Monday, February 11, 2008

സിപിഐ എം സംസ്ഥാന സമ്മേളനം

സിപിഐ എം സംസ്ഥാന സമ്മേളനംതുടങ്ങി

കോട്ടയം: സിപിഐ എം സംസ്ഥാന സമ്മേളനത്തിന് തുടക്കമായി. പ്രതിനിധി സമ്മേളനം ടി കെ രാമകൃഷ്ണന്‍ നഗറില്‍ (മാമ്മന്‍ മാപ്പിള ഹാള്‍) പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു. നേരത്തെ പ്രതിനിധി സമ്മേളന നഗറില്‍ മുതിര്‍ന്ന നേതാവ് കെ കെ മാമക്കുട്ടി പതാക ഉയര്‍ത്തി. സമ്മേളന നഗരിയിലെ രക്തസാക്ഷി മണ്ഡപത്തില്‍ സമ്മേളന പ്രതിനിധികള്‍ പുഷ്പാര്‍ച്ച നടത്തി. സംസ്ഥാനകമ്മിറ്റി അംഗങ്ങളും പത്ത് നിരീക്ഷകരും ഉള്‍പ്പെടെ 561 പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. ഉച്ചയ്ക്ക്ശേഷം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. വൈകിട്ട് 5.30 മുതല്‍ പ്രതിനിധികള്‍ റിപ്പോര്‍ട്ടിന്മേല്‍ ഗ്രൂപ്പ് ചര്‍ച്ച നടത്തും. ചൊവ്വാഴ്ച രാവിലെ പൊതു ചര്‍ച്ച ആരംഭിക്കും. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന് പുറമെ പൊളിറ്റ് ബ്യൂറോ അംഗങ്ങളായ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, എസ് രാമചന്ദ്രന്‍പിള്ള, സീതാറാം യെച്ചൂരി, ആര്‍ ഉമാനാഥ് എന്നിവരും സമ്മേളനത്തില്‍ സംബന്ധിക്കുന്നുണ്ട്. പ്രകാശ് കാരാട്ടിന്റെ ഉദ്ഘാടന പ്രസംഗം എം എ ബേബി പരിഭാഷപ്പെടുത്തി.

1 comment:

ജനശക്തി ന്യൂസ്‌ said...

സിപിഐ എം സംസ്ഥാന സമ്മേളനം
തുടങ്ങി