Sunday, March 30, 2008

വിലക്കയറ്റം തടഞ്ഞില്ലെങ്കില്‍ രാജ്യവ്യാപക പ്രക്േഷാഭം:

വിലക്കയറ്റം തടഞ്ഞില്ലെങ്കില്‍ രാജ്യവ്യാപക പ്രക്േഷാഭം: സി പി ഐ.എം

കോയമ്പത്തൂര്‍: വിലക്കയറ്റം തടയാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ രാജ്യ വ്യാപകമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സി പി ഐ.എം നേതാവ് സീതാറാം യെച്ചൂരി പത്രസമ്മേളനത്തില്‍ അറിയിച്ചു. ഏപ്രില്‍ 15 മുതല്‍ പ്രക്ഷോഭ പരിപാടികള്‍ തുടങ്ങും. പൊതുവിതരണ സമ്പ്രദായം ശക്തമാക്കി വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് സി പി ഐ.എം പാര്‍ട്ടി കോണ്‍ഗ്രസ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സംസ്ഥാനങ്ങള്‍ക്കുള്ള അരിവിഹിതം വെട്ടിക്കുറയ്ക്കുന്ന നടപടി കടുത്ത പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. യാതൊരു മാനദണ്ഡവുമില്ലാതെയുള്ള ഇത്തരം നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കണം.
കേന്ദ്ര_ സംസ്ഥാന ബന്ധങ്ങളില്‍ ജനങ്ങള്‍ക്ക് പ്രയോജനപ്രദമായ രീതിയില്‍ പൊളിച്ചെഴുത്ത് നടത്തണമെന്ന് പാര്‍ട്ടി കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കാനുതകുന്ന നടപടികള്‍ ഉണ്ടാകണം. ഇന്ത്യയെ അമേരിക്കയുടെ നയതന്ത്ര പങ്കാളിയാക്കി മാറ്റാനുള്ള ശ്രമം കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിക്കണം.
കോണ്‍ഗ്രസിനെതിരെ വര്‍ഗ്ഗീയ വിരുദ്ധ മൂന്നാം ബദല്‍ രൂപീകരിക്കും. സി പി ഐ.എം നിര്‍ദ്ദേശിക്കുന്ന മൂന്നാം ബദല്‍ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള സംവിധാനം മാത്രമാകില്ല. ഇതിനുളള ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

1 comment:

ജനശക്തി ന്യൂസ്‌ said...

വിലക്കയറ്റം തടഞ്ഞില്ലെങ്കില്‍ രാജ്യവ്യാപക പ്രക്േഷാഭം:
സി പി ഐ.എം

കോയമ്പത്തൂര്‍: വിലക്കയറ്റം തടയാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ രാജ്യ
വ്യാപകമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സി പി ഐ.എം നേതാവ് സീതാറാം യെച്ചൂരി പത്രസമ്മേളനത്തില്‍ അറിയിച്ചു. ഏപ്രില്‍ 15 മുതല്‍ പ്രക്ഷോഭ പരിപാടികള്‍ തുടങ്ങും. പൊതുവിതരണ സമ്പ്രദായം ശക്തമാക്കി വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് സി പി ഐ.എം പാര്‍ട്ടി കോണ്‍ഗ്രസ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.