1957 മുതല്‍ 1970 വരെ നടന്ന കേരളത്തിലെ ഭൂപരിഷ്ക്കരണം ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളേക്കാള്‍ കൂടുതല്‍ സവിസ്തരമാണ്. എന്നാല്‍ കാര്‍ഷികരംഗത്തെ ആ പരിഷ്ക്കാരം നമുക്ക് ആ രംഗത്ത് സ്വയം പര്യാപ്തത പ്രദാനം ചെയ്തില്ല. ഒരു കാലഘട്ടത്തിലും കേരളം ഭക്ഷണത്തിന്റെ കാര്യത്തില്‍ സ്വയം പര്യാപ്തമായിരുന്നില്ല. എന്നാല്‍ ആദ്യകാലഘട്ടങ്ങളില്‍ മലയാളിയുടെ വാങ്ങല്‍കഴിവ് ചെറുതായിരുന്നതുകൊണ്ട് ഈ ദൌര്‍ലഭ്യം നാം മനസ്സിലാക്കാതെ പോയി. ഭൂപരിഷ്കരണത്തോടെ സംഭവിച്ച ഒരു വലിയ മാറ്റം നമ്മുടെ മനുഷ്യവിഭവശേഷിയുടെ പുനര്‍വിന്യാസമായിരുന്നു. അടിസ്ഥാനതല വിദ്യാഭ്യാസവും ആരോഗ്യവും ഉള്ള ഒരു ജനതയെ വളര്‍ത്തിയെടുക്കാന്‍ ഭൂപരിഷ്കരണത്തിനും കേരളമോഡല്‍ വികസനത്തിനും കഴിഞ്ഞു. ഈ മനുഷ്യവിഭവശേഷി ലോകത്തെമ്പാടുമുള്ള സമ്പന്നരാജ്യങ്ങളില്‍ പണിയെടുത്തുണ്ടാക്കുന്ന സമ്പാദ്യമാണ് നമ്മുടെ ഏറ്റവും വലിയ വരുമാനം. ഈ സമ്പന്നത നമ്മെ പൂര്‍ണമായും ഒരു ഉപഭോക്തൃ സംസ്ഥാനമാക്കിയിരിക്കുന്നു. ആധുനികലോകസാഹചര്യങ്ങളില്‍ അതൊരു മോശപ്പെട്ട അവസ്ഥയല്ല. കാര്‍ഷികവൃത്തിയുടെ പഴയ സംസ്കാരം നമുക്ക് കൈമോശം വന്നുപോയിരിക്കുന്നു. അതിനാല്‍ വന്‍തോതില്‍ ഭൂമി ലഭിച്ചാല്‍പ്പോലും ഇന്നത്തെ ഭൂസമരക്കാര്‍ക്ക് കര്‍ഷകരായി മാറാനാവില്ല. ഫലമോ? അപ്രകാരം ലഭിക്കുന്ന ഭൂമി വിറ്റ് അവര്‍ പഴയ സ്ഥലങ്ങളിലേക്ക് തന്നെ തിരിച്ചുപോകും. ആദിവാസികളുടെ കാര്യത്തില്‍ നാം ഇത് കണ്ടതാണ്. അതുമാത്രമല്ല, എഴുപതുകളില്‍ സ്വാതന്ത്യ്രസമരസേനാനികള്‍ക്ക് കൊല്ലം ജില്ലയിലും ഇടുക്കിജില്ലയിലും മൂന്നു ഏക്കര്‍വീതം ഭൂമി ഇടതുപക്ഷ സര്‍ക്കാര്‍ നല്‍കുകയുണ്ടായി. അവരെല്ലാംതന്നെ പട്ടയം ലഭിച്ച മുറക്ക് അതൊക്കെ വില്‍ക്കുകയും അവരുടെ പഴയ ആവാസവ്യവസ്ഥയിലേക്ക് പോവുകയും ചെയ്തു. ഈ ചരിത്രസത്യങ്ങളില്‍നിന്ന് നാം പഠിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ ആ തെറ്റുകള്‍ ആവര്‍ത്തിക്കപ്പെടും.
കേരളത്തില്‍ ഭൂമി എന്നത് അസുലഭവും അമൂല്യവുമായ സ്വത്താണ്. ഭാഗ്യാന്വേഷികള്‍ അതന്വേഷിച്ച് പോവുകയും ചെയ്യും. ചിലപ്പോള്‍ വലിയ പ്രക്ഷോഭങ്ങളിലും പോരാട്ടങ്ങളില്‍ പോലും ഇത്തരം ഭാഗ്യാന്വേഷികള്‍ ചൂതാട്ടം നടത്തിക്കൂടെന്നില്ല. പരസ്പരം അടുത്ത് പരിചയംപോലുമില്ലാത്ത ആളുകളുടെ വര്‍ഗനിരപേക്ഷമായ സംഘംചേരലിന് ഭാഗ്യാന്വേഷണം തുണയാകും. ചെങ്ങറയിലും അത് സംഭവിച്ചുകൂടായ്കയില്ല.
ചെങ്ങറയിലെ സമരക്കാര്‍ 5 ഏക്കര്‍ ഭൂമിയും കൃഷിച്ചെലവിനായി 50,000 രൂപയുമാണ് ആവശ്യപ്പെടുന്നത്. കേരളത്തിലെ സര്‍ക്കാര്‍ അധീനതയിലുള്ള അവശിഷ്ടഭൂമി ഇന്ന് എപ്രകാരമാണ് വിനിയോഗിക്കേണ്ടത് എന്നത് ഒരു കക്ഷിരാഷ്ട്രീയ പ്രശ്നമായിക്കൂട. വ്യാവസായിക ആവശ്യങ്ങള്‍ക്ക് നമ്മുടെ ഭൂസ്വത്ത് എപ്രകാരം ഉപയോഗിക്കാം എന്നത് ഒരു അടിയന്തര പ്രശ്നമാണ്. ടൂറിസം, ഐടി തുടങ്ങിയ മണ്ഡലങ്ങളില്‍ നിക്ഷേപം നടത്താനുള്ള കുറഞ്ഞ ഭൂമിയേ നമുക്കുള്ളൂ. വ്യവസായമന്ത്രി എളമരം കരിം പറഞ്ഞതുപോലെയാണെങ്കില്‍ കേരളത്തിലെ മൊത്തം ഭൂമിയുടെ അരശതമാനം മാത്രമാണ് വ്യാവസായിക ആവശ്യത്തിന് അദ്ദേഹം ആവശ്യപ്പെടുന്നത്. ഈ അര ശതമാനം എന്നാല്‍ 50,000 ഏക്കര്‍ ആണ് വരുന്നത്. ഇപ്പോള്‍ 25,000 ഏക്കര്‍ മാത്രമാണ് സര്‍ക്കാര്‍ അതിനായി വിനിയോഗിച്ചിട്ടുള്ളത്. വ്യവസായവത്ക്കരണത്തിന്റ ആവശ്യവുമായി സാമ്യം ചെയ്യുമ്പോള്‍ ഊര്‍ജംപോലെ ഭൂമിയും നാം സൂക്ഷിച്ചുപയോഗിക്കേണ്ട ഒരു വിഭവമാണ്.
കേരളത്തിലെ വാസസ്ഥലത്തിനുവേണ്ട ഭൂമി എല്ലാവര്‍ക്കും ലഭിച്ചിട്ടുണ്ടോ എന്നതും ഒരു പ്രശ്നമാണ്. കയറിക്കിടക്കാന്‍ ഭൂമിയില്ലാത്ത എത്ര ആളുകള്‍ കേരളത്തില്‍ അവശേഷിച്ചിട്ടുണ്ട് എന്നറിയേണ്ടതും അത് പരിഹരിക്കേണ്ടതും പ്രധാനമാണ്. ദളിതര്‍ അടക്കമുള്ള ഭൂരഹിതര്‍ക്ക് കുടികിടപ്പിലൂടെ പാര്‍പ്പിടസൌകര്യമുണ്ടായി എന്നത് സത്യമാണ്. എന്നാല്‍ ഈ കഴിഞ്ഞ 50 വര്‍ഷങ്ങള്‍കൊണ്ട് ഒരു കുടുംബം എന്നത് മൂന്നു കുടുംബങ്ങളായി മാറിയിട്ടുണ്ട്. മൂന്നു കുടുംബങ്ങള്‍ക്കുംകൂടി പഴയ കുടികിടപ്പില്‍ താമസിക്കാനാവില്ല. ഈ വാദമുഖം ശരിയാണ്. എന്നാല്‍ അത് ഏകപക്ഷീയവുമാണ്. കഴിഞ്ഞ 50 വര്‍ഷമായി ദളിതരടക്കമുള്ള വിഭാഗങ്ങള്‍ക്ക് ലഭിച്ച സംവരണാനുകൂല്യവും സാമൂഹ്യപരിരക്ഷയും അവരെയും ധനികരാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ജോലിയുള്ള ദളിത്ദമ്പതികള്‍ വലിയ പട്ടണങ്ങളില്‍തന്നെ ഫ്ളാറ്റുകള്‍ വാങ്ങി ജീവിക്കുന്നതും സ്വന്തം കുഞ്ഞുങ്ങളെ മുന്തിയ നിലയില്‍ വളര്‍ത്തുന്നുണ്ട് എന്നതും നമുക്കറിവുള്ള കാര്യങ്ങളാണ്. എങ്കില്‍ കൂടി പലേ കാരണങ്ങളാല്‍ ഈ ഉത്കര്‍ഷേഛ ലഭിക്കാതെപോയ ജനവിഭാഗങ്ങളും പാവപ്പെട്ടവരുടെ ഇടയിലുണ്ട്. ആ പ്രശ്നത്തിന്റെ കണക്കെടുക്കുന്നതിനും പരിഹാരശ്രമങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനും പ്രബലരാഷ്ട്രീയ കക്ഷികള്‍ തയ്യാറാകാത്തതും ചെങ്ങറയില്‍ ഇപ്പോള്‍ സംഭവിച്ചതുപോലെയുള്ള സംഘംചേരലുകള്‍ക്ക് കാരണമായിത്തീരുന്നു.
ഈ സമരത്തെക്കുറിച്ച് മന്ത്രി പറയുന്നത് ഇപ്രകാരമാണ്. 'സമരത്തില്‍ ആദിവാസികള്‍ ആരുമില്ല. സമരരംഗത്തുള്ള ഭൂരിപക്ഷം ആളുകള്‍ക്കും സ്വന്തമായി വേറെ ഭൂമിയുണ്ട്. 5 ഏക്കര്‍ ഭൂമി എന്ന ആവശ്യം അംഗീകരിക്കാവുന്നതല്ല. കേരളത്തിലെ മുന്നേറിയ സാമൂഹ്യക്ഷേമപദ്ധതികളിലൂടെ സ്വന്തമായി വീടുവെച്ചിട്ടുള്ളവരാണ് മിക്ക ആളുകളും'. മന്ത്രിയുടെ ഈ പ്രസ്താവത്തിന്റെ നിജസ്ഥിതി എപ്രകാരമറിയും? സ്ഥിതി വിവരങ്ങളുടെ കണക്കെടുപ്പ് മാത്രമാണ് പോംവഴി. സമരക്കാര്‍ക്ക് എന്തായാലും അതിന് കഴിയില്ല. കാരണം അവിടെ കൂടിയിരിക്കുന്നവര്‍ക്ക് ഇപ്പോഴും പരസ്പരം അറിയില്ല. അതുകൊണ്ട് പ്രക്ഷോഭസംഘടനകള്‍ക്കോ നേതാക്കള്‍ക്കോ അത് നല്‍കാന്‍ കഴിയുകയുമില്ല. ഒരു പ്രക്ഷോഭത്തിന്റെ വിജയത്തിന് പരസ്പരമുള്ള അറിവ് എന്നതൊരു ഘടകമാണെങ്കില്‍ ചെങ്ങറ ഭൂസമരത്തിന്റെ അടിസ്ഥാനം ആ അറിവില്ലായ്മയാണ്. ചെങ്ങറ സമരത്തെ ചരിത്രനിരപേക്ഷമാക്കുന്ന ഘടകവും ഇതുതന്നെയാണ്.
ഈ അറിവില്ലായ്മയാണ് പലപ്പോഴും അമ്പരപ്പിക്കുന്ന ചങ്ങാത്തങ്ങളായി മാറുന്നത്. മവോവാദികളും പരിസ്ഥിതിപ്രവര്‍ത്തകരും പള്ളിക്കാരും എന്‍ജിഒകളും ഈ സമരത്തെ പിന്തുണക്കാന്‍ അവിടെ ചെല്ലുന്നുണ്ട്. ഈ സമരക്കാരെപ്പോലെ അവരും 'വരുത്തര്‍' തന്നെയാണ്. പുതിയൊരു വിഭാഗം അപരിചിതര്‍ മാത്രമാണ്. ആത്മഹത്യാ ഭീഷണിയുടെ മണ്ണെണ്ണക്കന്നാസുകളില്‍നിന്നും മരണക്കുടുക്കുകളില്‍നിന്നും സ്വയം മുക്തമായി ജനാധിപത്യരീതിയിലുള്ള ചര്‍ച്ചയിലൂടെയാണ് സമരങ്ങള്‍ പരിഹരിക്കേണ്ടത്. എന്നാല്‍ ശമം വരാത്ത വിധ്വംസാത്മകത മനസ്സിലേറ്റുന്ന തീവ്രവാദനിലപാടുള്ള അപരിചിതര്‍ക്ക് ഈ ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ കഴിയില്ല. കേരള ത്തില്‍ നിലനില്‍ക്കുന്ന ഭൂപ്രശ്നം തന്നെയാണ് ചെങ്ങറയിലും പ്രതിഫലിക്കുന്നത്. പക്ഷേ അതിനവിടെ തെറ്റായ വ്യാഖ്യാനവും വ്യാഖ്യാതാക്കളും വന്നിരിക്കുന്നു. അവരുടെ ലക്കും ലഗാനുമില്ലാത്ത ചിന്താരീതികളില്‍നിന്ന് മുക്തമായാല്‍ മാത്രമാണ് ഈ സമരങ്ങള്‍ക്ക് ചരിത്രത്തിലേക്ക് തിരിച്ചുവരാന്‍ കഴിയുക.

‍ഭാസുരേന്ദ്രബാബു.

4 comments:

ജനശക്തി ന്യൂസ്‌ said...

ചെങ്ങറ സമരത്തിന്റെ അന്തര്‍ഗതങ്ങള്‍
ഭാസുരേന്ദ്രബാബു

Post a Comment On: ജനശക്തി ന്യൂസ്‌"ചെങ്ങറ സമരത്തിന്റെ അന്തര്‍ഗതങ്ങള്‍"
No comments yet. - Hide Original Post

posted by ജനശക്തി ന്യൂസ്‌ at 12:08 PM on Apr 7, 2008

Leave your comment

ജെസീനസഗീര്‍ said...

ചിന്‍തയും ജനശക്തിയും ഒന്നാണ്ണോ?അവിടെ കാണുന്നറ്റ്‌ ഇവിടെയും കാണുന്നു

ജെസീനസഗീര്‍ said...

ചിന്തയും ജനശക്തിയും ഒന്നാണ്ണോ?അവിടെ കാണുന്നത്‌ ഇവിടെയും കാണുന്നു

R.Sajan said...

The quantum of land 38863 sq. kms or 9 603 00000 cents cannot change.

Of this geographical area, 48% is mountainous or hilly. 12% is the coastal lowlands. The remaining 40% of midlands alone is suitable for human dwelling. That is to say, for 4% percent of the country’s population, only about 0. 45% of its land is available for living and surviving.
Land belongs to all of us equally. We also have responsibility to it. Calculating on 960300000 cents and 34232000 humans, individual share comes to 28 cents each. Permissible human usage-share is 40% of that total. Thus, each of us has a birthright to only 11 cents of the land area in Kerala. If you allow a further deduction of 30% to man-made infrastructure like roads, public grounds and buildings, other public utilities etc, a Keralite can claim or own to himself only 7 cents or so.

It is against this ground reality that Chengara orphans demand five acres of land suitable for agriculture and Rs.50,000 in cash for each landless family among them [The Hindu 04.06.2008].
In 3 years, 30% of the active population in Kerala would be non-Malayali or immigrant labour. The Chengara model would serve them well. TRESPASS, SQUAT, GRAB! We need not stop with land alone in the Chengara culture.
If acres are doled away to the so called landless poor without considering the per capita availability of seven cents of land, where would the others that are not as aggressive as the squatters, ever get any land at all from?

What is to happen to the landless among the middle classes of Kerala, who are unable to have houses of their own because of the inhuman cost of land in Kerala? Would they also have to squat and threaten suicide to have 7 cents for a house each?

The squatters that get land would only sell it all off eventually and live idling off the large sums of money so generated. Average minimum cost of land in Kerala is Rs.10 lakhs per acre in the rural parts. In places like Kochi, it is around half to one crore a cent. How much of public wealth would be lost when 15000 acres housing real-estate is freely given away to squatters?
What about the ecological effects of houses in what is till then waste land or forest?