Thursday, April 17, 2008

'വിഷന്‍ -2025'

'വിഷന്‍ -2025'

വി എസ് അച്യുതാനന്ദന്

‍ക ഴിഞ്ഞ ശനിയാഴ്ച എറണാകുളത്ത് സവിശേ ഷമായ ഒരു ഡോക്കുമെന്റ് ഞാന്‍ പ്രകാശിപ്പിക്കുകയുണ്ടായി. കോഫഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെ കേരള ഘടകം തയ്യാറാക്കിയ വിഷന്‍ 2025 ഡോക്കുമെന്റ്. 112 വര്‍ഷത്തെ പാരമ്പര്യമുള്ള വ്യാപാര-വ്യവസായ സംഘടനയാണ് സിഐഐ. രാജ്യത്തെ വ്യവസായ-വാണിജ്യവികസനത്തില്‍ പങ്ക് വഹിക്കുന്ന ഈ സംഘടന മാനവവിഭവശേഷി വികസനവും വിതരണവും സംബന്ധിച്ച് സ്വന്തം കാഴ്ചപ്പാട് അവതരിപ്പിക്കുകയാണ്. സംസ്ഥാനത്തിന്റെ വികസനസാധ്യതകള്‍ കണ്ടെത്തി വഴികാട്ടുക എന്ന ലക്ഷ്യത്തോടെയാണ് സിഐഐ വിഷന്‍ 2025 ഡോക്കുമെന്റ് തയ്യാറാക്കിയത്. രാഷ്ട്രീയനേതാക്കള്‍, വ്യവസായികള്‍, വ്യാപാരികള്‍, സാമൂഹ്യപ്രവര്‍ത്തകര്‍, കൃഷിക്കാര്‍ എന്നിങ്ങനെ വിവിധ തുറയില്‍ പ്രവര്‍ത്തിക്കുന്നവരുമായി സംസാരിച്ചാണ് രേഖ തയ്യാറാക്കിയതെന്ന് സിഐഐ പറയുന്നു. അവര്‍ നടത്തിയ പഠനം സംസ്ഥാനത്തിന് ഒരു വികസന അജന്‍ഡ നിര്‍ദേശിക്കുന്നു. സംസ്ഥാനത്തിന്റെ ഭാവി വികസനവുമായി ബന്ധപ്പെട്ട് പൊതുവില്‍ ഉയര്‍ന്നുവന്ന അഭിപ്രായങ്ങള്‍ സിഐഐ ഇങ്ങനെ സംഗ്രഹിക്കുന്നു. 1. കേരളത്തിന്റെ ഹരിതാഭ, പച്ചപ്പ് അതേപടി സംരക്ഷിക്കപ്പെടണം. കേരളത്തിന് തനതായതും സുസ്ഥിരവുമായ ഒരു വികസനമാതൃകയാണ് വേണ്ടത്. പരിസ്ഥിതിയുടെയും സസ്യവിഭവങ്ങളുടെയും സംരക്ഷണം ഉറപ്പാക്കിക്കൊണ്ടാകണം വികസനം. 2. കേരളത്തിലെ യുവാക്കളില്‍ മഹാഭൂരിപക്ഷവും ആഗ്രഹിക്കുന്നത് വെള്ളക്കോളര്‍ ജോലിയോ ഓഫീസിനകത്തെ ജോലിയോ ആണ്. വലിയൊരു വിഭാഗം യുവാക്കള്‍ ലോകത്തെവിടെപ്പോയി ജോലി ചെയ്യാനും തയ്യാറാണ്. സംസ്ഥാനത്തികനത്തുതന്നെ വിദഗ്ധതൊഴില്‍ ശേഷി സൃഷ്ടിക്കലും പറ്റിയ തൊഴിലവസരം സൃഷ്ടിക്കലും സംസ്ഥാനം നേരിടുന്ന വലിയൊരു വെല്ലുവിളിയാണ്. 3. കാര്‍ഷികമേഖലയുടെ പുനരുദ്ധാരണവും കൃഷിക്കാര്‍ക്ക് മെച്ചപ്പെട്ട വരുമാനം ലഭ്യമാക്കലുമാണ് അടിയന്തരാവശ്യം. ഉല്‍പ്പാദനക്ഷമത കുറയുകയും ഉല്‍പ്പാദനച്ചെലവ് വര്‍ധിക്കുന്നതും ഉല്‍പ്പന്നങ്ങളുടെ വില കുറയുന്നതുമാണ് കാര്‍ഷികമേഖല നേരിടുന്ന പ്രധാന പ്രശ്നം. കാര്‍ഷികമേഖലയില്‍ ഉല്‍പ്പാദനവര്‍ധനയും വരുമാനവര്‍ധനയും യാഥാര്‍ഥ്യമായാല്‍ ഗ്രാമങ്ങളില്‍നിന്ന് നഗരങ്ങളിലേക്കുള്ള കുടിയേറ്റത്തിന്റെ തോത് ഗണ്യമായി കുറയ്ക്കാനാകും. നഗര-ഗ്രാമങ്ങള്‍ തമ്മില്‍ അതിര്‍വരമ്പിടാന്‍ പറ്റാത്തവിധം നഗരവല്‍ക്കരണം കേരളത്തില്‍ സംഭവിക്കുകയാണ്. ഗ്രാമങ്ങളെ വിട്ട്, ഗ്രാമീണതൊഴിലിടങ്ങളെ വിട്ട് വന്‍ നഗരങ്ങളിലേക്കു കുടിയേറാനുള്ള പ്രവണത ശക്തിപ്പെടുകയും ചെയ്യുന്നു. കോഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി ആ പേര് സൂചിപ്പിക്കുംപോലെതന്നെ പ്രധാനമായും ആധുനിക വ്യവസായ - വാണിജ്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സംഘടനയാണ്. ആ സംഘടന വിഷന്‍ - 2025 തയ്യാറാക്കാന്‍ നടത്തിയ വിവരശേഖരണത്തില്‍ വ്യക്തമായത് കാര്‍ഷികമേഖലയുടെ വികാസത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കാതെ കേരളത്തിന് മുന്നോട്ടുപോകാന്‍ ആകില്ലെന്നാണ്. കാര്‍ഷികരംഗത്തെ പ്രതിസന്ധിക്ക് പരിഹാരം കാണലാണ് സമീപഭാവിയില്‍ നമുക്ക് ചെയ്ത് തീര്‍ക്കാനുള്ള പ്രധാന കാര്യം. കാര്‍ഷിക ഉല്‍പ്പാദനം വര്‍ധിപ്പിക്കണം, തരിശിടല്‍ പ്രവണത പൂര്‍ണമായി തടയണം, കൃഷിച്ചെലവ് കുറച്ച് കൃഷിക്കാരന്റെ വരുമാനം ഗണ്യമായി വര്‍ധിപ്പിക്കണം - ഇതൊക്കെ ആവശ്യമാണ്. കാര്‍ഷികമേഖലയില്‍, പ്രത്യേകിച്ച് നെല്‍കൃഷിമേഖലയില്‍ ആവശ്യത്തിന് തൊഴിലാളികളെ കിട്ടാനില്ലെന്ന ആവലാതി പരക്കെയുണ്ട്. അതേസമയംതന്നെ കൃഷി നഷ്ടത്തിലാകാന്‍ കാരണം കര്‍ഷകത്തൊഴിലാളികളുടെ കൂലി അധികമായതാണെന്ന ആരോപണം ഒളിഞ്ഞും തെളിഞ്ഞും ഉന്നയിക്കുന്നുമുണ്ട്. ചര്‍ച്ച നടത്തുന്നവരും വിവാദങ്ങളുണ്ടാക്കുന്നവരുമൊന്നുംതന്നെ കര്‍ഷകത്തൊഴിലാളികളുടെ അവസ്ഥയില്‍ വേവലാതിപ്പെടുന്നില്ല. അവര്‍ക്ക് നൂറും നൂറ്റമ്പതും രൂപ കൂലി കൊടുക്കുന്നതാണ് കൃഷിനഷ്ടത്തിനു കാരണമെന്ന് വെറുതെ ആക്ഷേപിക്കുന്നു. കര്‍ഷകത്തൊഴിലാളികളും മനുഷ്യരാണ്, നഗരവല്‍ക്കരിക്കപ്പെട്ട കേരളത്തിലാണ് അവരും ജീവിക്കുന്നത്. ഉദ്യോഗസ്ഥരും മറ്റു വിഭാഗക്കാരുമെല്ലാം സാധനങ്ങള്‍ വാങ്ങുന്ന കടകളില്‍നിന്നുതന്നെയാണ് അവരും സാധനം വാങ്ങുന്നത്. നാട്ടിലെ പൊതുജീവിതനിലവാരത്തിനനുസരിച്ച് വരുമാനം കിട്ടാത്തതിനാലാണ് കാര്‍ഷികമേഖലയിലേക്കു ചെറുപ്പക്കാര്‍ കടന്നുവരാത്തത്. മാത്രമല്ല, പാടത്തെയും പറമ്പത്തെയും പണി സീസണല്‍മാത്രമാണ്. സീസ കഴിഞ്ഞാല്‍ കാര്‍ഷികമേഖലയില്‍ തൊഴിലില്ലായ്മ രൂക്ഷമാണ്. (തൊഴിലുറപ്പു പദ്ധതി ആവിഷ്കരിച്ചതുതന്നെ ആ സാഹചര്യത്തിലാണ്) അതുകൊണ്ട് കാര്‍ഷികമേഖലയുടെ നിലനില്‍പ്പിനും വികസനത്തിനും അത്യാവശ്യമായിട്ടുള്ളത് കര്‍ഷകത്തൊഴിലാളികള്‍ ചെയ്യുന്ന പ്രവൃത്തിയെ മാനിക്കലാണ്. അവരാണ് മണ്ണിനെ ധന്യമാക്കുന്നതെന്ന് അംഗീകരിക്കലാണ്. കൃഷിജോലി ചെയ്യുന്നവര്‍ക്ക് കൂടുതല്‍ ആനുകൂല്യവും സംരക്ഷണവും ഉറപ്പാക്കലാണ്- കാര്‍ഷികമേഖലയിലെ ജോലിയില്‍ പുതിയ തലമുറയ്ക്ക് അഭിമാനിക്കാന്‍ കഴിയണം. അത് ആകര്‍ഷകമാകണം. കൃഷി ലാഭകരമാക്കണം, ആക്കിയേ തീരൂ. വിളവ് ഗണ്യമായി വര്‍ധിപ്പിച്ചും മുഴുവന്‍ വിളവെടുപ്പും കൃത്യസമയത്ത് നടത്തിയും ഉല്‍പ്പനങ്ങള്‍ക്ക് ന്യായവില ലഭ്യമാക്കിയുമാണ് കൃഷി ലാഭകരമാക്കേണ്ടത്. വികസിത രാജ്യങ്ങള്‍ ഭക്ഷ്യധാന്യങ്ങള്‍ കൃഷിചെയ്യുന്നതിന് ഗണ്യമായ സബ്സിഡി നല്‍കുന്നത് ഇവിടെയും നടപ്പാക്കണം. തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ വര്‍ധിക്കേണ്ടതും തൊഴില്‍സുരരക്ഷിതത്വവും കാര്‍ഷികമേഖലയുടെ ഉന്നമനത്തിന് അനിവാര്യമാണ്. ഉല്‍പ്പന്നങ്ങളുടെ വിലസ്ഥിരതയും മെച്ചപ്പെട്ട വിലയും ഉറപ്പാക്കണം. അതിന് തടസ്സം ആഗോളവല്‍ക്കരണനയങ്ങളാണ്. ഇറക്കുമതി ഉദാരവല്‍ക്കരണമാണ്. കൃഷിരീതി ശാസ്ത്രീയമായി പുനഃസംവിധാനം ചെയ്യുകയും എല്ലാവശവും പരിഗണിച്ചുള്ള യന്ത്രവല്‍ക്കരണവും വേണ്ടതുണ്ട്. തൊഴിലാളികളുടെ ലഭ്യതയുംകൂടി നോക്കിയാകണം യന്ത്രങ്ങളുടെ ഉപയോഗം. വിഷന്‍ - 2025 ഡോക്കുമെന്റ് തയ്യാറാക്കുകയും പ്രകാശിപ്പിക്കുകയും ചെയ്തതിന് അടുത്ത ദിവസങ്ങളിലാണ് ഭക്ഷ്യസുരക്ഷ സംബന്ധിച്ച് ലോകവ്യാപകമായി ആശങ്കയുണര്‍ന്ന കാര്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഡോക്കുമെന്റ് പ്രകാശിപ്പിച്ച് നടത്തിയ പ്രസംഗത്തില്‍ ഞാന്‍ അക്കാര്യം സൂചിപ്പിച്ചു. 2025ലെ കേരളത്തെക്കുറിച്ച് സ്വപ്നം കാണുമ്പോള്‍, 17 വര്‍ഷത്തിനപ്പുറത്തെ കേരളത്തെ വിഭാവനംചെയ്യുമ്പോള്‍ രാഷ്ട്രീയമായ ഉള്‍ക്കാഴ്ച ആവശ്യമാണ്. വികസനത്തിന് രാഷ്ട്രീയമായ ദിശോബോധം ആവശ്യമാണ്. രാഷ്ട്രീയ ഉള്ളടക്കമില്ലാത്ത ആസൂത്രണം കേവലം അക്കാദമികംമാത്രമാകും. രണ്ടായിരത്തി ഇരുപത്തഞ്ചിലെത്തുമ്പോഴത്തെ അവസ്ഥയെക്കുറിച്ച് നാം ചര്‍ച്ചചെയ്യുമ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ശുഭോദര്‍ക്കമല്ല. ലോകത്ത് വിവിധ രാജ്യങ്ങള്‍ ഭക്ഷ്യകലാപത്തിന്റെ വക്കിലാണെന്നാണ് ഐക്യരാഷ്ട്രസഭയുമായി ബന്ധപ്പെട്ട സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഒരു ട അരിക്ക് ആയിരംമുതല്‍ 1200 ഡോളര്‍വരെയായി വില വര്‍ധിക്കാന്‍ പോകുന്നതായും റിപ്പോര്‍ട്ടുണ്ട്. രൂക്ഷമായ ഭക്ഷ്യക്ഷാമത്തിലേക്കാണ് ലോകത്തിന്റെ പോക്കെന്നാണ് സൂചന. ഇന്ത്യയിലാണെങ്കില്‍ ഭക്ഷ്യധാന്യങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വില വാണംപോലെ കയറുകയാണ്. കൃഷിക്ക് പ്രോത്സാഹനവും സാമ്പത്തിക പിന്തുണയും നല്‍കുക, നല്ല വില നല്‍കി സംഭരിക്കുക, പൊതുവിതരണ ശൃംഖലവഴി വിതരണംചെയ്യുക എന്നീ കാര്യങ്ങള്‍ ചെയ്യാത്തതിനാലാണ് ഇന്ത്യയില്‍ ക്ഷാമവും വിലക്കയറ്റവും ഉണ്ടാകുന്നത്. കേരളത്തില്‍ നെല്‍കൃഷിചെയ്യുന്ന സ്ഥലത്തിന്റെ വിസ്തൃതി അര നൂറ്റാണ്ടുകൊണ്ട് നാലിലൊന്നായി ചുരുങ്ങിയിരിക്കുന്നു. ഏതാണ്ട് രണ്ടരലക്ഷത്തില്‍ താഴെ ഹെക്ടറില്‍ മാത്രമാണ് ഇപ്പോള്‍ നെല്‍കൃഷി. ആകെ ആറു ലക്ഷത്തില്‍ ചില്വാനം ട മാത്രമാണ് ഉല്‍പ്പാദനം. നമുക്ക് ആവശ്യമായ നെല്ലിന്റെ അഞ്ചിലൊന്നില്‍ താഴെ മാത്രമാണ് ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നത്. ആന്ധ്രയില്‍നിന്നും മറ്റും അരി യഥേഷ്ടം എത്തിക്കൊണ്ടിരുന്നതിനാലാണ് നാം രണ്ടു നേരവും ഉണ്ടത്. ഇപ്പോള്‍ അവിടെയും ഉല്‍പ്പാദനം കുറയുന്നു. അവിടെ കടുത്ത നിയന്ത്രണം വരുന്നു. നമ്മള്‍ എന്തുചെയ്യും? കൃഷി ഉപേക്ഷിക്കാനുള്ള പ്രവണതയാണ്, മണ്ണില്‍ പണിയെടുക്കാനുള്ള വൈമുഖ്യമാണ് വന്നുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രശ്നം. പാടവും നീര്‍ത്തടങ്ങളും നികത്തി അവിടെ കോക്രീറ്റ് കാടുകള്‍ പണിയുന്നതാണ് പ്രശ്നം. ജലസ്രോതസ്സുകള്‍വരെ അടച്ചുകളയുന്നതാണ് പ്രശ്നം. ഭക്ഷ്യവിളകള്‍ക്കു പകരം നാണ്യവിളകള്‍ക്കു പുറകെമാത്രം പോകുന്ന പ്രവണതയുണ്ട്. ആന്ധ്രയിലുള്‍പ്പെടെ ഇന്ത്യയിലും വിദേശരാജ്യങ്ങളിലും ഭക്ഷ്യധാന്യപ്പാടങ്ങളുടെ തരം മാറ്റി അവിടെ എണ്ണച്ചെടികള്‍ കൃഷിചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. 2025ലെ കേരളത്തെക്കുറിച്ച് ദീര്‍ഘദര്‍ശനംചെയ്യുമ്പോള്‍ ചില അത്യാപത്തുകളെക്കുറിച്ച് നാം ശരിയായി ആലോചിച്ചേ തീരൂ. അത് ഈ മണ്ണ് നമുക്കെല്ലാം അധ്വാനിച്ച് വിളവുണ്ടാക്കി ഉണ്ടുറങ്ങാന്‍ പാകത്തില്‍, നമുക്കെല്ലാം നന്നായി ശ്വസിക്കാന്‍ വായുവും കുടിക്കാന്‍ യഥേഷ്ടം വെള്ളവും ഒക്കെയുള്ള അവസ്ഥയില്‍ ഉണ്ടാകണമെന്ന ആഗ്രഹമാണ്. ഭക്ഷ്യസുരക്ഷ, എല്ലാ കുടുംബത്തിനും സ്വന്തമായി പാര്‍പ്പിടം, എല്ലാവര്‍ക്കും തൊഴില്‍, സമ്പൂര്‍ണമായ സാമൂഹ്യനീതി, ഏവര്‍ക്കും അന്തസ്സായി തലയുയര്‍ത്തിപ്പിടിച്ച് ജീവിക്കാനുള്ള സാമൂഹ്യസാഹചര്യം - ഇതിനെല്ലാം വേണ്ടിയാണ് നമ്മള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്, പോരാടിക്കൊണ്ടിരിക്കുന്നത്. ചൂഷണരഹിതമായ ഒരു സാമൂഹ്യവ്യവസ്ഥയ്ക്കുവേണ്ടിയാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. വര്‍ഗരഹിതമായ ഒരു സാമൂഹ്യവ്യവസ്ഥിതിയിലേക്ക് എത്തുന്നതിനായി വ്യത്യസ്തരൂപങ്ങളിലുള്ള സമരങ്ങളുമായി മുന്നോട്ടുപോവുകയാണ് തൊഴിലാളിവര്‍ഗവും സഖ്യശക്തികളും. 2025 ആകുമ്പോഴേക്കും വര്‍ഗസമരം എത്രകണ്ട് ശക്തിപ്രാപിക്കുമെന്നതിനെയും തൊഴിലാളിവര്‍ഗത്തിനും സഖ്യശക്തികള്‍ക്കും എത്രമാത്രം മുന്നേറ്റമുണ്ടാകുമെന്നതിനെയും ആശ്രയിച്ചാകും അന്നത്തെ സാമൂഹ്യപുരോഗതി. നമ്മുടെ നാട്ടില്‍ മുതലാളിത്തവികസനമാണ് ഇപ്പോള്‍ നടന്നുവരുന്നത്. സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിന്റെ പിന്‍ബലത്തിലാണ് ദേശീയമുതലാളിത്തം വികസിക്കുന്നത്. തൊഴിലാളിവര്‍ഗത്തെ ക്ഷീണിപ്പിക്കാനും വര്‍ഗസംഘടനകളുടെ അസ്തിത്വംതന്നെ ഇല്ലാതാക്കാനും ആഗോളവല്‍ക്കരണകാലത്തെ മുതലാളിത്തം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ദേശാതിര്‍ത്തികള്‍ മറികടന്നാണ് മുതലാളിത്ത അധിനിവേശവും വികാസവും. അതതു രാജ്യത്തെ തൊഴിലാളിവര്‍ഗത്തെ ക്ഷീണിപ്പിക്കാന്‍ അന്യരാജ്യങ്ങളിലെ തൊഴിലാളികള്‍ക്ക് കരാര്‍ജോലി നല്‍കുക, സ്ഥിരംതൊഴില്‍ സമ്പ്രദായം ഇല്ലാതാക്കി കരാര്‍സമ്പ്രദായം വ്യാപകമാക്കുക, യൂസ് ആന്‍ഡ് ത്രോ സമ്പ്രദായം നടപ്പാക്കുക, വ്യവസായവളര്‍ച്ചയ്ക്ക് വേണ്ടിയെന്ന പേരില്‍ അനിയന്ത്രിതമായി പ്രകൃതിയെ ചൂഷണം നടത്തുക എന്നതൊക്കെയാണ് ആഗോളവല്‍ക്കരണകാലത്തെ മുതലാളിത്തം ചെയ്തുകൊണ്ടിരിക്കുന്നത്. ഇത് തിരിച്ചറിഞ്ഞ് തൊഴിലാളിവര്‍ഗം സമര-സംഘടനാപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും പുത്തനുണര്‍വ് കൈവരിച്ച് ചെറുത്തുനില്‍പ്പും പോരാട്ടവും ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. ആ ചെറുത്തു നില്‍പ്പും പോരാട്ടവുമാണ് ഭാവിയെ നിര്‍ണയിക്കുക. 2025ല്‍ കേരളം എങ്ങനെയായിരിക്കണമെന്ന് വിഭാവനംചെയ്യുമ്പോള്‍ മേല്‍പ്പറഞ്ഞ രാഷ്ട്രീയ അടിസ്ഥാനമുണ്ടാകണമെന്ന് ഞാന്‍ വിശദീകരിച്ചു. അടിത്തറയില്ലാതെ മേല്‍പ്പുരയില്ല. കൈവരിച്ച നേട്ടങ്ങള്‍ നിലനിര്‍ത്തലും ഗുണപരമായി വികസിപ്പിക്കലുമാണ് നമ്മുടെ ആവശ്യം. 1957ല്‍ അധികാരത്തില്‍ വന്ന ഇ എം എസ് ഗവമെന്റാണ് കേരളവികസനത്തിന് ശാസ്ത്രീയമായ അടിത്തറയിട്ടത്. ഭൂപരിഷ്കരണവും വിദ്യാഭ്യാസ പരിഷ്കാരവും സാര്‍വത്രികവും സൌജന്യവുമായ ചികിത്സാസംവിധാനവും സംവരണവും അടക്കമുള്ള കാര്യങ്ങള്‍ നടപ്പാക്കി യഥാര്‍ഥ വികസനത്തിന് പാതയൊരുക്കുകയായിരുന്നു ഒന്നാം കമ്യൂണിസ്റ് ഗവമെന്റ്. അതിന്റെ ചുവടുപിടിച്ച് പിന്നീടുവന്ന ഇടതുപക്ഷ ഗവമെന്റുകള്‍ വികസനരംഗത്ത് വമ്പിച്ച മുന്നേറ്റമുണ്ടാക്കി. എല്ലാ വിഭാഗത്തിലുംപെട്ടവര്‍ക്ക് വളര്‍ന്നുവികസിക്കാനുള്ള സാഹചര്യമൊരുക്കലാണ് പ്രധാനം. അത് ചെയ്തതുകൊണ്ടാണ് മാനവവികസനത്തില്‍ കേരളം ലോകനിലവാരത്തിലെത്തിയത്. നമ്മുടെ പരിസ്ഥിതി, നമ്മുടെ വിഭവങ്ങള്‍, നമ്മുടെ ജനതയുടെ ആവശ്യങ്ങള്‍ എന്നിവ കണക്കിലെടുത്തുള്ള വികസനമാണ് നമുക്ക് ആവശ്യം. നമ്മുടെ ആവശ്യങ്ങള്‍ക്കൊപ്പം സാധ്യതകള്‍കൂടി പരിഗണിക്കണം. നമ്മുടെ ജനതയില്‍ അഞ്ചിലൊന്നും മറുനാടുകളിലാണെന്നത് ഓര്‍മിക്കണം. കേരളത്തിന്റെ സമ്പദ്സ്ഥിതി മറുനാടന്‍ പണത്തെ ആശ്രയിച്ചാണെന്ന പ്രശ്നമുണ്ട്. സാര്‍വദേശീയമായ രാഷ്ട്രീയ സ്ഥിതിഗതികളിലുണ്ടാകുന്ന ഇളക്കങ്ങള്‍ ഇവിടെ പ്രകമ്പനം സൃഷ്ടിച്ചേക്കാം. അരിക്കും പാലിനും മുട്ടയ്ക്കും പച്ചക്കറിക്കുമെല്ലാം മറുനാടുകളില്‍നിന്ന് ലോറികളും ഗുഡ്സ് ട്രെയിനുകളും വരുന്നത് കാത്തുനില്‍ക്കുന്ന അവസ്ഥ മാറണം. അതിന് എന്തുചെയ്യാന്‍ കഴിയുമെന്നതാകണം വിഷന്‍ 2025 ഡോക്കുമെന്റില്‍ പ്രധാനമായും പരിശോധിക്കേണ്ടത്.

1 comment:

ജനശക്തി ന്യൂസ്‌ said...

'വിഷന്‍ -2025'
വി എസ് അച്യുതാനന്ദന്‍
ക ഴിഞ്ഞ ശനിയാഴ്ച എറണാകുളത്ത് സവിശേ ഷമായ ഒരു ഡോക്കുമെന്റ് ഞാന്‍ പ്രകാശിപ്പിക്കുകയുണ്ടായി. കോഫഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെ കേരള ഘടകം തയ്യാറാക്കിയ വിഷന്‍ 2025 ഡോക്കുമെന്റ്. 112 വര്‍ഷത്തെ പാരമ്പര്യമുള്ള വ്യാപാര-വ്യവസായ സംഘടനയാണ് സിഐഐ. രാജ്യത്തെ വ്യവസായ-വാണിജ്യവികസനത്തില്‍ പങ്ക് വഹിക്കുന്ന ഈ സംഘടന മാനവവിഭവശേഷി വികസനവും വിതരണവും സംബന്ധിച്ച് സ്വന്തം കാഴ്ചപ്പാട് അവതരിപ്പിക്കുകയാണ്. സംസ്ഥാനത്തിന്റെ വികസനസാധ്യതകള്‍ കണ്ടെത്തി വഴികാട്ടുക എന്ന ലക്ഷ്യത്തോടെയാണ് സിഐഐ വിഷന്‍ 2025 ഡോക്കുമെന്റ് തയ്യാറാക്കിയത്. രാഷ്ട്രീയനേതാക്കള്‍, വ്യവസായികള്‍, വ്യാപാരികള്‍, സാമൂഹ്യപ്രവര്‍ത്തകര്‍, കൃഷിക്കാര്‍ എന്നിങ്ങനെ വിവിധ തുറയില്‍ പ്രവര്‍ത്തിക്കുന്നവരുമായി സംസാരിച്ചാണ് രേഖ തയ്യാറാക്കിയതെന്ന് സിഐഐ പറയുന്നു. അവര്‍ നടത്തിയ പഠനം സംസ്ഥാനത്തിന് ഒരു വികസന അജന്‍ഡ നിര്‍ദേശിക്കുന്നു. സംസ്ഥാനത്തിന്റെ ഭാവി വികസനവുമായി ബന്ധപ്പെട്ട് പൊതുവില്‍ ഉയര്‍ന്നുവന്ന അഭിപ്രായങ്ങള്‍ സിഐഐ ഇങ്ങനെ സംഗ്രഹിക്കുന്നു. 1. കേരളത്തിന്റെ ഹരിതാഭ, പച്ചപ്പ് അതേപടി സംരക്ഷിക്കപ്പെടണം. കേരളത്തിന് തനതായതും സുസ്ഥിരവുമായ ഒരു വികസനമാതൃകയാണ് വേണ്ടത്. പരിസ്ഥിതിയുടെയും സസ്യവിഭവങ്ങളുടെയും സംരക്ഷണം ഉറപ്പാക്കിക്കൊണ്ടാകണം വികസനം. 2. കേരളത്തിലെ യുവാക്കളില്‍ മഹാഭൂരിപക്ഷവും ആഗ്രഹിക്കുന്നത് വെള്ളക്കോളര്‍ ജോലിയോ ഓഫീസിനകത്തെ ജോലിയോ ആണ്. വലിയൊരു വിഭാഗം യുവാക്കള്‍ ലോകത്തെവിടെപ്പോയി ജോലി ചെയ്യാനും തയ്യാറാണ്. സംസ്ഥാനത്തികനത്തുതന്നെ വിദഗ്ധതൊഴില്‍ ശേഷി സൃഷ്ടിക്കലും പറ്റിയ തൊഴിലവസരം സൃഷ്ടിക്കലും സംസ്ഥാനം നേരിടുന്ന വലിയൊരു വെല്ലുവിളിയാണ്. 3. കാര്‍ഷികമേഖലയുടെ പുനരുദ്ധാരണവും കൃഷിക്കാര്‍ക്ക് മെച്ചപ്പെട്ട വരുമാനം ലഭ്യമാക്കലുമാണ് അടിയന്തരാവശ്യം. ഉല്‍പ്പാദനക്ഷമത കുറയുകയും ഉല്‍പ്പാദനച്ചെലവ് വര്‍ധിക്കുന്നതും ഉല്‍പ്പന്നങ്ങളുടെ വില കുറയുന്നതുമാണ് കാര്‍ഷികമേഖല നേരിടുന്ന പ്രധാന പ്രശ്നം. കാര്‍ഷികമേഖലയില്‍ ഉല്‍പ്പാദനവര്‍ധനയും വരുമാനവര്‍ധനയും യാഥാര്‍ഥ്യമായാല്‍ ഗ്രാമങ്ങളില്‍നിന്ന് നഗരങ്ങളിലേക്കുള്ള കുടിയേറ്റത്തിന്റെ തോത് ഗണ്യമായി കുറയ്ക്കാനാകും. നഗര-ഗ്രാമങ്ങള്‍ തമ്മില്‍ അതിര്‍വരമ്പിടാന്‍ പറ്റാത്തവിധം നഗരവല്‍ക്കരണം കേരളത്തില്‍ സംഭവിക്കുകയാണ്. ഗ്രാമങ്ങളെ വിട്ട്, ഗ്രാമീണതൊഴിലിടങ്ങളെ വിട്ട് വന്‍ നഗരങ്ങളിലേക്കു കുടിയേറാനുള്ള പ്രവണത ശക്തിപ്പെടുകയും ചെയ്യുന്നു. കോഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി ആ പേര് സൂചിപ്പിക്കുംപോലെതന്നെ പ്രധാനമായും ആധുനിക വ്യവസായ - വാണിജ്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സംഘടനയാണ്. ആ സംഘടന വിഷന്‍ - 2025 തയ്യാറാക്കാന്‍ നടത്തിയ വിവരശേഖരണത്തില്‍ വ്യക്തമായത് കാര്‍ഷികമേഖലയുടെ വികാസത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കാതെ കേരളത്തിന് മുന്നോട്ടുപോകാന്‍ ആകില്ലെന്നാണ്. കാര്‍ഷികരംഗത്തെ പ്രതിസന്ധിക്ക് പരിഹാരം കാണലാണ് സമീപഭാവിയില്‍ നമുക്ക് ചെയ്ത് തീര്‍ക്കാനുള്ള പ്രധാന കാര്യം. കാര്‍ഷിക ഉല്‍പ്പാദനം വര്‍ധിപ്പിക്കണം, തരിശിടല്‍ പ്രവണത പൂര്‍ണമായി തടയണം, കൃഷിച്ചെലവ് കുറച്ച് കൃഷിക്കാരന്റെ വരുമാനം ഗണ്യമായി വര്‍ധിപ്പിക്കണം - ഇതൊക്കെ ആവശ്യമാണ്. കാര്‍ഷികമേഖലയില്‍, പ്രത്യേകിച്ച് നെല്‍കൃഷിമേഖലയില്‍ ആവശ്യത്തിന് തൊഴിലാളികളെ കിട്ടാനില്ലെന്ന ആവലാതി പരക്കെയുണ്ട്. അതേസമയംതന്നെ കൃഷി നഷ്ടത്തിലാകാന്‍ കാരണം കര്‍ഷകത്തൊഴിലാളികളുടെ കൂലി അധികമായതാണെന്ന ആരോപണം ഒളിഞ്ഞും തെളിഞ്ഞും ഉന്നയിക്കുന്നുമുണ്ട്. ചര്‍ച്ച നടത്തുന്നവരും വിവാദങ്ങളുണ്ടാക്കുന്നവരുമൊന്നുംതന്നെ കര്‍ഷകത്തൊഴിലാളികളുടെ അവസ്ഥയില്‍ വേവലാതിപ്പെടുന്നില്ല. അവര്‍ക്ക് നൂറും നൂറ്റമ്പതും രൂപ കൂലി കൊടുക്കുന്നതാണ് കൃഷിനഷ്ടത്തിനു കാരണമെന്ന് വെറുതെ ആക്ഷേപിക്കുന്നു. കര്‍ഷകത്തൊഴിലാളികളും മനുഷ്യരാണ്, നഗരവല്‍ക്കരിക്കപ്പെട്ട കേരളത്തിലാണ് അവരും ജീവിക്കുന്നത്. ഉദ്യോഗസ്ഥരും മറ്റു വിഭാഗക്കാരുമെല്ലാം സാധനങ്ങള്‍ വാങ്ങുന്ന കടകളില്‍നിന്നുതന്നെയാണ് അവരും സാധനം വാങ്ങുന്നത്. നാട്ടിലെ പൊതുജീവിതനിലവാരത്തിനനുസരിച്ച് വരുമാനം കിട്ടാത്തതിനാലാണ് കാര്‍ഷികമേഖലയിലേക്കു ചെറുപ്പക്കാര്‍ കടന്നുവരാത്തത്. മാത്രമല്ല, പാടത്തെയും പറമ്പത്തെയും പണി സീസണല്‍മാത്രമാണ്. സീസ കഴിഞ്ഞാല്‍ കാര്‍ഷികമേഖലയില്‍ തൊഴിലില്ലായ്മ രൂക്ഷമാണ്. (തൊഴിലുറപ്പു പദ്ധതി ആവിഷ്കരിച്ചതുതന്നെ ആ സാഹചര്യത്തിലാണ്) അതുകൊണ്ട് കാര്‍ഷികമേഖലയുടെ നിലനില്‍പ്പിനും വികസനത്തിനും അത്യാവശ്യമായിട്ടുള്ളത് കര്‍ഷകത്തൊഴിലാളികള്‍ ചെയ്യുന്ന പ്രവൃത്തിയെ മാനിക്കലാണ്. അവരാണ് മണ്ണിനെ ധന്യമാക്കുന്നതെന്ന് അംഗീകരിക്കലാണ്. കൃഷിജോലി ചെയ്യുന്നവര്‍ക്ക് കൂടുതല്‍ ആനുകൂല്യവും സംരക്ഷണവും ഉറപ്പാക്കലാണ്- കാര്‍ഷികമേഖലയിലെ ജോലിയില്‍ പുതിയ തലമുറയ്ക്ക് അഭിമാനിക്കാന്‍ കഴിയണം. അത് ആകര്‍ഷകമാകണം. കൃഷി ലാഭകരമാക്കണം, ആക്കിയേ തീരൂ. വിളവ് ഗണ്യമായി വര്‍ധിപ്പിച്ചും മുഴുവന്‍ വിളവെടുപ്പും കൃത്യസമയത്ത് നടത്തിയും ഉല്‍പ്പനങ്ങള്‍ക്ക് ന്യായവില ലഭ്യമാക്കിയുമാണ് കൃഷി ലാഭകരമാക്കേണ്ടത്. വികസിത രാജ്യങ്ങള്‍ ഭക്ഷ്യധാന്യങ്ങള്‍ കൃഷിചെയ്യുന്നതിന് ഗണ്യമായ സബ്സിഡി നല്‍കുന്നത് ഇവിടെയും നടപ്പാക്കണം. തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ വര്‍ധിക്കേണ്ടതും തൊഴില്‍സുരരക്ഷിതത്വവും കാര്‍ഷികമേഖലയുടെ ഉന്നമനത്തിന് അനിവാര്യമാണ്. ഉല്‍പ്പന്നങ്ങളുടെ വിലസ്ഥിരതയും മെച്ചപ്പെട്ട വിലയും ഉറപ്പാക്കണം. അതിന് തടസ്സം ആഗോളവല്‍ക്കരണനയങ്ങളാണ്. ഇറക്കുമതി ഉദാരവല്‍ക്കരണമാണ്. കൃഷിരീതി ശാസ്ത്രീയമായി പുനഃസംവിധാനം ചെയ്യുകയും എല്ലാവശവും പരിഗണിച്ചുള്ള യന്ത്രവല്‍ക്കരണവും വേണ്ടതുണ്ട്. തൊഴിലാളികളുടെ ലഭ്യതയുംകൂടി നോക്കിയാകണം യന്ത്രങ്ങളുടെ ഉപയോഗം. വിഷന്‍ - 2025 ഡോക്കുമെന്റ് തയ്യാറാക്കുകയും പ്രകാശിപ്പിക്കുകയും ചെയ്തതിന് അടുത്ത ദിവസങ്ങളിലാണ് ഭക്ഷ്യസുരക്ഷ സംബന്ധിച്ച് ലോകവ്യാപകമായി ആശങ്കയുണര്‍ന്ന കാര്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഡോക്കുമെന്റ് പ്രകാശിപ്പിച്ച് നടത്തിയ പ്രസംഗത്തില്‍ ഞാന്‍ അക്കാര്യം സൂചിപ്പിച്ചു. 2025ലെ കേരളത്തെക്കുറിച്ച് സ്വപ്നം കാണുമ്പോള്‍, 17 വര്‍ഷത്തിനപ്പുറത്തെ കേരളത്തെ വിഭാവനംചെയ്യുമ്പോള്‍ രാഷ്ട്രീയമായ ഉള്‍ക്കാഴ്ച ആവശ്യമാണ്. വികസനത്തിന് രാഷ്ട്രീയമായ ദിശോബോധം ആവശ്യമാണ്. രാഷ്ട്രീയ ഉള്ളടക്കമില്ലാത്ത ആസൂത്രണം കേവലം അക്കാദമികംമാത്രമാകും. രണ്ടായിരത്തി ഇരുപത്തഞ്ചിലെത്തുമ്പോഴത്തെ അവസ്ഥയെക്കുറിച്ച് നാം ചര്‍ച്ചചെയ്യുമ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ശുഭോദര്‍ക്കമല്ല. ലോകത്ത് വിവിധ രാജ്യങ്ങള്‍ ഭക്ഷ്യകലാപത്തിന്റെ വക്കിലാണെന്നാണ് ഐക്യരാഷ്ട്രസഭയുമായി ബന്ധപ്പെട്ട സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഒരു ട അരിക്ക് ആയിരംമുതല്‍ 1200 ഡോളര്‍വരെയായി വില വര്‍ധിക്കാന്‍ പോകുന്നതായും റിപ്പോര്‍ട്ടുണ്ട്. രൂക്ഷമായ ഭക്ഷ്യക്ഷാമത്തിലേക്കാണ് ലോകത്തിന്റെ പോക്കെന്നാണ് സൂചന. ഇന്ത്യയിലാണെങ്കില്‍ ഭക്ഷ്യധാന്യങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വില വാണംപോലെ കയറുകയാണ്. കൃഷിക്ക് പ്രോത്സാഹനവും സാമ്പത്തിക പിന്തുണയും നല്‍കുക, നല്ല വില നല്‍കി സംഭരിക്കുക, പൊതുവിതരണ ശൃംഖലവഴി വിതരണംചെയ്യുക എന്നീ കാര്യങ്ങള്‍ ചെയ്യാത്തതിനാലാണ് ഇന്ത്യയില്‍ ക്ഷാമവും വിലക്കയറ്റവും ഉണ്ടാകുന്നത്. കേരളത്തില്‍ നെല്‍കൃഷിചെയ്യുന്ന സ്ഥലത്തിന്റെ വിസ്തൃതി അര നൂറ്റാണ്ടുകൊണ്ട് നാലിലൊന്നായി ചുരുങ്ങിയിരിക്കുന്നു. ഏതാണ്ട് രണ്ടരലക്ഷത്തില്‍ താഴെ ഹെക്ടറില്‍ മാത്രമാണ് ഇപ്പോള്‍ നെല്‍കൃഷി. ആകെ ആറു ലക്ഷത്തില്‍ ചില്വാനം ട മാത്രമാണ് ഉല്‍പ്പാദനം. നമുക്ക് ആവശ്യമായ നെല്ലിന്റെ അഞ്ചിലൊന്നില്‍ താഴെ മാത്രമാണ് ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നത്. ആന്ധ്രയില്‍നിന്നും മറ്റും അരി യഥേഷ്ടം എത്തിക്കൊണ്ടിരുന്നതിനാലാണ് നാം രണ്ടു നേരവും ഉണ്ടത്. ഇപ്പോള്‍ അവിടെയും ഉല്‍പ്പാദനം കുറയുന്നു. അവിടെ കടുത്ത നിയന്ത്രണം വരുന്നു. നമ്മള്‍ എന്തുചെയ്യും? കൃഷി ഉപേക്ഷിക്കാനുള്ള പ്രവണതയാണ്, മണ്ണില്‍ പണിയെടുക്കാനുള്ള വൈമുഖ്യമാണ് വന്നുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രശ്നം. പാടവും നീര്‍ത്തടങ്ങളും നികത്തി അവിടെ കോക്രീറ്റ് കാടുകള്‍ പണിയുന്നതാണ് പ്രശ്നം. ജലസ്രോതസ്സുകള്‍വരെ അടച്ചുകളയുന്നതാണ് പ്രശ്നം. ഭക്ഷ്യവിളകള്‍ക്കു പകരം നാണ്യവിളകള്‍ക്കു പുറകെമാത്രം പോകുന്ന പ്രവണതയുണ്ട്. ആന്ധ്രയിലുള്‍പ്പെടെ ഇന്ത്യയിലും വിദേശരാജ്യങ്ങളിലും ഭക്ഷ്യധാന്യപ്പാടങ്ങളുടെ തരം മാറ്റി അവിടെ എണ്ണച്ചെടികള്‍ കൃഷിചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. 2025ലെ കേരളത്തെക്കുറിച്ച് ദീര്‍ഘദര്‍ശനംചെയ്യുമ്പോള്‍ ചില അത്യാപത്തുകളെക്കുറിച്ച് നാം ശരിയായി ആലോചിച്ചേ തീരൂ. അത് ഈ മണ്ണ് നമുക്കെല്ലാം അധ്വാനിച്ച് വിളവുണ്ടാക്കി ഉണ്ടുറങ്ങാന്‍ പാകത്തില്‍, നമുക്കെല്ലാം നന്നായി ശ്വസിക്കാന്‍ വായുവും കുടിക്കാന്‍ യഥേഷ്ടം വെള്ളവും ഒക്കെയുള്ള അവസ്ഥയില്‍ ഉണ്ടാകണമെന്ന ആഗ്രഹമാണ്. ഭക്ഷ്യസുരക്ഷ, എല്ലാ കുടുംബത്തിനും സ്വന്തമായി പാര്‍പ്പിടം, എല്ലാവര്‍ക്കും തൊഴില്‍, സമ്പൂര്‍ണമായ സാമൂഹ്യനീതി, ഏവര്‍ക്കും അന്തസ്സായി തലയുയര്‍ത്തിപ്പിടിച്ച് ജീവിക്കാനുള്ള സാമൂഹ്യസാഹചര്യം - ഇതിനെല്ലാം വേണ്ടിയാണ് നമ്മള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്, പോരാടിക്കൊണ്ടിരിക്കുന്നത്. ചൂഷണരഹിതമായ ഒരു സാമൂഹ്യവ്യവസ്ഥയ്ക്കുവേണ്ടിയാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. വര്‍ഗരഹിതമായ ഒരു സാമൂഹ്യവ്യവസ്ഥിതിയിലേക്ക് എത്തുന്നതിനായി വ്യത്യസ്തരൂപങ്ങളിലുള്ള സമരങ്ങളുമായി മുന്നോട്ടുപോവുകയാണ് തൊഴിലാളിവര്‍ഗവും സഖ്യശക്തികളും. 2025 ആകുമ്പോഴേക്കും വര്‍ഗസമരം എത്രകണ്ട് ശക്തിപ്രാപിക്കുമെന്നതിനെയും തൊഴിലാളിവര്‍ഗത്തിനും സഖ്യശക്തികള്‍ക്കും എത്രമാത്രം മുന്നേറ്റമുണ്ടാകുമെന്നതിനെയും ആശ്രയിച്ചാകും അന്നത്തെ സാമൂഹ്യപുരോഗതി. നമ്മുടെ നാട്ടില്‍ മുതലാളിത്തവികസനമാണ് ഇപ്പോള്‍ നടന്നുവരുന്നത്. സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിന്റെ പിന്‍ബലത്തിലാണ് ദേശീയമുതലാളിത്തം വികസിക്കുന്നത്. തൊഴിലാളിവര്‍ഗത്തെ ക്ഷീണിപ്പിക്കാനും വര്‍ഗസംഘടനകളുടെ അസ്തിത്വംതന്നെ ഇല്ലാതാക്കാനും ആഗോളവല്‍ക്കരണകാലത്തെ മുതലാളിത്തം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ദേശാതിര്‍ത്തികള്‍ മറികടന്നാണ് മുതലാളിത്ത അധിനിവേശവും വികാസവും. അതതു രാജ്യത്തെ തൊഴിലാളിവര്‍ഗത്തെ ക്ഷീണിപ്പിക്കാന്‍ അന്യരാജ്യങ്ങളിലെ തൊഴിലാളികള്‍ക്ക് കരാര്‍ജോലി നല്‍കുക, സ്ഥിരംതൊഴില്‍ സമ്പ്രദായം ഇല്ലാതാക്കി കരാര്‍സമ്പ്രദായം വ്യാപകമാക്കുക, യൂസ് ആന്‍ഡ് ത്രോ സമ്പ്രദായം നടപ്പാക്കുക, വ്യവസായവളര്‍ച്ചയ്ക്ക് വേണ്ടിയെന്ന പേരില്‍ അനിയന്ത്രിതമായി പ്രകൃതിയെ ചൂഷണം നടത്തുക എന്നതൊക്കെയാണ് ആഗോളവല്‍ക്കരണകാലത്തെ മുതലാളിത്തം ചെയ്തുകൊണ്ടിരിക്കുന്നത്. ഇത് തിരിച്ചറിഞ്ഞ് തൊഴിലാളിവര്‍ഗം സമര-സംഘടനാപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും പുത്തനുണര്‍വ് കൈവരിച്ച് ചെറുത്തുനില്‍പ്പും പോരാട്ടവും ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. ആ ചെറുത്തു നില്‍പ്പും പോരാട്ടവുമാണ് ഭാവിയെ നിര്‍ണയിക്കുക. 2025ല്‍ കേരളം എങ്ങനെയായിരിക്കണമെന്ന് വിഭാവനംചെയ്യുമ്പോള്‍ മേല്‍പ്പറഞ്ഞ രാഷ്ട്രീയ അടിസ്ഥാനമുണ്ടാകണമെന്ന് ഞാന്‍ വിശദീകരിച്ചു. അടിത്തറയില്ലാതെ മേല്‍പ്പുരയില്ല. കൈവരിച്ച നേട്ടങ്ങള്‍ നിലനിര്‍ത്തലും ഗുണപരമായി വികസിപ്പിക്കലുമാണ് നമ്മുടെ ആവശ്യം. 1957ല്‍ അധികാരത്തില്‍ വന്ന ഇ എം എസ് ഗവമെന്റാണ് കേരളവികസനത്തിന് ശാസ്ത്രീയമായ അടിത്തറയിട്ടത്. ഭൂപരിഷ്കരണവും വിദ്യാഭ്യാസ പരിഷ്കാരവും സാര്‍വത്രികവും സൌജന്യവുമായ ചികിത്സാസംവിധാനവും സംവരണവും അടക്കമുള്ള കാര്യങ്ങള്‍ നടപ്പാക്കി യഥാര്‍ഥ വികസനത്തിന് പാതയൊരുക്കുകയായിരുന്നു ഒന്നാം കമ്യൂണിസ്റ് ഗവമെന്റ്. അതിന്റെ ചുവടുപിടിച്ച് പിന്നീടുവന്ന ഇടതുപക്ഷ ഗവമെന്റുകള്‍ വികസനരംഗത്ത് വമ്പിച്ച മുന്നേറ്റമുണ്ടാക്കി. എല്ലാ വിഭാഗത്തിലുംപെട്ടവര്‍ക്ക് വളര്‍ന്നുവികസിക്കാനുള്ള സാഹചര്യമൊരുക്കലാണ് പ്രധാനം. അത് ചെയ്തതുകൊണ്ടാണ് മാനവവികസനത്തില്‍ കേരളം ലോകനിലവാരത്തിലെത്തിയത്. നമ്മുടെ പരിസ്ഥിതി, നമ്മുടെ വിഭവങ്ങള്‍, നമ്മുടെ ജനതയുടെ ആവശ്യങ്ങള്‍ എന്നിവ കണക്കിലെടുത്തുള്ള വികസനമാണ് നമുക്ക് ആവശ്യം. നമ്മുടെ ആവശ്യങ്ങള്‍ക്കൊപ്പം സാധ്യതകള്‍കൂടി പരിഗണിക്കണം. നമ്മുടെ ജനതയില്‍ അഞ്ചിലൊന്നും മറുനാടുകളിലാണെന്നത് ഓര്‍മിക്കണം. കേരളത്തിന്റെ സമ്പദ്സ്ഥിതി മറുനാടന്‍ പണത്തെ ആശ്രയിച്ചാണെന്ന പ്രശ്നമുണ്ട്. സാര്‍വദേശീയമായ രാഷ്ട്രീയ സ്ഥിതിഗതികളിലുണ്ടാകുന്ന ഇളക്കങ്ങള്‍ ഇവിടെ പ്രകമ്പനം സൃഷ്ടിച്ചേക്കാം. അരിക്കും പാലിനും മുട്ടയ്ക്കും പച്ചക്കറിക്കുമെല്ലാം മറുനാടുകളില്‍നിന്ന് ലോറികളും ഗുഡ്സ് ട്രെയിനുകളും വരുന്നത് കാത്തുനില്‍ക്കുന്ന അവസ്ഥ മാറണം. അതിന് എന്തുചെയ്യാന്‍ കഴിയുമെന്നതാകണം വിഷന്‍ 2025 ഡോക്കുമെന്റില്‍ പ്രധാനമായും പരിശോധിക്കേണ്ടത്.