Monday, April 07, 2008

ഞാന്‍ വിടപറയുകയല്ല

ഞാന്‍ വിടപറയുകയല്ല.

ഫിദല്‍ കാസ്ട്രോ

എന്റെ അടുത്ത പ്രതികരണത്തില്‍, ഈ രാജ്യത്തെ നിരവധി ആളുകള്‍ക്ക് ഏറെ താല്‍പര്യമുള്ള ഒരുവിഷയത്തെക്കുറിച്ച് പ്രതിപാദിക്കും എന്ന് ഞാന്‍ കഴിഞ്ഞ വെള്ളിയാഴ്ച (ഫെബ്രുവരി 15) വാഗ്ദാനം ചെയ്തിരുന്നു. അങ്ങനെ ഇതിപ്പോള്‍ കേവലം ഒരു സന്ദേശംമാത്രമല്ല.
സ്റ്റേറ്റ് കൌണ്‍സിലിനെയും അതിന്റെ പ്രസിഡന്റിനെയും വൈസ്പ്രസിഡന്റിനേയും സെക്രട്ടറിയെയും നാമനിര്‍ദേശം ചെയ്യാനും തെരഞ്ഞെടുക്കാനുമുള്ള സമയം സമാഗതമായിരിക്കുകയാണ്.
കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി പ്രസിഡന്റിന്റെ ആദരണീയമായ പദവിയില്‍ ഞാന്‍ തുടരുകയാണ്. ജനങ്ങള്‍ക്കാകെ വോട്ടവകാശം അനുവദിക്കുന്ന സോഷ്യലിസ്റ്റ് ഭരണഘടന അംഗീകരിച്ചത് 1976 ഫെബ്രുവരി 15നാണ്. സ്വതന്ത്രവും നേരിട്ടുള്ളതും രഹസ്യവുമായ ബാലറ്റിലൂടെ നടത്തിയ വോട്ടെടുപ്പില്‍ 95 ശതമാനം ആളുകളുടെ അംഗീകാരം ഈ ഭരണഘടനയ്ക്ക് ലഭിച്ചിരുന്നു. അതേ വര്‍ഷംതന്നെ ഡിസംബര്‍ രണ്ടിന് ആദ്യത്തെ ദേശീയ അസംബ്ളി നിലവില്‍വന്നു. സ്റ്റേറ്റ് കൌണ്‍സിലിനെയും അതിന്റെ ഭാരവാഹികളെയും ഈ ദേശീയ അസംബ്ളി തെരഞ്ഞെടുത്തു. അതിനുമുമ്പ് ഏകദേശം 18 വര്‍ഷക്കാലം ഞാന്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്നു. മഹാഭൂരിപക്ഷം വരുന്ന ജനങ്ങളുടെ പിന്തുണയോടെ വിപ്ളവപ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ആവശ്യമായ സവിശേഷാധികാരം എപ്പോഴും എനിക്കുണ്ടായിരുന്നു.
2006 ജൂലൈ 31ന് സ്റ്റേറ്റ് കൌണ്‍സിലിന്റെ പ്രസിഡന്റുസ്ഥാനത്തുനിന്നുള്ള എന്റെ താല്‍ക്കാലികരാജിയും ആ സ്ഥാനം ഒന്നാം വൈസ് പ്രസിഡന്റ് റൌള്‍ കാസ്ട്രോ റസിനു നല്‍കിയതും സ്ഥിരമായ നടപടിയാണെന്ന് എന്റെ മോശമായ ആരോഗ്യസ്ഥിതിയെക്കുറിച്ച് അറിഞ്ഞിരുന്ന വിദേശത്തുള്ള ആളുകള്‍ ചിന്തിച്ചിരുന്നു. എന്നാല്‍, പ്രതിരോധ വകുപ്പിന്റെ മന്ത്രികൂടിയായ റൌള്‍ സ്വന്തം നിലയിലും പാര്‍ടിയുടെയും സര്‍ക്കാരിന്റെയും നേതൃത്വത്തിലുള്ള മറ്റു സഖാക്കളും എന്റെ മെച്ചമല്ലാത്ത ആരോഗ്യസ്ഥിതി കണക്കിലെടുത്ത് പൊതുജീവിതത്തില്‍നിന്ന് മാറ്റിനിര്‍ത്തുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍പോലും സന്നദ്ധരല്ലായിരുന്നു.
എന്നെ സംബന്ധിച്ചിടത്തോളം തികച്ചും അസ്വാസ്ഥ്യജനകമായ സാഹചര്യമായിരുന്നു അത്. അതില്‍നിന്നും രക്ഷപ്പെട്ടു നില്‍ക്കേണ്ടതുണ്ടായിരുന്നു. അതനുസരിച്ച് പ്രവര്‍ത്തിക്കാന്‍ എനിക്ക് വൈമനസ്യമുണ്ടായിരുന്നു.
പിന്നീട്, എന്റെ അനിവാര്യമായ പിന്‍വാങ്ങലിനെതുടര്‍ന്ന് എന്റെ മനസ്സാന്നിധ്യം പൂര്‍ണമായി വീണ്ടെടുക്കാന്‍ കഴിഞ്ഞു; അതോടൊപ്പം തന്നെ കൂടുതല്‍ വായിക്കാനും ചിന്തിക്കാനും കഴിയുകയും ചെയ്തു. നിരവധി മണിക്കൂറുകളോളം എഴുതാനുള്ള ശാരീരിക ശക്തിയും എനിക്കുണ്ടായിരുന്നു. രോഗവിമുക്തിക്കും പുനരധിവാസത്തിനും വേണ്ട പരിപാടിള്‍ക്കായി അതില്‍ കുറെ സമയം ഞാന്‍ ചെലവിട്ടു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ എന്റെ കഴിവിന് അനുസരിച്ചുള്ളതാണെന്ന് അടിസ്ഥാനപരമായ സാമാന്യബുദ്ധി സൂചിപ്പിച്ചു. നേരെ മറിച്ച്, എന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ അമിത പ്രതീക്ഷവെച്ചുപുലര്‍ത്തുന്നത് ഒഴിവാക്കാന്‍ ഞാന്‍ അതീവ ശ്രദ്ധാലുവായിരുന്നു; കാരണം, പറയുന്നതിന് വിരുദ്ധമായി, പെട്ടെന്ന് എന്തെങ്കിലും സംഭവിച്ചാല്‍, പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുന്ന നമ്മുടെ ജനങ്ങളെ സംബന്ധിച്ചിടത്തോളം അതൊരു ഞെട്ടിപ്പിക്കുന്ന വാര്‍ത്തയായിരിക്കും. അങ്ങനെ, ഒട്ടേറെ വര്‍ഷത്തെ സമരത്തിനുശേഷം രാഷ്ട്രീയമായും മനഃശാസ്ത്രപരമായും എന്റെ അസാന്നിധ്യവുമായി പൊരുത്തപ്പെടാന്‍ നമ്മുടെ ജനങ്ങളെയാകെ തയ്യാറെടുപ്പിക്കലായിരുന്നു എന്റെ ആദ്യത്തെ ദൌത്യം. ഞാന്‍ ഇങ്ങനെ ആവര്‍ത്തിച്ചുപറഞ്ഞുകൊണ്ടിരുന്നു: "എന്റെ ആരോഗ്യസ്ഥിതി അപകടനില തരണംചെയ്തിട്ടില്ല''.
അവസാനശ്വാസം വരെ കര്‍മനിരതനായിരിക്കാനാണ് എന്റെ ആഗ്രഹം. അതുമാത്രമാണ് എനിക്ക് വാഗ്ദാനം നല്‍കാനാകുന്നത്.
നമ്മുടെ വിപ്ളവത്തിന്റെ ഭാവിഭാഗധേയത്തെ സംബന്ധിച്ച് പരമപ്രധാനമായ നിരവധി തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന സ്ഥലമാണ് നമ്മുടെ പാര്‍ലമെന്റ്. അടുത്തയിടെ ആ പാര്‍ലമെന്റിലെ ഒരംഗമായി തെരഞ്ഞെടുത്തതുവഴി എനിക്ക് ഏറെ ബഹുമാനാദരങ്ങള്‍ നല്‍കിയ എന്റെ പ്രിയപ്പെട്ട നാട്ടുകാരോട് ഞാന്‍ ഒരുകാര്യം ഉറപ്പിച്ചു പറയുകയാണ്- സ്റ്റേറ്റ് കൌണ്‍സിലിന്റെ പ്രസിഡന്റിന്റെയോ സര്‍വസൈന്യാധിപന്റെയോ സ്ഥാനം ഞാന്‍ ആഗ്രഹിക്കുകയോ സ്വീകരിക്കുകയോ ചെയ്യില്ലെന്ന് വീണ്ടും വീണ്ടും ഞാന്‍ ആവര്‍ത്തിക്കുകയാണ്.
റൌണ്ട് ടേബിള്‍ നേഷണല്‍ ടിവി പ്രോഗ്രാമിന്റെ ഡയറക്ടര്‍ റാന്‍ഡി അലോണ്‍സൊക്കെഴുതിയ ഹ്രസ്വമായ ഒരു കത്തില്‍ (എന്റെ അഭ്യര്‍ഥന പ്രകാരം അത് പരസ്യപ്പെടുത്തിയിട്ടുണ്ട്) ഇന്നു ഞാന്‍ എഴുതുന്ന ഈ സന്ദേശത്തിലെ കാര്യങ്ങള്‍ സുവ്യക്തമായി അവതരിപ്പിച്ചിട്ടുണ്ട്; ഞാന്‍ എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് ആ കത്തിലെ മേല്‍വിലാസക്കാരനുപോലും അപ്പോള്‍ അറിയില്ലായിരുന്നു. പത്രപ്രവര്‍ത്തന വിദ്യാര്‍ഥിയായിരിക്കുന്ന കാലംമുതല്‍ എനിക്ക് അടുത്തറിയാമായിരുന്ന റാന്‍ഡിയെ ഞാന്‍ വിശ്വസിച്ചു. ആ കാലഘട്ടത്തില്‍ എല്ലാ ആഴ്ചയിലും കൃത്യമായി പ്രൊവീന്‍സുകളില്‍ നിന്നുള്ള യൂണിവേഴ്സിറ്റി വിദ്യാര്‍ഥികളുടെ പ്രമുഖ പ്രതിനിധികളെ അവര്‍ താമസിച്ചിരുന്ന കോളിയിലെ വലിയ വീട്ടിലെ ലൈബ്രറിയില്‍വച്ച് ഞാന്‍ കാണുമായിരുന്നു. ഇന്നാണെങ്കില്‍ ഈ രാജ്യംമൊത്തത്തില്‍തന്നെ അതിരുകളില്ലാത്ത ഒരു യൂണിവേഴ്സിറ്റിയാണ്.
2007 ഡിസംബര്‍ 17ന് റാന്‍ഡിക്കെഴുതിയ കത്തിലെ ചില ഖണ്ഡികകള്‍ ഞാന്‍ ഇവിടെ ഉദ്ധരിക്കാം:-
"ക്യൂബന്‍ സമൂഹം ഇന്നഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്കുള്ള ഉത്തരം, ഒരു ശരാശരി നിലവാരത്തില്‍ നോക്കിയാല്‍, സാര്‍വത്രികമായി 12-ാം തരംവരെയുള്ള വിദ്യാഭ്യാസം, യൂണിവേഴ്സിറ്റി ബിരുദധാരികളായ ഏതാണ്ട് പത്തുലക്ഷം ആളുകള്‍, യാതൊരു വിവേചനവുമില്ലാതെ എല്ലാ പൌരന്മാര്‍ക്കും വിദ്യാഭ്യാസത്തിനുള്ള അവകാശം എന്നിവയാണ്; ഓരോ സമൂര്‍ത്തമായ പ്രശ്നത്തിനും ചതുരംഗക്കളിയില്‍ ഉള്ളതിനേക്കാള്‍ ഏറെ സൂക്ഷ്മത ആവശ്യമാണ്. ഒരു ചെറിയ വിശദാംശംപോലും നാം അവഗണിക്കരുത്; വിപ്ളവകരമായ ഒരു സമൂഹത്തിലെ മനുഷ്യന്റെ ബുദ്ധി വികാരങ്ങള്‍ക്ക് ഉപരിയായി പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ ഇത് നമുക്ക് മുന്നോട്ടുനീങ്ങാന്‍ എളുപ്പമുള്ളവഴിയല്ല.
"അധികാരസ്ഥാനങ്ങളില്‍ കടിച്ചുതൂങ്ങിക്കിടക്കുകയല്ല എന്റെ പ്രാഥമികമായ കര്‍ത്തവ്യം. എനിക്കു ജീവിക്കാന്‍ അവസരം ലഭിച്ച അസാധാരണമായ കാലഘട്ടത്തിലെ ധാര്‍മികമൂല്യങ്ങള്‍ ഉള്‍കൊള്ളുന്ന ആശയങ്ങളും എന്റെതന്നെ പ്രായോഗികാനുഭവങ്ങളും പകര്‍ന്നുകൊടുക്കുന്നതിനുപകരം എന്നെക്കാള്‍ പ്രായം കുറഞ്ഞവരുടെ വഴി മുടക്കി നില്‍ക്കുന്നതു ശരിയല്ല.
"അവസാനനിമിഷംവരെ പൊരുത്തപ്പെട്ടുപോകാനുള്ള അവകാശമുണ്ടെന്ന് നീമിയറെപ്പോലെ ഞാനും വിശ്വസിക്കുന്നു''.
2008 ജനുവരി എട്ടിലെ കത്തില്‍നിന്ന് - "... ഒരു സംയുക്തവോട്ടിനെ ഞാന്‍ ശക്തിയായി പിന്തുണയ്ക്കുന്നു. (അജ്ഞാതമായ നേട്ടങ്ങളെ പരിപാലിക്കുന്ന തത്വം) മുന്‍ സോഷ്യലിസ്റ്റ് ചേരിയിലെ രാജ്യങ്ങളില്‍നിന്നും നമുക്കുകിട്ടിയത് അതേപടി പകര്‍ത്താനുള്ള പ്രവണത ഒഴിവാക്കാന്‍ അത് നമുക്ക് അവസരമൊരുക്കി. സോഷ്യലിസം കെട്ടിപ്പടുക്കാനുള്ള ആ ആദ്യപരിശ്രമങ്ങളെ ഞാന്‍ അഗാധമായി ബഹുമാനിക്കുന്നു; നമുക്ക് നമ്മുടെ പാത തെരഞ്ഞെടുക്കാന്‍ പ്രാപ്തിനല്‍കിയ അവയോട് നന്ദി പറയാം.''
ആ കത്തില്‍ ഞാനിങ്ങനെ തറപ്പിച്ചുപറഞ്ഞു- "ഈ ലോകത്തിന്റെ മഹത്വമാകെ ഒരു ധാന്യമണിക്കുള്ളില്‍ ഒതുക്കാവുന്നതല്ലെന്ന് ഞാന്‍ ഒരിക്കലും മറക്കില്ല.''
ആയതിനാല്‍ എനിക്ക് ശാരീരികമായി ഉള്ള ശേഷി ഉപയോഗിച്ച് ചെയ്യാന്‍ കഴിയുന്നതിലും അധികം ചലനക്ഷമതയും അര്‍പണബോധവും ആവശ്യമുള്ള ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നത് എന്റെ മനസ്സാക്ഷിയോടുതന്നെയുള്ള വഞ്ചനയായിരിക്കും.
ഭാഗ്യവശാല്‍, നമ്മുടെ വിപ്ളവത്തിന് പഴയ തലമുറയില്‍പ്പെട്ട കേഡര്‍മാര്‍ നിരവധി ഇപ്പോഴുമുണ്ട്. വിപ്ളവപ്രക്രിയയുടെ ആദ്യദശയില്‍ വളരെ ചെറുപ്പത്തിലേ എത്തിയവരുണ്ട്. ചിലര്‍ പര്‍വതപ്രദേശത്തുനടന്ന പോരാട്ടത്തില്‍ അണിചേര്‍ന്നപ്പോള്‍ വളരെ ചെറുപ്പമായിരുന്നു- ഏറെക്കുറെ കുട്ടികള്‍ എന്നുതന്നെ പറയാം. പിന്നീട് അവരുടെ ധീരോദാത്തമായ പ്രവര്‍ത്തനം സാര്‍വദേശീയ ദൌത്യവുംകൊണ്ട് നാട്ടിന്റെ യശസ്സ് വര്‍ധിപ്പിച്ചു. ഉറപ്പായും പകരംവെക്കാന്‍ വേണ്ട ആധികാരികതയും അനുഭവസമ്പത്തും അവര്‍ക്കുണ്ട്. ഇനി ഇടയ്ക്കുള്ള മറ്റൊരു തലമുറകൂടിയുണ്ട്; വിപ്ളവം സംഘടിപ്പിക്കുന്നതിന്റെയും നയിക്കുന്നതിന്റെയും സങ്കീര്‍ണവും ഏറെക്കുറെ അപ്രാപ്യവുമായ കലയുടെ അടിസ്ഥാനകാര്യങ്ങള്‍ ഞങ്ങളോടൊപ്പം നിന്നു പഠിച്ചവരാണവര്‍.
പ്രയാസമേറിയതും ഒട്ടേറെ വൈതരണികളുള്ളതും എല്ലാപേരുടെയും ബുദ്ധിപൂര്‍വമായ പരിശ്രമങ്ങള്‍ വേണ്ടതുമായ പാതയാണ് നമ്മുടേത്. ക്ഷമാപണത്തിന്റെയോ അതിന്റെ മറുപുറമായ ആത്മപീഡനത്തിന്റെയോ സുഗമമായ പാത പിന്തുടരുന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. അതികഠിനമായ ദുരിതങ്ങള്‍ പേറാന്‍ നാം എപ്പോഴും സന്നദ്ധരായിരിക്കണം. വിജയിക്കുമ്പോള്‍ മതിമറന്ന് വിവേകം നഷ്ടപ്പെടാതിരിക്കുകയും ആപത്തുകാലത്ത് സമചിത്തതയോടെ അതിനെ നേരിടുകയും ചെയ്യുകയെന്ന തത്വം നാം ഒരിക്കലും വിസ്മരിക്കരുത്. പരാജയപ്പെടുത്തേണ്ട ശത്രു അത്യന്തം പ്രബലനും ശക്തനുമാണ്; എന്നാല്‍, അരനൂറ്റാണ്ടായി നാം അവരെ തടഞ്ഞുനിര്‍ത്തിയിരിക്കുകയാണ്.
ഇത് നിങ്ങളില്‍നിന്നുള്ള എന്റെ വിടവാങ്ങലല്ല. ആശയങ്ങളുടെ സമരരംഗത്ത് ഒരു പോരാളിയെപ്പോലെനിന്നു പൊരുതാന്‍ മാത്രമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. 'സഖാവ് ഫിദെലിന്റെ പ്രതികരണങ്ങള്‍' എന്ന തലവാചകത്തില്‍ ഞാന്‍ ഇനിയും എഴുതിക്കൊണ്ടിരിക്കും. നിങ്ങള്‍ക്ക് ആശ്രയിക്കാനുള്ള മറ്റൊരു ആയുധമായിരിക്കും അത്. ചിലപ്പോള്‍ എന്റെ ശബ്ദവും കേള്‍ക്കും. ഞാന്‍ ഏറെ ശ്രദ്ധാലുവായിരിക്കും.

2 comments:

ജനശക്തി ന്യൂസ്‌ said...

ജെസീനസഗീര്‍ said...

ചിന്തയും ജനശക്തിയും ഒന്നാണ്ണോ?അവിടെ കാണുന്നത്‌ ഇവിടെയും കാണുന്നു