Tuesday, April 15, 2008

കേരളത്തിന്ന് ‍ മഴക്കെടുതിക്ക്‌ 1430 കോടി രൂപ അടിയന്തരസഹായം അനുവദിക്കണം.

ന്യൂഡല്‍ഹി: കേരളത്തില്‍ മഴക്കെടുതിക്ക്‌ 1430 കോടി രൂപ അടിയന്തരസഹായം അനുവദിക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളുമായി മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള സര്‍വക്ഷിസംഘം‌ പ്രധാനമന്ത്രിയെക്കണ്ടു. കേരളത്തിന്റെ ആവശ്യങള്‍ അനുഭാവപൂറ്വ്വം പരിഗണിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നള്‍കി
നിവേദനങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രിയെയും കൃഷിമന്ത്രിയെയും ചൊവ്വാഴ്‌ച സംഘം സന്ദര്‍ശിച്ചു. എല്ലാ കാര്യങ്ങളും പ്രധാനമന്ത്രിയുള്‍പ്പെടെയുള്ളവരെ ബോധ്യപ്പെടുത്തിയെന്നാണ്‌ മുഖ്യമന്ത്രി കൂടിക്കാഴ്‌ചയ്‌ക്ക്‌ ശേഷം പറഞ്ഞത്‌.
മുഖ്യമന്ത്രിക്ക്‌ പുറമെ പ്രതിപക്ഷനേതാവ്‌, ഏഴ്‌ മന്ത്രിമാര്‍ ,കേരളകോണ്‍ഗ്രസ്‌ എം.ചെയര്‍മാന്‍ കെ.എം.മാണി, മുസ്‌ലിംലീഗ്‌ സംസ്ഥാന ജനറല്‍സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവരടങ്ങുന്ന വന്‍ സംഘമാണ്‌ കേരളത്തിന്റെ ആവശ്യങ്ങള്‍ അറിയിക്കാന്‍ തലസ്ഥാനത്തെത്തിയത്‌.
സംസ്ഥാനങ്ങള്‍ക്കുള്ള പ്രകൃതിക്ഷോഭനിവാരണനിധിക്ക്‌ നിശ്ചയിച്ച മാനദണ്ഡങ്ങള്‍ സംസ്ഥാനത്തിന്‌ ബാധകമാക്കരുതെന്ന്‌ കേരളം ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടു. നിലവില്‍ അതുപ്രകാരം സഹായം നിശ്ചയിച്ചാല്‍ കേരളത്തില്‍ നഷ്‌ടമുണ്ടായവര്‍ക്ക്‌ അര്‍ഹതപ്പെട്ട ആനുകൂല്യം വളരെ കുറവായിരിക്കും. ഒരു ഹെക്ടര്‍ കൃഷി നശിച്ചാല്‍ 2500 രൂപയാണ്‌ പ്രകൃതിക്ഷോഭ നിവാരണഫണ്ടില്‍ നിന്ന്‌ അനുവദിക്കാന്‍ കഴിയുക. കേരളത്തില്‍ പലപ്പോഴായി നാശനഷ്‌ടങ്ങള്‍ക്ക്‌ കാരണമാവുന്ന ഇടിമിന്നല്‍ , കടല്‍ ക്ഷോഭം എന്നിവ നിലവിലുള്ള നഷ്‌ടപരിഹാരമാനദണ്ഡത്തില്‍ ഉള്‍പ്പെടുന്നുമില്ല. സംസ്ഥാനത്തിന്റെ കാര്‍ഷിക ഉത്‌പാദനച്ചെലവും തൊഴിലാളികള്‍ക്കുള്ള കൂലിയും മറ്റ്‌ സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കൂടുതലാണെന്ന്‌ കേരളം വ്യക്തമാക്കി.എന്നാല്‍ ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ ഭാഗത്ത്‌ നിന്ന്‌ ഉറപ്പൊന്നും ലഭ്യമായില്ല. നിലവിലുള്ള മാനദണ്ഡമനുസരിച്ചാണെങ്കില്‍ 215 കോടി രൂപയാണ്‌ കേരളത്തിന്‌ അര്‍ഹിക്കപ്പെട്ടത്‌.
1840 കോടിയുടെ കുട്ടനാട്‌ കാര്‍ഷികപാക്കേജ്‌ ഉടന്‍ നടപ്പാക്കണമെന്ന്‌ കേരളം പ്രധാനമന്ത്രിയോട്‌ ആവശ്യപ്പെട്ടു. കഴിഞ്ഞ മഴയില്‍ സംസ്ഥാനത്ത്‌ ഏറ്റവും കൂടുതല്‍ നാശനഷ്‌ടമുണ്ടായത്‌ കുട്ടനാട്‌ മേഖലയിലാണ്‌. പാക്കേജ്‌ നടപ്പാക്കുന്നത്‌ ഈ മേഖലയ്‌ക്ക്‌ വലിയ തോതില്‍ സഹായകമാവുമെന്നും വ്യക്തമാക്കി. പാക്കേജിന്റെ കാര്യം വിവിധമന്ത്രാലയങ്ങളുമായി സംസാരിച്ച്‌ അറിയിക്കാമെന്നാണ്‌ പ്രധാനമന്ത്രി സംഘത്തിന്‌ നല്‍കിയ മറുപടി.കൊച്ചി മെട്രോ സംബന്ധിച്ചുള്ള വിഷയങ്ങളും തിരുവനന്തപുരത്ത്‌ ഹൈക്കോടതി ബെഞ്ച്‌ സ്ഥാപിക്കുന്ന കാര്യവും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയതായി മുഖ്യമന്ത്രി പറഞ്ഞു.
2007 ലെ കാലവര്‍ഷക്കെടുതിയെത്തുടര്‍ന്ന്‌ കേരളത്തിന്‌ പ്രഖ്യാപിച്ച സഹായങ്ങളില്‍ ഇനിയും ലഭിച്ചിട്ടില്ലാത്ത തുക ഉടന്‍ ലഭ്യമാക്കണമെന്ന ആവശ്യത്തില്‍ മാത്രമാണ്‌ ചെറിയ നടപടിയെങ്കിലും ശുപാര്‍ശ ചെയ്യപ്പെട്ടത്‌. കഴിഞ്ഞ വര്‍ഷം 134.396 കോടി രൂപ കേന്ദ്രം കേരളത്തിന്‌ പ്രഖ്യാപിച്ചതില്‍ 50 കോടി രൂപ മാത്രമാണ്‌ ലഭിച്ചത്‌. ബാക്കി 84.396 കോടി രൂപ മുന്‍ കാലത്ത്‌ അനുവദിച്ച പ്രകൃതിക്ഷോഭ നിധിയില്‍ വകയിരുത്തുന്നുവെന്നാണ്‌ ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പറയുന്നത്‌. 33,300 ടണ്‍ അരിയും അന്ന്‌ വാഗ്‌ദാനം ചെയ്യപ്പെട്ടതാണെന്ന്‌ കേരളം ഓര്‍മിപ്പിച്ചു. ഇതുസംബന്ധിച്ച ്‌സംസ്ഥാനത്തിന്റെ ആവശ്യത്തില്‍ ന്യായമുണ്ടെന്ന്‌ കേന്ദ്രത്തിന്‌ ബോധ്യപ്പെട്ടിട്ടുണ്ടെന്ന്‌ സംഘാംഗമായ പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ചാണ്ടി പറഞ്ഞു. കേന്ദ്രആഭ്യന്തരജോയന്റ്‌ സെക്രട്ടറിയും സംസ്ഥാന റവന്യുസെക്രട്ടറിയും ബുധനാഴ്‌ച ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ച നടത്തും.
റവന്യൂമന്ത്രി കെ.പി.രാജേന്ദ്രന്‍, ഭക്ഷ്യമന്ത്രി സി.ദിവാകരന്‍, ജലവിഭവമന്ത്രി എന്‍.കെ.പ്രേമചന്ദ്രന്‍, കൃഷിമന്ത്രി മുല്ലക്കര രത്‌നാകരന്‍, നിയമമന്ത്രി എം.വിജയകുമാര്‍, ഗതാഗതമന്ത്രി മാത്യു ടി.തോമസ്‌, പൊതുമരാമത്ത്‌ മന്ത്രി മോന്‍സ്‌ ജോസഫ്‌ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

1 comment:

ജനശക്തി ന്യൂസ്‌ said...