Sunday, April 13, 2008

പ്രശസ്‌ത കാഥികന്‍ കെടാമംഗലം സദാനന്ദന്‍ (84) അന്തരിച്ചു.

പ്രശസ്‌ത കാഥികന്‍ കെടാമംഗലം സദാനന്ദന്‍ (84) അന്തരിച്ചു.

പ്രശസ്‌ത കാഥികന്‍ കെടാമംഗലം സദാനന്ദന്‍ (84) അന്തരിച്ചു. രാവിലെ ഒമ്പതരയോടെ പറവൂരിലെ കെടാമംഗലം വീട്ടിലായിരുന്നു അന്ത്യം.കുറച്ചു നാളുകളായി ശ്വാസകോശ അര്‍ബുദത്തെത്തുടര്‍ന്ന്‌ ചികിത്സയിലായിരുന്നു. കഥാപ്രസംഗകലയിലെ മുടിചൂടാമന്നനായി അറിയപ്പെട്ടിരുന്ന കെടാമംഗലം സദാനന്ദന്‍ കഥാപ്രസംഗത്തെ ജനകീയ കലാമാധ്യമമാക്കി വളര്‍ത്തിയെടുത്ത്‌ അഞ്ചര പതിറ്റാണ്ടോളം ഈ രംഗത്ത്‌ ഒന്നാമനായിത്തന്നെ നിറഞ്ഞ്‌ നിന്നു. കാഥികന്‍, സിനിമാ-നാടക നടന്‍, കഥാകൃത്ത്‌, ഗാനരചയിതാവ്‌, നര്‍ത്തകന്‍, തിരക്കഥാകൃത്ത്‌, സംഘാടകന്‍ തുടങ്ങി സദാനന്ദന്‍ തിളങ്ങാത്ത വേദികളില്ല. 40 പ്പരം കഥകള്‍ പതിനയ്യായിരത്തില്‍പ്പരം വേദികളില്‍ അവതരിപ്പിച്ചു. 19ാം വയസില്‍ ആദ്യ കഥാപ്രസംഗം അരങ്ങേരിയത്‌ പൊന്നുരുന്നിയിലാണ്‌. കഥ ചങ്ങമ്പുഴയുടെ " വാഴക്കുല" പിന്നീടൊരു ജൈത്രയാത്രയായിരുന്നു. ചങ്ങമ്പുഴയുടെ രമണനും സ്വന്തം കഥയായ കര്‍ണനും ആയിരക്കണക്കിന്‌ വേദികളാണ്‌ പിന്നിട്ടത്‌. കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി, ദുരവസ്ഥ, കരുണ, വള്ളത്തോളിന്റെ മഗ്‌ദലനാ മറിയം, വിക്ടര്‍ ഹ്യൂഗോവിന്റെ ചിരിക്കുന്ന മനുഷ്യന്‍, സ്വന്തം കഥകളായ അവന്‍ വീണ്ടും ജയിലിലേക്ക്‌, അഗ്നി പരീക്ഷ, അഹല്യ, അഗ്നി നക്ഷത്രം, ഗില്ലറ്റിന്‍, അമ്മ, മനയും മാടവും, അങ്കക്കളരി, എ.കെ.ജി, സ്‌നേഹദൂത്‌ എന്നിവ അദ്ദേഹത്തിന്റെ പ്രശസ്‌ത കഥകളാണ്‌. മരുമകള്‍, തസ്‌ക്കരവീരന്‍, ലില്ലി, ചതുരംഗം, ഉമ്മിണിത്തങ്ക, അരപ്പവന്‍, ദേവി കന്യാകുമാരി, ശ്രീ അയ്യപ്പന്‍ തുടങ്ങി 32 ഓളം സിനിമകളില്‍ അഭിനയിക്കുകയും 12 തിരക്കഥകള്‍ രചിക്കുകയും 100ഓളം സിനിമകള്‍ക്ക്‌ പാട്ടെഴുതുകയും ചെയ്‌തിട്ടുണ്ട്‌.

1 comment:

ജനശക്തി ന്യൂസ്‌ said...

കൊച്ചി: പ്രശസ്‌ത കാഥികന്‍ കെടാമംഗലം സദാനന്ദന്‍ (84) അന്തരിച്ചു. രാവിലെ ഒമ്പതരയോടെ പറവൂരിലെ കെടാമംഗലം വീട്ടിലായിരുന്നു അന്ത്യം.കുറച്ചു നാളുകളായി ശ്വാസകോശ അര്‍ബുദത്തെത്തുടര്‍ന്ന്‌ ചികിത്സയിലായിരുന്നു.
കഥാപ്രസംഗകലയിലെ മുടിചൂടാമന്നനായി അറിയപ്പെട്ടിരുന്ന കെടാമംഗലം സദാനന്ദന്‍ കഥാപ്രസംഗത്തെ ജനകീയ കലാമാധ്യമമാക്കി വളര്‍ത്തിയെടുത്ത്‌ അഞ്ചര പതിറ്റാണ്ടോളം ഈ രംഗത്ത്‌ ഒന്നാമനായിത്തന്നെ നിറഞ്ഞ്‌ നിന്നു.

കാഥികന്‍, സിനിമാ-നാടക നടന്‍, കഥാകൃത്ത്‌, ഗാനരചയിതാവ്‌, നര്‍ത്തകന്‍, തിരക്കഥാകൃത്ത്‌, സംഘാടകന്‍ തുടങ്ങി സദാനന്ദന്‍ തിളങ്ങാത്ത വേദികളില്ല. 40 പ്പരം കഥകള്‍ പതിനയ്യായിരത്തില്‍പ്പരം വേദികളില്‍ അവതരിപ്പിച്ചു. 19ാം വയസില്‍ ആദ്യ കഥാപ്രസംഗം അരങ്ങേരിയത്‌ പൊന്നുരുന്നിയിലാണ്‌. കഥ ചങ്ങമ്പുഴയുടെ " വാഴക്കുല" പിന്നീടൊരു ജൈത്രയാത്രയായിരുന്നു. ചങ്ങമ്പുഴയുടെ രമണനും സ്വന്തം കഥയായ കര്‍ണനും ആയിരക്കണക്കിന്‌ വേദികളാണ്‌ പിന്നിട്ടത്‌. കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി, ദുരവസ്ഥ, കരുണ, വള്ളത്തോളിന്റെ മഗ്‌ദലനാ മറിയം, വിക്ടര്‍ ഹ്യൂഗോവിന്റെ ചിരിക്കുന്ന മനുഷ്യന്‍, സ്വന്തം കഥകളായ അവന്‍ വീണ്ടും ജയിലിലേക്ക്‌, അഗ്നി പരീക്ഷ, അഹല്യ, അഗ്നി നക്ഷത്രം, ഗില്ലറ്റിന്‍, അമ്മ, മനയും മാടവും, അങ്കക്കളരി, എ.കെ.ജി, സ്‌നേഹദൂത്‌ എന്നിവ അദ്ദേഹത്തിന്റെ പ്രശസ്‌ത കഥകളാണ്‌.

മരുമകള്‍, തസ്‌ക്കരവീരന്‍, ലില്ലി, ചതുരംഗം, ഉമ്മിണിത്തങ്ക, അരപ്പവന്‍, ദേവി കന്യാകുമാരി, ശ്രീ അയ്യപ്പന്‍ തുടങ്ങി 32 ഓളം സിനിമകളില്‍ അഭിനയിക്കുകയും 12 തിരക്കഥകള്‍ രചിക്കുകയും 100ഓളം സിനിമകള്‍ക്ക്‌ പാട്ടെഴുതുകയും ചെയ്‌തിട്ടുണ്ട്‌.