Tuesday, April 15, 2008

കേന്ദ്ര അവഗണനെക്കെതിരെ സര്‍വകക്ഷി സംഘം ഇന്ന് വൈകിട്ട് പ്രധാനമന്ത്രിയെ കാണും

കേന്ദ്ര അവഗണനെക്കെതിരെ സര്‍വകക്ഷി സംഘം ഇന്ന് വൈകിട്ട് പ്രധാനമന്ത്രിയെ കാണും.

ന്യൂഡല്‍ഹി: വേനല്‍മഴയില്‍ കൃഷിനാശിത്തിന് അടിയന്തര സഹായം ആവശ്യപ്പെട്ട് സര്‍വകക്ഷി സംഘം ചൊവ്വാഴ്ച വൈകിട്ട് പ്രധാനമന്ത്രിയെ കാണും. വൈകിട്ട് മൂന്നിന് പാര്‍ലമെണ്ടില്‍ ആഭ്യന്തരമന്ത്രിയെയും വൈകിട്ട് അഞ്ചിന് പ്രധാനമന്ത്രിയുടെ വസതിയില്‍ അദ്ദേഹത്തെയും കാണും. കൃഷിമന്ത്രിയെയും സംഘം കാണുന്നുണ്ട്. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ എം വിജയകുമാര്‍, സി ദിവാകരന്‍, കെ പി രാജേന്ദ്രന്‍, മുല്ലക്കര രത്നാകരന്‍, മാത്യു ടി തോമസ്, മോന്‍സ് ജോസഫ്, എന്‍ കെ പ്രേമചന്ദ്രന്‍, യുഡിഎഫ് നേതാക്കളായ കെ എം മാണി, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ സംഘത്തിലുണ്ടാകും. കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥരുമുണ്ട്. നേരത്തെ കേന്ദ്രസംഘം വേനല്‍മഴയുടെ കെടുതികള്‍ വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഏപ്രില്‍ അഞ്ചുവരെ 1400 കോടിരൂപയുടെ നഷ്ടം ഉണ്ടെന്ന് മുഖ്യമന്ത്രി വി എസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മഴ ഇപ്പോഴും തുടരുകയാണ്. കേരളത്തിന്റെ പ്രത്യേകസ്ഥിതി കണക്കിലെടുത്ത് കേന്ദ്രസഹായത്തിനുള്ള മാനദണ്ഡം മാറ്റണമെന്ന് ചര്‍ച്ചയില്‍ ആവശ്യപ്പെടും. പാമോയില്‍ ഇറക്കുമതി തീരുവ കുറച്ച് പുനപരിശോധിക്കണമെന്നും ആവശ്യപ്പെടുമെന്ന് വി എസ് പറഞ്ഞു.

2 comments:

ജനശക്തി ന്യൂസ്‌ said...

sajan jcb said...

കേന്ദ്രത്തിന്റെ സഹായം ആവശ്യം തന്നെ... അതിനു മുമ്പു കേരള സര്‍ക്കാര്‍ കൊട്ടിഘോഷിച്ച 10,000രൂപ യുടെ ധനസഹയം എത്ര കര്‍ഷകര്‍ക്കു ലഭിച്ചു എന്നറിയാന്‍ താത്പര്യമുണ്ട്