Sunday, April 20, 2008

കേരള നിയമസഭ സുവര്‍ണജൂബിലി ആഘോഷം .

കേരള നിയമസഭ സുവര്‍ണജൂബിലി ആഘോഷം 22 മുതല്‍

തിരു: കേരള നിയമസഭയുടെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികള്‍ 22ന് ആരംഭിക്കും. നിയമസഭാ ചരിത്രരേഖകളുടെ പ്രദര്‍ശനം 22നു രാവിലെ പത്തിന് സ്പീക്കര്‍ കെ രാധാകൃഷ്ണന്‍ നിയമസഭാ ലൈബ്രറി ഹാളില്‍ ഉദ്ഘാടനംചെയ്യും. പ്രദര്‍ശനം 26 വരെ തുടരും. 23നും 24നും തിരുവനന്തപുരം ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ എംഎല്‍എമാരും നിയമസഭാ ജീവനക്കാരും പങ്കെടുക്കുന്ന കായികമേള നടത്തും. 23നു രാവിലെ 8.30ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ കായികമേള ഉദ്ഘാടനംചെയ്യും. പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി അധ്യക്ഷനായിരിക്കും. 25നു രാവിലെ പത്തിന് നിയമസഭാ സമുച്ചയത്തിലെ ബാങ്ക്വറ്റ് ഹാളില്‍ കേരളം ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തും. കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണി ഉദ്ഘാടനംചെയ്യും. ധനമന്ത്രി ടി എം തോമസ് ഐസക് അധ്യക്ഷനായിരിക്കും. പിണറായി വിജയന്‍, രമേശ് ചെന്നിത്തല, വെളിയം ഭാര്‍ഗവന്‍, പി കെ കുഞ്ഞാലിക്കുട്ടി, കെ എം മാണി, പി ജെ ജോസഫ്, വി പി രാമകൃഷ്ണപിള്ള, എം പി വീരേന്ദ്രകുമാര്‍ എംപി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. 26നു നടത്തുന്ന ലെജിസ്ളേച്ചര്‍, എക്സിക്യൂട്ടീവ്, ജുഡീഷ്യറി സെമിനാര്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ ഉദ്ഘാടനംചെയ്യും. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അധ്യക്ഷനായിരിക്കും. സീതാറാം യെച്ചൂരി എംപി, എം എം ജേക്കബ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. ജൂബിലി ദിനാചരണം 27നു വൈകിട്ട് ആറിന് തിരുവനന്തപുരം യൂണിവേഴ്സിറ്റി സെനറ്റ് ഹാളില്‍ മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്‍ ഉദ്ഘാടനംചെയ്യും. വിദ്യാഭ്യാസമന്ത്രി എം എ ബേബി അധ്യക്ഷനായിരിക്കും. തുടര്‍ന്ന് നിയമസഭാ സാമാജികരും നിയമസഭാ സെക്രട്ടറിയറ്റ് ജീവനക്കാരും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ നടത്തും. 28നു രാവിലെ പത്തിന് നിയമസഭാ സമുച്ചയത്തിലെ ബാങ്ക്വറ്റ് ഹാളില്‍ നിയമസഭാപ്രവര്‍ത്തനം എങ്ങനെ മെച്ചപ്പെടുത്താം എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദ് ഉദ്ഘാടനംചെയ്യും. നിയമ മന്ത്രി എം വിജയകുമാര്‍ അധ്യക്ഷനായിരിക്കും. വൈകിട്ട് അഞ്ചിന് നിയമസഭാമന്ദിരത്തിലെ മെമ്പേഴ്സ് ലോഞ്ചില്‍ സാംസ്കാരികസന്ധ്യ നടത്തും. ആരോഗ്യ മന്ത്രി പി കെ ശ്രീമതി അധ്യക്ഷയായിരിക്കും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദ് സമ്മാനദാനം നിര്‍വഹിക്കും. സമാപനസമ്മേളനം 30നു വൈകിട്ട് 5.30ന് നിയമസഭാമന്ദിരത്തിലെ മെമ്പേഴ്സ് ലോഞ്ചില്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ഉദ്ഘാടനംചെയ്യും. ഗവര്‍ണര്‍ ആര്‍ എല്‍ ഭാട്യ അധ്യക്ഷനായിരിക്കും. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ മുഖ്യപ്രഭാഷണം നടത്തും. കേരള നിയമസഭാ നിയമനിര്‍മാണത്തിന്റെ 50 വര്‍ഷം എന്ന ഗ്രന്ഥത്തിന്റെയും ഒന്നാം കേരള നിയമസഭാ നടപടികള്‍ ഡിജിറ്റൈസ് ചെയ്ത സിഡിയുടെയും പ്രകാശനം രാഷ്ട്രപതി നിര്‍വഹിക്കും

1 comment:

ജനശക്തി ന്യൂസ്‌ said...