Tuesday, January 08, 2008

ജ്യോതിബസു വാര്‍ത്തയുടെ സന്ദേശം

ജ്യോതിബസു വാര്‍ത്തയുടെ സന്ദേശം

ജനുവരി അഞ്ചിന് ജ്യോതിബസു നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിവാദമായി. മാധ്യമങ്ങളും നേതാക്കളും ജ്യോതിബസുവിനെതിരെ രംഗത്തുവന്നു. മാധ്യമങ്ങള്‍ രണ്ടു ചേരിയായാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ടുചെയ്തത്. മിക്ക മാധ്യമങ്ങളിലും ഇത് സിപിഐ എമ്മിനെതിരായ വാര്‍ത്തയായി. അല്ലാത്ത നിലപാട് വിരലിലെണ്ണാവുന്ന മാധ്യമങ്ങളേ സ്വീകരിച്ചുള്ളൂ.
പാര്‍ടിവിരുദ്ധ വാര്‍ത്തകളുടെ ഏതാനും ഉദാഹരണങ്ങള്‍:
ഹ എീൃഴല ടീരശമഹശാ: ആമൌ (സോഷ്യലിസം മറന്നേക്കൂ: ബസു- ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്)
ഹ ബംഗാള്‍ മുതലാളിത്തപാത സ്വീകരിക്കണമെന്ന ബുദ്ധദേവിന്റെ നിലപാടിന് ബസുവിന്റെ പിന്തുണ- മാതൃഭൂമി
ഹ വികസനത്തിന് ഏകമാര്‍ഗം മുതലാളിത്തം: ബസു- മാധ്യമം
ഹ സോഷ്യലിസം നടപ്പാക്കുക സാധ്യമല്ല: ബസു- കേരളകൌമുദി
ഹ സോഷ്യലിസം അസാധ്യം, ക്യാപ്പിറ്റലിസം ആവശ്യം: ബസു- ദീപിക
ഹ സോഷ്യലിസം പ്രായോഗികമല്ലെന്നു ബസുവും- ജന്മഭൂമി
ഹ സഖാക്കളേ മുതലാളിത്തത്തിലേക്ക്- ഇന്ത്യാ വിഷന്‍
ഏറ്റവും 'മികച്ച' പാര്‍ടിവിരുദ്ധ ശീര്‍ഷകം ഒരുപക്ഷേ, ചന്ദ്രികയില്‍ വന്നതാകണം - വര്‍ഗരഹിത സമൂഹം പഴങ്കഥ, സോഷ്യലിസം പ്രയോഗികമല്ല, രക്ഷ മുതലാളിത്തം.
ബസു വാര്‍ത്തയില്‍നിന്നുള്ള ഏതെങ്കിലും ഭാഗത്തെ പരാമര്‍ശമല്ല ഇവ. മിക്കതും തലക്കെട്ടുകള്‍. ചിലത് കൂട്ടുതലക്കെട്ടുകള്‍ സഹിതം. മാതൃഭൂമിയുടേത് ആമുഖവാക്യം. ഇന്ത്യാവിഷന്റേത് വശീകരണത്തലക്കെട്ട്. അല്ലെങ്കില്‍ ക്യാച്ച്വേഡ്.
ഇവയത്രയും സ്വയം സംസാരിക്കുന്നു. ഇവയുടെ പ്രചാരണത്വര പ്രകടം. മുദ്രാവാക്യതല്‍പ്പരത പ്രത്യക്ഷം.
മറിച്ചുള്ള വാര്‍ത്തയും വന്നിട്ടുണ്ട്. അവ 'പാര്‍ടി' പ്രസിദ്ധീകരണങ്ങളിലോ 'പാര്‍ടി പക്ഷം' എന്ന മുദ്രപേറുന്ന പ്രസിദ്ധീകരണങ്ങളിലോ ആണ്. അതുകൊണ്ട് ആ വിഭാഗത്തില്‍ വരാത്ത ഒന്നിലെ ഉദാഹരണം:
ഹ ആമൌ: ഇമുശമേഹശാ വമ ശ ീംി ൃീഹല. ആൌ, ംീൃസലൃ' ശിലൃേല ീ യല ുൃീലേരലേറ (ഠവല ഒശിറൌ) (ബസു: മുതലാളിത്തത്തിന് അതിന്റെ പങ്കുണ്ട്. പക്ഷേ, തൊഴിലാളിതാല്‍പ്പര്യം പരിരക്ഷിക്കപ്പെടണം).
ഇത്തരം റിപ്പോര്‍ട്ടുകള്‍ ഒറ്റപ്പെട്ടുപോയി. ആള്‍ക്കൂട്ടശ്രദ്ധ കിട്ടാതെപോയി. കൈയടികള്‍ നേടാതെപോയി.
ഇവിടെ കഥപറയുന്ന വാര്‍ത്ത എതിരേല്‍ക്കപ്പെടുന്നു. വിവരം പറയുന്ന വാര്‍ത്ത എതിര്‍ക്കപ്പെടുന്നു.
ഹിന്ദുവൊഴികെയുള്ള മുഖ്യധാരാ മാധ്യമങ്ങള്‍ ഗൂഢാലോചന നടത്തി ബസുവിന്റെ വാക്കുകള്‍ വളച്ചൊടിച്ചു എന്നാണോ ഇക്കണ്ടതിനര്‍ഥം? അങ്ങനെ ചെയ്തവരുണ്ടാകാം. പക്ഷേ, പലരും ചെയ്തത് അതാകണമെന്നില്ല. ബസുവിന്റെ വാക്കുകളെ അവ സ്വന്തം അവബോധംകൊണ്ട് വ്യാഖ്യാനിച്ചപ്പോള്‍ മേല്‍പ്പറഞ്ഞ വാര്‍ത്തകള്‍ പിറന്നു എന്നുപറയുകയാകും കൂടുതല്‍ യുക്തിസഹം. വലതുപക്ഷ മേല്‍ക്കോയ്മയുള്ള കാലമാണ് ഇത്. അതിന്റെ പ്രത്യയശാസ്ത്രം നമ്മുടെ മാധ്യമമണ്ഡലത്തെ എത്രമാത്രം കീഴ്പ്പെടുത്തിയിരിക്കുന്നു എന്നതിന്റെ തെളിവാണ് ഈ വാര്‍ത്തകള്‍.
കമ്യൂണിസ്റ് പാര്‍ടികളെക്കുറിച്ചുള്ള പ്രാഥമിക പാഠങ്ങളറിയുന്ന ആര്‍ക്കും ബസു പറഞ്ഞത് ലളിതമായി വായിച്ചുപോകാനാകും. സിപിഐ എമ്മിന്റെ പരിപാടിതന്നെ ജനകീയ ജനാധിപത്യ വിപ്ളവമാണ്. സോഷ്യലിസ്റ് വിപ്ളവമല്ല. ജനകീയ ജനാധിപത്യ വിപ്ളവംതന്നെ നടക്കാതിരിക്കെ ഇപ്പോഴത്തെ മുതലാളിത്ത ഭരണഘടനയ്ക്കുകീഴില്‍ സംസ്ഥാനങ്ങള്‍ക്ക് പരിമിതാധികാരങ്ങള്‍ മാത്രമുള്ള ഫെഡറല്‍ സമ്പ്രദായത്തിലാണ് മൂന്നു സംസ്ഥാനങ്ങളില്‍ പാര്‍ടി ഭരിക്കുന്നത്. മുതലാളിത്തം ആക്രമണോത്സുകമായ ഒരു കാലഘട്ടവുമാണ് ഇത്. ഈ കാലത്ത് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പാവങ്ങള്‍ക്കും ഇടത്തരക്കാര്‍ക്കുമൊക്കെ ആകാവുന്നത്ര സമാശ്വാസം നല്‍കുകയല്ലാതെ ഉടന്‍ സോഷ്യലിസം കെട്ടിപ്പടുക്കുകയല്ല പാര്‍ടി ചെയ്യുന്നത്. അതിലൂടെ ജനപിന്തുണ നേടി അടുത്തും അകലെയുമായി നിശ്ചയിച്ച ലക്ഷ്യങ്ങളിലേക്കുള്ള പ്രായണമാണ് പാര്‍ടിയുടെ പ്രഖ്യാപിതനയം. സോഷ്യലിസത്തിലേക്ക് എളുപ്പവഴികളും ജനപിന്തുണയാര്‍ജിക്കുന്നതിന് എളുപ്പസമവാക്യങ്ങളുമില്ലെന്നു വിശ്വസിക്കുന്ന ലെനിനിസ്റ് പാര്‍ടിയാണ് സിപിഐ എം. ഈ ധാരണയുടെ പശ്ചാത്തലത്തില്‍ ജ്യോതിബസുവിനെ കേള്‍ക്കാനുള്ള ആശയസാക്ഷരത നമ്മുടെ മാധ്യമമണ്ഡലത്തിനുണ്ടായില്ല.
പക്ഷേ, രാഷ്ട്രീയമണ്ഡലത്തിലും അതുണ്ടായില്ലെന്നതാണ് ഈ ദുരന്തനാടകത്തിലെ ആശങ്കാകുലമായ രണ്ടാമങ്കം. ബസുവിന്റെ പരാമര്‍ശങ്ങളെക്കുറിച്ചുണ്ടായ രാഷ്ട്രീയനിരക്ഷരത വിളിച്ചോതുന്ന റിപ്പോര്‍ട്ടുകളോട് രാഷ്ട്രീയമേഖലയില്‍നിന്നുണ്ടായ പ്രതികരണങ്ങളും അതിന് സാക്ഷി.
ബസു പറഞ്ഞത് താന്‍ 29 കൊല്ലംമുമ്പ് കണ്ടെത്തിയതാണെന്ന് കെ എം മാണി. ക്രിസ്ത്യാനി ക്രിസ്തുവിനെ തള്ളിപ്പറഞ്ഞതുപോലെയാണ് ബസുവിന്റെ അഭിപ്രായമെന്ന് പി സി ജോര്‍ജ്.
ഇടതുപക്ഷ രാഷ്ട്രീയശാസ്ത്രത്തിലുള്ള അറിവുകേട് ഇവര്‍ ഇരുവര്‍ക്കും രക്ഷയ്ക്കുണ്ട്. പക്ഷേ, മാര്‍ക്സിസം-ലെനിനിസം ആശയമായി വരിച്ച നേതാക്കളും ഈ അപശബ്ദധാരയില്‍ അണിചേര്‍ന്നു.
വികസനത്തിന് മുതലാളിത്തം വേണമെന്ന നിലപാട് അബദ്ധജടിലമെന്ന് സിപിഐയുടെ കെ ഇ ഇസ്മയില്‍. ബസുവിന്റേത് ഇടതുപക്ഷവിരുദ്ധ നിലപാടെന്ന് ഫോര്‍വേഡ് ബ്ളോക്കിന്റെ ദേവരാജന്‍. സിപിഐ എം മുതലാളിത്തത്തിന്റെ പടുകുഴിയിലേക്കു പോകുകയാണെന്ന് ആര്‍എസ്പിയുടെ കെ പങ്കജാക്ഷന്‍.
പി സി ജോര്‍ജിന്റെ അഭിപ്രായം കെ പങ്കജാക്ഷന്‍ പങ്കിടുന്നു! ബസുവിനെ 'പുകഴ്ത്താന്‍' മാണിച്ചായന്‍ എത്തുന്നു! നമ്മുടെ സങ്കീര്‍ണമായ കാലത്തിന്റെ സവിശേഷത മുഴുവനുമുള്ള ഒരു പ്രതീകാത്മക കാഴ്ചതന്നെ ഇത്.
ജ്യോതിബസുവിനെപ്പോലൊരു കമ്യൂണിസ്റുകാരന്‍ ഇങ്ങനെ പറയുമോ എന്ന് ചിന്തിക്കാന്‍ ഈ മാധ്യമങ്ങള്‍ക്ക് കഴിയാത്തത് ശ്രദ്ധേയമാണ്. സിപിഐ എം പിബി അംഗത്തില്‍നിന്ന് ഇങ്ങനെയൊരു മുതലാളിത്ത സ്തുതിയുണ്ടാകുമോയെന്ന് സിപിഐക്കാരും ആര്‍എസ്പിക്കാരും ഫോര്‍വേഡ് ബ്ളോക്കുകാരും ചിന്തിക്കാത്തതും അപ്പോലെതന്നെ.
ഏതെങ്കിലും ഒരാശയത്തിന്റെ മേല്‍ക്കോയ്മ -ഹെഗിമണി- ഉള്ളപ്പോഴേ ഇങ്ങനെ സാമൂഹ്യസ്ഥാപനങ്ങളും നേതാക്കളും ഒരുപോലെ അടിമകളാകൂ.
അല്ലെങ്കില്‍ നോക്കൂ! ഈ വാര്‍ത്ത-പ്രതികരണ പരമ്പര വായിക്കുമ്പോള്‍ ജ്യോതിബസു എന്തുപറഞ്ഞു എന്നല്ല നമുക്ക് പകര്‍ന്നുകിട്ടുന്ന സന്ദേശം. മുതലാളിത്തം ജയിക്കുന്നു എന്നാണ്. മുതലാളിത്തത്തിന് അന്ത്യംകുറിക്കാന്‍ ചരിത്രം നിയോഗിച്ച ശക്തികള്‍ തോല്‍ക്കുന്നു എന്നതാണ്. ഇവിടെ ഈ വാര്‍ത്ത-പ്രതികരണ പരമ്പരയുടെ പ്രത്യയശാസ്ത്രം പൂര്‍ണമാകുന്നു
.
എന്‍ പി ചന്ദ്രശേഖരന്‍

2 comments:

ജനശക്തി ന്യൂസ്‌ said...

അല്ലെങ്കില്‍ നോക്കൂ! ഈ വാര്‍ത്ത-പ്രതികരണ പരമ്പര വായിക്കുമ്പോള്‍ ജ്യോതിബസു എന്തുപറഞ്ഞു എന്നല്ല നമുക്ക് പകര്‍ന്നുകിട്ടുന്ന സന്ദേശം. മുതലാളിത്തം ജയിക്കുന്നു എന്നാണ്. മുതലാളിത്തത്തിന് അന്ത്യംകുറിക്കാന്‍ ചരിത്രം നിയോഗിച്ച ശക്തികള്‍ തോല്‍ക്കുന്നു എന്നതാണ്. ഇവിടെ ഈ വാര്‍ത്ത-പ്രതികരണ പരമ്പരയുടെ പ്രത്യയശാസ്ത്രം പൂര്‍ണമാകുന്നു.
എന്‍ പി ചന്ദ്രശേഖരന്‍

Anonymous said...

ഈ ആര്‍.എസ്.പിയും ഫോര്‍വേഡ് ബ്ലോക്കും സി.പി.ഐയും വാര്‍ത്ത കണ്ട ഉടനെ ചാടിക്കടിക്കാന്‍ വരുന്നതാണ് മനസ്സിലാകാത്തത്. ഇനി ഇപ്പോ ചന്ദ്രശേഖരന്‍ പറഞ്ഞ വലത്പക്ഷ ആശയങ്ങളുടെ സ്വാധീനം ആര്‍ക്ക്? ജ്യോതിബസുവിനോ ബുദ്ധദേബിനോ അതോ മുകളില്‍ പറഞ്ഞ കക്ഷികള്‍ക്കോ? എന്തായാലും അവര്‍ കൂടി ഈ ബാന്‍ഡ് സംഘത്തില്‍ ചേരുന്നത് മൊത്തം ഇടത്പക്ഷത്തിനു ദോഷമാകുകയേ ഉള്ളൂ.