Thursday, March 06, 2008

കേന്ദ്രത്തെ വെല്ലുന്ന കേരള ബജറ്റ്. ഇത് തികച്ചും ജനപ്രിയം .

കേന്ദ്രത്തെ വെല്ലുന്ന കേരള ബജറ്റ്. ഇത് തികച്ചും ജനപ്രിയം .

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ക്ക് കൂടുതല്‍ പണം അനുവദിച്ചുകൊണ്ടുള്ള ബജറ്റ് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ചു.എല്ലാ കുടുംബങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്ന സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി മന്ത്രി പ്രഖ്യാപിച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ ഇത് കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നടപ്പാക്കും. 20 കോടി രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്.
നികുതി കുടിശ്ശിക തീര്‍പ്പാക്കാന്‍ പ്രത്യേക പദ്ധതി മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. വാണിജ്യ നികുതി കുടിശ്ശിക തീര്‍പ്പാക്കാന്‍ പ്രത്യേക പദ്ധതിയാണ് പ്രഖ്യാപിച്ചത്. 1990_95 വര്‍ഷത്തെ നികുതി കുടിശ്ശിക 75 ശതമാനം അടച്ചാല്‍ മതി.96_97, 99_2000 കാലത്തെ കുടിശ്ശിക അടച്ചാല്‍ പലിശയും പിഴപലിശയും ഒഴിവാകും.2004_05 കാലത്തെ കുടിശ്ശികയും അഞ്ച് ശതമാനം പലിശയും അടക്കണം.
സംസ്ഥാനത്തെ പൊതുകടം 37.6 ശതമാനത്തില്‍നിന്ന് 24.1 ശതമാനമായി കുറഞ്ഞതായും പദ്ധതി അടങ്കല്‍ 15 ശതമാനം വര്‍ദ്ധിച്ച് 7,600 കോടിയായതായും മന്ത്രി വ്യക്തമാക്കി. 3367 കോടി രൂപയാണ് റവന്യു കമ്മി. ധനക്കമ്മി 5.625 കോടി രൂപയുമാണ്. നികുതി കുടിശ്ശിക 4280 കോടി രൂപ മാത്രമാണ്. ഇതില്‍ ഉടനെ പിരിക്കാവുന്നത് 733 കോടിയാണ്. ഇതില്‍ കൂടുതലും പൊതുമേഖലാ സ്ഥാപനങ്ങളുടേതാണ്.നികുതി വരുമാനം മുമ്പെങ്ങുമില്ലാത്തവിധം ഉയര്‍ന്നിട്ടുണ്ട്.കടബാധ്യത റവന്യൂ വരുമാനത്തിന്റെ 287 ശതമാനമാണ്. കടത്തിന്റെ ശരാശരി പലിശ 8.75 ശതമാനമാണ്. സംസ്ഥാന വരുമാനം 12 ശതമാനം ഉയര്‍ന്നിട്ടുണ്ട്. കമ്മി കൂടുകയാണന്ന ധാരണ തെറ്റാണന്നും തോമസ് ഐസക് പറഞ്ഞു. 2010 ഓടെ റവന്യുക്കമ്മി ഇല്ലാതാക്കാനും ധനക്കമ്മി പരമാവധി നിയന്ത്രിക്കാനുമാകും. വികസനത്തിനാവശ്യമായ വായ്പ എടുക്കാനുള്ള അനുമതി സംസ്ഥാനത്തിന് വേണം.പദ്ധതി വിഹിതത്തില്‍ 1905 കോടി രൂപ ചെലവായിട്ടില്ല. ധന ഉത്തരവാദിത്വ നിയമം അടിയന്തരമായി ഭേദഗതി ചെയ്യും. മന്ത്രി പറഞ്ഞു
അച്യുതാനന്ദന്‍ മന്ത്രിസഭയുടെയും ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെയും മൂന്നാമത്തെ ബജറ്റാണ് ഇത്. മാര്‍ച്ച് 10, 11, 12 തീയതികളില്‍ നിയമസഭയില്‍ ബജറ്റിനെക്കുറിച്ചുള്ള പൊതുചര്‍ച്ച നടക്കും. 13ന് ഉപധനാഭ്യര്‍ഥന ചര്‍ച്ചയാണ്. 17ന് വോട്ട് ഓണ്‍ അക്കൌണ്ട് ചര്‍ച്ചയും വോട്ടെടുപ്പും നടക്കും. 18ന് ധനവിനിയോഗബില്‍ ചര്‍ച്ചയും വോട്ടെടുപ്പും.
ബജറ്റിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍
ല്‍കുടുംബശ്രീക്ക് 30 കോടി രൂപ കൂടി വകയിരുത്തി. ല്‍കുടംബ ശ്രീ ഉല്‍പ്പന്നങ്ങള്‍ക്കായി വിപണന ശൃംഖല നടപ്പിലാക്കും. ല്‍കുടുംബശ്രീക്ക് 2009 മാര്‍ച്ചോടെ വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് 1500 കോടി രൂപയുടെ വായ്പ ലഭ്യമാക്കും. ഇതിന്റെ പലിശ നിരക്ക് എട്ട് ശതമാനമായിരിക്കും. ല്‍ കെ.എസ്.ആര്‍.ടി.സിയുടെ 700 കോടി രൂപയുടെ കടം എഴുതിത്തള്ളും. ല്‍കെ.എസ്.ആര്‍.ടി.സിക്ക് ഈ വര്‍ഷം 25 കോടി നല്‍കും. ല്‍100 കോടി ചെലവില്‍ പുതിയ 1000 ബസുകള്‍ വാങ്ങും.ല്‍ എണ്ണക്കമ്പനികള്‍ക്ക് കെ.എസ്.ആര്‍.ടി.സി നല്‍കാനുള്ള തുക സര്‍ക്കാര്‍ നല്‍കും. കെ.എസ്.ആര്‍.ടി.സിയെ സമഗ്രമായി പുനരുദ്ധരിക്കും ഈ കാലയളവിലുണ്ടാകുന്ന ചെലവ് സര്‍ക്കാര്‍ വഹിക്കും. കെ.എസ്.ആര്‍.ടി.സിയുടെ സ്ഥലങ്ങള്‍ക്ക് പട്ടയം നല്‍കും. ഇതുവഴി കെ.എസ്.ആര്‍.ടി.സിക്ക് സ്വന്തമായി വായ്പ എടുക്കാനാകും. സര്‍ക്കാര്‍ നല്‍കിയിട്ടുള്ള വായ്പകള്‍ ഓഹരികളാക്കും. ല്‍കശുവണ്ടി മേഖലയ്ക്ക് 28.5 കോടി നല്‍കും. ല്‍കയര്‍ ഉല്‍പ്പന്നങ്ങളുടെ റിബേറ്റിന് 5 കോടി നീക്കിവെച്ചു. ല്‍കാര്‍ഷിക സര്‍വ്വകലാശാലയ്ക്ക് 30.15 കോടി വകയിരുത്തി. ല്‍കാര്‍ഷിക കടാശ്വാസത്തിനായി 50 കോടി നല്‍കും.ല്‍ കൈത്തറി മേഖലയ്ക്ക് അഞ്ച് കോടി. കൈത്തറി സംഘങ്ങളുടെ കുടിശ്ശിക ഉടന്‍ നല്‍കും. ല്‍സഹകരണ മേഖലയ്ക്ക് അഞ്ച് കോടി നല്‍കും.ല്‍കെ.എസ്.എഫ്.ഇക്ക് 10 കോടി രൂപ നല്‍കും. പുതിയതായി 41 ബ്രാഞ്ചുകള്‍ തുറക്കും. ല്‍സെറിഫെഡിന് മൂന്ന് കോടി രൂപ നല്‍കും. ല്‍ഖാദി ഗ്രാമോദ്യോഗ് ഭവന് അഞ്ച് കോടി നീക്കിവെച്ചു. ല്‍ജല അതോറിറ്റിക്കായി പുനരുദ്ധാരണ പാക്കേജ് നടപ്പാക്കും. ല്‍ബാംബു വികസന കോര്‍പ്പറേഷന് ഏഴ് കോടി നീക്കിവെച്ചു.ല്‍പരിമ്പരാഗത അടിസ്ഥാന മേഖലയിലെ പെന്‍ഷന്‍ 200 രൂപയാക്കി ഉയര്‍ത്തി എല്ലാ മാസവും ഇത് ബാങ്ക് മുഖേന നല്‍കും. ല്‍കക്കാവാരല്‍ തൊഴിലാളികള്‍ക്കും അംഗന്‍വാടി ജീവനക്കാര്‍ക്കും പെന്‍ഷന് അര്‍ഹതയുണ്ടായിരിക്കും.ല്‍ നിലത്തെഴുത്ത് ആശാന്‍മാര്‍ക്ക് പെന്‍ഷന്‍ അനുവദിക്കും ല്‍കര്‍ഷകത്തൊഴിലാളി ക്ഷേമനിധിക്ക് അഞ്ച് കോടി കൂടി അനുവദിച്ചു. ല്‍പാവപ്പെട്ട വൃദ്ധര്‍ക്ക് പ്രതിമാസം 250 രൂപ പെന്‍ഷന്‍ നല്‍കും.ല്‍കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രണ്ട് രൂപയ്ക്ക് ഉച്ചഭക്ഷണ പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുംല്‍ സന്നദ്ധ സംഘടനകള്‍ക്ക് മെഡിക്കല്‍ കോളേജ് ആസ്പത്രികളില്‍ പ്രത്യേക കേന്ദ്രം തുടങ്ങും. ല്‍കാന്‍സര്‍ ബാധിച്ച കുട്ടികള്‍ക്ക് സൌജന്യ ചികിത്സ നല്‍കും. ല്‍ആശ്രയ പദ്ധതി എല്ലാ ജില്ലകളിലേയ്ക്കും വ്യാപിപ്പിക്കും. ല്‍കാരുണ്യ സ്കീം അനാഥാലയങ്ങള്‍ക്കും ബാധകമാക്കും. ല്‍മാനസിക_കായിക വളര്‍ച്ച കുട്ടികളുടെ പെന്‍ഷന്‍ 200 രൂപയാക്കി ഉയര്‍ത്തി.ല്‍ മത്സ്യത്തൊഴിലാളി മേഖലയ്ക്ക് 89 കോടി നല്‍കും. മത്സ്യത്തൊഴിലാളികള്‍ക്ക് കടാശ്വാസം നല്‍കും. ഇതിനായി 10 കോടി നീക്കിവെച്ചു. ല്‍വള്ളങ്ങള്‍ക്കും മത്സ്യബന്ധന ഉപകരണങ്ങള്‍ക്കും ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തും. ല്‍മൃഗസംരക്ഷണം, ക്ഷീര വികസനം എന്നിവയ്ക്ക് 70 കോടി വകയിരുത്തി. ല്‍കാര്‍ഷിക മേഖലയ്ക്കും അനുബന്ധ വ്യവസായത്തിനും 365 കോടി നല്‍കും. ല്‍കിസാന്‍ ശ്രീ പദ്ധതി വിപുലപ്പെടുത്തും. ല്‍സംയോജിത ക്ഷീര വികസന പദ്ധതിക്ക് 48 കോടി നല്‍കും.ല്‍ കയര്‍ഫെഡിന്റെ പുനസംഘടനയ്ക്ക് രണ്ട് കോടിയുടെ പ്രത്യേക പാക്കേജ് അനുവദിച്ചു. ല്‍ആതിരപ്പള്ളി പദ്ധതിക്കായി 60 കോടി വകയിരുത്തി. ല്‍കാരാപ്പുഴ ജലസേചന പദ്ധതിക്ക് 31 കോടി നല്‍കും. ല്‍ചവറയില്‍ പി.വി.സി ഫാക്ടറിക്ക് ഒരു കോടി നല്‍കും.ല്‍ ചമ്രവട്ടം പദ്ധതിക്കായി 26 കോടി വകയിരുത്തി. ല്‍ഇടമലയാര്‍ പദ്ധതിക്ക് എട്ടു കോടിയും നല്‍കും. ല്‍ജല അതോറിറ്റിക്കായി പുനരുദ്ധാരണ പാക്കേജ് നടപ്പാക്കും. ല്‍ജലസേചനം, കടല്‍ഭിത്തി നിര്‍മ്മാണം എന്നിവയ്ക്ക് 25 കോടി നല്‍കും. ല്‍മലമ്പുഴ ജലസേചന പദ്ധതിക്ക് 29 കോടി നല്‍കും. ല്‍മൂവാറ്റുവുഴ പദ്ധതിക്ക് 11 കോടി വകയിരുത്തി. ല്‍പാരമ്പര്യേതര ഊര്‍ജ്ജ വികസനത്തിന് 9 കോടി വകയിരുത്തി. ല്‍വിഴിഞ്ഞം പദ്ധതിക്ക് 25.7 കോടി മാറ്റിവെച്ചു. ല്‍റോഡ് കോണ്‍ട്രാക്ടര്‍മാര്‍ക്ക് രണ്ട് മാസത്തെ കുടിശ്ശിക കൊടുക്കും. ല്‍ടൂറിസത്തിനുള്ള പദ്ധതി അടങ്കല്‍ 98 കോടി ആയി ഉയര്‍ത്തി. ല്‍ജലഗതാഗതത്തിനുള്ള പദ്ധതി അടങ്കല്‍ 180 കോടിയാക്കി ഉയര്‍ത്തി.ല്‍ ബേക്കല്‍ പദ്ധതിക്ക് 2 കോടി രൂപകൂടി വകയിരുത്തി. ല്‍കണ്ണൂര്‍, സുല്‍ത്താന്‍ബത്തേരി, മൂന്നാര്‍ ഗസ്റ്റ് ഹൌസ് നവീകരണത്തിന് രണ്ട് കോടി. ല്‍ആനകളുടെ സംരക്ഷണത്തിന് 50 ലക്ഷം മാറ്റിവെച്ചു. ല്‍പാതിരാമണല്‍, മലബാര്‍ ടൂരിസം പദ്ധതികള്‍ക്ക് ഏഴു കോടി നല്‍കും.ല്‍ ട്രെയ്ഡ് ഫെയറുകള്‍ക്കായി 20 കോടി കൂടി നല്‍കും. ല്‍വയലാര്‍ രക്തസാക്ഷി മണ്ഡപത്തിനായി 50 ലക്ഷം നല്‍കും. ല്‍ഉഷാ സ്കൂള്‍ ഓഫ് അത്ലറ്റിക്സിന് 20 ലക്ഷം.ല്‍ ജി.വി രാജാ സ്പോര്‍ട്സ് സ്കൂളിന് 25 ലക്ഷം നല്‍കും. ല്‍സര്‍ക്കാര്‍ കോളേജുകളുടെ ഹോസ്റ്റല്‍, ക്ലാസ്റൂം നവീകരണത്തിന് 2.8 കോടി നല്‍കും. ല്‍സര്‍വ്വകലാശാലകള്‍ക്ക് 31.5 കോടി നല്‍കും. ല്‍ഫൈന്‍ ആര്‍ട്സ് കോളേജുകള്‍ക്ക് 1.5 കോടി. ല്‍കോളേജുകളിലെ അധ്യാപക ഒഴിവുകള്‍ ഉടന്‍ നികത്തും.ല്‍ 1700 ഹയര്‍സെക്കന്ററി സ്കൂളുകളിലെ അധ്യാപക തസ്തികകള്‍ ഉടന്‍ നികത്തും. ല്‍വി.എച്ച്.എസ്.സി ലൈബ്രറി നവീകരണത്തിന് 25 കോടി നല്‍കും. ല്‍തിരുവനന്തപുരത്തെ സെനറ്റ് ഹാള്‍ നവീകരണത്തിന് 50 ലക്ഷം മാറ്റിവെച്ചു. ല്‍തിരുവനന്തപുരം ആര്‍.സി.സിക്ക് 10 കോടി നല്‍കും. ല്‍മലബാര്‍ ക്യാന്‍സര്‍ സെന്ററിന് അഞ്ച് കോടി നല്‍കും. ല്‍ഐ.ടി ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി രൂപീകരിക്കും. ഇതിനായി അഞ്ച് കോടി മാറ്റിവെച്ചു. ല്‍ഐ.ടി വകുപ്പിനുള്ള പദ്ധതി അടങ്കല്‍ 78 കോടിയാക്കി ഉയര്‍ത്തി. ല്‍വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരകത്തിന്റെ നിര്‍മാണം തുടങ്ങാന്‍ 50 ലക്ഷം നല്‍കും. ല്‍വടകര കളരി അക്കാദമിക്ക് 10 ലക്ഷം നല്‍കും. ല്‍കോഴിക്കോട് മെഡിക്കല്‍ കോളേജിന് സുവര്‍ണ ജൂബിലി സ്മാരകം പണിയാന്‍ ഒരു കോടി നല്‍കും. ല്‍തലശ്ശേരി സര്‍ക്കസ് അക്കാദമിക്ക് 25 ലക്ഷം നല്‍കും. ല്‍കെ.എസ്.ഡി.പിക്ക് 20 കോടിയുടെ നവീകരണ പദ്ധതി.ല്‍ ഉഴവൂര്‍ കെ.ആര്‍ നാരായണന്‍ സ്മാരക ചികിത്സാ കേന്ദ്രത്തിന് 25 ലക്ഷം നല്‍കും. ല്‍കലാ സാംസ്ക്കാരിക മേഖലയ്ക്ക് 21 കോടി വകയിരുത്തി. ല്‍ലക്ഷം വീട് പുനരുദ്ധാരണത്തിന് 5 കോടി നല്‍കും.ല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 1671 കോടി വകയിരുത്തി. ല്‍മദ്രസ അധ്യാപകര്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തി. ല്‍മുസ്ലീം സമുദായത്തിലെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തും. ല്‍സച്ചാര്‍ കമ്മറ്റി ശുപാര്‍ശ നടപ്പാക്കാന്‍ 10 കോടി നല്‍കും. ല്‍പട്ടിക ജാതിക്കാര്‍ക്കായുള്ള ക്ഷേമ പദ്ധതിക്ക് 179 കോടി നല്‍കും.ല്‍ പട്ടിക വര്‍ഗ്ഗക്കാര്‍ക്കുള്ള ഉപ പദ്ധതികള്‍ക്ക് 60 കോടി രൂപ നല്‍കും.ല്‍ ഭൂ രഹിത പട്ടിക വിഭാഗക്കാര്‍ക്ക് 15 കോടി നല്‍കും. ല്‍അട്ടപ്പാടി വികസന പദ്ധതിക്കായി 30 കോടി രൂപ അനുവദിച്ചു. ല്‍കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ക്കായി 20 കോടി വകയിരുത്തി. ല്‍ഔഷധിക്ക് രണ്ട് കോടി നല്‍കും. ല്‍തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 30 ശതമാനം ഫണ്ട് ക്യാരി ഓവര്‍ ചെയ്യാന്‍ അനുവദിക്കും. ല്‍കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ അറബിക് പഠനത്തിന് പുതിയ സ്ഥാപനം നിലവില്‍ വരും. ല്‍പിന്നോക്ക വിഭാഗങ്ങളുടെ വികസനത്തിന് 16 കോടി നല്‍കും.ല്‍ ഗീര്‍ഹിക പീഡന നിയമം കാര്യക്ഷമമാക്കും. ല്‍പുനരുദ്ധാരണ സാധ്യതയുള്ള സഹകരണ സ്ഥാപനങ്ങളെ സഹായിക്കാന്‍ 10 കോടി നല്‍കും.ല്‍ കൂടുതല്‍ നീതി മെഡിക്കല്‍ സ്റ്റോറുകള്‍ തുടങ്ങും. ല്‍കേരള ഭൂബാങ്കിന് 5 കോടി നല്‍കും. ല്‍മിച്ചഭൂമി ഭൂ ബാങ്കിന്റെ ഭാഗമാക്കും. അന്യാധീനപ്പെട്ട 60,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കും. ല്‍കാസര്‍കോട്ടും ഇടുക്കിയിലും സ്റ്റാമ്പ് ഡിപ്പോ തുറക്കും. ല്‍പ്രവാസി ക്ഷേമനിധി നടപ്പാക്കും. ഇതിനായി മൂന്നു കോടി രൂപ ബജറ്റില്‍ വകയിരുത്തി. ല്‍നോര്‍ക്കയ്ക്ക് 25 ലക്ഷം രൂപ നല്‍കും. ല്‍ലോട്ടറി ഡയറക്ടറേറ്റിന് 1,000 കോടി രൂപ വകയിരുത്തി. ല്‍ലോട്ടറി വില്‍പ്പനക്കാരുടെ ക്ഷേമനിധി രണ്ട് മാസത്തിനകം നല്‍കും. ല്‍ജയില്‍ നവീകരണത്തിന് 5.4 കോടി. ല്‍അഞ്ച് പുതിയ പോലീസ് സ്റ്റേഷനുകള്‍ തുടങ്ങും. ല്‍കോട്ടയത്ത് പുതിയ വിജിലന്‍സ് കോടതി സ്ഥാപിക്കും. ല്‍ഏഴ് ഫയര്‍ സ്റ്റേഷനുകള്‍ തുടങ്ങും. ല്‍ചിറ്റൂര്‍ ഷുഗര്‍ മില്‍ എക്സൈസ് ഏറ്റെടുക്കും. ല്‍വാളയാറില്‍ 40 ഏക്കറില്‍ ചെക്ക് പോസ്റ്റില്‍ സമുച്ചയം പറയും. ല്‍സ്പോര്‍ട്സ് കൌണ്‍സിലിന് 9 കോടി നല്‍കും. ല്‍കേരള പ്രസ് അക്കാദമിക്ക് 10 ലക്ഷം രൂപ വകയിരുത്തി. ല്‍പത്രപ്രവര്‍ത്തകരുടെ ആരോഗ്യ ഇന്‍ഷുറന്‍സിന് 20 ലക്ഷം വകയിരുത്തി. ല്‍ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ പ്രമോഷന്‍ സാധ്യത 50 ശതമാനം കൂട്ടും. ല്‍അഴിമതി രഹിത വാളയാര്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് അഞ്ച് കോടി .ല്‍ഖാദി ഉല്‍പ്പന്നങ്ങളുടെ വില കുറയും. ഖാദി വ്യവസായ യൂണിറ്റുകളുടെ നികുതി കുടിശികയിന്‍മേലുള്ള പലിശ ഒഴിവാക്കി. ല്‍പെന്‍ഷന്‍ പരിഷ്ക്കരണ ഓഗസ്റ്റ് 31 ന് മുമ്പ് പൂര്‍ത്തിയാക്കും.ല്‍ ഖാദിയെ വില്‍പ്പന നികുതിയില്‍ നിന്ന് ഒഴിവാക്കി.ല്‍ വാണിജ്യ നികുതി കുടിശിക തീര്‍പ്പാക്കാന്‍ പ്രത്യേക പദ്ധതി. ല്‍സ്വര്‍ണ്ണ വ്യാപാരികളുടെ കോമ്പൌണ്ടിംഗ് നികുതി സമ്പ്രദായം ലഘൂകരിക്കും. ല്‍നികുതി 150 ശതമാനം കോമ്പൌണ്ട് ചെയ്യാന്‍ അനുവദിക്കും. ല്‍വടക്കന്‍ കേരളത്തിന്റെ വികസനത്തിന് പ്രത്യേക പദ്ധതി നടപ്പാക്കും. ല്‍പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ നികുതി 12 ശതമാനം ആയി ഉയര്‍ത്തി. ല്‍പ്ലാസ്റ്റിക് കവറുകളുടെ വില കൂടും. ല്‍അച്ചടി യന്ത്രത്തിനും സൈക്കിളിനും വില കുറയും. ല്‍മൊബൈല്‍ റീച്ചാര്‍ജ് കൂപ്പണുകള്‍ക്കുള്ള വാറ്റ് നികുതി ഒഴിവാക്കി. ല്‍റീച്ചാര്‍ജ് കൂപ്പണുകളുടെ വില കുറയും. ല്‍വിമാന ഇന്ധന നികുതി നാല് ശതമാനമായി കുറച്ചു. ല്‍ആസ്പത്രി ഉപകരണങ്ങളുടെ വില കുറയും. സെക്കന്റ് ഹാന്റ് കാറുകളുടെ നികുതി കുറച്ചു.ല്‍ കശുവണ്ടി ഉല്‍പ്പന്നങ്ങളുടെ വില കുറയും. ല്‍ദേവസ്വം ബോര്‍ഡ് പ്രസാദങ്ങളെ നികുതിയില്‍ നിന്നൊഴിവാക്കി.ല്‍ഹോട്ടലുകളല്ലാത്ത റസ്റ്റോറന്റുകള്‍ക്ക് അഞ്ച് ലക്ഷം വരെ നികുതി കിഴിവ് പ്രഖ്യാപിച്ചു. ല്‍ബംമ്പര്‍ ലോട്ടറി ടിക്കറ്റുകളുടെ വില ഉയരും. ബംമ്പര്‍ ലോട്ടറി ടിക്കറ്റുകളുടെ നികുതി വര്‍ധിക്കുന്നതിനാലാണിത്. ല്‍സിനിമ വ്യവസായത്തിന് നികുതിയിളവ് ഏര്‍പ്പെടുത്തി. സിനിമയുമായി ബന്ധപ്പെട്ട കോപ്പി റൈറ്റുകള്‍ക്ക് മുല്യവര്‍ധിത നികുതിയില്ല.ല്‍കാറുകളുടെ വില കുറയും. ല്‍സ്വര്‍ണ്ണ വ്യാപാരികളുടെ കോമ്പൌണ്ടിംഗ് നികുതി സമ്പ്രദായം ലഘൂകരിക്കും. ല്‍വളം, കീടനാശിനി എന്നിവയുടെ വിലകുറയും. ല്‍നികുതി വെട്ടിപ്പ് കണ്ടെത്തിയാല്‍ ഐ.ടി റിട്ടേണ്‍ പുതുക്കാന്‍ അനുവദിക്കില്ല.

1 comment:

ജനശക്തി ന്യൂസ്‌ said...

കേന്ദ്രത്തെ വെല്ലുന്ന കേരള ബജറ്റ്. ഇത് തികച്ചും ജനപ്രിയം .


തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ക്ക് കൂടുതല്‍ പണം അനുവദിച്ചുകൊണ്ടുള്ള ബജറ്റ് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ചു.എല്ലാ കുടുംബങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്ന സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി മന്ത്രി പ്രഖ്യാപിച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ ഇത് കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നടപ്പാക്കും. 20 കോടി രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്.

നികുതി കുടിശ്ശിക തീര്‍പ്പാക്കാന്‍ പ്രത്യേക പദ്ധതി മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. വാണിജ്യ നികുതി കുടിശ്ശിക തീര്‍പ്പാക്കാന്‍ പ്രത്യേക പദ്ധതിയാണ് പ്രഖ്യാപിച്ചത്. 1990_95 വര്‍ഷത്തെ നികുതി കുടിശ്ശിക 75 ശതമാനം അടച്ചാല്‍ മതി.96_97, 99_2000 കാലത്തെ കുടിശ്ശിക അടച്ചാല്‍ പലിശയും പിഴപലിശയും ഒഴിവാകും.2004_05 കാലത്തെ കുടിശ്ശികയും അഞ്ച് ശതമാനം പലിശയും അടക്കണം.

സംസ്ഥാനത്തെ പൊതുകടം 37.6 ശതമാനത്തില്‍നിന്ന് 24.1 ശതമാനമായി കുറഞ്ഞതായും പദ്ധതി അടങ്കല്‍ 15 ശതമാനം വര്‍ദ്ധിച്ച് 7,600 കോടിയായതായും മന്ത്രി വ്യക്തമാക്കി. 3367 കോടി രൂപയാണ് റവന്യു കമ്മി. ധനക്കമ്മി 5.625 കോടി രൂപയുമാണ്. നികുതി കുടിശ്ശിക 4280 കോടി രൂപ മാത്രമാണ്. ഇതില്‍ ഉടനെ പിരിക്കാവുന്നത് 733 കോടിയാണ്. ഇതില്‍ കൂടുതലും പൊതുമേഖലാ സ്ഥാപനങ്ങളുടേതാണ്.നികുതി വരുമാനം മുമ്പെങ്ങുമില്ലാത്തവിധം ഉയര്‍ന്നിട്ടുണ്ട്.കടബാധ്യത റവന്യൂ വരുമാനത്തിന്റെ 287 ശതമാനമാണ്. കടത്തിന്റെ ശരാശരി പലിശ 8.75 ശതമാനമാണ്. സംസ്ഥാന വരുമാനം 12 ശതമാനം ഉയര്‍ന്നിട്ടുണ്ട്. കമ്മി കൂടുകയാണന്ന ധാരണ തെറ്റാണന്നും തോമസ് ഐസക് പറഞ്ഞു. 2010 ഓടെ റവന്യുക്കമ്മി ഇല്ലാതാക്കാനും ധനക്കമ്മി പരമാവധി നിയന്ത്രിക്കാനുമാകും. വികസനത്തിനാവശ്യമായ വായ്പ എടുക്കാനുള്ള അനുമതി സംസ്ഥാനത്തിന് വേണം.പദ്ധതി വിഹിതത്തില്‍ 1905 കോടി രൂപ ചെലവായിട്ടില്ല. ധന ഉത്തരവാദിത്വ നിയമം അടിയന്തരമായി ഭേദഗതി ചെയ്യും. മന്ത്രി പറഞ്ഞു

അച്യുതാനന്ദന്‍ മന്ത്രിസഭയുടെയും ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെയും മൂന്നാമത്തെ ബജറ്റാണ് ഇത്. മാര്‍ച്ച് 10, 11, 12 തീയതികളില്‍ നിയമസഭയില്‍ ബജറ്റിനെക്കുറിച്ചുള്ള പൊതുചര്‍ച്ച നടക്കും. 13ന് ഉപധനാഭ്യര്‍ഥന ചര്‍ച്ചയാണ്. 17ന് വോട്ട് ഓണ്‍ അക്കൌണ്ട് ചര്‍ച്ചയും വോട്ടെടുപ്പും നടക്കും. 18ന് ധനവിനിയോഗബില്‍ ചര്‍ച്ചയും വോട്ടെടുപ്പും.


ബജറ്റിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍

ല്‍കുടുംബശ്രീക്ക് 30 കോടി രൂപ കൂടി വകയിരുത്തി.
ല്‍കുടംബ ശ്രീ ഉല്‍പ്പന്നങ്ങള്‍ക്കായി വിപണന ശൃംഖല നടപ്പിലാക്കും.
ല്‍കുടുംബശ്രീക്ക് 2009 മാര്‍ച്ചോടെ വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് 1500 കോടി രൂപയുടെ വായ്പ ലഭ്യമാക്കും. ഇതിന്റെ പലിശ നിരക്ക് എട്ട് ശതമാനമായിരിക്കും.
ല്‍ കെ.എസ്.ആര്‍.ടി.സിയുടെ 700 കോടി രൂപയുടെ കടം എഴുതിത്തള്ളും.
ല്‍കെ.എസ്.ആര്‍.ടി.സിക്ക് ഈ വര്‍ഷം 25 കോടി നല്‍കും.
ല്‍100 കോടി ചെലവില്‍ പുതിയ 1000 ബസുകള്‍ വാങ്ങും.
ല്‍ എണ്ണക്കമ്പനികള്‍ക്ക് കെ.എസ്.ആര്‍.ടി.സി നല്‍കാനുള്ള തുക സര്‍ക്കാര്‍ നല്‍കും. കെ.എസ്.ആര്‍.ടി.സിയെ സമഗ്രമായി പുനരുദ്ധരിക്കും ഈ കാലയളവിലുണ്ടാകുന്ന ചെലവ് സര്‍ക്കാര്‍ വഹിക്കും. കെ.എസ്.ആര്‍.ടി.സിയുടെ സ്ഥലങ്ങള്‍ക്ക് പട്ടയം നല്‍കും. ഇതുവഴി കെ.എസ്.ആര്‍.ടി.സിക്ക് സ്വന്തമായി വായ്പ എടുക്കാനാകും. സര്‍ക്കാര്‍ നല്‍കിയിട്ടുള്ള വായ്പകള്‍ ഓഹരികളാക്കും.
ല്‍കശുവണ്ടി മേഖലയ്ക്ക് 28.5 കോടി നല്‍കും.
ല്‍കയര്‍ ഉല്‍പ്പന്നങ്ങളുടെ റിബേറ്റിന് 5 കോടി നീക്കിവെച്ചു.
ല്‍കാര്‍ഷിക സര്‍വ്വകലാശാലയ്ക്ക് 30.15 കോടി വകയിരുത്തി.
ല്‍കാര്‍ഷിക കടാശ്വാസത്തിനായി 50 കോടി നല്‍കും.
ല്‍ കൈത്തറി മേഖലയ്ക്ക് അഞ്ച് കോടി. കൈത്തറി സംഘങ്ങളുടെ കുടിശ്ശിക ഉടന്‍ നല്‍കും.
ല്‍സഹകരണ മേഖലയ്ക്ക് അഞ്ച് കോടി നല്‍കും.
ല്‍കെ.എസ്.എഫ്.ഇക്ക് 10 കോടി രൂപ നല്‍കും. പുതിയതായി 41 ബ്രാഞ്ചുകള്‍ തുറക്കും.
ല്‍സെറിഫെഡിന് മൂന്ന് കോടി രൂപ നല്‍കും.
ല്‍ഖാദി ഗ്രാമോദ്യോഗ് ഭവന് അഞ്ച് കോടി നീക്കിവെച്ചു.
ല്‍ജല അതോറിറ്റിക്കായി പുനരുദ്ധാരണ പാക്കേജ് നടപ്പാക്കും.
ല്‍ബാംബു വികസന കോര്‍പ്പറേഷന് ഏഴ് കോടി നീക്കിവെച്ചു.
ല്‍പരിമ്പരാഗത അടിസ്ഥാന മേഖലയിലെ പെന്‍ഷന്‍ 200 രൂപയാക്കി ഉയര്‍ത്തി എല്ലാ മാസവും ഇത് ബാങ്ക് മുഖേന നല്‍കും.
ല്‍കക്കാവാരല്‍ തൊഴിലാളികള്‍ക്കും അംഗന്‍വാടി ജീവനക്കാര്‍ക്കും പെന്‍ഷന് അര്‍ഹതയുണ്ടായിരിക്കും.
ല്‍ നിലത്തെഴുത്ത് ആശാന്‍മാര്‍ക്ക് പെന്‍ഷന്‍ അനുവദിക്കും
ല്‍കര്‍ഷകത്തൊഴിലാളി ക്ഷേമനിധിക്ക് അഞ്ച് കോടി കൂടി അനുവദിച്ചു.
ല്‍പാവപ്പെട്ട വൃദ്ധര്‍ക്ക് പ്രതിമാസം 250 രൂപ പെന്‍ഷന്‍ നല്‍കും.
ല്‍കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രണ്ട് രൂപയ്ക്ക് ഉച്ചഭക്ഷണ പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കും
ല്‍ സന്നദ്ധ സംഘടനകള്‍ക്ക് മെഡിക്കല്‍ കോളേജ് ആസ്പത്രികളില്‍ പ്രത്യേക കേന്ദ്രം തുടങ്ങും.
ല്‍കാന്‍സര്‍ ബാധിച്ച കുട്ടികള്‍ക്ക് സൌജന്യ ചികിത്സ നല്‍കും.
ല്‍ആശ്രയ പദ്ധതി എല്ലാ ജില്ലകളിലേയ്ക്കും വ്യാപിപ്പിക്കും.
ല്‍കാരുണ്യ സ്കീം അനാഥാലയങ്ങള്‍ക്കും ബാധകമാക്കും.
ല്‍മാനസിക_കായിക വളര്‍ച്ച കുട്ടികളുടെ പെന്‍ഷന്‍ 200 രൂപയാക്കി ഉയര്‍ത്തി.
ല്‍ മത്സ്യത്തൊഴിലാളി മേഖലയ്ക്ക് 89 കോടി നല്‍കും. മത്സ്യത്തൊഴിലാളികള്‍ക്ക് കടാശ്വാസം നല്‍കും. ഇതിനായി 10 കോടി നീക്കിവെച്ചു.
ല്‍വള്ളങ്ങള്‍ക്കും മത്സ്യബന്ധന ഉപകരണങ്ങള്‍ക്കും ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തും.
ല്‍മൃഗസംരക്ഷണം, ക്ഷീര വികസനം എന്നിവയ്ക്ക് 70 കോടി വകയിരുത്തി.
ല്‍കാര്‍ഷിക മേഖലയ്ക്കും അനുബന്ധ വ്യവസായത്തിനും 365 കോടി നല്‍കും.
ല്‍കിസാന്‍ ശ്രീ പദ്ധതി വിപുലപ്പെടുത്തും.
ല്‍സംയോജിത ക്ഷീര വികസന പദ്ധതിക്ക് 48 കോടി നല്‍കും.
ല്‍ കയര്‍ഫെഡിന്റെ പുനസംഘടനയ്ക്ക് രണ്ട് കോടിയുടെ പ്രത്യേക പാക്കേജ് അനുവദിച്ചു.
ല്‍ആതിരപ്പള്ളി പദ്ധതിക്കായി 60 കോടി വകയിരുത്തി.
ല്‍കാരാപ്പുഴ ജലസേചന പദ്ധതിക്ക് 31 കോടി നല്‍കും.
ല്‍ചവറയില്‍ പി.വി.സി ഫാക്ടറിക്ക് ഒരു കോടി നല്‍കും.
ല്‍ ചമ്രവട്ടം പദ്ധതിക്കായി 26 കോടി വകയിരുത്തി.
ല്‍ഇടമലയാര്‍ പദ്ധതിക്ക് എട്ടു കോടിയും നല്‍കും.
ല്‍ജല അതോറിറ്റിക്കായി പുനരുദ്ധാരണ പാക്കേജ് നടപ്പാക്കും.
ല്‍ജലസേചനം, കടല്‍ഭിത്തി നിര്‍മ്മാണം എന്നിവയ്ക്ക് 25 കോടി നല്‍കും.
ല്‍മലമ്പുഴ ജലസേചന പദ്ധതിക്ക് 29 കോടി നല്‍കും.
ല്‍മൂവാറ്റുവുഴ പദ്ധതിക്ക് 11 കോടി വകയിരുത്തി.
ല്‍പാരമ്പര്യേതര ഊര്‍ജ്ജ വികസനത്തിന് 9 കോടി വകയിരുത്തി.
ല്‍വിഴിഞ്ഞം പദ്ധതിക്ക് 25.7 കോടി മാറ്റിവെച്ചു.
ല്‍റോഡ് കോണ്‍ട്രാക്ടര്‍മാര്‍ക്ക് രണ്ട് മാസത്തെ കുടിശ്ശിക കൊടുക്കും.
ല്‍ടൂറിസത്തിനുള്ള പദ്ധതി അടങ്കല്‍ 98 കോടി ആയി ഉയര്‍ത്തി.
ല്‍ജലഗതാഗതത്തിനുള്ള പദ്ധതി അടങ്കല്‍ 180 കോടിയാക്കി ഉയര്‍ത്തി.
ല്‍ ബേക്കല്‍ പദ്ധതിക്ക് 2 കോടി രൂപകൂടി വകയിരുത്തി.
ല്‍കണ്ണൂര്‍, സുല്‍ത്താന്‍ബത്തേരി, മൂന്നാര്‍ ഗസ്റ്റ് ഹൌസ് നവീകരണത്തിന് രണ്ട് കോടി.
ല്‍ആനകളുടെ സംരക്ഷണത്തിന് 50 ലക്ഷം മാറ്റിവെച്ചു.
ല്‍പാതിരാമണല്‍, മലബാര്‍ ടൂരിസം പദ്ധതികള്‍ക്ക് ഏഴു കോടി നല്‍കും.
ല്‍ ട്രെയ്ഡ് ഫെയറുകള്‍ക്കായി 20 കോടി കൂടി നല്‍കും.
ല്‍വയലാര്‍ രക്തസാക്ഷി മണ്ഡപത്തിനായി 50 ലക്ഷം നല്‍കും.
ല്‍ഉഷാ സ്കൂള്‍ ഓഫ് അത്ലറ്റിക്സിന് 20 ലക്ഷം.
ല്‍ ജി.വി രാജാ സ്പോര്‍ട്സ് സ്കൂളിന് 25 ലക്ഷം നല്‍കും.
ല്‍സര്‍ക്കാര്‍ കോളേജുകളുടെ ഹോസ്റ്റല്‍, ക്ലാസ്റൂം നവീകരണത്തിന് 2.8 കോടി നല്‍കും.
ല്‍സര്‍വ്വകലാശാലകള്‍ക്ക് 31.5 കോടി നല്‍കും.
ല്‍ഫൈന്‍ ആര്‍ട്സ് കോളേജുകള്‍ക്ക് 1.5 കോടി.
ല്‍കോളേജുകളിലെ അധ്യാപക ഒഴിവുകള്‍ ഉടന്‍ നികത്തും.
ല്‍ 1700 ഹയര്‍സെക്കന്ററി സ്കൂളുകളിലെ അധ്യാപക തസ്തികകള്‍ ഉടന്‍ നികത്തും.
ല്‍വി.എച്ച്.എസ്.സി ലൈബ്രറി നവീകരണത്തിന് 25 കോടി നല്‍കും.
ല്‍തിരുവനന്തപുരത്തെ സെനറ്റ് ഹാള്‍ നവീകരണത്തിന് 50 ലക്ഷം മാറ്റിവെച്ചു.
ല്‍തിരുവനന്തപുരം ആര്‍.സി.സിക്ക് 10 കോടി നല്‍കും.
ല്‍മലബാര്‍ ക്യാന്‍സര്‍ സെന്ററിന് അഞ്ച് കോടി നല്‍കും.
ല്‍ഐ.ടി ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി രൂപീകരിക്കും. ഇതിനായി അഞ്ച് കോടി മാറ്റിവെച്ചു.
ല്‍ഐ.ടി വകുപ്പിനുള്ള പദ്ധതി അടങ്കല്‍ 78 കോടിയാക്കി ഉയര്‍ത്തി.
ല്‍വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരകത്തിന്റെ നിര്‍മാണം തുടങ്ങാന്‍ 50 ലക്ഷം നല്‍കും.
ല്‍വടകര കളരി അക്കാദമിക്ക് 10 ലക്ഷം നല്‍കും.
ല്‍കോഴിക്കോട് മെഡിക്കല്‍ കോളേജിന് സുവര്‍ണ ജൂബിലി സ്മാരകം പണിയാന്‍ ഒരു കോടി നല്‍കും.
ല്‍തലശ്ശേരി സര്‍ക്കസ് അക്കാദമിക്ക് 25 ലക്ഷം നല്‍കും.
ല്‍കെ.എസ്.ഡി.പിക്ക് 20 കോടിയുടെ നവീകരണ പദ്ധതി.
ല്‍ ഉഴവൂര്‍ കെ.ആര്‍ നാരായണന്‍ സ്മാരക ചികിത്സാ കേന്ദ്രത്തിന് 25 ലക്ഷം നല്‍കും.
ല്‍കലാ സാംസ്ക്കാരിക മേഖലയ്ക്ക് 21 കോടി വകയിരുത്തി.
ല്‍ലക്ഷം വീട് പുനരുദ്ധാരണത്തിന് 5 കോടി നല്‍കും.
ല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 1671 കോടി വകയിരുത്തി.
ല്‍മദ്രസ അധ്യാപകര്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തി.
ല്‍മുസ്ലീം സമുദായത്തിലെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തും.
ല്‍സച്ചാര്‍ കമ്മറ്റി ശുപാര്‍ശ നടപ്പാക്കാന്‍ 10 കോടി നല്‍കും.
ല്‍പട്ടിക ജാതിക്കാര്‍ക്കായുള്ള ക്ഷേമ പദ്ധതിക്ക് 179 കോടി നല്‍കും.
ല്‍ പട്ടിക വര്‍ഗ്ഗക്കാര്‍ക്കുള്ള ഉപ പദ്ധതികള്‍ക്ക് 60 കോടി രൂപ നല്‍കും.
ല്‍ ഭൂ രഹിത പട്ടിക വിഭാഗക്കാര്‍ക്ക് 15 കോടി നല്‍കും.
ല്‍അട്ടപ്പാടി വികസന പദ്ധതിക്കായി 30 കോടി രൂപ അനുവദിച്ചു.
ല്‍കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ക്കായി 20 കോടി വകയിരുത്തി.
ല്‍ഔഷധിക്ക് രണ്ട് കോടി നല്‍കും.
ല്‍തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 30 ശതമാനം ഫണ്ട് ക്യാരി ഓവര്‍ ചെയ്യാന്‍ അനുവദിക്കും.
ല്‍കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ അറബിക് പഠനത്തിന് പുതിയ സ്ഥാപനം നിലവില്‍ വരും.
ല്‍പിന്നോക്ക വിഭാഗങ്ങളുടെ വികസനത്തിന് 16 കോടി നല്‍കും.
ല്‍ ഗീര്‍ഹിക പീഡന നിയമം കാര്യക്ഷമമാക്കും.
ല്‍പുനരുദ്ധാരണ സാധ്യതയുള്ള സഹകരണ സ്ഥാപനങ്ങളെ സഹായിക്കാന്‍ 10 കോടി നല്‍കും.
ല്‍ കൂടുതല്‍ നീതി മെഡിക്കല്‍ സ്റ്റോറുകള്‍ തുടങ്ങും.
ല്‍കേരള ഭൂബാങ്കിന് 5 കോടി നല്‍കും.
ല്‍മിച്ചഭൂമി ഭൂ ബാങ്കിന്റെ ഭാഗമാക്കും. അന്യാധീനപ്പെട്ട 60,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കും.
ല്‍കാസര്‍കോട്ടും ഇടുക്കിയിലും സ്റ്റാമ്പ് ഡിപ്പോ തുറക്കും.
ല്‍പ്രവാസി ക്ഷേമനിധി നടപ്പാക്കും. ഇതിനായി മൂന്നു കോടി രൂപ ബജറ്റില്‍ വകയിരുത്തി.
ല്‍നോര്‍ക്കയ്ക്ക് 25 ലക്ഷം രൂപ നല്‍കും.
ല്‍ലോട്ടറി ഡയറക്ടറേറ്റിന് 1,000 കോടി രൂപ വകയിരുത്തി.
ല്‍ലോട്ടറി വില്‍പ്പനക്കാരുടെ ക്ഷേമനിധി രണ്ട് മാസത്തിനകം നല്‍കും.
ല്‍ജയില്‍ നവീകരണത്തിന് 5.4 കോടി.
ല്‍അഞ്ച് പുതിയ പോലീസ് സ്റ്റേഷനുകള്‍ തുടങ്ങും.
ല്‍കോട്ടയത്ത് പുതിയ വിജിലന്‍സ് കോടതി സ്ഥാപിക്കും.
ല്‍ഏഴ് ഫയര്‍ സ്റ്റേഷനുകള്‍ തുടങ്ങും.
ല്‍ചിറ്റൂര്‍ ഷുഗര്‍ മില്‍ എക്സൈസ് ഏറ്റെടുക്കും.
ല്‍വാളയാറില്‍ 40 ഏക്കറില്‍ ചെക്ക് പോസ്റ്റില്‍ സമുച്ചയം പറയും.
ല്‍സ്പോര്‍ട്സ് കൌണ്‍സിലിന് 9 കോടി നല്‍കും.
ല്‍കേരള പ്രസ് അക്കാദമിക്ക് 10 ലക്ഷം രൂപ വകയിരുത്തി.
ല്‍പത്രപ്രവര്‍ത്തകരുടെ ആരോഗ്യ ഇന്‍ഷുറന്‍സിന് 20 ലക്ഷം വകയിരുത്തി.
ല്‍ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ പ്രമോഷന്‍ സാധ്യത 50 ശതമാനം കൂട്ടും.
ല്‍അഴിമതി രഹിത വാളയാര്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് അഞ്ച് കോടി .
ല്‍ഖാദി ഉല്‍പ്പന്നങ്ങളുടെ വില കുറയും. ഖാദി വ്യവസായ യൂണിറ്റുകളുടെ നികുതി കുടിശികയിന്‍മേലുള്ള പലിശ ഒഴിവാക്കി.
ല്‍പെന്‍ഷന്‍ പരിഷ്ക്കരണ ഓഗസ്റ്റ് 31 ന് മുമ്പ് പൂര്‍ത്തിയാക്കും.
ല്‍ ഖാദിയെ വില്‍പ്പന നികുതിയില്‍ നിന്ന് ഒഴിവാക്കി.
ല്‍ വാണിജ്യ നികുതി കുടിശിക തീര്‍പ്പാക്കാന്‍ പ്രത്യേക പദ്ധതി.
ല്‍സ്വര്‍ണ്ണ വ്യാപാരികളുടെ കോമ്പൌണ്ടിംഗ് നികുതി സമ്പ്രദായം ലഘൂകരിക്കും.
ല്‍നികുതി 150 ശതമാനം കോമ്പൌണ്ട് ചെയ്യാന്‍ അനുവദിക്കും.
ല്‍വടക്കന്‍ കേരളത്തിന്റെ വികസനത്തിന് പ്രത്യേക പദ്ധതി നടപ്പാക്കും.
ല്‍പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ നികുതി 12 ശതമാനം ആയി ഉയര്‍ത്തി.
ല്‍പ്ലാസ്റ്റിക് കവറുകളുടെ വില കൂടും.
ല്‍അച്ചടി യന്ത്രത്തിനും സൈക്കിളിനും വില കുറയും.
ല്‍മൊബൈല്‍ റീച്ചാര്‍ജ് കൂപ്പണുകള്‍ക്കുള്ള വാറ്റ് നികുതി ഒഴിവാക്കി.
ല്‍റീച്ചാര്‍ജ് കൂപ്പണുകളുടെ വില കുറയും.
ല്‍വിമാന ഇന്ധന നികുതി നാല് ശതമാനമായി കുറച്ചു.
ല്‍ആസ്പത്രി ഉപകരണങ്ങളുടെ വില കുറയും. സെക്കന്റ് ഹാന്റ് കാറുകളുടെ നികുതി കുറച്ചു.
ല്‍ കശുവണ്ടി ഉല്‍പ്പന്നങ്ങളുടെ വില കുറയും.
ല്‍ദേവസ്വം ബോര്‍ഡ് പ്രസാദങ്ങളെ നികുതിയില്‍ നിന്നൊഴിവാക്കി.
ല്‍ഹോട്ടലുകളല്ലാത്ത റസ്റ്റോറന്റുകള്‍ക്ക് അഞ്ച് ലക്ഷം വരെ നികുതി കിഴിവ് പ്രഖ്യാപിച്ചു.
ല്‍ബംമ്പര്‍ ലോട്ടറി ടിക്കറ്റുകളുടെ വില ഉയരും. ബംമ്പര്‍ ലോട്ടറി ടിക്കറ്റുകളുടെ നികുതി വര്‍ധിക്കുന്നതിനാലാണിത്.
ല്‍സിനിമ വ്യവസായത്തിന് നികുതിയിളവ് ഏര്‍പ്പെടുത്തി. സിനിമയുമായി ബന്ധപ്പെട്ട കോപ്പി റൈറ്റുകള്‍ക്ക് മുല്യവര്‍ധിത നികുതിയില്ല.
ല്‍കാറുകളുടെ വില കുറയും.
ല്‍സ്വര്‍ണ്ണ വ്യാപാരികളുടെ കോമ്പൌണ്ടിംഗ് നികുതി സമ്പ്രദായം ലഘൂകരിക്കും.
ല്‍വളം, കീടനാശിനി എന്നിവയുടെ വിലകുറയും.
ല്‍നികുതി വെട്ടിപ്പ് കണ്ടെത്തിയാല്‍ ഐ.ടി റിട്ടേണ്‍ പുതുക്കാന്‍ അനുവദിക്കില്ല.