Saturday, March 29, 2008

അമേരിക്കയും ഇന്ത്യയും തമ്മിലെ തന്ത്രപരമായ പങ്കാളിത്തം ദക്ഷിണേഷ്യക്കാകെ ഭീഷണി

]
അനില്‍ബിശ്വാസ് നഗര്‍ (കോയമ്പത്തൂര്‍): അമേരിക്കയും ഇന്ത്യയും തമ്മിലെ തന്ത്രപരമായ പങ്കാളിത്തം ദക്ഷിണേഷ്യക്കാകെ ഭീഷണിയാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. അമേരിക്കയുമായുള്ള സൈനിക സഹകരണ കരാര്‍ റദ്ദാക്കാനുള്ള പോരാട്ടം സിപിഐ എം ഏറ്റെടുക്കും. ആണവകരാര്‍ തടഞ്ഞതുകൊണ്ടുമാത്രം സിപിഐ എമ്മിന്റെ കടമ പൂര്‍ത്തിയാകുന്നില്ല. അമേരിക്കയുടെ സൈനിക ആശ്ളേഷത്തില്‍നിന്ന് ഇന്ത്യയെ മോചിപ്പിക്കണം. ദക്ഷിണേഷ്യയുടെ മുഴുവന്‍ താല്‍പ്പര്യമാണ് ഇത്. ഈ മേഖലയിലേക്കുള്ള സാമ്രാജ്യത്വ കടന്നുകയറ്റം ചെറുക്കാന്‍ പാകിസ്ഥാന്‍, ബംഗ്ളാദേശ് തുടങ്ങിയ അയല്‍ രാജ്യങ്ങളിലെ പുരോഗമന-ജനാധിപത്യ ശക്തികള്‍ മുന്നോട്ടുവരണം- കോയമ്പത്തൂരില്‍ സിപിഐ എം പത്തൊമ്പതാം കോഗ്രസ് ഉദ്ഘാടനംചെയ്ത് പ്രകാശ് കാരാട്ട് പറഞ്ഞു. യുപിഎ സര്‍ക്കാരിന്റെ നവലിബറല്‍ സാമ്പത്തികനയങ്ങള്‍ക്കെതിരായ പോരാട്ടം പാര്‍ടി കൂടുതല്‍ തീവ്രമാക്കും. ഇടതുപക്ഷത്തിന്റെ എതിര്‍പ്പ് ഇല്ലാതിരുന്നെങ്കില്‍ അമേരിക്കയുമായുള്ള ആണവകരാര്‍ ഇതിനകം യുപിഎ സര്‍ക്കാര്‍ നടപ്പാക്കുമായിരുന്നു. സിപിഐ എം എതിര്‍ത്തില്ലായിരുന്നെങ്കില്‍ നവ ലിബറല്‍ സാമ്പത്തികനടപടികള്‍ കൂടുതല്‍ കടുപ്പത്തില്‍ സര്‍ക്കാര്‍ മുന്നോട്ടുകൊണ്ടുപോകുമായിരുന്നു. ജനതാല്‍പ്പര്യത്തിന്റെ കാവലാളായി സിപിഐ എം നിന്നതുകൊണ്ടാണ് ഇതൊക്കെ തടയപ്പെട്ടത്. "അമേരിക്കയുമായുള്ള സഖ്യത്തെയും സാമ്പത്തിക ഉദാരവല്‍ക്കരണത്തെയും എതിര്‍ത്തതിന് സിപിഐ എം നിരന്തരം ആക്രമിക്കപ്പെട്ടു. ഒരുപാട് പഴികേട്ടു. ഈ രണ്ടു കുറ്റവും ഞങ്ങള്‍ ഏറ്റെടുക്കുന്നു. ഞങ്ങള്‍ക്കതില്‍ അഭിമാനമുണ്ട്''- പ്രതിനിധികളും അല്ലാത്തവരും അടങ്ങിയ വലിയ സദസ്സിന്റെ കരഘോഷത്തിനിടെ പ്രകാശ് പറഞ്ഞു. രാജ്യത്തിന്റെ വിദേശനയവും തന്ത്രപരമായ വിഷയങ്ങളും ഇന്ത്യന്‍രാഷ്ട്രീയത്തില്‍ മുഖ്യചര്‍ച്ചയാക്കിതിന്റെ ബഹുമതി ന്യായമായും സിപിഐ എമ്മിന് അവകാശപ്പെട്ടതാണ്. വിലക്കയറ്റം, കാര്‍ഷികപ്രതിസന്ധി എന്നീ ഗുരുതരപ്രശ്നങ്ങള്‍ കൈകാര്യംചെയ്യുന്നതില്‍ യുപിഎ സര്‍ക്കാര്‍ തികച്ചും പരാജയപ്പെട്ടു. നാണ്യപ്പെരുപ്പനിരക്ക് കുതിച്ചുയരുകയാണ്. കടം എഴുതിത്തള്ളുന്ന പദ്ധതിയില്‍ ആവശ്യമായ മാറ്റംവരുത്തിയാല്‍ കര്‍ഷകര്‍ക്ക് പരിമിതമായ ആശ്വാസം കിട്ടും. എന്നാല്‍, കൃഷി ആദായകരമല്ലാതായി എന്നതാണ് അടിസ്ഥാനപ്രശ്നം. വര്‍ഗീയശക്തികള്‍ക്കെതിരായ രാഷ്ട്രീയ-ആശയ പോരാട്ടം സിപിഐ എം ശക്തിയായി തുടരുകയാണ്. അതുകൊണ്ടാണ് ആര്‍എസ്എസിനും ബിജെപിക്കും പാര്‍ടിയോട് പക. ബിജെപിയെ ഒറ്റപ്പെടുത്താനും തെരഞ്ഞെടുപ്പുനേട്ടത്തിന് ചെറിയ കക്ഷികള്‍ ആ പാര്‍ടിയുടെ പുറകെ പോകുന്നതു തടയാനും ഉതകുന്ന അടവുകള്‍ക്ക് പാര്‍ടി കോഗ്രസ് രൂപം നല്‍കും. ഇതുചെയ്യുമ്പോള്‍ത്തന്നെ ന്യൂപനക്ഷസമുദായത്തിലെ മൌലികവാദ-തീവ്രവാദ ശക്തികള്‍ക്കെതിരെയും പാര്‍ടി പോരാടും. വര്‍ഗീയശക്തികളെ അധികാരത്തില്‍നിന്ന് മാറ്റിനിര്‍ത്തേണ്ടത് അനിവാര്യമായതുകൊണ്ടാണ് യുപിഎ സര്‍ക്കാരിന് പാര്‍ടി പിന്തുണ നല്‍കുന്നത്. ജനങ്ങളുടെ പ്രതീക്ഷകള്‍ക്ക് അനുസരിച്ച നയങ്ങള്‍ യുപിഎ സര്‍ക്കാരിനുണ്ടാകണം. എന്നാല്‍, വന്‍കിടക്കാര്‍ക്ക് ഗുണംകിട്ടുന്ന സാമ്പത്തികനയങ്ങളിലാണ് സര്‍ക്കാര്‍ വിശ്വസിക്കുന്നത്. ജനങ്ങളുടെ താല്‍പ്പര്യത്തിനും രാജ്യത്തിന്റെ പരമാധികാരത്തിനും എതിരായ നയങ്ങളെ എതിര്‍ക്കുന്നതില്‍ പാര്‍ടി ഒരിക്കലും അറച്ചുനിന്നിട്ടില്ല. ബിജെപിക്കും കോഗ്രസിനും എതിരായ മൂന്നാംബദല്‍ നയങ്ങളുടെ അടിസ്ഥാനത്തിലാകണം. അതു വെറും തെരഞ്ഞെടുപ്പു കൂട്ടുകെട്ടായിക്കൂടാ. വര്‍ഗീയതയ്ക്ക് എതിരായ ഉറച്ച നിലപാടും സാമ്പത്തികനയം, സാമൂഹ്യനീതി, വിദേശനയം തുടങ്ങിയ വിഷയത്തില്‍ യോജിപ്പുമുള്ള പാര്‍ടികളുടെ പൊതുവേദിയായിരിക്കണം മൂന്നാംബദല്‍- പ്രകാശ് പറഞ്ഞു.

1 comment:

ജനശക്തി ന്യൂസ്‌ said...