Sunday, April 20, 2008

വിലക്കയറ്റത്തിന്നെതിരെ ശക്തമായ പ്രക്ഷോഭം,

വിലക്കയറ്റത്തിന്നെതിരെ ശക്തമായ പ്രക്ഷോഭം,ഇടത്-യുഎന്‍പിഎ നേതാക്കള്‍ അറസ്റ് വരിച്ചു.

‍ന്യൂഡല്‍ഹി: ഇടതു പാര്‍ടികളുടെയും യുഎന്‍പിഎ കക്ഷികളുടെയും നേതാക്കളടക്കം നൂറുകണക്കിനാളുകള്‍ വിലക്കയറ്റത്തിനെതിരെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി അറസ്റ് വരിച്ചു. കുതിച്ചുയരുന്ന വിലക്കയറ്റം നിയന്ത്രിക്കാന്‍ ഉടന്‍ നടപടിയെടുത്തില്ലെങ്കില്‍ അതിശക്തമായ പ്രക്ഷോഭത്തെ നേരിടേണ്ടിവരുമെന്ന് നേതാക്കള്‍ കേന്ദ്രസര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. ഇടത്-യുഎന്‍പിഎ പാര്‍ടികള്‍ സംയുക്തമായി ആരംഭിച്ച ദേശവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി ഡല്‍ഹിയിലെ കോസ്റിറ്റ്യൂഷന്‍ ക്ളബില്‍ സംഘടിപ്പിച്ച 'ഇന്ത്യയിലെ നാണയപ്പെരുപ്പം-പ്രശ്നങ്ങളും വെല്ലുവിളികളും' എന്ന സെമിനാറിലാണ് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയത്. സെമിനാറില്‍ പങ്കെടുക്കാനെത്തിയ നേതാക്കള്‍ പ്രധാനമന്ത്രിക്ക് നിവേദനം നല്‍കാന്‍ പ്രകടനമായി നീങ്ങിയപ്പോഴാണ് അറസ്റ്റുണ്ടായത്. ഏപ്രില്‍ 23നകം വിലക്കയറ്റം നിയന്ത്രിക്കാനുള്ള അടിസ്ഥാന നടപടി പ്രഖ്യാപിച്ചില്ലെങ്കില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രക്ഷോഭം ശക്തമാക്കുമെന്ന് സെമിനാറില്‍ സംസാരിച്ച സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. വിലക്കയറ്റവും നാണയപ്പെരുപ്പവും ഗുരുതരമായ ദേശീയപ്രശ്നമായി ഉയര്‍ന്നിട്ടും വളരെ നിസ്സാരമായാണ് യുപിഎ ഗവമെന്റ് ഇതിനെ കാണുന്നത്. അടിയന്തര നടപടിയെടുത്ത് വിലക്കയറ്റം നിയന്ത്രിക്കണം. അതല്ലെങ്കില്‍ സ്ഫോടനാത്മകമായ അവസ്ഥയായിരിക്കും ഉണ്ടാവുക- കാരാട്ട് പറഞ്ഞു. ഇടതു പാര്‍ടികളുടെയും യുഎന്‍പിഎ കക്ഷികളുടെയും പ്രധാന നേതാക്കളാണ് സെമിനാറില്‍ പങ്കെടുത്തത്. വിലക്കയറ്റമടക്കമുള്ള ജനകീയപ്രശ്നങ്ങളില്‍ കൂടുതല്‍ യോജിച്ച് പ്രവര്‍ത്തിക്കുമെന്നും സംയുക്തവേദി വിപുലമാക്കുമെന്നും സെമിനാറില്‍ നേതാക്കള്‍ പറഞ്ഞു. ഗവമെന്റിന് ഇഛാശക്തിയില്ലാത്തതുകൊണ്ടാണ് വിലക്കയറ്റം തടയാന്‍ കഴിയാത്തതെന്ന് സെമിനാറില്‍ അധ്യക്ഷനായിരുന്ന മുലായംസിങ് യാദവ് പറഞ്ഞു. വില കുറയ്ക്കാമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന യുപിഎ സര്‍ക്കാര്‍ ഇപ്പോള്‍ ആഗോള സാഹചര്യങ്ങളെ കുറ്റംപറയുകയാണെന്ന് തെലുഗുദേശം അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു പറഞ്ഞു. മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ബിമല്‍ ജലാന്‍, സാമ്പത്തിക വിദഗ്ധരായ പ്രൊഫ. സി പി ചന്ദ്രശേഖര്‍, ജയതി ഘോഷ് എന്നിവരും സംസാരിച്ചു. അവശ്യവസ്തുക്കളുടെ അവധിവ്യാപാരം നിരോധിക്കണമെന്ന് സെമിനാര്‍ ആവശ്യപ്പെട്ടു. ഇടതു പാര്‍ടികളുടെയും യുഎന്‍പിഎ പാര്‍ടികളുടെയും നൂറുകണക്കിനു പ്രവര്‍ത്തകരും വിവിധ മേഖലയിലെ പ്രമുഖരും പങ്കെടുത്തു. സെമിനാറിനുശേഷം പ്രധാനമന്ത്രിയുടെ ഓഫീസിലേക്കു പുറപ്പെട്ട മാര്‍ച്ച് റഫി മാര്‍ഗില്‍ പൊലീസ് തടഞ്ഞു. പ്രകാശ് കാരാട്ട്, പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ധന്‍, ഇടതു നേതാക്കളായ പ്രൊഫ. ടി ജെ ചന്ദ്രചൂഡന്‍, ജി ദേവരാജന്‍, സമാജ്വാദി പാര്‍ടി അധ്യക്ഷന്‍ മുലായംസിങ് യാദവ്, ജയപ്രദ, ജയാബച്ചന്‍, തെലുങ്കുദേശം പാര്‍ടി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു, നാഷണല്‍ കോഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള, അസം ഗണ പരിഷത്ത് നേതാവ് വൃന്ദാവന്‍ ഗോസ്വാമി, ഓംപ്രകാശ് ചൌതാല എന്നിവരടക്കമുള്ള ഇടത്, യുഎന്‍പിഎ നേതാക്കളും പ്രവര്‍ത്തകരും അറസ്റ് വരിച്ചു.

1 comment:

ജനശക്തി ന്യൂസ്‌ said...

വിലക്കയറ്റത്തിന്നെതിരെ ശക്തമായ പ്രക്ഷോഭം,
ഇടത്-യുഎന്‍പിഎ നേതാക്കള്‍ അറസ്റ് വരിച്ചു.

ന്യൂഡല്‍ഹി: ഇടതു പാര്‍ടികളുടെയും യുഎന്‍പിഎ കക്ഷികളുടെയും നേതാക്കളടക്കം നൂറുകണക്കിനാളുകള്‍ വിലക്കയറ്റത്തിനെതിരെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി അറസ്റ് വരിച്ചു. കുതിച്ചുയരുന്ന വിലക്കയറ്റം നിയന്ത്രിക്കാന്‍ ഉടന്‍ നടപടിയെടുത്തില്ലെങ്കില്‍ അതിശക്തമായ പ്രക്ഷോഭത്തെ നേരിടേണ്ടിവരുമെന്ന് നേതാക്കള്‍ കേന്ദ്രസര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. ഇടത്-യുഎന്‍പിഎ പാര്‍ടികള്‍ സംയുക്തമായി ആരംഭിച്ച ദേശവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി ഡല്‍ഹിയിലെ കോസ്റിറ്റ്യൂഷന്‍ ക്ളബില്‍ സംഘടിപ്പിച്ച 'ഇന്ത്യയിലെ നാണയപ്പെരുപ്പം-പ്രശ്നങ്ങളും വെല്ലുവിളികളും' എന്ന സെമിനാറിലാണ് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയത്. സെമിനാറില്‍ പങ്കെടുക്കാനെത്തിയ നേതാക്കള്‍ പ്രധാനമന്ത്രിക്ക് നിവേദനം നല്‍കാന്‍ പ്രകടനമായി നീങ്ങിയപ്പോഴാണ് അറസ്റ്റുണ്ടായത്. ഏപ്രില്‍ 23നകം വിലക്കയറ്റം നിയന്ത്രിക്കാനുള്ള അടിസ്ഥാന നടപടി പ്രഖ്യാപിച്ചില്ലെങ്കില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രക്ഷോഭം ശക്തമാക്കുമെന്ന് സെമിനാറില്‍ സംസാരിച്ച സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. വിലക്കയറ്റവും നാണയപ്പെരുപ്പവും ഗുരുതരമായ ദേശീയപ്രശ്നമായി ഉയര്‍ന്നിട്ടും വളരെ നിസ്സാരമായാണ് യുപിഎ ഗവമെന്റ് ഇതിനെ കാണുന്നത്. അടിയന്തര നടപടിയെടുത്ത് വിലക്കയറ്റം നിയന്ത്രിക്കണം. അതല്ലെങ്കില്‍ സ്ഫോടനാത്മകമായ അവസ്ഥയായിരിക്കും ഉണ്ടാവുക- കാരാട്ട് പറഞ്ഞു. ഇടതു പാര്‍ടികളുടെയും യുഎന്‍പിഎ കക്ഷികളുടെയും പ്രധാന നേതാക്കളാണ് സെമിനാറില്‍ പങ്കെടുത്തത്. വിലക്കയറ്റമടക്കമുള്ള ജനകീയപ്രശ്നങ്ങളില്‍ കൂടുതല്‍ യോജിച്ച് പ്രവര്‍ത്തിക്കുമെന്നും സംയുക്തവേദി വിപുലമാക്കുമെന്നും സെമിനാറില്‍ നേതാക്കള്‍ പറഞ്ഞു. ഗവമെന്റിന് ഇഛാശക്തിയില്ലാത്തതുകൊണ്ടാണ് വിലക്കയറ്റം തടയാന്‍ കഴിയാത്തതെന്ന് സെമിനാറില്‍ അധ്യക്ഷനായിരുന്ന മുലായംസിങ് യാദവ് പറഞ്ഞു. വില കുറയ്ക്കാമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന യുപിഎ സര്‍ക്കാര്‍ ഇപ്പോള്‍ ആഗോള സാഹചര്യങ്ങളെ കുറ്റംപറയുകയാണെന്ന് തെലുഗുദേശം അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു പറഞ്ഞു. മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ബിമല്‍ ജലാന്‍, സാമ്പത്തിക വിദഗ്ധരായ പ്രൊഫ. സി പി ചന്ദ്രശേഖര്‍, ജയതി ഘോഷ് എന്നിവരും സംസാരിച്ചു. അവശ്യവസ്തുക്കളുടെ അവധിവ്യാപാരം നിരോധിക്കണമെന്ന് സെമിനാര്‍ ആവശ്യപ്പെട്ടു. ഇടതു പാര്‍ടികളുടെയും യുഎന്‍പിഎ പാര്‍ടികളുടെയും നൂറുകണക്കിനു പ്രവര്‍ത്തകരും വിവിധ മേഖലയിലെ പ്രമുഖരും പങ്കെടുത്തു. സെമിനാറിനുശേഷം പ്രധാനമന്ത്രിയുടെ ഓഫീസിലേക്കു പുറപ്പെട്ട മാര്‍ച്ച് റഫി മാര്‍ഗില്‍ പൊലീസ് തടഞ്ഞു. പ്രകാശ് കാരാട്ട്, പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ധന്‍, ഇടതു നേതാക്കളായ പ്രൊഫ. ടി ജെ ചന്ദ്രചൂഡന്‍, ജി ദേവരാജന്‍, സമാജ്വാദി പാര്‍ടി അധ്യക്ഷന്‍ മുലായംസിങ് യാദവ്, ജയപ്രദ, ജയാബച്ചന്‍, തെലുങ്കുദേശം പാര്‍ടി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു, നാഷണല്‍ കോഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള, അസം ഗണ പരിഷത്ത് നേതാവ് വൃന്ദാവന്‍ ഗോസ്വാമി, ഓംപ്രകാശ് ചൌതാല എന്നിവരടക്കമുള്ള ഇടത്, യുഎന്‍പിഎ നേതാക്കളും പ്രവര്‍ത്തകരും അറസ്റ് വരിച്ചു.