Wednesday, March 19, 2008

ചെങ്ങറ: വിദേശഫണ്ടിനെക്കുറിച്ച് അന്വേഷിക്കണം- ദളിത് നേതാക്കള്‍

ചെങ്ങറ: വിദേശഫണ്ടിനെക്കുറിച്ച് അന്വേഷിക്കണം-

ചെങ്ങറ സമരത്തിന് ലഭിച്ച വിദേശ ഫണ്ടിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ദേശീയ ദളിത് മനുഷ്യാവകാശ കാമ്പയിന്‍ കമ്മിറ്റി മുന്‍ സംസ്ഥാന കവീനര്‍ വി സി രാജപ്പന്‍, മുന്‍ സംസ്ഥാനകമ്മിറ്റിയംഗങ്ങളായ പി എന്‍ ശശിധരന്‍, പി സുകുമാരന്‍ എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സഹായം സ്വീകരിച്ചതിലൂടെ ദളിതുകളുടെ ആത്മാഭിമാനം പണയപ്പെടുത്തുകയും ജനാധിപത്യമൂല്യങ്ങള്‍ തകര്‍ക്കുകയുമാണ് ചെയ്തത്. സാമൂഹ്യനീതിക്കുവേണ്ടി നിലകൊള്ളുന്ന സര്‍ക്കാരിനെയും ജനാധിപത്യ സ്നേഹികളെയും അപമാനിക്കുകയും അവഹേളിക്കുകയുമാണ് സമരക്കാര്‍ ചെയ്തത്. സമരവുമായി ബന്ധപ്പെട്ട മുഴുവന്‍ ആരോപണങ്ങളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണം. ഭൂസമരത്തില്‍ ഫണ്ടിങ് സംഘടനകളുമായി ബന്ധപ്പെടരുതെന്ന് ദേശീയ ദളിത് മനുഷ്യാവകാശ കാമ്പയിന്‍ കമ്മിറ്റിയുടെ(എന്‍സിഡിഎച്ച്ആര്‍) സംസ്ഥാനഘടകം കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. സമരം ജനാധിപത്യ വിരുദ്ധമാവുകയാണെങ്കില്‍ സംസ്ഥാന കമ്മിറ്റി സമരത്തില്‍ ഇടപെടില്ലെന്നും രേഖാമൂലം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. സാമ്രാജ്യത്വ ഫണ്ടിങ്ങിന് അവരുടേതായ താല്‍പ്പര്യങ്ങളുണ്ട്. അത്തരത്തിലുള്ള ഫണ്ട് സ്വീകരിക്കരുതെന്ന തീരുമാനത്തിന് വിരുദ്ധമായാണ് എന്‍സിഡിഎച്ച്ആര്‍ കേന്ദ്രനേതൃത്വം പ്രവര്‍ത്തിച്ചത്. ഇക്കാരണത്താലാണ് കഴിഞ്ഞ സെപ്തംബര്‍ 18ന് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി സ്വയം പിരിഞ്ഞുപോകാന്‍ തീരുമാനിച്ചത്. ദേശീയ ഘടകത്തിന്റെ ഭാഗമായോ അല്ലാതെയോ ഇനി കേരളത്തില്‍ പ്രവര്‍ത്തിക്കില്ലെന്നും തീരുമാനിച്ചിരുന്നു. ദളിതുകളെ വിലയ്ക്കെടുത്ത് സാമ്രാജ്യത്വ താല്‍പ്പര്യത്തിനനുസരിച്ച് നില്‍ക്കാന്‍ കഴിയാത്തതുകൊണ്ടാണ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിടാന്‍ തീരുമാനിച്ചത്. 20ലേറെ വര്‍ഷമായി ദളിത് സാമൂഹ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ എന്ന നിലയ്ക്ക് ഞങ്ങളുടെ സത്യസന്ധതയും ആത്മാര്‍ഥതയും സംരക്ഷിക്കണമെന്നുള്ളതുകൊണ്ടാണ് പരസ്യപ്രസ്താവനയുമായി രംഗത്തുവന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.

3 comments:

ജനശക്തി ന്യൂസ്‌ said...

ചെങ്ങറ: വിദേശഫണ്ടിനെക്കുറിച്ച് അന്വേഷിക്കണം
പത്തനംതിട്ട: ചെങ്ങറ സമരത്തിന് ലഭിച്ച വിദേശ ഫണ്ടിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ദേശീയ ദളിത് മനുഷ്യാവകാശ കാമ്പയിന്‍ കമ്മിറ്റി മുന്‍ സംസ്ഥാന കവീനര്‍ വി സി രാജപ്പന്‍, മുന്‍ സംസ്ഥാനകമ്മിറ്റിയംഗങ്ങളായ പി എന്‍ ശശിധരന്‍, പി സുകുമാരന്‍ എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സഹായം സ്വീകരിച്ചതിലൂടെ ദളിതുകളുടെ ആത്മാഭിമാനം പണയപ്പെടുത്തുകയും ജനാധിപത്യമൂല്യങ്ങള്‍ തകര്‍ക്കുകയുമാണ് ചെയ്തത്. സാമൂഹ്യനീതിക്കുവേണ്ടി നിലകൊള്ളുന്ന സര്‍ക്കാരിനെയും ജനാധിപത്യ സ്നേഹികളെയും അപമാനിക്കുകയും അവഹേളിക്കുകയുമാണ് സമരക്കാര്‍ ചെയ്തത്. സമരവുമായി ബന്ധപ്പെട്ട മുഴുവന്‍ ആരോപണങ്ങളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണം. ഭൂസമരത്തില്‍ ഫണ്ടിങ് സംഘടനകളുമായി ബന്ധപ്പെടരുതെന്ന് ദേശീയ ദളിത് മനുഷ്യാവകാശ കാമ്പയിന്‍ കമ്മിറ്റിയുടെ(എന്‍സിഡിഎച്ച്ആര്‍) സംസ്ഥാനഘടകം കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. സമരം ജനാധിപത്യ വിരുദ്ധമാവുകയാണെങ്കില്‍ സംസ്ഥാന കമ്മിറ്റി സമരത്തില്‍ ഇടപെടില്ലെന്നും രേഖാമൂലം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. സാമ്രാജ്യത്വ ഫണ്ടിങ്ങിന് അവരുടേതായ താല്‍പ്പര്യങ്ങളുണ്ട്. അത്തരത്തിലുള്ള ഫണ്ട് സ്വീകരിക്കരുതെന്ന തീരുമാനത്തിന് വിരുദ്ധമായാണ് എന്‍സിഡിഎച്ച്ആര്‍ കേന്ദ്രനേതൃത്വം പ്രവര്‍ത്തിച്ചത്. ഇക്കാരണത്താലാണ് കഴിഞ്ഞ സെപ്തംബര്‍ 18ന് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി സ്വയം പിരിഞ്ഞുപോകാന്‍ തീരുമാനിച്ചത്. ദേശീയ ഘടകത്തിന്റെ ഭാഗമായോ അല്ലാതെയോ ഇനി കേരളത്തില്‍ പ്രവര്‍ത്തിക്കില്ലെന്നും തീരുമാനിച്ചിരുന്നു. ദളിതുകളെ വിലയ്ക്കെടുത്ത് സാമ്രാജ്യത്വ താല്‍പ്പര്യത്തിനനുസരിച്ച് നില്‍ക്കാന്‍ കഴിയാത്തതുകൊണ്ടാണ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിടാന്‍ തീരുമാനിച്ചത്. 20ലേറെ വര്‍ഷമായി ദളിത് സാമൂഹ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ എന്ന നിലയ്ക്ക് ഞങ്ങളുടെ സത്യസന്ധതയും ആത്മാര്‍ഥതയും സംരക്ഷിക്കണമെന്നുള്ളതുകൊണ്ടാണ് പരസ്യപ്രസ്താവനയുമായി രംഗത്തുവന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.

Anonymous said...

Hey fucking bastards,
why not you saying about the funds you and your pork leaders getting from china to destroy india. do you know about it?

ബാബുരാജ് ഭഗവതി said...

ഒരു അനോനിമസിന്റെ പ്രതികരണമാണ്‌ ഈ കത്തിന്റെ അടിയന്തിര പ്രകോപനം.

ദളിതുകളോടും സാധാരണക്കാരോടുമുള്ള വെറുപ്പ്‌ ഈ കത്തെഴുത്തുകാരനില്‍ ശ്രദ്ധേയമാണ്‌.
സ്വന്തം പേരെഴുതാന്‍ പോലുമുള്ള ആര്‍ജ്ജവമില്ല.
ഒരു ജാതി പ്രമാണിയാവുമെന്നു കരുതാം!!!!!!!
ഭീഭീഭീഭീഭീഭീ...............രു.