Friday, April 18, 2008

യൂറോപ്യന്‍ ചക്രവാളത്തില്‍ ഫാസിസ്റ് കരിനിഴല്‍ വീണ്ടും

പി ഗോവിന്ദപ്പിള്ള

ജനാധിപത്യത്തിന്റെ ഈറ്റില്ലവും പോറ്റില്ലവുമാണെന്ന് അഭിമാനിക്കുകയും മറ്റു രാഷ്ട്രങ്ങള്‍ തങ്ങളുടെ ശൈലിയിലുള്ള ജനാധിപത്യംതന്നെ നടപ്പാക്കിക്കൊള്ളണമെന്ന് ശഠിക്കുകയുംചെയ്യുന്ന യൂറോപ്പ്, ജനാധിപത്യത്തിന്റെയും സകലമാന മനുഷ്യാവകാശങ്ങളുടെയും ശ്മശാനമായ ഫാസിസത്തിന്റെയും വിളനിലമാണ്. ഇരുപതാംനൂറ്റാണ്ടിലെ രണ്ടു ലോകമഹായുദ്ധങ്ങള്‍ക്ക് വഴിമരുന്നിട്ട ജര്‍മന്‍ നാസിസവും ഇറ്റാലിയന്‍ ഫാസിസവും സ്പാനിഷ് കത്തോലിക്കാ സൈനികവാഴ്ചയും ഇപ്പോഴും ലോകമനഃസാക്ഷിയെ കിടിലംകൊള്ളിക്കുന്നു. ജര്‍മനിയിലും ഇറ്റലിയിലും സ്പെയിനിലും ഫാസിസത്തിലേക്കു തിരിച്ചുപോകാന്‍ കഴിയാത്തവിധം ഭരണഘടനാവ്യവസ്ഥയുണ്ട്. അതിനുപുറമെ, ഫാസിസത്തിന്റെ തിരിച്ചുവരവിനു തടയിടുന്ന ഐക്യരാഷ്ട്രസഭയും മനുഷ്യാവകാശപ്രമാണപത്രങ്ങളുമുണ്ട്. എന്നാല്‍, അവയെയൊക്കെ വ്യര്‍ഥമാക്കിക്കൊണ്ട് നവഫാസിസ്റ് ശക്തികള്‍ പല യൂറോപ്യന്‍ രാജ്യത്തും വീണ്ടും തലയുയര്‍ത്തി തുടങ്ങിയിരിക്കുന്നുവെന്നതിന്റെ അസ്വാസ്ഥ്യജനകമായ തെളിവാണ് ഇക്കഴിഞ്ഞ ഞായറാഴ്ചയും തിങ്കളാഴ്ചയും ഇറ്റലിയില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ് കോണിയുടെ നേതൃത്വത്തിലുള്ള ഫാസിസ്റ്-വലതുപക്ഷ സഖ്യം നേടിയ വിജയം. ഇറ്റലിയിലെ നാലു ടെലിവിഷന്‍ കേന്ദ്രവും അനവധി അച്ചടിമാധ്യമവും ഉള്‍പ്പെടെ വായനക്കാരുടെയും കാഴ്ചക്കാരുടെയും തൊണ്ണൂറുശതമാനത്തില്‍ കൂടുതല്‍പേരെ സ്വാധീനിക്കുന്ന കൂറ്റന്‍ മാധ്യമചക്രവര്‍ത്തിയായ സില്‍വിയോ ബെര്‍ലുസ് കോണി ഇറ്റലിയിലെ ഏറ്റവും വലിയ സമ്പന്നനാണ്. ഇതിനുമുമ്പ് രണ്ടുതവണ തീവ്രവലതുപക്ഷക്കാരുടെ പിന്തുണയോടെ ബെര്‍ലുസ് കോണിയുടെ 'പാര്‍ടി ഫോര്‍ പീപ്പിള്‍സ് ഫ്രീഡ'ത്തിന്റെ നേതൃത്വത്തിലുള്ള സഖ്യം അധികാരം വഹിച്ചിട്ടുണ്ട്. രണ്ടുവര്‍ഷംമുമ്പ് ഇറാഖില്‍നിന്ന് ഇറ്റാലിയന്‍ അധിനിവേശസൈന്യത്തെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റിനകത്തും പുറത്തും നടന്ന ഗംഭീരപ്രക്ഷോഭത്തെത്തുടര്‍ന്നാണ് കാലാവധി മുഴുമിപ്പിക്കുന്നതിനുമുമ്പേ ബെര്‍ലുസ് കോണിക്ക് രാജിവയ്ക്കേണ്ടിവന്നത്. തുടര്‍ന്ന് അധികാരത്തില്‍വന്ന ഇടതുപക്ഷ ജനാധിപത്യശക്തികളുടെ സഖ്യത്തിന്റെ നേതാവായിരുന്നു മുന്‍ കമ്യൂണിസ്റുകാരനായിരുന്ന റൊമാനോ പ്രോഡി. രണ്ടു കമ്യൂണിസ്റ് പാര്‍ടിയും ഡെമോക്രാറ്റിക് പാര്‍ടിയും ചെറിയ സോഷ്യലിസ്റ് ജനാധിപത്യഗ്രൂപ്പുകളും ചേര്‍ന്നുള്ള സഖ്യത്തെയാണ് ബെര്‍ലുസ് കോണി ഇത്തവണ തോല്‍പ്പിച്ചത്. ഇടതുജനാധിപത്യശക്തികളുടെ സഖ്യത്തിന് ഡെമോക്രാറ്റിക് പാര്‍ടിയുടെ നേതാവും മുന്‍ റോം മേയറുമായിരുന്ന വാള്‍ട്ടര്‍ വെല്‍ട്രോണിയാണ് നേതൃത്വം നല്‍കിയത്. മുസ്സോളിനിയുടെ പാരമ്പര്യം ബെര്‍ലുസ് കോണിയുടെ സഖ്യകക്ഷികളില്‍പ്പെട്ട നവഫാസിസ്റ്-തീവ്രവലതുപക്ഷ പാര്‍ടികളില്‍ പ്രധാനപ്പെട്ടത് മുന്‍ ഫാസിസ്റ് സര്‍വാധിപതി ബെനിറ്റോ മുസ്സോളിനിയുടെ പൌത്രി അലക്സാണ്ട്രയാണ് നയിക്കുന്നത്. തന്റെ പിതാമഹന്റെ നയങ്ങളിലോ നടപടികളിലോ ഒരു തെറ്റും കാണാത്ത അലക്സാണ്ട്ര മുസ്സോളിനിയുടെകാലത്തെ ഇറ്റാലിയന്‍ 'മഹച്ഛക്തി' പദവി വീണ്ടെടുക്കാന്‍ താന്‍തന്നെ എന്നെങ്കിലും പ്രധാനമന്ത്രിപദം ഏറ്റെടുക്കുമെന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. ഈ ഫാസിസ്റ് കൂട്ടുകെട്ടുമാത്രമല്ല ബെര്‍ലുസ് കോണിയുടെ ഫാസിസ്റ് ചായ്വിന് തെളിവ്. ഇതിനുമുമ്പ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഫാസിസത്തിന്റെ കൂടപ്പിറപ്പായ അധിനിവേശയുദ്ധത്തില്‍ ഊറ്റംകൊണ്ട് പങ്കെടുത്ത ആളാണ് ബെര്‍ലുസ് കോണി. കൂടാതെ, തന്റെ പേരിലുണ്ടായിരുന്ന ഗുരുതരമായ അഴിമതി കേസും നികുതിവെട്ടിപ്പ് കുറ്റാരോപണവും റദ്ദാക്കാന്‍ മാത്രമായി അന്നുണ്ടായിരുന്ന മൃഗീയഭൂരിപക്ഷം ഉപയോഗിച്ച് ഭരണഘടന ഭേദഗതിചെയ്ത് നിയമവാഴ്ചയോടുള്ള അസഹിഷ്ണുത അദ്ദേഹം പ്രകടിപ്പിച്ചു. ഇത്തവണ അധികാരത്തിലെത്തിയശേഷം ഫാസിസത്തിന്റെ മറ്റൊരു മുഖമുദ്രയായ 'വര്‍ണവെറിയ' നിലപാടും അദ്ദേഹം വ്യക്തമാക്കി. യൂറോപ്പിലെ മറ്റു രാജ്യങ്ങളിലെന്നപോലെ ഇറ്റലിയിലെയും നവഫാസിസ്റുകളുടെ പ്രധാന മുദ്രാവാക്യം വെള്ളക്കാരല്ലാത്ത കുടിയേറ്റക്കാരെയും തൊഴിലാളികളെയും പുകച്ച് പുറത്തുചാടിക്കുക എന്നതാണ്. കുത്തകമുതലാളിത്തത്തിന്റെ അനിവാര്യഘടകമാണ് അസമമായ സാമ്പത്തികവളര്‍ച്ചയും തൊഴിലില്ലായ്മയും എന്ന സത്യം മറച്ചുവച്ച് വെള്ളക്കാരല്ലാത്ത കുടിയേറ്റക്കാരാണ് കാരണമെന്ന് നവഫാസിസ്റുകള്‍ വാദിക്കുന്നു. ബെര്‍ലുസ് കോണിയുടെയും അഭിപ്രായം മറിച്ചായിരുന്നില്ലെങ്കിലും ഇതേവരെ അദ്ദേഹം അത് വെട്ടിത്തുറന്ന് പ്രഖ്യാപിച്ചില്ല. എന്നാല്‍, ഇത്തവണ സ്വയം ഏര്‍പ്പെടുത്തിയ ആ മിതവാദിത്തം കാറ്റില്‍പ്പറത്തി കുടിയേറ്റക്കാര്‍ 'തിന്മയുടെ അവതാര'ങ്ങളെന്ന് ബെര്‍ലുസ് കോണി പ്രഖ്യാപിച്ചത് ഇറ്റലിയില്‍ ജനാധിപത്യവാദികള്‍ക്കിടയിലും മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്കിടയിലും വലിയ കോളിളക്കം ഉണ്ടാക്കിയിരിക്കുകയാണ്. രാഷ്ട്രഘടനയെ തകര്‍ക്കാന്‍ മുതലാളിത്തവികസനത്തിന്റെ അനിവാര്യമായ സ്വഭാവമാണ് അസമമായ വികാസം. രാജ്യത്തിന്റെ ചില ഭാഗം വ്യാവസായികമായി വികസിക്കുമ്പോള്‍ മറ്റു ചില ഭാഗം വ്യാവസായികമായി അധോഗതിയിലേക്കു വീഴുന്ന പ്രക്രിയയാണ് ഇത്. കൂടാതെ, ഒരു ന്യൂനപക്ഷം സമ്പന്നരായിത്തീരുമ്പോള്‍ ഭൂരിപക്ഷം ദരിദ്രരായിത്തീരുക എന്നതും മുതലാളിത്തത്തിന്റെ ഒഴിച്ചുകൂടാനാകാത്ത സ്വഭാവമാണെന്ന് നാം അനുഭവിച്ചറിഞ്ഞിട്ടുണ്ടല്ലോ. എന്നാല്‍, പ്രാദേശികമായ വികസനവ്യത്യാസം വികസിത മുതലാളിത്തരാഷ്ട്രങ്ങളില്‍ താരതമ്യേന കുറവാണെങ്കിലും ഇറ്റലിയെ സംബന്ധിച്ചിടത്തോളം ഇത് വളരെ ഗുരുതരമായ അവസ്ഥയിലാണ് എത്തിയിരിക്കുന്നത്. ഇറ്റലിയുടെ വടക്കന്‍പകുതി സമ്പന്നവും തെക്കന്‍പകുതി അതീവദരിദ്രവുമാണ്. സാമൂഹ്യസുരക്ഷ, ദാരിദ്യ്രനിര്‍മാര്‍ജനം തുടങ്ങിയ നടപടിയുടെ പേരുപറഞ്ഞ് വടക്കന്‍ ഇറ്റലിയെ ചൂഷണംചെയ്യുകയാണ് തെക്കന്‍ ഇറ്റലി എന്ന ആക്ഷേപം വിഘടനവാദികള്‍ വളരെക്കാലമായി ഉന്നയിക്കുന്നു. ഈ തെക്കന്‍ ഇറ്റലിയിലാണ് ലോകമെല്ലാം കുറ്റകൃത്യങ്ങളില്‍ സംഘടിതമായി ഏര്‍പ്പെടുന്നവര്‍ക്ക് നല്‍കപ്പെട്ടിട്ടുള്ള മാഫിയ എന്ന പദപ്രയോഗത്തിന്റെ ഉത്ഭവം. സുപ്രസിദ്ധ ആഖ്യായികകാരനായ മരിയ പൂസ്സോ എഴുതിയതും പിന്നീട് ചലച്ചിത്രമായതുമായ 'ഗോഡ് ഫാദര്‍' (തലതൊട്ടപ്പന്‍) ആഖ്യായികയില്‍ പടര്‍ന്നുപിടിച്ച ദാരിദ്യ്രവും കത്തിക്കയറുന്ന കുറ്റകൃത്യങ്ങളും തമ്മിലുള്ള ബന്ധം ഇറ്റലിയുടെ പശ്ചാത്തലത്തില്‍ വിവരിച്ചിട്ടുള്ളത് ഓര്‍ക്കുക. ബെര്‍ലുസ് കോണിയുടെ സഖ്യകക്ഷികളില്‍പ്പെട്ട വടക്കന്‍ ഇറ്റാലിയന്‍ ഗ്രൂപ്പുകള്‍ ഇറ്റലിയെ രണ്ടോ മൂന്നോ ആയി വിഭജിക്കണമെന്നും സമ്പന്നമായ വടക്കുനിന്ന് തെക്കന്‍ ദരിദ്രരെ വിഴിവിട്ടുസഹായിക്കുന്ന ഏര്‍പ്പാട് നിര്‍ത്തണമെന്നും വാദിക്കുന്നു. ഇത് ഒരു ഫെഡറല്‍സംവിധാന നിര്‍ദേശമാണെന്നും ഫെഡറലിസം ജനാധിപത്യത്തിന്റെ മെച്ചപ്പെട്ട രൂപമാണെന്നും ഇപ്പോള്‍ ബെര്‍ലുസ് കോണിയും വാദിക്കുന്നു. അങ്ങനെ ഇറ്റാലിയന്‍ രാഷ്ട്രത്തിന്റെ ഭദ്രതതന്നെ അവിടത്തെ സമ്പന്നവിഭാഗങ്ങള്‍ക്കുവേണ്ടി ബലികഴിക്കാനാണ് ബെര്‍ലുസ് കോണിയുടെ പുറപ്പാട്. തെരഞ്ഞെടുപ്പും ഫാസിസവും 1922ല്‍ ബെനിറ്റോ മുസ്സോളിനിയും 1933ല്‍ അഡോള്‍ഫ് ഹിറ്റ്ലറും അധികാരത്തിലെത്തിയത് തെരുവിലെ കത്തിപ്രയോഗത്തിന്റെയും ഗുണ്ടാവിളയാട്ടത്തിന്റെയും അകമ്പടിയോടെയാണെങ്കിലും തെരഞ്ഞെടുപ്പിലൂടെയായിരുന്നു; തെരഞ്ഞെടുപ്പില്‍ നേരിയ ഭൂരിപക്ഷം നേടിയുമായിരുന്നു. അധികാരത്തിലെത്തിയശേഷം പൌരാവകാശങ്ങള്‍ നിഷേധിക്കുകയും പാര്‍ലമെന്റുകള്‍ നിര്‍മാര്‍ജനം ചെയ്യുകയും മറ്റുമുണ്ടായി. അതുകൊണ്ട് ബര്‍ലുസ് കോണി തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയെന്നത് അദ്ദേഹത്തിന്റെയും ഫാസിസ്റ് അജന്‍ഡയ്ക്ക് വിഘാതമല്ല. ഹിറ്റ്ലറും മുസ്സോളിനിയും ക്രൂപ്പ് ഡീമെന്‍സ് തുടങ്ങിയ കൂറ്റന്‍ കുത്തകകളുടെ സംരക്ഷകരും സഹായികളും ആയിരുന്നെങ്കിലും അവര്‍ സ്വന്തം നിലയില്‍ മുതലാളിമാരായിരുന്നില്ല. മാധ്യമങ്ങളെ ഭയപ്പെടുത്തിയും പീഡിപ്പിച്ചും വരുതിക്ക് നിര്‍ത്തിയിരുന്നതല്ലാതെ അവര്‍ സ്വന്തമായി മാധ്യമരംഗത്ത് പ്രവര്‍ത്തിച്ചിരുന്നില്ല. എന്നാല്‍, ബെര്‍ലുസ് കോണിയാകട്ടെ സ്വന്തം നിലയില്‍ കോടീശ്വരനും മാധ്യമചക്രവര്‍ത്തിയുമാണ് എന്നത് അദ്ദേഹത്തിന്റെ അപകടസ്വഭാവത്തെ ഭീഷണമാക്കുന്നു. ഹിറ്റ്ലറും മുസ്സോളിനിയും യൂറോപ്യന്‍ താല്‍പ്പര്യത്തിനോ ഐക്യത്തിനോ വേണ്ടി പ്രവര്‍ത്തിച്ചിരുന്നില്ല. യൂറോപ്പിനെ ആയുധംകൊണ്ട് കീഴ്പ്പെടുത്തുകയായിരുന്നു അവരുടെ ലക്ഷ്യം. യൂറോപ്യന്‍ പൊതുധാരയില്‍നിന്ന് അകന്നുനില്‍ക്കുകയെന്നത് അവരുടെ നയവുമായിരുന്നു. ബെര്‍ലുസ് കോണിയും യൂറോപ്യന്‍ കൂട്ടുകെട്ടില്‍ സംശയാലുവാണ്. യൂറോപ്യന്‍ യൂണിയന്റെ സാമ്പത്തികമോ നിയമാധിഷ്ഠിതമോ ആയ അച്ചടക്കം പാലിക്കാന്‍ ബെര്‍ലുസ് കോണി തയ്യാറല്ല. എങ്കിലും യൂറോപ്യന്‍ യൂണിയനിലെ ഔപചാരിക അംഗത്വം തന്റെ സ്വാര്‍ഥമോഹങ്ങള്‍ക്കുവേണ്ടി തുടര്‍ന്നേക്കും. യൂറോപ്യന്‍ ഫാസിസത്തിനും നാസിസത്തിനും വഴിവച്ച രണ്ടു പ്രധാന ഘടകം കത്തോലിക്കാ സഭയും ഫാസിസ്റ് വിരുദ്ധ ശക്തികളുടെ അനൈക്യവുമാണ്. 1930കളില്‍ മുസ്സോളിനിയും ഹിറ്റ്ലറും ഫ്രാങ്കോയും മാര്‍പാപ്പമാരുമായി ഉണ്ടാക്കിയ കുപ്രസിദ്ധ സഖ്യങ്ങള്‍ക്കു പുറകില്‍ ഇരുകൂട്ടരുടെയും കമ്യൂണിസ്റ് വിരോധവും സ്ഥാപിതതാല്‍പ്പര്യ സേവനവ്യഗ്രതയുമാണുണ്ടായിരുന്നത്. മാര്‍പാപ്പ പീയൂസ് 11-ാമന്റെയും 12-ാമന്റെയും ഫാസിസ്റ് അനുകൂല നിലപാടുകളും കമ്യൂണിസ്റ് വിരുദ്ധ ഇടയലേഖനങ്ങളും കുപ്രസിദ്ധമാണ്. ഇതുപോലെതന്നെ പ്രധാനപ്പെട്ട ഒരു ഘടകമാണ് ഫാസിസ്റ് വിരുദ്ധ ശക്തികളുടെ അനൈക്യം. ബെര്‍ലുസ് കോണിയുടെ വിജയത്തിന് വഴിവച്ചതും ഈ ഘടകമായിരുന്നു. ഇടതുപക്ഷ ജനാധിപത്യസഖ്യത്തില്‍പ്പെട്ടവരും ഇടതുപക്ഷത്തിനകത്തുതന്നെയുള്ള രണ്ടു കമ്യൂണിസ്റ് പാര്‍ടിയും ചെറുഗ്രൂപ്പുകളും മുഖ്യദിശാബോധം വെടിഞ്ഞ് പരസ്പരം പ്രത്യയശാസ്ത്രത്തിന്റെയും വ്യക്തികളുടെയും പേരില്‍ കലഹിച്ചത് ബെര്‍ലുസ് കോണിക്ക് അനുഗ്രഹമായി. ഇറ്റലി അസ്ഥിരഭരണങ്ങള്‍ക്ക് കുപ്രസിദ്ധിനേടിയ രാജ്യമാണ്. രണ്ടാംലോകമഹായുദ്ധത്തിന്റെ അവസാനഘട്ടത്തില്‍ മുസ്സോളിനിയെ ഫാസിസ്റ്വിരുദ്ധ പാര്‍ടിസാന്‍ സൈനികര്‍ തെരുവില്‍ പിടികൂടി വധിച്ച് തലകീഴായി കെട്ടിത്തൂക്കിയശേഷം ജനാധിപത്യ സമ്പ്രദായം നിലവില്‍വന്നിട്ട് ഇപ്പോള്‍ 63-64 വര്‍ഷമായി. ഈ 64 വര്‍ഷക്കാലത്ത് 62 മന്ത്രിസഭയാണ് ഇറ്റലിയില്‍ വരികയും പോവുകയും ചെയ്തത്. ഇതിന്റെ ഫലമായി പശ്ചിമയൂറോപ്പിലെ ഏറ്റവും ദരിദ്രമായ ഒരു രാഷ്ട്രമായി തകര്‍ന്നിരിക്കുന്നു. ഇറ്റലിയിലെ വികസനനിരക്കായ 0.3 ശതമാനം വികസിത രാഷ്ട്രങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ താഴ്ന്നതുമാണ്. ഈ പശ്ചാത്തലത്തില്‍ ഭരണസ്ഥിരതയ്ക്കുവേണ്ടി ആഗ്രഹിക്കുന്ന ഒരു വലിയ വിഭാഗം ഇടത്തരക്കാരെ തന്റെ ഭാഗത്ത് അണിനിരത്താന്‍ ബെര്‍ലുസ് കോണിക്ക് കഴിഞ്ഞതാണ് ഈ നവഫാസിസ്റ്് വിജയത്തിന് അടിസ്ഥാനം. ഈ വസ്തുത മനസ്സിലാക്കി ഇടതുപക്ഷ ജനാധിപത്യശക്തികള്‍ ലക്ഷ്യബോധത്തോടുകൂടി യോജിച്ച് അണിനിരക്കുകയും അധഃസ്ഥിതരുടെയും ഇടത്തരക്കാരുടെയും വിശ്വാസം സമാര്‍ജിക്കുകയും ചെയ്താല്‍ ഇപ്പോള്‍ ചക്രവാളത്തില്‍ കൈപ്പത്തിയോളംമാത്രം വളര്‍ന്നുനില്‍ക്കുന്ന ഫാസിസ്റ് കാളമേഘം വികസിക്കാതെ കാലത്തിന്റെ കാറ്റില്‍ പറന്നുപോയേക്കും.

1 comment:

ജനശക്തി ന്യൂസ്‌ said...