Saturday, March 29, 2008

ഒരു പുതിയ കുതിപ്പിന്റെ സാധ്യത കെ എന്‍ പണിക്കര്‍

ഒരു പുതിയ കുതിപ്പിന്റെ സാധ്യത കെ എന്‍ പണിക്കര്‍കഴിഞ്ഞ തെരഞ്ഞെടുപ്പിനുശേഷം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉരുത്തിരിഞ്ഞ ഏറ്റവും പ്രധാനപ്പെട്ട പ്രവണത ഇടതുപക്ഷശക്തികളുടെ നിര്‍ണായകസ്വാധീനമാണ്. ഭരണത്തിന്റെ ഭാഗമല്ലെങ്കിലും ഭരണത്തിന് ജനാധിപത്യസ്വഭാവമുള്ള ദിശാബോധം സൃഷ്ടിക്കാന്‍ ഇടതുപക്ഷം നടത്തിയ ഇടപെടലുകള്‍ പൊതുവെ സ്വാഗതംചെയ്യപ്പെട്ടിട്ടുണ്ട്; ആഗോളവല്‍ക്കരണത്തിന്റെ വക്താക്കളായ ചുരുക്കം ചില മാധ്യമപ്രവര്‍ത്തകരും ബുദ്ധിജീവികളും ഒഴിച്ച്. സാമൂഹ്യ അധികാരവും രാഷ്ട്രസമ്പത്തും അടക്കിഭരിക്കുന്ന ഉപരിവര്‍ഗത്തില്‍നിന്ന് എതിര്‍പ്പ് നേരിടേണ്ടിവരുന്നത് സ്വാഭാവികമാണുതാനും. എങ്കിലും ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കുന്നതില്‍ ഇടതുപക്ഷം ബദ്ധശ്രദ്ധരാണെന്ന തിരിച്ചറിവ് ജനങ്ങള്‍ ഉള്‍ക്കൊണ്ടിരിക്കുന്നു. അതേപോലെതന്നെ സമൂഹത്തിന്റെ താഴെതട്ടില്‍ ജീവിക്കുന്നവരുടെ താല്‍പ്പര്യങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ ശ്രമിക്കുന്നതും ഇടതുപക്ഷമാണെന്ന യാഥാര്‍ഥ്യവും സ്വീകരിക്കപ്പെടുന്നു. ആണവകരാറും ഗ്രാമീണ തൊഴില്‍നയവും ആദിവാസിനിയമവും ഏറ്റവും പ്രധാനപ്പെട്ട ഉദാഹരണങ്ങളാണ്. ഇടതുപക്ഷത്തിന്റെ ഉറച്ചനിലപാട് ഇല്ലായിരുന്നെങ്കില്‍, കോഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണം ഇന്ത്യയെ ഇതിനകം അമേരിക്കന്‍ പാളയത്തില്‍ പൂര്‍ണമായും തളച്ചിടുമായിരുന്നു എന്നതിന് സംശയമില്ല. ഗ്രാമീണ തൊഴില്‍പരിപാടിയുടെ പ്രണേതാക്കള്‍തന്നെ ഇടതുപക്ഷമാണെന്നത് ആരും ചോദ്യംചെയ്യുമെന്ന് തോന്നുന്നില്ല. ഇടതുപക്ഷം സ്വാധീനം ചെലുത്തിയ മറ്റ് മേഖലകള്‍ നിരവധിയാണ്. യുപിഎ ഭരണത്തെ പിന്താങ്ങിക്കൊണ്ടുതന്നെ സാമ്രാജ്യത്വ ചെറുത്തുനില്‍പ്പിന് നേതൃത്വം കൊടുക്കാനും ജനക്ഷേമപദ്ധതികള്‍ക്ക് വഴിയൊരുക്കാനും ഇടതുപക്ഷത്തിന് സാധ്യമായി എന്നര്‍ഥം. ഇടതുപക്ഷത്തിന് സിദ്ധിച്ച പൊതുസമ്മതിയുടെ അടിസ്ഥാനം അതാണ്. അതുകൊണ്ടുതന്നെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ നയം എന്തായിരിക്കുമെന്നു ജനങ്ങള്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നു. ഇടതുപക്ഷനേതൃത്വത്തിലോ സ്വാധീനത്തിലോ രൂപംകൊള്ളാന്‍ സാധ്യതയുള്ള ഒരു മുന്നണിയുടെ പ്രസക്തി രാഷ്ട്രീയനിരീക്ഷകര്‍ ചര്‍ച്ചചെയ്യുന്നത് ഈ സന്ദര്‍ഭത്തിലാണ്. തെരഞ്ഞെടുപ്പുസമയത്ത് തല്ലിക്കൂട്ടുന്ന മുന്നണിയില്‍ മാര്‍ക്സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ടിക്ക് താല്‍പ്പര്യമില്ലെന്ന് പാര്‍ടിയുടെ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഇതിനിടെ പലവട്ടം വ്യക്തമാക്കിയിട്ടുണ്ട്. കൂട്ടായ രാഷ്ട്രീയപ്രക്ഷോഭങ്ങളിലൂടെ ഉരുത്തിരിഞ്ഞുവരുന്ന മുന്നണിമാത്രമേ സ്വീകാര്യവും അഭിലഷണീയവുമാകൂ എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുള്ളത്. വ്യക്തമായ രാഷ്ട്രീയകാഴ്ചപ്പാടിലും പരിപാടിയിലും ഊന്നിയതായിരിക്കണം മുന്നണി എന്നതാണ് വിവക്ഷയെന്ന് അനുമാനിക്കാം. ഇതിലൂടെ മുന്നണിയെക്കുറിച്ച് നൂതനമല്ലെങ്കിലും അര്‍ഥവത്തായ ഒരു പരികല്‍പ്പന പരിഗണനയില്‍ വരുന്നു. ഈ നിലപാട് ഒരു പുതിയ രാഷ്ട്രീയ ധ്രുവീകരണത്തിനുള്ള സാധ്യത തെളിച്ചിരിക്കുകയാണ്. ഈ സന്ദര്‍ഭത്തില്‍ രണ്ടു പ്രശ്നം പ്രസക്തമാണ്. ഒന്നാമതായി, ഈ മുന്നണിയുടെ സ്വഭാവം. രണ്ടാമതായി, മുന്നണിക്ക് ഈ പിന്തുണ ലഭിക്കാനാവശ്യമായ പ്രവര്‍ത്തനമണ്ഡലങ്ങളും രീതികളും. ഈ രണ്ടു കാര്യത്തിലും ഒരു ബദല്‍മുന്നണി അനിവാര്യമായിരിക്കുന്നു. ഇന്ന് ദേശീയതലത്തില്‍ നിലവിലുള്ള രണ്ടു മുന്നണിക്കും ആശയപരമായ കെട്ടുറപ്പില്ല. രാഷ്ട്രീയവിശ്വാസങ്ങളിലോ നയങ്ങളിലോ ഉള്ള സമാനതയ്ക്ക് അധികാരം കൈയാളാനുള്ള വ്യഗ്രതമാത്രമാണ് പല കക്ഷികളെയും പ്രത്യേക മുന്നണിയുടെ ഭാഗമാക്കുന്നത്. അതുകൊണ്ട് അവര്‍ എന്‍ഡിഎ പരാജയപ്പെടുമ്പോള്‍ യുപിഎയിലും മറിച്ചും നിലകൊള്ളുന്നു. ഇതിനെ അവസരവാദിത്തമെന്നു പറഞ്ഞ് പുച്ഛിച്ചുതള്ളാമെങ്കിലും അത് വരുത്തിവയ്ക്കുന്ന രാഷ്ട്രീയ അപചയത്തിനുനേരെ കണ്ണടച്ചുകൂടാ. ഇന്ന് ഇന്ത്യ നേരിടുന്ന രണ്ടു പ്രധാനപ്പെട്ട പ്രശ്നം വര്‍ഗീയതയും ആഗോളവല്‍ക്കരണവുമാണ്. ബിജെപി നേതൃത്വം കൊടുക്കുന്ന മുന്നണിയുടെ വര്‍ഗീയസ്വഭാവം അക്രമ-വിദ്വേഷ രാഷ്ട്രീയത്തിലൂടെ പ്രകടമാകുന്നു. ആഗോളവല്‍ക്കരണത്തെ തുണയ്ക്കുന്ന സാമ്പത്തികനയം ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. അമേരിക്കന്‍ സാമ്രാജ്യത്വത്തിനോട് സ്നേഹബന്ധം പുലര്‍ത്തുകയും സാമ്രാജ്യത്വ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങുകയും ചെയ്യുന്നു. കോഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയുടെ സ്വഭാവം ബിജെപി കൂട്ടുകെട്ടില്‍നിന്ന് ഒരു കാര്യത്തില്‍ വ്യത്യസ്തമാണ്. അതിന് വര്‍ഗീയസ്വഭാവവും വര്‍ഗീയലക്ഷ്യങ്ങളുമില്ല. പക്ഷേ, വര്‍ഗീയതയെ രാഷ്ട്രീയലാഭങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കാന്‍ വൈമുഖ്യമില്ലതാനും. മൃദുഹിന്ദുത്വം പലപ്പോഴും സ്വന്തമാക്കിയതാണ് ഈ മുന്നണിയുടെ ചരിത്രം. ആഗോളവല്‍ക്കരണത്തിന്റെയും ഉദാരവല്‍ക്കരണത്തിന്റെയും കൈപിടിച്ചാനയിച്ചത് അവരാണ്. അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരായ ചെറുത്തുനില്‍പ്പിന് തയ്യാറല്ലെന്നുമാത്രമല്ല, ബഹുരാഷ്ട്ര മൂലധനത്തിന്റെ പ്രവര്‍ത്തനങ്ങളെ സ്വാഗതംചെയ്യുകയും സഹായിക്കുകയും ചെയ്യുന്നതിലാണ് താല്‍പ്പര്യം. അതായത് ഈ രണ്ടു മുന്നണിയും തമ്മിലുള്ള വ്യത്യാസം വര്‍ഗീയതയുടെ കാര്യത്തില്‍മാത്രമാണ്. ഈ വ്യത്യാസംകൊണ്ടാണ് ഇടതുപക്ഷം കോഗ്രസ് നയിക്കുന്ന മുന്നണിയെ പിന്താങ്ങുന്നത്. ഹിന്ദുവര്‍ഗീയതയെ അധികാരത്തില്‍നിന്ന് പുറത്തുനിര്‍ത്താന്‍വേണ്ടിമാത്രം എന്നര്‍ഥം. പക്ഷേ, കോഗ്രസ് മുന്നണി വര്‍ഗീയതയ്ക്ക് തടയിടാനും അധികാരങ്ങളില്‍നിന്ന് വര്‍ഗീയസ്വാധീനം നിഷ്കാസനംചെയ്യാനും ഫലപ്രദമായ നടപടിയൊന്നും കൈക്കൊണ്ടില്ലെന്നത് മറ്റൊരു കാര്യം. ഇടതുപക്ഷം വിഭാവനംചെയ്യുന്ന മുന്നണി ഈ രണ്ടു മുന്നണിയില്‍നിന്നും വ്യത്യസ്തമായിരിക്കുമെന്നത് സ്വാഭാവികംമാത്രം. അതിനെ എന്തിന് മൂന്നാംമുന്നണിയെന്ന് വിളിക്കുന്നു? മൂന്നാംമുന്നണി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വളരെ വിശ്വാസ്യതയുള്ള സംവിധാനമല്ല. കൂടാതെ എന്തുകൊണ്ട് ഒന്നാംമുന്നണി ആയിക്കൂടാ? കൂടുതല്‍ അഭികാമ്യം ഈ മുന്നണിയെ ഇടതുപക്ഷ-ജനാധിപത്യ-മതേതര കൂട്ടായ്മ എന്നുവിളിക്കുന്നതാണ്. കാരണം, ഇതിനെ രാഷ്ട്രീയകക്ഷികളുടെ മുന്നണിയായി പരിമിതപ്പെടുത്താതെ ഇടതുപക്ഷ ജനാധിപത്യ-മതേതര ശക്തികളുടെ കൂട്ടായ്മയായി വിഭാവനംചെയ്യേണ്ടിയിരിക്കുന്നു. ഇന്ത്യന്‍ സമൂഹത്തില്‍ ഇന്നും ഈ ശക്തികള്‍ക്കാണ് ഭൂരിപക്ഷമുള്ളതെന്ന യാഥാര്‍ഥ്യത്തില്‍നിന്നു രാഷ്ട്രീയവിശകലനങ്ങളില്‍ വേണ്ടത്ര പ്രാധാന്യം ലഭിച്ചുകാണില്ല. രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടിട്ടില്ല എന്നതുകൊണ്ട് അവരുടെ ശരിയായ അഭിപ്രായം തെരഞ്ഞെടുപ്പുകളില്‍ പ്രതിഫലിക്കാറില്ലെന്നതാണ് ഒരുപക്ഷേ കാരണം. മതേതരത്വത്തില്‍ വിശ്വസിക്കുന്ന, ഇന്ത്യയുടെ പരമാധികാരത്തെ മാനിക്കുന്ന പക്ഷേ, ഇന്ത്യന്‍ രാഷ്ട്രസമ്പത്തില്‍ വലിയ പങ്കൊന്നുമില്ലാത്ത ഈ ഭൂരിപക്ഷത്തെ എത്രകണ്ട് രാഷ്ട്രീയവല്‍ക്കരിക്കാന്‍ കഴിയും എന്നതുമാത്രമായി ബദല്‍ മുന്നണിയുടെ സാധ്യത ബന്ധപ്പെട്ടിരിക്കുന്നു. ഈ വിഭാഗത്തിന്റെ രാഷ്ട്രീയവല്‍ക്കരണം ഒരു സങ്കീര്‍ണപ്രക്രിയയാണ്. അതു രാഷ്ട്രീയപ്രക്ഷോഭങ്ങളിലൂടെമാത്രം നേടിയെടുക്കാവുന്ന ഒന്നല്ല. ജനജീവിതത്തില്‍ സമഗ്രമായ ഇടപെടലിലൂടെമാത്രമേ അത് സാധ്യമാകുകയുള്ളൂ. കാരണം ഇന്ത്യന്‍ സമൂഹത്തിന്റെ പല മേഖലയിലും പുരോഗമനസ്വഭാവമുള്ള രാഷ്ട്രീയവല്‍ക്കരണത്തിന് തടയിടുന്ന ജാതിമത അവബോധം തളംകെട്ടിനില്‍ക്കുന്നു. അതിനെ സ്വന്തം താല്‍പ്പര്യത്തിനുവേണ്ടി പല രാഷ്ട്രീയശക്തിയും ഉപയോഗിക്കുന്നുണ്ട്. ഇത് സമൂഹത്തിന്റെ എല്ലാ തട്ടിനെയും സ്വാധീനിക്കുന്നതാണ്. പ്രത്യേകിച്ച് മധ്യവര്‍ഗത്തെ. തല്‍ഫലമായി സാംസ്കാരികമായ ഒരു പിന്നോക്കാവസ്ഥ സമൂഹത്തിലാകെ നിലനില്‍ക്കുന്നു. ഈ പിന്നോക്കാവസ്ഥയെ മറികടക്കാതെ പുരോഗമനാത്മകമായ രാഷ്ട്രീയവല്‍ക്കരണം സാധ്യമാകുകയില്ല. അതിനാവശ്യമായ കര്‍മപദ്ധതിയിലൂടെയായിരിക്കും ബദല്‍മുന്നണിക്ക് ആവശ്യമായ അവബോധരൂപീകരണം ഉണ്ടാകുക. രാഷ്ട്രീയസമരങ്ങളും സാംസ്കാരിക സമരങ്ങളും സമന്വയിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഇത്തരുണത്തിലാണ്. അടുത്ത തെരഞ്ഞെടുപ്പ് ഇടതുപക്ഷ-മതേതര ശക്തികള്‍ക്ക് നിര്‍ണായകമായി മുന്നേറാനുള്ള ചരിത്രമുഹൂര്‍ത്തമാകാന്‍ സാധ്യതയുള്ളതാണ്. ഈ സാധ്യത ബഹുമുഖമായ ഇടപെടലുകളില്‍ അധിഷ്ഠിതമായിരിക്കും. കാരണം ഈ സാധ്യതയുടെ അടിത്തറ ഒരു പുതിയ സാമൂഹ്യരാഷ്ട്രീയ അവബോധമാണ്. സാമ്രാജ്യത്വവിരുദ്ധ അവബോധം. മതേതര അവബോധം. അതുകൊണ്ട് രാഷ്ട്രീയപ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ത്തന്നെ സാമൂഹ്യസാംസ്കാരിക മണ്ഡലങ്ങളെയും ആധുനികവല്‍ക്കരിക്കുന്നത് പുരോഗമനാത്മകമായ പരിവര്‍ത്തനത്തിന് അനിവാര്യമാണ്. രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക മണ്ഡലങ്ങളിലെ അന്യോന്യ പൂരകമായ പ്രവര്‍ത്തനങ്ങളുടെ ഒത്തുചേരലോടെമാത്രമേ വിവിധ ജനവിഭാഗങ്ങള്‍ ജനാധിപത്യ-മതേതര മുന്നണിയുടെ ഭാഗമാകുകയുള്ളൂ. അത്തരം ഒരു സ്ഥിതിവിശേഷം സംജാതമാകുമ്പോഴായിരിക്കും ഇന്ത്യന്‍രാഷ്ട്രീയത്തില്‍ പുതിയ കുതിപ്പിനുള്ള സാധ്യത ഉരുത്തിരിയുക. കഴിഞ്ഞ നാലുകൊല്ലങ്ങളില്‍ ഇടതുപക്ഷം ആര്‍ജിച്ച അനുകൂല ജനാഭിപ്രായം അത്തരമൊരു പുതിയ കുതിപ്പിന് ആവശ്യമായ രാഷ്ട്രീയകാലാവസ്ഥ സൃഷ്ടിച്ചിരിക്കുന്നു. വര്‍ഗീയതയ്ക്കും സാമ്രാജ്യത്വത്തിനും എതിരായ കാലാവസ്ഥ. ജനാധിപത്യ-മതേതര പ്രസ്ഥാനങ്ങള്‍ക്ക് അനുകൂലമായ കാലാവസ്ഥ. ഇന്ത്യയുടെ ഭാവി ഭാഗധേയം ഈ കാലാവസ്ഥയുടെ ഗതിവിഗതികളുമായി കെട്ടുപിണഞ്ഞുകിടക്കുന്നു. ഈ ബന്ധത്തിന് മൂര്‍ത്തമായ രൂപംനല്‍കാനുള്ള സന്ദര്‍ഭമാണ് ഇടതുപക്ഷത്തിന് കരഗതമായിട്ടുള്ളത്. എല്ലാ ചരിത്രമുഹൂര്‍ത്തങ്ങളിലും വ്യത്യസ്തമായ സാധ്യതകള്‍ ഉള്ളടങ്ങിയിരിക്കുന്നു. എന്തുസംഭവിക്കുന്നു എന്നത് മനുഷ്യന്റെ ക്രിയാത്മകമായ ഇടപെടലില്‍ അധിഷ്ഠിതമാണ്. ഒരു പുതിയ കുതിപ്പിന്റെ സാധ്യത കെ എന്‍ പണിക്കര്‍ഴിഞ്ഞ തെരഞ്ഞെടുപ്പിനുശേഷം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉരുത്തിരിഞ്ഞ ഏറ്റവും പ്രധാനപ്പെട്ട പ്രവണത ഇടതുപക്ഷശക്തികളുടെ നിര്‍ണായകസ്വാധീനമാണ്. ഭരണത്തിന്റെ ഭാഗമല്ലെങ്കിലും ഭരണത്തിന് ജനാധിപത്യസ്വഭാവമുള്ള ദിശാബോധം സൃഷ്ടിക്കാന്‍ ഇടതുപക്ഷം നടത്തിയ ഇടപെടലുകള്‍ പൊതുവെ സ്വാഗതംചെയ്യപ്പെട്ടിട്ടുണ്ട്; ആഗോളവല്‍ക്കരണത്തിന്റെ വക്താക്കളായ ചുരുക്കം ചില മാധ്യമപ്രവര്‍ത്തകരും ബുദ്ധിജീവികളും ഒഴിച്ച്. സാമൂഹ്യ അധികാരവും രാഷ്ട്രസമ്പത്തും അടക്കിഭരിക്കുന്ന ഉപരിവര്‍ഗത്തില്‍നിന്ന് എതിര്‍പ്പ് നേരിടേണ്ടിവരുന്നത് സ്വാഭാവികമാണുതാനും. എങ്കിലും ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കുന്നതില്‍ ഇടതുപക്ഷം ബദ്ധശ്രദ്ധരാണെന്ന തിരിച്ചറിവ് ജനങ്ങള്‍ ഉള്‍ക്കൊണ്ടിരിക്കുന്നു. അതേപോലെതന്നെ സമൂഹത്തിന്റെ താഴെതട്ടില്‍ ജീവിക്കുന്നവരുടെ താല്‍പ്പര്യങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ ശ്രമിക്കുന്നതും ഇടതുപക്ഷമാണെന്ന യാഥാര്‍ഥ്യവും സ്വീകരിക്കപ്പെടുന്നു. ആണവകരാറും ഗ്രാമീണ തൊഴില്‍നയവും ആദിവാസിനിയമവും ഏറ്റവും പ്രധാനപ്പെട്ട ഉദാഹരണങ്ങളാണ്. ഇടതുപക്ഷത്തിന്റെ ഉറച്ചനിലപാട് ഇല്ലായിരുന്നെങ്കില്‍, കോഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണം ഇന്ത്യയെ ഇതിനകം അമേരിക്കന്‍ പാളയത്തില്‍ പൂര്‍ണമായും തളച്ചിടുമായിരുന്നു എന്നതിന് സംശയമില്ല. ഗ്രാമീണ തൊഴില്‍പരിപാടിയുടെ പ്രണേതാക്കള്‍തന്നെ ഇടതുപക്ഷമാണെന്നത് ആരും ചോദ്യംചെയ്യുമെന്ന് തോന്നുന്നില്ല. ഇടതുപക്ഷം സ്വാധീനം ചെലുത്തിയ മറ്റ് മേഖലകള്‍ നിരവധിയാണ്. യുപിഎ ഭരണത്തെ പിന്താങ്ങിക്കൊണ്ടുതന്നെ സാമ്രാജ്യത്വ ചെറുത്തുനില്‍പ്പിന് നേതൃത്വം കൊടുക്കാനും ജനക്ഷേമപദ്ധതികള്‍ക്ക് വഴിയൊരുക്കാനും ഇടതുപക്ഷത്തിന് സാധ്യമായി എന്നര്‍ഥം. ഇടതുപക്ഷത്തിന് സിദ്ധിച്ച പൊതുസമ്മതിയുടെ അടിസ്ഥാനം അതാണ്. അതുകൊണ്ടുതന്നെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ നയം എന്തായിരിക്കുമെന്നു ജനങ്ങള്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നു. ഇടതുപക്ഷനേതൃത്വത്തിലോ സ്വാധീനത്തിലോ രൂപംകൊള്ളാന്‍ സാധ്യതയുള്ള ഒരു മുന്നണിയുടെ പ്രസക്തി രാഷ്ട്രീയനിരീക്ഷകര്‍ ചര്‍ച്ചചെയ്യുന്നത് ഈ സന്ദര്‍ഭത്തിലാണ്. തെരഞ്ഞെടുപ്പുസമയത്ത് തല്ലിക്കൂട്ടുന്ന മുന്നണിയില്‍ മാര്‍ക്സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ടിക്ക് താല്‍പ്പര്യമില്ലെന്ന് പാര്‍ടിയുടെ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഇതിനിടെ പലവട്ടം വ്യക്തമാക്കിയിട്ടുണ്ട്. കൂട്ടായ രാഷ്ട്രീയപ്രക്ഷോഭങ്ങളിലൂടെ ഉരുത്തിരിഞ്ഞുവരുന്ന മുന്നണിമാത്രമേ സ്വീകാര്യവും അഭിലഷണീയവുമാകൂ എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുള്ളത്. വ്യക്തമായ രാഷ്ട്രീയകാഴ്ചപ്പാടിലും പരിപാടിയിലും ഊന്നിയതായിരിക്കണം മുന്നണി എന്നതാണ് വിവക്ഷയെന്ന് അനുമാനിക്കാം. ഇതിലൂടെ മുന്നണിയെക്കുറിച്ച് നൂതനമല്ലെങ്കിലും അര്‍ഥവത്തായ ഒരു പരികല്‍പ്പന പരിഗണനയില്‍ വരുന്നു. ഈ നിലപാട് ഒരു പുതിയ രാഷ്ട്രീയ ധ്രുവീകരണത്തിനുള്ള സാധ്യത തെളിച്ചിരിക്കുകയാണ്. ഈ സന്ദര്‍ഭത്തില്‍ രണ്ടു പ്രശ്നം പ്രസക്തമാണ്. ഒന്നാമതായി, ഈ മുന്നണിയുടെ സ്വഭാവം. രണ്ടാമതായി, മുന്നണിക്ക് ഈ പിന്തുണ ലഭിക്കാനാവശ്യമായ പ്രവര്‍ത്തനമണ്ഡലങ്ങളും രീതികളും. ഈ രണ്ടു കാര്യത്തിലും ഒരു ബദല്‍മുന്നണി അനിവാര്യമായിരിക്കുന്നു. ഇന്ന് ദേശീയതലത്തില്‍ നിലവിലുള്ള രണ്ടു മുന്നണിക്കും ആശയപരമായ കെട്ടുറപ്പില്ല. രാഷ്ട്രീയവിശ്വാസങ്ങളിലോ നയങ്ങളിലോ ഉള്ള സമാനതയ്ക്ക് അധികാരം കൈയാളാനുള്ള വ്യഗ്രതമാത്രമാണ് പല കക്ഷികളെയും പ്രത്യേക മുന്നണിയുടെ ഭാഗമാക്കുന്നത്. അതുകൊണ്ട് അവര്‍ എന്‍ഡിഎ പരാജയപ്പെടുമ്പോള്‍ യുപിഎയിലും മറിച്ചും നിലകൊള്ളുന്നു. ഇതിനെ അവസരവാദിത്തമെന്നു പറഞ്ഞ് പുച്ഛിച്ചുതള്ളാമെങ്കിലും അത് വരുത്തിവയ്ക്കുന്ന രാഷ്ട്രീയ അപചയത്തിനുനേരെ കണ്ണടച്ചുകൂടാ. ഇന്ന് ഇന്ത്യ നേരിടുന്ന രണ്ടു പ്രധാനപ്പെട്ട പ്രശ്നം വര്‍ഗീയതയും ആഗോളവല്‍ക്കരണവുമാണ്. ബിജെപി നേതൃത്വം കൊടുക്കുന്ന മുന്നണിയുടെ വര്‍ഗീയസ്വഭാവം അക്രമ-വിദ്വേഷ രാഷ്ട്രീയത്തിലൂടെ പ്രകടമാകുന്നു. ആഗോളവല്‍ക്കരണത്തെ തുണയ്ക്കുന്ന സാമ്പത്തികനയം ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. അമേരിക്കന്‍ സാമ്രാജ്യത്വത്തിനോട് സ്നേഹബന്ധം പുലര്‍ത്തുകയും സാമ്രാജ്യത്വ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങുകയും ചെയ്യുന്നു. കോഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയുടെ സ്വഭാവം ബിജെപി കൂട്ടുകെട്ടില്‍നിന്ന് ഒരു കാര്യത്തില്‍ വ്യത്യസ്തമാണ്. അതിന് വര്‍ഗീയസ്വഭാവവും വര്‍ഗീയലക്ഷ്യങ്ങളുമില്ല. പക്ഷേ, വര്‍ഗീയതയെ രാഷ്ട്രീയലാഭങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കാന്‍ വൈമുഖ്യമില്ലതാനും. മൃദുഹിന്ദുത്വം പലപ്പോഴും സ്വന്തമാക്കിയതാണ് ഈ മുന്നണിയുടെ ചരിത്രം. ആഗോളവല്‍ക്കരണത്തിന്റെയും ഉദാരവല്‍ക്കരണത്തിന്റെയും കൈപിടിച്ചാനയിച്ചത് അവരാണ്. അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരായ ചെറുത്തുനില്‍പ്പിന് തയ്യാറല്ലെന്നുമാത്രമല്ല, ബഹുരാഷ്ട്ര മൂലധനത്തിന്റെ പ്രവര്‍ത്തനങ്ങളെ സ്വാഗതംചെയ്യുകയും സഹായിക്കുകയും ചെയ്യുന്നതിലാണ് താല്‍പ്പര്യം. അതായത് ഈ രണ്ടു മുന്നണിയും തമ്മിലുള്ള വ്യത്യാസം വര്‍ഗീയതയുടെ കാര്യത്തില്‍മാത്രമാണ്. ഈ വ്യത്യാസംകൊണ്ടാണ് ഇടതുപക്ഷം കോഗ്രസ് നയിക്കുന്ന മുന്നണിയെ പിന്താങ്ങുന്നത്. ഹിന്ദുവര്‍ഗീയതയെ അധികാരത്തില്‍നിന്ന് പുറത്തുനിര്‍ത്താന്‍വേണ്ടിമാത്രം എന്നര്‍ഥം. പക്ഷേ, കോഗ്രസ് മുന്നണി വര്‍ഗീയതയ്ക്ക് തടയിടാനും അധികാരങ്ങളില്‍നിന്ന് വര്‍ഗീയസ്വാധീനം നിഷ്കാസനംചെയ്യാനും ഫലപ്രദമായ നടപടിയൊന്നും കൈക്കൊണ്ടില്ലെന്നത് മറ്റൊരു കാര്യം. ഇടതുപക്ഷം വിഭാവനംചെയ്യുന്ന മുന്നണി ഈ രണ്ടു മുന്നണിയില്‍നിന്നും വ്യത്യസ്തമായിരിക്കുമെന്നത് സ്വാഭാവികംമാത്രം. അതിനെ എന്തിന് മൂന്നാംമുന്നണിയെന്ന് വിളിക്കുന്നു? മൂന്നാംമുന്നണി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വളരെ വിശ്വാസ്യതയുള്ള സംവിധാനമല്ല. കൂടാതെ എന്തുകൊണ്ട് ഒന്നാംമുന്നണി ആയിക്കൂടാ? കൂടുതല്‍ അഭികാമ്യം ഈ മുന്നണിയെ ഇടതുപക്ഷ-ജനാധിപത്യ-മതേതര കൂട്ടായ്മ എന്നുവിളിക്കുന്നതാണ്. കാരണം, ഇതിനെ രാഷ്ട്രീയകക്ഷികളുടെ മുന്നണിയായി പരിമിതപ്പെടുത്താതെ ഇടതുപക്ഷ ജനാധിപത്യ-മതേതര ശക്തികളുടെ കൂട്ടായ്മയായി വിഭാവനംചെയ്യേണ്ടിയിരിക്കുന്നു. ഇന്ത്യന്‍ സമൂഹത്തില്‍ ഇന്നും ഈ ശക്തികള്‍ക്കാണ് ഭൂരിപക്ഷമുള്ളതെന്ന യാഥാര്‍ഥ്യത്തില്‍നിന്നു രാഷ്ട്രീയവിശകലനങ്ങളില്‍ വേണ്ടത്ര പ്രാധാന്യം ലഭിച്ചുകാണില്ല. രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടിട്ടില്ല എന്നതുകൊണ്ട് അവരുടെ ശരിയായ അഭിപ്രായം തെരഞ്ഞെടുപ്പുകളില്‍ പ്രതിഫലിക്കാറില്ലെന്നതാണ് ഒരുപക്ഷേ കാരണം. മതേതരത്വത്തില്‍ വിശ്വസിക്കുന്ന, ഇന്ത്യയുടെ പരമാധികാരത്തെ മാനിക്കുന്ന പക്ഷേ, ഇന്ത്യന്‍ രാഷ്ട്രസമ്പത്തില്‍ വലിയ പങ്കൊന്നുമില്ലാത്ത ഈ ഭൂരിപക്ഷത്തെ എത്രകണ്ട് രാഷ്ട്രീയവല്‍ക്കരിക്കാന്‍ കഴിയും എന്നതുമാത്രമായി ബദല്‍ മുന്നണിയുടെ സാധ്യത ബന്ധപ്പെട്ടിരിക്കുന്നു. ഈ വിഭാഗത്തിന്റെ രാഷ്ട്രീയവല്‍ക്കരണം ഒരു സങ്കീര്‍ണപ്രക്രിയയാണ്. അതു രാഷ്ട്രീയപ്രക്ഷോഭങ്ങളിലൂടെമാത്രം നേടിയെടുക്കാവുന്ന ഒന്നല്ല. ജനജീവിതത്തില്‍ സമഗ്രമായ ഇടപെടലിലൂടെമാത്രമേ അത് സാധ്യമാകുകയുള്ളൂ. കാരണം ഇന്ത്യന്‍ സമൂഹത്തിന്റെ പല മേഖലയിലും പുരോഗമനസ്വഭാവമുള്ള രാഷ്ട്രീയവല്‍ക്കരണത്തിന് തടയിടുന്ന ജാതിമത അവബോധം തളംകെട്ടിനില്‍ക്കുന്നു. അതിനെ സ്വന്തം താല്‍പ്പര്യത്തിനുവേണ്ടി പല രാഷ്ട്രീയശക്തിയും ഉപയോഗിക്കുന്നുണ്ട്. ഇത് സമൂഹത്തിന്റെ എല്ലാ തട്ടിനെയും സ്വാധീനിക്കുന്നതാണ്. പ്രത്യേകിച്ച് മധ്യവര്‍ഗത്തെ. തല്‍ഫലമായി സാംസ്കാരികമായ ഒരു പിന്നോക്കാവസ്ഥ സമൂഹത്തിലാകെ നിലനില്‍ക്കുന്നു. ഈ പിന്നോക്കാവസ്ഥയെ മറികടക്കാതെ പുരോഗമനാത്മകമായ രാഷ്ട്രീയവല്‍ക്കരണം സാധ്യമാകുകയില്ല. അതിനാവശ്യമായ കര്‍മപദ്ധതിയിലൂടെയായിരിക്കും ബദല്‍മുന്നണിക്ക് ആവശ്യമായ അവബോധരൂപീകരണം ഉണ്ടാകുക. രാഷ്ട്രീയസമരങ്ങളും സാംസ്കാരിക സമരങ്ങളും സമന്വയിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഇത്തരുണത്തിലാണ്. അടുത്ത തെരഞ്ഞെടുപ്പ് ഇടതുപക്ഷ-മതേതര ശക്തികള്‍ക്ക് നിര്‍ണായകമായി മുന്നേറാനുള്ള ചരിത്രമുഹൂര്‍ത്തമാകാന്‍ സാധ്യതയുള്ളതാണ്. ഈ സാധ്യത ബഹുമുഖമായ ഇടപെടലുകളില്‍ അധിഷ്ഠിതമായിരിക്കും. കാരണം ഈ സാധ്യതയുടെ അടിത്തറ ഒരു പുതിയ സാമൂഹ്യരാഷ്ട്രീയ അവബോധമാണ്. സാമ്രാജ്യത്വവിരുദ്ധ അവബോധം. മതേതര അവബോധം. അതുകൊണ്ട് രാഷ്ട്രീയപ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ത്തന്നെ സാമൂഹ്യസാംസ്കാരിക മണ്ഡലങ്ങളെയും ആധുനികവല്‍ക്കരിക്കുന്നത് പുരോഗമനാത്മകമായ പരിവര്‍ത്തനത്തിന് അനിവാര്യമാണ്. രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക മണ്ഡലങ്ങളിലെ അന്യോന്യ പൂരകമായ പ്രവര്‍ത്തനങ്ങളുടെ ഒത്തുചേരലോടെമാത്രമേ വിവിധ ജനവിഭാഗങ്ങള്‍ ജനാധിപത്യ-മതേതര മുന്നണിയുടെ ഭാഗമാകുകയുള്ളൂ. അത്തരം ഒരു സ്ഥിതിവിശേഷം സംജാതമാകുമ്പോഴായിരിക്കും ഇന്ത്യന്‍രാഷ്ട്രീയത്തില്‍ പുതിയ കുതിപ്പിനുള്ള സാധ്യത ഉരുത്തിരിയുക. കഴിഞ്ഞ നാലുകൊല്ലങ്ങളില്‍ ഇടതുപക്ഷം ആര്‍ജിച്ച അനുകൂല ജനാഭിപ്രായം അത്തരമൊരു പുതിയ കുതിപ്പിന് ആവശ്യമായ രാഷ്ട്രീയകാലാവസ്ഥ സൃഷ്ടിച്ചിരിക്കുന്നു. വര്‍ഗീയതയ്ക്കും സാമ്രാജ്യത്വത്തിനും എതിരായ കാലാവസ്ഥ. ജനാധിപത്യ-മതേതര പ്രസ്ഥാനങ്ങള്‍ക്ക് അനുകൂലമായ കാലാവസ്ഥ. ഇന്ത്യയുടെ ഭാവി ഭാഗധേയം ഈ കാലാവസ്ഥയുടെ ഗതിവിഗതികളുമായി കെട്ടുപിണഞ്ഞുകിടക്കുന്നു. ഈ ബന്ധത്തിന് മൂര്‍ത്തമായ രൂപംനല്‍കാനുള്ള സന്ദര്‍ഭമാണ് ഇടതുപക്ഷത്തിന് കരഗതമായിട്ടുള്ളത്. എല്ലാ ചരിത്രമുഹൂര്‍ത്തങ്ങളിലും വ്യത്യസ്തമായ സാധ്യതകള്‍ ഉള്ളടങ്ങിയിരിക്കുന്നു. എന്തുസംഭവിക്കുന്നു എന്നത് മനുഷ്യന്റെ ക്രിയാത്മകമായ ഇടപെടലില്‍ അധിഷ്ഠിതമാണ്.

No comments: