Saturday, February 16, 2008

എന്‍എസ്എസും സമദൂരവും

എന്‍എസ്എസും സമദൂരവും

അഡ്വ.വി പി ജി നമ്പ്യാര്. (‍എന്‍എസ്എസ് കോടിയേരി കരയോഗം പ്രസിഡന്റാണ്.)

നായരെ നശിപ്പിച്ചത് മൂന്നു കെട്ടുകളാണെന്ന് മന്നത്താചാര്യന്‍ പണ്ടേ പറഞ്ഞതാണ്. 'താലികെട്ട്', 'കേസ്കെട്ട്', 'കുതിരകെട്ട്'. ആചാര്യന്‍ പറഞ്ഞതിന് മൂന്ന് അനുബന്ധങ്ങള്‍കൂടി ആകാം. അന്തരിച്ച ഭരത് ഗോപി പറഞ്ഞപോലെ അല്‍പ്പം അഹങ്കാരം, അല്‍പ്പം അസഹിഷ്ണുത, അല്‍പ്പം അസൂയ ഇവയെല്ലാം ഇന്നും ഉണ്ടെന്നുതോന്നുംവിധമാണ് സംഭവങ്ങളുടെ പോക്ക്.
"ഞാന്‍ എന്റെ സമുദായാംഗങ്ങളുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കും; അങ്ങനെ ചെയ്യുമ്പോള്‍ വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ ഇതര സമുദായാംഗങ്ങളെ വേദനിപ്പിക്കുന്നതൊന്നും ചെയ്യുകയുമില്ല''-ഇതാണ് ഓരോ എന്‍എസ്എസ് അംഗവും ആചാര്യന്റെ ജന്മദിനത്തിലെടുക്കുന്ന പ്രതിജ്ഞ. ഈ പ്രതിജ്ഞ ആരും മറന്നുകൂടാ.
1958ല്‍ നടന്ന വിമോചനസമരത്തിന്റെ നേതൃസ്ഥാനത്ത് മന്നത്താചാര്യനെ തല്‍പ്പരകക്ഷികള്‍ അവരോധിക്കുകയായിരുന്നു എന്നത് ചരിത്രസത്യം. വിമോചനസമരം നടക്കുന്ന കാലത്ത് ഈ ലേഖകന്‍ ഒരു യുപി സ്കൂള്‍ ഹെഡ്മാസ്ററായിരുന്നു. പ്രാഥമികാധ്യാപകരുടെ ശമ്പളം 40-120 ഗ്രേഡില്‍ ആദ്യമായി നിജപ്പെടുത്തുകയും ശമ്പളബില്‍ എഴുതി അത് ട്രഷറിയില്‍ കൊടുത്തു പണംവാങ്ങാനുള്ള അധികാരം ഹെഡ്മാസ്റ്റര്‍ക്ക് നല്‍കിക്കൊണ്ടുള്ള ഉത്തരവ് പാസാക്കുകയും ചെയ്തത് അന്നത്തെ ഇ എം എസ് സര്‍ക്കാരായിരുന്നു. (അത് അന്നൊരു സംഭവമായിരുന്നു.) എന്നിട്ടും തികഞ്ഞ കമ്യൂണിസ്റ്റുവിരോധത്താല്‍ ഞാനും എന്നെപ്പോലുള്ള പലരും വിമോചനസമരത്തില്‍ പങ്കെടുത്തിരുന്നു! വിമോചനസമരം നടത്താന്‍ സിഐഎയില്‍നിന്ന് പണം പറ്റിയിരുന്നെന്ന കോണ്‍ഗ്രസ് നേതാക്കളുടെ പിന്നീടുള്ള കുമ്പസാരം കേട്ടപ്പോള്‍, അതില്‍ പങ്കെടുത്തുപോയതിന് പശ്ചാത്താപവും തോന്നിയിരുന്നു.
ആ കാലത്ത് പഴയ മലബാര്‍ പ്രദേശത്ത് എന്‍എസ്എസ് കരയോഗങ്ങളൊന്നും ഉണ്ടായിരുന്നില്ല. വിമോചനസമരം കഴിഞ്ഞ് പിന്നെയും കുറേക്കാലം കഴിഞ്ഞാണ് സംഘടന ഈ പ്രദേശത്ത് പതുക്കെ ഉണ്ടാകുന്നത്. ആദ്യം കരയോഗങ്ങളുണ്ടായത് കുടിയേറ്റ മേഖലകളിലായിരുന്നു. പിന്നീടാണ് മറ്റു മേഖലകളില്‍ പരിമിതമായതോതില്‍ അവ സംഘടിപ്പിക്കപ്പെട്ടത്.
വിമോചനസമരം നടക്കുന്ന കാലത്ത് കമ്യൂണിസ്റ്റുവിരുദ്ധ രാഷ്ട്രീയമായിരുന്നു എന്‍എസ്എസിന്റെ മുഖമുദ്ര. വിരുദ്ധ രാഷ്ട്രീയ സമീപനം സമുദായത്തിന് ഒരുനേട്ടവും ഉണ്ടാക്കുകയില്ലെന്ന തിരിച്ചറിവിന്റെ ഫലമായി പിന്നീട് നിഷേധാത്മക സമീപനം വേണ്ടെന്നുവച്ചു.
സമുദായത്തിന്റെ ആവശ്യങ്ങള്‍ ഉന്നയിക്കേണ്ടതും ആയതു നിയമനിര്‍മാണങ്ങളില്‍ പ്രതിഫലിക്കേണ്ടതും നിയമസഭയിലും പാര്‍ലമെന്റിലുമാണെന്ന തിരിച്ചറിവിന്റെ ഫലമായി എന്‍എസ്എസിന് ഒരു രാഷ്ട്രീയ സംഘടന വേണമെന്നായി. അങ്ങനെയുണ്ടാക്കിയ രാഷ്ട്രീയ പാര്‍ടിയാണ് എന്‍ഡിപി (നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ടി). പാര്‍ടിയുടെ രൂപീകരണയോഗത്തില്‍ പങ്കെടുത്ത ഒരാളാണ് ഈ ലേഖകന്‍. എന്‍എസ്എസിന്റെ ചുവടുപിടിച്ച് എസ്എന്‍ഡിപിക്കും ഉണ്ടായി രാഷ്ട്രീയ സംഘടന - എസ്ആര്‍പി (സോഷ്യലിസ്റ്റ് റിപ്പബ്ളിക്കന്‍ പാര്‍ടി). രണ്ടു പാര്‍ടിക്കും മന്ത്രിസഭയില്‍ അംഗത്വവും ലഭിച്ചു. അഞ്ചുകൊല്ലത്തിനുശേഷം ഈ രണ്ടു പാര്‍ടിയും പിരിച്ചുവിടപ്പെട്ടു. (അതിന്റെ കാരണങ്ങള്‍ ഇപ്പോള്‍ പറയുന്നില്ല).
എന്‍ഡിപി പിരിച്ചുവിട്ടശേഷം എന്‍എസ്എസ് അനുവര്‍ത്തിച്ച നയമായിരുന്നു സമദൂരസിദ്ധാന്തം (ഋൂൌശ റശമിെേരല വേല്യീൃ). രാഷ്ട്രീയത്തില്‍ ഇടപെടാതെ രണ്ടുമുന്നണിയുമായി സമദൂരത്തില്‍ നില്‍ക്കുക; ഇതിനു കാരണവും ഉണ്ടായിരുന്നു. എന്‍എസ്എസില്‍ വിവിധ രാഷ്ട്രീയ പാര്‍ടികളില്‍പ്പെട്ട പ്രവര്‍ത്തകരും അനുഭാവികളും ഉണ്ടെന്നതുതന്നെ.
എന്നാല്‍, അടുത്ത കാലത്തായി എന്‍എസ്എസിന്റെ സമദൂര സിദ്ധാന്തത്തിനു മാറ്റമുണ്ടായതായി കാണുന്നു. നിലവിലുള്ള ഇടതുസര്‍ക്കാരിനെതിരെ പ്രത്യേകിച്ച് സിപിഐ എം നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ചില എന്‍എസ്എസ് നേതാക്കള്‍ വാളെടുക്കുന്നതായി കാണുന്നു. അതിനുമാത്രം പ്രകോപനം എന്തെങ്കിലുമുണ്ടായോ? അതാണ് മനസ്സിലാകാത്ത സമസ്യ. പുതിയ സ്വാശ്രയ നിയമത്തിനെതിരായി ചില പള്ളി മെത്രാന്‍മാര്‍ രംഗത്തുവന്നതു മനസ്സിലാക്കാം. ഇടയ ലേഖനങ്ങള്‍ ഇറക്കിയതും മനസ്സിലാക്കാം. എന്നാല്‍, എന്‍എസ്എസ് നേതൃത്വം ഈ നീക്കത്തെ എന്തിനു പിന്തുണയ്ക്കണം? സ്വാശ്രയനിയമം നായര്‍ സമുദായത്തിന്റെ താല്‍പ്പര്യത്തിന് എതിരാണോ? അല്ലേ അല്ല. നായര്‍ സമുദായത്തിന്റെ താല്‍പ്പര്യത്തിനെതിരായി ഈ സര്‍ക്കാര്‍ എന്തെങ്കിലും ചെയ്തുവോ? ഇല്ല.
"കേരളത്തില്‍ ഇനി കമ്യൂണിസ്റ്റ് ഭരണം ഒരിക്കലും ഉണ്ടാക്കാന്‍ അനുവദിക്കുകയില്ല'' എന്ന് ഒരു എന്‍എസ്എസ് നേതാവ് പരസ്യമായി ശപഥംചെയ്തത് നിര്‍ഭാഗ്യകരമായിപ്പോയി. ചില പള്ളി മേധാവികള്‍ തുള്ളിച്ചപ്പോള്‍ ഉറഞ്ഞുതുള്ളുന്നവരെ നായര്‍ സമുദായാംഗങ്ങള്‍ ശ്രദ്ധിക്കണം. വിമോചനസമരത്തില്‍ 'മന്നത്തപ്പ'നെ മുന്നില്‍ നിര്‍ത്തി അപദാനംകൊണ്ട് വീര്‍പ്പുമുട്ടിച്ച ചില പള്ളി മേധാവികള്‍ വിമോചന സമരാനന്തരം 'മന്നത്താനെ മൂപ്പില്‍ സേ' എന്നു വിളിച്ച് ആക്ഷേപിച്ച ചരിത്രം നമ്മുടെ മുന്നിലുണ്ട്. അതു മറക്കാതിരുന്നാല്‍ എല്ലാവര്‍ക്കും നല്ലത്.

1 comment:

ജനശക്തി ന്യൂസ്‌ said...

എന്‍എസ്എസും സമദൂരവും
അഡ്വ.വി പി ജി നമ്പ്യാര്‍

(എന്‍എസ്എസ് കോടിയേരി കരയോഗം പ്രസിഡന്റാണ്.)