Monday, April 14, 2008

ജോര്‍ജ്ജ് ബുഷ് പരാജയങളുടെയും മോഹഭംഗങളുടെയും ബാലന്‍ഷീറ്റുമായി പടിയിറങുന്നു

വരുന്ന നവംബറില്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് വരുന്ന വര്‍ഷം ജനുവരി മൂന്നാംവാരത്തില്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് രണ്ട് ഊഴം പൂര്‍ത്തിയാക്കി അധികാരം വിട്ടൊഴിയുകയാണ്. വലിയ പ്രതീക്ഷകളുടെയും വീരവാദങ്ങളുടെയും അകമ്പടിയോടുകൂടി ലോകത്തിലെ ഏറ്റവും കരുത്തുറ്റ ഭരണാധികാരിയായി എട്ടുവര്‍ഷത്തിനുശേഷം അരങ്ങൊഴിയുമ്പോള്‍ പ്രസിഡന്റ് ബുഷിന് പരാജയങ്ങളുടെയും മോഹഭംഗങ്ങളുടെയും പൈതൃകംമാത്രമേ ചരിത്രത്തില്‍ അവശേഷിക്കുകയുള്ളൂ. പ്രസിഡന്റ് ബുഷ് അധികാരമേറ്റ ഉടനെയാണ് അമേരിക്കന്‍ ഐക്യനാടിനെ മാത്രമല്ല, ലോകത്തെ മുഴുവനും കിടിലംകൊള്ളിച്ച 'അല്‍ഖായ്ദ' ഭീകരാക്രമണം ന്യൂയോര്‍ക്കിലെ ലോകവ്യാപാരസംഘടനാകേന്ദ്രത്തെ പൂര്‍ണമായും അമേരിക്കയുടെ സൈനികതലസ്ഥാനമായ പെന്റഗണിനെ ഭാഗികമായും തകര്‍ത്തത്. അമേരിക്കയുടെ ആഗോളാധിപത്യമോഹത്തിനും വീമ്പുപറച്ചിലിനും ബിന്‍ലാദന്റെ നേതൃത്വത്തിലുള്ള അല്‍ഖായ്ദയുടെ ആക്രമണം കനത്ത പ്രഹരമാണ് ഏല്‍പ്പിച്ചതെങ്കിലും അത് 'ഉര്‍വശീശാപം ഉപകാരമായി' എന്ന് പറഞ്ഞതുപോലെ ബുഷിന്റെ ഏകധ്രുവലോകാധിപത്യമോഹത്തിന് അത് സഹായകമായി. ആഗോളതലത്തിലുള്ള അധിനിവേശ പരിപാടിയുടെ ആദ്യഘട്ടമായി പശ്ചിമേഷ്യയില്‍ ഇറാഖിനെയും ഇറാനെയും കിഴക്കനേഷ്യയില്‍ വടക്കന്‍കൊറിയയെയും 'ആക്സിസ് ഓഫ് ഈവിള്‍' അഥവാ 'തിന്മയുടെ അച്ചുതണ്ട്' ആയി ബുഷ് മുദ്രകുത്തി. ഇറാഖിനെതിരെ ഒരിക്കലും തെളിയിക്കാന്‍ കഴിയാത്തതും ഐക്യരാഷ്ട്രസഭയും അമേരിക്കന്‍ കോഗ്രസും തിരസ്കരിച്ചതുമായ പച്ചക്കള്ളങ്ങള്‍ തട്ടിവിട്ടാണ് ബുഷ് ഇറാഖിനെ കീഴ്പ്പെടുത്തിയതും ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും ഹീനമായ രാഷ്ട്രീയകൊലപാതകം പ്രസിഡന്റ് സദ്ദാംഹുസൈനെ വധിക്കുന്നതിലൂടെ നടത്തിയതും. പക്ഷേ, അതുകൊണ്ടൊന്നും ഇറാഖിനെ ആറുകൊല്ലത്തെ കൂട്ടക്കൊലകള്‍ക്കും വ്യോമാക്രമണത്തിനുശേഷംപോലും കീഴ്പ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. അടുത്ത തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള അടവുകളിലൊന്നായി സ്ഥാനാര്‍ഥികള്‍ ഉയര്‍ത്തിപ്പിടിക്കുന്നത് ഇറാഖില്‍നിന്നുള്ള അമേരിക്കന്‍ സേനാപിന്മാറ്റമാണെന്നുള്ളത് അമേരിക്കന്‍ജനതയുടെ മനോഭാവം വ്യക്തമാക്കുന്നു. കഴിഞ്ഞ ആറേഴുവര്‍ഷമായി തിന്മയുടെ അച്ചുതണ്ടായി ബുഷ് മുദ്രകുത്തിയ മറ്റ് രണ്ട് രാഷ്ട്രങ്ങളായ വടക്കന്‍കൊറിയയെയും ഇറാനെയും സദ്ദാംഹുസൈന്റെ ഈ കൊലയാളിക്ക് നുള്ളിനോവിക്കാന്‍പോലും കഴിഞ്ഞിട്ടില്ല. ഇറാന്‍ പ്രസിഡന്റ് അഹമ്മദി നെജാദും വടക്കന്‍കൊറിയന്‍ പ്രസിഡന്റ് കിം ജോങ്ങും പരാക്രമശാലിയായ ബുഷിന്റെ ഭീഷണികളെ തൃണവല്‍ഗണിക്കുകയാണ്. അമേരിക്കന്‍ ഐക്യനാടിന്റെ സാമന്തരും അടുക്കളത്തോട്ടവുമായി പരിഗണിക്കപ്പെട്ടിരുന്ന ലാറ്റിനമേരിക്ക ബുഷിനെ കൈവെടിയുകയാണ്. അവിടെ 1999 മുതല്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ ഭൂരിപക്ഷം രാജ്യങ്ങളിലും ഇടതുപക്ഷം വിജയിച്ച് മുന്നേറുകയാണ്. കഴിഞ്ഞ 60 വര്‍ഷമായി അമേരിക്കയെ വെല്ലുവിളിച്ച് തലയുയര്‍ത്തിനിന്ന ധീരവിപ്ളവകാരി ഫിദല്‍ കാസ്ട്രോ പ്രായാധിക്യംമൂലം അധികാരം പിന്‍തലമുറയ്ക്കായി കൈമാറിയെങ്കിലും ഇപ്പോഴും സിഐഎയുടെയും ബുഷിന്റെയും മോഹങ്ങളെ തകര്‍ത്ത് തലയുയര്‍ത്തി നില്‍ക്കുന്നു. അങ്ങനെ ഏഷ്യയിലും ലാറ്റിനമേരിക്കയിലും കനത്ത പ്രഹരങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന ബുഷിന്റെ മറ്റൊരു അധിനിവേശരംഗം യൂറോപ്പും യൂറോപ്യന്‍രാഷ്ട്രമായ റഷ്യയുമായിരുന്നു. യൂറോപ്യന്‍ യൂണിയന്റെ വികാസവും ഉദ്ഗ്രഥനവും അമേരിക്കയുടെ ആഗ്രഹസിദ്ധിക്കുപകരിക്കുമെന്നാണ് കരുതിയിരുന്നത്. ഉത്തര അറ്റ്ലാന്റിക് ഉടമ്പടി സംഘടന എന്ന 'നാറ്റോ'യെ കിഴക്കോട്ട് കൂടുതല്‍ വികസിപ്പിച്ച് അമേരിക്കയുടെ ആധിപത്യമേഖലയെ ശക്തിപ്പെടുത്തുകയെന്നതും ബുഷിന്റെ മോഹമായിരുന്നു. എന്നാല്‍ അമേരിക്കയുടെ ചങ്ങാത്തം ഈ രാജ്യങ്ങളില്‍ പലതിനെയും ഇടതുപക്ഷത്തേക്ക് നീക്കുകയാണ് ചെയ്തതെന്ന് ഈ പംക്തികളില്‍ വിവരിച്ചിരുന്നല്ലോ. ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറ്റൊന്നില്‍ യൂറോപ്യന്‍ സോഷ്യലിസ്റ്റ് വ്യവസ്ഥ തകര്‍ന്നതോടെ റഷ്യയില്‍ തങ്ങള്‍ക്ക് ഹിതകാരിയായ ഒരു സഖ്യകക്ഷി ഉണ്ടായെന്ന അമേരിക്കന്‍മോഹം പ്രസിഡന്റ് യെല്‍ട്സിന്റെ അധികാരം അവസാനിച്ചതോടെ അസ്തമിച്ചു. തുടര്‍ന്ന് അധികാരമേറ്റ വ്ളാദിമിര്‍ പുടിന്‍ അമേരിക്കന്‍ ഐക്യനാടിന്റെ യൂറോപ്യന്‍ മോഹങ്ങള്‍ക്ക് തടസ്സമായി. പശ്ചിമേഷ്യയില്‍ അമേരിക്ക നടത്തുന്ന ആക്രമണത്തെയും യൂറോപ്പില്‍ നാറ്റോ വികസിപ്പിച്ച് റഷ്യയെ വരുതിക്ക് നിര്‍ത്താനുള്ള ശ്രമത്തെയും ഉള്‍പ്പെടെ ബുഷിന്റെ യത്നങ്ങളെയെല്ലാം പുടിന്‍ ധീരമായി എതിര്‍ത്തു. റഷ്യക്ക് അണ്വായുധ സാങ്കേതികവിദ്യയിലും ശേഖരത്തിലും അമേരിക്കയെ വെല്ലുവിളിക്കാനുള്ള കരുത്തുണ്ട്. ചൈനയുമായി യോജിച്ച് ഏകധ്രുവലോകാധിപത്യത്തിനെതിരെ ഷാങ് ഹായ് സഹകരണസംഘടന മുഖേന ഒരു സമാന്തരശക്തികേന്ദ്രം വളര്‍ത്തുന്നത് ബുഷിന്റെ ഉറക്കംകെടുത്തുന്നു. നാറ്റോയുടെ യഥാര്‍ഥ അജന്‍ഡ വെളിവാക്കുന്ന ഒരു നടപടിയാണ് കിഴക്കിനെ ലക്ഷ്യമാക്കി മധ്യയൂറോപ്പില്‍ അമേരിക്ക കെട്ടിപ്പടുക്കുന്ന മിസൈല്‍ ഡിഫന്‍സ് സിസ്റ്റം. ഇത് തന്റെ രാഷ്ട്രത്തിനെതിരായ നീക്കമാണെന്ന് പുടിന്‍ ശരിയായിത്തന്നെ മനസ്സിലാക്കി ശക്തിയായി പ്രതിഷേധിച്ചു. ബുഷിനെപ്പോലെ പുടിനും രണ്ട് ഊഴം പൂര്‍ത്തിയാക്കി വരുന്നവര്‍ഷമാദ്യം വിരമിക്കുകയാണ്. എന്നാല്‍ ബ്രുഷിനെപ്പോലെ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് അപമാനിതനും പരാജിതനുമായി നിഷ്ക്രമിക്കുകയല്ല പുടിന്‍. രണ്ടാമൂഴം കഴിഞ്ഞാല്‍ അമേരിക്കയിലെപോലെ റഷ്യയിലും പ്രസിഡന്റ് പദം ഉപേക്ഷിക്കണം. ഈ നിയമം അട്ടിമറിക്കാതെ പുടിന്‍ തന്റെ വിശ്വസ്തനായ ഒരു അനുയായി ദിമിത്രി മെദ്വദേവിനെ നിര്‍ത്തി എപതുശതമാനത്തിലേറെ വോട്ടുനേടി ഗംഭീരവിജയം വരിച്ചിരിക്കുകയാണ്. സാധാരണ ചരിത്രത്തില്‍ അനുഭവപ്പെടാത്തവിധം പുടിന്‍ പ്രധാനമന്ത്രിപദം ഏറ്റെടുക്കുമെന്നും തന്റെ ശിഷ്യനായ പ്രസിഡന്റിനെ 'ബാക് സീറ്റ് ഡ്രൈവിങ്' വഴി നയിക്കുമെന്നും ഉറപ്പാണ്. അങ്ങനെ വ്ളാദിമിര്‍ പുടിന്റെ ജനസ്വാധീനവും നയങ്ങളും കൂടുതല്‍ വിജയത്തിലേക്ക് നീങ്ങുമ്പോള്‍ പ്രസിഡന്റ് ബുഷിന്റെ അവസ്ഥ ദയനീയമാണ്. പ്രസിഡന്റ് ബുഷിന്റെ പൊലിഞ്ഞുപോയ മറ്റൊരു പ്രധാനമോഹമായിരുന്നു സൈനികേതര ആണവകരാര്‍ നീട്ടി പ്രലോഭിപ്പിച്ച് ഒരു വന്‍ഏഷ്യന്‍ രാഷ്ട്രത്തെ - ഇന്ത്യ- തന്ത്രപ്രധാനമായ സഖ്യകക്ഷിയായി ചേര്‍ക്കുകയെന്നത്. യൂറേഷ്യന്‍ വന്‍കരയില്‍ അമേരിക്കന്‍ ആധിപത്യതന്ത്രങ്ങള്‍ക്കെതിരായി ഉയര്‍ന്നുവരുന്ന ചൈനയ്ക്കും റഷ്യക്കും എതിരായി ഇന്ത്യയെ പാട്ടില്‍ പിടിക്കാമെന്നായിരുന്നു ബുഷ് വിചാരിച്ചത്. ബുഷിന്റെ ഈ തന്ത്രത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് കുടുങ്ങിയെങ്കിലും ഇടതുപക്ഷത്തിന്റെയും യുപിഎയില്‍തന്നെയുള്ള ദേശസ്നേഹികളുടെയും ചെറുത്തുനില്‍പ്പുമൂലം ബുഷും സിങ്ങും ഈ ശ്രമത്തില്‍ പരാജയപ്പെട്ടിരിക്കുന്നു. ഈ പരാജയങ്ങളുടെയും മോഹഭംഗങ്ങളുടെയും പശ്ചാത്തലത്തിലാണ് കഴിഞ്ഞ വാരം ആദ്യം റഷ്യയിലെ കരിങ്കടല്‍ തീരത്തുള്ള സോചി എന്ന സുഖവാസകേന്ദ്രത്തില്‍ ബുഷും പത്നിയും പുടിനെ പ്രീണിപ്പിച്ച് അല്‍പ്പമെങ്കിലും വിജയം നേടിയതായി പ്രഖ്യാപിക്കാന്‍ എത്തിച്ചേര്‍ന്നത്. തന്ത്രനിപുണനായ പുടിന്‍ ബുഷിനെ രണ്ട് കൈയുംകൊണ്ട് വട്ടംപിടിച്ച് ആശ്ളേഷിക്കുകയും ബുഷിന്റെ പത്നിയെ അസുലഭമായ പുഷ്പങ്ങള്‍കൊണ്ട് ആദരിക്കുകയും ചെയ്തെങ്കിലും ചര്‍ച്ചയുടെ അന്ത്യം എല്ലാ ഭിന്നതകളും നിലനിര്‍ത്താന്‍ ഇരുവരും യോജിച്ചുവെന്നതു മാത്രം. ഒറ്റക്കാര്യത്തില്‍പോലും പുടിന്‍ ബുഷിന് വഴങ്ങിയില്ല. അമേരിക്കന്‍ ഐക്യനാടിന്റെ ചരിത്രത്തില്‍ ഇത്രയേറെ ദുഷ്പേര് നേടുകയും പരാജയങ്ങള്‍ ഏറ്റുവാങ്ങുകയും കൂട്ടക്കൊലകള്‍ നടത്തുകയുംചെയ്ത മറ്റൊരു പ്രസിഡന്റിനെ ചൂണ്ടിക്കാണിക്കാനാവുകയില്ല. നവംബറില്‍ നടക്കുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പ് പ്രചാരവേളയില്‍ പ്രസിഡന്റ് ബുഷിനെ നിവൃത്തിയുള്ളിടത്തോളം ഒഴിച്ചുനിര്‍ത്താനാണ് മുഖ്യ റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥിയായ ജോ മക്വെയിന്‍ ശ്രമിക്കുന്നത് എന്നുപറയപ്പെടുന്നു. അങ്ങനെ മോഹഭംഗവുമായി ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് നിക്ഷേപിക്കപ്പെടുന്ന പ്രസിഡന്റ് ബുഷിന്റെ ദുരന്തം ഇനി വരാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്ക് ഒരു പാഠമാകുകയാണെങ്കില്‍ അവര്‍ക്കും ലോകത്തിനും നല്ലത്.

പി ഗോവിന്ദപ്പിള്ള

1 comment:

ജനശക്തി ന്യൂസ്‌ said...

ജോര്‍ജ്ജ് ബുഷ് പരാജയങളുടെയും മോഹഭംഗങളുടെയും ബാലന്‍ഷിറ്റുമായി പടിയിറങുന്നു