Sunday, February 17, 2008

ഭൂപരിഷ്ക്കരണ നിയമം ആവശ്യം: വി .ആര്‍ കൃഷ്ണയ്യര്‍

ഭൂപരിഷ്ക്കരണ നിയമം ആവശ്യം: വി .ആര്‍ കൃഷ്ണയ്യര്‍

കൊച്ചി: ഏതു സെക്രട്ടറി പറഞ്ഞാലുംം ഏതു മന്ത്രി പറഞ്ഞാലും ഭൂപരിഷ്ക്കരണ നിയമം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍. വന്‍തോതില്‍ ഭൂമി കൈവശം വെയ്ക്കുന്നതിന് കൂടുതല്‍ നിയന്ത്രണം കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ കൊച്ചിയില്‍ കെ.സി.മാമ്മന്‍ മാപ്പിള അനുസ്മരണ പ്രഭാഷണത്തില്‍ ഭൂപരിഷ്കരണനിയമം റദ്ദാക്കിയാല്‍ കേരളത്തില്‍ ആര്‍ക്കും ഒന്നും നഷ്ടപ്പെടില്ലെന്ന് വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. നിയമം നിലവില്‍ വന്ന കാലത്ത് ലക്ഷക്കണക്കിനാളുകള്‍ക്ക് പ്രയോജനം ചെയ്തിട്ടുണ്ട്. എന്നാല്‍ നിലവില്‍ ഭൂപരിഷ്കരണ നിയമം നാടിന്റെ സാമ്പത്തിക മുരടിപ്പിന് കാരണമാണെന്നും ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു.

2 comments:

ജനശക്തി ന്യൂസ്‌ said...

Anonymous said...

പി.പി.തങ്കച്ചന്‍

19ന് ആഹ്വാനം ചെയ്തിരിക്കുന്ന യു.ഡി.എഫ് ഹര്‍ത്താല്‍ പിന്‍വലിക്കുന്ന പ്രശ്നമേയില്ല.
അഞ്ച് ജനകീയ ആവശ്യങ്ങളാണ് ഹര്‍ത്താലിന് കാരണമായി ഉന്നയിച്ചത്. വിലക്കയറ്റം, ആരോഗ്യഇന്‍ഷൂറന്‍സ്, കുറഞ്ഞവിലയ്ക്ക് അരിവിതരണം, കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച വൃദ്ധജനപെന്‍ഷന്‍ എന്നിവയടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇത്ര രൂക്ഷമായ വിലക്കയറ്റം ഉണ്ടായിട്ടുപോലും ഒരു സര്‍വകക്ഷിയോഗം വിളിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഡീസലിന് മൂന്നുശതമാനം വില കൂടിയപ്പോള്‍ സി.പി.എം സമരവുമായി രംഗത്തിറങ്ങി. എന്നാല്‍ അരിവില നൂറ് ശതമാനവും വര്‍ധിച്ചിട്ടും സമരം ചെയ്യരുതെന്ന് പറയുന്നത് മനസ്സിലാകുന്നില്ല.

വി.എസ്

റേഷനരി വിഹിതം വെട്ടിക്കുറച്ചത് പുനഃസ്ഥാപിക്കണമെന്നും വൈദ്യുതി വിഹിതത്തില്‍ 150 മെഗാവാട്ടിന്റെ കുറവ് വരുത്തിയത് പിന്‍വലിക്കണമെന്നുമാണ് ആവശ്യപ്പെടുന്നതെന്ന് വി.എസ് പറഞ്ഞു.

യു.പി.എ. സര്‍ക്കാരിന്റെ തെറ്റായ നയങ്ങളും എണ്ണവില നാല് തവണ വര്‍ദ്ധിപ്പിച്ചതുമാണ് ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ വിലക്കയറ്റത്തിന് കാരണമായത്. ചൊവ്വാഴ്ചത്തെ ഹര്‍ത്താലില്‍ നിന്ന് കേരളത്തിലെ അനുയായികളെ പിന്തിരിപ്പിക്കുകയാണ് രാഷ്ട്രീയമായ യാഥാര്‍ത്ഥ്യബോധമുണ്ടായിരുന്നെങ്കില്‍ സോണിയ ചെയ്യേണ്ടിയിരുന്നതെന്നും വി.എസ്. കൂട്ടിച്ചേര്‍ത്തു.

വാര്‍ത്ത

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധനയിലൂടെ സംസ്ഥാന സര്‍ക്കാരിന് കിട്ടുന്ന അധികനികുതി പ്രതിമാസം ആറേകാല്‍ കോടി രൂപ മാത്രമാണ്. അത് വേണ്ടെന്നുവച്ചാല്‍ പോലും വിലയില്‍ കാര്യമായ ഒരു പ്രതിഫലനവും സൃഷ്ടിക്കില്ല. യുഡിഎഫ് ഭരണത്തില്‍ ആറുതവണ പെട്രോള്‍വില വര്‍ധിച്ചെങ്കിലും ഒരിക്കല്‍ മാത്രമാണ് അധികവരുമാനം വേണ്ടെന്നുവയ്ക്കാന്‍ അവര്‍ തയ്യാറായത്. അതും തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട്.

ഇടതുപാര്‍ടികളുടെ കടുത്ത സമ്മര്‍ദത്തെ തുടര്‍ന്ന് 2006 ജൂണ്‍ ആറുമുതല്‍ മൂന്നുഘട്ടങ്ങളിലായി ഇന്ധനവിലയില്‍ നാല് രൂപയിലധികം കുറയ്ക്കാന്‍ യുപിഎ സര്‍ക്കാര്‍ നിര്‍ബന്ധിതമായിരുന്നു. 2006 ജൂണ്‍ ആറിന് പെട്രോളിന് 50.12 രൂപയും ഡീസലിന് 35.71 രൂപയും എത്തിയതിനുശേഷമായിരുന്നു ഇത്. 2006 നവംബര്‍ 30, 2007 ഫെബ്രുവരി 16, മെയ് 16 തീയതികളിലായി വിലയില്‍ വരുത്തിയ ഇളവ് റിലയന്‍സ് അടക്കമുള്ള സ്വകാര്യ കുത്തക പെട്രോളിയം കമ്പനികളെ പ്രതിസന്ധിയിലാക്കി. പൊതുമേഖലാ പെട്രോളിയം കമ്പനികളേക്കാള്‍ അഞ്ചുരൂപയോളം കൂട്ടി ഇന്ധനം വില്‍ക്കേണ്ടിവന്ന അവര്‍ വിലവര്‍ധനയ്ക്കായി സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തിവരുകയായിരുന്നു.

അന്താരാഷ്ട്രവിപണിയില്‍ ക്രൂഡ്ഓയിലിന് വില വര്‍ധിച്ചെങ്കിലും ഇറക്കുമതിച്ചുങ്കം ഇളവുചെയ്ത് വിലവര്‍ധന ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയുമായിരുന്നു. പുതിയ വില പ്രാബല്യത്തില്‍ വന്നതോടെ പൊതുമേഖലാ കമ്പനികളുടെ നിരക്കുമായുള്ള അന്തരം കുറയ്ക്കാന്‍ റിലയന്‍സിനും മറ്റും കഴിഞ്ഞു.