Friday, April 18, 2008

ഭക്ഷ്യവിലക്കയറ്റം എന്തുകൊണ്ട്

ഭക്ഷ്യവിലക്കയറ്റം എന്തുകൊണ്ട്

ടി പി കുഞ്ഞിക്കണ്ണന്

‍വിലക്കയറ്റം ഇന്നൊരു പ്രധാന പ്രശ്നമാണ്. ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റമാണ് കൂടുതല്‍ രൂക്ഷം. ഇതോടൊപ്പം പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, സ്റ്റീല്‍, സിമെന്റ് തുടങ്ങിയ അടിസ്ഥാനവസ്തുക്കള്‍ക്കും വില കൂടിയതോടെ ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റത്തിന്റെ സമ്മര്‍ദം കൂടിവരികയാണ്. ഭക്ഷ്യവിലക്കയറ്റത്തിന്് ചില അന്തര്‍ദേശീയ-ദേശീയ മാനങ്ങള്‍ ഉള്ളതുപോലെതന്നെ ചില കേരളീയ പരിസരങ്ങളുമുണ്ട്. ആഗോളാടിസ്ഥാനത്തില്‍ ഭക്ഷ്യധാന്യ ഉല്‍പ്പാദനം കുറയുകയാണ്. പാടങ്ങള്‍ ഇതര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്, ധാന്യമുപയോഗത്തില്‍ വന്ന മാറ്റങ്ങള്‍, നാണ്യവിളക്കൃഷിയിലേക്കുള്ള പരിവര്‍ത്തനം, ധാന്യോല്‍പ്പാദനം ബോധപൂര്‍വം കുറയ്ക്കല്‍ എന്നിങ്ങനെ വിവിധ മാനങ്ങള്‍ ഈ മാറ്റത്തിനു പിറകിലുണ്ട്. ഇതിന്റെ ഫലമായി ലോകഭക്ഷ്യധാന്യ വില ഒരു വര്‍ഷത്തിനുള്ളില്‍ 45 ശതമാനംവരെ വര്‍ധിച്ചതായി ഐക്യരാഷ്ട്രസഭയുടെ സംഘടനയായ എഫ്എഒ പറയുന്നു. ലോകത്തിലെ ചില രാജ്യത്ത് ഭക്ഷ്യകലാപം പൊട്ടിപ്പുറപ്പെട്ടതായും അത് ഇതര രാജ്യത്തേക്ക് പടര്‍ന്നേക്കുമെന്നും എഫ്എഒ മുന്നറിയിപ്പ് നല്‍കുന്നു. ഗോതമ്പിന്റെയും അരിയുടെയും ലഭ്യതയാണ് അധികവും കുറഞ്ഞത്. ഇത്തരം പാടങ്ങളില്‍ കാട്ടാവണക്ക്, ചോളം തുടങ്ങിയവ കൂടുതല്‍ വിളയിക്കുകയാണ്. ജൈവ ഇന്ധനങ്ങള്‍ ഉണ്ടാക്കാന്‍വേണ്ടിയാണ് ഇവ കൂടുതലായി ഉല്‍പ്പാദിപ്പിക്കുന്നത്. ചോളം, കമ്പം തുടങ്ങി അതിദരിദ്രര്‍ കൂടുതലായി ഭക്ഷണത്തിന് ഉപയോഗിച്ച ധാന്യങ്ങള്‍ ജൈവഇന്ധന സ്രോതസ്സുകളായി മാറ്റുന്നു. ഇതോടെ അതിദരിദ്രര്‍ക്ക് വില കൂടിയ ധാന്യങ്ങളെ ആശ്രയിക്കേണ്ടിവരുന്നു. ഇവ ലഭ്യമല്ലാതാകുന്നതോടെ പട്ടിണി സര്‍വവ്യാപിയാകുന്നു. ധാന്യവ്യാപാരം സംബന്ധിച്ച ഡബ്ള്യുടിഒ കരാറുകള്‍, ഇന്ത്യ-ശ്രീലങ്ക കരാര്‍പോലുള്ള ഉഭയകക്ഷി കരാറുകള്‍, സബ്സിഡിരംഗത്തെ നിബന്ധനകള്‍, ഇറക്കുമതി-കയറ്റുമതി നയങ്ങളില്‍ ഏര്‍പ്പെടുത്തിയ സ്വതന്ത്ര കമ്പോള നിലപാടുകള്‍ എന്നിവയൊക്കെ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളുടെ ധാന്യോല്‍പ്പാദനത്തെയും വിപണനത്തെയും ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട്. ഇന്നത്തെ പശ്ചാത്തലം കാര്‍ഷികോല്‍പ്പന്നങ്ങളുടെ അന്താരാഷ്ട്ര വ്യാപാരരീതിയില്‍ മാറ്റംവരുത്തുകയാണ്. കച്ചവട നിബന്ധന നാണ്യവിളയ്ക്ക് പ്രതികൂലവും ഭക്ഷ്യവിളയ്ക്ക് അനുകൂലവുമാവുകയാണെന്ന് ചൂണ്ടിക്കാണിക്കുന്നു. ഇത് നാണ്യവിള വില കുറയാനും ധാന്യവിള വില കൂടാനും ഇടയാക്കുന്നുണ്ടത്രേ. കേരളംപോലെ നാണ്യവിള കയറ്റുമതിചെയ്യുന്നതും ഭക്ഷ്യധാന്യം ഇറക്കുമതിചെയ്യുന്നതുമായ സംസ്ഥാനത്തിന് ഇത് കൂടുതല്‍ ദോഷമായേക്കും. നവലിബറല്‍ നയങ്ങള്‍ ശക്തിപ്പെട്ടതോടെ ഇന്ത്യയിലെ കാര്‍ഷിക-ഭക്ഷ്യരംഗങ്ങള്‍ വലിയ പ്രതിസന്ധിയിലാണ്. ഭക്ഷ്യധാന്യത്തിന്റെ ആളോഹരി ഉല്‍പ്പാദനവും ലഭ്യതയും കുറയുന്നു. കഴിഞ്ഞ ഒന്നൊന്നര ദശകത്തിനിടയില്‍ ആളോഹരി ഭക്ഷ്യധാന്യ ലഭ്യത 17 കി. ഗ്രാമും പയര്‍ ഉല്‍പ്പന്നങ്ങളുടെ ലഭ്യത മൂന്നു കി. ഗ്രാം കുറഞ്ഞതായി കാണക്കാക്കുന്നു. ഇതിന്റെ പ്രധാന കാരണം, വര്‍ധിച്ചുവരുന്ന ദാരിദ്യ്രവും സാധാരണ ജനങ്ങളുടെ വാങ്ങല്‍ശേഷിയില്‍ വരുന്ന കുറവുമാണ്. 1990കളുടെ പകുതിയോടെ ആരംഭിച്ച ഈ മാറ്റം 2001-02ഓടെ കൂടുതല്‍ ശക്തിപ്പെടുകയായിരുന്നു. ഇതിന്റെ ഫലമായി, ഭക്ഷ്യകോര്‍പറേഷനിലെ (എഫ്സിഐ) കരുതല്‍ശേഖരം 'വര്‍ധിച്ചു'. 2002ല്‍ ആവശ്യത്തേക്കാളധികം വന്ന കരുതല്‍സ്റ്റോക്ക് 4.5 കോടി ട ഭക്ഷ്യധാന്യങ്ങളാണെന്നു കണക്കാക്കി. സ്റ്റോക്ക് വര്‍ധിക്കാന്‍ കാരണം ജനങ്ങളുടെ ദാരിദ്യ്രവും, വരുമാനക്കുറവും അതുവഴി വാങ്ങല്‍ശേഷിയില്‍ വന്ന കുറവും ആയിരുന്നുവെന്നും ചൂണ്ടിക്കാട്ടിയിരുന്നു. പൊതുവിതരണ സംവിധാനത്തില്‍ ഉണ്ടായ തകര്‍ച്ച സ്ഥിതിഗതികള്‍ക്ക് ആക്കം കൂട്ടുകയുമായിരുന്നു. 1997 ഓടെ തന്നെ ജനങ്ങളെ എപിഎല്‍/ബിപിഎല്‍ എന്നിങ്ങനെ തരംതിരിച്ച്, സാര്‍വത്രിക റേഷന്‍ സംവിധാനത്തിനുപകരം ബിപിഎല്‍ ജനങ്ങളെ കേന്ദ്രീകരിച്ചുകൊണ്ട് റേഷന്‍ സംവിധാനം പുനഃക്രമീകരിച്ചതും എപിഎല്‍ വിഭാഗം എല്ലാ രീതിയിലും റേഷന്‍ സംവിധാനത്തില്‍നിന്ന് പുറത്തായി. ഒരു ഭാഗത്ത് വരുമാനക്കുറവ്, മറുഭാഗത്ത് ലഭ്യതക്കുറവ്, ഒപ്പം വിതരണത്തില്‍ അപാകത എന്നിവയെല്ലാം ചേര്‍ന്ന് ഭക്ഷണലഭ്യത ഒരു പ്രധാന പ്രശ്നമാക്കി. കേന്ദ്രസര്‍ക്കാര്‍ ഈ അവസ്ഥയെ നേരിട്ടത് മാനുഷിക പരിഗണനപോലും ഇല്ലാത്ത രീതിയിലായിരുന്നു. ദാരിദ്യ്രനിരക്ക് കുറഞ്ഞാല്‍ അത് സാമ്പത്തികനയം വിജയിച്ചതുകൊണ്ടാണെന്ന് വിധിയെഴുതി. അങ്ങനെ ദാരിദ്യ്രനിരക്ക് കൃത്രിമമായി വെട്ടിക്കുറച്ചു. ദാരിദ്യ്ര നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്തി. 'അതിദരിദ്രര്‍' എന്നൊരു വിഭാഗത്തെ കണ്ടെത്തി റേഷനടക്കമുള്ള പൊതുസംവിധാനങ്ങള്‍ക്കായുള്ള ചെലവുകള്‍ അവരിലേക്കു മാത്രമാക്കി പരിമിതപ്പെടുത്തി. ഈ നിലപാടിലാണ് മുകളില്‍ പറഞ്ഞ "വര്‍ധിച്ച ഭക്ഷ്യധാന്യകരുതലി''നെ കേന്ദ്രസര്‍ക്കാര്‍ നോക്കിക്കണ്ടത്. ജനങ്ങളില്‍ വരുമാനം കൂടിയതിനാല്‍ അവര്‍ ധാന്യങ്ങളല്ലാത്ത ഭക്ഷ്യവസ്തുക്കള്‍ കൂടുതലായി വാങ്ങി ഉപയോഗിക്കുകയാണെന്നും, അതുകൊണ്ടുതന്നെ ജനങ്ങളുടെ ഭക്ഷ്യ ആവശ്യം കഴിഞ്ഞ് ബാക്കിവന്നതാണ് ധാന്യസ്റ്റോക്കെന്നും വിധിയെഴുതി. ധാന്യം പ്രത്യേകിച്ചും അരി, കയറ്റുമതി ചെയ്യാന്‍ തീരുമാനിച്ചു. കയറ്റുമതിവിലയാകട്ടെ, നമ്മുടെ ബിപിഎല്‍ നിരക്കിനേക്കാള്‍ കുറവായിരുന്നു. ഇതേ മനോഭാവത്തോടെതന്നെയാണ് തുടര്‍വര്‍ഷങ്ങളില്‍ ധാന്യസംഭരണം സര്‍ക്കാര്‍ നടത്തിയത്. വലിയ അലംഭാവം ഇതില്‍ കാണിച്ചു. മാന്യമായ വിലപോലും നല്‍കി നല്ല ധാന്യങ്ങള്‍ സംഭരിക്കാതിരുന്നപ്പോള്‍ വന്‍കിട സ്വദേശി-വിദേശി കമ്പനികള്‍ ധാന്യം മൊത്തമായി സംഭരിച്ചു. എഫ്സിഐയില്‍ ആവശ്യമായത്രപോലും സ്റ്റോക്ക് ഇല്ലാതായി. അന്താരാഷ്ട്രതലത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ കണക്കിലെടുക്കാതെയും നവലിബറല്‍ നയങ്ങളോട് അമിതമായ താല്‍പ്പര്യം കാണിച്ചും കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ട ജനവിരുദ്ധ നിലപാടാണ് ഇതിനുള്ള ഭക്ഷ്യവിലവര്‍ധനയുടെ പശ്ചാത്തലം. കേരളത്തിലെ സ്ഥിതി മുകളില്‍ സൂചിപ്പിച്ച ആഗോള-ദേശീയ പശ്ചാത്തലത്തില്‍ കേരളത്തിലെ ഭക്ഷ്യവിതരണ വ്യവസ്ഥ പുതിയ പ്രതിസന്ധികളെ നേരിടുകയാണ്. അരിഭക്ഷണത്തിന് പ്രാധാന്യമുള്ള സംസ്ഥാനമാണ് കേരളം. നമുക്കു വേണ്ട അരിയുടെ ഏതാണ്ട് 10-15 ശതമാനംമാത്രമേ ഇവിടെ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്നുള്ളൂ. നെല്‍പ്പാടങ്ങള്‍ ഗണ്യമായി ഇല്ലാതാകുന്നതാണ് കാരണം (പട്ടിക കാണുക). പൊതുവിതരണ സംവിധാനത്തെ ദുര്‍ബലപ്പെടുത്തിയതും പൊതുവിപണിയില്‍ അരിവില കൂടിയതും ഇതര പ്രശ്നമാണ്. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് അര്‍ഹമായ റേഷന്‍ അരിവിഹിതം വെട്ടിക്കുറയ്ക്കുന്നത്. 2007 ഏപ്രില്‍മുതല്‍ എപിഎല്‍ വിഭാഗത്തിന്റെ അരിവിഹിതം പ്രതിമാസം 92,000 മെട്രിക് ടണ്ണിലധികം കുറച്ചിരിക്കുന്നു. 82 ശതമാനത്തിന്റെ കുറവാണുണ്ടായത്. 2008 ഏപ്രിലില്‍ (നടപ്പുമാസം) വീണ്ടും 20 ശതമാനത്തിലധികം കുറവും ഇപ്പോഴത്തെ വിഹിതം 17,046 മെട്രിക് ട ആണ്. കുറയ്ക്കുന്നതിനു മുമ്പ് ഇത് 1,13,420 മെട്രിക് ട ആയിരുന്നു. അരിവിഹിതം ആദ്യം വെട്ടിക്കുറച്ചപ്പോള്‍ത്തന്നെ കേരളത്തില്‍ ശക്തമായ ജനകീയ പ്രക്ഷോഭം ഉണ്ടായില്ല. അതുകൊണ്ടാണ് അരിവിഹിതം വീണ്ടും കുറയ്ക്കാന്‍ കേന്ദ്രം ധൈര്യപ്പെട്ടത്. കേരളത്തിലെ നെല്‍പ്പാടങ്ങളുടെ വിസ്തൃതി രണ്ട് ദശകംമുമ്പ് 8.75 ലക്ഷം ഹെക്ടറായിരുന്നു. 2001-02ല്‍ ഇത് 3.2 ലക്ഷം ഹെക്ടറും 2006-07ല്‍ 2.6 ലക്ഷം ഹെക്ടറുമായി കുറഞ്ഞിരിക്കുന്നു. പരിമിതമായി അവശേഷിക്കുന്ന വയലുകള്‍പോലും നാമാവശേഷമാകാനുള്ള സാധ്യതയാണ് ഇന്നുള്ളത്. കൃഷിച്ചെലവിലെ വര്‍ധന, തൊഴില്‍പ്രശ്നം, വിപണനം, വായ്പ കടം, കൃഷിയോടുള്ള മനോഭാവം എന്നിവയെല്ലാം പ്രശ്നങ്ങളാണ്. ഇവയെല്ലാം കണക്കിലെടുത്തുകൊണ്ട് ഒരു ഹ്രസ്വകാല-ദീര്‍ഘകാല ഇടബില്‍ പദ്ധതിക്ക് കേരളത്തില്‍ രൂപം നല്‍കേണ്ടതുണ്ട്. ഏറ്റവും പ്രധാനം വെട്ടിക്കുറച്ച റേഷന്‍ പുനഃസ്ഥാപിക്കുകയാണ്. ഭരണ-പ്രതിപക്ഷ വിവാദങ്ങളില്‍ ഏര്‍പ്പെടാതെയുള്ള ഏകോപിച്ച പ്രവര്‍ത്തനമാണ് ഇവിടെ ആവശ്യം. റേഷന്‍വിഹിതം പുനഃസ്ഥാപിക്കുന്നതിനുള്ള ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കണം. റേഷന്‍വിഹിതം പുനഃസ്ഥാപിക്കണം. ഒരു ഭക്ഷ്യപ്രതിസന്ധി ഉണ്ടാകാത്തവിധം, ലഭ്യമാകുന്ന എല്ലാ ഭക്ഷ്യവിഭവവും (മത്സ്യം അടക്കം) എല്ലാവര്‍ക്കും എത്തിക്കുന്നതിനുള്ള കുറ്റമറ്റ വിതരണ സംവിധാനം, വിലനിയന്ത്രണം, സഹായം എന്നിങ്ങനെയുള്ള സര്‍ക്കാര്‍നടപടി ആരംഭിക്കേണ്ടിയിരിക്കുന്നു. ഭക്ഷ്യസുരക്ഷ സ്ഥായിയാക്കുംവിധമുള്ള ദീര്‍ഘകാല ഇടപെടലുകളും നടക്കേണ്ടിയിരിക്കുന്നു. ഇതില്‍ ഇനി പറയുന്ന കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. ഒന്ന്, നമുക്കുവേണ്ടി അരിയുടെ പകുതിയെങ്കിലും കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കാന്‍ വേണ്ട നടപടി, ഉല്‍പ്പാദനശേഷി വര്‍ധന, നെല്‍പ്പാടത്തിന്റെ സംരക്ഷണം, സാങ്കേതിക സൌകര്യം മെച്ചപ്പെടുത്തല്‍ എന്നിങ്ങനെ. രണ്ട്, നെല്ലുല്‍പ്പാദനത്തിനുള്ള സര്‍ക്കാര്‍ സഹായം വര്‍ധിപ്പിക്കുക. മൂന്ന്, നെല്‍വയലുകള്‍ നികത്തുന്നതും മറ്റ് ആവശ്യത്തിനായി ഉപയോഗിക്കുന്നതും നിര്‍ത്തലാക്കാന്‍ നിയമം കര്‍ശനമായി നടപ്പാക്കുക. നാല്, കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടയില്‍ പാടം നികത്തി മറ്റാവശ്യത്തിനായി ഉപയോഗിച്ചവര്‍ക്ക് അതിലുണ്ടായ മൂല്യവര്‍ധനയെ കണക്കിലെടുത്ത് ഒരു നിശ്ചിതഭാഗം പിഴയായി സര്‍ക്കാര്‍ സ്വരൂപിക്കുക. ഇതുവഴി കിട്ടുന്ന പണം നെല്‍കൃഷിക്കായി വിനിയോഗിക്കുക. അഞ്ച്, കേരളത്തില്‍ നടക്കുന്ന ഭൂമി അടിസ്ഥാനമാക്കിയുള്ള സമരത്തില്‍ രാഷ്ട്രീയചര്‍ച്ചകളിലൂടെ പരിഹരിക്കുക; കര്‍ഷകത്തൊഴിലാളികള്‍ക്ക് കൃഷിക്കായി ഭൂമി ലഭ്യമാക്കാന്‍ സഹായിക്കുംവിധം ഭൂപരിഷ്കരണ നിയമത്തില്‍ വേണ്ട മാറ്റം വരുത്തുക. ആറ്, ഭൂഉടമസ്ഥതയും ഭൂഉപയോഗരീതിയും കാലികമായി പരിഷ്കരിക്കുക. ഭൂവിനിയോഗത്തില്‍ സാമൂഹ്യനിയന്ത്രണം ഏര്‍പ്പെടുത്തുംവിധം നിയമനിര്‍മാണം നടത്തുക. ഏഴ്, കാര്‍ഷികരംഗത്തെ തൊഴില്‍പ്രശ്നങ്ങള്‍ക്ക് രാഷ്ട്രീയ -സംഘടനാ ചര്‍ച്ചകളിലൂടെ പരിഹാരം കാണുക. എട്ട്, കാര്‍ഷികോല്‍പ്പാദന വര്‍ധന ആര്‍ക്കാണെങ്കിലും അത് മൊത്തം ഉല്‍പ്പാദന വര്‍ധനയിലേക്കുള്ള സംഭാവനയാണെന്ന മനോഭാവം ഉണ്ടാവുക. കാര്യങ്ങളെ സഹിഷ്ണുതയോടെ കാണാന്‍ ശ്രമിക്കുക.

1 comment:

ജനശക്തി ന്യൂസ്‌ said...

ഭക്ഷ്യവിലക്കയറ്റം എന്തുകൊണ്ട്
ടി പി കുഞ്ഞിക്കണ്ണന്‍
വിലക്കയറ്റം ഇന്നൊരു പ്രധാന പ്രശ്നമാണ്. ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റമാണ് കൂടുതല്‍ രൂക്ഷം. ഇതോടൊപ്പം പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, സ്റ്റീല്‍, സിമെന്റ് തുടങ്ങിയ അടിസ്ഥാനവസ്തുക്കള്‍ക്കും വില കൂടിയതോടെ ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റത്തിന്റെ സമ്മര്‍ദം കൂടിവരികയാണ്. ഭക്ഷ്യവിലക്കയറ്റത്തിന്് ചില അന്തര്‍ദേശീയ-ദേശീയ മാനങ്ങള്‍ ഉള്ളതുപോലെതന്നെ ചില കേരളീയ പരിസരങ്ങളുമുണ്ട്. ആഗോളാടിസ്ഥാനത്തില്‍ ഭക്ഷ്യധാന്യ ഉല്‍പ്പാദനം കുറയുകയാണ്. പാടങ്ങള്‍ ഇതര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്, ധാന്യമുപയോഗത്തില്‍ വന്ന മാറ്റങ്ങള്‍, നാണ്യവിളക്കൃഷിയിലേക്കുള്ള പരിവര്‍ത്തനം, ധാന്യോല്‍പ്പാദനം ബോധപൂര്‍വം കുറയ്ക്കല്‍ എന്നിങ്ങനെ വിവിധ മാനങ്ങള്‍ ഈ മാറ്റത്തിനു പിറകിലുണ്ട്. ഇതിന്റെ ഫലമായി ലോകഭക്ഷ്യധാന്യ വില ഒരു വര്‍ഷത്തിനുള്ളില്‍ 45 ശതമാനംവരെ വര്‍ധിച്ചതായി ഐക്യരാഷ്ട്രസഭയുടെ സംഘടനയായ എഫ്എഒ പറയുന്നു. ലോകത്തിലെ ചില രാജ്യത്ത് ഭക്ഷ്യകലാപം പൊട്ടിപ്പുറപ്പെട്ടതായും അത് ഇതര രാജ്യത്തേക്ക് പടര്‍ന്നേക്കുമെന്നും എഫ്എഒ മുന്നറിയിപ്പ് നല്‍കുന്നു. ഗോതമ്പിന്റെയും അരിയുടെയും ലഭ്യതയാണ് അധികവും കുറഞ്ഞത്. ഇത്തരം പാടങ്ങളില്‍ കാട്ടാവണക്ക്, ചോളം തുടങ്ങിയവ കൂടുതല്‍ വിളയിക്കുകയാണ്. ജൈവ ഇന്ധനങ്ങള്‍ ഉണ്ടാക്കാന്‍വേണ്ടിയാണ് ഇവ കൂടുതലായി ഉല്‍പ്പാദിപ്പിക്കുന്നത്. ചോളം, കമ്പം തുടങ്ങി അതിദരിദ്രര്‍ കൂടുതലായി ഭക്ഷണത്തിന് ഉപയോഗിച്ച ധാന്യങ്ങള്‍ ജൈവഇന്ധന സ്രോതസ്സുകളായി മാറ്റുന്നു. ഇതോടെ അതിദരിദ്രര്‍ക്ക് വില കൂടിയ ധാന്യങ്ങളെ ആശ്രയിക്കേണ്ടിവരുന്നു. ഇവ ലഭ്യമല്ലാതാകുന്നതോടെ പട്ടിണി സര്‍വവ്യാപിയാകുന്നു. ധാന്യവ്യാപാരം സംബന്ധിച്ച ഡബ്ള്യുടിഒ കരാറുകള്‍, ഇന്ത്യ-ശ്രീലങ്ക കരാര്‍പോലുള്ള ഉഭയകക്ഷി കരാറുകള്‍, സബ്സിഡിരംഗത്തെ നിബന്ധനകള്‍, ഇറക്കുമതി-കയറ്റുമതി നയങ്ങളില്‍ ഏര്‍പ്പെടുത്തിയ സ്വതന്ത്ര കമ്പോള നിലപാടുകള്‍ എന്നിവയൊക്കെ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളുടെ ധാന്യോല്‍പ്പാദനത്തെയും വിപണനത്തെയും ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട്. ഇന്നത്തെ പശ്ചാത്തലം കാര്‍ഷികോല്‍പ്പന്നങ്ങളുടെ അന്താരാഷ്ട്ര വ്യാപാരരീതിയില്‍ മാറ്റംവരുത്തുകയാണ്. കച്ചവട നിബന്ധന നാണ്യവിളയ്ക്ക് പ്രതികൂലവും ഭക്ഷ്യവിളയ്ക്ക് അനുകൂലവുമാവുകയാണെന്ന് ചൂണ്ടിക്കാണിക്കുന്നു. ഇത് നാണ്യവിള വില കുറയാനും ധാന്യവിള വില കൂടാനും ഇടയാക്കുന്നുണ്ടത്രേ. കേരളംപോലെ നാണ്യവിള കയറ്റുമതിചെയ്യുന്നതും ഭക്ഷ്യധാന്യം ഇറക്കുമതിചെയ്യുന്നതുമായ സംസ്ഥാനത്തിന് ഇത് കൂടുതല്‍ ദോഷമായേക്കും. നവലിബറല്‍ നയങ്ങള്‍ ശക്തിപ്പെട്ടതോടെ ഇന്ത്യയിലെ കാര്‍ഷിക-ഭക്ഷ്യരംഗങ്ങള്‍ വലിയ പ്രതിസന്ധിയിലാണ്. ഭക്ഷ്യധാന്യത്തിന്റെ ആളോഹരി ഉല്‍പ്പാദനവും ലഭ്യതയും കുറയുന്നു. കഴിഞ്ഞ ഒന്നൊന്നര ദശകത്തിനിടയില്‍ ആളോഹരി ഭക്ഷ്യധാന്യ ലഭ്യത 17 കി. ഗ്രാമും പയര്‍ ഉല്‍പ്പന്നങ്ങളുടെ ലഭ്യത മൂന്നു കി. ഗ്രാം കുറഞ്ഞതായി കാണക്കാക്കുന്നു. ഇതിന്റെ പ്രധാന കാരണം, വര്‍ധിച്ചുവരുന്ന ദാരിദ്യ്രവും സാധാരണ ജനങ്ങളുടെ വാങ്ങല്‍ശേഷിയില്‍ വരുന്ന കുറവുമാണ്. 1990കളുടെ പകുതിയോടെ ആരംഭിച്ച ഈ മാറ്റം 2001-02ഓടെ കൂടുതല്‍ ശക്തിപ്പെടുകയായിരുന്നു. ഇതിന്റെ ഫലമായി, ഭക്ഷ്യകോര്‍പറേഷനിലെ (എഫ്സിഐ) കരുതല്‍ശേഖരം 'വര്‍ധിച്ചു'. 2002ല്‍ ആവശ്യത്തേക്കാളധികം വന്ന കരുതല്‍സ്റ്റോക്ക് 4.5 കോടി ട ഭക്ഷ്യധാന്യങ്ങളാണെന്നു കണക്കാക്കി. സ്റ്റോക്ക് വര്‍ധിക്കാന്‍ കാരണം ജനങ്ങളുടെ ദാരിദ്യ്രവും, വരുമാനക്കുറവും അതുവഴി വാങ്ങല്‍ശേഷിയില്‍ വന്ന കുറവും ആയിരുന്നുവെന്നും ചൂണ്ടിക്കാട്ടിയിരുന്നു. പൊതുവിതരണ സംവിധാനത്തില്‍ ഉണ്ടായ തകര്‍ച്ച സ്ഥിതിഗതികള്‍ക്ക് ആക്കം കൂട്ടുകയുമായിരുന്നു. 1997 ഓടെ തന്നെ ജനങ്ങളെ എപിഎല്‍/ബിപിഎല്‍ എന്നിങ്ങനെ തരംതിരിച്ച്, സാര്‍വത്രിക റേഷന്‍ സംവിധാനത്തിനുപകരം ബിപിഎല്‍ ജനങ്ങളെ കേന്ദ്രീകരിച്ചുകൊണ്ട് റേഷന്‍ സംവിധാനം പുനഃക്രമീകരിച്ചതും എപിഎല്‍ വിഭാഗം എല്ലാ രീതിയിലും റേഷന്‍ സംവിധാനത്തില്‍നിന്ന് പുറത്തായി. ഒരു ഭാഗത്ത് വരുമാനക്കുറവ്, മറുഭാഗത്ത് ലഭ്യതക്കുറവ്, ഒപ്പം വിതരണത്തില്‍ അപാകത എന്നിവയെല്ലാം ചേര്‍ന്ന് ഭക്ഷണലഭ്യത ഒരു പ്രധാന പ്രശ്നമാക്കി. കേന്ദ്രസര്‍ക്കാര്‍ ഈ അവസ്ഥയെ നേരിട്ടത് മാനുഷിക പരിഗണനപോലും ഇല്ലാത്ത രീതിയിലായിരുന്നു. ദാരിദ്യ്രനിരക്ക് കുറഞ്ഞാല്‍ അത് സാമ്പത്തികനയം വിജയിച്ചതുകൊണ്ടാണെന്ന് വിധിയെഴുതി. അങ്ങനെ ദാരിദ്യ്രനിരക്ക് കൃത്രിമമായി വെട്ടിക്കുറച്ചു. ദാരിദ്യ്ര നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്തി. 'അതിദരിദ്രര്‍' എന്നൊരു വിഭാഗത്തെ കണ്ടെത്തി റേഷനടക്കമുള്ള പൊതുസംവിധാനങ്ങള്‍ക്കായുള്ള ചെലവുകള്‍ അവരിലേക്കു മാത്രമാക്കി പരിമിതപ്പെടുത്തി. ഈ നിലപാടിലാണ് മുകളില്‍ പറഞ്ഞ "വര്‍ധിച്ച ഭക്ഷ്യധാന്യകരുതലി''നെ കേന്ദ്രസര്‍ക്കാര്‍ നോക്കിക്കണ്ടത്. ജനങ്ങളില്‍ വരുമാനം കൂടിയതിനാല്‍ അവര്‍ ധാന്യങ്ങളല്ലാത്ത ഭക്ഷ്യവസ്തുക്കള്‍ കൂടുതലായി വാങ്ങി ഉപയോഗിക്കുകയാണെന്നും, അതുകൊണ്ടുതന്നെ ജനങ്ങളുടെ ഭക്ഷ്യ ആവശ്യം കഴിഞ്ഞ് ബാക്കിവന്നതാണ് ധാന്യസ്റ്റോക്കെന്നും വിധിയെഴുതി. ധാന്യം പ്രത്യേകിച്ചും അരി, കയറ്റുമതി ചെയ്യാന്‍ തീരുമാനിച്ചു. കയറ്റുമതിവിലയാകട്ടെ, നമ്മുടെ ബിപിഎല്‍ നിരക്കിനേക്കാള്‍ കുറവായിരുന്നു. ഇതേ മനോഭാവത്തോടെതന്നെയാണ് തുടര്‍വര്‍ഷങ്ങളില്‍ ധാന്യസംഭരണം സര്‍ക്കാര്‍ നടത്തിയത്. വലിയ അലംഭാവം ഇതില്‍ കാണിച്ചു. മാന്യമായ വിലപോലും നല്‍കി നല്ല ധാന്യങ്ങള്‍ സംഭരിക്കാതിരുന്നപ്പോള്‍ വന്‍കിട സ്വദേശി-വിദേശി കമ്പനികള്‍ ധാന്യം മൊത്തമായി സംഭരിച്ചു. എഫ്സിഐയില്‍ ആവശ്യമായത്രപോലും സ്റ്റോക്ക് ഇല്ലാതായി. അന്താരാഷ്ട്രതലത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ കണക്കിലെടുക്കാതെയും നവലിബറല്‍ നയങ്ങളോട് അമിതമായ താല്‍പ്പര്യം കാണിച്ചും കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ട ജനവിരുദ്ധ നിലപാടാണ് ഇതിനുള്ള ഭക്ഷ്യവിലവര്‍ധനയുടെ പശ്ചാത്തലം. കേരളത്തിലെ സ്ഥിതി മുകളില്‍ സൂചിപ്പിച്ച ആഗോള-ദേശീയ പശ്ചാത്തലത്തില്‍ കേരളത്തിലെ ഭക്ഷ്യവിതരണ വ്യവസ്ഥ പുതിയ പ്രതിസന്ധികളെ നേരിടുകയാണ്. അരിഭക്ഷണത്തിന് പ്രാധാന്യമുള്ള സംസ്ഥാനമാണ് കേരളം. നമുക്കു വേണ്ട അരിയുടെ ഏതാണ്ട് 10-15 ശതമാനംമാത്രമേ ഇവിടെ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്നുള്ളൂ. നെല്‍പ്പാടങ്ങള്‍ ഗണ്യമായി ഇല്ലാതാകുന്നതാണ് കാരണം (പട്ടിക കാണുക). പൊതുവിതരണ സംവിധാനത്തെ ദുര്‍ബലപ്പെടുത്തിയതും പൊതുവിപണിയില്‍ അരിവില കൂടിയതും ഇതര പ്രശ്നമാണ്. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് അര്‍ഹമായ റേഷന്‍ അരിവിഹിതം വെട്ടിക്കുറയ്ക്കുന്നത്. 2007 ഏപ്രില്‍മുതല്‍ എപിഎല്‍ വിഭാഗത്തിന്റെ അരിവിഹിതം പ്രതിമാസം 92,000 മെട്രിക് ടണ്ണിലധികം കുറച്ചിരിക്കുന്നു. 82 ശതമാനത്തിന്റെ കുറവാണുണ്ടായത്. 2008 ഏപ്രിലില്‍ (നടപ്പുമാസം) വീണ്ടും 20 ശതമാനത്തിലധികം കുറവും ഇപ്പോഴത്തെ വിഹിതം 17,046 മെട്രിക് ട ആണ്. കുറയ്ക്കുന്നതിനു മുമ്പ് ഇത് 1,13,420 മെട്രിക് ട ആയിരുന്നു. അരിവിഹിതം ആദ്യം വെട്ടിക്കുറച്ചപ്പോള്‍ത്തന്നെ കേരളത്തില്‍ ശക്തമായ ജനകീയ പ്രക്ഷോഭം ഉണ്ടായില്ല. അതുകൊണ്ടാണ് അരിവിഹിതം വീണ്ടും കുറയ്ക്കാന്‍ കേന്ദ്രം ധൈര്യപ്പെട്ടത്. കേരളത്തിലെ നെല്‍പ്പാടങ്ങളുടെ വിസ്തൃതി രണ്ട് ദശകംമുമ്പ് 8.75 ലക്ഷം ഹെക്ടറായിരുന്നു. 2001-02ല്‍ ഇത് 3.2 ലക്ഷം ഹെക്ടറും 2006-07ല്‍ 2.6 ലക്ഷം ഹെക്ടറുമായി കുറഞ്ഞിരിക്കുന്നു. പരിമിതമായി അവശേഷിക്കുന്ന വയലുകള്‍പോലും നാമാവശേഷമാകാനുള്ള സാധ്യതയാണ് ഇന്നുള്ളത്. കൃഷിച്ചെലവിലെ വര്‍ധന, തൊഴില്‍പ്രശ്നം, വിപണനം, വായ്പ കടം, കൃഷിയോടുള്ള മനോഭാവം എന്നിവയെല്ലാം പ്രശ്നങ്ങളാണ്. ഇവയെല്ലാം കണക്കിലെടുത്തുകൊണ്ട് ഒരു ഹ്രസ്വകാല-ദീര്‍ഘകാല ഇടബില്‍ പദ്ധതിക്ക് കേരളത്തില്‍ രൂപം നല്‍കേണ്ടതുണ്ട്. ഏറ്റവും പ്രധാനം വെട്ടിക്കുറച്ച റേഷന്‍ പുനഃസ്ഥാപിക്കുകയാണ്. ഭരണ-പ്രതിപക്ഷ വിവാദങ്ങളില്‍ ഏര്‍പ്പെടാതെയുള്ള ഏകോപിച്ച പ്രവര്‍ത്തനമാണ് ഇവിടെ ആവശ്യം. റേഷന്‍വിഹിതം പുനഃസ്ഥാപിക്കുന്നതിനുള്ള ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കണം. റേഷന്‍വിഹിതം പുനഃസ്ഥാപിക്കണം. ഒരു ഭക്ഷ്യപ്രതിസന്ധി ഉണ്ടാകാത്തവിധം, ലഭ്യമാകുന്ന എല്ലാ ഭക്ഷ്യവിഭവവും (മത്സ്യം അടക്കം) എല്ലാവര്‍ക്കും എത്തിക്കുന്നതിനുള്ള കുറ്റമറ്റ വിതരണ സംവിധാനം, വിലനിയന്ത്രണം, സഹായം എന്നിങ്ങനെയുള്ള സര്‍ക്കാര്‍നടപടി ആരംഭിക്കേണ്ടിയിരിക്കുന്നു. ഭക്ഷ്യസുരക്ഷ സ്ഥായിയാക്കുംവിധമുള്ള ദീര്‍ഘകാല ഇടപെടലുകളും നടക്കേണ്ടിയിരിക്കുന്നു. ഇതില്‍ ഇനി പറയുന്ന കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. ഒന്ന്, നമുക്കുവേണ്ടി അരിയുടെ പകുതിയെങ്കിലും കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കാന്‍ വേണ്ട നടപടി, ഉല്‍പ്പാദനശേഷി വര്‍ധന, നെല്‍പ്പാടത്തിന്റെ സംരക്ഷണം, സാങ്കേതിക സൌകര്യം മെച്ചപ്പെടുത്തല്‍ എന്നിങ്ങനെ. രണ്ട്, നെല്ലുല്‍പ്പാദനത്തിനുള്ള സര്‍ക്കാര്‍ സഹായം വര്‍ധിപ്പിക്കുക. മൂന്ന്, നെല്‍വയലുകള്‍ നികത്തുന്നതും മറ്റ് ആവശ്യത്തിനായി ഉപയോഗിക്കുന്നതും നിര്‍ത്തലാക്കാന്‍ നിയമം കര്‍ശനമായി നടപ്പാക്കുക. നാല്, കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടയില്‍ പാടം നികത്തി മറ്റാവശ്യത്തിനായി ഉപയോഗിച്ചവര്‍ക്ക് അതിലുണ്ടായ മൂല്യവര്‍ധനയെ കണക്കിലെടുത്ത് ഒരു നിശ്ചിതഭാഗം പിഴയായി സര്‍ക്കാര്‍ സ്വരൂപിക്കുക. ഇതുവഴി കിട്ടുന്ന പണം നെല്‍കൃഷിക്കായി വിനിയോഗിക്കുക. അഞ്ച്, കേരളത്തില്‍ നടക്കുന്ന ഭൂമി അടിസ്ഥാനമാക്കിയുള്ള സമരത്തില്‍ രാഷ്ട്രീയചര്‍ച്ചകളിലൂടെ പരിഹരിക്കുക; കര്‍ഷകത്തൊഴിലാളികള്‍ക്ക് കൃഷിക്കായി ഭൂമി ലഭ്യമാക്കാന്‍ സഹായിക്കുംവിധം ഭൂപരിഷ്കരണ നിയമത്തില്‍ വേണ്ട മാറ്റം വരുത്തുക. ആറ്, ഭൂഉടമസ്ഥതയും ഭൂഉപയോഗരീതിയും കാലികമായി പരിഷ്കരിക്കുക. ഭൂവിനിയോഗത്തില്‍ സാമൂഹ്യനിയന്ത്രണം ഏര്‍പ്പെടുത്തുംവിധം നിയമനിര്‍മാണം നടത്തുക. ഏഴ്, കാര്‍ഷികരംഗത്തെ തൊഴില്‍പ്രശ്നങ്ങള്‍ക്ക് രാഷ്ട്രീയ -സംഘടനാ ചര്‍ച്ചകളിലൂടെ പരിഹാരം കാണുക. എട്ട്, കാര്‍ഷികോല്‍പ്പാദന വര്‍ധന ആര്‍ക്കാണെങ്കിലും അത് മൊത്തം ഉല്‍പ്പാദന വര്‍ധനയിലേക്കുള്ള സംഭാവനയാണെന്ന മനോഭാവം ഉണ്ടാവുക. കാര്യങ്ങളെ സഹിഷ്ണുതയോടെ കാണാന്‍ ശ്രമിക്കുക.