Tuesday, April 01, 2008

വിമോചനകവിതയുടെ രുദ്രതാണ്ഡവം

വിമോചനകവിതയുടെ രുദ്രതാണ്ഡവം.ഡോ. കെ എസ് രവികുമാര്


‍പ ച്ചമനുഷ്യന്റെ പൊള്ളുന്ന അനുഭവ യാഥാര്‍ ഥ്യത്തില്‍നിന്നാണ് കടമ്മനിട്ടയുടെ കവിത മുളപൊട്ടിയത്. അനുഭവത്തിന്റെ കരുത്തും വാക്കിന്റെ ശക്തിയും ചേര്‍ന്ന് മലയാളത്തില്‍ അന്നോളം അനുഭവിച്ചിട്ടില്ലാത്ത ഒരു കാവ്യാനുഭവം കടമ്മനിട്ടക്കവിതകള്‍ നല്‍കി. വര്‍ത്തമാന സത്യത്തിന്റെ തിരിച്ചറിവും സൂക്ഷ്മമായ ചരിത്രബോധവും ചേര്‍ന്ന് മനുഷ്യവിമോചനത്തിന്റെ ശക്തിഗാഥകളായിത്തീര്‍ന്നു ആ കവിതകള്‍. നാട്ടുമൊഴിയുടെ തനിമയും പാരമ്പര്യത്തിന്റെ ബലവും ഗോത്രത്താളത്തിന്റെ മുഴക്കവുംചേര്‍ന്ന് ആ വിമോചനസ്വപ്നത്തിന് അഗ്നികാന്തി പകര്‍ന്നു. മലയാളത്തിലെ മുഖ്യധാരാകവിത അന്നോളം അനുഭവിപ്പിച്ചിട്ടില്ലാത്ത ആഴമുള്ള കാവ്യാനുഭൂതിയാണ് കടമ്മനിട്ടക്കവിത ആസ്വാദകന് നല്‍കിയത്. സമൂഹമനസ്സിന്റെ അടിത്തട്ടില്‍ എവിടെയോ ഉറങ്ങിക്കിടന്നിരുന്ന ആദിമഭാവങ്ങളെ അതു ഞെട്ടിച്ചുണര്‍ത്തി. ജീവിത യാഥാര്‍ഥ്യങ്ങളില്‍നിന്ന് രൂപംകൊണ്ട പുതുമയും തനിമയുമുള്ള ബിംബങ്ങളും ചടുലമായ താളവും ജനകീയമായ കാവ്യാനുഭവം നല്‍കാന്‍ അവയെ പ്രാപ്തമാക്കി. 1960കളുടെ അന്ത്യത്തിലാണ് കടമ്മനിട്ട രാമകൃഷ്ണന്‍ എന്ന കവി മലയാളത്തിലെ ആസ്വാദകരുടെ ശ്രദ്ധയില്‍ നിറഞ്ഞത്. മുതിര്‍ന്ന കവികളുടെ ചിരപരിചിതമായ രീതികളും ചങ്ങമ്പുഴയുടെ അനുകര്‍ത്താക്കളുടെ വിലോലകവിതകളും ആധുനികതാപ്രസ്ഥാനക്കാരുടെ ദുര്‍ഗ്രഹവും പ്രകടനാത്മകവുമായ രചനകളും ചേര്‍ന്ന് കവിതാരംഗത്ത് ഒരു തളംകെട്ടല്‍ സൃഷ്ടിച്ച കാലത്താണ്, ഇടിമുഴക്കംപോലെ 'കടമ്മനിട്ട'യും 'കോഴി'യും 'കിരാതവൃത്ത'വും 'കാട്ടാളനു'മൊക്കെ മലയാളികളുടെ കാതുകളിലെത്തിയത്. അതേ, കടമ്മനിട്ടക്കവിതകള്‍ മിക്കതും ആദ്യം ആസ്വാദകരുടെ കാതുകളിലേക്കാണ് എത്തിയത്. ചെറുസദസ്സുകളിലും പിന്നീട് വലിയ ആസ്വാദകവൃന്ദങ്ങളിലും തന്റെ തനിമയുള്ള പുരുഷസ്വരത്തില്‍ വാക്കിന്റെ ഭാവവും ശക്തിയും വ്യക്തമാക്കി ചൊല്ലിപ്പകര്‍ന്നാണ് ആ കവിതകള്‍ പുതിയൊരു ജനകീയ ഭാവുകത്വം രൂപപ്പെടുത്തിയത്. അതിലൂടെ പുതിയ ഭാവവും പുതിയ താളവും പുതിയ സ്വരവും മലയാളത്തിലെ കാവ്യാസ്വാദകര്‍ അറിഞ്ഞു. മലയാളകവിതയുടെ വായ്മൊഴി പാരമ്പര്യത്തിന് പുതിയ മട്ടിലുള്ള വികാസം നല്‍കുകയായിരുന്നു കടമ്മനിട്ടയുടെ കവിതചൊല്ലല്‍. ആദ്യകാലത്ത് യാഥാസ്ഥിതിക പണ്ഡിതന്മാരും പുതുമയുടെ നേരെ മുഖംതിരിച്ച ആസ്വാദകരുമൊക്കെ തൊണ്ടയുടെ കവി എന്നുവിളിച്ച് കടമ്മനിട്ടയെ ആക്ഷേപിച്ചു. പക്ഷേ, കാലം തെളിയിച്ചു, കടമ്മനിട്ട ഇരുപതാംനൂറ്റാണ്ടിലെ ഏറ്റവും വലിയ മലയാള മഹാകവികളില്‍ ഒരാളാണെന്ന്. രംഗത്തുവന്ന നാള്‍മുതല്‍ ഇന്നോളം ശ്രദ്ധാലുക്കളായ സാഹിത്യാസ്വാദകരും കവ്യപഠിതാക്കളും ഗൌരവപൂര്‍വം കടമ്മനിട്ടക്കവിതയെ പിന്തുടരുന്നു. അതിനുള്ള വക അതിലുണ്ട്. ഒപ്പം ജനകീയമായ സ്വീകാര്യതയും അദ്ദേഹം നേടി. കടമ്മനിട്ടക്കവിത ആളുകള്‍ക്കിടയില്‍ നേടിയ പ്രചാരംകൊണ്ടുമാത്രമല്ല ജനകീയമാകുന്നത്. ജനതയുടെ അവസ്ഥയെ ആവിഷ്കരിച്ചുകൊണ്ടും അവസ്ഥയുടെ പ്രാതികൂല്യത്തെ അതിജീവിച്ച് വിമോചനത്തിലേക്കു കുതിക്കാന്‍ ജനതയ്ക്ക് കരുത്തുനല്‍കിക്കൊണ്ടുമാണ് അതു ജനകീയകവിതയായത്. വ്യക്തമായ രാഷ്ട്രീയാന്തര്‍ധാരയുള്ളവയാണ് കടമ്മനിട്ടക്കവിതകള്‍. ചില രചനകളില്‍ രാഷ്ട്രീയം വാച്യവും പ്രകടവുമാണ്. മറ്റുള്ളവയില്‍ പരോക്ഷധാരയായി തുടരുന്നു. വിമോചനത്തിന് കൊതിക്കുന്ന ചങ്ങല പൊട്ടിക്കുന്ന മനുഷ്യശക്തിയാണ് അതിന്റെ കേന്ദ്രത്തിലുള്ളത്. മാനവികമായ ശക്തിയില്‍ ഇത്ര വിശ്വസിക്കുന്ന കവിതകള്‍ മലയാളത്തില്‍ ഏറെയില്ല. 'കാട്ടാള'നിലും 'കിരാതവൃത്ത'ത്തിലും തനിക്ക് അവകാശപ്പെട്ട ഭൂമിയില്‍നിന്നും ജീവിതസാഫല്യങ്ങളില്‍നിന്നും അന്യവല്‍ക്കരിക്കപ്പെട്ട മനുഷ്യന്റെ സടകുടഞ്ഞെഴുന്നേല്‍ക്കുന്ന ആത്മരോഷം കാണാം. അവര്‍ വിമോചനത്തിന്റെ ശക്തിയെ കൊട്ടിപ്പാടി വിളിക്കുന്നു; അതിന്റെ സൂര്യശക്തിയെ ആവാഹിക്കുന്നു. ആദിമജീവിതത്തിന്റെ വന്യത മുറ്റിയ ബിംബങ്ങള്‍കൊണ്ട് വര്‍ത്തമാനജീവിതത്തിന്റെ പ്രതിസന്ധിയെ ആവിഷ്കരിക്കുകയായിരുന്നു ആ കവിതകളില്‍ കടമ്മനിട്ട. വര്‍ത്തമാനജീവിതത്തിന്റെ കഠിനയാഥാര്‍ഥ്യത്തെ കുറെക്കൂടി പച്ചയായി അവതരിപ്പിച്ച 'കടമ്മനിട്ട'യില്‍ ആ അവസ്ഥയുടെ തീക്ഷ്ണതയെ, 'ഇവിടം ജീവിതസംഗ്രാമത്തിന്‍ ചുടലക്കളമോ? ചുടുനീര്‍ക്കുളമോ?' എന്ന സംശയത്തില്‍ നിര്‍ത്തി. എന്നാല്‍, 'കോഴി'യിലേക്കു കടക്കുമ്പോള്‍ ആ അവസ്ഥയില്‍നിന്നുള്ള വിമോചനത്തിന്, "കണ്ണുവേണമിരുപുറമെപ്പോഴും കണ്ണുവേണം മുകളിലും താഴേം കണ്ണിലെപ്പോഴും കത്തിജ്വലിക്കു- മുള്‍ക്കണ്ണുവേണമണയാത്ത കണ്ണ്'' എന്ന ജാഗ്രത്തായ തിരിച്ചറിവ് പകരുന്നു. എഴുപതുകളുടെ മധ്യം. അടിയന്തരാവസ്ഥ. ഭരണകൂടം വാക്കിന്റെ വായടച്ച കാലം. പലരും മുന്‍കൂര്‍ നാവടക്കിയ കാലം. ആ അവസ്ഥയുടെ ചൂടും വിങ്ങലും മിണ്ടാനാകാത്തതിന്റെ ക്ഷോഭവുമെല്ലാം ഉരുകിയൊലിച്ച് ഒന്നായിത്തീര്‍ന്ന പേശീബലമുള്ള കവിത കടമ്മനിട്ടയില്‍നിന്നാണ് ഉണ്ടായത്- 'ശാന്ത'. വര്‍ത്തമാനസത്യം എക്കാലത്തും മൂല്യവത്താകുന്ന കവിതയായി മാറുന്ന കാഴ്ച ശാന്തയില്‍ നാം കാണുന്നു. മനുഷ്യവംശചരിത്രത്തിന്റെ മാര്‍ക്സിയന്‍ കാഴ്ചപ്പാടിലുള്ള വ്യാഖ്യാനത്തിന് നാടകീയവും താളാത്മകവുമായ ഗോത്രാനുഭവത്തിന്റെ നാവ് നല്‍കിയ കവിതയാണ് 'കുറത്തി'. മലയാളത്തിലെ എക്കാലത്തെയും മികച്ച വിപ്ളവകവിത. ചരിത്രത്തിന്റെ സമസ്യകള്‍, വിമോചനത്തിന്റെ പ്രതീക്ഷകള്‍, മര്‍ദിതന്റെ ക്ഷോഭങ്ങള്‍, പീഡിതരുടെ മുന്നേറ്റങ്ങള്‍, കുടുംബത്തിന്റെ സങ്കടങ്ങളും സന്തോഷങ്ങളും- എല്ലാം കടമ്മനിട്ടയിലുണ്ട്. കടമ്മനിട്ടക്കവിതയുടെ കേന്ദ്രത്തില്‍ പീഡിതനും പുറന്തള്ളപ്പെട്ടവനുമായ ഒരു പുരുഷന്‍/ സ്ത്രീ ഉണ്ട്. കീഴാളജീവിതത്തിന്റെ പ്രതിനിധിയാണ് അവര്‍. കാട്ടാളനും കോഴിയമ്മയും സതീശനും വാസുദേവനും പശുക്കുട്ടിയും ഗ്രാമത്തിലെ വഞ്ചിക്കപ്പെട്ട പെണ്ണും ചൂഷിതയായ ഗ്രാമവും എല്ലാം ആ സത്ത പങ്കുവയ്ക്കുന്നു. തങ്ങള്‍ക്ക് അവകാശപ്പെട്ടതില്‍നിന്നെല്ലാം തട്ടിമാറ്റപ്പെടുന്ന കൈകളോടുകൂടിയവര്‍. അവരുടെ ക്ഷോഭത്തിന്റെയും മുന്നേറ്റത്തിന്റെയും നേരിടലിന്റെയും വാക്കുകള്‍ ആ കവിതകളില്‍ മുഴങ്ങുന്നു. അതുകൊണ്ടുതന്നെ ഇന്നു ലോകം നേരിടുന്ന അധിനിവേശത്തിന്റെ ഭീഷണമായ വര്‍ത്തമാനാവസ്ഥയില്‍ കടമ്മനിട്ടയുടെ കവിതകള്‍ കൂടുതല്‍ പ്രസക്തിയുള്ളതായി മാറുന്നു. വ്യക്തിയുടെ നൊമ്പരങ്ങളും ചരിത്രത്തിന്റെ ഉദ്വേഗങ്ങളും സമൂഹത്തിന്റെ വിങ്ങലുകളും സമന്വയിക്കുന്ന കടമ്മനിട്ടയുടെ മികച്ച കവിതകള്‍ മലയാളത്തിലെ എക്കാലത്തെയും ഉജ്വലരചനകളായി നിലനില്‍ക്കും.

1 comment:

ജനശക്തി ന്യൂസ്‌ said...

വിമോചനകവിതയുടെ രുദ്രതാണ്ഡവം
ഡോ. കെ എസ് രവികുമാര്‍
പ ച്ചമനുഷ്യന്റെ പൊള്ളുന്ന അനുഭവ യാഥാര്‍ ഥ്യത്തില്‍നിന്നാണ് കടമ്മനിട്ടയുടെ കവിത മുളപൊട്ടിയത്. അനുഭവത്തിന്റെ കരുത്തും വാക്കിന്റെ ശക്തിയും ചേര്‍ന്ന് മലയാളത്തില്‍ അന്നോളം അനുഭവിച്ചിട്ടില്ലാത്ത ഒരു കാവ്യാനുഭവം കടമ്മനിട്ടക്കവിതകള്‍ നല്‍കി. വര്‍ത്തമാന സത്യത്തിന്റെ തിരിച്ചറിവും സൂക്ഷ്മമായ ചരിത്രബോധവും ചേര്‍ന്ന് മനുഷ്യവിമോചനത്തിന്റെ ശക്തിഗാഥകളായിത്തീര്‍ന്നു ആ കവിതകള്‍. നാട്ടുമൊഴിയുടെ തനിമയും പാരമ്പര്യത്തിന്റെ ബലവും ഗോത്രത്താളത്തിന്റെ മുഴക്കവുംചേര്‍ന്ന് ആ വിമോചനസ്വപ്നത്തിന് അഗ്നികാന്തി പകര്‍ന്നു. മലയാളത്തിലെ മുഖ്യധാരാകവിത അന്നോളം അനുഭവിപ്പിച്ചിട്ടില്ലാത്ത ആഴമുള്ള കാവ്യാനുഭൂതിയാണ് കടമ്മനിട്ടക്കവിത ആസ്വാദകന് നല്‍കിയത്. സമൂഹമനസ്സിന്റെ അടിത്തട്ടില്‍ എവിടെയോ ഉറങ്ങിക്കിടന്നിരുന്ന ആദിമഭാവങ്ങളെ അതു ഞെട്ടിച്ചുണര്‍ത്തി. ജീവിത യാഥാര്‍ഥ്യങ്ങളില്‍നിന്ന് രൂപംകൊണ്ട പുതുമയും തനിമയുമുള്ള ബിംബങ്ങളും ചടുലമായ താളവും ജനകീയമായ കാവ്യാനുഭവം നല്‍കാന്‍ അവയെ പ്രാപ്തമാക്കി. 1960കളുടെ അന്ത്യത്തിലാണ് കടമ്മനിട്ട രാമകൃഷ്ണന്‍ എന്ന കവി മലയാളത്തിലെ ആസ്വാദകരുടെ ശ്രദ്ധയില്‍ നിറഞ്ഞത്. മുതിര്‍ന്ന കവികളുടെ ചിരപരിചിതമായ രീതികളും ചങ്ങമ്പുഴയുടെ അനുകര്‍ത്താക്കളുടെ വിലോലകവിതകളും ആധുനികതാപ്രസ്ഥാനക്കാരുടെ ദുര്‍ഗ്രഹവും പ്രകടനാത്മകവുമായ രചനകളും ചേര്‍ന്ന് കവിതാരംഗത്ത് ഒരു തളംകെട്ടല്‍ സൃഷ്ടിച്ച കാലത്താണ്, ഇടിമുഴക്കംപോലെ 'കടമ്മനിട്ട'യും 'കോഴി'യും 'കിരാതവൃത്ത'വും 'കാട്ടാളനു'മൊക്കെ മലയാളികളുടെ കാതുകളിലെത്തിയത്. അതേ, കടമ്മനിട്ടക്കവിതകള്‍ മിക്കതും ആദ്യം ആസ്വാദകരുടെ കാതുകളിലേക്കാണ് എത്തിയത്. ചെറുസദസ്സുകളിലും പിന്നീട് വലിയ ആസ്വാദകവൃന്ദങ്ങളിലും തന്റെ തനിമയുള്ള പുരുഷസ്വരത്തില്‍ വാക്കിന്റെ ഭാവവും ശക്തിയും വ്യക്തമാക്കി ചൊല്ലിപ്പകര്‍ന്നാണ് ആ കവിതകള്‍ പുതിയൊരു ജനകീയ ഭാവുകത്വം രൂപപ്പെടുത്തിയത്. അതിലൂടെ പുതിയ ഭാവവും പുതിയ താളവും പുതിയ സ്വരവും മലയാളത്തിലെ കാവ്യാസ്വാദകര്‍ അറിഞ്ഞു. മലയാളകവിതയുടെ വായ്മൊഴി പാരമ്പര്യത്തിന് പുതിയ മട്ടിലുള്ള വികാസം നല്‍കുകയായിരുന്നു കടമ്മനിട്ടയുടെ കവിതചൊല്ലല്‍. ആദ്യകാലത്ത് യാഥാസ്ഥിതിക പണ്ഡിതന്മാരും പുതുമയുടെ നേരെ മുഖംതിരിച്ച ആസ്വാദകരുമൊക്കെ തൊണ്ടയുടെ കവി എന്നുവിളിച്ച് കടമ്മനിട്ടയെ ആക്ഷേപിച്ചു. പക്ഷേ, കാലം തെളിയിച്ചു, കടമ്മനിട്ട ഇരുപതാംനൂറ്റാണ്ടിലെ ഏറ്റവും വലിയ മലയാള മഹാകവികളില്‍ ഒരാളാണെന്ന്. രംഗത്തുവന്ന നാള്‍മുതല്‍ ഇന്നോളം ശ്രദ്ധാലുക്കളായ സാഹിത്യാസ്വാദകരും കവ്യപഠിതാക്കളും ഗൌരവപൂര്‍വം കടമ്മനിട്ടക്കവിതയെ പിന്തുടരുന്നു. അതിനുള്ള വക അതിലുണ്ട്. ഒപ്പം ജനകീയമായ സ്വീകാര്യതയും അദ്ദേഹം നേടി. കടമ്മനിട്ടക്കവിത ആളുകള്‍ക്കിടയില്‍ നേടിയ പ്രചാരംകൊണ്ടുമാത്രമല്ല ജനകീയമാകുന്നത്. ജനതയുടെ അവസ്ഥയെ ആവിഷ്കരിച്ചുകൊണ്ടും അവസ്ഥയുടെ പ്രാതികൂല്യത്തെ അതിജീവിച്ച് വിമോചനത്തിലേക്കു കുതിക്കാന്‍ ജനതയ്ക്ക് കരുത്തുനല്‍കിക്കൊണ്ടുമാണ് അതു ജനകീയകവിതയായത്. വ്യക്തമായ രാഷ്ട്രീയാന്തര്‍ധാരയുള്ളവയാണ് കടമ്മനിട്ടക്കവിതകള്‍. ചില രചനകളില്‍ രാഷ്ട്രീയം വാച്യവും പ്രകടവുമാണ്. മറ്റുള്ളവയില്‍ പരോക്ഷധാരയായി തുടരുന്നു. വിമോചനത്തിന് കൊതിക്കുന്ന ചങ്ങല പൊട്ടിക്കുന്ന മനുഷ്യശക്തിയാണ് അതിന്റെ കേന്ദ്രത്തിലുള്ളത്. മാനവികമായ ശക്തിയില്‍ ഇത്ര വിശ്വസിക്കുന്ന കവിതകള്‍ മലയാളത്തില്‍ ഏറെയില്ല. 'കാട്ടാള'നിലും 'കിരാതവൃത്ത'ത്തിലും തനിക്ക് അവകാശപ്പെട്ട ഭൂമിയില്‍നിന്നും ജീവിതസാഫല്യങ്ങളില്‍നിന്നും അന്യവല്‍ക്കരിക്കപ്പെട്ട മനുഷ്യന്റെ സടകുടഞ്ഞെഴുന്നേല്‍ക്കുന്ന ആത്മരോഷം കാണാം. അവര്‍ വിമോചനത്തിന്റെ ശക്തിയെ കൊട്ടിപ്പാടി വിളിക്കുന്നു; അതിന്റെ സൂര്യശക്തിയെ ആവാഹിക്കുന്നു. ആദിമജീവിതത്തിന്റെ വന്യത മുറ്റിയ ബിംബങ്ങള്‍കൊണ്ട് വര്‍ത്തമാനജീവിതത്തിന്റെ പ്രതിസന്ധിയെ ആവിഷ്കരിക്കുകയായിരുന്നു ആ കവിതകളില്‍ കടമ്മനിട്ട. വര്‍ത്തമാനജീവിതത്തിന്റെ കഠിനയാഥാര്‍ഥ്യത്തെ കുറെക്കൂടി പച്ചയായി അവതരിപ്പിച്ച 'കടമ്മനിട്ട'യില്‍ ആ അവസ്ഥയുടെ തീക്ഷ്ണതയെ, 'ഇവിടം ജീവിതസംഗ്രാമത്തിന്‍ ചുടലക്കളമോ? ചുടുനീര്‍ക്കുളമോ?' എന്ന സംശയത്തില്‍ നിര്‍ത്തി. എന്നാല്‍, 'കോഴി'യിലേക്കു കടക്കുമ്പോള്‍ ആ അവസ്ഥയില്‍നിന്നുള്ള വിമോചനത്തിന്, "കണ്ണുവേണമിരുപുറമെപ്പോഴും കണ്ണുവേണം മുകളിലും താഴേം കണ്ണിലെപ്പോഴും കത്തിജ്വലിക്കു- മുള്‍ക്കണ്ണുവേണമണയാത്ത കണ്ണ്'' എന്ന ജാഗ്രത്തായ തിരിച്ചറിവ് പകരുന്നു. എഴുപതുകളുടെ മധ്യം. അടിയന്തരാവസ്ഥ. ഭരണകൂടം വാക്കിന്റെ വായടച്ച കാലം. പലരും മുന്‍കൂര്‍ നാവടക്കിയ കാലം. ആ അവസ്ഥയുടെ ചൂടും വിങ്ങലും മിണ്ടാനാകാത്തതിന്റെ ക്ഷോഭവുമെല്ലാം ഉരുകിയൊലിച്ച് ഒന്നായിത്തീര്‍ന്ന പേശീബലമുള്ള കവിത കടമ്മനിട്ടയില്‍നിന്നാണ് ഉണ്ടായത്- 'ശാന്ത'. വര്‍ത്തമാനസത്യം എക്കാലത്തും മൂല്യവത്താകുന്ന കവിതയായി മാറുന്ന കാഴ്ച ശാന്തയില്‍ നാം കാണുന്നു. മനുഷ്യവംശചരിത്രത്തിന്റെ മാര്‍ക്സിയന്‍ കാഴ്ചപ്പാടിലുള്ള വ്യാഖ്യാനത്തിന് നാടകീയവും താളാത്മകവുമായ ഗോത്രാനുഭവത്തിന്റെ നാവ് നല്‍കിയ കവിതയാണ് 'കുറത്തി'. മലയാളത്തിലെ എക്കാലത്തെയും മികച്ച വിപ്ളവകവിത. ചരിത്രത്തിന്റെ സമസ്യകള്‍, വിമോചനത്തിന്റെ പ്രതീക്ഷകള്‍, മര്‍ദിതന്റെ ക്ഷോഭങ്ങള്‍, പീഡിതരുടെ മുന്നേറ്റങ്ങള്‍, കുടുംബത്തിന്റെ സങ്കടങ്ങളും സന്തോഷങ്ങളും- എല്ലാം കടമ്മനിട്ടയിലുണ്ട്. കടമ്മനിട്ടക്കവിതയുടെ കേന്ദ്രത്തില്‍ പീഡിതനും പുറന്തള്ളപ്പെട്ടവനുമായ ഒരു പുരുഷന്‍/ സ്ത്രീ ഉണ്ട്. കീഴാളജീവിതത്തിന്റെ പ്രതിനിധിയാണ് അവര്‍. കാട്ടാളനും കോഴിയമ്മയും സതീശനും വാസുദേവനും പശുക്കുട്ടിയും ഗ്രാമത്തിലെ വഞ്ചിക്കപ്പെട്ട പെണ്ണും ചൂഷിതയായ ഗ്രാമവും എല്ലാം ആ സത്ത പങ്കുവയ്ക്കുന്നു. തങ്ങള്‍ക്ക് അവകാശപ്പെട്ടതില്‍നിന്നെല്ലാം തട്ടിമാറ്റപ്പെടുന്ന കൈകളോടുകൂടിയവര്‍. അവരുടെ ക്ഷോഭത്തിന്റെയും മുന്നേറ്റത്തിന്റെയും നേരിടലിന്റെയും വാക്കുകള്‍ ആ കവിതകളില്‍ മുഴങ്ങുന്നു. അതുകൊണ്ടുതന്നെ ഇന്നു ലോകം നേരിടുന്ന അധിനിവേശത്തിന്റെ ഭീഷണമായ വര്‍ത്തമാനാവസ്ഥയില്‍ കടമ്മനിട്ടയുടെ കവിതകള്‍ കൂടുതല്‍ പ്രസക്തിയുള്ളതായി മാറുന്നു. വ്യക്തിയുടെ നൊമ്പരങ്ങളും ചരിത്രത്തിന്റെ ഉദ്വേഗങ്ങളും സമൂഹത്തിന്റെ വിങ്ങലുകളും സമന്വയിക്കുന്ന കടമ്മനിട്ടയുടെ മികച്ച കവിതകള്‍ മലയാളത്തിലെ എക്കാലത്തെയും ഉജ്വലരചനകളായി നിലനില്‍ക്കും.