യൂത്ത് കോഗ്രസ് ഗുണ്ടായിസം നിരവധി പേറ്ക്ക് പരിക്ക്
ഗതാഗതമന്ത്രി മാത്യൂ ടി തോമസിനെ യൂത്ത് കോഗ്രസുകാര്‍ ആക്രമിക്കാന്‍ ശ്രമിച്ചു. മന്ത്രി പങ്കെടുത്ത യോഗത്തില്‍ അതിക്രമിച്ചുകയറിയ യൂത്ത് കോഗ്രസുകാര്‍ യോഗത്തില്‍ പങ്കെടുത്ത സ്ത്രീകളെയും ആക്രമിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. ഒരു സ്ത്രീയുടെ കാലൊടിഞ്ഞു. യോഗം റിപ്പോര്‍ട്ടു ചെയ്യാനെത്തിയ ദേശാഭിമാനി ഏരിയ ലേഖകന്‍ പി കെ സുനില്‍കുമാറിനും പരിക്കേറ്റു. നെഞ്ചിന് ഏറുകൊണ്ട സുനിലിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ ലോകാരോഗ്യദിനത്തോട് അനുബന്ധിച്ച് പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തിലാണ് യൂത്ത് കോഗ്രസ് ജില്ലാ പ്രസിഡന്റ് എ സുരേഷ്കുമാറിന്റെ നേതൃത്വത്തില്‍ അക്രമം നടന്നത്. സുരേഷ്കുമാര്‍ അടക്കം 21 യൂത്ത് കോഗ്രസുകാരെ പൊലീസ് അറസ്റ്റുചെയ്തു. ഇവരെ റിമാന്‍ഡ് ചെയ്തു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ കഴിഞ്ഞദിവസം വിജിലന്‍സ് റെയ്ഡില്‍ ലക്ഷങ്ങളുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു. യുഡിഎഫ് ഭരണകാലത്ത് ആശുപത്രിയില്‍ ഉപകരണങ്ങള്‍ വാങ്ങിയതിലെ വെട്ടിപ്പാണ് കണ്ടെത്തിയത്. ക്രമക്കേടുനടത്തിയവര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശനനടപടികളുമായി മുന്നോട്ടുപോകുമ്പോള്‍ ജനശ്രദ്ധ തിരിക്കാന്‍ തിങ്കളാഴ്ച യൂത്ത് കോഗ്രസ് സംഘം ആശുപത്രി പടിക്കല്‍ ധര്‍ണ നടത്താന്‍ തീരുമാനിച്ചിരുന്നു. ധര്‍ണയ്ക്കെന്ന പേരില്‍ സംഘടിച്ചവരാണ് ആരോഗ്യദിനാചരണ പരിപാടി അലങ്കോലമാക്കിയത്. പൊലീസിനെ തള്ളിമാറ്റി ഹാളില്‍ കയറിയ സംഘം ഹാളിന്റെ ഷട്ടര്‍ അടച്ചാണ് അതിക്രമങ്ങള്‍ നടത്തിയത്. ഹാളിലെ കസേരകളെടുത്ത് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്കുനേരെ എറിഞ്ഞു. മന്ത്രി പ്രസംഗിക്കുന്ന വേദിയിലേക്ക് തള്ളിക്കയറിയ സംഘം വേദിയിലേക്കും കസേരകള്‍ എറിഞ്ഞു. നേഴ്സിങ് വിദ്യാര്‍ഥികളടക്കമുള്ളവര്‍ അക്രമത്തെത്തുടര്‍ന്ന് നാലുപാടും ചിതറി ഓടി. ആശുപത്രിക്കു മുന്നില്‍ ധര്‍ണ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നതിനാല്‍ ഹാളില്‍ കുറച്ച് പൊലീസുകാരേ ഉണ്ടായിരുന്നുള്ളൂ.
Subscribe to:
Post Comments (Atom)
2 comments:

കോഗ്രസിന്റെ പാരമ്പര്യമോ ഭാരതത്തിന്റെ രാഷ്ട്രീയനിലപാടോ അറിയാത്തവരാണ് യൂത്ത് കോഗ്രസ് വേഷം കെട്ടി തെരുവിലിറങ്ങി വിളിച്ചുകൂവി നടക്കുന്നതെന്നു തെളിയിക്കുന്ന മറ്റൊരു സംഭവവും കഴിഞ്ഞയാഴ്ച നടന്നു.
കുറെ യൂത്ത് കോഗ്രസുകാര്‍ തിരുവനന്തപുരത്ത് പാളയത്ത് സ്ഥിതിചെയ്യുന്ന രക്തസാക്ഷിമണ്ഡപത്തിന്റെ ചുറ്റും കൂടി കഴിഞ്ഞമാസം 14ന് ഏതാനും ടിബറ്റന്‍ അഭയാര്‍ഥികള്‍ ഇന്ത്യയില്‍നിന്ന് പോയി കലാപം നടത്തിയതിനോട് അനുഭാവം പ്രകടിപ്പിച്ചതായാണ് വാര്‍ത്ത.
ആയിരത്തിതൊള്ളായിരത്തി നാല്‍പ്പത്തൊമ്പതില്‍ നടന്ന ചൈനീസ് വിപ്ളവത്തെത്തുടര്‍ന്ന് ടിബറ്റും മറ്റു പ്രവിശ്യയും ഉള്‍പ്പെടെയുള്ള ജനകീയ ചൈനയെ ഏറ്റവുമാദ്യം അംഗീകരിച്ചത് പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റുവിന്റെ സര്‍ക്കാരായിരുന്നെന്ന് ഇക്കൂട്ടര്‍ക്ക് അറിയാമായിരുന്നില്ല. അതിനുശേഷം അമേരിക്ക ഉള്‍പ്പെടെ പല പടിഞ്ഞാറന്‍ സാമ്രാജ്യത്വ രാഷ്ട്രവും വിപ്ളവാനന്തര ചൈനയെ അംഗീകരിക്കാതെയും ചൈനീസ് വന്‍കരയില്‍നിന്ന് മാറിക്കിടക്കുന്ന ഫര്‍മോസ അഥവാ തയ്വാനെ ചൈനീസ് റിപ്പബ്ളിക്കായി അംഗീകരിച്ച് ഐക്യരാഷ്ട്രസഭയില്‍ പ്രതിഷ്ഠിക്കുകയുംചെയ്ത കാലത്താണ് 1954ല്‍ ടിബറ്റിന്റെ മേലുള്ള ചൈനീസ് പരമാധികാരത്തെ അംഗീകരിക്കുന്നതുള്‍പ്പെടെയുള്ള വ്യവസ്ഥ അടങ്ങുന്ന പഞ്ചശീല്‍ ഉടമ്പടിയില്‍ നെഹ്റുവും ചൈനീസ് പ്രധാനമന്ത്രി ചൌ എന്‍ ലായിയും ദില്ലിയില്‍ ഒപ്പുവച്ചത്. പിന്നീട് 1958 മാര്‍ച്ച് 14ന് ടിബറ്റിലെ മതമേധാവി ദലൈലാമയുടെ നേതൃത്വത്തില്‍ അമേരിക്കയുടെ ഒത്താശയോടെ വിഘടനവാദികള്‍ നടത്തിയ കലാപത്തെ ഇന്ത്യ അംഗീകരിച്ചില്ല.
ചൈനക്കോ മറ്റ് ഏതെങ്കിലും രാഷ്ട്രത്തിനോ എതിരായ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുകയില്ലെന്ന ഉറപ്പിന്മേല്‍ ഇന്ത്യയില്‍ അഭയം തേടിയെത്തിയ ദലൈലാമയ്ക്കും കുറെ അനുയായികള്‍ക്കും നെഹ്റു ഇന്നത്തെ ഹിമാചല്‍പ്രദേശില്‍ ചൈനീസ് അതിര്‍ത്തിയില്‍ ധര്‍മശാല സ്ഥാപിച്ച് പാര്‍ക്കാന്‍ സൌകര്യംചെയ്തു. മറ്റ് ഏതെങ്കിലും രാഷ്ട്രങ്ങളിലെ വിഘടനകലാപകാരികള്‍ക്ക് പ്രോത്സാഹനമോ അഭയമോ നല്‍കുക എന്നത് ഇന്ത്യയുടെ നയമല്ലെങ്കിലും ഒരു ബുദ്ധമത മഠാധിപതിയായ ദലൈലാമയ്ക്ക് വെറും ജീവകാരുണ്യ പരിഗണനവച്ചാണ് മനസ്സില്ലാമനസ്സോടെ അഭയം നല്‍കുന്നതെന്നും നെഹ്റു വ്യക്തമാക്കിയിരുന്നു.
ആയിരത്തിത്തൊള്ളായിരത്തി അറുപത്തിരണ്ടില്‍ ഇന്ത്യ- ചൈന അതിര്‍ത്തിയുദ്ധം നടന്നപ്പോള്‍ ഇന്ത്യയിലെ ബിജെപി, ആര്‍എസ്എസ്, സ്വതന്ത്ര പാര്‍ടി (രാജാജിയുടെയും മസാനിയുടെയും മറ്റും നേതൃത്വത്തില്‍ രൂപീകരിച്ച ആ തീവ്ര വലതുപക്ഷ പാര്‍ടി ഇപ്പോഴില്ല) തുടങ്ങിയവര്‍ 'പഞ്ചശീല്‍' ഉടമ്പടി റദ്ദാക്കണമെന്നും ടിബറ്റിന്റെ വിഘടനവാദത്തെ എതിര്‍ക്കണമെന്നും ആവശ്യപ്പെട്ടിട്ടും നെഹ്റു അതിനു വഴങ്ങിയില്ല. നെഹ്റുവിനെത്തുടര്‍ന്ന് അധികാരത്തിലെത്തിയ ലാല്‍ ബഹദൂര്‍ ശാസ്ത്രി, ഇന്ദിരാഗാന്ധി തുടങ്ങിയവരും നെഹ്റുവിന്റെ നയത്തെ തിരസ്കരിച്ചില്ല. 1977ല്‍ അടിയന്തരാവസ്ഥയെത്തുടര്‍ന്ന് പ്രധാനമന്ത്രിയായ മൊറാര്‍ജി ദേശായിയും അദ്ദേഹത്തിന്റെ വിദേശമന്ത്രിയായ അടല്‍ ബിഹാരി വാജ്പേയിയും ഈ പരമ്പരാഗതനയത്തിന് ഭംഗം വരുത്തിയില്ലെന്നുമാത്രമല്ല ജമ്മു കശ്മീരും നാഗാലാന്‍ഡും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നതുപോലെ ടിബറ്റ് ചൈനയുടെയും അവിഭാജ്യഘടകമാണെന്ന് അംഗീകരിച്ച് പ്രഖ്യാപിക്കുകയുംചെയ്തു.
ആയിരത്തിത്തൊള്ളായിരത്തി അമ്പത്തെട്ട് മാര്‍ച്ച് പത്തിന് ദലൈലാമയുടെ നേതൃത്വത്തില്‍ നടന്ന പരാജയപ്പെട്ട കലാപത്തിന്റെ അമ്പതാം വാര്‍ഷികമായ ഈ മാര്‍ച്ച് പതിനാലിന് വീണ്ടും കലാപം നടത്താന്‍ ഒരുങ്ങി കൊലയും കൊള്ളിവയ്പും നടത്തിയപ്പോഴും ഇന്ത്യ അതിനെ അനുകൂലിച്ചില്ല. ദലൈലാമയുമായി ചൈന കൂടിയാലോചന നടത്തണമെന്ന നിര്‍ദേശത്തില്‍ പ്രസിഡന്റ് ബുഷിന്റെ പ്രഖ്യാപനത്തിന്റെ അല ഇല്ലെന്നു പറഞ്ഞുകൂടെങ്കിലും കൂടിയാലോചന നടത്തണമെന്നത് നിരുപദ്രവമായൊരു നിര്‍ദേശം മാത്രമാണെന്നും വാദിക്കാവുന്നതാണ്. ഏതായാലും ടിബറ്റിന്റെ പദവിയെക്കുറിച്ച് 1949നും '54നും നെഹ്റു കൈക്കൊണ്ട നിലപാട് ഇപ്പോഴും ഇന്ത്യന്‍ നാഷണല്‍ കോഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ കൈവെടിഞ്ഞിട്ടില്ലെന്ന വിവരം തിരുവനന്തപുരം രക്തസാക്ഷിമണ്ഡപത്തില്‍ പ്രകടനം നടത്തിയ യൂത്ത് കോഗ്രസ് വേഷധാരികള്‍ക്ക് അറിയില്ലായിരിക്കും. ഇന്ത്യയില്‍ മറ്റെങ്ങും യൂത്ത് കോഗ്രസ് ഇത്തരം കോപ്രായങ്ങളില്‍ ഏര്‍പ്പെട്ടതായും കേള്‍ക്കുന്നില്ല. ആയിരത്തിത്തൊള്ളായിരത്തി അമ്പത്തെട്ടിലെ കലാപത്തിന്റെ അമ്പതാം വാര്‍ഷികമെന്നതിനു പുറമെ ചൈനയ്ക്ക് സാര്‍വദേശീയരംഗത്ത് പേരുദോഷമുണ്ടാക്കാനുള്ള സന്ദര്‍ഭംകൂടിയായിരുന്നു ഇത്. ആഗസ്ത് എട്ടുമുതല്‍ 24വരെ ബീജിങ്ങില്‍ നടക്കുന്ന ഒളിമ്പിക്സ് കായികമേളയെ അവതാളത്തിലാക്കുക എന്ന ലക്ഷ്യവും ടിബറ്റില്‍ കലാപം ഇളക്കിവിടാന്‍ പ്രേരണ നല്‍കിയ പടിഞ്ഞാറന്‍ സാമ്രാജ്യവാദികള്‍ക്കുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബുഷിന്റെയും ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയുടെയും ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൌണിന്റെയും ബഹിഷ്കരണ ഭീഷണി വ്യക്തമാക്കുന്നു. ഇന്ത്യ അതിനോടൊന്നും യോജിക്കുന്നില്ലെന്നും ആതന്‍സില്‍നിന്ന് ആരംഭിച്ച് ബീജിങ്ങിലേക്ക് പ്രയാണം നടത്തുന്ന ഒളിമ്പിക് ദീപശിഖയ്ക്ക് എല്ലാ സംരക്ഷണവും നല്‍കുമെന്നും ഇന്ത്യയുടെ വിദേശമന്ത്രി പ്രണബ് മുഖര്‍ജി വ്യക്തമാക്കിയതിന്റെ പുറകിലുള്ള കോഗ്രസ് നയവും നെഹ്റൂവിയന്‍ പാരമ്പര്യവും ചരിത്രബോധവും രക്തസാക്ഷിമണ്ഡപത്തില്‍ കോലംകെട്ടി തുള്ളിയ കേരളത്തിലെ യൂത്ത് കോഗ്രസുകാര്‍ക്ക് അറിവില്ല. ഈ സാഹചര്യത്തില്‍ പൊലീസ് കോസ്റബിള്‍മാരെയും മില്ലാ ശിപായ്മാരെയും തെരഞ്ഞെടുക്കാന്‍ നടക്കുന്ന പരീക്ഷയും ഇന്റര്‍വ്യൂവും പോലെ കേരളത്തിലെ യൂത്ത് കോഗ്രസുകാരെയും തെരഞ്ഞെടുക്കാന്‍ ടെസ്റും ഇന്റര്‍വ്യൂവും തടിമിടുക്ക് പരിശോധനയും നടത്താന്‍ ഹൈക്കമാന്‍ഡിലെ മേലാളന്മാര്‍ തീരുമാനിച്ചതിനെ വിമര്‍ശിക്കാന്‍ കഴിയില്ല. അഖിലേന്ത്യാതലത്തിലുള്ള നേതൃസ്ഥാനീയരെ തെരഞ്ഞെടുക്കാന്‍ ഇതിനേക്കാള്‍ എളുപ്പമാണ്. അവിടെ കുടുംബബന്ധമാണല്ലോ പ്രധാനം. രാജീവ്ഗാന്ധിയും സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും ഇത്തരം ടെസ്റിനോ ഇന്റര്‍വ്യൂവിനോ ഇരുന്നുകൊടുത്തിട്ടല്ലല്ലോ അത്യുന്നതങ്ങളില്‍ എത്തിപ്പെട്ടത്. യഥാരാജാ തഥാ പ്രജ എന്നാണല്ലോ ആപ്തവാക്യം.
Post a Comment