Tuesday, February 12, 2008

ഇടയലേഖനം: സഭ പിന്തിരിയണം

ഇടയലേഖനം: സഭ പിന്തിരിയണം .

സിപിഐ എമ്മിന്റെ ശക്തിയാണ് രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെയും മതേതരത്വത്തിന്റെയും സംരക്ഷണത്തിനുള്ള ഏക ഉറപ്പെന്ന് പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ന്യൂനപക്ഷാവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന പാര്‍ടിയുടെ നിലപാടില്‍ ഒരു വിട്ടുവീഴ്ചയുമില്ല. അതേസമയം സാമൂഹ്യനീതിയും സംരക്ഷിക്കപ്പെടണം. സിപിഐ എം ന്യൂനപക്ഷപ്രീണനം നടത്തുന്നു എന്ന ആക്ഷേപം പാര്‍ടി വകവയ്ക്കുന്നില്ലെന്ന് വ്യക്തമാക്കിയ കാരാട്ട്, ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് തുല്യനീതിയും തുല്യഅവകാശവും ലഭിക്കണമെന്നും പറഞ്ഞു.
പുതിയ മുന്നേറ്റത്തിന്: സിപിഐ എം സംസ്ഥാന സമ്മേളനം കോട്ടയത്ത് സ. ടി കെ രാമകൃഷ്ണന്‍ നഗറില്‍ (മാമ്മന്‍ മാപ്പിള ഹാള്‍) ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യുന്നു. സമീപം പ്രസംഗം പരിഭാഷപ്പെടുത്തിയ എം എ ബേബി.
ടി കെ രാമകൃഷ്ണന്‍ നഗറില്‍ സിപിഐഎം 19-ാം സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കായി മതത്തെ ഉപയോഗിക്കരുതെന്ന് ബന്ധപ്പെട്ടവരെ കാരാട്ട് ഓര്‍മിപ്പിച്ചു. സംസ്ഥാനസമ്മേളനം നടക്കുന്ന കോട്ടയം ക്രൈസ്തവസഭകളുടെ നാടാണ്. ഇടക്കിടെ കമ്യൂണിസ്റ്റ്വിരുദ്ധ ഇടയലേഖനങ്ങള്‍ പുറപ്പെടുവിക്കുന്നത് ഉചിതമാണോയെന്ന് സഭാനേതൃത്വം ആലോചിക്കണം. ഈ പ്രവണതയില്‍ നിന്ന് സഭാനേതൃത്വം പിന്തിരിയണം. കേരളത്തില്‍ പാര്‍ടിക്കും സഭക്കും നല്ല സ്വാധീനമുണ്ട്. സഭയുടെ പ്രശ്നങ്ങള്‍ക്ക് ചര്‍ച്ചകളിലൂടെ പരിഹാരം കാണണം. പാര്‍ടിയും എല്‍ഡിഎഫ് ഗവണ്‍മെന്റും ഇതേക്കുറിച്ച് ചര്‍ച്ച ചെയ്ത് ഉചിതമായ പരിഹാരം കാണും.
വര്‍ഗീയതക്കെതിരെ സിപിഐ എം ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയനയം 2004ല്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ സഹായിച്ചെന്ന് കാരാട്ട് പറഞ്ഞു. ഹിന്ദുത്വ വര്‍ഗീയ അജന്‍ഡ വഴി അധികാരം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. വര്‍ഗീയതയുടെ വളര്‍ച്ചക്ക് സിപിഐ എം ആണ് വിഘാതമെന്ന് കണ്ട് ബിജെപി ഇടതുപക്ഷത്തിനും സിപിഐ എമ്മിനുമെതിരെ കടുത്ത ആക്രമണം നടത്തുകയാണ്. ഇടതുപക്ഷം ന്യൂനപക്ഷപ്രീണനം നടത്തുന്നുവെന്നാണ് അദ്വാനിയുടെ ആക്ഷേപം. ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പുകള്‍ ചവിട്ടുപടിയാക്കി വീണ്ടും അധികാരത്തിലെത്താമെന്ന കണക്കുകൂട്ടലിലാണ് ബിജെപി നേതൃത്വം. ഇന്ത്യ ഗുജറാത്തല്ലെന്ന് അദ്വാനി ഓര്‍ക്കണമെന്ന് കാരാട്ട് പറഞ്ഞു. ഗുജറാത്ത് മോഡല്‍ മറ്റൊരു സംസ്ഥാനത്തിനും സ്വീകാര്യമല്ല.
വര്‍ഗീയതക്കെതിരെ കോണ്‍ഗ്രസിന് വ്യക്തമായ നിലപാടില്ല. ഗുജറാത്തില്‍ ബിജെപിയുടെ തീവ്രവര്‍ഗീയതയെ അവര്‍ തുറന്നെതിര്‍ത്തില്ല. രാമന്‍ എന്ന വാക്ക് കേട്ടാല്‍ കോണ്‍ഗ്രസ് വിറയ്ക്കും. തമിഴ്നാട്ടിലെ ജനതയാകെ സേതുസമുദ്രം പദ്ധതി നടപ്പാക്കാന്‍ ആവശ്യപ്പെടുമ്പോഴും പദ്ധതി ഉപേക്ഷിക്കണമെന്ന നിലപാടിലാണ്് കോണ്‍ഗ്രസ്. ന്യൂനപക്ഷപ്രീണനമാണെന്ന ബിജെപിയുടെ ആക്ഷേപം കാരണം സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ കോണ്‍ഗ്രസ് അറച്ചുനില്‍ക്കുന്നു. റിപ്പോര്‍ട് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന് ഇടതുപക്ഷം ആവശ്യപ്പെട്ടെങ്കിലും നടപടിയെടുത്തിട്ടില്ല.
സിപിഐ എം ലക്ഷ്യമിടുന്ന മൂന്നാം ബദല്‍, തെരഞ്ഞെടുപ്പ് മാത്രം മുന്നില്‍കണ്ടല്ലെന്ന് കാരാട്ട് വ്യക്തമാക്കി. അത് ബദല്‍ നയപരിപാടികള്‍ മുന്നോട്ടുവെക്കുന്നതും യോജിച്ച പ്രവര്‍ത്തനത്തിനുള്ള വേദിയുമായിരിക്കും. വര്‍ഗീയവിരുദ്ധവും സാമ്രാജ്യത്വവിരുദ്ധ വിദേശനയം ഉറപ്പുവരുത്തുന്നതുമായിരിക്കും. ജനങ്ങളുടെ ജീവിതപ്രശ്നങ്ങള്‍ പരിഹരിക്കുക, സാമൂഹ്യക്ഷേമം കൈവരിക്കുക എന്നിവയാണ് ലക്ഷ്യം. ബിജെപിയും കോണ്‍ഗ്രസും മാറിമാറി വരുന്നതും അവര്‍ക്കു പിന്നിലുള്ള ശക്തികള്‍ ഏതെന്നും ഇന്ത്യന്‍ ജനത മനസ്സിലാക്കിയിട്ടുണ്ട്. ഇരുശക്തികള്‍ക്കുമെതിരായ ബദല്‍ വേണമെന്ന കാഴ്ചപ്പാട് വളര്‍ന്നിരിക്കുന്നു. ഇനിയും സഖ്യകക്ഷികള്‍ ഉണ്ടെങ്കിലേ ബിജെപിക്ക് അധികാരത്തെക്കുറിച്ച് ആലോചിക്കാനാവൂ. മൂന്നാം ബദല്‍ ബിജെപിയുടെ വരവ് തടയും. മൂന്നാം ബദല്‍ യാഥാര്‍ഥ്യമാകുമെന്നു കണ്ട് ബിജെപി തീഷ്ണമായ ആക്രമണം നടത്തുകയാണ്. ഇടതുപക്ഷഐക്യമായിരിക്കും മൂന്നാംബദലിന്റെ അടിത്തറ. ഇടതുപാര്‍ടികളുടെ ഐക്യം കൂടുതല്‍ ശക്തിപ്പെടുത്തും. സിപിഐ എം - സിപിഐ സഹകരണമാണ് ഇതില്‍ പ്രധാന ഘടകം. ഇടതുപക്ഷഐക്യം ശക്തമാക്കുന്നതില്‍ പാര്‍ടിക്കുള്ള വര്‍ധിച്ച ഉത്തരവാദിത്വം നിറവേറ്റുമെന്നും കാരാട്ട് പറഞ്ഞു.

4 comments:

ജനശക്തി ന്യൂസ്‌ said...

ഇടയലേഖനം: കാരാട്ട്
കോട്ടയം: സിപിഐ എമ്മിന്റെ ശക്തിയാണ് രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെയും മതേതരത്വത്തിന്റെയും സംരക്ഷണത്തിനുള്ള ഏക ഉറപ്പെന്ന് പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ന്യൂനപക്ഷാവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന പാര്‍ടിയുടെ നിലപാടില്‍ ഒരു വിട്ടുവീഴ്ചയുമില്ല. അതേസമയം സാമൂഹ്യനീതിയും സംരക്ഷിക്കപ്പെടണം. സിപിഐ എം ന്യൂനപക്ഷപ്രീണനം നടത്തുന്നു എന്ന ആക്ഷേപം പാര്‍ടി വകവയ്ക്കുന്നില്ലെന്ന് വ്യക്തമാക്കിയ കാരാട്ട്, ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് തുല്യനീതിയും തുല്യഅവകാശവും ലഭിക്കണമെന്നും പറഞ്ഞു.

പുതിയ മുന്നേറ്റത്തിന്: സിപിഐ എം സംസ്ഥാന സമ്മേളനം കോട്ടയത്ത് സ. ടി കെ രാമകൃഷ്ണന്‍ നഗറില്‍ (മാമ്മന്‍ മാപ്പിള ഹാള്‍) ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യുന്നു. സമീപം പ്രസംഗം പരിഭാഷപ്പെടുത്തിയ എം എ ബേബി.

ടി കെ രാമകൃഷ്ണന്‍ നഗറില്‍ സിപിഐഎം 19-ാം സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കായി മതത്തെ ഉപയോഗിക്കരുതെന്ന് ബന്ധപ്പെട്ടവരെ കാരാട്ട് ഓര്‍മിപ്പിച്ചു. സംസ്ഥാനസമ്മേളനം നടക്കുന്ന കോട്ടയം ക്രൈസ്തവസഭകളുടെ നാടാണ്. ഇടക്കിടെ കമ്യൂണിസ്റ്റ്വിരുദ്ധ ഇടയലേഖനങ്ങള്‍ പുറപ്പെടുവിക്കുന്നത് ഉചിതമാണോയെന്ന് സഭാനേതൃത്വം ആലോചിക്കണം. ഈ പ്രവണതയില്‍ നിന്ന് സഭാനേതൃത്വം പിന്തിരിയണം. കേരളത്തില്‍ പാര്‍ടിക്കും സഭക്കും നല്ല സ്വാധീനമുണ്ട്. സഭയുടെ പ്രശ്നങ്ങള്‍ക്ക് ചര്‍ച്ചകളിലൂടെ പരിഹാരം കാണണം. പാര്‍ടിയും എല്‍ഡിഎഫ് ഗവണ്‍മെന്റും ഇതേക്കുറിച്ച് ചര്‍ച്ച ചെയ്ത് ഉചിതമായ പരിഹാരം കാണും.

വര്‍ഗീയതക്കെതിരെ സിപിഐ എം ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയനയം 2004ല്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ സഹായിച്ചെന്ന് കാരാട്ട് പറഞ്ഞു. ഹിന്ദുത്വ വര്‍ഗീയ അജന്‍ഡ വഴി അധികാരം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. വര്‍ഗീയതയുടെ വളര്‍ച്ചക്ക് സിപിഐ എം ആണ് വിഘാതമെന്ന് കണ്ട് ബിജെപി ഇടതുപക്ഷത്തിനും സിപിഐ എമ്മിനുമെതിരെ കടുത്ത ആക്രമണം നടത്തുകയാണ്. ഇടതുപക്ഷം ന്യൂനപക്ഷപ്രീണനം നടത്തുന്നുവെന്നാണ് അദ്വാനിയുടെ ആക്ഷേപം. ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പുകള്‍ ചവിട്ടുപടിയാക്കി വീണ്ടും അധികാരത്തിലെത്താമെന്ന കണക്കുകൂട്ടലിലാണ് ബിജെപി നേതൃത്വം. ഇന്ത്യ ഗുജറാത്തല്ലെന്ന് അദ്വാനി ഓര്‍ക്കണമെന്ന് കാരാട്ട് പറഞ്ഞു. ഗുജറാത്ത് മോഡല്‍ മറ്റൊരു സംസ്ഥാനത്തിനും സ്വീകാര്യമല്ല.

വര്‍ഗീയതക്കെതിരെ കോണ്‍ഗ്രസിന് വ്യക്തമായ നിലപാടില്ല. ഗുജറാത്തില്‍ ബിജെപിയുടെ തീവ്രവര്‍ഗീയതയെ അവര്‍ തുറന്നെതിര്‍ത്തില്ല. രാമന്‍ എന്ന വാക്ക് കേട്ടാല്‍ കോണ്‍ഗ്രസ് വിറയ്ക്കും. തമിഴ്നാട്ടിലെ ജനതയാകെ സേതുസമുദ്രം പദ്ധതി നടപ്പാക്കാന്‍ ആവശ്യപ്പെടുമ്പോഴും പദ്ധതി ഉപേക്ഷിക്കണമെന്ന നിലപാടിലാണ്് കോണ്‍ഗ്രസ്. ന്യൂനപക്ഷപ്രീണനമാണെന്ന ബിജെപിയുടെ ആക്ഷേപം കാരണം സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ കോണ്‍ഗ്രസ് അറച്ചുനില്‍ക്കുന്നു. റിപ്പോര്‍ട് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന് ഇടതുപക്ഷം ആവശ്യപ്പെട്ടെങ്കിലും നടപടിയെടുത്തിട്ടില്ല.

സിപിഐ എം ലക്ഷ്യമിടുന്ന മൂന്നാം ബദല്‍, തെരഞ്ഞെടുപ്പ് മാത്രം മുന്നില്‍കണ്ടല്ലെന്ന് കാരാട്ട് വ്യക്തമാക്കി. അത് ബദല്‍ നയപരിപാടികള്‍ മുന്നോട്ടുവെക്കുന്നതും യോജിച്ച പ്രവര്‍ത്തനത്തിനുള്ള വേദിയുമായിരിക്കും. വര്‍ഗീയവിരുദ്ധവും സാമ്രാജ്യത്വവിരുദ്ധ വിദേശനയം ഉറപ്പുവരുത്തുന്നതുമായിരിക്കും. ജനങ്ങളുടെ ജീവിതപ്രശ്നങ്ങള്‍ പരിഹരിക്കുക, സാമൂഹ്യക്ഷേമം കൈവരിക്കുക എന്നിവയാണ് ലക്ഷ്യം. ബിജെപിയും കോണ്‍ഗ്രസും മാറിമാറി വരുന്നതും അവര്‍ക്കു പിന്നിലുള്ള ശക്തികള്‍ ഏതെന്നും ഇന്ത്യന്‍ ജനത മനസ്സിലാക്കിയിട്ടുണ്ട്. ഇരുശക്തികള്‍ക്കുമെതിരായ ബദല്‍ വേണമെന്ന കാഴ്ചപ്പാട് വളര്‍ന്നിരിക്കുന്നു. ഇനിയും സഖ്യകക്ഷികള്‍ ഉണ്ടെങ്കിലേ ബിജെപിക്ക് അധികാരത്തെക്കുറിച്ച് ആലോചിക്കാനാവൂ. മൂന്നാം ബദല്‍ ബിജെപിയുടെ വരവ് തടയും. മൂന്നാം ബദല്‍ യാഥാര്‍ഥ്യമാകുമെന്നു കണ്ട് ബിജെപി തീഷ്ണമായ ആക്രമണം നടത്തുകയാണ്. ഇടതുപക്ഷഐക്യമായിരിക്കും മൂന്നാംബദലിന്റെ അടിത്തറ. ഇടതുപാര്‍ടികളുടെ ഐക്യം കൂടുതല്‍ ശക്തിപ്പെടുത്തും. സിപിഐ എം - സിപിഐ സഹകരണമാണ് ഇതില്‍ പ്രധാന ഘടകം. ഇടതുപക്ഷഐക്യം ശക്തമാക്കുന്നതില്‍ പാര്‍ടിക്കുള്ള വര്‍ധിച്ച ഉത്തരവാദിത്വം നിറവേറ്റുമെന്നും കാരാട്ട് പറഞ്ഞു.

Anonymous said...

എല്ലാം കുഞ്ഞുകുഞ്ഞിന്റേയും മാണി സാറിന്റേയും ഓരോ കളികള്‍ അല്ലെ?

കത്തോലിക്കാ സഭയ്ക്ക് ബഹുജന അടിത്തറ നഷ്ടപ്പെട്ടതിലെ രോഷമാണ് മെത്രാന്മാര്‍ക്ക്. പണ്ടത്തെ പോലെ വിഴുങ്ങാന്‍ പറ്റുന്നില്ലാലൊ.

കോണ്‍ഗ്രസ്സ് ഭരിച്ചാല്‍ അല്ലെ സീറ്റുകള്‍ വിറ്റ് കാശുണ്ടാക്കി തിന്നു കൊഴുക്കാന്‍ പറ്റു.. നപുംസകങ്ങള്‍

Anonymous said...

സര്‍ക്കാര്‍ ശംബളം കൊടുക്കുന്ന ഐഡഡ്‌ സ്കൂളില്‍ റ്റീചര്‍ നിയമനം public service commission വഴി ആക്കാന്‍ CPM നു നട്ടെല്ലുണ്ടോ

Anonymous said...

യെന്തിനു നിയമനം മാത്രം സര്‍ക്കാര്‍ ഏറ്റെടുക്കുന്നു.... പുതിയ സ്കൂളുകള്‍ തന്നെ തുടങ്ങാമല്ലോ?!!! വല്ലവരും കഷ്ടപ്പെട്ട് കെട്ടിടങ്ങള്‍ കെട്ടി പൊക്കി കഴിഞ്ഞപ്പോപ്പിന്നെ നമ്മക്കു ഭരിക്കാമെന്നു്?!!!

ഒരു പ്രത്യേക പാര്‍ട്ടിയുണ്ട് കേരളത്തില്‍... നന്നായി എന്തേങ്കിലും നടക്കുന്നതു കണ്ടാല്‍ അപ്പോള്‍ തന്നെ അരിവാളുമായി വരും ...വെട്ടി നിരത്താന്‍!!!

സ്വന്തമായി ഒരു നേഴ്സറി സ്കൂള്‍ പോലും തുടങ്ങാന്‍ കഴിവില്ലാത്തവര്‍ക്കു് ഇനിയിപ്പൊ വിദ്യഭ്യാസ പരിഷ്ക്കരണം നടത്താഞ്ഞിട്ടാണു് കഴപ്പു്. റ്റി.വി ചാനലുകളാണെങ്കില്‍ വേണ്ടുവോണം ഉണ്ടു താനും.

എത്രനാളിങ്ങനെ കേരള ജനതയുടെ കണ്ണീല്‍ പൊടിയിടാന്‍ കഴിയും എന്നേ ഇനി അറിയേണ്ടതുള്ളൂ

-വിക്രമന്‍