Thursday, February 21, 2008

യാഥാര്‍ത്ഥ്യബോധം ഉള്‍ക്കൊള്ളുന്ന ബഡ്‌ജറ്റ്.

കര്‍ഷകര്‍ക്ക് പെന്‍ഷന്‍; 5000 കോടി വായ്പ

തിരു: കര്‍ഷകര്‍ക്കായി പെന്‍ഷന്‍ പദ്ധതിയും അസംഘടിത കയര്‍ തൊഴിലാളികള്‍ക്കായി സമഗ്ര മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയും നടപ്പിലാക്കുമെന്ന് ഗവര്‍ണ്ണര്‍ ആര്‍എല്‍ ഭാട്ടിയ നയപ്രഖ്യാപന പ്രസംഗത്തില്‍ അറിയിച്ചു. കൃഷി, വ്യവസായം, ഐടി, പരമ്പരാഗത വ്യവസായം തുടങ്ങിയ മേഖലകളില്‍ നിരവധി വികസന പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കുന്നതാണ് നയപ്രഖ്യാപനം. സഹകരണ ബാങ്കുകള്‍ മുഖേന അയ്യായിരം കോടിയുടെ കാര്‍ഷിക വായ്പ കര്‍ഷകര്‍ക്കായി പ്രത്യേക പെന്‍ഷന്‍ പദ്ധതി
ഈ സര്‍ക്കാരിന്റെ കാലത്ത് അമ്പതിനായിരം ഏക്കറോളം മിച്ചഭൂമി ഏറ്റെടുക്കും ഹഒമ്പത് ജില്ലകളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള ആശുപത്രി ലക്ഷം വീട് പദ്ധതിയില്‍ 14,000വീടുകളുടെ പുനര്‍നിര്‍മ്മാണം അല്ലെങ്കില്‍ അറ്റകുറ്റ പണി വനിതാഎസ്ഐമാരെ റിക്രൂട്ട് ചെയ്യും വിദേശ ഇന്ത്യക്കാരുടെ പങ്കാളിത്തത്തോടെ ഇടുക്കി, വയനാട് ജില്ലകളില്‍ ഹൈടെക് ഡയറി ഫാമുകള്‍ കരുനാഗപ്പള്ളിയില്‍ 300 ടണ്‍ ഉല്‍പ്പാദന ശേഷിയുള്ള കാലത്തീറ്റ ഫാക്ടറി
വിദേശത്തും മറ്റ് സംസ്ഥാനങ്ങളിലും മലയാളം പഠന കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് മലയാളം മിഷന്‍ സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ അറബി ഭാഷാ പഠനത്തിന് അന്താരാഷ്ട്ര കേന്ദ്രം ഉന്നത വിദ്യാഭ്യാസത്തിന് സ്കോളര്‍ഷിപ്പ്
മുതിര്‍ന്ന പൌരന്മാരെ സഹായിക്കാന്‍ എല്ലാ ജില്ലകളിലും എല്‍ഡേഴ്സ് പാര്‍ക്ക്, കെയര്‍ ഹോംസ്. കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ മുന്‍ മുഖ്യമന്ത്രി ഇകെ നായനാരുടെ പേരില്‍ പാര്‍ലമെന്ററി അഫയേഴ്സ് ചെയര്‍ ദേവസ്വം ബോര്‍ഡുകളിലെ അഴിമതി തടയാന്‍ ഓംബുഡ്സ്മാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ പത്തനംതിട്ടയില്‍ മെഡിക്കല്‍ കോളേജ് പമ്പയില്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഐടി പാര്‍ക്ക് ഹ400 പഞ്ചായത്തുകള്‍ക്ക് ജലനിധി ഹപ്രവാസി മലയാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്
മുഴുവന്‍ പൊതുമുതല്‍ കൈയ്യേറ്റവും ഒഴിപ്പിക്കും ആദിവാസികള്‍ക്ക് ഒരേക്കര്‍ വീതം ഭൂമി കാര്‍ഷിക രംഗത്തെ സാങ്കേതിക വിദ്യകള്‍ അഭ്യസിപ്പിക്കുന്നതിന് കാര്‍ഷിക സര്‍വകലാശാലയുടെ കീഴില്‍ അഗ്രിപോളിടെക്നിക് സഹകരണ സംഘങ്ങളിലുടെ കാലിത്തീറ്റയ്ക്ക് സബ്സിഡി ചാലക്കുടിയില്‍ ഹൈടെക് മാംസ സംസ്കരണ പ്ളാന്റ് വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഭവന നിര്‍മ്മാണത്തിന് വായ്പ നല്‍കുന്നതിന് ധനകാര്യ കോര്‍പ്പറേഷന്‍ ഹസംസ്ഥാന-ജില്ലാ സഹകരണബാങ്കുകള്‍, പ്രാഥമിക കാര്‍ഷിക വായ്പാ സൊസൈറ്റികള്‍ എന്നിവയെ ബന്ധിപ്പിച്ച് എടിഎം ശൃംഖല പാവപ്പെട്ടവര്‍ക്ക് തൊഴിലവസരങ്ങള്‍ക്കായി ഗ്രാമീണ വ്യാപാര കേന്ദ്രങ്ങള്‍ വ്യാപിപ്പിക്കും അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ കേരളം സമ്പൂര്‍ണ്ണ ശുചിത്വ സംസ്ഥാനം പുതിയ നഗര-ഗ്രാമ ആസൂത്രണ ബില്‍. സഹകരണ മേഖലയില്‍ ജനകീയ കയര്‍ മാര്‍ക്കറ്റിംഗ് കമ്പനി റിബേറ്റ് പദ്ധതി പുനരാരംഭിക്കും.
എല്ലാ വകുപ്പുകളിലും പൌരാവകാശ രേഖ. സപ്ളൈകോ പുതിയ വില്‍പ്പന കേന്ദ്രങ്ങള്‍ തുറക്കും കെഎസ്ആര്‍ടിസി ആയിരം ബസ്സുകള്‍ നിരത്തിലിറക്കും ഗുരുവായൂര്‍ ദേവസ്വം നിയമനം പിഎസ്സിക്ക് കയര്‍ കമ്മീഷന്റെ ശുപാര്‍ശകള്‍ നടപ്പിലാക്കും വിദേശ മലയാളികളെ പങ്കെടുപ്പിച്ച് ആഗോള സംഗമം ഗ്രാമീണ മേഖലയിലെ മൂന്ന് ലക്ഷം ഭൂരഹിത കര്‍ഷക തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് കം സ്കോളര്‍ഷിപ്പ് പദ്ധതി കശുവണ്ടി വ്യവസായത്തെ പ്രോല്‍സാഹിപ്പിക്കുന്നതിന് ഏജന്‍സി ശബരിമലയിലേക്കുള്ള എല്ലാ റോഡുകളും വികസിപ്പിക്കും ഹതിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കോട്ടയം നഗരങ്ങളില്‍ സംയോജിത റോഡ് ശൃംഖല ധാതുമണല്‍ ഖനനം പൊതുമേഖലയില്‍ മാത്രം സംസ്ഥാനത്തുടനീളം ഐടി സിറ്റികള്‍/നോളഡ്ജ് സിറ്റികള്‍ ഐടി, ഐടിഇഎസ് മേഖലകളില്‍ കൂടുതല്‍ തൊഴില്‍ ടെക്നോപാര്‍ക്കില്‍ പുതിയ സംസ്ഥാന ഡേറ്റാ സെന്റര്‍ ഹപാലക്കാട്, എറണാകുളം, കാസര്‍ഗോഡ് ജില്ലകളില്‍ നഴ്സിംഗ് കോളേജുകള്‍ ഹ10,000 ഹെക്ടറില്‍ ഉള്‍നാടന്‍ മല്‍സ്യ കൃഷി ഹ12 പുതിയ ജല വൈദ്യുത പദ്ധതികള്‍ ഹകക്കയം, ഇടമലയാര്‍, കല്ലാര്‍ എന്നിവിടങ്ങളില്‍ ഹൈഡല്‍ ടൂറിസം കേന്ദ്രങ്ങള്‍ കോഴിക്കോട് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഹടൂറിസം സ്റ്റഡി ബോര്‍ഡ്
അഞ്ച് പ്രതിവാര ലോട്ടറികളും ഒരു പ്രതിമാസ ലോട്ടറിയും സെക്കന്ററി, ഹയര്‍ സെക്കന്ററി തലത്തില്‍ ചലച്ചിത്ര ആസ്വാദന കോഴ്സ് ഹകായിക താരങ്ങളെ ഇന്‍ഷ്വര്‍ ചെയ്യും തുറമുഖ നയം രൂപീകരിക്കും കാസര്‍ഗോട്ട് മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ട്.

തദ്ദേശ സ്ഥാപന ജീവനക്കാര്‍ക്ക് പൊതുകേഡര്‍എല്ലാ തദ്ദേശ സ്ഥാപനങ്ങളിലെയും മിനിസ്റീരിയല്‍, എക്സിക്യൂട്ടീവ് ജീവനക്കാര്‍ക്ക് പൊതുകേഡര്‍ രൂപീകരിക്കുമെന്ന് ഗവര്‍ണര്‍ അറിയിച്ചു. ഇത് തൊഴില്‍ക്ഷമത വര്‍ധിപ്പിക്കുകയും തദ്ദേശഭരണ സ്ഥാനപങ്ങളിലേക്ക് പ്രതിഭകളെ ആകര്‍ഷിക്കുകയും ചെയ്യും. തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് മാനേജ്മെന്റുതല പരിശീലനവും നല്‍കും.
പാവപ്പെട്ടവര്‍ക്ക് സ്ഥിരമായ തൊഴിലവസരം നല്‍കാന്‍ ഗ്രാമീണ വ്യാപാരകേന്ദ്രങ്ങള്‍ വികസിപ്പിക്കാനും 'സമഗ്ര'യുടെ കീഴില്‍ ഓരോ ജില്ലയിലും ബൃഹത് പദ്ധതികള്‍ ആരംഭിക്കും. നഗരങ്ങളിലെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും 'ആന്റി പോവര്‍ട്ടി സബ് പ്ളാന്‍സ്' തയ്യാറാക്കും. 'അര്‍ബന്‍ പോവര്‍ട്ടി മാപ്പിങ്' ആയിരിക്കും ഇതിന്റെ പ്രാരംഭ നടപടി. നഗരങ്ങളും പട്ടണങ്ങളും ചേരിരഹിതമാക്കാനുള്ള കര്‍മപദ്ധതിയും ഇതിന്റെ തുടര്‍ച്ചയാണ്. കേരളം അടുത്ത മൂന്നു വര്‍ഷത്തിനകം സമ്പൂര്‍ണ ശുചിത്വ സംസ്ഥാനമായി മാറും.
സ്പെഷ്യല്‍ പ്ളാനിങ് ടെക്നിക്ക് ഉള്‍പ്പെടുത്തി പങ്കാളിത്ത ആസൂത്രണം പരിപോഷിപ്പിക്കും. ഈ ലക്ഷ്യത്തോടെ പുതിയ നഗര-ഗ്രാമ ആസൂത്രണ ബില്‍ നടപ്പുവര്‍ഷം അവതരിപ്പിക്കും. കൊച്ചി മാസ്റര്‍പ്ളാന്‍ പരിഷ്കരിക്കുകയും മറ്റ് നാലു നഗരങ്ങളുടെ മാസ്റര്‍ പ്ളാന്‍ പരിഷ്കരണം ആരംഭിക്കുകയുംചെയ്യും.

വിമാനത്താവളങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കുംകോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനത്തിന് ആവശ്യമായ 137 ഏക്കര്‍ ഭൂമിയും കണ്ണൂര്‍ വിമാനത്താവളത്തിന് ആവശ്യമായ 200 ഏക്കര്‍ ഭൂമിയും ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും.
കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ പണി ഈ വര്‍ഷം ആരംഭിക്കും. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലഭ്യമായ ഭൂമിയില്‍ ഐടി പാര്‍ക്ക് ഉള്‍പ്പെടെയുള്ള ബൃഹത്തായ പദ്ധതികള്‍ ആരംഭിക്കും.

ആയിരം പച്ചക്കറിഗ്രാമംസംസ്ഥാനത്തുടനീളം വരുംവര്‍ഷം കൃഷിഭവനുകള്‍ക്കു കീഴില്‍ ആയിരം പച്ചക്കറിഗ്രാമം സ്ഥാപിക്കുമെന്ന് ഗവര്‍ണര്‍ നയപ്രഖ്യാപനപ്രസംഗത്തില്‍ അറിയിച്ചു. കന്നുകാലി വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കാനും പാലിന്റെ ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും നടപടിയെടുക്കും. ആത്മഹത്യചെയ്ത കര്‍ഷകരുടെ പേരിലുള്ള കാര്‍ഷിക കടം എഴുതിത്തള്ളിയതുള്‍പ്പെടെ 564.38 കോടിയുടെ ആനുകൂല്യം കര്‍ഷകര്‍ക്ക് നല്‍കിയതായി ഗവര്‍ണര്‍ പറഞ്ഞു.

എസ്ഐയായി വനിതകള്‍ക്ക് നേരിട്ട് നിയമനംപൊലീസ് നിയമനത്തിനുള്ള കുറഞ്ഞ യോഗ്യത ഹയര്‍സെക്കന്‍ഡറിയോ തുല്യയോഗ്യതയോ ആക്കുമെന്ന് ഗവര്‍ണര്‍ ആര്‍ എല്‍ ഭാട്യ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. ലോക്കല്‍ പൊലീസിലെ സബ് ഇന്‍സ്പെക്ടര്‍ കേഡറിലേക്ക് പിഎസ്സി വഴി വനിതകളെ നേരിട്ട് തെരഞ്ഞെടുക്കും.
പൊലീസിന്റെ ഉത്തരവാദിത്തം വര്‍ധിക്കുന്നതും വിവിധ കാര്യങ്ങളില്‍ പൊലീസുകാര്‍ക്ക് വൈദഗ്ധ്യമുണ്ടാവേണ്ടതും പരിഗണിച്ചാണ് കുറഞ്ഞ യോഗ്യത ഹയര്‍ സെക്കന്‍ഡറിയാക്കുന്നത്. ലോക്കല്‍ പൊലീസില്‍ എസ്ഐ മുതല്‍ ഡിവൈഎസ്പി വരെയുള്ള തലത്തില്‍ വനിതാപ്രാതിനിധ്യം കുറവായതിനാലാണ് വനിതാ എസ്ഐമാരെ നേരിട്ട് തെരഞ്ഞെടുക്കുന്നത്.
കൊല്ലം, തൃശൂര്‍ പൊലീസ് ജില്ലകള്‍ റൂറല്‍, സിറ്റി എന്നിങ്ങനെ രണ്ടായി വിഭജിക്കും. പൊലീസില്‍ കായികതാരങ്ങള്‍ക്കുള്ള സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് പുനരാരംഭിക്കും. ക്രിക്കറ്റ,് ഫുട്ബോള്‍, വോളിബോള്‍ എന്നിവയില്‍ അടുത്ത വര്‍ഷം ടീമിനെ തെരഞ്ഞെടുക്കും.
തടവുകാര്‍ക്ക് തൊഴില്‍പരിശീലനം നല്‍കും. ജയില്‍ സ്ഥാപനങ്ങളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണം ഘട്ടംഘട്ടമായി നടപ്പാക്കും. ജയിലിലെ അടിസ്ഥാന സൌകര്യങ്ങള്‍ മെച്ചപ്പെടുത്തും. സെന്‍ട്രല്‍ ജയിലുകളില്‍ ഹൈടെക് നിരീക്ഷണസംവിധാനം സ്ഥാപിക്കും. ജയിലില്‍ ആധുനിക ഹൈടെക് വയര്‍ലെസ് സംവിധാനങ്ങള്‍ ഉറപ്പാക്കും. ജയിലുകള്‍ക്ക് ഡിജിറ്റല്‍ ക്യാമറയും വാങ്ങും.
ജയിലില്‍ വീഡിയോ കോണ്‍ഫറന്‍സിങ് നടപ്പാക്കുന്ന പദ്ധതി തൃശൂര്‍, എറണാകുളം, കോട്ടയം ജില്ലയില്‍ പുരോഗമിക്കുന്നു. ജനമൈത്രി സുരക്ഷാപദ്ധതി സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തികളിലേക്കും വ്യാപിപ്പിക്കും.

അനലറ്റിക്കല്‍ ലാബുകളിലെ സൌകര്യം വര്‍ധിപ്പിക്കുംആധുനിക ശാസ്ത്ര ഉപകരണങ്ങള്‍ വാങ്ങി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ അനലറ്റിക്കല്‍ ലബോറട്ടറികളിലെ പരിശോധനാ സൌകര്യം വര്‍ധിപ്പിക്കാന്‍ ചീഫ് കെമിക്കല്‍ എക്സാമിനേഴ്സ് ലബോറട്ടറി ഉദ്ദേശിക്കുന്നതായി ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.
റിപ്പോര്‍ട്ട് ജനറേഷന്‍ ആന്‍ഡ് ലബോറട്ടറി ഇന്‍ഫര്‍മേഷന്‍ സോഫ്റ്റ്വെയര്‍ വികസിപ്പിച്ചും കമ്പ്യൂട്ടര്‍ശൃംഖല സാങ്കേതിക വിഭാഗത്തിലേക്കു വ്യാപിപ്പിച്ചും രാസപരിശോധനാ റിപ്പോര്‍ട്ട് ലഭിക്കാനുള്ള താമസം കുറയ്ക്കും. ആധുനിക അഗ്നിശമന ഉപകരണങ്ങളും വാഹനങ്ങളും ഉള്‍പ്പെടുത്തി ഫയര്‍ ആന്‍ഡ് റെസ്ക്യൂവകുപ്പ് ആധുനികവല്‍ക്കരിക്കും.

ധാതുമണല്‍ ഖനനം പൊതുമേഖലയില്‍ മാത്രംതീരദേശത്തെ ധാതുമണല്‍ ഖനനം പൊതുമേഖലയില്‍ മാത്രംമതിയെന്ന് തീരുമാനിച്ചിട്ടുണ്ടെന്ന് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.
അടിസ്ഥാന സൌകര്യവികസനം ഉള്‍പ്പെടെ വ്യാവസായിക മേഖലയില്‍ മുതല്‍മുടക്കിന് വ്യവസായ സംരംഭകരുടെ ഭാഗത്തു നിന്ന് നല്ല പ്രതികരണമാണ്. പൊതുമേഖലയിലും സ്വകാര്യ മേഖലയിലുമായി പതിനായിരക്കണക്കിന് കോടി രൂപയുടെ നിക്ഷേപം ഉറപ്പാക്കാനുള്ള പ്രവര്‍ത്തനവുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണ്. കണ്ണൂരില്‍ ഫാഷന്‍ ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഉടനെ ആരംഭിക്കും. സ്പൈസസ് പാര്‍ക്കിനുള്ള ധാരണപത്രം ഒപ്പുവച്ചു. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളെ ഉള്‍പ്പെടുത്തി പെട്രോ കെമിക്കല്‍ കോംപ്ളക്സ് തുടങ്ങാന്‍ ശ്രമം പുരോഗമിക്കുന്നു. വയനാട്ടില്‍ മുള സംസ്കരണ യൂണിറ്റ് ആരംഭിക്കാനുള്ള നടപടിയിലാണ്.
ശാരീരിക വൈകല്യമുള്ളവരെയും അവശത അനുഭവിക്കുന്നവരെയും പരിശീലിപ്പിക്കുന്ന ഇന്‍സൈറ്റ് പദ്ധതി അക്ഷയ സെന്ററുകള്‍ വഴി വ്യാപിപ്പിക്കും. അക്ഷയ ശൃംഖല ഉപയോഗപ്പെടുത്തി ബി2സി, ജി2സി സേവനങ്ങളും നല്‍കും.
വാണിജ്യ നികുതിവകുപ്പിലും പൊതുവിതരണ സംവിധാനത്തിലും സമ്പൂര്‍ണ ഇ-ഗവേണന്‍സ് സൊല്യൂഷന്‍സ് എത്തിക്കും. എല്ലാ വകുപ്പിനും പൌരാവകാശ രേഖ തയ്യാറാക്കും. പുതിയതായി നിയമിതരാകുന്നവര്‍ക്ക് ഇന്‍ഡക്ഷന്‍ ട്രെയിനിങ് നല്‍കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

പുരാവസ്തു സര്‍വെപുരാതന സ്മാരകങ്ങളും പുരാവസ്തുക്കളും പരിപാലിക്കാന്‍ ഗ്രാമ-ജില്ലാ പഞ്ചായത്തു തലത്തില്‍ സര്‍വെ നടത്തുമെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.
താളിയോലകള്‍ സംരക്ഷിക്കാനും പരിഭാഷപ്പെടുത്താനും പ്രസിദ്ധീകരിക്കാനും പുരാവസ്തുവകുപ്പ് പ്രത്യേക പദ്ധതി ഏറ്റെടുക്കും. ശാശ്വത മൂല്യമുള്ള രേഖകളുടെ സംരക്ഷണത്തിനും സൂക്ഷിപ്പിനും ജില്ലാതലത്തില്‍ കേന്ദ്രം സ്ഥാപിക്കും. വിദ്യാഭ്യാസവകുപ്പിന്റെ സഹായത്തോടെ കേരള ചലച്ചിത്ര അക്കാദമി ഹയര്‍സെക്കന്‍ഡറി തലത്തില്‍ ചലച്ചിത്ര ആസ്വാദനകോഴ്സ് നടത്തും. ചലച്ചിത്രോത്സവ സമുച്ചയത്തിന്റെ പണി ത്വരിതപ്പെടുത്തും.

കയര്‍ത്തൊഴിലാളികള്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ്അസംഘടിത കയര്‍ത്തൊഴിലാളികള്‍ക്കായി സമഗ്ര മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി ആവിഷ്കരിക്കുമെന്ന് ഗവര്‍ണര്‍ പ്രഖ്യാപിച്ചു. നാലു ലക്ഷം കയര്‍ത്തൊഴിലാളികളുടെ ക്ഷേമത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. കയര്‍ കമീഷന്‍ ശുപാര്‍ശകള്‍ താമസിയാതെ നടപ്പാക്കും. സഹകരണമേഖലയ്ക്കു കീഴില്‍ ജനകീയ കയര്‍ മാര്‍ക്കറ്റിങ് കമ്പനി സ്ഥാപിക്കും.
റിബേറ്റ് പദ്ധതി പുനരാരംഭിക്കും. കയര്‍ സഹകരണ സംഘങ്ങളില്‍നിന്ന് സംഭരിച്ച കയറുല്‍പ്പന്നങ്ങളുടെ വിപണനത്തിന് കയര്‍ പൊതുമേഖലാ യൂണിറ്റുകള്‍ക്കും അപെക്സ് സംഘങ്ങള്‍ക്കും പത്തു ശതമാനം റിബേറ്റ് അനുവദിക്കും. നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിന്റെ സഹകരണത്തോടെ കയറുല്‍പ്പന്നങ്ങളുടെ രൂപകല്‍പ്പനയ്ക്കും നൂതന ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കാനുമായി ആലപ്പുഴയില്‍ ഡിസൈന്‍ ഡെവലപ്മെന്റ് സെന്റര്‍ സ്ഥാപിക്കും.
അടഞ്ഞുകിടന്ന പ്രധാന തോട്ടങ്ങളില്‍ ഒമ്പതെണ്ണം ഇതിനകം തുറന്നു. അവശേഷിക്കുന്ന തോട്ടങ്ങള്‍ ഏറ്റെടുക്കാന്‍ ടീ ബോര്‍ഡ് ശ്രമിക്കുന്നു. തേയിലത്തോട്ടങ്ങള്‍ക്ക് നല്‍കിയ എല്ലാ സൌജന്യവും തുടരും. മിനിമം വേജസ് ആക്ടിന്റെ പരിധിയില്‍പ്പെടാതിരുന്ന എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും കുറഞ്ഞ കൂലി നടപ്പാക്കും.
തൊഴില്‍ദാതാങ്ങള്‍ക്ക് വെബ് വഴി തൊഴിലന്വേഷകരുടെ വിശദ വിവരം ലഭിക്കുന്ന രീതിയില്‍ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിക്കും.

അന്താരാഷ്ട്ര അറബിപഠനകേന്ദ്രംതിരു: അറബിഭാഷാ പഠനത്തിനും ഗവേഷണത്തിനുമായി ഒരു അന്തരാഷ്ട്ര കേന്ദ്രം സ്ഥാപിക്കുമെന്ന് ഗവര്‍ണര്‍ അറിയിച്ചു. സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് ഈ നിര്‍ദേശം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും വിദേശത്തും മലയാളപഠനകേന്ദ്രങ്ങളും സ്ഥാപിക്കും. ഇവയുടെ മേല്‍നോട്ടം വഹിക്കുന്നതിനും മറ്റുമായി മലയാളം മിഷന്‍ എന്ന പേരില്‍ സ്ഥിരം സംവിധാനം ആരംഭിക്കും.
ചോദ്യപേപ്പര്‍ അച്ചടിക്കുന്നതുപോലുള്ള രഹസ്യസ്വഭാവം ആവശ്യമായ ജോലികള്‍ ഏറ്റെടുക്കാന്‍ പര്യാപ്തമായ ഒരു സുരക്ഷാ അച്ചടി വിഭാഗം തുടങ്ങാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു.
ബുദ്ധിമാന്ദ്യമുള്ള കുട്ടികള്‍ക്കും പഠന വൈഷമ്യമനുഭവിക്കുന്ന കുട്ടികള്‍ക്കും മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കുന്നതിനായി ഒരു പ്രത്യേക പരിപാടി ആരംഭിക്കും. എസ്സിആര്‍ടിയുടെ പദ്ധതികള്‍ ആവിഷ്കരിക്കും. വിതുരയില്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ സ്ഥാപിക്കുന്നതിന് 200 ഏക്കര്‍ സ്ഥലം നീക്കിവയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയെ ഉയര്‍ത്തും. കേന്ദ്ര സര്‍വകലാശാലയ്ക്കുവേണ്ടിയുള്ള നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. ഐഐടി ആരംഭിക്കുന്ന കാര്യം പരിഗണനയിലാണ്. ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് ഫണ്ട് രൂപീകരിക്കും. സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളേജുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി ഉയര്‍ത്തും.വിവിധ എന്‍ജിനിയറിങ് കോളേജുകളില്‍ നടക്കുന്ന ഗവേഷണ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന ഒരു കേന്ദ്രം സ്ഥാപിക്കും. പതിനൊന്നം പദ്ധതിക്കാലത്ത് ഏഴ് പുതിയ പോളിടെക്നിക്കുകള്‍ ആരംഭിക്കും. സ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയെ അന്താരാഷ്ട്രനിലവാരത്തില്‍ പുനഃസംഘടിപ്പിക്കും.

പ്രവാസി മലയാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്തിരു: പ്രവാസി മലയാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് ഗവര്‍ണര്‍ ആര്‍ എല്‍ ഭാട്ടിയ പറഞ്ഞു. വിദേശത്തുള്ളവരും മടങ്ങി വന്നവരുമായ വിദേശമലയാളികളെ പങ്കെടുപ്പിച്ച് ആഗോള സംഗമം സംഘടിപ്പിക്കും.
വിദേശത്ത് ജോലിക്കായി പോകുന്നവരെ സജ്ജരാക്കാന്‍ ഒറിയന്റേഷന്‍ പരിപാടികള്‍ നോര്‍ക്ക സംഘടിപ്പിച്ചിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലെ നിയമങ്ങളെയും ആചാരമര്യാദകളെയും കുറിച്ച് ബോധവാന്മാരാക്കുക, വിദേശ രാജ്യങ്ങളിലെ തൊഴിലവസരങ്ങള്‍ വിശദീകരിക്കുക എന്നിവയാണ് ലക്ഷ്യം. അനധികൃത കുടിയേറ്റക്കാര്‍ക്കായ്ി യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നതിന് വേണ്ടത്ര പോത്സാഹനം നല്‍കി. ഒമാനിലുണ്ടായ കൊടുങ്കാറ്റില്‍ കെടുതിയനുഭവിച്ചവരുടെ ക്ഷേമത്തിനും നോര്‍ക്ക വകുപ്പ് സഹായം നല്‍കിയതായി ഗവര്‍ണര്‍ പറഞ്ഞു.

ശബരിമല റോഡ് വികസിപ്പിക്കുംശബരിമലയിലേക്കുള്ള എല്ലാ റോഡും വികസിപ്പിക്കാനുള്ള പദ്ധതി ഈ വര്‍ഷം നടപ്പാക്കുമെന്ന് ഗവര്‍ണര്‍ അറിയിച്ചു.
ദേശീയപാതകള്‍ 47ഉം 17ഉം നാലുവരി/ആറുവരി പാതകളാക്കുന്ന പദ്ധതി യുദ്ധകാലാടിസ്ഥാനത്തില്‍ ഏറ്റെടുക്കും. കെഎസ്ടിപി ഒന്നാംഘട്ടം രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. തിരുവനന്തപുരം നഗരറോഡ് വികസനം അടുത്ത 18 മാസത്തിനകം പൂര്‍ത്തിയാക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ സംയോജിത റോഡ് ശൃംഖലയും ഗതാഗതസംവിധാനവും ഏര്‍പ്പെടുത്തും.

ടൂറിസം ധവളപത്രംറെസ്പോണ്‍സിബിള്‍ ടൂറിസം സംബന്ധിച്ച് ധവളപത്രം പുറത്തിറക്കും. സാഹസികടൂറിസം വികസിപ്പിക്കാന്‍ നയപരമായ മാര്‍ഗരേഖ ആവിഷ്കരിക്കും. കഴിഞ്ഞ 40 വര്‍ഷത്തിനുള്ളിലെ ഏറ്റവും മികച്ച ലാഭവും വരുമാനവുമാണ് കെടിഡിസി കൈവരിച്ചത്. കോഴിക്കോട്ട് ഹോസ്പിറ്റാലിറ്റി ഇന്‍സ്റിറ്റ്യൂട്ട് സ്ഥാപിക്കും. ടൂറിസം സ്റഡിബോര്‍ഡ് രൂപീകരിക്കാനും നടപടിയെടുക്കും.

മലയോരപാത: റൂട്ട് കണ്ടെത്തികാസര്‍കോട്-തിരുവനന്തപുരം ജില്ലകള്‍ക്കിടയില്‍ മലയോരപാത വികസിപ്പിക്കാന്‍ അനുയോജ്യമായ റൂട്ട് കണ്ടെത്തിയെന്ന് ഗവര്‍ണര്‍ പറഞ്ഞു.
പരിസ്ഥിതി-ജൈവ കൃഷിയുടെ കരടുനയങ്ങള്‍ക്ക് അന്തിമരൂപം നല്‍കി. ഇ-മാലിന്യങ്ങള്‍ നിരീക്ഷിക്കാനും കൈകാര്യംചെയ്യാനുമായി പ്രത്യേക സെല്‍ രൂപീകരിക്കും.

'മത്സ്യകേരളം' വ്യാപിപ്പിക്കും

തിരു: ഉള്‍നാടന്‍ മീന്‍വളര്‍ത്തലിന്റെ പുരോഗതിക്കായുള്ള മത്സ്യകേരളം പദ്ധതി സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കും. ഉദ്ദേശം പതിനായിരം ഹെക്ടര്‍ ഉള്‍നാടന്‍ ജലാശയങ്ങള്‍ മീന്‍, കൊഞ്ച്, ചെമ്മീന്‍ എന്നിവ വളര്‍ത്താന്‍ ഉപയോഗപ്പെടുത്തും. സമുദ്ര ജീവജാലങ്ങളെക്കുറിച്ചുള്ള പഠനവും ഗവേഷണവും ശക്തിപ്പെടുത്താന്‍ 300 കോടി ചെലവില്‍ കൊച്ചിയില്‍ ഇന്‍സ്റിറ്റ്യൂട്ട് സ്ഥാപിക്കും. വിഴിഞ്ഞം, കായംകുളം, തോട്ടപ്പള്ളി, മുതലപ്പൊഴി, പൊന്നാനി മത്സ്യബന്ധന തുറമുഖങ്ങളുടെ നിര്‍മാണം ഈ വര്‍ഷം പൂര്‍ത്തിയാക്കും.

3 comments:

ജനശക്തി ന്യൂസ്‌ said...

യാഥാര്‍ത്ഥ്യബോധം ഉള്‍ക്കൊള്ളുന്ന ബഡ്‌ജറ്റ്.

കര്‍ഷകര്‍ക്ക് പെന്‍ഷന്‍; 5000 കോടി വായ്പ
തിരു: കര്‍ഷകര്‍ക്കായി പെന്‍ഷന്‍ പദ്ധതിയും അസംഘടിത കയര്‍ തൊഴിലാളികള്‍ക്കായി സമഗ്ര മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയും നടപ്പിലാക്കുമെന്ന് ഗവര്‍ണ്ണര്‍ ആര്‍എല്‍ ഭാട്ടിയ നയപ്രഖ്യാപന പ്രസംഗത്തില്‍ അറിയിച്ചു. കൃഷി, വ്യവസായം, ഐടി, പരമ്പരാഗത വ്യവസായം തുടങ്ങിയ മേഖലകളില്‍ നിരവധി വികസന പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കുന്നതാണ് നയപ്രഖ്യാപനം.
സഹകരണ ബാങ്കുകള്‍ മുഖേന അയ്യായിരം കോടിയുടെ കാര്‍ഷിക വായ്പ കര്‍ഷകര്‍ക്കായി പ്രത്യേക പെന്‍ഷന്‍ പദ്ധതി

ഈ സര്‍ക്കാരിന്റെ കാലത്ത് അമ്പതിനായിരം ഏക്കറോളം മിച്ചഭൂമി ഏറ്റെടുക്കും ഹഒമ്പത് ജില്ലകളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള ആശുപത്രി ലക്ഷം വീട് പദ്ധതിയില്‍ 14,000വീടുകളുടെ പുനര്‍നിര്‍മ്മാണം അല്ലെങ്കില്‍ അറ്റകുറ്റ പണി വനിതാഎസ്ഐമാരെ റിക്രൂട്ട് ചെയ്യും വിദേശ ഇന്ത്യക്കാരുടെ പങ്കാളിത്തത്തോടെ ഇടുക്കി, വയനാട് ജില്ലകളില്‍ ഹൈടെക് ഡയറി ഫാമുകള്‍ കരുനാഗപ്പള്ളിയില്‍ 300 ടണ്‍ ഉല്‍പ്പാദന ശേഷിയുള്ള കാലത്തീറ്റ ഫാക്ടറി

വിദേശത്തും മറ്റ് സംസ്ഥാനങ്ങളിലും മലയാളം പഠന കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് മലയാളം മിഷന്‍ സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ അറബി ഭാഷാ പഠനത്തിന് അന്താരാഷ്ട്ര കേന്ദ്രം ഉന്നത വിദ്യാഭ്യാസത്തിന് സ്കോളര്‍ഷിപ്പ്

മുതിര്‍ന്ന പൌരന്മാരെ സഹായിക്കാന്‍ എല്ലാ ജില്ലകളിലും എല്‍ഡേഴ്സ് പാര്‍ക്ക്, കെയര്‍ ഹോംസ്. കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ മുന്‍ മുഖ്യമന്ത്രി ഇകെ നായനാരുടെ പേരില്‍ പാര്‍ലമെന്ററി അഫയേഴ്സ് ചെയര്‍ ദേവസ്വം ബോര്‍ഡുകളിലെ അഴിമതി തടയാന്‍ ഓംബുഡ്സ്മാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ പത്തനംതിട്ടയില്‍ മെഡിക്കല്‍ കോളേജ് പമ്പയില്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഐടി പാര്‍ക്ക് ഹ400 പഞ്ചായത്തുകള്‍ക്ക് ജലനിധി ഹപ്രവാസി മലയാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്

മുഴുവന്‍ പൊതുമുതല്‍ കൈയ്യേറ്റവും ഒഴിപ്പിക്കും ആദിവാസികള്‍ക്ക് ഒരേക്കര്‍ വീതം ഭൂമി കാര്‍ഷിക രംഗത്തെ സാങ്കേതിക വിദ്യകള്‍ അഭ്യസിപ്പിക്കുന്നതിന് കാര്‍ഷിക സര്‍വകലാശാലയുടെ കീഴില്‍ അഗ്രിപോളിടെക്നിക് സഹകരണ സംഘങ്ങളിലുടെ കാലിത്തീറ്റയ്ക്ക് സബ്സിഡി ചാലക്കുടിയില്‍ ഹൈടെക് മാംസ സംസ്കരണ പ്ളാന്റ് വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഭവന നിര്‍മ്മാണത്തിന് വായ്പ നല്‍കുന്നതിന് ധനകാര്യ കോര്‍പ്പറേഷന്‍ ഹസംസ്ഥാന-ജില്ലാ സഹകരണബാങ്കുകള്‍, പ്രാഥമിക കാര്‍ഷിക വായ്പാ സൊസൈറ്റികള്‍ എന്നിവയെ ബന്ധിപ്പിച്ച് എടിഎം ശൃംഖല പാവപ്പെട്ടവര്‍ക്ക് തൊഴിലവസരങ്ങള്‍ക്കായി ഗ്രാമീണ വ്യാപാര കേന്ദ്രങ്ങള്‍ വ്യാപിപ്പിക്കും അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ കേരളം സമ്പൂര്‍ണ്ണ ശുചിത്വ സംസ്ഥാനം പുതിയ നഗര-ഗ്രാമ ആസൂത്രണ ബില്‍. സഹകരണ മേഖലയില്‍ ജനകീയ കയര്‍ മാര്‍ക്കറ്റിംഗ് കമ്പനി റിബേറ്റ് പദ്ധതി പുനരാരംഭിക്കും.

എല്ലാ വകുപ്പുകളിലും പൌരാവകാശ രേഖ. സപ്ളൈകോ പുതിയ വില്‍പ്പന കേന്ദ്രങ്ങള്‍ തുറക്കും കെഎസ്ആര്‍ടിസി ആയിരം ബസ്സുകള്‍ നിരത്തിലിറക്കും ഗുരുവായൂര്‍ ദേവസ്വം നിയമനം പിഎസ്സിക്ക് കയര്‍ കമ്മീഷന്റെ ശുപാര്‍ശകള്‍ നടപ്പിലാക്കും വിദേശ മലയാളികളെ പങ്കെടുപ്പിച്ച് ആഗോള സംഗമം ഗ്രാമീണ മേഖലയിലെ മൂന്ന് ലക്ഷം ഭൂരഹിത കര്‍ഷക തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് കം സ്കോളര്‍ഷിപ്പ് പദ്ധതി കശുവണ്ടി വ്യവസായത്തെ പ്രോല്‍സാഹിപ്പിക്കുന്നതിന് ഏജന്‍സി ശബരിമലയിലേക്കുള്ള എല്ലാ റോഡുകളും വികസിപ്പിക്കും ഹതിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കോട്ടയം നഗരങ്ങളില്‍ സംയോജിത റോഡ് ശൃംഖല ധാതുമണല്‍ ഖനനം പൊതുമേഖലയില്‍ മാത്രം സംസ്ഥാനത്തുടനീളം ഐടി സിറ്റികള്‍/നോളഡ്ജ് സിറ്റികള്‍ ഐടി, ഐടിഇഎസ് മേഖലകളില്‍ കൂടുതല്‍ തൊഴില്‍ ടെക്നോപാര്‍ക്കില്‍ പുതിയ സംസ്ഥാന ഡേറ്റാ സെന്റര്‍ ഹപാലക്കാട്, എറണാകുളം, കാസര്‍ഗോഡ് ജില്ലകളില്‍ നഴ്സിംഗ് കോളേജുകള്‍ ഹ10,000 ഹെക്ടറില്‍ ഉള്‍നാടന്‍ മല്‍സ്യ കൃഷി ഹ12 പുതിയ ജല വൈദ്യുത പദ്ധതികള്‍ ഹകക്കയം, ഇടമലയാര്‍, കല്ലാര്‍ എന്നിവിടങ്ങളില്‍ ഹൈഡല്‍ ടൂറിസം കേന്ദ്രങ്ങള്‍ കോഴിക്കോട് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഹടൂറിസം സ്റ്റഡി ബോര്‍ഡ്

അഞ്ച് പ്രതിവാര ലോട്ടറികളും ഒരു പ്രതിമാസ ലോട്ടറിയും സെക്കന്ററി, ഹയര്‍ സെക്കന്ററി തലത്തില്‍ ചലച്ചിത്ര ആസ്വാദന കോഴ്സ് ഹകായിക താരങ്ങളെ ഇന്‍ഷ്വര്‍ ചെയ്യും തുറമുഖ നയം രൂപീകരിക്കും കാസര്‍ഗോട്ട് മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ട്.

തദ്ദേശ സ്ഥാപന ജീവനക്കാര്‍ക്ക് പൊതുകേഡര്‍
എല്ലാ തദ്ദേശ സ്ഥാപനങ്ങളിലെയും മിനിസ്റീരിയല്‍, എക്സിക്യൂട്ടീവ് ജീവനക്കാര്‍ക്ക് പൊതുകേഡര്‍ രൂപീകരിക്കുമെന്ന് ഗവര്‍ണര്‍ അറിയിച്ചു. ഇത് തൊഴില്‍ക്ഷമത വര്‍ധിപ്പിക്കുകയും തദ്ദേശഭരണ സ്ഥാനപങ്ങളിലേക്ക് പ്രതിഭകളെ ആകര്‍ഷിക്കുകയും ചെയ്യും. തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് മാനേജ്മെന്റുതല പരിശീലനവും നല്‍കും.

പാവപ്പെട്ടവര്‍ക്ക് സ്ഥിരമായ തൊഴിലവസരം നല്‍കാന്‍ ഗ്രാമീണ വ്യാപാരകേന്ദ്രങ്ങള്‍ വികസിപ്പിക്കാനും 'സമഗ്ര'യുടെ കീഴില്‍ ഓരോ ജില്ലയിലും ബൃഹത് പദ്ധതികള്‍ ആരംഭിക്കും. നഗരങ്ങളിലെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും 'ആന്റി പോവര്‍ട്ടി സബ് പ്ളാന്‍സ്' തയ്യാറാക്കും. 'അര്‍ബന്‍ പോവര്‍ട്ടി മാപ്പിങ്' ആയിരിക്കും ഇതിന്റെ പ്രാരംഭ നടപടി. നഗരങ്ങളും പട്ടണങ്ങളും ചേരിരഹിതമാക്കാനുള്ള കര്‍മപദ്ധതിയും ഇതിന്റെ തുടര്‍ച്ചയാണ്. കേരളം അടുത്ത മൂന്നു വര്‍ഷത്തിനകം സമ്പൂര്‍ണ ശുചിത്വ സംസ്ഥാനമായി മാറും.

സ്പെഷ്യല്‍ പ്ളാനിങ് ടെക്നിക്ക് ഉള്‍പ്പെടുത്തി പങ്കാളിത്ത ആസൂത്രണം പരിപോഷിപ്പിക്കും. ഈ ലക്ഷ്യത്തോടെ പുതിയ നഗര-ഗ്രാമ ആസൂത്രണ ബില്‍ നടപ്പുവര്‍ഷം അവതരിപ്പിക്കും. കൊച്ചി മാസ്റര്‍പ്ളാന്‍ പരിഷ്കരിക്കുകയും മറ്റ് നാലു നഗരങ്ങളുടെ മാസ്റര്‍ പ്ളാന്‍ പരിഷ്കരണം ആരംഭിക്കുകയുംചെയ്യും.

വിമാനത്താവളങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കും
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനത്തിന് ആവശ്യമായ 137 ഏക്കര്‍ ഭൂമിയും കണ്ണൂര്‍ വിമാനത്താവളത്തിന് ആവശ്യമായ 200 ഏക്കര്‍ ഭൂമിയും ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും.

കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ പണി ഈ വര്‍ഷം ആരംഭിക്കും. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലഭ്യമായ ഭൂമിയില്‍ ഐടി പാര്‍ക്ക് ഉള്‍പ്പെടെയുള്ള ബൃഹത്തായ പദ്ധതികള്‍ ആരംഭിക്കും.

ആയിരം പച്ചക്കറിഗ്രാമം
സംസ്ഥാനത്തുടനീളം വരുംവര്‍ഷം കൃഷിഭവനുകള്‍ക്കു കീഴില്‍ ആയിരം പച്ചക്കറിഗ്രാമം സ്ഥാപിക്കുമെന്ന് ഗവര്‍ണര്‍ നയപ്രഖ്യാപനപ്രസംഗത്തില്‍ അറിയിച്ചു. കന്നുകാലി വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കാനും പാലിന്റെ ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും നടപടിയെടുക്കും. ആത്മഹത്യചെയ്ത കര്‍ഷകരുടെ പേരിലുള്ള കാര്‍ഷിക കടം എഴുതിത്തള്ളിയതുള്‍പ്പെടെ 564.38 കോടിയുടെ ആനുകൂല്യം കര്‍ഷകര്‍ക്ക് നല്‍കിയതായി ഗവര്‍ണര്‍ പറഞ്ഞു.

എസ്ഐയായി വനിതകള്‍ക്ക് നേരിട്ട് നിയമനം
പൊലീസ് നിയമനത്തിനുള്ള കുറഞ്ഞ യോഗ്യത ഹയര്‍സെക്കന്‍ഡറിയോ തുല്യയോഗ്യതയോ ആക്കുമെന്ന് ഗവര്‍ണര്‍ ആര്‍ എല്‍ ഭാട്യ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. ലോക്കല്‍ പൊലീസിലെ സബ് ഇന്‍സ്പെക്ടര്‍ കേഡറിലേക്ക് പിഎസ്സി വഴി വനിതകളെ നേരിട്ട് തെരഞ്ഞെടുക്കും.

പൊലീസിന്റെ ഉത്തരവാദിത്തം വര്‍ധിക്കുന്നതും വിവിധ കാര്യങ്ങളില്‍ പൊലീസുകാര്‍ക്ക് വൈദഗ്ധ്യമുണ്ടാവേണ്ടതും പരിഗണിച്ചാണ് കുറഞ്ഞ യോഗ്യത ഹയര്‍ സെക്കന്‍ഡറിയാക്കുന്നത്. ലോക്കല്‍ പൊലീസില്‍ എസ്ഐ മുതല്‍ ഡിവൈഎസ്പി വരെയുള്ള തലത്തില്‍ വനിതാപ്രാതിനിധ്യം കുറവായതിനാലാണ് വനിതാ എസ്ഐമാരെ നേരിട്ട് തെരഞ്ഞെടുക്കുന്നത്.

കൊല്ലം, തൃശൂര്‍ പൊലീസ് ജില്ലകള്‍ റൂറല്‍, സിറ്റി എന്നിങ്ങനെ രണ്ടായി വിഭജിക്കും. പൊലീസില്‍ കായികതാരങ്ങള്‍ക്കുള്ള സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് പുനരാരംഭിക്കും. ക്രിക്കറ്റ,് ഫുട്ബോള്‍, വോളിബോള്‍ എന്നിവയില്‍ അടുത്ത വര്‍ഷം ടീമിനെ തെരഞ്ഞെടുക്കും.

തടവുകാര്‍ക്ക് തൊഴില്‍പരിശീലനം നല്‍കും. ജയില്‍ സ്ഥാപനങ്ങളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണം ഘട്ടംഘട്ടമായി നടപ്പാക്കും. ജയിലിലെ അടിസ്ഥാന സൌകര്യങ്ങള്‍ മെച്ചപ്പെടുത്തും. സെന്‍ട്രല്‍ ജയിലുകളില്‍ ഹൈടെക് നിരീക്ഷണസംവിധാനം സ്ഥാപിക്കും. ജയിലില്‍ ആധുനിക ഹൈടെക് വയര്‍ലെസ് സംവിധാനങ്ങള്‍ ഉറപ്പാക്കും. ജയിലുകള്‍ക്ക് ഡിജിറ്റല്‍ ക്യാമറയും വാങ്ങും.

ജയിലില്‍ വീഡിയോ കോണ്‍ഫറന്‍സിങ് നടപ്പാക്കുന്ന പദ്ധതി തൃശൂര്‍, എറണാകുളം, കോട്ടയം ജില്ലയില്‍ പുരോഗമിക്കുന്നു. ജനമൈത്രി സുരക്ഷാപദ്ധതി സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തികളിലേക്കും വ്യാപിപ്പിക്കും.

അനലറ്റിക്കല്‍ ലാബുകളിലെ സൌകര്യം വര്‍ധിപ്പിക്കും
ആധുനിക ശാസ്ത്ര ഉപകരണങ്ങള്‍ വാങ്ങി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ അനലറ്റിക്കല്‍ ലബോറട്ടറികളിലെ പരിശോധനാ സൌകര്യം വര്‍ധിപ്പിക്കാന്‍ ചീഫ് കെമിക്കല്‍ എക്സാമിനേഴ്സ് ലബോറട്ടറി ഉദ്ദേശിക്കുന്നതായി ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.

റിപ്പോര്‍ട്ട് ജനറേഷന്‍ ആന്‍ഡ് ലബോറട്ടറി ഇന്‍ഫര്‍മേഷന്‍ സോഫ്റ്റ്വെയര്‍ വികസിപ്പിച്ചും കമ്പ്യൂട്ടര്‍ശൃംഖല സാങ്കേതിക വിഭാഗത്തിലേക്കു വ്യാപിപ്പിച്ചും രാസപരിശോധനാ റിപ്പോര്‍ട്ട് ലഭിക്കാനുള്ള താമസം കുറയ്ക്കും. ആധുനിക അഗ്നിശമന ഉപകരണങ്ങളും വാഹനങ്ങളും ഉള്‍പ്പെടുത്തി ഫയര്‍ ആന്‍ഡ് റെസ്ക്യൂവകുപ്പ് ആധുനികവല്‍ക്കരിക്കും.

ധാതുമണല്‍ ഖനനം പൊതുമേഖലയില്‍ മാത്രം
തീരദേശത്തെ ധാതുമണല്‍ ഖനനം പൊതുമേഖലയില്‍ മാത്രംമതിയെന്ന് തീരുമാനിച്ചിട്ടുണ്ടെന്ന് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.

അടിസ്ഥാന സൌകര്യവികസനം ഉള്‍പ്പെടെ വ്യാവസായിക മേഖലയില്‍ മുതല്‍മുടക്കിന് വ്യവസായ സംരംഭകരുടെ ഭാഗത്തു നിന്ന് നല്ല പ്രതികരണമാണ്. പൊതുമേഖലയിലും സ്വകാര്യ മേഖലയിലുമായി പതിനായിരക്കണക്കിന് കോടി രൂപയുടെ നിക്ഷേപം ഉറപ്പാക്കാനുള്ള പ്രവര്‍ത്തനവുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണ്. കണ്ണൂരില്‍ ഫാഷന്‍ ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഉടനെ ആരംഭിക്കും. സ്പൈസസ് പാര്‍ക്കിനുള്ള ധാരണപത്രം ഒപ്പുവച്ചു. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളെ ഉള്‍പ്പെടുത്തി പെട്രോ കെമിക്കല്‍ കോംപ്ളക്സ് തുടങ്ങാന്‍ ശ്രമം പുരോഗമിക്കുന്നു. വയനാട്ടില്‍ മുള സംസ്കരണ യൂണിറ്റ് ആരംഭിക്കാനുള്ള നടപടിയിലാണ്.

ശാരീരിക വൈകല്യമുള്ളവരെയും അവശത അനുഭവിക്കുന്നവരെയും പരിശീലിപ്പിക്കുന്ന ഇന്‍സൈറ്റ് പദ്ധതി അക്ഷയ സെന്ററുകള്‍ വഴി വ്യാപിപ്പിക്കും. അക്ഷയ ശൃംഖല ഉപയോഗപ്പെടുത്തി ബി2സി, ജി2സി സേവനങ്ങളും നല്‍കും.

വാണിജ്യ നികുതിവകുപ്പിലും പൊതുവിതരണ സംവിധാനത്തിലും സമ്പൂര്‍ണ ഇ-ഗവേണന്‍സ് സൊല്യൂഷന്‍സ് എത്തിക്കും. എല്ലാ വകുപ്പിനും പൌരാവകാശ രേഖ തയ്യാറാക്കും. പുതിയതായി നിയമിതരാകുന്നവര്‍ക്ക് ഇന്‍ഡക്ഷന്‍ ട്രെയിനിങ് നല്‍കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

പുരാവസ്തു സര്‍വെ
പുരാതന സ്മാരകങ്ങളും പുരാവസ്തുക്കളും പരിപാലിക്കാന്‍ ഗ്രാമ-ജില്ലാ പഞ്ചായത്തു തലത്തില്‍ സര്‍വെ നടത്തുമെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.

താളിയോലകള്‍ സംരക്ഷിക്കാനും പരിഭാഷപ്പെടുത്താനും പ്രസിദ്ധീകരിക്കാനും പുരാവസ്തുവകുപ്പ് പ്രത്യേക പദ്ധതി ഏറ്റെടുക്കും. ശാശ്വത മൂല്യമുള്ള രേഖകളുടെ സംരക്ഷണത്തിനും സൂക്ഷിപ്പിനും ജില്ലാതലത്തില്‍ കേന്ദ്രം സ്ഥാപിക്കും. വിദ്യാഭ്യാസവകുപ്പിന്റെ സഹായത്തോടെ കേരള ചലച്ചിത്ര അക്കാദമി ഹയര്‍സെക്കന്‍ഡറി തലത്തില്‍ ചലച്ചിത്ര ആസ്വാദനകോഴ്സ് നടത്തും. ചലച്ചിത്രോത്സവ സമുച്ചയത്തിന്റെ പണി ത്വരിതപ്പെടുത്തും.

കയര്‍ത്തൊഴിലാളികള്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ്
അസംഘടിത കയര്‍ത്തൊഴിലാളികള്‍ക്കായി സമഗ്ര മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി ആവിഷ്കരിക്കുമെന്ന് ഗവര്‍ണര്‍ പ്രഖ്യാപിച്ചു. നാലു ലക്ഷം കയര്‍ത്തൊഴിലാളികളുടെ ക്ഷേമത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. കയര്‍ കമീഷന്‍ ശുപാര്‍ശകള്‍ താമസിയാതെ നടപ്പാക്കും. സഹകരണമേഖലയ്ക്കു കീഴില്‍ ജനകീയ കയര്‍ മാര്‍ക്കറ്റിങ് കമ്പനി സ്ഥാപിക്കും.

റിബേറ്റ് പദ്ധതി പുനരാരംഭിക്കും. കയര്‍ സഹകരണ സംഘങ്ങളില്‍നിന്ന് സംഭരിച്ച കയറുല്‍പ്പന്നങ്ങളുടെ വിപണനത്തിന് കയര്‍ പൊതുമേഖലാ യൂണിറ്റുകള്‍ക്കും അപെക്സ് സംഘങ്ങള്‍ക്കും പത്തു ശതമാനം റിബേറ്റ് അനുവദിക്കും. നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിന്റെ സഹകരണത്തോടെ കയറുല്‍പ്പന്നങ്ങളുടെ രൂപകല്‍പ്പനയ്ക്കും നൂതന ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കാനുമായി ആലപ്പുഴയില്‍ ഡിസൈന്‍ ഡെവലപ്മെന്റ് സെന്റര്‍ സ്ഥാപിക്കും.

അടഞ്ഞുകിടന്ന പ്രധാന തോട്ടങ്ങളില്‍ ഒമ്പതെണ്ണം ഇതിനകം തുറന്നു. അവശേഷിക്കുന്ന തോട്ടങ്ങള്‍ ഏറ്റെടുക്കാന്‍ ടീ ബോര്‍ഡ് ശ്രമിക്കുന്നു. തേയിലത്തോട്ടങ്ങള്‍ക്ക് നല്‍കിയ എല്ലാ സൌജന്യവും തുടരും. മിനിമം വേജസ് ആക്ടിന്റെ പരിധിയില്‍പ്പെടാതിരുന്ന എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും കുറഞ്ഞ കൂലി നടപ്പാക്കും.

തൊഴില്‍ദാതാങ്ങള്‍ക്ക് വെബ് വഴി തൊഴിലന്വേഷകരുടെ വിശദ വിവരം ലഭിക്കുന്ന രീതിയില്‍ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിക്കും.

അന്താരാഷ്ട്ര അറബിപഠനകേന്ദ്രം
തിരു: അറബിഭാഷാ പഠനത്തിനും ഗവേഷണത്തിനുമായി ഒരു അന്തരാഷ്ട്ര കേന്ദ്രം സ്ഥാപിക്കുമെന്ന് ഗവര്‍ണര്‍ അറിയിച്ചു. സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് ഈ നിര്‍ദേശം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും വിദേശത്തും മലയാളപഠനകേന്ദ്രങ്ങളും സ്ഥാപിക്കും. ഇവയുടെ മേല്‍നോട്ടം വഹിക്കുന്നതിനും മറ്റുമായി മലയാളം മിഷന്‍ എന്ന പേരില്‍ സ്ഥിരം സംവിധാനം ആരംഭിക്കും.

ചോദ്യപേപ്പര്‍ അച്ചടിക്കുന്നതുപോലുള്ള രഹസ്യസ്വഭാവം ആവശ്യമായ ജോലികള്‍ ഏറ്റെടുക്കാന്‍ പര്യാപ്തമായ ഒരു സുരക്ഷാ അച്ചടി വിഭാഗം തുടങ്ങാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു.

ബുദ്ധിമാന്ദ്യമുള്ള കുട്ടികള്‍ക്കും പഠന വൈഷമ്യമനുഭവിക്കുന്ന കുട്ടികള്‍ക്കും മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കുന്നതിനായി ഒരു പ്രത്യേക പരിപാടി ആരംഭിക്കും. എസ്സിആര്‍ടിയുടെ പദ്ധതികള്‍ ആവിഷ്കരിക്കും. വിതുരയില്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ സ്ഥാപിക്കുന്നതിന് 200 ഏക്കര്‍ സ്ഥലം നീക്കിവയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയെ ഉയര്‍ത്തും. കേന്ദ്ര സര്‍വകലാശാലയ്ക്കുവേണ്ടിയുള്ള നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. ഐഐടി ആരംഭിക്കുന്ന കാര്യം പരിഗണനയിലാണ്. ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് ഫണ്ട് രൂപീകരിക്കും. സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളേജുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി ഉയര്‍ത്തും.വിവിധ എന്‍ജിനിയറിങ് കോളേജുകളില്‍ നടക്കുന്ന ഗവേഷണ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന ഒരു കേന്ദ്രം സ്ഥാപിക്കും. പതിനൊന്നം പദ്ധതിക്കാലത്ത് ഏഴ് പുതിയ പോളിടെക്നിക്കുകള്‍ ആരംഭിക്കും. സ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയെ അന്താരാഷ്ട്രനിലവാരത്തില്‍ പുനഃസംഘടിപ്പിക്കും.

പ്രവാസി മലയാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്
തിരു: പ്രവാസി മലയാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് ഗവര്‍ണര്‍ ആര്‍ എല്‍ ഭാട്ടിയ പറഞ്ഞു. വിദേശത്തുള്ളവരും മടങ്ങി വന്നവരുമായ വിദേശമലയാളികളെ പങ്കെടുപ്പിച്ച് ആഗോള സംഗമം സംഘടിപ്പിക്കും.

വിദേശത്ത് ജോലിക്കായി പോകുന്നവരെ സജ്ജരാക്കാന്‍ ഒറിയന്റേഷന്‍ പരിപാടികള്‍ നോര്‍ക്ക സംഘടിപ്പിച്ചിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലെ നിയമങ്ങളെയും ആചാരമര്യാദകളെയും കുറിച്ച് ബോധവാന്മാരാക്കുക, വിദേശ രാജ്യങ്ങളിലെ തൊഴിലവസരങ്ങള്‍ വിശദീകരിക്കുക എന്നിവയാണ് ലക്ഷ്യം. അനധികൃത കുടിയേറ്റക്കാര്‍ക്കായ്ി യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നതിന് വേണ്ടത്ര പോത്സാഹനം നല്‍കി. ഒമാനിലുണ്ടായ കൊടുങ്കാറ്റില്‍ കെടുതിയനുഭവിച്ചവരുടെ ക്ഷേമത്തിനും നോര്‍ക്ക വകുപ്പ് സഹായം നല്‍കിയതായി ഗവര്‍ണര്‍ പറഞ്ഞു.

ശബരിമല റോഡ് വികസിപ്പിക്കും
ശബരിമലയിലേക്കുള്ള എല്ലാ റോഡും വികസിപ്പിക്കാനുള്ള പദ്ധതി ഈ വര്‍ഷം നടപ്പാക്കുമെന്ന് ഗവര്‍ണര്‍ അറിയിച്ചു.

ദേശീയപാതകള്‍ 47ഉം 17ഉം നാലുവരി/ആറുവരി പാതകളാക്കുന്ന പദ്ധതി യുദ്ധകാലാടിസ്ഥാനത്തില്‍ ഏറ്റെടുക്കും. കെഎസ്ടിപി ഒന്നാംഘട്ടം രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. തിരുവനന്തപുരം നഗരറോഡ് വികസനം അടുത്ത 18 മാസത്തിനകം പൂര്‍ത്തിയാക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ സംയോജിത റോഡ് ശൃംഖലയും ഗതാഗതസംവിധാനവും ഏര്‍പ്പെടുത്തും.

ടൂറിസം ധവളപത്രം
റെസ്പോണ്‍സിബിള്‍ ടൂറിസം സംബന്ധിച്ച് ധവളപത്രം പുറത്തിറക്കും. സാഹസികടൂറിസം വികസിപ്പിക്കാന്‍ നയപരമായ മാര്‍ഗരേഖ ആവിഷ്കരിക്കും. കഴിഞ്ഞ 40 വര്‍ഷത്തിനുള്ളിലെ ഏറ്റവും മികച്ച ലാഭവും വരുമാനവുമാണ് കെടിഡിസി കൈവരിച്ചത്. കോഴിക്കോട്ട് ഹോസ്പിറ്റാലിറ്റി ഇന്‍സ്റിറ്റ്യൂട്ട് സ്ഥാപിക്കും. ടൂറിസം സ്റഡിബോര്‍ഡ് രൂപീകരിക്കാനും നടപടിയെടുക്കും.

മലയോരപാത: റൂട്ട് കണ്ടെത്തി
കാസര്‍കോട്-തിരുവനന്തപുരം ജില്ലകള്‍ക്കിടയില്‍ മലയോരപാത വികസിപ്പിക്കാന്‍ അനുയോജ്യമായ റൂട്ട് കണ്ടെത്തിയെന്ന് ഗവര്‍ണര്‍ പറഞ്ഞു.

പരിസ്ഥിതി-ജൈവ കൃഷിയുടെ കരടുനയങ്ങള്‍ക്ക് അന്തിമരൂപം നല്‍കി. ഇ-മാലിന്യങ്ങള്‍ നിരീക്ഷിക്കാനും കൈകാര്യംചെയ്യാനുമായി പ്രത്യേക സെല്‍ രൂപീകരിക്കും.

'മത്സ്യകേരളം' വ്യാപിപ്പിക്കും
തിരു: ഉള്‍നാടന്‍ മീന്‍വളര്‍ത്തലിന്റെ പുരോഗതിക്കായുള്ള മത്സ്യകേരളം പദ്ധതി സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കും. ഉദ്ദേശം പതിനായിരം ഹെക്ടര്‍ ഉള്‍നാടന്‍ ജലാശയങ്ങള്‍ മീന്‍, കൊഞ്ച്, ചെമ്മീന്‍ എന്നിവ വളര്‍ത്താന്‍ ഉപയോഗപ്പെടുത്തും. സമുദ്ര ജീവജാലങ്ങളെക്കുറിച്ചുള്ള പഠനവും ഗവേഷണവും ശക്തിപ്പെടുത്താന്‍ 300 കോടി ചെലവില്‍ കൊച്ചിയില്‍ ഇന്‍സ്റിറ്റ്യൂട്ട് സ്ഥാപിക്കും. വിഴിഞ്ഞം, കായംകുളം, തോട്ടപ്പള്ളി, മുതലപ്പൊഴി, പൊന്നാനി മത്സ്യബന്ധന തുറമുഖങ്ങളുടെ നിര്‍മാണം ഈ വര്‍ഷം പൂര്‍ത്തിയാക്കും.

Anonymous said...

These People are Really Cheat. They Them self cut and copy their Article in comment so that it will Appear in all comments Groups (Marumozhikal). Just like pariyaram, kannur, Bengal and Chinese election.

Regards
Sajith

Anonymous said...

നന്നായി