Tuesday, February 19, 2008

ക്യൂബന്‍ പ്രസിഡണ്ട് ഫിദല്‍ കാസ്ട്രോ സ്ഥാനമൊഴിഞ്ഞു

ഹവാന: ക്യൂബന്‍ പ്രസിഡന്റ് ഫിദല്‍ കാസ്ട്രോ പ്രസിഡന്റ് സ്ഥാനവും സൈനികമേധാവി സ്ഥാനവും ഒഴിഞ്ഞു. കമ്യൂണിസ്റ്റ് പാര്‍ട്ടി മുഖപത്രമായ ഗ്രാന്‍മെയിലില്‍ പ്രസിദ്ധീകരിച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പ്രസിഡന്റ് സ്ഥാനത്തേക്ക് ഇനി തിരിച്ചുവരില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
അനാരോഗ്യത്തെ തുടര്‍ന്ന് 2006 ജൂലായില്‍ അദ്ദേഹം പ്രസിഡന്റ് സ്ഥാനം താല്‍ക്കാലികമായി സഹോദരന്‍ റൌള്‍ കാസ്ട്രോയ്ക്ക് കൈമാറിയിരുന്നു. എണ്‍പത്തി ഒന്നുകാരനായ ഫിദല്‍ കാസ്ട്രോ 1959_ലാണ് ക്യൂബയിലെ പ്രസിഡന്റായി അധികാരമേല്‍ക്കുന്നത്. ലോകനേതാക്കളുടെ ഇടയില്‍ ശക്തമായ സാന്നിധ്യമായിരുന്ന അദ്ദേഹം തന്റെ അമേരിക്കന്‍ വിരുദ്ധ നയങ്ങള്‍ കൊണ്ട് ശ്രദ്ധേയനായിരുന്നു.
2006_വരെ ക്യൂബയെ മുന്നില്‍ നിന്നു നയിച്ച അദ്ദേഹം വാര്‍ദ്ധക്യ സഹജമായ രോഗങ്ങള്‍ കാരണം നേതൃസ്ഥാനം സഹോദരന് കൈമാറുകയായിരുന്നു.

2 comments:

ജനശക്തി ന്യൂസ്‌ said...

Anonymous said...

1. Can you Please stop cutting and pasting your own article in comment section. It is as normal a communist way of cheating the readers

2 A fitting reply is coming to you at the following Blog. Can you please add a link to that blog here
http://podippumthongalum.blogspot.com

Regards
Sajith
365greetings.com