Wednesday, March 12, 2008

ഹൈക്കോടതി അധികാരത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിച്ചു: മുഖ്യമന്ത്രി

തിരുവനന്തപുരം: ഹൈക്കോടതി അധികാരത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിച്ചുവെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. കേന്ദ്രസേനയെ വിളിക്കുന്നകാര്യം തീരുമാനിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോടതി പരാമര്‍ശം ഭരണഘടനാവിരുദ്ധവും അധികാര ദുര്‍വിനിയോഗവുമാണ്.
കേന്ദ്രസേനയെ വിളിക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം നിയമസഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തിര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഹൈക്കോടതിയുടെ അധികാര പരിധിക്ക് പുറത്തുള്ള പരാമര്‍ശം നീക്കിക്കിട്ടാന്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

1 comment:

ജനശക്തി ന്യൂസ്‌ said...