വിലക്കയറ്റം തടയാനുള്ള മാന്ത്രികവടിയൊന്നും കേന്ദ്രസര്‍ക്കാ രിന്റെ കൈയിലില്ലെന്ന് . കോണ്‍ഗ്രസ് .
വിലക്കയറ്റം തടയാനുള്ള മാന്ത്രികവടി കേന്ദ്രസര്‍ക്കാ രിന്റെ കൈയിലില്ലെന്നാണ് കോഗ്രസ് പറയുന്നത്. ഒരു ബട്ട അമര്‍ത്തിയാലൊന്നും വിലക്കയറ്റം തടയാനാവില്ലെന്നും കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ അങ്ങനെയൊരു ബട്ടണുണ്ടെങ്കില്‍ കാണിച്ചുതരണമെന്നും കോഗ്രസ് വക്താവ് ഡോ. അഭിഷേക്സിങ്വി കഴിഞ്ഞദിവസം ധിക്കാരപൂര്‍വം വെല്ലുവിളിച്ചു. അതേ ശ്വാസത്തില്‍തന്നെ അദ്ദേഹം പറഞ്ഞത് പണപ്പെരുപ്പം ഏഴു ശതമാനത്തില്‍ എത്തിയതും വിലക്കയറ്റം രൂക്ഷമായതും കുറച്ചുദിവസത്തേക്കുളള പ്രതിഭാസമാണെന്നുമാണ്. വില കുറയ്ക്കാന്‍ കുറച്ച് ആഴ്ചകള്‍കൂടി കാത്തുനിന്നാല്‍ മതിയെന്ന് ഉറപ്പിച്ചുപറഞ്ഞ അദ്ദേഹം, എത്രയാഴ്ച കാക്കണമെന്ന് കൃത്യമായി പറയാനാവുമോ എന്ന് പത്രലേഖകര്‍ ചോദിച്ചപ്പോള്‍ താന്‍ ജ്യോതിഷിയല്ലെന്നാണ് മറുപടി നല്‍കിയത്. കോഗ്രസ് വക്താവിന്റെ ഈ വാക്കുകളില്‍ ആ പാര്‍ടിയുടെ പാപ്പരീകരിക്കപ്പെട്ട അവസ്ഥ വ്യക്തമായി തെളിയുന്നുണ്ട്. രാജ്യത്തെ നാണയപ്പെരുപ്പം കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് എത്തിയത്. മാര്‍ച്ച് 22ന് അവസാനിച്ച ആഴ്ചയിലെ പണപ്പെരുപ്പനിരക്ക് ഏഴ് ശതമാനമാണ്. അതിനുമുമ്പത്തെ ആഴ്ച 6.68 ശതമാനമായിരുന്നു. ഭക്ഷ്യവസ്തു, പച്ചക്കറി, സംസ്കരിച്ച ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വിലക്കയറ്റം തുടരുന്നതിനാലാണ് നാണയപ്പെരുപ്പനിരക്ക് ഏഴ് ശതമാനമായത്. പയര്‍വര്‍ഗങ്ങള്‍, പഞ്ചസാര, ഭക്ഷ്യഎണ്ണ, വനസ്പതി, സവാള എന്നിവയുടെ വില ഒരുമാസംകൊണ്ട് ശരാശരി 11 ശതമാനം ഉയര്‍ന്നു. വിലക്കയറ്റം സാധാരണക്കാരുടെ ജീവിതം വഴിമുട്ടിച്ചിരിക്കയാണ്. അഞ്ചുപേരുള്ള ഒരു ഇടത്തരം കുടുംബം വന്‍നഗരങ്ങളിലാണ് പാര്‍ക്കുന്നതെങ്കില്‍ പലവ്യഞ്ജനം, പച്ചക്കറി, പാല്‍ എന്നിവയടക്കമുളള മിനിമം ജീവിതത്തിന് ഒരുമാസം 12,000 രൂപയോളം ചെലവഴിക്കണം. പച്ചക്കറിവില ഒരാഴ്ചകൊണ്ട് 4.9 ശതമാനമാണ് വര്‍ധിച്ചത്. പയറുവര്‍ഗത്തിന് 1.4 ശതമാനം വിലക്കയറ്റമുണ്ടായി. വിലക്കയറ്റനിരക്ക് നാണയപ്പെരുപ്പനിരക്കിനേക്കാള്‍ കൂടുതലാണ്. അതിരൂക്ഷമായ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും പൊതുവിതരണസമ്പ്രദായം ശക്തിപ്പെടുത്തുന്നതിനും ശക്തമായ ഇടപെടല്‍ വേണ്ട സമയത്താണ് യുപിഎ സര്‍ക്കാരിന്റെ തലപ്പത്തിരിക്കുന്ന കോഗ്രസ് പാര്‍ടി മാന്ത്രികവടിയുടെയും ബട്ടന്റെയും കാര്യം പറഞ്ഞ് ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്നത്. ഇരുപത്തഞ്ചിനം കാര്‍ഷികോല്‍പ്പന്നങ്ങളുടെ അവധിവ്യാപാരം നിരോധിക്കുക, പൊതുവിതരണസമ്പ്രദായം ശക്തമാക്കി വ്യാപിപ്പിക്കുക, സംസ്ഥാനങ്ങളുടെ വെട്ടിക്കുറച്ച ഭക്ഷ്യധാന്യവിഹിതം പുനഃസ്ഥാപിക്കുക, പയര്‍വര്‍ഗങ്ങള്‍, ഭക്ഷ്യഎണ്ണ എന്നിവയടക്കം 15 നിത്യോപയോഗസാധനത്തെ പൊതുവിതരണസംവിധാനത്തില്‍ ഉള്‍പ്പെടുത്തുക, അവശ്യവസ്തുക്കളുടെ കരിഞ്ചന്തയും പൂഴ്ത്തിവയ്പും തടയാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നടപടിയെടുക്കാന്‍ കഴിയുംവിധം അവശ്യസാധനനിയമം ശക്തിപ്പെടുത്തുക, പെട്രോളിയത്തിന്റെ ഇറക്കുമതിത്തീരുവ കുറച്ച് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ചില്ലറവില്‍പ്പനവില കുറയ്ക്കുക എന്നിങ്ങനെ സുവ്യക്തമായ നിര്‍ദേശങ്ങള്‍ ഇടതുപക്ഷം സര്‍ക്കാരിനുമുന്നില്‍ വച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കോയമ്പത്തൂരില്‍ സമാപിച്ച സിപിഐ എം പത്തൊമ്പതാം കോഗ്രസ്, ഏറ്റവും ആദ്യം പാസാക്കിയ പ്രമേയം വിലക്കയറ്റത്തെക്കുറിച്ചുള്ളതാണ്. കേന്ദ്രസര്‍ക്കാര്‍ ഉടന്‍ കൈക്കൊള്ളേണ്ട നാലിന നടപടിയാണ് പാര്‍ടി കോഗ്രസ് നിര്‍ദേശിച്ചത്. മാന്ത്രികവടിയെവിടെ എന്നു ചോദിക്കുന്ന കോഗ്രസിനുള്ള ഉത്തരംതന്നെയാണ് ആ നിര്‍ദേശങ്ങള്‍. അത് നടപ്പാക്കാന്‍ നേരിയ ശ്രമമെങ്കിലും യുപിഎ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായെങ്കില്‍ രാജ്യം ഈ ഗതിയില്‍ എത്തില്ലായിരുന്നു. പൂഴ്ത്തിവയ്പ് തടയാനും ഭക്ഷ്യധാന്യസംഭരണം വര്‍ധിപ്പിക്കാനും ഒരു നടപടിയും കേന്ദ്രസര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല. എല്ലാം കമ്പോളത്തിന് വിട്ടുകൊടുത്ത് കൈയുംകെട്ടി നില്‍ക്കുകയാണ്. സംഭരണം സ്വകാര്യ ഏജന്‍സികള്‍ നടത്തട്ടെ എന്നതാണ് ഇപ്പോഴും നിലപാട്. ഭക്ഷ്യധാന്യമേഖല കൊള്ളക്കച്ചവടക്കാരുടെ നിയന്ത്രണത്തിലാകുന്നത് വിലക്കയറ്റവും നാണയപ്പെരുപ്പവും ഇനിയും വര്‍ധിപ്പിക്കുകയേ ഉള്ളൂ. യുപിഎ ഗവമെന്റിന്റെ നവ ഉദാരവല്‍ക്കരണ നയങ്ങളാണ് ജനജീവിതം ദുസ്സഹമാക്കുന്ന വിലക്കയറ്റത്തിനു കാരണം. മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) വര്‍ധിക്കുമ്പോള്‍ നാണ്യപ്പെരുപ്പം ഒഴിവാക്കാന്‍ കഴിയാത്തതാണെന്ന തൊടുന്യായം പറഞ്ഞ് നാണ്യപ്പെരുപ്പത്തെ ന്യായീകരിക്കുകയും വിലക്കയറ്റം നിയന്ത്രിക്കുന്നതിലെ വീഴ്ച മറച്ചുവയ്ക്കുകയുമാണ് ഗവമെന്റ്. തൊഴിലെടുക്കുന്ന ജനങ്ങളുടെയാകെ നടുവൊടിക്കുന്ന അതിരൂക്ഷമായ വിലക്കയറ്റം തടയാന്‍ യുപിഎ നേതൃത്വം തയാറാകുന്നില്ലെങ്കില്‍ അതിശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് സിപിഐ എം പ്രഖ്യാപിച്ചിട്ടുണ്ട്. ഇടതുപാര്‍ടികളുടെയും യുഎന്‍പിഎയുടെയും സംയുക്താഭിമുഖ്യത്തില്‍ 16 മുതല്‍ രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കുകയുമാണ്. ഈ സമരത്തില്‍ എല്ലാവിഭാഗം ജനങ്ങളും അണിചേരുകയാണ് യുപിഎ സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കാനുള്ള കരണീയ മാര്‍ഗം. മാന്ത്രികവടിയുടെ കഥപറഞ്ഞ് സ്വന്തം കഴിവുകേടും ദുര്‍നയവും മറച്ചുപിടിച്ച് നിസ്സഹായത നടിക്കുന്നവരുടെ ചെവിക്കുപിടിച്ച് ജനങ്ങള്‍ക്കുവേണ്ട കാര്യങ്ങള്‍ ചെയ്യിക്കുന്നതിനുള്ള മുന്നേറ്റമാകണം വിലക്കയറ്റവിരുദ്ധ സമരം. നാടിനെ രക്ഷിക്കാനുള്ള സമരമായി അതിനെ കണ്ട് എല്ലാ വിഭാഗം ജനങ്ങളും അണിചേരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
Subscribe to:
Post Comments (Atom)
1 comment:
വിലക്കയറ്റം തടയാനുള്ള മാന്ത്രികവടിയൊന്നും കേന്ദ്രസര്‍ക്കാ രിന്റെ കൈയിലില്ലെന്ന് .കോണ്‍ഗ്രസ് .

Post a Comment