Saturday, February 16, 2008

പാര്‍ടിക്കും സര്‍ക്കാരിനും പുതിയ ഊര്‍ജം: പിണറായി

കണ്ണൂര്‍: "എല്ലാ പ്രതിബന്ധങ്ങളെയും കടന്നാക്രമണങ്ങളെയും അതിജീവിച്ച് മുന്നോട്ടുപോകാനുള്ള ഊര്‍ജമാണ് കോട്ടയം സമ്മേളനം പ്രദാനംചെയ്തത്. സമ്മേളനം പകര്‍ന്ന നവചൈതന്യം കേരളത്തിലെ പാര്‍ടിയെ മാത്രമല്ല, സംസ്ഥാനസര്‍ക്കാരിനെയും കൂടുതല്‍ ഊര്‍ജസ്വലമാക്കും.''- സിപിഐ എം സംസ്ഥാന സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട പിണറായി വിജയന്റെ വാക്കുകളില്‍ ആത്മവിശ്വാസത്തിന്റെ തിളക്കം.
പാര്‍ടി സംസ്ഥാന സമ്മേളനത്തെ വിലയിരുത്തി ദേശാഭിമാനിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ മൂന്നുവര്‍ഷമായി കേരളത്തില്‍ സിപിഐ എം വലിയ ബഹുജന പിന്തുണയാണ് ആര്‍ജിച്ചത്. സംഘടനാപരമായി കൂടുതല്‍ കരുത്തുനേടി. ഒന്നര ദശാബ്ദമായി പാര്‍ടിയെ ഗ്രസിച്ചിരുന്ന വിഭാഗീയത നല്ലരീതിയില്‍ പരിഹരിക്കാന്‍ കഴിഞ്ഞത് പാര്‍ടിയുടെ കരുത്തും സ്വധീനവും ഇനിയും വര്‍ധിപ്പിക്കും. സംസ്ഥാനത്തിന്റെ സമഗ്ര വികസനം സബന്ധിച്ച് പൊതുബോധം ഉര്‍ത്തിപ്പിടിക്കാനും സമ്മേളനത്തിനായി. അതു കണക്കിലെടുത്താണ് കോട്ടയം സമ്മേളനം വേറിട്ടുനില്‍ക്കുന്നെന്നു പറയുന്നത്.
? സംസ്ഥാനസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ സമ്മേളനതീരുമാനങ്ങള്‍ എങ്ങനെ സ്വാധീനിക്കും.
ഇതിനകംതന്നെ ഒട്ടേറെ നല്ല കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍, ഇനിയും ഏറെ ചെയ്യാനുണ്ട്. ഇക്കാര്യത്തില്‍ ഗവണ്‍മെന്റിന് ശരിയായ ദിശാബോധം നല്‍കുന്നതു സംബന്ധിച്ച് സമ്മേളനം ചര്‍ച്ചചെയ്ത് വിശദമായ ഒരു പ്രമേയംതന്നെ അംഗീകരിച്ചു. ഈ പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന കമ്മിറ്റി സമഗ്രമായ മാര്‍ഗരേഖ തയ്യാറാക്കും. ഇതോടെ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുമെന്നതില്‍ സംശയമല്ല.
? മാര്‍ഗരേഖ സര്‍ക്കാരിന്റെ പരാജയം അംഗീകരിക്കലാണെന്നാണ് ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് കൂച്ചുവിലങ്ങിടുമെന്നും ചിലര്‍ ആക്ഷേപിക്കുന്നു.
കര്‍ഷിക- വ്യാവസായിക മേഖലയിലെ ഇടപെടല്‍, തൊഴിലവസരം വര്‍ധിപ്പിക്കന്നതിനുദ്ദേശിച്ചുള്ള പുത്തന്‍ സംരംഭങ്ങള്‍ എന്നിങ്ങനെ ഓരോ രംഗമെടുത്താലും എടുത്തുപറയാവുന്ന നേട്ടങ്ങളുണ്ട്. വിദ്യാഭ്യാസരംഗത്തെ പരിഷ്കരണത്തിന് നിക്ഷിപ്തതാല്‍പ്പര്യക്കാരില്‍നിന്ന് എതിര്‍പ്പുണ്ടായി. അത് ബഹുജനങ്ങളുടെ എതിര്‍പ്പല്ല. ബഹുജനങ്ങള്‍ ഗവണ്‍മെന്റിനൊപ്പമാണ് ഈ പ്രശ്നത്തിലും നിന്നത്. ഇത്തരത്തില്‍ എല്ലാ രംഗത്തും ജനോപകാരപ്രദമായ നടപടികള്‍ കൂടുതല്‍ കാര്യക്ഷമമായും ഊര്‍ജിതമായും നടപ്പാക്കേണ്ടതുണ്ട്. അതിനാണ് മാര്‍ഗരേഖ. അതെങ്ങനെ സര്‍ക്കാരിന് കൂച്ചുവിലങ്ങാകും? സര്‍ക്കാരിന്റെ പ്രവര്‍ത്തനരീതിയെപ്പറ്റി ധാരണയില്ലാത്തവരാണ് ഇത്തരം ആക്ഷേപം ഉന്നയിക്കുന്നത്.
കേരള വികസനത്തെക്കുറിച്ച് എകെ ജി പഠനഗവേഷണകേന്ദ്രം സംഘടിപ്പിച്ച അന്താരാഷ്ട്ര പഠനകോണ്‍ഗ്രസ് സമഗ്രവും ശാസ്ത്രീയവുമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എല്‍ഡിഎഫ് പ്രകടനപത്രികയ്ക്ക് രൂപം നല്‍കിയത്. അതു നടപ്പാക്കുമ്പോഴുള്ള അനുഭവങ്ങളെ അടിസ്ഥാനമാക്കിപുതിയ കാര്യങ്ങള്‍ ഏറ്റെടുക്കാനും നിലവിലുള്ളവ കൂടുതല്‍ കാര്യക്ഷമമാക്കാനും കഴിയും.
? മലപ്പുറം സമ്മേളനത്തോടെ മതന്യൂനപക്ഷവിഭാഗങ്ങളിലേക്ക് വലിയതോതില്‍ കടന്നുകയറാന്‍ പാര്‍ടിക്കു കഴിഞ്ഞിരുന്നു. ആ അര്‍ഥത്തില്‍ കോട്ടയം സമ്മേളനത്തിന്റെ അനുഭവം?
മതന്യൂനപക്ഷള്‍ക്കിടയില്‍ സ്വാധീനം വര്‍ധിപ്പിക്കുന്നത് ഒരു തുടര്‍പ്രക്രിയയാണ്. മുസ്ളിം ജനവിഭാഗങ്ങള്‍ വന്‍തോതില്‍ പാര്‍ടിയിലേക്ക് ആകര്‍ഷിക്കപ്പെട്ടുകൊണ്ടിരുന്ന ഘട്ടത്തിലായിരുന്നു മലപ്പുറംസമ്മേളനം .
കോട്ടയവും ഇതേ ചിത്രമാണ് നല്‍കുന്നത്. സമ്മേളനം തീരുമാനിച്ചതുമുതല്‍ മതന്യൂനപക്ഷ ജനവിഭാഗങ്ങളില്‍നിന്ന്, വിശേഷിച്ച് ക്രിസ്ത്യന്‍വിഭാഗത്തില്‍നിന്ന് അഭൂതപൂര്‍വ പിന്തുണയും സഹകരണവുമാണ് ലഭിച്ചത്. ഈ മാറ്റം തുടരുകതന്നെചെയ്യും.
? കത്തോലിക്കാ സഭയുടെ സമീപനത്തില്‍ എന്തെങ്കിലും മാറ്റം വന്നെന്നു കരുതാന്‍ കഴിയുമോ.
രാഷ്ട്രീയകാരണങ്ങളാല്‍ ചില സഭാനേതാക്കള്‍ എതിര്‍പ്പ് തുടരുന്നുവെന്നത് നേരാണ്. എന്നാല്‍, ഇത് എല്ലാ സഭാവിശ്വാസികളുടെയും എതിര്‍പ്പായി കാണേണ്ടതില്ല. പാര്‍ടിയുമായി നന്നായി സഹകരിക്കുന്ന പുരോഹിതര്‍ ധാരാളമുണ്ട്.

2 comments:

ജനശക്തി ന്യൂസ്‌ said...

പാര്‍ടിക്കും സര്‍ക്കാരിനും പുതിയ
ഊര്‍ജം: പിണറായി
കെ ടി ശശി

Anonymous said...

ജനശക്തിയേ. ഹര്‍ത്താലിനെതിരെ പോസ്റ്റൊന്നും ഇല്ലേ? നിങ്ങടെ ഹര്‍ത്താലായിരുന്നെങ്കില്‍‍ ബൂലോകം പോസ്റ്റുകൊണ്ട് നിറാഞ്ഞേനെ. ഇപ്പോ ആരും അറിഞ മട്ട് കാണുന്നില്ല. ഹസ്സനിക്കാന്റെ നല്ല കാലം.