Saturday, March 29, 2008

സിപിഐ എം 19-ാം പാര്‍ടി കോഗ്രസിന് ഉജ്വല തുടക്കം.

കോയമ്പത്തൂര്‍: സിപിഐ എം 19-ാം പാര്‍ടി കോഗ്രസിന് ഉജ്വല തുടക്കം. സമ്മേളന നഗറില്‍ മുതിര്‍ന്ന കമ്യുണിസ്റ്റ് നേതാവും പാര്‍ടി കേന്ദ്രകമ്മിറ്റി അംഗവുമായ എന്‍ ശങ്കരയ്യ പതാക ഉയര്‍ത്തി. തുടര്‍ന്ന് പ്രതിനിധികള്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ആദ്യം പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും തുടര്‍ന്ന് മുതിര്‍ന്ന നേതാവ് വി എസ് അച്യുതാനന്ദനും മറ്റ് പി ബി അംഗങ്ങളും പിന്നാലെ സി സി അംഗങ്ങളും സംസ്ഥാന പ്രതിനിധി സംഘത്തിന്റെ തലവന്മാരും പുഷ്പാര്‍ച്ച നടത്തി. ആവാരം പാളയത്തെ എസ്എന്‍ആര്‍ ഹാളിലെ പി രാമമൂര്‍ത്തി നഗറിലാണ് പ്രതിനിധി സമ്മേളനം. അനില്‍ ബിശ്വാസിന്റെ നാമധേയത്തിയലുള്ളതാണ് സമ്മേളന നഗര്‍. ആദ്യകാല കമ്യൂണിസ്റ്റ് നേതാക്കളായ 11പേരെ ചടങ്ങില്‍ ആദരിച്ചു. കേരളത്തില്‍നിന്ന് കെ വി തങ്കപ്പന്‍, കെ എം കുഞ്ഞിക്കണ്ണന്‍ എന്നിവരെയാണ് ആദരിച്ചത്. ആദ്യകാല നേതാക്കളെ പൊളിറ്റ്ബ്യൂറോ അംഗം വൃന്ദകാരാട്ട് പരിചയപ്പെടുത്തി. 70 നിരീക്ഷകരും 722 പ്രതിനിധികളും പാര്‍ടി കോഗ്രസില്‍ പങ്കെടുക്കുന്നുണ്ട്. ബംഗാളില്‍നിന്ന് 175പേര്‍ കേരളത്തില്‍നിന്ന് 170ഉം വിദേശ രാജ്യങ്ങളില്‍നിന്ന് 26 സൌഹാര്‍ദ പ്രതിനിധികളുമുണ്ട്. വിദേശ പ്രതിനിധികളെ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഷാള്‍ പുതച്ചും മാല അണിയിച്ചും ഉപഹാരം നല്‍കിയും സ്വീകരിച്ചു. വിദേശ കമ്യൂണിസ്റ്റ് പാര്‍ടികളുടെ ഉപഹാരങ്ങള്‍ ഇവര്‍ കാരാട്ടിനും കൈമാറി. വിദേശ പ്രതിനിധികളെ പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരിയാണ് പരിചയപ്പെടുത്തിയത്. ആദ്യമായി ഇക്കുറി ഹാളിന് പുറത്ത് തുറന്നവേദിയിലായിരുന്നു ഉദ്ഘാടന സമ്മേളനം. കീഴ്വെന്മണിയില്‍നിന്ന് ബി മാരിമുത്തു എംഎല്‍എയുടെ നേതൃത്വത്തില്‍ കൊണ്ടുവന്ന ദീപശിഖ പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും ചിന്നിയം പാളയം രക്തസാക്ഷി നഗറില്‍നിന്ന് എന്‍ അമൃതത്തിന്റെ നേതൃത്വത്തില്‍ കൊണ്ടുവന്ന പതാക ബിമന്‍ ബസുവും സമ്മേളന നഗറില്‍ രാവിലെ ഏറ്റുവാങ്ങി. വെള്ളിവീഥി കലാസംഘം സുബ്രഹ്മണ്യ ഭാരതീയാരുടെ 'ഭാരത സമൂഹം വാഴ്ക....' എന്ന ഗാനം പാടി പ്രതിനിധികളെ വരവേറ്റു. ഇവര്‍തന്നെ അവതരിപ്പിച്ച കാവടിച്ചിന്ത് എന്ന നാഗസ്വര കച്ചേരിയും ഉണ്ടായിരുന്നു. തുടര്‍ന്ന് എം കെ പന്ഥെ രക്തസാക്ഷി, അനുശോചന പ്രമേയങ്ങള്‍ അവതരിപ്പിച്ചു. ആര്‍ ഉമാനാഥ് പ്രതിനിധികള്‍ക്ക് സ്വാഗതം പറഞ്ഞു. പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. നാലാംതവണയാണ് തമിഴ്നാട്ടില്‍ പാര്‍ടി കോഗ്രസ് നടക്കുന്നത്. അവിഭക്ത പാര്‍ടിയുടെ മൂന്നാം കോഗ്രസും സിപിഐ എമ്മിന്റെ ഒമ്പതാം കോഗ്രസും മധുരയിലായിരുന്നു. 14-ാം പാര്‍ടി കോഗ്രസ് ചെന്നൈയില്‍ നടന്നു. പാര്‍ടിയുടെ സ്ഥാപക നേതാക്കളായ ഹര്‍കിഷന്‍ സിങ്ങ് സുര്‍ജിതും ജ്യോതി ബസുവും അനാരോഗ്യം കാരണം സമ്മേളനത്തില്‍ എത്തിയിട്ടില്ല. ബസുവിന്റെ വീഡിയോ സന്ദേശം സമ്മേളനവേദിയില്‍ പ്രദര്‍ശിപ്പിച്ചു. സിപിഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദന്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. തമിഴ്നാട് മുഖ്യമന്ത്രി എം കരുണാനിധിയുടെ സന്ദേശവും സമ്മേളനത്തില്‍ വായിച്ചു. ഉച്ചഭക്ഷണത്തിനുശേഷം പ്രതിനിധി സമ്മേളനം ആരംഭിച്ചു. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചു. ഏപ്രില്‍ മൂന്നിന് സമ്മേളനം സമാപിക്കും.

3 comments:

ജനശക്തി ന്യൂസ്‌ said...

Anonymous said...

ഒരു പ്രത്യേക ബ്ലോഗ് ഇതിനായി തുടങ്ങി എല്ലാ വിവരങ്ങളും പോസ്റ്റ് ചെയ്തുകൂടേ? ഒരു ചരിത്ര രേഖ എന്ന നിലയില്‍ ഉപകാരപ്രദമായിരിക്കും.