Monday, March 10, 2008

എ കെ ജി ഭവനുനേരെ ബിജെപി-ആര്‍എസ്എസ് ക്രിമിനല്‍സംഘത്തിന്റെ ആസൂത്രിത ആക്രമണം.

എ കെ ജി ഭവനുനേരെ ബിജെപി-ആര്‍എസ്എസ് ക്രിമിനല്‍സംഘത്തിന്റെ ആസൂത്രിത ആക്രമണം.

സിപിഐ എം കേന്ദ്രകമ്മിറ്റി ഓഫീസായ എ കെ ജി ഭവനുനേരെ ബിജെപി-ആര്‍എസ്എസ് ക്രിമിനല്‍സംഘത്തിന്റെ ആസൂത്രിത ആക്രമണം. പാര്‍ടി കേന്ദ്രകമ്മിറ്റി യോഗം നടക്കുമ്പോഴുള്ള ആക്രമണം നേതാക്കളെ ഉന്നംവച്ചായിരുന്നു. ബഹളംകേട്ട് ഇറങ്ങിവന്ന അഞ്ച് കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ബിജെപി നേതാക്കളായ ഡല്‍ഹി നിയമസഭയിലെ പ്രതിപക്ഷനേതാവ് ജഗദീഷ് മുഖി, ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ മേയര്‍ ആരതി മെഹ്റ എന്നിവരുടെ നേതൃത്വത്തില്‍ ഇരുനൂറോളം പേരാണ് ആക്രമണം നടത്തിയത്. ഞായറാഴ്ച പകല്‍ 11.15നായിരുന്നു സംഭവം.
പൊലീസിന്റെ സാന്നിധ്യത്തില്‍ അരമണിക്കൂറിലധികം എ കെ ജി ഭവനുമുന്നില്‍ അക്രമികള്‍ അഴിഞ്ഞാടി. കേന്ദ്രകമ്മിറ്റി ഓഫീസിലെ കാറും പിബി അംഗം സീതാറാം യെച്ചൂരി, കേന്ദ്രകമ്മിറ്റി അംഗം പുഷ്പിന്ദര്‍ ഗ്രെവാള്‍ എന്നിവരുടെ കാറുകളും അടിച്ചുതകര്‍ത്തു. ഒടുവില്‍ ആക്രമണം പൊലീസിനുനേര്‍ക്കായപ്പോഴാണ് കണ്ണീര്‍വാതകം പ്രയോഗിക്കാന്‍ തയ്യാറായത്.
ആക്രമണത്തില്‍ സാരമായി പരിക്കേറ്റ കേന്ദ്ര സെക്രട്ടറിയറ്റ് അംഗം ശ്രീനിവാസറാവു, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഹരിസിങ് കാങ്, ജോഗീന്ദര്‍ശര്‍മ, പുഷ്പിന്ദര്‍ ഗ്രെവാള്‍, കുമാര്‍ ഷിറാല്‍ക്കര്‍, എ കെ ജി ഭവനിലെ ജീവനക്കാരനായ ഉദയ് വീര്‍ എന്നിവരെ രാംമനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹരിസിങ് കാങ്, ജോഗീന്ദര്‍ ശര്‍മ എന്നിവര്‍ക്ക് തലയ്ക്കാണ് പരിക്ക്. എ കെ ജി ഭവന്‍ ജീവനക്കാരായ മുരളി, കൃഷ്ണന്‍ എന്നിവര്‍ക്കും കല്ലേറില്‍ പരിക്കേറ്റു. അക്രമണത്തെത്തുടര്‍ന്ന് അല്‍പ്പനേരം കേന്ദ്രകമ്മിറ്റി യോഗം നിര്‍ത്തിവച്ചു.
ഞായറാഴ്ച രാവിലെ ബിജെപിക്കാര്‍ പ്രകടനം നടത്തുന്നെന്ന വിവരം ലഭിച്ചയുടന്‍ എ കെ ജി ഭവനില്‍ നിന്ന് പൊലീസിനെ വിവരം അറിയിച്ചു. സംസ്ഥാന മുഖ്യമന്ത്രിമാരടക്കമുള്ള പാര്‍ടിയുടെ ഉന്നതനേതാക്കള്‍ പങ്കെടുക്കുന്ന കേന്ദ്രകമ്മിറ്റി യോഗം കൂടുന്ന സമയത്ത് എ കെ ജി ഭവന് ആവശ്യമായ സുരക്ഷ നല്‍കാന്‍ പൊലീസ് തയ്യാറായില്ല.
മുദ്രാവാക്യം വിളികളോടെ എ കെ ജി ഭവനിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച അക്രമികളെ ജീവനക്കാര്‍ തടയാന്‍ ശ്രമിച്ചു. തുടര്‍ച്ചയായ കല്ലേറിനെ നേരിട്ട് കേന്ദ്രകമ്മിറ്റി അംഗങ്ങളും നിലയുറപ്പിച്ചതുകൊണ്ടാണ് അക്രമികള്‍ക്ക് എ കെ ജി ഭവനുള്ളിലേക്ക് കടക്കാന്‍ കഴിയാതിരുന്നത്. എ കെ ജി ഭവനുമുന്നില്‍ വലിയ ഇഷ്ടികകളും കല്ലുകളും ആക്രമണത്തില്‍ തകര്‍ന്ന ജനാലച്ചില്ലുകളും നിരന്നുകിടന്നു. അഴുക്കുചാല്‍ സ്ളാബ് പൊക്കിയെടുത്തു കൊണ്ടുവന്ന് യെച്ചൂരിയുടെ കാര്‍ ഇടിച്ചുതകര്‍ത്തശേഷം സ്ളാബ് കാറിനുള്ളിലേക്കിട്ടു. കണ്ണൂരില്‍ നടക്കുന്ന സംഘര്‍ഷത്തിന്റെ പേരുപറഞ്ഞാണ് ബിജെപി സംഘം ആക്രമണം നടത്തിയത്. ബിജെപിക്ക് ശക്തിയുള്ള സ്ഥലങ്ങളില്‍ സിപിഐ എമ്മിനെ ആക്രമിക്കുമെന്ന് വെങ്കയ്യനായിഡു പ്രസ്താവന നടത്തിയതിന്റെ തൊട്ടടുത്ത ദിവസമാണിത്.
പന്ത്മാര്‍ഗില്‍ നിന്ന് പുറപ്പെട്ട് ഗോള്‍ഡാ ഖാനാ വഴി ഭായി വീര്‍സിങ് മാര്‍ഗിലൂടെ നീങ്ങിയ അക്രമികളെ തടയാന്‍ പൊലീസ് തയ്യാറായില്ല. ഗോള്‍മാര്‍ക്കറ്റ് ഭാഗത്തുനിന്ന് കുറെ അക്രമികള്‍ എത്തി. ഇതിനിടെ പന്ത് മാര്‍ഗിലെ ബിജെപി ആസ്ഥാനത്തുനിന്ന് കല്ലുകളുമായി വന്ന വാഹനം എ കെ ജി ഭവനുമുന്നിലെത്തി. അക്രമികള്‍ പെട്ടെന്ന് ഒത്തുചേര്‍ന്ന് ആക്രമണം നടത്തി.
ശനിയാഴ്ച ആക്രമണഭീഷണി ഉണ്ടായിട്ടും ഞായറാഴ്ച പത്ത് പൊലീസുകാരെയാണ് എ കെ ജി ഭവനുമുന്നില്‍ നിയോഗിച്ചത്. അക്രമികളെത്തി കല്ലേറ് തുടങ്ങി അഞ്ച് മിനിറ്റിനുള്ളില്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് അടക്കമുള്ള പൊലീസുകാര്‍ എത്തിയിരുന്നു. എന്നാല്‍ അക്രമികളെ നേരിടാന്‍ തയ്യാറായില്ല.
ഡല്‍ഹി നിയമസഭ പ്രതിപക്ഷനേതാവിന്റെ വാഹനം ആക്രമണത്തിനുശേഷം എ കെ ജി ഭവനുമുന്നില്‍ ഉപേക്ഷിച്ചു. ഈ വാഹനം പിന്നീട് പൊലീസ് നീക്കി. ബിജെപിയുടെ ഡല്‍ഹി സംസ്ഥാന നേതാക്കളായ മംഗേറാം ഗാര്‍ഗ്, പവന്‍ ശര്‍മ, പുരുഷോത്തം, മൂല്‍ചന്ദ് ശര്‍മ എന്നിവരും ആക്രമണത്തിന് നേതൃത്വംനല്‍കാന്‍ നേരിട്ടെത്തി.
ആക്രമണം നടന്നുവെന്ന വിവരമറിഞ്ഞ് നൂറുകണക്കിന് സിപിഐ എം പ്രവര്‍ത്തകര്‍ എത്തി. ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത്, കോണ്‍ഗ്രസ് നേതാക്കളായ വീരപ്പ മൊയ്ലി, കേന്ദ്രമന്ത്രി അംബികാസോണി തുടങ്ങി നിരവധിപേര്‍ എ കെ ജി ഭവനിലെത്തി. ആക്രമണത്തെ നേതാക്കള്‍ അപലപിച്ചു. മന്ദിര്‍മാര്‍ഗ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
കിരാതം: ഡല്‍ഹിയില്‍ എ കെ ജി ഭവനുനേരെ കല്ലെറിയുന്ന ബിജെപി പ്രവര്‍ത്തകന്‍
തെളിഞ്ഞത് സംഘപരിവാറിന്റെ അസഹിഷ്ണുതവി ബി പരമേശ്വരന്‍ന്യൂഡല്‍ഹി: അസഹിഷ്ണുതയ്ക്ക് കുപ്രസിദ്ധി നേടിയ സംഘപരിവാറും ബിജെപിയും സിപിഐ എം കേന്ദ്രകമ്മിറ്റി ഓഫീസ് ആക്രമിച്ച് അതു വീണ്ടും തെളിയിച്ചിരിക്കുന്നു. കേന്ദ്ര നേതൃത്വത്തിന്റെ കൃത്യമായ അറിവോടെയാണ് സംഘടിത ആക്രമണം നടത്തിയത്.
ബിജെപിക്ക് ശക്തിയുള്ള സംസ്ഥാനങ്ങളില്‍ സിപിഐ എമ്മിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് ബിജെപി മുന്‍ അധ്യക്ഷന്‍ വെങ്കയ്യനായിഡു കൊച്ചിയില്‍ പറഞ്ഞ് മണിക്കൂറുകള്‍ക്കുശേഷമായിരുന്നു അതിക്രമം.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമാണ് ദേശീയപാര്‍ടിയുടെ ഓഫീസ് തകര്‍ക്കാന്‍ ശ്രമിക്കുന്നത്. പല പാര്‍ടി ഓഫീസുകള്‍ക്കുമുന്നിലും പ്രതിഷേധ പ്രകടനങ്ങള്‍ നടക്കാറുണ്ടെങ്കിലും ഇത്തരമൊരു ശ്രമം നടന്നിട്ടില്ല. സ്വാമി രാംദേവിന്റെ തൊഴിലാളിവിരുദ്ധ സമീപനത്തിനെതിരെ സിപിഐ എം പോളിറ്റ്ബ്യൂറോ അംഗം വൃന്ദാ കാരാട്ട് പ്രതിഷേധിച്ചപ്പോഴും സിപിഐ എം ഓഫീസ് ആക്രമിക്കാന്‍ സംഘപരിവാര്‍ ശ്രമിച്ചിരുന്നു.
മറ്റുള്ളവരുടെ വീക്ഷണങ്ങളെ ഒരിഞ്ചുപോലും പൊറുപ്പിക്കാന്‍ തയ്യാറാകാത്ത ഫാസിസ്റ്റ് അസഹിഷ്ണുതയാണ് എ കെ ജി ഭവനുമുമ്പില്‍ കണ്ടത്. ഗാന്ധിജിയെ വധിച്ച അതേ അസഹിഷ്ണുതയാണ് ഇവിടെയും ദൃശ്യമായതെന്ന് സിപിഐ എം പോളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി വിലയിരുത്തി.
ദേശവ്യാപകമായി ബിജെപി മുന്നോട്ടുവയ്ക്കുന്ന ഹൈന്ദവ വര്‍ഗീയ രാഷ്ട്രീയത്തെ ആശയപരമായി ചെറുക്കുന്ന പ്രസ്ഥാനം സിപിഐ എം ആണെന്നതിനാലാണ് ഈ ആക്രമണം. ബിജെപിയെ അധികാരത്തില്‍നിന്ന് പുറത്തുനിര്‍ത്താനും യുപിഎ സര്‍ക്കാരിനെ അധികാരത്തില്‍ കൊണ്ടുവരാനും നിര്‍ണായകമായ രീതിയില്‍ പ്രവര്‍ത്തിച്ചത് സിപിഐ എം ആയിരുന്നു. ഗവണ്‍മെന്റിന്റെ ഉദാരവല്‍ക്കരണനയത്തെയും മൃദുഹിന്ദുത്വ സമീപനത്തെയും ശക്തമായി എതിര്‍ത്ത് പ്രതിപക്ഷമായി പ്രവര്‍ത്തിച്ചതും ഇടതുപാര്‍ടികളാണ്. ഭരണം ലഭിക്കുന്നത് തടഞ്ഞതും പ്രതിപക്ഷത്തിന്റെ റോള്‍ ഇല്ലാതാക്കിയതും സിപിഐ എം ആണെന്ന ദേഷ്യമാണ് ഓഫീസ് ആക്രമണത്തിലൂടെയും നേതാക്കളെ ഉന്നംവച്ചതിലൂടെയും തെളിയുന്നത്.
ഗുജറാത്തില്‍ വംശഹത്യ നടത്തിയ മോഡിസര്‍ക്കാരിനെ തുറന്നുകാണിക്കുന്നതില്‍ സിപിഐ എം വഹിച്ച പങ്ക് ചെറുതല്ല. മധ്യപ്രദേശിലും ഗുജറാത്തിലും ഒറീസയിലും ന്യൂനപക്ഷങ്ങള്‍ക്കെതിരെ സംഘപരിവാര്‍ ആക്രമണം നടത്തിയപ്പോള്‍ അതിനെ നേരിടാനും പുറംലോകത്തെ അറിയിക്കാന്‍ ശ്രമിച്ചതും സിപിഐ എം ആയിരുന്നു. ബിജെപി ഭരിക്കുന്ന രാജസ്ഥാനിലും മറ്റും പ്രതിപക്ഷമായി പ്രവര്‍ത്തിക്കുന്നതും സിപിഐ എം തന്നെയാണ്.
കോണ്‍ഗ്രസിനേക്കാള്‍ സംഘപരിവാറിന് തടസ്സങ്ങള്‍ ഉണ്ടാക്കുന്നതും ദേശീയതലത്തില്‍ ബിജെപിയുടെ ഉയര്‍ച്ചയെ പിടിച്ചുകെട്ടുന്നതും സിപിഐ എം ആയതിനാലാണ് ഈ ആക്രമണം.
നേതാക്കള്‍ പ്രതിഷേധിച്ചു; നുണക്കഥകളുമായി ബിജെപിസ്വന്തം ലേഖകന്‍ന്യൂഡല്‍ഹി: എ കെ ജി ഭവനുനേരെയുണ്ടായ ആക്രമണത്തിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. വിവിധ രാഷ്ട്രീയപാര്‍ടികളും നേതാക്കളും സാംസ്കാരിക സംഘടനകളും സംഭവത്തെ അപലപിച്ചു. എന്നാല്‍, സിപിഐ എം പ്രവര്‍ത്തകരാണ് കുഴപ്പം സൃഷ്ടിച്ചതെന്ന നുണപ്രചാരണം സംഘപരിവാര്‍ അഴിച്ചുവിട്ടു.
ഡല്‍ഹി മുഖ്യമന്ത്രി ഷീലാദീക്ഷിത്, കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗങ്ങളായ വീരപ്പമൊയ്ലി, അംബികാ സോണി, നാരായണസ്വാമി തുടങ്ങി ഒട്ടേറെ നേതാക്കള്‍ എ കെ ജി ഭവന്‍ സന്ദര്‍ശിച്ച് അക്രമത്തില്‍ പ്രതിഷേധം അറിയിച്ചു. ഡല്‍ഹിയിലെ പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തില്‍ നടന്ന ആക്രമണം നിയമസഭയില്‍ ഉയര്‍ത്തിക്കൊണ്ടുവരുമെന്നും അവകാശലംഘനത്തിന് നോട്ടീസ് നല്‍കുമെന്നും ഷീലാദീക്ഷിത് പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ ലൈറ്റ്വച്ച വാഹനത്തിലാണ് ജഗദീഷ് മുഖി അക്രമങ്ങള്‍ക്ക് നേതൃത്വംകൊടുക്കാന്‍ വന്നത്. കാറ് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഡല്‍ഹി മേയറും ബിജെപിയുടെ കോര്‍പറേഷന്‍ കൌണ്‍സില്‍ അംഗങ്ങളും അക്രമങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. നിയമസഭയില്‍ ഈ വിഷയം ശക്തമായി ഉന്നയിക്കും- ദീക്ഷിത് പറഞ്ഞു.
സംഘപരിവാര്‍ നടത്തിയത് ഫാസിസ്റ്റ് അക്രമമാണെന്ന് കേന്ദ്ര ടൂറിസംമന്ത്രി അംബികാ സോണി പറഞ്ഞു. രാഷ്ട്രീയപാര്‍ടികളുടെ ദേശീയനേതൃത്വം പരസ്പര ബഹുമാനത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, ഇവിടെ ബിജെപി ദേശീയനേതാക്കള്‍ തന്നെയാണ് അക്രമത്തിന് ആഹ്വാനംനല്‍കിയത്. ഇത് ലജ്ജാകരമാണ്- അംബികാസോണി പറഞ്ഞു.
അക്രമം അങ്ങേയറ്റം അപലപനീയമാണെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി രാജ പറഞ്ഞു. ജനാധിപത്യത്തില്‍ സംഘര്‍ഷവും അസഹിഷ്ണുതയും ഒരുതരത്തിലും വച്ചുപൊറുപ്പിക്കാനാകില്ല. അക്രമമാര്‍ഗം ബിജെപി ഉപേക്ഷിക്കണം- രാജ ആവശ്യപ്പെട്ടു. ആര്‍എസ്എസ് ആക്രമണം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് ഫോര്‍വേഡ് ബ്ളോക്ക് സെക്രട്ടറി ജി ദേവരാജന്‍ പറഞ്ഞു.
ജയ്പ്പൂരില്‍ യോഗം ചേരുന്ന യുഎന്‍പിഎ നേതാക്കള്‍ സിപിഐ എം ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ടിനെ ഫോണില്‍ വിളിച്ച് ഐക്യദാര്‍ഢ്യം അറിയിച്ചു.
സിപിഐ എം പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് ബിജെപി വക്താവ് വി കെ മല്‍ഹോത്ര അവകാശപ്പെട്ടു. പതിനഞ്ചോളം ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് കല്ലേറില്‍ പരിക്കേറ്റതായും മല്‍ഹോത്ര പറഞ്ഞു.
എ കെ ജി ഭവന്‍: ഡല്‍ഹിയിലെ ജനകീയ പാര്‍ടിഓഫീസ്സ്വന്തം ലേഖകന്‍ന്യൂഡല്‍ഹി: ബായ് വീര്‍സിങ് മാര്‍ഗില്‍ സ്ഥിതിചെയ്യുന്ന സിപിഐ എം കേന്ദ്രഓഫീസായ എ കെ ജി ഭവന്‍ മറ്റെല്ലാ രാഷ്ട്രീയപാര്‍ടികളുടെയും ഓഫീസുകളില്‍നിന്നും തീര്‍ത്തും വ്യത്യസ്തമാണ്. ആര്‍ക്കും ഏതുസമയവും സ്വതന്ത്രമായി വന്നുപോകാം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. സുരക്ഷയുടെയും മറ്റും പേരില്‍ ഒരു നിയന്ത്രണവും ഇക്കാര്യത്തില്‍ വരുത്തിയിട്ടില്ല.
എന്നാല്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയുമൊക്കെ ഓഫീസുകളുടെ അവസ്ഥ ഇതല്ല. അക്ബര്‍ റോഡിലാണ് കോണ്‍ഗ്രസ് ഓഫീസ് സ്ഥിതിചെയ്യുന്നത്. ബിജെപി ഓഫീസാകട്ടെ അശോകാ റോഡിലും. സാധാരണക്കാരനായ ഒരാള്‍ക്ക് ഈ രണ്ട് ഓഫീസുകളിലും പെട്ടെന്ന് കടന്നുചെല്ലാനാകില്ല.
പ്രധാനകവാടത്തിലൂടെ നേതാക്കളുടെ വാഹനങ്ങള്‍ക്ക് മാത്രമാണ് അകത്തേക്ക് പ്രവേശനം. ഗേറ്റിനുപുറത്ത് നിലയുറപ്പിച്ച കാവല്‍ക്കാരന്‍ മറ്റാര് പ്രവേശനാനുമതി തേടിച്ചെന്നാലും തടയും. സന്ദര്‍ശകര്‍ക്ക് അകത്തേക്കുപോകാനായി മതിലിന്റെ ഒരുവശത്തായി മറ്റൊരു കവാടമുണ്ട്. തിരിച്ചറിയുന്നതിനുള്ള എന്തെങ്കിലും രേഖ കൈവശമുണ്ടെങ്കില്‍മാത്രമേ ഇവിടെയും പ്രവേശനമുണ്ടാകൂ. ദേഹപരിശോധനയും മറ്റും വേറെയുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്കു പോലും അകത്തുപോകാന്‍ ദേഹപരിശോധന കൂടിയേ തീരൂ.
നേതാക്കളുടെ സഞ്ചാരത്തിലുമുണ്ട് സിപിഐ എമ്മും മറ്റു പാര്‍ടികളുമായി വ്യത്യാസങ്ങള്‍. സോണിയയും അദ്വാനിയും മറ്റും വന്‍സുരക്ഷാ അകമ്പടിയോടെയാണ് സഞ്ചാരം. അവര്‍ എവിടെ പോയാലും സുരക്ഷയുടെപേരില്‍ വലിയൊരു സംഘം അനുഗമിക്കും. എന്നാല്‍ സിപിഐ എമ്മിന്റെ ജനറല്‍സെക്രട്ടറി അടക്കമുള്ള നേതാക്കള്‍ ഒരു അകമ്പടിയുമില്ലാതെ തീര്‍ത്തും സ്വതന്ത്രമായാണ് തലസ്ഥാനനഗരിയിലൂടെ സഞ്ചരിക്കുന്നത്.
ഇത്തരത്തില്‍ സ്വതന്ത്രമായി ആര്‍ക്കും പ്രവേശിക്കാവുന്ന ഓഫീസാണ് മിന്നലാക്രമണത്തിലൂടെ തകര്‍ക്കാന്‍ സംഘപരിവാര്‍ ശ്രമിച്ചത്. എന്നാല്‍ സിപിഐ എം നേതാക്കളും പ്രവര്‍ത്തകരും ധീരമായി ഈ നീക്കത്തെ ചെറുത്തു.
എ കെ ജി ഭവന്‍ ആക്രമണം: പ്രതിഷേധം ഇരമ്പുന്നുതിരു: എ കെ ജി ഭവനുനേരെ ബിജെപിയും സംഘപരിവാറും നടത്തിയ നിന്ദ്യമായ ആക്രമണത്തിനെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധം ഇരമ്പുന്നു. ആക്രമണവാര്‍ത്ത അറിഞ്ഞതോടെ നാടിന്റെ മുക്കിലും മൂലയിലും ജനങ്ങള്‍ പ്രതിഷേധപ്രകടനങ്ങളുമായി രംഗത്തിറങ്ങി. ബഹുജനങ്ങളും പാര്‍ടി ബന്ധുക്കളും അനുഭാവികളുമടക്കം നൂറുകണക്കിനാളുകള്‍ ഓരോ സ്ഥലത്തും പ്രകടനങ്ങളില്‍ പങ്കെടുത്തു. സിപിഐ എമ്മിന്റെയും വര്‍ഗബഹുജനസംഘടനകളുടെയും നേതൃത്വത്തില്‍ വമ്പിച്ച പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും നടന്നു. സംഘപരിവാറിന്റെ ആക്രമണത്തിനെതിരെ കക്ഷിരാഷ്ട്രീയത്തിനതീതമായ പ്രതിഷേധമാണ് ഉയരുന്നത്.
തിരുവനന്തപുരത്ത് സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ വമ്പിച്ച പ്രകടനവും യോഗവും നടന്നു. എ കെ ജി സെന്ററിനുസമീപത്തു നിന്നാരംഭിച്ച പ്രകടനം പുളിമൂട് ജങ്ഷനില്‍ സമാപിച്ചു. പ്രതിഷേധയോഗം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ നടന്ന പ്രകടനം തമ്പാനൂരില്‍ സമാപിച്ചു. സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് സംസാരിച്ചു. എസ്എഫ്ഐ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധയോഗത്തില്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കെ കെ രാഗേഷ് സംസാരിച്ചു. സംസ്ഥാനസമ്മേളനത്തിന്റെ പ്രതിനിധിസമ്മേളനഹാളില്‍ നിന്നാണ് പ്രകടനം ആരംഭിച്ചത്.
എകെജി ഭവന്‍ ആക്രമണം കേന്ദ്രസേനയ്ക്ക് വാദിക്കുന്നവര്‍ക്കുള്ള മറുപടി: കോടിയേരികണ്ണൂര്‍: കണ്ണൂരില്‍ കേന്ദ്രസേനയെ നിയോഗിക്കണമെന്നാവശ്യപ്പെടുന്നവര്‍ക്കുള്ള വ്യക്തമായ മറുപടിയാണ് ഞായറാഴ്ച ഡല്‍ഹിയില്‍ സിപിഐ എം കേന്ദ്രകമ്മിറ്റി ഓഫീസിനുനേരെയുണ്ടായ യുവമോര്‍ച്ച ആക്രമണമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കണ്ണൂരില്‍ സമാധാനയോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രസേന മാത്രമല്ല, കേന്ദ്ര ദ്രുതകര്‍മസേനതന്നെ ഉള്ള സ്ഥലത്താണ് സിപിഐ എമ്മിന്റെ കേന്ദ്രകമ്മിറ്റി ഓഫീസിനുനേരെ സംഘപരിവാരം ആക്രമണം നടത്തിയത്. കേന്ദ്ര സേനകള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.
അക്രമസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും കണ്ണൂരിനെ പൂര്‍ണവും ശാശ്വതവുമായ സമാധാനത്തിലേക്ക് കൊണ്ടുവരാനും ആവശ്യമായ എല്ലാ നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകും. എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ശ്രദ്ധയില്‍പ്പെടുത്താന്‍ സിപിഐ എം, ആര്‍എസ്എസ് - ബിജെപി നേതാക്കളോടാവശ്യപ്പെട്ടിട്ടുണ്ട്. അത്തരം പ്രശ്നങ്ങള്‍ അപ്പപ്പോള്‍ പരിഹരിച്ചുപോകണം. പ്രവര്‍ത്തനസ്വാതന്ത്യ്രം അനുവദിക്കുന്നില്ലെന്ന പരാതി ഇരുഭാഗവും ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യത്തിലും ആവശ്യമായ നടപടി സ്വീകരിക്കും- കോടിയേരി പറഞ്ഞു.
ബിജെപി ജനാധിപത്യ പാര്‍ടിയല്ലെന്ന് തെളിയിച്ചു: അഴീക്കോട്ബിജെപി ഒരു ജനാധിപത്യ പാര്‍ടിയല്ലെന്ന് ഈ സംഭവംവഴി അസന്ദിഗ്ധമായി വെളിവാക്കപ്പെട്ടിരിക്കുകയാണ്. ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയപ്പാര്‍ടിയുടെ കേന്ദ്ര ഓഫീസിനുനേരെയുള്ള നഗ്നമായ കടന്നാക്രമണം മുന്‍പ് കേട്ടുകേള്‍വിയില്ലാത്തതാണ്്.
കഴിഞ്ഞ ദിവസം അദ്വാനി പറഞ്ഞത് കേരളത്തിലെ സംഘര്‍ഷാവസ്ഥ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നാണ്. പിറ്റേന്ന് അദ്വാനിയുടെയും വാജ്പേയിയുടെയും പാര്‍ടിതന്നെ ജനാധിപത്യപരമായ രീതിക്കെതിരെ പ്രവര്‍ത്തിക്കുകയും പറയുകയും ചെയ്തിരിക്കുന്നു. ഇത് ജനാധിപത്യം നശിച്ച പാര്‍ടിയുടെ രീതിയാണ്. ബിജെപിയെ ഇനിയാരും ജനാധിപത്യ പാാര്‍ടിയായി കാണരുത്. ബിജെപിയെക്കുറിച്ച് തങ്ങള്‍ക്കുള്ള അഭിപ്രായം മറ്റു രാഷ്ട്രീയ പാര്‍ടികള്‍ തുറന്നു പറയേണ്ട അവസരം കൂടിയാണിത്. ഈ അഭിപ്രായങ്ങള്‍ക്ക് ഇന്ത്യന്‍ജനത കാത്തിരിക്കുകയാണ്.
അസഹിഷ്ണുതയുടെ രാഷ്ട്രീയം: ഡോ. കെ എന്‍ പണിക്കര്‍അക്രമത്തിന്റെയും അസഹിഷ്ണുതയുടെയും രാഷ്ട്രീയമാണ് സംഘപരിവാറിന്റേത്. ഇന്നിതുവരെയുള്ള അവരുടെ എല്ലാ പ്രവര്‍ത്തനങ്ങളും അതിന് സാക്ഷ്യം വഹിക്കുന്നു. ഗാന്ധിജിയുടെ വധംമുതല്‍ ഗുജറാത്തിലെ നരഹത്യവരെയുള്ള ചരിത്രം അതാണ്. അവരുടെ ആശയങ്ങളെയും രാഷ്ട്രീയത്തെയും എതിര്‍ക്കുന്നവര്‍ക്കെതിരെ ബലപ്രയോഗത്തിലൂടെ മുന്നേറാമെന്ന് അവര്‍ വിശ്വസിക്കുന്നു.
ഹിന്ദുവര്‍ഗീയതയുടെ ശത്രുക്കളില്‍ ഒന്നാണ് കമ്യൂണിസവും കമ്യൂണിസ്റ്റുകാരുമെന്ന് അവരുടെ ആചാര്യനായ ഗോള്‍വാള്‍ക്കര്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ആ ആശയം പിന്തുടരുകമാത്രമാണ് സംഘപരിവാറിന്റെ ശക്തികള്‍ ചെയ്യാന്‍ ശ്രമിക്കുന്നത്. ജനാധിപത്യത്തില്‍ ഇത്തരം ആക്രമണങ്ങള്‍ക്ക് സ്ഥാനമില്ലെന്ന് ശക്തമായ ഭാഷയില്‍ സമൂഹം അവരോട് പറയേണ്ടിയിരിക്കുന്നു.
വ്യക്തമായത് ഫാസിസ്റ്റ് മുഖം: നൈനാന്‍ കോശിതിരു: സംഘപരിവാറിന്റെ ഫാസിസ്റ്റ് സ്വഭാവത്തിന്റെ വ്യക്തമായ ചിത്രമാണ് ഡല്‍ഹിയില്‍ എ കെ ജി ഭവനുനേരെ നടന്ന ആക്രമണമെന്ന് ഡോ. നൈനാന്‍ കോശി പറഞ്ഞു. ജനാധിപത്യത്തിന് തീരാങ്കളങ്കമാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അങ്ങേയറ്റം അപലപനീയം: സ്വാമി അഗ്നിവേശ്ആര്‍എസ്എസിന്റെ നടപടി അങ്ങേയറ്റം അപലപനീയമാണ്. സംഘപരിവാര്‍ സംഘടനകളില്‍ ആഴത്തില്‍ വേരൂന്നിയിട്ടുള്ള ഫാസിസ്റ്റ് മനോഭാവത്തിന്റെ വ്യക്തമായ പ്രകടനമാണ് ഇത്. മുതിര്‍ന്ന നേതാക്കള്‍തന്നെ ആക്രമണത്തിന് നേതൃത്വംനല്‍കിയെന്നത് നിര്‍ഭാഗ്യകരമാണ്.
കേരളത്തിലെ സംഭവത്തിന്റെപേരില്‍ ഡല്‍ഹിയിലേക്കും അക്രമം വ്യാപിപ്പിക്കുന്നത് ശരിയല്ല. പ്രശ്നങ്ങള്‍ക്ക് രമ്യമായി പരിഹാരംകാണുകയാണ് വേണ്ടത്. ഉചിതമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണം. കക്ഷിരാഷ്ട്രീയ ഭേദമെന്യേ എല്ലാവരും ഇത്തരം ആക്രമണങ്ങളെ അപലപിക്കണം.
ഈ പ്രവണത മുളയിലേ നുള്ളണം: എ കെ ആന്റണിന്യൂഡല്‍ഹി: ആക്രമണം പ്രതിഷേധാര്‍ഹമാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണി ദേശാഭിമാനിയോട് പറഞ്ഞു.
സംസ്ഥാനങ്ങളിലുണ്ടാകുന്ന പ്രശ്നങ്ങള്‍ ദേശീയതലത്തിലേക്ക് വ്യാപിപ്പിച്ച് രാഷ്ട്രീയ പാര്‍ടികളുടെ ഓഫീസുകള്‍ അക്രമിക്കുന്ന പ്രവണത മുളയിലേ നുള്ളിക്കളയേണ്ടതാണ്. സംഭവത്തെ അദ്ദേഹം ശക്തിയായി അപലപിച്ചു.
ആക്രമണം ആസൂത്രിതം: എം പി വീരേന്ദ്രകുമാര്‍പാലക്കാട്: സിപിഐ എമ്മിന്റെ സമുന്നത സമിതിയായ കേന്ദ്ര കമ്മിറ്റി യോഗം നടന്നുകൊണ്ടിരിക്കെ ഡല്‍ഹിയില്‍ എകെജി ഭവനുനേരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം എല്ലാ രാഷ്ട്രീയ മര്യാദകളുടെയും ലംഘനമാണെന്ന് ജനതാദള്‍ എസ് സംസ്ഥാന പ്രസിഡന്റ് എം പി വീരേന്ദ്രകുമാര്‍ പ്രസ്താവനയില്‍ പറഞ്ഞു.
കണ്ണൂരില്‍ ആക്രമണം അവസാനിപ്പിക്കാന്‍ ആഭ്യന്തരമന്ത്രി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കെ ഡല്‍ഹിയില്‍ ഉണ്ടായ ആക്രമണം സമാധാനശ്രമങ്ങളെ തുരങ്കം വയ്ക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളു.
അപലപനീയം: പ്രൊഫ. ടി ജെ ചന്ദ്രചൂഡന്‍തിരു: സിപിഐ എം ആസ്ഥാനത്തിനുനേര്‍ക്ക് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ ഹീനമായ ആക്രമണം രാജ്യത്തിന്റെ ജനാധിപത്യ അടിത്തറ തകര്‍ക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്നും അതിനെതിരെ ശക്തമായി പ്രതിഷേധിക്കണമെന്നും ആര്‍എസ്പി ജനറല്‍ സെക്രട്ടറി പ്രൊഫ. ടി ജെ ചന്ദ്രചൂഡന്‍ പ്രസ്താവിച്ചു.
കണ്ണൂര്‍ ജില്ലയിലുണ്ടായ രാഷ്ട്രീയകൊലപാതങ്ങള്‍ക്ക് അറുതി വരുത്താനുള്ള കേരള സര്‍ക്കാരിന്റെ ശ്രമങ്ങളുമായി ബന്ധപ്പെട്ട രാഷ്ട്രീയനേതൃത്വങ്ങള്‍ സഹകരിച്ചുവരവെ ആ ശ്രമങ്ങളെ അട്ടിമറിക്കാനുള്ള ഗൂഢതന്ത്രമാണ് ന്യൂഡല്‍ഹിയില്‍ നടത്തിയ അഴിഞ്ഞാട്ടങ്ങള്‍ എന്നു കരുതേണ്ടിയിരിക്കുന്നു. ആക്രമികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ചന്ദ്രചൂഡന്‍ ആവശ്യപ്പെട്ടു.
ഇത് ഫാസിസം: വയലാര്‍ രവിന്യൂഡല്‍ഹി: ആക്രമണം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് പ്രവാസികാര്യമന്ത്രി വയലാര്‍ രവി പറഞ്ഞു. ഫാസിസ്റ്റ് രീതിയിലേക്ക് ബിജെപി തിരിഞ്ഞിരിക്കയാണ്. തങ്ങള്‍ക്ക് ശക്തിയുള്ളിടത്ത് ചിലതൊക്കെ ചെയ്യുമെന്ന് വെങ്കയ്യനായിഡു കഴിഞ്ഞദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. അത് നടപ്പാക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് വ്യക്തമാവുകയാണ്. കാര്യങ്ങള്‍ ആ ദിശയില്‍ നീങ്ങിയാല്‍ എങ്ങുമെത്തില്ല- വയലാര്‍ രവി പറഞ്ഞു.
അധികാരം നഷ്ടമായതിന്റെ നൈരാശ്യം:സച്ചിദാനന്ദന്‍രാജ്യത്ത് വര്‍ധിച്ചുവരുന്ന സംഘപരിവാര്‍ ആക്രമണങ്ങളുടെ പ്രതിഫലനമാണ് ഡല്‍ഹിയിലും കണ്ടത്. അധികാരം നഷ്ടമായതിന്റെ നൈരാശ്യവും സോഷ്യലിസ്റ്റ്- കമ്യൂണിസ്റ്റ് ആശയങ്ങളോടുള്ള വെറുപ്പുമാണ് ആക്രമണത്തില്‍ പ്രതിഫലിക്കുന്നത്.
കേരളത്തിലും ആര്‍എസ്എസ് ആക്രമണം വര്‍ധിക്കുകയാണ്. പ്രശ്നങ്ങളുണ്ടായാല്‍ നിയമവഴിയിലൂടെ പരിഹാരം കാണണം. ഡല്‍ഹിയില്‍ പോലും ഇത്തരം ആക്രമണം നടക്കുന്നത് സാമൂഹ്യ-രാഷ്ട്രീയ ജീവിതത്തിന്റെ അസ്ഥിരതയെക്കുറിച്ചുള്ള ആശങ്ക വര്‍ധിപ്പിക്കുന്നു.
ആസൂത്രിതം: ആര്‍വൈഎഫ്തിരു: ആക്രമണം ആസൂത്രിതവും സംഘപരിവാര്‍ സംഘടനകളുടെ ഫാസിസ്റ്റ് മുഖം വ്യക്തമാക്കുന്നതുമാണെന്ന് ആര്‍വൈഎഫ് പ്രസ്താവനയില്‍ പറഞ്ഞു. വ്യാപക പ്രതിഷേധം ഉയര്‍ത്താന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം പി ചാക്കോ അഭ്യര്‍ഥിച്ചു.
ബിജെപി മാപ്പ് പറയണം: ഉമ്മന്‍ ചാണ്ടികണ്ണൂര്‍: എ കെ ജി ഭവന്‍ ആക്രമിച്ചതില്‍ ബിജെപി പരസ്യമായി മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. കണ്ണൂരില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നടന്ന ഉപവാസ സമരം അവസാനിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിഷേധിക്കാന്‍ പോകേണ്ടത് സിപിഐ എം ഓഫീസിലേക്കല്ല. രാഷ്ട്രീയ പാര്‍ടികള്‍ ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കണം. ഏത് അക്രമത്തിനും കോണ്‍ഗ്രസ് എതിരാണ്- ഉമ്മന്‍ചാണ്ടി പറഞ്ഞു.
പൊതുപ്രവര്‍ത്തനത്തിന്റെ മര്യാദലംഘിച്ചു: വി പി രാമകൃഷ്ണപിള്ളതിരു: ദാരുണമായ കൊലപാതകം നടന്ന തലശേരിയില്‍ സമാധാനപ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ആരംഭിച്ച അവസരത്തില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഡല്‍ഹിയിലെ എ കെ ജി ഭവനിലേക്ക് ആക്രമണം നടത്തിയതിലൂടെ പൊതുപ്രവര്‍ത്തനത്തിന്റെ മര്യാദ ലംഘിച്ചിരിക്കുകയാണെന്ന് ആര്‍എസ്പി സംസ്ഥാനസെക്രട്ടറി വി പി രാമകൃഷ്ണപിള്ള അഭിപ്രായപ്പെട്ടു.
തൊഴിലാളിവര്‍ഗപ്രവര്‍ത്തനത്തിലൂടെ സംശുദ്ധ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്ന ജനനേതാക്കളെ അപായപ്പെടുത്താമെന്നത് എതിരാളികളുടെ വ്യാമോഹം മാത്രമാണ്. ഇടതുപക്ഷം കരുത്താര്‍ജിച്ചത് തൊഴിലാളിവര്‍ഗപ്രവര്‍ത്തനത്തിലൂടെയാണെന്ന് ഇവര്‍ മനസ്സിലാക്കണമെന്നും വി പി രാമകൃഷ്ണപിള്ള തുടര്‍ന്നുപറഞ്ഞു.
ചോദ്യോത്തരവേള നിര്‍ത്തിയുള്ള ചര്‍ച്ചയ്ക്ക് സിപിഐ എം നോട്ടീസ് നല്‍കിന്യൂഡല്‍ഹി: എ കെ ജി ഭവനു നേരെയുണ്ടായ ആക്രമണം പാര്‍ലമെന്റിന്റെ ഇരുസഭകളും ചോദ്യോത്തരവേള നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് സിപിഐ എം നോട്ടീസ് നല്‍കി.
രാജ്യസഭയില്‍ സീതാറാം യെച്ചൂരിയും ലോക്സഭയില്‍ മുഹമദ് സലീമുമാണ് നോട്ടീസ് നല്‍കിയത്.
ഡിവൈഎഫ്ഐ പ്രതിഷേധം ഇന്ന്ന്യുഡെല്‍ഹി: ആക്രമണത്തില്‍ പ്രതിഷേധിക്കാന്‍ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി ആഹ്വാനംചെയ്തു. തിങ്കളാഴ്ച രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനം നടത്താന്‍ അഖിലേന്ത്യാ പ്രസിഡന്റ് ശ്രീരാമകൃഷ്ണന്‍ പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു. മതനിരപേക്ഷതയ്ക്കുവേണ്ടി ഉറച്ച രാഷ്ട്രീയ നിലപാടെടുക്കുന്ന സിപിഐ എമ്മിനെതിരെ ബിജെപിക്കുള്ള അസഹിഷ്ണുതയാണ് അക്രമത്തിനു പിന്നില്‍. എല്ലാ ജനാധിപത്യവിശ്വാസികളും മതനിരപേക്ഷവാദികളും ആക്രമണത്തെ അപലപിക്കണമെന്ന് പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.ആക്രമണത്തില്‍ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ബി രാജേഷും സെക്രട്ടറി ടി വി രാജേഷും ശക്തമായി പ്രതിഷേധിച്ചു.
സംഘപരിവാറിന് ഒത്താശയുഡിഎഫ് രാഷ്ട്രീയത്തിന്റെ പാപക്കറഉപവാസങ്ങള്‍ക്ക് കഴുകാനാകില്ല: ഇ പിതിരു: സംഘപരിവാറിന്റെ ഫാസിസ്റ്റ് ആക്രമണങ്ങള്‍ക്ക് ഒത്താശചെയ്യുന്ന യുഡിഎഫ് രാഷ്ട്രീയത്തിന്റെ പാപക്കറ കഴുകിക്കളയാന്‍ ആയിരംദിവസം ഉപവാസം അനുഷ്ഠിച്ചാലും ഉമ്മന്‍ചാണ്ടിക്കും കൂട്ടര്‍ക്കും കഴിയില്ലെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍ പറഞ്ഞു.
ഉമ്മന്‍ചാണ്ടിയും കൂട്ടരും കേരളത്തിലും കണ്ണൂരിലും കേരളത്തിലെ ഇതരഭാഗങ്ങളിലും ആര്‍എസ്എസിന്റെ കൊലക്കത്തിരാഷ്ട്രീയത്തിന് എണ്ണയും വെളിച്ചവും പകര്‍ന്നതുകൊണ്ടാണ് സിപിഐ എമ്മിന്റെ കേന്ദ്രകമ്മിറ്റി ഓഫീസ് ആക്രമിക്കാന്‍ സംഘപരിവാറിന് ധൈര്യമുണ്ടായത്. സമാധാനം സംരക്ഷിക്കുന്നതിന് പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കാന്‍ സിപിഐ എം എപ്പോഴും തയ്യാറാണെന്ന് ജയരാജന്‍ പറഞ്ഞു. സിപിഐ എം കേന്ദ്രകമ്മിറ്റി ഓഫീസിനുനേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് സിപിഐ എം ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ തലസ്ഥാനത്ത് നടന്ന യോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു ഇ പി.
എ കെ ജി ഭവന്‍ ആക്രമണം: മഹിളാ അസോ.പ്രതിഷേധപ്രകടനം ഇന്ന്തിരു: എ കെ ജി ഭവനുനേരെ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച സംസ്ഥാനത്തുടനീളം പ്രകടനങ്ങള്‍ നടത്തും. വില്ലേജ്-ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിലും പ്രകടനങ്ങള്‍ സംഘടിപ്പിക്കും. സ്ത്രീകളെയടക്കം പങ്കെടുപ്പിച്ച് എ കെ ജി ഭവന്‍ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ യുവമോര്‍ച്ചയുടെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് സെക്രട്ടറി കെ കെ ഷൈലജ എംഎല്‍എ പറഞ്ഞു.
കണ്ണൂര്‍ ജില്ലയില്‍ സ്ത്രീകളെയടക്കം ആക്രമിച്ച് പരിക്കേല്‍പ്പിക്കുന്ന ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളെ കെ കെ ഷൈലജ എംഎല്‍എ അപലപിച്ചു. ആര്‍എസ്എസ് നടത്തുന്ന തുടര്‍ച്ചയായ അക്രമങ്ങളെത്തുടര്‍ന്ന് ചെറിയ പെണ്‍കുട്ടിയും വികലാംഗയായ സ്ത്രീയും പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നു. ഇത്തരം ഫാസിസ്റ്റ് നടപടികള്‍ക്കെതിരെ ജനാധിപത്യ വിശ്വാസികള്‍ പ്രതികരിക്കണമെന്ന് അവര്‍ പറഞ്ഞു.
ചെങ്ങറ സമരത്തിന്റെ പേരില്‍ സെക്രട്ടറിയറ്റ് പടിക്കല്‍ അനാശാസ്യപ്രവര്‍ത്തനങ്ങള്‍ നടത്തിയവരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
സമരപ്പന്തലില്‍ നടന്ന പരസ്യമായ അനാശാസ്യപ്രവര്‍ത്തനം സാംസ്കാരിക കേരളത്തിന് അപമാനമാണെന്ന് സംസ്ഥാനകമ്മിറ്റി അഭിപ്രായപ്പെട്ടു.
ജനാധിപത്യത്തോടുള്ള വെല്ലുവിളി: കെ കെ രാഗേഷ്തിരു: ഡല്‍ഹിയില്‍ സിപിഐ എം ആസ്ഥാനത്തിനു നേരെ ആര്‍എസ്എസ്-സംഘപരിവാര്‍ ശക്തികള്‍ നടത്തിയ അക്രമം ജനാധിപത്യസംസ്കാരത്തോടുള്ള വെല്ലുവിളിയാണെന്ന് എസ്എഫ്ഐ അഖിലേന്ത്യാ ജനറല്‍സെക്രട്ടറി കെ കെ രാഗേഷ് പ്രസ്താവനയിയില്‍ പറഞ്ഞു. ആധുനിക ജനാധിപത്യ സമൂഹത്തിനാകെ ഭീഷണിയായി സംഘപരിവാര്‍ ശക്തികള്‍ മാറിയിരിക്കുകയാണ്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയമാണ് ആര്‍എസ്എസ് രാഷ്ട്രീയത്തിന്റെ മുഖമുദ്ര. ന്യൂനപക്ഷങ്ങളെയും കമ്യൂണിസ്റ്റുകാരെയും പ്രഖ്യാപിതശത്രുക്കളായി കണ്ട് ഈ വിഭാഗങ്ങളെ വേട്ടയാടുന്നത് ഇക്കൂട്ടരുടെ രാഷ്ട്രീയ അജന്‍ഡയുടെ ഭാഗമാണ്. ജനാധിപത്യ പ്രസ്സ്ഥാനങ്ങളോടും ജനാധിപത്യ സംസ്കൃതിയോടും എക്കാലത്തും അസഹിഷ്ണുതയാണ് ആര്‍എസ്എസ് കാട്ടിയിട്ടുള്ളത് - രാഗേഷ് പറഞ്ഞു.
ജനാധിപത്യത്തിന് അപമാനം: കടന്നപ്പള്ളികണ്ണൂര്‍: എ കെ ജി ഭവനുനേരെ ബിജെപി- ആര്‍എസ്എസുകാര്‍ നടത്തിയ അക്രമം ജനാധിപത്യഭാരതത്തിന് തന്നെ അപമാനമാണെന്ന് കെപിസിസി എസ് പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. ഇതു അത്യന്തം പ്രതിഷേധാര്‍ഹമാണ്.
തലശേരിയിലേക്ക് കേന്ദ്രസേനയെ അയക്കണമെന്ന് ആവശ്യപ്പെടുന്ന ബിജെപി, ആര്‍എസ്എസ് നേതൃത്വം നിയമം കൈയിലെടുത്ത് ഡല്‍ഹിയില്‍ കാണിച്ച സംസ്കാര രഹിതമായ ചെയ്തികള്‍ തുടരാന്‍ അനുവദിച്ചുകൂട.
ജനാധിപത്യപ്രക്രിയയെ അട്ടിമറിക്കാനും സമാധാനപരമായ ജനജീവിതം താറുമാറാക്കാനുമുള്ള ബിജെപി- ആര്‍എസ്എസ് അണികളുടെ ദുഷ്ചെയ്തികള്‍ക്കെതിരായി ജനാധിപത്യവിശ്വാസികള്‍ രംഗത്തിറങ്ങേണ്ട സമയമാണിത്. ജാഗ്രതപുലര്‍ത്തേണ്ട അവസരമാണ്- കടന്നപ്പള്ളി പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.
മുരളീധരന്‍ പ്രതിഷേധിച്ചുകോട്ടയം: യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഡല്‍ഹിയില്‍ എകെജി ഭവന്‍ ആക്രമിച്ചതിനെ എന്‍സിപി സംസ്ഥാന പ്രസിഡന്റ് കെ മുരളീധരന്‍ അപലപിച്ചു.
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണം, സമാധാന പുന:സ്ഥാപനത്തിന് സര്‍വകക്ഷി യോഗം വിളിക്കണം. എന്‍സിപി ജില്ലാ കണ്‍വെന്‍ഷന്‍ കെപിഎസ് മേനോന്‍ ഹാളില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാപ്രസിഡന്റ് രാമചന്ദ്രന്‍ കുന്നപ്പള്ളി അധ്യക്ഷനായിരുന്നു. ദേശീയ സെക്രട്ടറി ജിമ്മി ജോര്‍ജ്, സംസ്ഥാന നേതാക്കളായ ഉഴവൂര്‍ വിജയന്‍, മാണി സി കാപ്പന്‍ തുടങ്ങിയവരും സംസാരിച്ചു.
അക്രമം അപലപനീയം: ഇ അഹമ്മദ്കോഴിക്കോട്: എകെജി ഭവന് നേരെയുണ്ടായ യുവമോര്‍ച്ചാ അക്രമം പൊറുപ്പിക്കാനാവാത്തതും അപലപനീയവുമാണെന്ന് കേന്ദ്ര വിദേശകാര്യ സഹ മന്ത്രി ഇ അഹമ്മദ് പറഞ്ഞു.
ആക്രമണം അപലപനീയം: എഐവൈഎഫ്തിരു: എ കെ ജി ഭവനുനേരെയുണ്ടായ ബിജെപി-ആര്‍എസ്എസ് ആക്രമണത്തില്‍ എഐവൈഎഫ് സംസ്ഥാന എക്സിക്യൂട്ടീവ് ശക്തിയായി പ്രതിഷേധിച്ചു. ബിജെപിയുടെയും ആര്‍എസ്എസിന്റെയും ഫാസിസ്റ്റ് ശൈലിയാണ് ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുന്നത്. ഇത് തികച്ചും ജനാധിപത്യവിരുദ്ധവും പ്രതിഷേധാര്‍ഹവുമാണ്. രാജ്യത്ത് വര്‍ഗീയ ഫാസിസ്റ്റ് സമീപനം പുലര്‍ത്തുന്ന സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ മതേതര ജനാധിപത്യശക്തികള്‍ ഒന്നിക്കേണ്ട സന്ദര്‍ഭമാണ് ഇത്.
അക്രമം പടര്‍ത്താനുള്ള ഫാസിസ്റ്റ് നീക്കം:എഫ്എസ്ഇടിഒതിരു: ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഡല്‍ഹിയില്‍ എ കെ ജി ഭവനുനേരെ നടത്തിയ ആസൂത്രിതമായ ആക്രമണം ജനാധിപത്യബോധത്തിനെതിരായ ഫാസിസ്റ്റ് വെല്ലുവിളിയാണെന്ന് എഫ്എസ്ഇടിഒ സംസ്ഥാനകമ്മിറ്റി അഭിപ്രായപ്പെട്ടു.
കേരളത്തിന്റെ ഒരറ്റത്തുണ്ടായ നിര്‍ഭാഗ്യകരമായ അക്രമസംഭവങ്ങള്‍ ഇതരഭാഗങ്ങളിലേക്കു പടരാതെ ജാഗ്രത പാലിക്കുകയും വിവേകപൂര്‍വമായ നീക്കങ്ങളിലൂടെ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്യുമ്പോഴാണ് ഡല്‍ഹിയിലെ എ കെ ജി ഭവനുനേരെ ആക്രമണമുണ്ടായത്. രാജ്യത്താകെ കലാപവും ആക്രമണവും പടര്‍ത്താനുള്ള വര്‍ഗീയ ഫാസിസ്റ്റുകളുടെ ഹീനശ്രമങ്ങള്‍ക്കെതിരെ എല്ലാ ജനാധിപത്യവിശ്വാസികളും ജാഗ്രത പാലിക്കണമെന്ന് എഫ്എസ്ഇടിഒ പ്രസിഡന്റ് എ കെ ചന്ദ്രനും ജനറല്‍ സെക്രട്ടറി കെ രാജേന്ദ്രനും ആവശ്യപ്പെട്ടു.
അക്രമങ്ങള്‍ അടിച്ചമര്‍ത്തണം: പരിഷത്ത്തൃശൂര്‍: കണ്ണൂരില്‍ അടക്കം സംസ്ഥാനത്ത് നടക്കുന്ന അക്രമങ്ങള്‍ അടിച്ചമര്‍ത്തി ക്രമസമാധാനവും ജനങ്ങളുടെ സ്വൈരജീവിതവും ഉറപ്പാക്കാനുള്ള ബാധ്യത നിറവേറ്റണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. അതോടൊപ്പം, ആശയപരമായ ഭിന്നതകള്‍ ആശയപരമായിത്തന്നെ നേരിടാനും അക്രമങ്ങളില്‍നിന്ന് അണികളെ പിന്തിരിപ്പിക്കാനും രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ തയ്യാറാകണമെന്നും പരിഷത്ത് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ആശയത്തെ ആശയപരമായി നേരിടാന്‍ ശ്രമിക്കാതെ മെയ്കരുത്തുകൊണ്ടും ആയുധക്കരുത്തുകൊണ്ടും നേരിടുന്നത് ഫാസിസത്തിന്റെ രീതിയാണ്. ഇങ്ങനെയുള്ള അക്രമങ്ങള്‍ സ്വൈരമായും സമാധാനപരമായും ജീവിക്കാനുള്ള ജനങ്ങളുടെ മൌലികാവകാശത്തിന്മേലുള്ള കടന്നാക്രമണമാണ്. പ്രസ്താവനയില്‍ പറഞ്ഞു.
ഡല്‍ഹിയില്‍ ഇന്ന് മാര്‍ച്ച്ന്യൂഡല്‍ഹി: എ കെ ജി ഭവനു നേരെ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ചും പ്രതികളെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ടും സിപിഐ എം ഡല്‍ഹി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച മാര്‍ച്ച് നടത്തും. പകല്‍ 11ന് ജന്തര്‍മന്ദറിനു മുന്നില്‍ കേന്ദ്രീകരിച്ചാണ് മാര്‍ച്ച് നടത്തുക.

7 comments:

Anonymous said...

സിപിഐ എം കേന്ദ്രകമ്മിറ്റി ഓഫീസായ എ കെ ജി ഭവനുനേരെ ബിജെപി-ആര്‍എസ്എസ് ക്രിമിനല്‍സംഘത്തിന്റെ ആസൂത്രിത ആക്രമണം. പാര്‍ടി കേന്ദ്രകമ്മിറ്റി യോഗം നടക്കുമ്പോഴുള്ള ആക്രമണം നേതാക്കളെ ഉന്നംവച്ചായിരുന്നു. ബഹളംകേട്ട് ഇറങ്ങിവന്ന അഞ്ച് കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ബിജെപി നേതാക്കളായ ഡല്‍ഹി നിയമസഭയിലെ പ്രതിപക്ഷനേതാവ് ജഗദീഷ് മുഖി, ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ മേയര്‍ ആരതി മെഹ്റ എന്നിവരുടെ നേതൃത്വത്തില്‍ ഇരുനൂറോളം പേരാണ് ആക്രമണം നടത്തിയത്. ഞായറാഴ്ച പകല്‍ 11.15നായിരുന്നു സംഭവം.

പൊലീസിന്റെ സാന്നിധ്യത്തില്‍ അരമണിക്കൂറിലധികം എ കെ ജി ഭവനുമുന്നില്‍ അക്രമികള്‍ അഴിഞ്ഞാടി. കേന്ദ്രകമ്മിറ്റി ഓഫീസിലെ കാറും പിബി അംഗം സീതാറാം യെച്ചൂരി, കേന്ദ്രകമ്മിറ്റി അംഗം പുഷ്പിന്ദര്‍ ഗ്രെവാള്‍ എന്നിവരുടെ കാറുകളും അടിച്ചുതകര്‍ത്തു. ഒടുവില്‍ ആക്രമണം പൊലീസിനുനേര്‍ക്കായപ്പോഴാണ് കണ്ണീര്‍വാതകം പ്രയോഗിക്കാന്‍ തയ്യാറായത്.

ആക്രമണത്തില്‍ സാരമായി പരിക്കേറ്റ കേന്ദ്ര സെക്രട്ടറിയറ്റ് അംഗം ശ്രീനിവാസറാവു, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഹരിസിങ് കാങ്, ജോഗീന്ദര്‍ശര്‍മ, പുഷ്പിന്ദര്‍ ഗ്രെവാള്‍, കുമാര്‍ ഷിറാല്‍ക്കര്‍, എ കെ ജി ഭവനിലെ ജീവനക്കാരനായ ഉദയ് വീര്‍ എന്നിവരെ രാംമനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹരിസിങ് കാങ്, ജോഗീന്ദര്‍ ശര്‍മ എന്നിവര്‍ക്ക് തലയ്ക്കാണ് പരിക്ക്. എ കെ ജി ഭവന്‍ ജീവനക്കാരായ മുരളി, കൃഷ്ണന്‍ എന്നിവര്‍ക്കും കല്ലേറില്‍ പരിക്കേറ്റു. അക്രമണത്തെത്തുടര്‍ന്ന് അല്‍പ്പനേരം കേന്ദ്രകമ്മിറ്റി യോഗം നിര്‍ത്തിവച്ചു.

ഞായറാഴ്ച രാവിലെ ബിജെപിക്കാര്‍ പ്രകടനം നടത്തുന്നെന്ന വിവരം ലഭിച്ചയുടന്‍ എ കെ ജി ഭവനില്‍ നിന്ന് പൊലീസിനെ വിവരം അറിയിച്ചു. സംസ്ഥാന മുഖ്യമന്ത്രിമാരടക്കമുള്ള പാര്‍ടിയുടെ ഉന്നതനേതാക്കള്‍ പങ്കെടുക്കുന്ന കേന്ദ്രകമ്മിറ്റി യോഗം കൂടുന്ന സമയത്ത് എ കെ ജി ഭവന് ആവശ്യമായ സുരക്ഷ നല്‍കാന്‍ പൊലീസ് തയ്യാറായില്ല.

മുദ്രാവാക്യം വിളികളോടെ എ കെ ജി ഭവനിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച അക്രമികളെ ജീവനക്കാര്‍ തടയാന്‍ ശ്രമിച്ചു. തുടര്‍ച്ചയായ കല്ലേറിനെ നേരിട്ട് കേന്ദ്രകമ്മിറ്റി അംഗങ്ങളും നിലയുറപ്പിച്ചതുകൊണ്ടാണ് അക്രമികള്‍ക്ക് എ കെ ജി ഭവനുള്ളിലേക്ക് കടക്കാന്‍ കഴിയാതിരുന്നത്. എ കെ ജി ഭവനുമുന്നില്‍ വലിയ ഇഷ്ടികകളും കല്ലുകളും ആക്രമണത്തില്‍ തകര്‍ന്ന ജനാലച്ചില്ലുകളും നിരന്നുകിടന്നു. അഴുക്കുചാല്‍ സ്ളാബ് പൊക്കിയെടുത്തു കൊണ്ടുവന്ന് യെച്ചൂരിയുടെ കാര്‍ ഇടിച്ചുതകര്‍ത്തശേഷം സ്ളാബ് കാറിനുള്ളിലേക്കിട്ടു. കണ്ണൂരില്‍ നടക്കുന്ന സംഘര്‍ഷത്തിന്റെ പേരുപറഞ്ഞാണ് ബിജെപി സംഘം ആക്രമണം നടത്തിയത്. ബിജെപിക്ക് ശക്തിയുള്ള സ്ഥലങ്ങളില്‍ സിപിഐ എമ്മിനെ ആക്രമിക്കുമെന്ന് വെങ്കയ്യനായിഡു പ്രസ്താവന നടത്തിയതിന്റെ തൊട്ടടുത്ത ദിവസമാണിത്.

പന്ത്മാര്‍ഗില്‍ നിന്ന് പുറപ്പെട്ട് ഗോള്‍ഡാ ഖാനാ വഴി ഭായി വീര്‍സിങ് മാര്‍ഗിലൂടെ നീങ്ങിയ അക്രമികളെ തടയാന്‍ പൊലീസ് തയ്യാറായില്ല. ഗോള്‍മാര്‍ക്കറ്റ് ഭാഗത്തുനിന്ന് കുറെ അക്രമികള്‍ എത്തി. ഇതിനിടെ പന്ത് മാര്‍ഗിലെ ബിജെപി ആസ്ഥാനത്തുനിന്ന് കല്ലുകളുമായി വന്ന വാഹനം എ കെ ജി ഭവനുമുന്നിലെത്തി. അക്രമികള്‍ പെട്ടെന്ന് ഒത്തുചേര്‍ന്ന് ആക്രമണം നടത്തി.

ശനിയാഴ്ച ആക്രമണഭീഷണി ഉണ്ടായിട്ടും ഞായറാഴ്ച പത്ത് പൊലീസുകാരെയാണ് എ കെ ജി ഭവനുമുന്നില്‍ നിയോഗിച്ചത്. അക്രമികളെത്തി കല്ലേറ് തുടങ്ങി അഞ്ച് മിനിറ്റിനുള്ളില്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് അടക്കമുള്ള പൊലീസുകാര്‍ എത്തിയിരുന്നു. എന്നാല്‍ അക്രമികളെ നേരിടാന്‍ തയ്യാറായില്ല.

ഡല്‍ഹി നിയമസഭ പ്രതിപക്ഷനേതാവിന്റെ വാഹനം ആക്രമണത്തിനുശേഷം എ കെ ജി ഭവനുമുന്നില്‍ ഉപേക്ഷിച്ചു. ഈ വാഹനം പിന്നീട് പൊലീസ് നീക്കി. ബിജെപിയുടെ ഡല്‍ഹി സംസ്ഥാന നേതാക്കളായ മംഗേറാം ഗാര്‍ഗ്, പവന്‍ ശര്‍മ, പുരുഷോത്തം, മൂല്‍ചന്ദ് ശര്‍മ എന്നിവരും ആക്രമണത്തിന് നേതൃത്വംനല്‍കാന്‍ നേരിട്ടെത്തി.

ആക്രമണം നടന്നുവെന്ന വിവരമറിഞ്ഞ് നൂറുകണക്കിന് സിപിഐ എം പ്രവര്‍ത്തകര്‍ എത്തി. ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത്, കോണ്‍ഗ്രസ് നേതാക്കളായ വീരപ്പ മൊയ്ലി, കേന്ദ്രമന്ത്രി അംബികാസോണി തുടങ്ങി നിരവധിപേര്‍ എ കെ ജി ഭവനിലെത്തി. ആക്രമണത്തെ നേതാക്കള്‍ അപലപിച്ചു. മന്ദിര്‍മാര്‍ഗ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

കിരാതം: ഡല്‍ഹിയില്‍ എ കെ ജി ഭവനുനേരെ കല്ലെറിയുന്ന ബിജെപി പ്രവര്‍ത്തകന്‍

തെളിഞ്ഞത് സംഘപരിവാറിന്റെ അസഹിഷ്ണുത
വി ബി പരമേശ്വരന്‍
ന്യൂഡല്‍ഹി: അസഹിഷ്ണുതയ്ക്ക് കുപ്രസിദ്ധി നേടിയ സംഘപരിവാറും ബിജെപിയും സിപിഐ എം കേന്ദ്രകമ്മിറ്റി ഓഫീസ് ആക്രമിച്ച് അതു വീണ്ടും തെളിയിച്ചിരിക്കുന്നു. കേന്ദ്ര നേതൃത്വത്തിന്റെ കൃത്യമായ അറിവോടെയാണ് സംഘടിത ആക്രമണം നടത്തിയത്.

ബിജെപിക്ക് ശക്തിയുള്ള സംസ്ഥാനങ്ങളില്‍ സിപിഐ എമ്മിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് ബിജെപി മുന്‍ അധ്യക്ഷന്‍ വെങ്കയ്യനായിഡു കൊച്ചിയില്‍ പറഞ്ഞ് മണിക്കൂറുകള്‍ക്കുശേഷമായിരുന്നു അതിക്രമം.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമാണ് ദേശീയപാര്‍ടിയുടെ ഓഫീസ് തകര്‍ക്കാന്‍ ശ്രമിക്കുന്നത്. പല പാര്‍ടി ഓഫീസുകള്‍ക്കുമുന്നിലും പ്രതിഷേധ പ്രകടനങ്ങള്‍ നടക്കാറുണ്ടെങ്കിലും ഇത്തരമൊരു ശ്രമം നടന്നിട്ടില്ല. സ്വാമി രാംദേവിന്റെ തൊഴിലാളിവിരുദ്ധ സമീപനത്തിനെതിരെ സിപിഐ എം പോളിറ്റ്ബ്യൂറോ അംഗം വൃന്ദാ കാരാട്ട് പ്രതിഷേധിച്ചപ്പോഴും സിപിഐ എം ഓഫീസ് ആക്രമിക്കാന്‍ സംഘപരിവാര്‍ ശ്രമിച്ചിരുന്നു.

മറ്റുള്ളവരുടെ വീക്ഷണങ്ങളെ ഒരിഞ്ചുപോലും പൊറുപ്പിക്കാന്‍ തയ്യാറാകാത്ത ഫാസിസ്റ്റ് അസഹിഷ്ണുതയാണ് എ കെ ജി ഭവനുമുമ്പില്‍ കണ്ടത്. ഗാന്ധിജിയെ വധിച്ച അതേ അസഹിഷ്ണുതയാണ് ഇവിടെയും ദൃശ്യമായതെന്ന് സിപിഐ എം പോളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി വിലയിരുത്തി.

ദേശവ്യാപകമായി ബിജെപി മുന്നോട്ടുവയ്ക്കുന്ന ഹൈന്ദവ വര്‍ഗീയ രാഷ്ട്രീയത്തെ ആശയപരമായി ചെറുക്കുന്ന പ്രസ്ഥാനം സിപിഐ എം ആണെന്നതിനാലാണ് ഈ ആക്രമണം. ബിജെപിയെ അധികാരത്തില്‍നിന്ന് പുറത്തുനിര്‍ത്താനും യുപിഎ സര്‍ക്കാരിനെ അധികാരത്തില്‍ കൊണ്ടുവരാനും നിര്‍ണായകമായ രീതിയില്‍ പ്രവര്‍ത്തിച്ചത് സിപിഐ എം ആയിരുന്നു. ഗവണ്‍മെന്റിന്റെ ഉദാരവല്‍ക്കരണനയത്തെയും മൃദുഹിന്ദുത്വ സമീപനത്തെയും ശക്തമായി എതിര്‍ത്ത് പ്രതിപക്ഷമായി പ്രവര്‍ത്തിച്ചതും ഇടതുപാര്‍ടികളാണ്. ഭരണം ലഭിക്കുന്നത് തടഞ്ഞതും പ്രതിപക്ഷത്തിന്റെ റോള്‍ ഇല്ലാതാക്കിയതും സിപിഐ എം ആണെന്ന ദേഷ്യമാണ് ഓഫീസ് ആക്രമണത്തിലൂടെയും നേതാക്കളെ ഉന്നംവച്ചതിലൂടെയും തെളിയുന്നത്.

ഗുജറാത്തില്‍ വംശഹത്യ നടത്തിയ മോഡിസര്‍ക്കാരിനെ തുറന്നുകാണിക്കുന്നതില്‍ സിപിഐ എം വഹിച്ച പങ്ക് ചെറുതല്ല. മധ്യപ്രദേശിലും ഗുജറാത്തിലും ഒറീസയിലും ന്യൂനപക്ഷങ്ങള്‍ക്കെതിരെ സംഘപരിവാര്‍ ആക്രമണം നടത്തിയപ്പോള്‍ അതിനെ നേരിടാനും പുറംലോകത്തെ അറിയിക്കാന്‍ ശ്രമിച്ചതും സിപിഐ എം ആയിരുന്നു. ബിജെപി ഭരിക്കുന്ന രാജസ്ഥാനിലും മറ്റും പ്രതിപക്ഷമായി പ്രവര്‍ത്തിക്കുന്നതും സിപിഐ എം തന്നെയാണ്.

കോണ്‍ഗ്രസിനേക്കാള്‍ സംഘപരിവാറിന് തടസ്സങ്ങള്‍ ഉണ്ടാക്കുന്നതും ദേശീയതലത്തില്‍ ബിജെപിയുടെ ഉയര്‍ച്ചയെ പിടിച്ചുകെട്ടുന്നതും സിപിഐ എം ആയതിനാലാണ് ഈ ആക്രമണം.

നേതാക്കള്‍ പ്രതിഷേധിച്ചു; നുണക്കഥകളുമായി ബിജെപി
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: എ കെ ജി ഭവനുനേരെയുണ്ടായ ആക്രമണത്തിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. വിവിധ രാഷ്ട്രീയപാര്‍ടികളും നേതാക്കളും സാംസ്കാരിക സംഘടനകളും സംഭവത്തെ അപലപിച്ചു. എന്നാല്‍, സിപിഐ എം പ്രവര്‍ത്തകരാണ് കുഴപ്പം സൃഷ്ടിച്ചതെന്ന നുണപ്രചാരണം സംഘപരിവാര്‍ അഴിച്ചുവിട്ടു.

ഡല്‍ഹി മുഖ്യമന്ത്രി ഷീലാദീക്ഷിത്, കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗങ്ങളായ വീരപ്പമൊയ്ലി, അംബികാ സോണി, നാരായണസ്വാമി തുടങ്ങി ഒട്ടേറെ നേതാക്കള്‍ എ കെ ജി ഭവന്‍ സന്ദര്‍ശിച്ച് അക്രമത്തില്‍ പ്രതിഷേധം അറിയിച്ചു. ഡല്‍ഹിയിലെ പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തില്‍ നടന്ന ആക്രമണം നിയമസഭയില്‍ ഉയര്‍ത്തിക്കൊണ്ടുവരുമെന്നും അവകാശലംഘനത്തിന് നോട്ടീസ് നല്‍കുമെന്നും ഷീലാദീക്ഷിത് പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ ലൈറ്റ്വച്ച വാഹനത്തിലാണ് ജഗദീഷ് മുഖി അക്രമങ്ങള്‍ക്ക് നേതൃത്വംകൊടുക്കാന്‍ വന്നത്. കാറ് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഡല്‍ഹി മേയറും ബിജെപിയുടെ കോര്‍പറേഷന്‍ കൌണ്‍സില്‍ അംഗങ്ങളും അക്രമങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. നിയമസഭയില്‍ ഈ വിഷയം ശക്തമായി ഉന്നയിക്കും- ദീക്ഷിത് പറഞ്ഞു.

സംഘപരിവാര്‍ നടത്തിയത് ഫാസിസ്റ്റ് അക്രമമാണെന്ന് കേന്ദ്ര ടൂറിസംമന്ത്രി അംബികാ സോണി പറഞ്ഞു. രാഷ്ട്രീയപാര്‍ടികളുടെ ദേശീയനേതൃത്വം പരസ്പര ബഹുമാനത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, ഇവിടെ ബിജെപി ദേശീയനേതാക്കള്‍ തന്നെയാണ് അക്രമത്തിന് ആഹ്വാനംനല്‍കിയത്. ഇത് ലജ്ജാകരമാണ്- അംബികാസോണി പറഞ്ഞു.

അക്രമം അങ്ങേയറ്റം അപലപനീയമാണെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി രാജ പറഞ്ഞു. ജനാധിപത്യത്തില്‍ സംഘര്‍ഷവും അസഹിഷ്ണുതയും ഒരുതരത്തിലും വച്ചുപൊറുപ്പിക്കാനാകില്ല. അക്രമമാര്‍ഗം ബിജെപി ഉപേക്ഷിക്കണം- രാജ ആവശ്യപ്പെട്ടു. ആര്‍എസ്എസ് ആക്രമണം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് ഫോര്‍വേഡ് ബ്ളോക്ക് സെക്രട്ടറി ജി ദേവരാജന്‍ പറഞ്ഞു.

ജയ്പ്പൂരില്‍ യോഗം ചേരുന്ന യുഎന്‍പിഎ നേതാക്കള്‍ സിപിഐ എം ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ടിനെ ഫോണില്‍ വിളിച്ച് ഐക്യദാര്‍ഢ്യം അറിയിച്ചു.

സിപിഐ എം പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് ബിജെപി വക്താവ് വി കെ മല്‍ഹോത്ര അവകാശപ്പെട്ടു. പതിനഞ്ചോളം ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് കല്ലേറില്‍ പരിക്കേറ്റതായും മല്‍ഹോത്ര പറഞ്ഞു.

എ കെ ജി ഭവന്‍: ഡല്‍ഹിയിലെ ജനകീയ പാര്‍ടിഓഫീസ്
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: ബായ് വീര്‍സിങ് മാര്‍ഗില്‍ സ്ഥിതിചെയ്യുന്ന സിപിഐ എം കേന്ദ്രഓഫീസായ എ കെ ജി ഭവന്‍ മറ്റെല്ലാ രാഷ്ട്രീയപാര്‍ടികളുടെയും ഓഫീസുകളില്‍നിന്നും തീര്‍ത്തും വ്യത്യസ്തമാണ്. ആര്‍ക്കും ഏതുസമയവും സ്വതന്ത്രമായി വന്നുപോകാം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. സുരക്ഷയുടെയും മറ്റും പേരില്‍ ഒരു നിയന്ത്രണവും ഇക്കാര്യത്തില്‍ വരുത്തിയിട്ടില്ല.

എന്നാല്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയുമൊക്കെ ഓഫീസുകളുടെ അവസ്ഥ ഇതല്ല. അക്ബര്‍ റോഡിലാണ് കോണ്‍ഗ്രസ് ഓഫീസ് സ്ഥിതിചെയ്യുന്നത്. ബിജെപി ഓഫീസാകട്ടെ അശോകാ റോഡിലും. സാധാരണക്കാരനായ ഒരാള്‍ക്ക് ഈ രണ്ട് ഓഫീസുകളിലും പെട്ടെന്ന് കടന്നുചെല്ലാനാകില്ല.

പ്രധാനകവാടത്തിലൂടെ നേതാക്കളുടെ വാഹനങ്ങള്‍ക്ക് മാത്രമാണ് അകത്തേക്ക് പ്രവേശനം. ഗേറ്റിനുപുറത്ത് നിലയുറപ്പിച്ച കാവല്‍ക്കാരന്‍ മറ്റാര് പ്രവേശനാനുമതി തേടിച്ചെന്നാലും തടയും. സന്ദര്‍ശകര്‍ക്ക് അകത്തേക്കുപോകാനായി മതിലിന്റെ ഒരുവശത്തായി മറ്റൊരു കവാടമുണ്ട്. തിരിച്ചറിയുന്നതിനുള്ള എന്തെങ്കിലും രേഖ കൈവശമുണ്ടെങ്കില്‍മാത്രമേ ഇവിടെയും പ്രവേശനമുണ്ടാകൂ. ദേഹപരിശോധനയും മറ്റും വേറെയുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്കു പോലും അകത്തുപോകാന്‍ ദേഹപരിശോധന കൂടിയേ തീരൂ.

നേതാക്കളുടെ സഞ്ചാരത്തിലുമുണ്ട് സിപിഐ എമ്മും മറ്റു പാര്‍ടികളുമായി വ്യത്യാസങ്ങള്‍. സോണിയയും അദ്വാനിയും മറ്റും വന്‍സുരക്ഷാ അകമ്പടിയോടെയാണ് സഞ്ചാരം. അവര്‍ എവിടെ പോയാലും സുരക്ഷയുടെപേരില്‍ വലിയൊരു സംഘം അനുഗമിക്കും. എന്നാല്‍ സിപിഐ എമ്മിന്റെ ജനറല്‍സെക്രട്ടറി അടക്കമുള്ള നേതാക്കള്‍ ഒരു അകമ്പടിയുമില്ലാതെ തീര്‍ത്തും സ്വതന്ത്രമായാണ് തലസ്ഥാനനഗരിയിലൂടെ സഞ്ചരിക്കുന്നത്.

ഇത്തരത്തില്‍ സ്വതന്ത്രമായി ആര്‍ക്കും പ്രവേശിക്കാവുന്ന ഓഫീസാണ് മിന്നലാക്രമണത്തിലൂടെ തകര്‍ക്കാന്‍ സംഘപരിവാര്‍ ശ്രമിച്ചത്. എന്നാല്‍ സിപിഐ എം നേതാക്കളും പ്രവര്‍ത്തകരും ധീരമായി ഈ നീക്കത്തെ ചെറുത്തു.

എ കെ ജി ഭവന്‍ ആക്രമണം:
പ്രതിഷേധം ഇരമ്പുന്നു
തിരു: എ കെ ജി ഭവനുനേരെ ബിജെപിയും സംഘപരിവാറും നടത്തിയ നിന്ദ്യമായ ആക്രമണത്തിനെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധം ഇരമ്പുന്നു. ആക്രമണവാര്‍ത്ത അറിഞ്ഞതോടെ നാടിന്റെ മുക്കിലും മൂലയിലും ജനങ്ങള്‍ പ്രതിഷേധപ്രകടനങ്ങളുമായി രംഗത്തിറങ്ങി. ബഹുജനങ്ങളും പാര്‍ടി ബന്ധുക്കളും അനുഭാവികളുമടക്കം നൂറുകണക്കിനാളുകള്‍ ഓരോ സ്ഥലത്തും പ്രകടനങ്ങളില്‍ പങ്കെടുത്തു. സിപിഐ എമ്മിന്റെയും വര്‍ഗബഹുജനസംഘടനകളുടെയും നേതൃത്വത്തില്‍ വമ്പിച്ച പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും നടന്നു. സംഘപരിവാറിന്റെ ആക്രമണത്തിനെതിരെ കക്ഷിരാഷ്ട്രീയത്തിനതീതമായ പ്രതിഷേധമാണ് ഉയരുന്നത്.

തിരുവനന്തപുരത്ത് സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ വമ്പിച്ച പ്രകടനവും യോഗവും നടന്നു. എ കെ ജി സെന്ററിനുസമീപത്തു നിന്നാരംഭിച്ച പ്രകടനം പുളിമൂട് ജങ്ഷനില്‍ സമാപിച്ചു. പ്രതിഷേധയോഗം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ നടന്ന പ്രകടനം തമ്പാനൂരില്‍ സമാപിച്ചു. സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് സംസാരിച്ചു. എസ്എഫ്ഐ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധയോഗത്തില്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കെ കെ രാഗേഷ് സംസാരിച്ചു. സംസ്ഥാനസമ്മേളനത്തിന്റെ പ്രതിനിധിസമ്മേളനഹാളില്‍ നിന്നാണ് പ്രകടനം ആരംഭിച്ചത്.

എകെജി ഭവന്‍ ആക്രമണം കേന്ദ്രസേനയ്ക്ക് വാദിക്കുന്നവര്‍ക്കുള്ള മറുപടി: കോടിയേരി
കണ്ണൂര്‍: കണ്ണൂരില്‍ കേന്ദ്രസേനയെ നിയോഗിക്കണമെന്നാവശ്യപ്പെടുന്നവര്‍ക്കുള്ള വ്യക്തമായ മറുപടിയാണ് ഞായറാഴ്ച ഡല്‍ഹിയില്‍ സിപിഐ എം കേന്ദ്രകമ്മിറ്റി ഓഫീസിനുനേരെയുണ്ടായ യുവമോര്‍ച്ച ആക്രമണമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കണ്ണൂരില്‍ സമാധാനയോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രസേന മാത്രമല്ല, കേന്ദ്ര ദ്രുതകര്‍മസേനതന്നെ ഉള്ള സ്ഥലത്താണ് സിപിഐ എമ്മിന്റെ കേന്ദ്രകമ്മിറ്റി ഓഫീസിനുനേരെ സംഘപരിവാരം ആക്രമണം നടത്തിയത്. കേന്ദ്ര സേനകള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.

അക്രമസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും കണ്ണൂരിനെ പൂര്‍ണവും ശാശ്വതവുമായ സമാധാനത്തിലേക്ക് കൊണ്ടുവരാനും ആവശ്യമായ എല്ലാ നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകും. എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ശ്രദ്ധയില്‍പ്പെടുത്താന്‍ സിപിഐ എം, ആര്‍എസ്എസ് - ബിജെപി നേതാക്കളോടാവശ്യപ്പെട്ടിട്ടുണ്ട്. അത്തരം പ്രശ്നങ്ങള്‍ അപ്പപ്പോള്‍ പരിഹരിച്ചുപോകണം. പ്രവര്‍ത്തനസ്വാതന്ത്യ്രം അനുവദിക്കുന്നില്ലെന്ന പരാതി ഇരുഭാഗവും ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യത്തിലും ആവശ്യമായ നടപടി സ്വീകരിക്കും- കോടിയേരി പറഞ്ഞു.

ബിജെപി ജനാധിപത്യ പാര്‍ടിയല്ലെന്ന് തെളിയിച്ചു: അഴീക്കോട്
ബിജെപി ഒരു ജനാധിപത്യ പാര്‍ടിയല്ലെന്ന് ഈ സംഭവംവഴി അസന്ദിഗ്ധമായി വെളിവാക്കപ്പെട്ടിരിക്കുകയാണ്. ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയപ്പാര്‍ടിയുടെ കേന്ദ്ര ഓഫീസിനുനേരെയുള്ള നഗ്നമായ കടന്നാക്രമണം മുന്‍പ് കേട്ടുകേള്‍വിയില്ലാത്തതാണ്്.

കഴിഞ്ഞ ദിവസം അദ്വാനി പറഞ്ഞത് കേരളത്തിലെ സംഘര്‍ഷാവസ്ഥ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നാണ്. പിറ്റേന്ന് അദ്വാനിയുടെയും വാജ്പേയിയുടെയും പാര്‍ടിതന്നെ ജനാധിപത്യപരമായ രീതിക്കെതിരെ പ്രവര്‍ത്തിക്കുകയും പറയുകയും ചെയ്തിരിക്കുന്നു. ഇത് ജനാധിപത്യം നശിച്ച പാര്‍ടിയുടെ രീതിയാണ്. ബിജെപിയെ ഇനിയാരും ജനാധിപത്യ പാാര്‍ടിയായി കാണരുത്. ബിജെപിയെക്കുറിച്ച് തങ്ങള്‍ക്കുള്ള അഭിപ്രായം മറ്റു രാഷ്ട്രീയ പാര്‍ടികള്‍ തുറന്നു പറയേണ്ട അവസരം കൂടിയാണിത്. ഈ അഭിപ്രായങ്ങള്‍ക്ക് ഇന്ത്യന്‍ജനത കാത്തിരിക്കുകയാണ്.

അസഹിഷ്ണുതയുടെ രാഷ്ട്രീയം: ഡോ. കെ എന്‍ പണിക്കര്‍
അക്രമത്തിന്റെയും അസഹിഷ്ണുതയുടെയും രാഷ്ട്രീയമാണ് സംഘപരിവാറിന്റേത്. ഇന്നിതുവരെയുള്ള അവരുടെ എല്ലാ പ്രവര്‍ത്തനങ്ങളും അതിന് സാക്ഷ്യം വഹിക്കുന്നു. ഗാന്ധിജിയുടെ വധംമുതല്‍ ഗുജറാത്തിലെ നരഹത്യവരെയുള്ള ചരിത്രം അതാണ്. അവരുടെ ആശയങ്ങളെയും രാഷ്ട്രീയത്തെയും എതിര്‍ക്കുന്നവര്‍ക്കെതിരെ ബലപ്രയോഗത്തിലൂടെ മുന്നേറാമെന്ന് അവര്‍ വിശ്വസിക്കുന്നു.

ഹിന്ദുവര്‍ഗീയതയുടെ ശത്രുക്കളില്‍ ഒന്നാണ് കമ്യൂണിസവും കമ്യൂണിസ്റ്റുകാരുമെന്ന് അവരുടെ ആചാര്യനായ ഗോള്‍വാള്‍ക്കര്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ആ ആശയം പിന്തുടരുകമാത്രമാണ് സംഘപരിവാറിന്റെ ശക്തികള്‍ ചെയ്യാന്‍ ശ്രമിക്കുന്നത്. ജനാധിപത്യത്തില്‍ ഇത്തരം ആക്രമണങ്ങള്‍ക്ക് സ്ഥാനമില്ലെന്ന് ശക്തമായ ഭാഷയില്‍ സമൂഹം അവരോട് പറയേണ്ടിയിരിക്കുന്നു.

വ്യക്തമായത് ഫാസിസ്റ്റ് മുഖം: നൈനാന്‍ കോശി
തിരു: സംഘപരിവാറിന്റെ ഫാസിസ്റ്റ് സ്വഭാവത്തിന്റെ വ്യക്തമായ ചിത്രമാണ് ഡല്‍ഹിയില്‍ എ കെ ജി ഭവനുനേരെ നടന്ന ആക്രമണമെന്ന് ഡോ. നൈനാന്‍ കോശി പറഞ്ഞു. ജനാധിപത്യത്തിന് തീരാങ്കളങ്കമാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അങ്ങേയറ്റം അപലപനീയം: സ്വാമി അഗ്നിവേശ്
ആര്‍എസ്എസിന്റെ നടപടി അങ്ങേയറ്റം അപലപനീയമാണ്. സംഘപരിവാര്‍ സംഘടനകളില്‍ ആഴത്തില്‍ വേരൂന്നിയിട്ടുള്ള ഫാസിസ്റ്റ് മനോഭാവത്തിന്റെ വ്യക്തമായ പ്രകടനമാണ് ഇത്. മുതിര്‍ന്ന നേതാക്കള്‍തന്നെ ആക്രമണത്തിന് നേതൃത്വംനല്‍കിയെന്നത് നിര്‍ഭാഗ്യകരമാണ്.

കേരളത്തിലെ സംഭവത്തിന്റെപേരില്‍ ഡല്‍ഹിയിലേക്കും അക്രമം വ്യാപിപ്പിക്കുന്നത് ശരിയല്ല. പ്രശ്നങ്ങള്‍ക്ക് രമ്യമായി പരിഹാരംകാണുകയാണ് വേണ്ടത്. ഉചിതമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണം. കക്ഷിരാഷ്ട്രീയ ഭേദമെന്യേ എല്ലാവരും ഇത്തരം ആക്രമണങ്ങളെ അപലപിക്കണം.

ഈ പ്രവണത മുളയിലേ നുള്ളണം: എ കെ ആന്റണി
ന്യൂഡല്‍ഹി: ആക്രമണം പ്രതിഷേധാര്‍ഹമാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണി ദേശാഭിമാനിയോട് പറഞ്ഞു.

സംസ്ഥാനങ്ങളിലുണ്ടാകുന്ന പ്രശ്നങ്ങള്‍ ദേശീയതലത്തിലേക്ക് വ്യാപിപ്പിച്ച് രാഷ്ട്രീയ പാര്‍ടികളുടെ ഓഫീസുകള്‍ അക്രമിക്കുന്ന പ്രവണത മുളയിലേ നുള്ളിക്കളയേണ്ടതാണ്. സംഭവത്തെ അദ്ദേഹം ശക്തിയായി അപലപിച്ചു.

ആക്രമണം ആസൂത്രിതം: എം പി വീരേന്ദ്രകുമാര്‍
പാലക്കാട്: സിപിഐ എമ്മിന്റെ സമുന്നത സമിതിയായ കേന്ദ്ര കമ്മിറ്റി യോഗം നടന്നുകൊണ്ടിരിക്കെ ഡല്‍ഹിയില്‍ എകെജി ഭവനുനേരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം എല്ലാ രാഷ്ട്രീയ മര്യാദകളുടെയും ലംഘനമാണെന്ന് ജനതാദള്‍ എസ് സംസ്ഥാന പ്രസിഡന്റ് എം പി വീരേന്ദ്രകുമാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

കണ്ണൂരില്‍ ആക്രമണം അവസാനിപ്പിക്കാന്‍ ആഭ്യന്തരമന്ത്രി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കെ ഡല്‍ഹിയില്‍ ഉണ്ടായ ആക്രമണം സമാധാനശ്രമങ്ങളെ തുരങ്കം വയ്ക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളു.

അപലപനീയം: പ്രൊഫ. ടി ജെ ചന്ദ്രചൂഡന്‍
തിരു: സിപിഐ എം ആസ്ഥാനത്തിനുനേര്‍ക്ക് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ ഹീനമായ ആക്രമണം രാജ്യത്തിന്റെ ജനാധിപത്യ അടിത്തറ തകര്‍ക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്നും അതിനെതിരെ ശക്തമായി പ്രതിഷേധിക്കണമെന്നും ആര്‍എസ്പി ജനറല്‍ സെക്രട്ടറി പ്രൊഫ. ടി ജെ ചന്ദ്രചൂഡന്‍ പ്രസ്താവിച്ചു.

കണ്ണൂര്‍ ജില്ലയിലുണ്ടായ രാഷ്ട്രീയകൊലപാതങ്ങള്‍ക്ക് അറുതി വരുത്താനുള്ള കേരള സര്‍ക്കാരിന്റെ ശ്രമങ്ങളുമായി ബന്ധപ്പെട്ട രാഷ്ട്രീയനേതൃത്വങ്ങള്‍ സഹകരിച്ചുവരവെ ആ ശ്രമങ്ങളെ അട്ടിമറിക്കാനുള്ള ഗൂഢതന്ത്രമാണ് ന്യൂഡല്‍ഹിയില്‍ നടത്തിയ അഴിഞ്ഞാട്ടങ്ങള്‍ എന്നു കരുതേണ്ടിയിരിക്കുന്നു. ആക്രമികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ചന്ദ്രചൂഡന്‍ ആവശ്യപ്പെട്ടു.

ഇത് ഫാസിസം: വയലാര്‍ രവി
ന്യൂഡല്‍ഹി: ആക്രമണം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് പ്രവാസികാര്യമന്ത്രി വയലാര്‍ രവി പറഞ്ഞു. ഫാസിസ്റ്റ് രീതിയിലേക്ക് ബിജെപി തിരിഞ്ഞിരിക്കയാണ്. തങ്ങള്‍ക്ക് ശക്തിയുള്ളിടത്ത് ചിലതൊക്കെ ചെയ്യുമെന്ന് വെങ്കയ്യനായിഡു കഴിഞ്ഞദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. അത് നടപ്പാക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് വ്യക്തമാവുകയാണ്. കാര്യങ്ങള്‍ ആ ദിശയില്‍ നീങ്ങിയാല്‍ എങ്ങുമെത്തില്ല- വയലാര്‍ രവി പറഞ്ഞു.

അധികാരം നഷ്ടമായതിന്റെ നൈരാശ്യം:സച്ചിദാനന്ദന്‍
രാജ്യത്ത് വര്‍ധിച്ചുവരുന്ന സംഘപരിവാര്‍ ആക്രമണങ്ങളുടെ പ്രതിഫലനമാണ് ഡല്‍ഹിയിലും കണ്ടത്. അധികാരം നഷ്ടമായതിന്റെ നൈരാശ്യവും സോഷ്യലിസ്റ്റ്- കമ്യൂണിസ്റ്റ് ആശയങ്ങളോടുള്ള വെറുപ്പുമാണ് ആക്രമണത്തില്‍ പ്രതിഫലിക്കുന്നത്.

കേരളത്തിലും ആര്‍എസ്എസ് ആക്രമണം വര്‍ധിക്കുകയാണ്. പ്രശ്നങ്ങളുണ്ടായാല്‍ നിയമവഴിയിലൂടെ പരിഹാരം കാണണം. ഡല്‍ഹിയില്‍ പോലും ഇത്തരം ആക്രമണം നടക്കുന്നത് സാമൂഹ്യ-രാഷ്ട്രീയ ജീവിതത്തിന്റെ അസ്ഥിരതയെക്കുറിച്ചുള്ള ആശങ്ക വര്‍ധിപ്പിക്കുന്നു.

ആസൂത്രിതം: ആര്‍വൈഎഫ്
തിരു: ആക്രമണം ആസൂത്രിതവും സംഘപരിവാര്‍ സംഘടനകളുടെ ഫാസിസ്റ്റ് മുഖം വ്യക്തമാക്കുന്നതുമാണെന്ന് ആര്‍വൈഎഫ് പ്രസ്താവനയില്‍ പറഞ്ഞു. വ്യാപക പ്രതിഷേധം ഉയര്‍ത്താന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം പി ചാക്കോ അഭ്യര്‍ഥിച്ചു.

ബിജെപി മാപ്പ് പറയണം: ഉമ്മന്‍ ചാണ്ടി
കണ്ണൂര്‍: എ കെ ജി ഭവന്‍ ആക്രമിച്ചതില്‍ ബിജെപി പരസ്യമായി മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. കണ്ണൂരില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നടന്ന ഉപവാസ സമരം അവസാനിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിഷേധിക്കാന്‍ പോകേണ്ടത് സിപിഐ എം ഓഫീസിലേക്കല്ല. രാഷ്ട്രീയ പാര്‍ടികള്‍ ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കണം. ഏത് അക്രമത്തിനും കോണ്‍ഗ്രസ് എതിരാണ്- ഉമ്മന്‍ചാണ്ടി പറഞ്ഞു.

പൊതുപ്രവര്‍ത്തനത്തിന്റെ മര്യാദ
ലംഘിച്ചു: വി പി രാമകൃഷ്ണപിള്ള
തിരു: ദാരുണമായ കൊലപാതകം നടന്ന തലശേരിയില്‍ സമാധാനപ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ആരംഭിച്ച അവസരത്തില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഡല്‍ഹിയിലെ എ കെ ജി ഭവനിലേക്ക് ആക്രമണം നടത്തിയതിലൂടെ പൊതുപ്രവര്‍ത്തനത്തിന്റെ മര്യാദ ലംഘിച്ചിരിക്കുകയാണെന്ന് ആര്‍എസ്പി സംസ്ഥാനസെക്രട്ടറി വി പി രാമകൃഷ്ണപിള്ള അഭിപ്രായപ്പെട്ടു.

തൊഴിലാളിവര്‍ഗപ്രവര്‍ത്തനത്തിലൂടെ സംശുദ്ധ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്ന ജനനേതാക്കളെ അപായപ്പെടുത്താമെന്നത് എതിരാളികളുടെ വ്യാമോഹം മാത്രമാണ്. ഇടതുപക്ഷം കരുത്താര്‍ജിച്ചത് തൊഴിലാളിവര്‍ഗപ്രവര്‍ത്തനത്തിലൂടെയാണെന്ന് ഇവര്‍ മനസ്സിലാക്കണമെന്നും വി പി രാമകൃഷ്ണപിള്ള തുടര്‍ന്നുപറഞ്ഞു.

ചോദ്യോത്തരവേള നിര്‍ത്തിയുള്ള ചര്‍ച്ചയ്ക്ക്
സിപിഐ എം നോട്ടീസ് നല്‍കി
ന്യൂഡല്‍ഹി: എ കെ ജി ഭവനു നേരെയുണ്ടായ ആക്രമണം പാര്‍ലമെന്റിന്റെ ഇരുസഭകളും ചോദ്യോത്തരവേള നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് സിപിഐ എം നോട്ടീസ് നല്‍കി.

രാജ്യസഭയില്‍ സീതാറാം യെച്ചൂരിയും ലോക്സഭയില്‍ മുഹമദ് സലീമുമാണ് നോട്ടീസ് നല്‍കിയത്.

ഡിവൈഎഫ്ഐ പ്രതിഷേധം ഇന്ന്
ന്യുഡെല്‍ഹി: ആക്രമണത്തില്‍ പ്രതിഷേധിക്കാന്‍ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി ആഹ്വാനംചെയ്തു. തിങ്കളാഴ്ച രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനം നടത്താന്‍ അഖിലേന്ത്യാ പ്രസിഡന്റ് ശ്രീരാമകൃഷ്ണന്‍ പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു. മതനിരപേക്ഷതയ്ക്കുവേണ്ടി ഉറച്ച രാഷ്ട്രീയ നിലപാടെടുക്കുന്ന സിപിഐ എമ്മിനെതിരെ ബിജെപിക്കുള്ള അസഹിഷ്ണുതയാണ് അക്രമത്തിനു പിന്നില്‍. എല്ലാ ജനാധിപത്യവിശ്വാസികളും മതനിരപേക്ഷവാദികളും ആക്രമണത്തെ അപലപിക്കണമെന്ന് പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.ആക്രമണത്തില്‍ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ബി രാജേഷും സെക്രട്ടറി ടി വി രാജേഷും ശക്തമായി പ്രതിഷേധിച്ചു.

സംഘപരിവാറിന് ഒത്താശ
യുഡിഎഫ് രാഷ്ട്രീയത്തിന്റെ പാപക്കറ
ഉപവാസങ്ങള്‍ക്ക് കഴുകാനാകില്ല: ഇ പി
തിരു: സംഘപരിവാറിന്റെ ഫാസിസ്റ്റ് ആക്രമണങ്ങള്‍ക്ക് ഒത്താശചെയ്യുന്ന യുഡിഎഫ് രാഷ്ട്രീയത്തിന്റെ പാപക്കറ കഴുകിക്കളയാന്‍ ആയിരംദിവസം ഉപവാസം അനുഷ്ഠിച്ചാലും ഉമ്മന്‍ചാണ്ടിക്കും കൂട്ടര്‍ക്കും കഴിയില്ലെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടിയും കൂട്ടരും കേരളത്തിലും കണ്ണൂരിലും കേരളത്തിലെ ഇതരഭാഗങ്ങളിലും ആര്‍എസ്എസിന്റെ കൊലക്കത്തിരാഷ്ട്രീയത്തിന് എണ്ണയും വെളിച്ചവും പകര്‍ന്നതുകൊണ്ടാണ് സിപിഐ എമ്മിന്റെ കേന്ദ്രകമ്മിറ്റി ഓഫീസ് ആക്രമിക്കാന്‍ സംഘപരിവാറിന് ധൈര്യമുണ്ടായത്. സമാധാനം സംരക്ഷിക്കുന്നതിന് പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കാന്‍ സിപിഐ എം എപ്പോഴും തയ്യാറാണെന്ന് ജയരാജന്‍ പറഞ്ഞു. സിപിഐ എം കേന്ദ്രകമ്മിറ്റി ഓഫീസിനുനേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് സിപിഐ എം ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ തലസ്ഥാനത്ത് നടന്ന യോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു ഇ പി.

എ കെ ജി ഭവന്‍ ആക്രമണം: മഹിളാ അസോ.
പ്രതിഷേധപ്രകടനം ഇന്ന്
തിരു: എ കെ ജി ഭവനുനേരെ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച സംസ്ഥാനത്തുടനീളം പ്രകടനങ്ങള്‍ നടത്തും. വില്ലേജ്-ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിലും പ്രകടനങ്ങള്‍ സംഘടിപ്പിക്കും. സ്ത്രീകളെയടക്കം പങ്കെടുപ്പിച്ച് എ കെ ജി ഭവന്‍ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ യുവമോര്‍ച്ചയുടെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് സെക്രട്ടറി കെ കെ ഷൈലജ എംഎല്‍എ പറഞ്ഞു.

കണ്ണൂര്‍ ജില്ലയില്‍ സ്ത്രീകളെയടക്കം ആക്രമിച്ച് പരിക്കേല്‍പ്പിക്കുന്ന ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളെ കെ കെ ഷൈലജ എംഎല്‍എ അപലപിച്ചു. ആര്‍എസ്എസ് നടത്തുന്ന തുടര്‍ച്ചയായ അക്രമങ്ങളെത്തുടര്‍ന്ന് ചെറിയ പെണ്‍കുട്ടിയും വികലാംഗയായ സ്ത്രീയും പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നു. ഇത്തരം ഫാസിസ്റ്റ് നടപടികള്‍ക്കെതിരെ ജനാധിപത്യ വിശ്വാസികള്‍ പ്രതികരിക്കണമെന്ന് അവര്‍ പറഞ്ഞു.

ചെങ്ങറ സമരത്തിന്റെ പേരില്‍ സെക്രട്ടറിയറ്റ് പടിക്കല്‍ അനാശാസ്യപ്രവര്‍ത്തനങ്ങള്‍ നടത്തിയവരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

സമരപ്പന്തലില്‍ നടന്ന പരസ്യമായ അനാശാസ്യപ്രവര്‍ത്തനം സാംസ്കാരിക കേരളത്തിന് അപമാനമാണെന്ന് സംസ്ഥാനകമ്മിറ്റി അഭിപ്രായപ്പെട്ടു.

ജനാധിപത്യത്തോടുള്ള വെല്ലുവിളി:
കെ കെ രാഗേഷ്
തിരു: ഡല്‍ഹിയില്‍ സിപിഐ എം ആസ്ഥാനത്തിനു നേരെ ആര്‍എസ്എസ്-സംഘപരിവാര്‍ ശക്തികള്‍ നടത്തിയ അക്രമം ജനാധിപത്യസംസ്കാരത്തോടുള്ള വെല്ലുവിളിയാണെന്ന് എസ്എഫ്ഐ അഖിലേന്ത്യാ ജനറല്‍സെക്രട്ടറി കെ കെ രാഗേഷ് പ്രസ്താവനയിയില്‍ പറഞ്ഞു. ആധുനിക ജനാധിപത്യ സമൂഹത്തിനാകെ ഭീഷണിയായി സംഘപരിവാര്‍ ശക്തികള്‍ മാറിയിരിക്കുകയാണ്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയമാണ് ആര്‍എസ്എസ് രാഷ്ട്രീയത്തിന്റെ മുഖമുദ്ര. ന്യൂനപക്ഷങ്ങളെയും കമ്യൂണിസ്റ്റുകാരെയും പ്രഖ്യാപിതശത്രുക്കളായി കണ്ട് ഈ വിഭാഗങ്ങളെ വേട്ടയാടുന്നത് ഇക്കൂട്ടരുടെ രാഷ്ട്രീയ അജന്‍ഡയുടെ ഭാഗമാണ്. ജനാധിപത്യ പ്രസ്സ്ഥാനങ്ങളോടും ജനാധിപത്യ സംസ്കൃതിയോടും എക്കാലത്തും അസഹിഷ്ണുതയാണ് ആര്‍എസ്എസ് കാട്ടിയിട്ടുള്ളത് - രാഗേഷ് പറഞ്ഞു.

ജനാധിപത്യത്തിന് അപമാനം: കടന്നപ്പള്ളി
കണ്ണൂര്‍: എ കെ ജി ഭവനുനേരെ ബിജെപി- ആര്‍എസ്എസുകാര്‍ നടത്തിയ അക്രമം ജനാധിപത്യഭാരതത്തിന് തന്നെ അപമാനമാണെന്ന് കെപിസിസി എസ് പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. ഇതു അത്യന്തം പ്രതിഷേധാര്‍ഹമാണ്.

തലശേരിയിലേക്ക് കേന്ദ്രസേനയെ അയക്കണമെന്ന് ആവശ്യപ്പെടുന്ന ബിജെപി, ആര്‍എസ്എസ് നേതൃത്വം നിയമം കൈയിലെടുത്ത് ഡല്‍ഹിയില്‍ കാണിച്ച സംസ്കാര രഹിതമായ ചെയ്തികള്‍ തുടരാന്‍ അനുവദിച്ചുകൂട.

ജനാധിപത്യപ്രക്രിയയെ അട്ടിമറിക്കാനും സമാധാനപരമായ ജനജീവിതം താറുമാറാക്കാനുമുള്ള ബിജെപി- ആര്‍എസ്എസ് അണികളുടെ ദുഷ്ചെയ്തികള്‍ക്കെതിരായി ജനാധിപത്യവിശ്വാസികള്‍ രംഗത്തിറങ്ങേണ്ട സമയമാണിത്. ജാഗ്രതപുലര്‍ത്തേണ്ട അവസരമാണ്- കടന്നപ്പള്ളി പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

മുരളീധരന്‍ പ്രതിഷേധിച്ചു
കോട്ടയം: യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഡല്‍ഹിയില്‍ എകെജി ഭവന്‍ ആക്രമിച്ചതിനെ എന്‍സിപി സംസ്ഥാന പ്രസിഡന്റ് കെ മുരളീധരന്‍ അപലപിച്ചു.

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണം, സമാധാന പുന:സ്ഥാപനത്തിന് സര്‍വകക്ഷി യോഗം വിളിക്കണം. എന്‍സിപി ജില്ലാ കണ്‍വെന്‍ഷന്‍ കെപിഎസ് മേനോന്‍ ഹാളില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാപ്രസിഡന്റ് രാമചന്ദ്രന്‍ കുന്നപ്പള്ളി അധ്യക്ഷനായിരുന്നു. ദേശീയ സെക്രട്ടറി ജിമ്മി ജോര്‍ജ്, സംസ്ഥാന നേതാക്കളായ ഉഴവൂര്‍ വിജയന്‍, മാണി സി കാപ്പന്‍ തുടങ്ങിയവരും സംസാരിച്ചു.

അക്രമം അപലപനീയം: ഇ അഹമ്മദ്
കോഴിക്കോട്: എകെജി ഭവന് നേരെയുണ്ടായ യുവമോര്‍ച്ചാ അക്രമം പൊറുപ്പിക്കാനാവാത്തതും അപലപനീയവുമാണെന്ന് കേന്ദ്ര വിദേശകാര്യ സഹ മന്ത്രി ഇ അഹമ്മദ് പറഞ്ഞു.

ആക്രമണം അപലപനീയം: എഐവൈഎഫ്
തിരു: എ കെ ജി ഭവനുനേരെയുണ്ടായ ബിജെപി-ആര്‍എസ്എസ് ആക്രമണത്തില്‍ എഐവൈഎഫ് സംസ്ഥാന എക്സിക്യൂട്ടീവ് ശക്തിയായി പ്രതിഷേധിച്ചു. ബിജെപിയുടെയും ആര്‍എസ്എസിന്റെയും ഫാസിസ്റ്റ് ശൈലിയാണ് ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുന്നത്. ഇത് തികച്ചും ജനാധിപത്യവിരുദ്ധവും പ്രതിഷേധാര്‍ഹവുമാണ്. രാജ്യത്ത് വര്‍ഗീയ ഫാസിസ്റ്റ് സമീപനം പുലര്‍ത്തുന്ന സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ മതേതര ജനാധിപത്യശക്തികള്‍ ഒന്നിക്കേണ്ട സന്ദര്‍ഭമാണ് ഇത്.

അക്രമം പടര്‍ത്താനുള്ള ഫാസിസ്റ്റ് നീക്കം:
എഫ്എസ്ഇടിഒ
തിരു: ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഡല്‍ഹിയില്‍ എ കെ ജി ഭവനുനേരെ നടത്തിയ ആസൂത്രിതമായ ആക്രമണം ജനാധിപത്യബോധത്തിനെതിരായ ഫാസിസ്റ്റ് വെല്ലുവിളിയാണെന്ന് എഫ്എസ്ഇടിഒ സംസ്ഥാനകമ്മിറ്റി അഭിപ്രായപ്പെട്ടു.

കേരളത്തിന്റെ ഒരറ്റത്തുണ്ടായ നിര്‍ഭാഗ്യകരമായ അക്രമസംഭവങ്ങള്‍ ഇതരഭാഗങ്ങളിലേക്കു പടരാതെ ജാഗ്രത പാലിക്കുകയും വിവേകപൂര്‍വമായ നീക്കങ്ങളിലൂടെ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്യുമ്പോഴാണ് ഡല്‍ഹിയിലെ എ കെ ജി ഭവനുനേരെ ആക്രമണമുണ്ടായത്. രാജ്യത്താകെ കലാപവും ആക്രമണവും പടര്‍ത്താനുള്ള വര്‍ഗീയ ഫാസിസ്റ്റുകളുടെ ഹീനശ്രമങ്ങള്‍ക്കെതിരെ എല്ലാ ജനാധിപത്യവിശ്വാസികളും ജാഗ്രത പാലിക്കണമെന്ന് എഫ്എസ്ഇടിഒ പ്രസിഡന്റ് എ കെ ചന്ദ്രനും ജനറല്‍ സെക്രട്ടറി കെ രാജേന്ദ്രനും ആവശ്യപ്പെട്ടു.

അക്രമങ്ങള്‍ അടിച്ചമര്‍ത്തണം: പരിഷത്ത്
തൃശൂര്‍: കണ്ണൂരില്‍ അടക്കം സംസ്ഥാനത്ത് നടക്കുന്ന അക്രമങ്ങള്‍ അടിച്ചമര്‍ത്തി ക്രമസമാധാനവും ജനങ്ങളുടെ സ്വൈരജീവിതവും ഉറപ്പാക്കാനുള്ള ബാധ്യത നിറവേറ്റണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. അതോടൊപ്പം, ആശയപരമായ ഭിന്നതകള്‍ ആശയപരമായിത്തന്നെ നേരിടാനും അക്രമങ്ങളില്‍നിന്ന് അണികളെ പിന്തിരിപ്പിക്കാനും രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ തയ്യാറാകണമെന്നും പരിഷത്ത് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ആശയത്തെ ആശയപരമായി നേരിടാന്‍ ശ്രമിക്കാതെ മെയ്കരുത്തുകൊണ്ടും ആയുധക്കരുത്തുകൊണ്ടും നേരിടുന്നത് ഫാസിസത്തിന്റെ രീതിയാണ്. ഇങ്ങനെയുള്ള അക്രമങ്ങള്‍ സ്വൈരമായും സമാധാനപരമായും ജീവിക്കാനുള്ള ജനങ്ങളുടെ മൌലികാവകാശത്തിന്മേലുള്ള കടന്നാക്രമണമാണ്. പ്രസ്താവനയില്‍ പറഞ്ഞു.

ഡല്‍ഹിയില്‍ ഇന്ന് മാര്‍ച്ച്
ന്യൂഡല്‍ഹി: എ കെ ജി ഭവനു നേരെ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ചും പ്രതികളെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ടും സിപിഐ എം ഡല്‍ഹി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച മാര്‍ച്ച് നടത്തും. പകല്‍ 11ന് ജന്തര്‍മന്ദറിനു മുന്നില്‍ കേന്ദ്രീകരിച്ചാണ് മാര്‍ച്ച് നടത്തുക.

Anonymous said...

ജനശക്തി സഖാവേ

ഇനിയെങ്കിലും പാവം പിടിച്ച സംഘത്തെ കുറ്റപ്പെടുത്തുന്നത് നിര്‍ത്തൂ. ക്ഷമക്കും ഒരതിരില്ലേ? നിങ്ങള്‍ പ്രകോപിപ്പിച്ചിട്ടല്ലേ അവര്‍ ഓരോന്ന് ചെയ്യുന്നത്? നിങ്ങളോടാരു പറഞ്ഞു കേന്ദ്രക്കമ്മറ്റി നടത്താന്‍? ഹും? അത് തികഞ്ഞ പ്രകോപനമല്ലേ? നിങ്ങള്‍ ഇങ്ങനെ കൃത്യമായി മീറ്റിങ്ങ് നടത്തുകയും നിലപാടെടുക്കുകയും ചെയ്താല്‍ അവരെങ്ങെനെ പെഴച്ചുപോകും? സ്വന്തം പാര്‍ട്ടിയെ നിലനിര്‍ത്താന്‍ ആത്മരക്ഷാര്‍ത്ഥമാണവരത് ചെയ്തത്. അതിനാണ് ഇത്രയും ബഹളവും ഒച്ചപ്പാടും. നിങ്ങള്‍ തന്നെയാണ് പ്രശ്നക്കാര്‍.ഇത്ര ചിട്ടയായി പ്രവര്‍ത്തിച്ചാല്‍ അവരെങ്ങനെ സഹിക്കും? unleashing militant struggles എന്നോ മറ്റോ നിങ്ങള്‍ പീപ്പിള്‍സ് ഡെമോക്രസിയില്‍ എഴുതിയില്ലേ? ഇതിന്റെ അര്‍ത്ഥം ശരിക്കറിയാത്ത സംഘംകാര്‍ക്ക് ദേഷ്യം വരുമെന്നും കൊല്ലാനുള്ള ആഹ്വാനമാണെന്നു വിചാരിക്കുമെന്നും പോസ്റ്റിടുമെന്നും അറിയണ്ടേ? പ്രവര്‍ത്തനമൊക്കെ നിര്‍ത്തി അടങ്ങി ഒതുങ്ങി ഇരിക്കുക..ആണവകരാര്‍ വരികയോ അമേരിക്ക ഇന്ത്യയെ വിഴുങ്ങുകയോ ചെയ്യട്ടെ...രാമരാജ്യം കൊണ്ട് വരാനുള്ള ശ്രമത്തില്‍ മനുഷ്യനിവിടെ പാടുപെടുമ്പോഴാണ് കേന്ദ്രക്കമ്മറ്റിയും സി.സിയുമൊക്കെ..ഇതൊന്നും ഇല്ലാത്തവര്‍ക്ക് ദേഷ്യം വരും..അത് മനസ്സിലാക്കണം. അതാണ് കാലഘട്ടം നിങ്ങളോടാവശ്യപ്പെടുന്നത്...അല്ല പിന്നെ...

sajan jcb said...

എ കെ ജി ഭവനുനേരെ ബിജെപി-ആര്‍എസ്എസ് ക്രിമിനല്‍സംഘത്തിന്റെ ആസൂത്രിത ആക്രമണം.

അതെ തികച്ചും ആസൂത്രിതമായ ആക്രമണം ... രണ്ടു കാറിന്റെ ചില്ലും 5 പേര്‍ക്കു ബാഡേജ് പോലും ആവശ്യമില്ലാത്ത പരിക്കും!!! very Planned!!!! കഷ്ടം സഖാവേ?!!!

കണ്ണൂരില്‍ സഖാക്കള്‍ കൊന്നു തള്ളിയതു എത്രപേര്‍? ചുമ്മാ..ഒരു ആസൂത്രണവും അതിന്റെ പിന്നിലില്ലായിരുന്നുവോ? പറഞ്ഞിട്ടുകാര്യമില്ല. പ്രബുദ്ധകേരളം !!!

(പാര്‍ട്ടി ആക്രമണങ്ങളെ ന്യായീകരിക്കാനല്ല ഈ കമന്റ് ; പക്ഷേ താങ്കളുടെ സാമൂഹിക ബോധം കണ്ട് ഞെട്ടി തരിച്ചു കമന്റിയതാ!!)

sajan jcb said...

ഡല്‍ഹിയില്‍ ഇന്ന് മാര്‍ച്ച്ന്യൂഡല്‍ഹി: എ കെ ജി ഭവനു നേരെ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ചും പ്രതികളെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ടും സിപിഐ എം ഡല്‍ഹി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച മാര്‍ച്ച് നടത്തും. പകല്‍ 11ന് ജന്തര്‍മന്ദറിനു മുന്നില്‍ കേന്ദ്രീകരിച്ചാണ് മാര്‍ച്ച് നടത്തുക.

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതികളേ അറസ്റ്റ് ചെയ്യേണ്ടേ, സഖാവേ? അതെങ്ങിനെ സ്വന്തം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യും അല്ലേ? ഇനി വല്ല ഏമാന്‍മാരും അതിനു തയ്യാറായാല്‍ അവരെ അപ്പൊ തന്നെ സ്ഥലം മാറ്റി കളയില്ലേ കേഡര്‍ പാര്‍ട്ടി!!!

ഭാഗ്യത്തിനു ആ കൊലകളെ ന്യായീകരിച്ചു് ഇവിടെ ഒരു പോസ്റ്റ് കണ്ടില്ല. അത്രയെങ്കിലും കുറ്റബോധമുണ്ടല്ലോ!! നന്നു്

Anonymous said...

സാജാ

കഴിഞ്ഞ 30 വര്‍ഷങ്ങളിലധികമായി തലശ്ശേരിയിലും കണ്ണൂരിലും ഇതു പോലെ ഇടയ്ക്കിടയ്ക്ക് നടക്കുന്ന സംഘര്‍ഷങ്ങളോരോന്നും സൂക്ഷ്മമായി പരിശോധിച്ചാല്‍,90% ഇല്‍ അധികം സമയവും ആദ്യമായി പ്രകോപനം ഉണ്ടാക്കിയത് ബി ജെ പി/ആര്‍ എസ് എസ് പ്രവര്‍ത്തകരാണെന്ന് കാണാം. രാജ്യത്ത് സമാധാനാന്തരീക്ഷം നില നില്‍ക്കുന്നത് അവര്‍ക്ക് ഒരിക്കലും വെച്ചു പുലര്‍ത്താനാവാത്ത ഒരു കാര്യമാണ്. പതിവു പോലെ ഇത്തവണയും ആര്‍.എസ്.എസ് കാര്‍ തന്നെയാണ് തുടങ്ങിയത്.തങ്ങളില്‍ ഒരാളെ കൊല്ലുന്നത് സഹിക്കാനുള്ള മാനസികാവസ്ഥയൊന്നും കണ്ണൂരിലുള്ള മാര്‍ക്സിസ്റ്റുകാര്‍ക്ക് ഇല്ല എന്നത് വേറെ കാര്യം. കാറ്റു വിതച്ച് കൊടുംകാറ്റ് കൊയ്യുന്ന ആര്‍ എസ് എസ് കാര്‍ ഇവിടെ പൊരുതി നില്‍ക്കാനാവാതെ വന്നപ്പോള്‍ ഡെല്‍ഹിയിലെ സി പി എം ഹെഡ്ഡ് ഓഫീസ് ആക്രമിച്ചു. ബാംഗളൂരിലെ സി പി എം കര്‍ണ്ണാടക സംസ്ഥാന സെക്രട്ടറിയുടെ വീട് ആക്രമിച്ചു. ഇതെന്തുവാടൈ കഴുത‌കാമം കരഞ്ഞു തീര്‍ക്കുകയാണോ?

കൊടി ഇല്ലാത്ത പ്രതിഷേധം ആരെങ്കിലും കണ്ടിട്ടുണ്ടൊ? ഇല്ലെങ്കില്‍ കഴിഞ്ഞ ഞായറാഴ്ച ദില്ലിയില്‍ ബ് ജെ പി /ആര്‍ എസ് എസ് ക്കാര്‍ എ കെ ജി മന്ദിരത്തിനു മുന്‍പില്‍ നടത്തിയ പ്രതിഷേധത്തില്‍ അവരുടെ കൊടികള്‍ ഇല്ലായിരുന്നു. ആക്രമിക്കാന്‍ മുന്‍‌കൂട്ടി പ്ലാന്‍ ചെയ്തു വന്നതു കൊണ്ടാണ് കൊടി കൊണ്ട് വരാതിരുന്നത്. സ്ത്രീകളെ മുന്നില്‍ നിര്‍ത്തിയാല്‍ പോലീസുകാര്‍ ഇവരെ തടയാന്‍ മടിക്കുകയും ചെയ്യും.

ഇതൊക്കെ ചെയ്തിട്ട് അവര്‍ പറയുന്നു സി പി എം ഓഫീസില്‍ നിന്നാണ് ആദ്യം ആക്രമണം ഉണ്ടായത് എന്ന്. എല്ലാ ചാനലുകളും അവിടെ നടന്നത് ലൈവ് ആയി പ്രക്ഷേപണം ചെയ്തതാണ്. ഇത്രയും നഗ്നമായ ജനാധിപത്യ ലംഘനം നടത്തിയിട്ട് ഒരു ഉളുപ്പുമില്ലാതെ എടുത്തുപയോഗിക്കുന്ന - ഇവരുടെ ആത്മീയ ഗുരുക്കളായ ഗീബത്സിന്റേയും ഗോള്‍വാള്‍ക്കറിന്റേയും നുണ പറയല്‍ തന്ത്രം ഇന്ത്യന്‍ ജനത പുച്ഛത്തോടെയാണ് നോക്കി കാണുന്നത് എന്ന്,ബി ജെ പി യുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ചവുട്ടി പുറത്താക്കപ്പെട്ട വെങ്കയ്യ നായിഡു മനസ്സിലക്കിയാല്‍ കൊള്ളാം.

ബംഗാളിലും ത്രിപുരയിലും ഉള്ള സകല ബി ജെ പി/ആര്‍ എസ് എസുകാരേയും ഇതേ നാണയത്തില്‍ നേരിടാന്‍ മാര്‍ക്സിസ്റ്റുപാര്‍ട്ടി തീരുമാനിച്ചാല്‍ നിങ്ങള്‍ എന്തു ചെയ്യും?

sajan jcb said...

Hello Anonymous,

You may better take a look at this blog and Prove + argue in the right place.

http://media-sin-indicate.blogspot.com/2008/03/blog-post_10.html

And keep killing!!! All the best :-(

Suresh said...

ഇത് കൂടി കാണുക