പ്രകാശ് കാരാട്ട്.
തോമസ് ഐസക്കിന്റെ വിമോചന സമരത്തിന്റെ കാണാപ്പുറങ്ങള്‍, കേരളത്തിലെ ആദ്യ കമ്യൂണിസ്റ് സര്‍ക്കാരിന്റെയും കേള്‍വിപ്പെട്ട 'വിമോചന സമര'ത്തിന്റെയും ചരിത്രം, വിശകലനം എന്നിവയില്‍ ഏറെ പ്രസക്തമായ ഒരു കൃതിയാണ്. ഇഎംഎസിന്റെ സര്‍ക്കാരിനെ 1959 ജൂലായ് 31-ന് ജനാധിപത്യ വിരുദ്ധമായി പിരിച്ചുവിട്ടു. അതിലേക്കു നയിച്ച കമ്യൂണിസ്റ് വിരുദ്ധ സമരത്തിന്റെ വിശകലനത്തിന,് ആ സര്‍ക്കാര്‍ രൂപീകരിച്ചതിന്റെ അമ്പതാം വാര്‍ഷികത്തില്‍ പുറത്തിറങ്ങുന്ന, ഈ പുസ്തകം പുതിയൊരു മാനം നല്‍കുന്നു. ഈ മാനം മുന്നേ അറിയപ്പെട്ടിരുന്നതാണെങ്കിലും യുണൈറ്റഡ് സ്റേറ്റ്സ് സര്‍ക്കാരും അതിന്റെ രഹസ്യാന്വേഷണ വിഭാഗങ്ങളും വഹിച്ച പങ്ക് ഇന്നോളം പൂര്‍ണമായി അന്വേഷിക്കപ്പെട്ടിട്ടില്ല.
വിമോചന സമരത്തിന് പ്രേരണയും സഹായവും നല്‍കിയ വിദേശ ഇടപെടലുകളില്‍‘ഊന്നുന്നതിലൂടെയും ശീതയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇക്കാര്യങ്ങളെ വിശദീകരിക്കുന്നതിലൂടെയും തോമസ് ഐസക്ക് കനപ്പെട്ട സംഭാവന ആണു നല്കിയിരിക്കുന്നത്.
1954-ല്‍ ഗ്വാട്ടിമാലയിലും 1953-ല്‍ ബ്രിട്ടീഷ് ഗയാനയിലും ഇറാനിലും സിഐഎ നടത്തിയ ഇടപെടലുകളും കേരളത്തിലെ ഇടപെടലും തമ്മിലുള്ള സമാനത വ്യക്തമാക്കുന്നതിലൂടെ ശീതയുദ്ധ കാലത്ത്, അമേരിക്കന്‍ ഐക്യനാടുകളും അതിന്റെ സഖ്യശക്തികളായ പാശ്ചാത്യ രാജ്യങ്ങളും ആഗോളതലത്തില്‍ കമ്യൂണിസത്തിനെതിരായി നടത്തിയ യുദ്ധത്തിന്റെ ഭാഗമായിരുന്നു ഇഎംഎസ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കങ്ങള്‍ എന്ന് ഈ പുസ്തകം സ്ഥാപിക്കുന്നു. സോവിയറ്റ് യൂണിയനും കമ്യൂണിസ്റ് 'ശല്യ'ത്തിനുമെതിരെ അമേരിക്കന്‍ ഭരണസംവിധാനം രൂപപ്പെടുത്തിയ ബഹുമുഖ ആക്രമണമായിരുന്നു ശീതയുദ്ധം. ജനങ്ങളെ കമ്യൂണിസത്തിന്റെ ആകര്‍ഷണത്തില്‍ നിന്ന് അകറ്റാനും അവരുടെ മനസ്സിനെയും ഹൃദയത്തെയും കീഴടക്കാനുമുള്ള രാഷ്ട്രീയ പ്രത്യയശാസ്ത്ര സാംസ്കാരിക പ്രചാരവേലകള്‍ അവര്‍ അഴിച്ചുവിട്ടത് ശീതയുദ്ധത്തിന്റെ രൂപത്തിലായിരുന്നു. ഉരുക്ക് മുഷ്ടി പ്രയോഗിച്ചുള്ള സാമ്പത്തിക അട്ടിമറികള്‍, നേതാക്കളെ വകവരുത്തല്‍, പല രാജ്യങ്ങളിലും സൈന്യത്തെ പ്രലോഭിപ്പിച്ച് സ്വന്തം ആവശ്യത്തിനുപയോഗിക്കല്‍ എന്നിവയിലൂടെയാണ് അവര്‍ ഇതിന്റെ പിന്നണി ഉണ്ടാക്കിയത്. ശീതയുദ്ധം ശരവ്യമാക്കിയത് കമ്യൂണിസ്റുകാരെ മാത്രമായിരുന്നില്ല. കോളണി വിരുദ്ധ സമരത്തില്‍ നിന്നുയര്‍ന്നു വന്ന, ദേശീയ പരമാധികാരം ഉയര്‍ത്തിപ്പിടിക്കാനും ഒരു സ്വതന്ത്ര പാത കെട്ടിപ്പടുക്കാനും ശ്രമിച്ച, മൂന്നാംലോക രാജ്യങ്ങളിലെ എല്ലാ പുരോഗമന ദേശീയ സര്‍ക്കാരുകളെയും നേതാക്കളെയും അവര്‍ ഉന്നം വെച്ചു.
ജനകീയ സര്‍ക്കാരുകളെ അട്ടിമറിക്കാനും പുരോഗമന വാദികളായ നേതാക്കളെ ഇല്ലായ്മ ചെയ്യാനുമുള്ള സാമ്രാജ്യത്വശ്രമങ്ങളുടെയും അതിന്റെ ഭാഗമായ സിഐഎ ഇടപെടലുകളുടെയും വിവരണങ്ങളാല്‍ നിറഞ്ഞതാണ് 1950-കളുടെയും 60-കളുടെയും ചരിത്രം. 1954-ല്‍ ഗ്വാട്ടിമാലന്‍ പ്രസിഡണ്ടായ അര്‍ബന്‍സിനെ സിഐഎ പിന്തുണയോടെ അട്ടിമറിച്ചു കൊണ്ടാണ് ഈ ആക്രമണം ആരംഭിച്ചത്. 1965-ല്‍ ഇന്തോനേഷ്യയിലെ കമ്യൂണിസ്റ് പ്രവര്‍ത്തകരും അനുഭാവികളുമായ പത്തു ലക്ഷത്തിലധികം പേരെ കൂട്ടക്കൊല ചെയ്തുകൊണ്ടാണ് അത് സമാപിച്ചത്. വകവരുത്താനായി ഇന്തോനേഷ്യയിലെ കമ്യൂണിസ്റ് പാര്‍ട്ടി അംഗങ്ങളുടെയും അനുഭാവികളുടെയും പട്ടിക സൈന്യത്തിനും വലതുപക്ഷ മിലിഷ്യയ്ക്കും നല്കിയിരുന്നുവെന്ന് സ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ ഔദ്യോഗിക രേഖകള്‍ വളരെക്കാലം കഴിഞ്ഞ് വെളിപ്പെടുത്തി. 1963-ല്‍ ഇറാഖിലും സിഐഎ നല്കിയ പട്ടിക അനുസരിച്ചാണ് കമ്യൂണിസ്റ് നേതാക്കന്മാരെയും പ്രവര്‍ത്തകരെയും ബാത്തിസ്റ് പാര്‍ട്ടിക്കാര്‍ വകവരുത്തിയത്.
ആദ്യ കമ്യൂണിസ്റ് സര്‍ക്കാരിനെക്കുറിച്ചും വിമോചനസമരത്തെക്കുറിച്ചും ഇതുവരെയുണ്ടായ രചനകളിലെല്ലാം കേരളത്തിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍, കത്തോലിക്കാ പള്ളി, എന്‍എസ്എസ്, തുടങ്ങിയവര്‍ക്ക് കമ്യൂണിസ്റ് സര്‍ക്കാരിനെതിരായുള്ള പ്രവര്‍ത്തനങ്ങളിലുണ്ടായിരുന്ന പങ്കിനെക്കുറിച്ച് വിശദമായി എഴുതപ്പെട്ടിട്ടുണ്ട്. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും ജവഹര്‍ലാല്‍ നെഹ്റുവിന്റെ കീഴിലെ കേന്ദ്ര സര്‍ക്കാരിന്റെയും പങ്കും എല്ലാവര്‍ക്കും അറിയാം.
ലോകവ്യാപകമായ കമ്യൂണിസ്റ് വിരുദ്ധ കുരിശുയുദ്ധത്തിനു നായകത്വം വഹിച്ചിരുന്ന അമേരിക്കന്‍ ഐക്യനാടുകള്‍ കേരളത്തിലെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുന്നതില്‍ വഹിച്ച പങ്ക് വെളിച്ചത്തു കൊണ്ടുവരുന്ന ആഴത്തിലുള്ള ഗവേഷണ പഠനങ്ങള്‍ നടന്നിട്ടില്ല.
ആശ്ചര്യകരമായ ഈ വിടവ് നികത്തുകയാണ് ഐസക്കിന്റെ ഈ പുസ്തകം ചെയ്യുന്നത്. ഇതിനു മുമ്പ്, അമേരിക്കന്‍ സ്റേറ്റ് സെക്രട്ടറി ജോണ്‍ ഫോസ്റര്‍ ഡള്ളസ് 1957ല്‍ നടത്തിയ ഒരു പത്രസമ്മേളനത്തില്‍ പ്രകടിപ്പിച്ച അഭിപ്രായം 1959 ആഗസ്തിലെ ന്യൂ ഏജ് മാസികയില്‍ എഴുതിയ ലേഖനത്തില്‍ കമ്യൂണിസ്റ് പാര്‍ട്ടിയുടെ അന്നത്തെ ജനറല്‍ സെക്രട്ടറി അജയഘോഷ് സൂചിപ്പിക്കുകയുണ്ടായി. 'ഇന്ത്യയിലും ഇന്തോനേഷ്യയിലും കമ്യൂണിസ്റ് പാര്‍ട്ടി നേടുന്ന തെരഞ്ഞെടുപ്പു വിജയങ്ങള്‍ അപകടകരമായ സൂചനകളാണ്. കമ്യൂണിസ്റുകാര്‍ രാഷ്ട്രീയാധികാരത്തോടടുക്കുമ്പോഴെല്ലാം അതില്‍ അപകടം ഉണ്ട്'.
ഇന്തോനേഷ്യയെക്കുറിച്ചുള്ള പരാമര്‍ശത്തിലെ ആപത്സൂചന എന്താണെന്ന് ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം നടന്ന സംഭവങ്ങളിലൂടെ നമുക്കറിയാം. ആഭ്യന്തര മന്ത്രാലയത്തിനു തുല്യമായ അമേരിക്കന്‍ സ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിലെ പരമോന്നതോദ്യോഗസ്ഥന്‍ കേരളത്തിലെ തിരഞ്ഞെടുപ്പു ഫലങ്ങള്‍ക്കു കല്പിച്ചിരുന്ന പ്രാധാന്യം വ്യക്തമാക്കുന്നതാണ് ഡള്ളസ്സിന്റെ പരാമര്‍ശം. എന്നിരുന്നാലും സിഐഎയുടെയും അമേരിക്കന്‍ സ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെയും കേരളത്തിലെ ഇടപെടലുകള്‍ അവ്യക്തതയുടെയും ഊഹാപോഹങ്ങളുടെയും നിഴലിലായിരുന്നു ഇതുവരെ. ഇന്ത്യയിലെ അമേരിക്കന്‍ അബാസഡറായിരുന്ന ഡാനിയല്‍ പാട്രിക് മൊയ്നിഹാന്‍ കുഴപ്പംപിടിച്ച നാട് (അ ഉമിഴലൃീൌ ജഹമരല) എന്ന തന്റെ ഓര്‍മ്മക്കുറിപ്പുകളില്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ മാത്രമാണ് ഈ അവ്യക്തത ഭഞ്ജിച്ചത്. കമ്യൂണിസ്റുകളെ നേരിടാന്‍ ഇന്ത്യയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് സിഐഎ രണ്ടു വട്ടം പണം കൊടുത്തു സഹായിച്ചിട്ടുണ്ട് എന്നാണ് (ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ കാലത്ത് കേരളത്തിലും പിന്നീട് അറുപതുകളില്‍ പശ്ചിമ ബംഗാളിലും) അദ്ദേഹം വെളിപ്പെടുത്തിയത്.
1957-1961 കാലത്ത് ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡറായിരുന്ന എല്‍സ്വര്‍ത്ത് ബങ്കറുടെ വാമൊഴി വിവരണ റെക്കോഡും സ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ആര്‍ക്കൈവ്സില്‍ നിന്ന് വിവരാവകാശനിയമമുപയോഗിച്ച് ശേഖരിച്ച അമേരിക്കന്‍ വിദേശനയം സംബന്ധിച്ച വസ്തുതകളും അടക്കമുള്ള പുതിയ തെളിവുകളാണ് തോമസ് ഐസക് ഹാജരാക്കുന്നത്. കൃഷി മന്ത്രിയായിരുന്ന എസ് കെ പാട്ടീലിനെപ്പോലുള്ള കോണ്‍ഗ്രസ് നേതാക്കന്മാരെ വശത്താക്കി അവരിലൂടെ പണമൊഴുക്കിയും കമ്യൂണിസ്റ് വിരുദ്ധ ബൌദ്ധിക-സാംസ്കാരിക വൃത്തങ്ങളുടെ പ്രചാരവേലയെ സഹായിച്ചും മദ്രാസ് കോണ്‍സുലേറ്റു മുഖേന അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ കേരളത്തിലെ സംഭവവികാസങ്ങളെ നിയന്ത്രിച്ചതിന്റെ പ്രാഥമിക ചിത്രം ഈ പുസ്തകം നല്‍കുന്നുണ്ട്. സിഐഎയും അമേരിക്കന്‍ സ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റും സര്‍ക്കാരിനെ അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെ കേരളത്തിലെ സാമ്പത്തിക-സാംസ്കാരിക-ധൈഷണിക വിഭവങ്ങളെ ഉപയോഗപ്പെടുത്തിയതെങ്ങനെയെന്ന രീതിയാണ് വിമോചനസമരത്തിന്റെ മര്‍മ്മപ്രധാനതലമാണ് ഇവിടെ വെളിവാകുന്നത്. ഗ്വാട്ടിമാലയിലെ കത്തോലിക്കാ പള്ളിയെ കമ്യൂണിസ്റുകാര്‍ക്കെതിരായ സമരത്തിനുപയോഗിച്ചതിലെയും കേരളത്തിലെ പള്ളിസ്ഥാപനങ്ങള്‍ വിമോചന സമരത്തിന് അണിനിരന്നതിലെയും സമാനതകള്‍ ഐസക് പരിശോധിക്കുന്നുണ്ട്. ലത്തീനമേരിക്കയില്‍ നടന്ന അസംഖ്യം മനുഷ്യാവകാശ ലംഘനങ്ങളിലും അതിക്രമങ്ങളിലും പലതിന്റെയും ഉത്തരവാദിത്വം പള്ളി ഇതിനകംതന്നെ സമ്മതിച്ചു കഴിഞ്ഞതാണ്. സഭയുടെ തീട്ടൂരങ്ങളെ ലംഘിച്ച് ഒട്ടേറെ ബിഷപ്പുമാരെയും പുരോഹിതരും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും ദരിദ്രര്‍ക്കും അനുകൂലമായ നിലപാട് കൈക്കൊണ്ടിട്ടുമുണ്ട്.
നഗ്നമായ ഇടപെടലുകളും കണ്ണില്‍ച്ചോരയില്ലാത്ത മര്‍ദ്ദക-സൈനിക ഭരണകൂടങ്ങള്‍ക്കും ഏകാധിപത്യ വാഴ്ചകള്‍ക്കും നല്‍കുന്ന പിന്തുണയും അമേരിക്കന്‍ ഐക്യനാടുകള്‍ക്കുണ്ടാക്കിയിട്ടുള്ള വിലകെടുത്തലിന്റെ ഒരു പ്രതിഫലനം കൂടെയാണിത്.
കടുത്ത കമ്യൂണിസ്റ് വിരദ്ധനായിരുന്ന അന്നത്തെ സിഐഎ ഡയറക്ടര്‍ അലന്‍ ഡള്ളസും എഫ്ബിഐ ഡയറക്ടര്‍ എഡ്ഗാര്‍ ഹൂവറും കേരളത്തിലെ കമ്യൂണിസ്റ് വിരുദ്ധ സമരത്തെ സൂക്ഷ്മമായി നിരീക്ഷിച്ചുപോന്നതെങ്ങനെയെന്ന് ഇതില്‍ ഉദ്ധരിച്ച് ചേര്‍ത്തിട്ടുള്ള സിഐഎ രേഖകള്‍ വ്യക്തമാക്കുന്നു. ഐസക് ഇതില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളതുപോലെ, കേരളത്തില്‍ നടന്ന കമ്യൂണിസ്റ് വിരുദ്ധ കുരിശുയുദ്ധത്തിലെ അമേരിക്കയുടെ പങ്ക് പൂര്‍ണമായും വെളിച്ചത്തുവരണമെങ്കില്‍, കൂടുതല്‍ അന്വേഷണങ്ങളും ഗവേഷണങ്ങളും നടത്തേണ്ടിയിരിക്കുന്നു. എങ്കിലും ഇന്ത്യയിലെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ശ്രമിക്കുന്ന അമേരിക്കന്‍ സാമ്രാജ്യത്വം ഉയര്‍ത്തുന്ന അപകടത്തിന്റെ കാലികപ്രസക്തിയുള്ള ഓരോര്‍മ്മപ്പെടുത്തലായി ഈ കൃതിയെ കാണാം. സിഐഎ സഹായത്തോടെ അമ്പതുവര്‍ഷം മുമ്പു നടന്ന അട്ടിമറിക്കുശേഷം അമേരിക്കന്‍ ഐക്യനാടുകളുടെ സ്വാധീനശേഷി വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്. ജവഹര്‍ലാല്‍ നെഹ്രുവിന്റെ നേതൃത്വത്തിന്‍ കീഴില്‍, അമേരിക്കയോട് കൂട്ടുചേരാന്‍ തയ്യാറാവാതെ ചേരിചേരാ നയം പിന്തുടര്‍ന്നിരുന്ന അമ്പതുകളുടെ അവസാനത്തിലെ ഇന്ത്യയല്ല ഇന്നത്തേത്. കൂടുതല്‍ ശക്തിപ്പെട്ടു കൊണ്ടിരിക്കുന്ന സൈനികവും തന്ത്രപരവുമായ പങ്കാളിത്തവും സഹകരണവുമാണ് ഇന്ന് ഈ രാജ്യങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നത്. ബിജെപി നേതൃത്വം നല്‍കിയ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തായാലും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ ഭരിക്കുന്ന ഇന്നായാലും അമേരിക്കയുമായുള്ള സഹകരണം ശക്തിപ്പെടുത്താന്‍ ഏതറ്റംവരെയും പോവുകയെന്നതാണ് ഇന്ത്യാ സര്‍ക്കാരിന്റെ രീതി. 1950-കളില്‍ സിഐഎയ്ക്ക് ഇന്ത്യയില്‍ രഹസ്യമായി മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയുമായിരുന്നുള്ളൂ. എന്നാല്‍ സൈനികവും സുരക്ഷാപരവുമായ കാര്യങ്ങളില്‍ പോലും അമേരിക്കന്‍ ഐക്യനാടുകളുമായി സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ആഗ്രഹിക്കുന്ന സര്‍ക്കാരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്. തലസ്ഥാനത്തെ യുഎസ് എംബസിയില്‍ ഇന്ന് എഫ്ബിഐയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്. പത്തു വര്‍ഷം നീളുന്ന സൈനിക സഹകണ കരാര്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നിലവിലുണ്ട്. സൈനികവും സാമ്പത്തികവുമായ കാര്യങ്ങളില്‍ ഇന്ത്യക്കു മേല്‍ അമേരിക്കന്‍ സ്വാധീനം ഇന്ന് എന്നത്തേതിലും ശക്തമാണ്.
അമേരിക്കയുമായുള്ള തന്ത്രപരമായ സഹകരണത്തിന്. സിപിഐ (എം)-ഉം മറ്റ് ഇടതുപക്ഷ പാര്‍ട്ടികളും എതിരാണ്. അമേരിക്കയുടെ ജൂനിയര്‍ പങ്കാളിയാക്കി ഇന്ത്യയെ മാറ്റുന്നതിനെ വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കുന്ന സി പിഐ (എം) സാമ്രാജ്യത്വത്തിന്റെയും അവരുടെ വൈതാളികരുടെയും ഇന്ത്യന്‍ ഭരണ വര്‍ഗ്ഗത്തിന്റെയും കണ്ണിലെ കരടാണ്. ഇടതുശക്തി കേന്ദ്രങ്ങളായ പശ്ചിമ ബംഗാള്‍, കേരളം, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ ഇടതു നേതൃത്വ ഗവര്‍മെണ്ടുകളെ അവര്‍ തെരഞ്ഞു പിടിച്ച് ആക്രമിക്കുകയാണ്.
1959-ന്റെ അനുഭവത്തില്‍നിന്ന് പാഠം പഠിക്കുകയും സാമ്രാജ്യത്വത്തിന്റെ കെടുതികളെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുകയും ചെയ്യേണ്ടത് സിപിഐ (എം)ന്റെയും മറ്റ് ഇടതുപക്ഷ പാര്‍ട്ടികളുടെയും കടമകളില്‍ പ്രധാനമാണ്. തോമസ് ഐസക്കിന്റെ പുസ്തകം അതിന് സഹായിക്കുമെന്നുറപ്പിക്കാം.
കമ്യൂണിസ്റ് വിരുദ്ധ വിമോചന സമരം കേരളത്തിന് വരുത്തി വെച്ച കനത്ത നഷ്ടങ്ങള്‍ വിവരിച്ചുകൊണ്ടാണ് ഈ പുസ്തകം അവസാനിക്കുന്നത്. സംഘടിതരായി മാറിയ വലതുപക്ഷ ശക്തികള്‍ കേരളത്തിന്റെ ചരിത്രത്തെ ആസൂത്രിതമായി പിറകോട്ടു വലിച്ചു. എന്നാല്‍ ഈ ചിത്രം പൂര്‍ണമല്ല. 28 മാസം മാത്രം നീണ്ടുനിന്ന ആദ്യ കമ്യൂണിസ്റ് സര്‍ക്കാര്‍ കെട്ടഴിച്ചുവിട്ട ശാക്തിക ധാരകളാണ് ഭൂപരിഷ്ക്കരണത്തിലേക്കും സംസ്ഥാനത്തിന്റെ ജനാധിപത്യവല്‍ക്കരണത്തിലേക്കും നയിച്ചത്. ഈ സര്‍ക്കാര്‍ നടപ്പാക്കിയ നയങ്ങള്‍ കേരള ചരിത്രത്തില്‍ വഴിത്തിരിവു കുറിക്കുന്നവയായിരുന്നു. സംസ്ഥാനത്തും രാജ്യത്താകെയും അതു ചെലുത്തിയ സ്വാധീനം ശരിയായ അളവില്‍ ഇന്നും വെളിപ്പെട്ടുകൊണ്ടിരിക്കുന്നു.
2 comments:
സാമ്രാജ്യത്വത്തിന്റെ നൃശംസതകളെ തുറന്നു കാട്ടുന്ന പുസ്തകം
പ്രകാശ് കാരാട്ട്

ചിന്തയും ജനശക്തിയും ഒന്നാണ്ണോ?അവിടെ കാണുന്നത് ഇവിടെയും കാണുന്നു
Post a Comment