Monday, April 14, 2008

എയര്‍ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി

എയര്‍ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി

അവധിക്കാല സീസ ആയതോടെ വിമാനക്കമ്പനികള്‍ ഗള്‍ഫിലേക്കുള്ള നിരക്ക് കുത്തനെ വര്‍ധിപ്പിച്ചു. നിലവിലുള്ള നിരക്കിനേക്കാള്‍ 5000 രൂപയിലധികമാണ് വര്‍ധനവ്. സാധാരണക്കാരുടെ യാത്രക്ക് എന്ന പേരില്‍ ഇറക്കിയ എയര്‍ ഇന്ത്യ എക്സ്പ്രസ് മുതല്‍ ഗള്‍ഫ് വിമാനക്കമ്പനികള്‍ വരെ ഗള്‍ഫ് മലയാളികളെ കൊള്ളയടിക്കുന്നതില്‍ ഒരുമിച്ചിരിക്കയാണ്. വിമാന ചെലവ് താങ്ങാനാവാത്തതിനാല്‍ സാധാരണക്കാരായ ഗള്‍ഫ് മലയാളികളുടെ നാട്ടില്‍ വരവുതന്നെ മുടങ്ങുന്ന കാര്യം വിവിധ കോണുകളില്‍നിന്ന് നിരന്തരമായി ഉയര്‍ന്നപ്പോഴാണ് അത്തരക്കാര്‍ക്കുവേണ്ടി എയര്‍ ഇന്ത്യ എക്സ്പ്രസ് എന്ന ബജറ്റ് എയര്‍ലൈന്‍സ് ആരംഭിച്ചത്. കോഴിക്കോട്-ഷാര്‍ജ ടിക്കറ്റിന് എയര്‍ ഇന്ത്യ എക്സ്പ്രസ് 6250 രൂപ ഈടാക്കിയിരുന്നത് ഇപ്പോള്‍ 10,900 മുതല്‍ 11,200 രൂപവരെയാണ് വാങ്ങുന്നത്. ഇന്ത്യന്‍ 7300 രൂപ വാങ്ങിയിടത്ത് 10,500 ആയി വര്‍ധിപ്പിച്ചു. എയര്‍ അറേബ്യ 5600 രൂപയാണ് മുമ്പ് ഈടാക്കിയിരുന്നതെങ്കില്‍ 10,000 മുതല്‍ 11,000 വരെയായി ഉയര്‍ത്തി. മറ്റ് വിമാനക്കമ്പനികളുടെയും സ്ഥിതി വ്യത്യസ്ഥമല്ല. കിട്ടാവുന്ന രൂപത്തില്‍ എല്ലാവരും കൊള്ളയടി തുടരുകയാണ്. ജിദ്ദയിലേക്ക് ടിക്കറ്റ് തന്നെ കിട്ടാനില്ലാത്ത സ്ഥിതിയാണ്. ബി ക്ളാസ് ടിക്കറ്റ് മാത്രമാണ് ഇഷ്യൂ ചെയ്യുന്നത്. അതിന് നിലവിലുണ്ടായിരുന്ന 19,200ന് പകരം എയര്‍ ഇന്ത്യ 21,000 രൂപവരെ ഈടാക്കുന്നു. കൂടുതല്‍ കൊടുക്കാന്‍ തയ്യാറാകുന്നവര്‍ക്ക് പോലും ടിക്കറ്റ് ലഭിക്കുന്നില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു.

1 comment:

ജനശക്തി ന്യൂസ്‌ said...

എയര്‍ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി

തിരൂരങ്ങാടി: അവധിക്കാല സീസ ആയതോടെ വിമാനക്കമ്പനികള്‍ ഗള്‍ഫിലേക്കുള്ള നിരക്ക് കുത്തനെ വര്‍ധിപ്പിച്ചു. നിലവിലുള്ള നിരക്കിനേക്കാള്‍ 5000 രൂപയിലധികമാണ് വര്‍ധനവ്. സാധാരണക്കാരുടെ യാത്രക്ക് എന്ന പേരില്‍ ഇറക്കിയ എയര്‍ ഇന്ത്യ എക്സ്പ്രസ് മുതല്‍ ഗള്‍ഫ് വിമാനക്കമ്പനികള്‍ വരെ ഗള്‍ഫ് മലയാളികളെ കൊള്ളയടിക്കുന്നതില്‍ ഒരുമിച്ചിരിക്കയാണ്. വിമാന ചെലവ് താങ്ങാനാവാത്തതിനാല്‍ സാധാരണക്കാരായ ഗള്‍ഫ് മലയാളികളുടെ നാട്ടില്‍ വരവുതന്നെ മുടങ്ങുന്ന കാര്യം വിവിധ കോണുകളില്‍നിന്ന് നിരന്തരമായി ഉയര്‍ന്നപ്പോഴാണ് അത്തരക്കാര്‍ക്കുവേണ്ടി എയര്‍ ഇന്ത്യ എക്സ്പ്രസ് എന്ന ബജറ്റ് എയര്‍ലൈന്‍സ് ആരംഭിച്ചത്. കോഴിക്കോട്-ഷാര്‍ജ ടിക്കറ്റിന് എയര്‍ ഇന്ത്യ എക്സ്പ്രസ് 6250 രൂപ ഈടാക്കിയിരുന്നത് ഇപ്പോള്‍ 10,900 മുതല്‍ 11,200 രൂപവരെയാണ് വാങ്ങുന്നത്. ഇന്ത്യന്‍ 7300 രൂപ വാങ്ങിയിടത്ത് 10,500 ആയി വര്‍ധിപ്പിച്ചു. എയര്‍ അറേബ്യ 5600 രൂപയാണ് മുമ്പ് ഈടാക്കിയിരുന്നതെങ്കില്‍ 10,000 മുതല്‍ 11,000 വരെയായി ഉയര്‍ത്തി. മറ്റ് വിമാനക്കമ്പനികളുടെയും സ്ഥിതി വ്യത്യസ്ഥമല്ല. കിട്ടാവുന്ന രൂപത്തില്‍ എല്ലാവരും കൊള്ളയടി തുടരുകയാണ്. ജിദ്ദയിലേക്ക് ടിക്കറ്റ് തന്നെ കിട്ടാനില്ലാത്ത സ്ഥിതിയാണ്. ബി ക്ളാസ് ടിക്കറ്റ് മാത്രമാണ് ഇഷ്യൂ ചെയ്യുന്നത്. അതിന് നിലവിലുണ്ടായിരുന്ന 19,200ന് പകരം എയര്‍ ഇന്ത്യ 21,000 രൂപവരെ ഈടാക്കുന്നു. കൂടുതല്‍ കൊടുക്കാന്‍ തയ്യാറാകുന്നവര്‍ക്ക് പോലും ടിക്കറ്റ് ലഭിക്കുന്നില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു.