Monday, April 21, 2008

വിലക്കയറ്റം തടയാന്‍ ഉദാരവല്‍ക്കരണനയം തിരുത്തണം: സിപിഐ എം

ന്യൂഡല്‍ഹി: ആഗോളവിപണിയിലെ ഏറ്റക്കുറച്ചിലുകളില്‍നിന്ന് ജനങ്ങളെ രക്ഷിക്കാനും വിലക്കയറ്റം തടയാനും നവ ഉദാരവല്‍ക്കരണനയങ്ങളില്‍നിന്ന് യുപിഎ ഗവമെന്റ് പിന്തിരിയണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു. പീപ്പിള്‍സ് ഡെമോക്രസിയിലെ മുഖപ്രസംഗത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. ജനങ്ങള്‍ക്ക് ന്യായവിലയ്ക്ക് ഭക്ഷ്യവസ്തുക്കള്‍ നല്‍കാനും അവരുടെ ജീവിതമാര്‍ഗം സംരക്ഷിക്കാനും അവസാനവര്‍ഷത്തിലെങ്കിലും യുപിഎ സര്‍ക്കാര്‍ ശ്രമിക്കണം. അതല്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തേണ്ടിവരും. യുഎന്‍പിഎയുമായി ചേര്‍ന്ന് സമരം ശക്തിപ്പെടുത്തും. ഇടതുപക്ഷപാര്‍ടികള്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ പാലിച്ച് വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിനുപകരം ആഗോള സാഹചര്യങ്ങളെ കുറ്റപ്പെടുത്തി ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാണ് യുപിഎ സര്‍ക്കാര്‍ ശ്രമിക്കുന്നത്. പൊതുവിതരണസംവിധാനം സാര്‍വത്രികമാക്കി 15 അവശ്യവസ്തു ഈ ശൃംഖലയിലൂടെ വിതരണംചെയ്യണം. 25 കാര്‍ഷികോല്‍പ്പന്നത്തിന്റെ അവധിവ്യാപാരം നിരോധിക്കണം. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കസ്റ്റംസ്-എക്സൈസ് തീരുവ കുറച്ച് പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറവിലയില്‍ കുറവുവരുത്തണം. പൂഴത്തിവയ്പുകാരെയും കരിഞ്ചന്തക്കാരെയും കര്‍ശനമായി നേരിടാന്‍ അവശ്യസാധനനിയമത്തില്‍ ആവശ്യമായ ഭേദഗതി വരുത്തി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൂടുതല്‍ അധികാരം നല്‍കണം. ജൈവ ഇന്ധനങ്ങള്‍ക്കായി കാര്‍ഷികോല്‍പ്പന്നങ്ങളെ ഉപയോഗിക്കുന്നത് ആഗോളമായ ഭക്ഷ്യപ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. അമേരിക്കയില്‍ ഉല്‍പ്പാദിപ്പിച്ച ചോളത്തിന്റെ 20 ശതമാനം ജൈവ ഡീസല്‍ ഉല്‍പ്പാദിപ്പിക്കാനായി മാറ്റി. ആഗോളമായ അവധിവ്യാപാരവും ഊഹക്കച്ചവടവും ഭക്ഷ്യധാന്യങ്ങള്‍ക്ക് ദൌര്‍ലഭ്യതയുണ്ടാക്കുന്നു. ഗോതമ്പിന്റെ വിലയില്‍ കഴിഞ്ഞ ഫെബ്രുവരിവരെയുള്ള ഒരുവര്‍ഷത്തിനിടയില്‍ 92 ശതമാനം വര്‍ധനയുണ്ടായി. അമേരിക്കയിലെ സാമ്പത്തികമാന്ദ്യവും ഒരു കാരണമാണ്. ധനവിപണിയില്‍ പരാജയപ്പെട്ട മൂലധനശക്തികള്‍ ഭക്ഷ്യധാന്യങ്ങളടക്കമുള്ള ചരക്കുവിപണിയിലേക്കും അതിന്റെ ഊഹക്കച്ചവടത്തിലേക്കുംവന്‍തോതില്‍ രംഗപ്രവേശംചെയ്തു. ഇതാണ് പെട്ടെന്ന് ആഗോള വിപണിയില്‍ ഭക്ഷ്യധാന്യങ്ങള്‍ക്ക് വില ഉയരാന്‍ കാരണം. ഇന്ത്യക്ക് സ്വന്തമായ സംഭരണ- പൊതുവിതരണ സംവിധാനങ്ങളുണ്ടായിരുന്നു. നവ ലിബറല്‍നയങ്ങള്‍ക്ക് വഴങ്ങി ഇവ തകര്‍ത്തതാണ് ഇന്ത്യയുടെ ഭക്ഷ്യശേഖരം വന്‍തോതില്‍ കുറയാനും വിലക്കയറ്റത്തിനും കാരണമായത്. ഇന്ത്യയില്‍ ഭക്ഷ്യധാന്യോല്‍പ്പാദനം വര്‍ധിച്ചിട്ടും സംഭരണം വര്‍ഷംതോറും കുറഞ്ഞുവരികയാണ്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയില്‍ ഗോതമ്പുല്‍പ്പാദനം 650 ലക്ഷം ടണ്ണില്‍നിന്ന് 750 ലക്ഷം ടണ്ണായി ഉയര്‍ന്നു. എന്നാല്‍, സംഭരണം 2003-04ലെ 168 ലക്ഷം ടണ്ണില്‍നിന്ന് 110 ലക്ഷം ടണ്ണായി കുറഞ്ഞു. പൊതുവിതരണസംവിധാനം ബിപിഎല്‍ വിഭാഗത്തിനുമാത്രമായി പരിമിതപ്പെടുത്തിയതും സംഭരണരംഗത്തുനിന്നു ഗവമെന്റ് ക്രമേണ പിന്‍വാങ്ങി സ്വകാര്യകുത്തകകളെ പ്രവേശിപ്പിച്ചതും ആഗോളമായ സാഹചര്യങ്ങള്‍ക്ക് കൂടുതല്‍ വിധേയമാകുന്നതിലേക്ക് ഇന്ത്യയെ നയിച്ചു. ആഗോളമായ സാഹചര്യങ്ങളെ നേരിടാന്‍ കഴിയാത്തവിധം ഇന്ത്യയുടെ കാര്‍ഷിക, സമ്പദ് വ്യവസ്ഥകളെ കൂടുതല്‍ ദുര്‍ബലമാക്കാന്‍മാത്രമേ ഉദാരവല്‍ക്കരണനയങ്ങള്‍ സഹായിച്ചിട്ടുള്ളൂ. അതിനാല്‍ തെറ്റായ ഈ നയങ്ങള്‍ അടിയന്തരമായി തിരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് മുഖപ്രസംഗത്തില്‍ ആവശ്യപ്പെട്ടു.

1 comment:

ജനശക്തി ന്യൂസ്‌ said...