Sunday, April 20, 2008

മാള ഇരട്ടക്കൊല: പ്രതിയെ വെറുതെവിട്ടു

മാള ഇരട്ടക്കൊല: പ്രതിയെ വെറുതെവിട്ടു

കൊച്ചി: കോളിളക്കം സൃഷ്ടിച്ച മാള ഇരട്ട കൊലക്കേസിലെ പ്രതി ജയാനന്ദനെ (41) എറണാകുളം സി.ബി.ഐ കോടതി വെറുതെവിട്ടു. ഇത്ര മൃഗീയവും ഹീനവുമായ കൊലക്കേസില്‍ പ്രതിയെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കാന്‍ കഴിയുന്ന തെളിവ് ഹാജരാക്കാന്‍ സി.ബി.ഐക്ക് കഴിഞ്ഞിട്ടില്ലെന്ന് പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി പി. ചന്ദ്രശേഖരപിള്ള വ്യക്തമാക്കി. സംശയത്തിന്റെ അടിസ്ഥാനത്തില്‍ ശിക്ഷ അസാധ്യമാണ്. സംഭവസ്ഥലത്തുമാത്രമല്ല പരിസരത്തുപോലും പ്രതി ഉണ്ടായിരുന്നതായി തെളിവുകളില്‍ നിന്ന് കണ്ടെത്താന്‍ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
2004 മാര്‍ച്ച് 26^നാണ് മാള പള്ളിപ്പുറം പടിഞ്ഞാറുമുറി കളത്തിപ്പറമ്പില്‍ പരേതനായ പരീതിന്റെ ഭാര്യ നബീസ (52), ഇളയ മകന്‍ അഷ്റഫിന്റെ ഭാര്യ ഫൌസിയ (23) എന്നിവര്‍ കൊല്ലപ്പെട്ടത്. നബീസയുടെ മൂത്തമകന്‍ നൌഷാദിന്റെ ഭാര്യ നൂര്‍ജഹാന്‍, ഇവരുടെ മക്കളായ നബീല്‍, ജന്നത്ത് എന്നിവരെ തലക്ക് വെട്ടി ഗുരുതരമായി പരിക്കേല്‍പിക്കുകയും ചെയ്തു. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് 2006^ല്‍ സി.ബി.ഐ അന്വേഷണം ഏറ്റെടുത്തത്.
പോലിസും സി.ബി.ഐയും കേസ് തന്റെ തലയില്‍ കെട്ടിവെച്ചതാണെന്നാണ് പ്രതി കോടതിയില്‍ പറഞ്ഞത്. കമ്പിപ്പാരകൊണ്ട് രണ്ടുപേരെ കൊല്ലുകയും മറ്റുള്ളവരുടെ തലക്കടിക്കുകയും ചെയ്തുവെന്നാണ് സി.ബി.ഐ ആരോപിച്ചത്. എന്നാല്‍, കുറ്റകൃത്യത്തിന് കമ്പിപ്പാര ഉപയോഗിച്ചതായോ അത് പ്രതിയുടെ കൈയില്‍ എങ്ങനെ വന്നുവെന്നോ തെളിയിക്കപ്പെടുന്നില്ലെന്ന് കോടതി പറഞ്ഞു. കുറ്റകൃത്യത്തിന് ശേഷം പ്രതി കൊല്ലപ്പെട്ട രണ്ട് സ്ത്രീകളുടെ ആഭരണങ്ങള്‍ മോഷ്ടിച്ചുവെന്നും അത് കൊടുങ്ങല്ലൂരിലെ സ്വര്‍ണക്കടകളില്‍ വിറ്റതായും സി.ബി.ഐ ആരോപിച്ചു. നിയമപരമായ തെളിവില്ലാത്തതിനാല്‍ ഇത് തെളിവായി സ്വീകരിക്കാന്‍ കോടതി തയാറായില്ല. വിരലടയാളത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിയെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കാന്‍ കഴിയുമെന്ന സി.ബി.ഐ വാദവും നിരസിക്കപ്പെട്ടു.
കേസില്‍ സംശയങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. നിയമപരമായ തെളിവുകളില്ലാതെ ധാര്‍മികതയെ അടിസ്ഥാനമാക്കി ശിക്ഷ സാധ്യമല്ലെന്ന് കോടതി എടുത്തുപറഞ്ഞു.
ഇത്രയും ഹീനവും മൃഗീയവുമായ കൊലപാതകം നടന്നിട്ട് പ്രതി രക്ഷപ്പെടുന്നതില്‍ ആശങ്കയുണ്ടെന്ന് കോടതി കൂട്ടിച്ചേര്‍ത്തു.
മാള സ്വദേശി ജയാനന്ദന്‍ ആറ് സംഭവങ്ങളിലായി എട്ടുപേരെ കൊന്നുവെന്നാണ് കേസ്. തൃശൂര്‍ ജില്ലാ കോടതിയിലും എറണാകുളം അഡീഷനല്‍ ജില്ലാ കോടതിയിലും വിചാരണ നേരിടുന്ന രണ്ട് കേസുകളിലൊഴികെ മറ്റ് കേസുകളില്‍ വെറുതെവിടുകയായിരുന്നു. നിലവിലുള്ള കേസുകളില്‍ ജാമ്യമില്ലാതെ ഇയാള്‍ ജയിലിലാണ്.

2 comments:

ജനശക്തി ന്യൂസ്‌ said...

Jayasree Lakshmy Kumar said...

ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന തത്ത്വമാണോ ഇവിടെ പാലിക്കപ്പെട്ടത്? ഇയാള്‍ നിരപരാധിയെങ്കില്‍ അപരാധി എവിടെ? ഈ ചോദ്യം, സമാധാനം ആഗ്രഹിക്കുന്ന സാധാരണ മനുഷ്യമനസ്സുകളെ കൂട്ടക്കൊല ചെയ്ത് കൊണ്ട് ഉത്തരം കിട്ടാതവശേഷിക്കുന്നു